بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

ഈ ബ്ലോഗ്‌ ആരെയെങ്കിലും തര്‍ക്കിച്ചു തോല്പ്പിക്കാം എന്ന് കരുതി എഴുതുന്നതല്ല , മറിച്ചു പരിശുദ്ധ ഇസ്ലാമിനെ മനസ്സിലായ രൂപത്തില്‍ വായനക്കാരുമായി പങ്കു വെക്കുവാനും ഒരു പരിധി വരെ നല്ല രീതിയിലുള്ള സംവാദം നടത്തുവാനും വേണ്ടിയാണ് .ഇത് ഒരു തുടക്കക്കാരന്റെ ബ്ലോഗല്ല ,മറിച്ചു പത്തിലധികം വര്‍ഷങ്ങളായി സംഘടനാപ്രവര്‍ത്തനം നടത്തി വരുന്ന ഒരു എളിയ പ്രവര്‍ത്തകന്റെ പ്രവര്ത്തനത്തിന്റെ ഭാഗമാണ് .

കേരളത്തിലെ ഇസ്ലാഹി പ്രസ്ഥാനതിലുണ്ടായ പിളര്‍പ്പ് വിലയിരുത്തി ജമാഅത്തു സൈദ്ധ്യാന്തികന്‍  ഓ അബ്ദു റഹ്മാന്‍  പ്രബോധനത്തില്‍ എഴുതിയ ലേഖനമാണ് താഴെ . 







തൌഹീദ് പ്രബോധനം ചെയ്യുന്നതില്‍ ഒരു വിഭാഗം മുജാഹിദുകള്‍ മുന്‍ഗണനാ ക്രമം പാലിക്കുന്നില്ല എന്നായിരുന്നു മറു വിഭാഗത്തിന്റെ  ആരോപണം.
തൌഹീദ് പ്രബോധനത്തില്‍ വീഴ്ച വരുത്തി സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചെയ്തു സമൂഹത്തില്‍ നല്ല പിള്ള ചമഞ്ഞു കയ്യടി നേടുന്ന ജമാഅത്തെ ഇസ്ലാമിയുടെ പാത സ്വീകരിക്കുന്നവര്‍ എന്നാണു പരക്കെ ആരോപിച്ചിരുന്നത് .
അതല്ലാതെ തൌഹീദിന്റെ വ്യാഖ്യാനതിലോ ,വിശ്വാസതിലോ പിഴവ് സംഭവിച്ചവരായി( അതായത് ജമാഅത്തിന്റെ തൌഹീദിലേക്ക് പോയവരായി ) ഒരിക്കലും ആക്ഷേപിച്ചു കേട്ടിട്ടില്ല  . ഇത് എനിക്ക് അനുഭവ ബോദ്ധ്യമുള്ള കാര്യമാണ് . ഒപ്പം മറ്റ് ചില കാര്യങ്ങളും ആരോപിച്ചിട്ടുണ്ട് .

എന്നാല്‍ ഇവിടെ ഓ അബ്ദു റഹ്മാന്‍ സ്ഥാപിക്കുവാന്‍ ശ്രമിച്ചതും ,ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍  തെറ്റിദ്ധരിക്കുന്നതും വായിക്കുക .

(മൂന്നാമത്തെ  ചിത്രത്തില്‍ ചുവന്ന വര കൊണ്ട് അടയാളപ്പെടുത്തിയത് ശ്രദ്ധിക്കുക )

ഒരു പറ്റം ഇസ്ലാഹി പ്രവര്‍ത്തകര്‍  തൌഹീദിന്റെ വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ തെറ്റായ വാദങ്ങളിലേക്ക് വരുന്നു എന്നാണു അദ്ദേഹം സ്ഥാപിക്കുവാന്‍ ശ്രമിച്ചത് .
അതായത് മുജാഹിദുകള്‍ക്ക്  ആദ്യമായി അല്ലാഹുവിന്റെ പരമാധികാരത്തെ കുറിച്ച് ബോധമുണ്ടായപ്പോള്‍ ആണത്രേ പിളര്പ്പുണ്ടായത് . അതിനര്‍ത്ഥം മുന്‍ കഴിഞ്ഞ മഹാന്മാരായ മുജാഹിദു നേതൃത്വത്തിനോ പണ്ടിതന്മാര്‍ക്കോ അല്ലാഹുവിന്റെ പരമാധികാരത്തെ കുറിച്ച്അറിയില്ല പോലും ...

ജമാഅത്തിന്റെ ഒരു വിവരക്കേടേ ....

