tag:blogger.com,1999:blog-697384095755056324.post8554184947823922276..comments2023-02-21T22:08:02.324+05:30Comments on ഇസ്ലാഹി പ്രസ്ഥാനം: A DREAM BECOME TRUE FOR ISLAHI MEMBERSNoushad Vadakkelhttp://www.blogger.com/profile/17213699500256821350noreply@blogger.comBlogger1125tag:blogger.com,1999:blog-697384095755056324.post-9304770383037122932010-06-10T22:02:29.478+05:302010-06-10T22:02:29.478+05:30പ്രിയ മൈപ് ,
ഇസ്ലാമിന്റെ പേരില്‍ മൌദൂദി സാഹിബ് ക...പ്രിയ മൈപ് ,
ഇസ്ലാമിന്റെ പേരില്‍ മൌദൂദി സാഹിബ് കൊണ്ട് വന്ന അസംബന്ധങ്ങള്‍ തുറന്നു കാണിക്കുന്നതില്‍ താങ്കളുടെ ശ്രമങ്ങള്‍ ഏറെ വിജയിച്ചിട്ടുണ്ട്,നിസ്സംശയം.
ഇബാദത്ത്, ദീന്, ഖിലാഫത്ത് തുടങ്ങിയ ഇസ്ലാമിലെ സാങ്കേതിക പദങ്ങള്‍ ക്കൊക്കെ തോന്നിയ അര്‍ഥം കൊടുക്കുകയും വിശദീകരിച്ചു കൊളമാക്കുകയും ആണ് മൌടുടി സാഹിബ് ചെയ്തത്. മനുഷ്യ സഹചമായ അബദ്ധങ്ങള്‍ എന്ന നിലക്ക് തള്ളിക്കളയേണ്ട ഈ വിലയിരുത്തലുകളെ ഒരു മഹാ സംഭവമായി കൊണ്ടാടിയതാണ് ജമാ`അത്ത് സുഹൃത്തുക്കള്‍ക്ക് പറ്റിയ അബദ്ധം. അതു കൊണ്ടാണ് മൌടുടിയെ കൊണ്ടാടുന്നവര്‍ തന്നെ പലപ്പോഴും ഗതി മുട്ടുമ്പോള്‍ തള്ളിപ്പറയുന്നതും!
അനുരാഗാത്മക ഭ്രമം വെച്ച് പുലര്‍ത്തുകയും അനുരാഗം ഉള്ളിലൊളിപ്പിച്ചു പുറത്തു നിര്‍ത്തുകയും ചെയ്യുന്ന ഈ ഇരട്ടത്താപ്പിനെ "വൈരുദ്ധ്യാത്മിക ഇസ്ലാമിക വാദം" എന്ന് വിളിപ്പേര് നല്കി വിളിക്കാമോ എന്തോ?
പരിശുദ്ധ ഖുര്‍`ആന്‍ അതിന്റെ മൂന്നില്‍ രണ്ടു ഭാഗം നീക്കി വെച്ച് പ്രതിപാദിച്ച വിശ്വാസ കാര്യങ്ങള്‍ വെറും ശാഖാ പരമായി നിസ്സാര വല്ക്കരിക്കുകയും ,ഭരണ നിര്‍വഹണം എല്ലാത്തിന്റെയും അടിസ്ഥാനമായി അവതരിപ്പിക്കുകയും ചെയ്ത മൌടുടി സാഹിബിന്റെ ആന മണ്ടത്തരങ്ങള്‍ വ്യാഖ്യാനിച്ചു ഒപ്പിക്കാന്‍ ഐ പി എച് ചെലവഴിച്ച പേപ്പറും മഷിയും എത്രയാണെന്ന് കണക്കില്ല!
എന്നിട്ടും "കഞ്ഞി വെള്ളം തൂമിച്ചു വെച്ച്" സമ്പൂര്‍ണ ഇസ്ലാമെന്നു പറഞ്ഞു അവതരിപ്പിക്കാന്‍ ഉള്ള കൊറവ് കൊണ്ടാവണം ഇടയ്ക്കിടെ ആ പാവത്തെ ഇങ്ങനെ തള്ളിപ്പറയുന്നത്.
ദീനില്‍ എത്ര നിസ്സാര കാര്യങ്ങള്‍ പോലും സ്വഹാബത്തിനെ പറഞ്ഞു പഠിപ്പിച്ചിരുന്നു നബി (സ) !എന്നാല്‍ തനിക്കു ശേഷം ആര് മുസ്ലിംകളുടെ ഭരണം എല്ക്കണം എന്നത് റസൂല്‍ (സ) സ്വഹാബത്തിനെ
പഠിപ്പിക്കുകയോ ഒരു സൂചന നല്‍കുക പോലുമോ ചെയ്തില്ല! മൌദുദി യുടെ വാദ പ്രകാരം ഏറ്റവും അടിസ്ഥാന പരമായ വിഷയം റസൂല്‍ സ്വഹാബത്തിനെ പഠിപ്പിച്ചില്ല! നഖം വെട്ടുന്നതും , മുടി വെട്ടുന്നതും വിസര്‍ജ്ജന മര്യാദകളും പഠിപ്പിച്ച റസൂല്‍(സ) യുടെ ഭാഗത്ത് നിന്നുള്ള അക്ഷന്തവ്യമായ അപരാധം ! معاذ اللهഅബ്ദുhttps://www.blogger.com/profile/13750511648985364815noreply@blogger.com