46 സംവാദങ്ങള്‍:

  1. ലോകത്തു ഒരു 'ഇല അനങ്ങിയാലും' അത് തങ്ങളുടെ മത രാഷ്ട്ര വാദത്തിനു തെളിവാക്കുവാന്‍ വേണ്ടി വളെച്ചാടിക്കുന്നവരാണ് ജമാഅത്തുകാര്‍. അപ്പോള്‍ പിന്നെ മുജാഹിദു പിളര്‍പ്പിലും ഇരിക്കട്ടെ അല്‍പ്പം 'പരമാധികാര'വസ്വാസുകള്‍ എന്ന് കരുതിക്കാണും ...പാവങ്ങള്‍ ....

    ReplyDelete
  2. noushaade മുജാഹിദ് പിളുര്പ് ഒരു യാദാര്‍ത്ഥ്യം തന്നെയാണ് .മുമ്പ് സുന്നികള്‍ അങ്ങോട്ടും ഇങ്ങോട്ടും തെറിവിളിച്ചും ഉള്ളതും ഇല്ലാത്തതും വിളിച്ചു പറഞ്ഞും നേരം പോകിയ കാലമുണ്ടായിരുന്നു.അതെ പാതയാണ് മുജാഹിടുകളും പിന്തുടരുന്നതെന്ന വസ്തുത നിശ്വേതിക്കാന്‍ സുഹ്രത്തിനാവുമോ?ആളെ നോക്കണ്ട തെളിവ് നോക്കിയാല്‍ മതി എന്ന ഉമര്‍ മൌലവിയുടെ വാക്കുകള്‍ ശ്രേധേയമാണ്. പക്ഷെ ഇരുകൂടര്കും ഇന്ന് നേതാക്കന്‍ മാരുടെ വാക്കുകളല്ലേ വിലകല്പിക്കുന്നത്. ഗ്രൂപിസത്തില്‍ അസംപ്ര്താരായി കയിയുന്ന ഭൂരിപക്ഷം നിഷ്പക്ഷരും മുജാഹിതുകള്‍ ഒരുകാലത്ത് ഒന്നികുമെന്നുതന്നെയാണ് പ്രതീഷ പുലര്‍ത്തുന്നത്. അവര്ക് പിളുര്‍പ്പിനുവേണ്ടി ഉന്നയിക്കുന്ന ജിന്നുബാതയോ ഇഗവാനിസമോ ഇല്ല .അവര്‍ തങ്ങളുടെ പൂര്‍വിഗരുടെ പാതയായ കുറാനും സുന്നത്തും തിരിച്ചുവരുമെന്ന കാലമുണ്ടാകുമെന്നുതന്നെയാണ് കരുതുന്നത്. അതിനുവേണ്ടി നമുക്ക് കാത്തിരിക്കാം .
    അബ്ദുസമദ്.കൊട്ടപ്പുറം
    കോഡി-നട്റെര്‍.കേരള തൌഹിദ് ജമാഅത്ത് ജിദ്ധ ചാപ്റ്റര്‍.

    ReplyDelete
  3. എട്ടു വര്‍ഷം മുന്‍പുള്ള ലേഖനത്തിന് ഇപ്പോഴാണോ മറുപടി? രാഷ്ട്രീയവും,ഹാക്കിമിയ്യത്തും തൌഹീദുമായി ബന്ധപ്പെട്ട് മുജാഹിദ്‌ പ്രസ്ഥാനത്തിന് ഉറച്ച ഒരു നിലപാട് ഒരുകാലത്തും ഉണ്ടായിരുന്നില്ല. ഇപ്പോഴും ഇല്ല.

    പിളര്‍പ്പ്‌ ആശയപരം അല്ലായിരുന്നെങ്കില്‍ പിന്നെ എന്തിനുവേണ്ടിയായിരുന്നു എന്ന് വിശദീകരിക്കാന്‍ നിങ്ങള്‍ക്ക്‌ ബാധ്യതയുണ്ട്.

    ReplyDelete
  4. അതല്ലാതെ തൌഹീദിന്റെ വ്യാഖ്യാനതിലോ ,വിശ്വാസതിലോ പിഴവ് സംഭവിച്ചവരായി( അതായത് ജമാഅത്തിന്റെ തൌഹീദിലേക്ക് പോയവരായി ) ഒരിക്കലും ആക്ഷേപിച്ചു കേട്ടിട്ടില്ല . ഇത് എനിക്ക് അനുഭവ ബോദ്ധ്യമുള്ള കാര്യമാണ് . ഒപ്പം മറ്റ് ചില കാര്യങ്ങളും ആരോപിച്ചിട്ടുണ്ട് .
    ---------------------------------------------
    ആദര്‍ശ വ്യതിയാനം എന്ന വാക്ക്‌ കേരളത്തില്‍ സാധാരണമായത് മുജാഹിദ്‌ പിളര്പ്പോടുകൂടിയാണ്. എന്താണ് ഈ ആദര്‍ശം? തൌഹീദ് അല്ലാതെ മറ്റെന്താണ് അത്‌ ?

    ReplyDelete
  5. @abdusamad
    താന്കള്‍ മൂന്നാമത്തെ ചിത്രത്തില്‍ ചുവന്ന വര കൊണ്ട് അടയാളപ്പെടുത്തിയത് ശ്രദ്ധിക്കുക.

    അതാണ്‌ ഈ ബ്ലോഗ്‌ പോസ്റ്റിലെ പരാമര്‍ശങ്ങള്‍ക്ക് ഞാന്‍ തെളിവായി എടുത്തത്‌ .

    താന്കള്‍ ഉന്നയിച്ചത് പോലെ മുജാഹിദ്‌ പിളര്‍പ്പും ,പല 'അനിഷ്ട സംഭവങ്ങളും' യാതാര്ത്യമാണ്.

    എന്നാല്‍ അതാണോ ഒരു സംഘടനയുടെ ആദര്‍ശമായി എടുക്കേണ്ടത് . അങ്ങനെയെങ്കില്‍ മത വിരുദ്ധമായ പല കാര്യങ്ങളും ചെയ്യുന്ന പ്രവര്‍ത്തകര്‍ എല്ലാ സംഘടനകളിലും ഉണ്ട് .അവരെ ചൂണ്ടി അത് ജമാഅത്തെ ഇസ്ലാമിയുടെ ആദര്‍ശത്തെ ഞാന്‍ ഒരിക്കലും വിമര്ഷിക്കില്ല. പക്ഷെ താങ്കളും ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരും ചെയ്യുന്നത് അതാണ്‌ .ആദര്‍ശത്തെ ആദര്‍ശം കൊണ്ട് നേരിടുവാനുള്ള കറുത്ത് ഇല്ലാത്തത് കൊണ്ടാണ് നിങ്ങള്‍ അങ്ങനെ ചെയ്യുന്നത്

    താന്കള്‍ പറഞ്ഞ ഒരു കാര്യമുണ്ട് .അത് സത്യമാണ് . അത് ഇതാണ്

    >>>അവര്‍ തങ്ങളുടെ പൂര്‍വിഗരുടെ പാതയായ കുറാനും സുന്നത്തും തിരിച്ചുവരുമെന്ന കാലമുണ്ടാകുമെന്നുതന്നെയാണ് കരുതുന്നത്.<<<

    ഇത് ഞാന്‍ >>>>അവര്‍ തങ്ങളുടെ പൂര്‍വിഗരുടെ പാതയായ ഖുര്‍ആനിലെക്കും,സുന്നതിലെക്കും മുസ്ലിം സമുദായം തിരിച്ചുവരുമെന്ന കാലമുണ്ടാകുമെന്നുതന്നെയാണ് കരുതുന്നത്.<<<

    തിരുത്തുന്നു .

    ReplyDelete
  6. @Hafeez

    താങ്കള്‍ ഇത് ഒരു പക്ഷെ ആദ്യമായിട്ടായിരിക്കും കേള്‍ക്കുന്നത് .അതങ്ങനെയേ വരാന്‍ സാധ്യതയുള്ളൂ .കാരണം ഇതര സംഘടനകളുടെ പ്രസിദ്ധീകരണങ്ങല്‍ സുലഭമായി ഉള്ളപ്പോഴും യു-ടുബില്‍ കണ്ണും നട്ടിരിക്കുന്ന ആധുനിക ജമാത് സുഹൃത്തുക്കളില്‍ ഒരാളാണ് താന്കളെന്നു കരുതാനേ തരമുള്ളൂ ....

    പിളര്‍പ്പ് ആദര്ശപരമല്ല ,മറിച്ചു നേതൃത്വതെ തെറ്റിദ്ധരിപ്പിച്ചു (എന്ന് ഞാന്‍ വിശ്വസിക്കുന്നു )ചില അസൂയാലുക്കളായ വ്യക്തികള്‍ നടത്തിയ കുതന്ത്രങ്ങളാണ് പിളര്‍പ്പിലേക്ക് നയിച്ചത് .

    (ആശയപരമല്ല എന്ന് താന്കള്‍ പ്രയോഗിച്ചത് ആദര്ഷപരമല്ല എന്ന് ഉദ്ദേശിച്ചാണ് എന്ന് വിചാരിക്കുന്നു )

    ReplyDelete
  7. @Hafeez

    >>>ആദര്‍ശ വ്യതിയാനം എന്ന വാക്ക്‌ കേരളത്തില്‍ സാധാരണമായത് മുജാഹിദ്‌ പിളര്പ്പോടുകൂടിയാണ്. എന്താണ് ഈ ആദര്‍ശം? തൌഹീദ് അല്ലാതെ മറ്റെന്താണ് അത്‌ ?<<<<

    ഹ ഹ ഹ. നല്ല തെളിവ് . അങ്ങനെയെങ്കില്‍ സുഹൃത്തേ കേരളത്തില്‍ എന്തെല്ലാം വാക്കുകള്‍ പല സംഘടനകളുമായി ബന്ധപ്പെട്ടു അടിസ്ഥാന രഹിതമായി ആരോപിക്കപ്പെട്ടിട്ടുണ്ട് . അതൊക്കെ തെളിവാക്കുവാന്‍ പറ്റുമോ ?

    ReplyDelete
  8. മുജാഹിദ് പ്രസ്ഥാനത്തെ കരിവാരി തേക്കാന്‍ ജമാഅത്ത് ശ്രമിക്കണ്ട
    നിങ്ങള്‍ നിങളുടെ പ്രസ്ഥാനത്തെ ഒന്ന് നന്നാക്കാന്‍ ശ്രമിക്ക് എന്നിട്ട് പോരെ മുജാഹിദ് പ്രസ്ഥാനത്തില്‍ ഒരുമയുണ്ടാക്കാന്‍
    ഹഫീസ് തങ്ങള്‍ ആദ്യം തങ്ങളുടെ സംഘടന എത്ര പ്രാവശ്യം നയം മാറ്റി പറഞ്ഞു എന്ന് നോക്കുക ചുരുങ്ങിയത് ഓരോ വര്‍ഷത്തിലും നിങ്ങള്‍ നയം മാറ്റിയിട്ടുണ്ടാവും അതെല്ലാം കഴിഞ്ഞിട്ടുപോരെ മുജാഹിദ് പ്രസ്ഥാനത്തെ നന്നാക്കാന്‍

    ReplyDelete
  9. നയം മാറ്റുക എന്നത് ജമാഅത്തിന്റെ പ്രഖ്യാപിത നിലപാടാണ്. മുന്‍പും നയം മാറ്റിയിട്ടുണ്ട്, ഇനിയും മാറ്റും. മാറുന്ന സാഹചര്യത്തില്‍ അതിനനുസരിച്ചുള്ള നിലപാട്‌ എടുക്കാതെ ഒരു സംഘടനക്കും മുന്നോട്ട് പോവുക സാധ്യമല്ല. റസൂല്‍ നയം മാറ്റിയിട്ടുണ്ട്. ഖുലഫാഉര്‍റാശിദുകള്‍ നയം മാറ്റിയിട്ടുണ്ട്. ജമാഅത്തും മാറ്റും. പക്ഷെ ആദര്‍ശം മാറ്റിയിട്ടില്ല.

    എന്നാല്‍ മുജാഹിദ്‌ സംഘടനകള്‍ പരസ്പരം ഇപ്പോള്‍ ആരോപിക്കുന്നത് ആദര്‍ശ മാറ്റത്തെ കുറിച്ചാണ്. നയം മാറ്റത്തെ കുറിച്ചല്ല.

    പിന്നെ കരിവാരിത്തേക്കുന്ന കാര്യം. ആര്‍ ആരെയാണ് കരിവാരിത്തേക്കാന്‍ ശ്രമിക്കുന്നത് എന്നതിന് ഈ ബ്ലോഗ്‌ തന്നെ സാക്ഷിയാണ്.

    ReplyDelete
  10. ജമാഅത്തിനെ വിമര്‍ശിക്കാന്‍ ഉന്നയിക്കുന്ന ആദര്‍ശപരമായ ഒരു സംഗതിയിലും മുജാഹിദ്‌ പ്രസ്ഥാനത്തിന് ഏകാഭിപ്രായമില്ല. ഇബാദത്ത്, ഹാക്കിമിയ്യത്‌, രാഷ്ട്രീയം എന്നിങ്ങനെയുള്ള വിഷയങ്ങളില്‍.

    മുഹമ്മദ്‌ നബി മക്കയില്‍ തന്നെ രാഷ്ട്രത്തിന്റെ വിത്ത്‌ നട്ടിരുന്നു എന്നും ഭരണാധികാരിയകാതെ മരണമടഞ്ഞിരുന്നുവെങ്കില്‍ സമ്പൂര്‍ണ മാതൃകാ പുരുഷനാവില്ലായിരുന്നു എന്നുമുള്ള മുജാഹിദ്‌ പാഠപുസ്തകത്തിലെ വരികളെ കുറിച്ച് ചോദിച്ചപ്പോള്‍ അത് ഖുര്‍ആനും സുന്നത്തിനും എതിരാണ് എന്നായിരുന്നു ശബാബിന്റെ മറുപടി.!!!!

    ReplyDelete
  11. @Hafeez

    അതെ അതെ പണ്ട് ശിര്‍ക്കായിരുന്ന ഒരു കാര്യം ഇപ്പോള്‍ തൌഹീദ് ആക്കുക എന്ന ഒരു വളരെ 'ചെറിയ ഒരു നയം മാറ്റം മാത്രം ' അല്ലേ ഹഫീസ്...?

    ആദര്‍ശം ഇപ്പോള്‍ പഴയ കിതാബുകളില്‍ ചുരുണ്ട് കൂടി കിടന്നുറങ്ങുന്നുണ്ട് .ആരും ദയവായി ശല്ല്യം ചെയ്യരുത് ... അങ്ങനെയല്ലേ :)

    ReplyDelete
  12. @Hafeez

    സ്വയം കരിപുരട്ടിയിട്ടു മറ്റുള്ളവരുടെ മേല്‍ ആരോപിച്ചിട്ടു എന്ത് കാര്യം ? മുകളില്‍ (ബ്ലോഗ്‌ പോസ്റ്റില്‍ ) വ്യക്തമായി ഞാന്‍ ചൂണ്ടികാട്ടിയ കാര്യം താന്കള്‍ നിഷേധിക്കുമോ ?


    ഇസ്ലാഹി പ്രസ്ഥാനത്തെ പറ്റി
    യു-ടുബില്‍ സെര്‍ച്ച്‌ ചെയ്തു മടുക്കുമ്പോള്‍

    യു-ടുബില്‍ സെര്‍ച്ച്‌ ചെയ്തു മടുക്കുമ്പോള്‍ ഇതും
    ഇതും ഒന്ന് നോക്കി മനസ്സിലാക്കുക .മേല്‍ പരാമര്‍ശങ്ങളോട് ബന്ധമുള്ള , മുജാഹിദുകളിലെ ഒരു പക്ഷം ഔദ്യോഗികമായി ആരോപിച്ച ആരോപണം ഇതാണ് .

    ഓ അബ്ദു റഹ്മാന്‍ എന്ന താങ്കളുടെ നേതാവിന് പറ്റിയ അമളി മനസ്സിലാക്കുവാന്‍ ഇത് ഉപകരിച്ചേക്കാം .

    ReplyDelete
  13. പണ്ട് ശിര്‍കായിരുന്നതൊക്കെ ഇപ്പോഴും ശിര്‍ക്ക്‌ തന്നെയാണ്. തൌഹീദായിരുന്നതൊക്കെ തൌഹീദും. ഒരു ആശയ കുഴപ്പവും ജമാഅത്തിന് ഇല്ല.

    എന്നാല്‍ ജിന്നിനെ വിളിക്കുന്നതുമായി ബന്ധപ്പെട്ടു ഒരു ഗ്രൂപ്പിനെങ്കിലും ശിര്‍ക്ക്‌ ഇപ്പോള്‍ തൌഹീദായി മാറിയില്ലേ.
    --------------------------------

    മുഹമ്മദ്‌ നബി മക്കയില്‍ തന്നെ രാഷ്ട്രത്തിന്റെ വിത്ത്‌ നട്ടിരുന്നു എന്നും ഭരണാധികാരിയകാതെ മരണമടഞ്ഞിരുന്നുവെങ്കില്‍ സമ്പൂര്‍ണ മാതൃകാ പുരുഷനാവില്ലായിരുന്നു എന്നുമുള്ള മുജാഹിദ്‌ പാഠപുസ്തകത്തിലെ വരികളെ കുറിച്ച് ചോദിച്ചപ്പോള്‍ അത് ഖുര്‍ആനും സുന്നത്തിനും എതിരാണ് എന്നായിരുന്നു ശബാബിന്റെ മറുപടി.!!!!

    ഇതിനു മറുപടി കണ്ടില്ല.....

    ReplyDelete
  14. ഒരു കാര്യം കൂടി പറയട്ടെ. ഞാന്‍ ശബാബ് അടക്കമുള്ള എല്ലാ പ്രസിദ്ധീകരണങ്ങളും വായിക്കാറുണ്ട്. ധാരാളം മുജാഹിദ്‌ സുഹൃത്തുക്കളും എനിക്കുണ്ട്. വിചിന്തനത്തിന് ഓണ്‍ലൈന്‍ എഡിഷന്‍ ഇല്ലാത്തതിനാല്‍ വായിക്കാറില്ല.

    പരമാവധി കാര്യങ്ങള്‍ വായിക്കണമെന്ന് പ്രസ്ഥാനം എന്നെ പഠിപ്പിച്ചതാണ്. പഠനത്തിരക്കിനിടയിലും പരമാവധി വായിക്കാന്‍ ശ്രമിക്കുന്നു.

    youtube youtube എന്ന് പറഞ്ഞത് കൊണ്ട് പറഞ്ഞതാണ്. വേറെ ഒന്നും ഉദ്ദേശിച്ചില്ല.

    ReplyDelete
  15. @Hafeez
    ആദ്യം ബ്ലോഗിലെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് ചര്‍ച്ച ചെയ്യാം .അതിനുള്ള ധൈര്യം കാണിക്കുക .ഓ അബ്ദുറഹ്മാനെ പോലുള്ളവരുടെ വിഡ്ഢിത്തങ്ങള്‍ വായിച്ചു ഇസ്ലാഹി പ്രസ്ഥാനത്തെ യു -ടുബില്‍ തിരയുന്ന പണി ആദ്യം നിര്‍ത്തുക .

    >>>>പണ്ട് ശിര്‍കായിരുന്നതൊക്കെ ഇപ്പോഴും ശിര്‍ക്ക്‌ തന്നെയാണ്. തൌഹീദായിരുന്നതൊക്കെ തൌഹീദും. ഒരു ആശയ കുഴപ്പവും ജമാഅത്തിന് ഇല്ല.<<<<


    ``ഒരാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും അസംബ്ലിയില്‍ പോവുകയും ചെയ്യുന്നതു തൗഹീദിന്ന്‌ എതിരാവുന്നു'' (ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി ഇരുപത്തേഴ്‌ വര്‍ഷം, ഇലക്‌ഷന്‍ പ്രശ്‌നം)


    ഇത് തന്നെയാണോ ഇപ്പോഴത്തെയും നിലപാട് .? അല്ലെങ്കില്‍ അല്ല , എന്നും അതെയെന്കില്‍ അതെ എന്നും പറയുക . അല്ലാതെ മറ്റു വിഷയങ്ങളിലേക്ക് കാട് കയറി ഒളിച്ചോടുന്ന പണി നിര്‍ത്തുക

    ReplyDelete
  16. @Hafeez അങ്ങനെയെങ്കില്‍ ശബാബില്‍ നിന്നുള്ള ഉദ്ധരണികള്‍ കോപ്പി ചെയ്യുകയോ ,സ്കാന്‍ ചെയ്യുകയോ ചെയ്യുക .അല്ലാതെ പോസ്റ്റില്‍ പറഞ്ഞിട്ടുള്ള വിഷയത്തിന്റെ അപ്പുറത്തുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ സമയ പരിമിതിയുണ്ട് .


    youtube youtube എന്ന് പറഞ്ഞത് ഒരു പക്ഷെ താന്കള്‍ നെറ്റില്‍ ജമാഅത് സുഹൃത്തുക്കള്‍ വേറെ വഴിയോന്നുമില്ലാതെ youtube ഇല്‍ ഞാന്‍ 'തെറി' സെര്‍ച്ച്‌ ചെയ്തപ്പോള്‍ കിട്ടിയത് ഇസ്ലാഹി പ്രസ്ഥാനത്തിലെ വിഴുപ്പലക്കലാണ് .ഇസ്ലാഹി പ്രവര്‍ത്തകര്‍ മുഴുവന്‍ ഇതാണ് പണി എന്ന് നിരന്തരം എഴുതി തടി തപ്പുന്നത് കണ്ടത് കൊണ്ട് എഴുതിയതാണ് .

    ഞാന്‍ മുന്‍ കമന്റില്‍ നല്‍കിയ
    ഇതും

    ഇതും കൂടി വായിച്ചിട്ട്
    ഈ ബ്ലോഗ്‌ പോസ്റ്റില്‍ പരാമര്‍ശിച്ച
    ഓ അബ്ദു റഹ്മാന്‍ എന്ന താങ്കളുടെ നേതാവിന് പറ്റിയ അമളി മനസ്സിലാക്കുമല്ലോ ?

    ReplyDelete
  17. ഒരാള്‍ ദൈവേതര ഭരണവ്യവസ്ഥക്കു കീഴില്‍ ദൈവേതര ഭരണവ്യവസ്ഥ നടത്തേണ്ടതിനായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും അസംബ്ളിയില്‍ പോവുകയും ചെയ്യുന്ന പക്ഷം അത് തൌഹീദിന് വിരുദ്ധവും പാടില്ലാത്തതുമാണ്.

    ജമാഅത്തെ ഇസ്‌ലാമി നിലപാടുകള്‍ ഉള്ള ഒരു പ്രസ്ഥാനമാണ്. അതിനാല്‍ എല്ലാ കാര്യങ്ങളെയും ഇസ്ലാമികമായി വിലയിരുത്തിയ ശേഷമാണ് അത് നിലപാട് എടുക്കുക. ജമാഅത്തെ ഇസ്ലാമിയുടെ ഇലക്ഷന്‍ നിലപാട് അറിയാന്‍ താത്പര്യമുല്ലവര്‍ക്ക്‌ ഈ ലിങ്ക് ഉപയോഗിക്കാം.

    http://www.jihkerala.org/htm/malayalam/jamaat/viewpoints/electionpolicy.htm

    ReplyDelete
  18. @hafeez

    അപ്പോള്‍ ഇതര മുസ്ലിം സംഘടനകളിലെ പ്രവര്‍ത്തകര്‍ ദൈവേതര വ്യവസ്ഥയായ ഇന്ത്യന്‍ ജനാധിപത്യ മതേതര വ്യവസ്ഥയോട് സഹകരിച്ചു രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും അസംബ്ളിയില്‍ പോവുകയും ചെയ്യുന്നത് പച്ചയായ ശിര്‍ക്ക് ആണ് എന്ന ജമാഅത്തെ ഇസ്ലാമിയുടെ തുടക്കം മുതലുള്ള നിലപാട് വീണ്ടും ആവര്‍ത്തിക്കുന്നു എന്ന് ചുരുക്കം .

    മതി തല്‍ക്കാലം ഇത് മതി .ഇനി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിയട്ടെ . ജനകീയ വികസന മുന്നണിയുടെ ബാനറില്‍ ജമാഅത്തെ ഇസ്ലാമി മുന്നോട്ടു വെക്കുന്ന പ്രകടന പത്രികയും ,സ്ഥാനാര്‍ഥി ലിസ്റ്റും കണ്ടിട്ട് ബാക്കി പറയാം

    ഇന്‍ ഷാ അല്ലാഹ്

    ReplyDelete
  19. പ്രിയ നൗഷാദ്,
    ചുവന്ന വര ഇട്ട ഭാഗം വായിച്ചു. അവിടെ പ്രധാനമായും ഉന്നയിച്ചിരിക്കുന്ന വാദം ഇബാദത്തിലെയും തൌഹീദിലെയും ആശയ വ്യതിയാനങ്ങളെ കുറിച്ചാണ്. ഈ ബ്ലോഗിലെ തന്നെ, ഈ പോസ്റ്റ്‌ ഇബാദത്ത് എന്ന വിഷയത്തെ കുറിച്ചായിരുന്നല്ലോ? അവിടെ ഞാന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ മുങ്ങി നടന്ന താങ്കള്‍ഇപ്പോള്‍ അതേ വിഷയം ഉന്നയിച്ചു കൊണ്ട് പുതിയ പോസ്റ്റ്‌ ഇട്ടതു കാണുമ്പോള്‍ പുച്ഛം തോന്നുന്നു.
    അല്ലാഹു അനുഗ്രഹിക്കട്ടെ.

    ReplyDelete
  20. @Muneer



    >>> ചുവന്ന വര ഇട്ട ഭാഗം വായിച്ചു. അവിടെ പ്രധാനമായും ഉന്നയിച്ചിരിക്കുന്ന വാദം ഇബാദത്തിലെയും തൌഹീദിലെയും ആശയ വ്യതിയാനങ്ങളെ കുറിച്ചാണ്. <<<

    ഇത് തന്നെ വ്യക്തമാക്കുന്നു താന്കള്‍ ചുവന്ന വരയിട്ട ഭാഗം വേണ്ട പോലെ വായിച്ചിട്ടില്ല എന്നാണു .

    അവിടെ പ്രധാനമായും പറഞ്ഞത് ഇസ്ലാഹി പ്രസ്ഥാനത്തിലെ ഒരു വിഭാഗത്തിന് ഇപ്പോള്‍ ആദ്യമായി അല്ലാഹുവിന്റെ പരമാധികാരത്തെ കുറിച്ച് ബോധമുണ്ടായതു കൊണ്ടാണ് പിളര്പ്പുണ്ടായത് എന്നാണ് .അത് ഒരു തവണ വായിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകും .

    വല്ല കല്ലിലോ ഇരുംപിലോ കടിച്ചാല്‍ പുച്ഛതിനു അല്‍പ്പം ശമനം കിട്ടിയേക്കും ... :(

    താങ്കള്‍ക്കു പുശ്ച രോഗം കൂടും തോന്നും എന്ന് കരുതി എനിക്ക് ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്ര വാദം തുറന്നു കാണിക്കുന്ന പോസ്റ്റുകള്‍ എഴുതാതിരിക്കുവാന്‍ നിവൃത്തിയില്ല സുഹൃത്തേ....:(

    ReplyDelete
  21. അപ്പോള്‍, ഇനി അവിടെ ഉത്തരമില്ല എന്ന് സാരം!

    >>താങ്കള്‍ക്കു പുശ്ച രോഗം കൂടും തോന്നും എന്ന് കരുതി എനിക്ക് ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്ര വാദം തുറന്നു കാണിക്കുന്ന പോസ്റ്റുകള്‍ എഴുതാതിരിക്കുവാന്‍ നിവൃത്തിയില്ല സുഹൃത്തേ<<
    ഈ വിഷയവും താങ്കളുടെ ഈ ബ്ലോഗില്‍ തുറന്നു കാണിക്കപ്പെട്ടിട്ടുണ്ട്. അവിടെയും മറുപടി ഒന്നും പറയാതെ മുങ്ങിയ താങ്കളോട് ഇനി എനിക്ക് ഒന്നും പറയാനില്ല.

    ReplyDelete
  22. uneer പറഞ്ഞു...
    പ്രിയ നൗഷാദ്,
    മറുപടി ഒന്നും കിട്ടിയില്ല. സമയമില്ലാത്തത് കൊണ്ടാണെന്ന് കരുതുന്നു. മറുപടി ലളിതമാക്കാനായി ചോദ്യങ്ങള്‍ അക്കമിടാം,

    1) നമ്മുടെ രാജ്യം മുസ്ലിം ഭൂരിപക്ഷം ആക്കലാണ് (ഭൂരിപക്ഷവും യഥാര്‍ത്ഥ ഇസ്ലാമിലേക്ക് വരലാണ്) നമ്മുടെ ലക്‌ഷ്യം എന്ന് വിശ്വസിക്കുന്നുണ്ടോ?
    2)ഭൂരിപക്ഷം ആളുകളും യഥാര്‍ത്ഥ ഇസ്ലാമിലേക്ക് വരാത്തിടത്തോളം കാലം ഇസ്ലാമിക രാഷ്ട്രത്തിന് പ്രസക്തി ഇല്ല, അഥവാ പ്രവാചകന്‍റെ മാതൃക അബദ്ധം ആയിരുന്നു എന്ന് ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ?
    3) ഇസ്ലാമിക രാഷ്ട്ര സങ്കല്‍പ്പത്തെ കുറിച്ച് അമുസ്ലിംകള്‍ക്കിടയിലുള്ള അബദ്ധ ധാരണകള്‍ നീക്കാന്‍ ശ്രമിക്കുന്നത് അനാവശ്യം ആണെന്ന് മാത്രമല്ല, അത് തീവ്രവാദം ആണെന്നും വിശ്വസിക്കുന്നുണ്ടോ?
    2010, ആഗസ്റ്റ് 9 9:23 വൈകുന്നേരം
    Reaz പറഞ്ഞു...
    ഓഗസ്റ്റ്‌ 9 നു ശേഷവും സമയം കിട്ടാതതു വളരെ കഷ്ടമായിപ്പോയി
    പല ബ്ലോഗ്സിലും ഇതിനു ശേഷവും താങ്കളുടെ പ്രതികരണം കണ്ടു...
    സമയം എന്നത് വെറും ഒരു ബഡായി...
    വാദി പ്രതിയായി എന്ന് അനുമാനിക്കാം...
    2010, ആഗസ്റ്റ് 24 1:18 രാവിലെ

    ReplyDelete
  23. പിളരുന്നതിന് പിന്നില്‍ നയപരവും ഒട്ടൊക്കെ ന്യായീകരിക്കാവുന്നതുമായ കാരണങ്ങള്‍ കാണാതിരിക്കില്ല എന്ന ഒരു സാമാന്യയുക്തി ഉപയോഗിച്ചായിരിക്കാണം എ.ആര്‍ പ്രസ്തുത ലേഖനം എഴുതിയത്. അതുകൊണ്ട്, 'അവരില്‍ ഒരു വിഭാഗത്തെ സംബന്ധിച്ചെങ്കിലും വൈകിയെങ്കിലും നേരം പുലരുകയാണ്' എന്നൊക്കെ അദ്ദേഹം തെറ്റിദ്ധരിച്ചു പോയി. ഇപ്പോള്‍ കാര്യങ്ങള്‍ മനസ്സിലായികാണും. താങ്കള്‍ക്ക് അദ്ദേഹത്തോട് ക്ഷമിക്കുകയോ ക്ഷമിക്കാതിരിക്കുകയോ ചെയ്യാം.

    അപ്പോള്‍ പിന്നെ എന്താണ് അരനൂറ്റാണ്ട് ഒരുമിച്ച് പ്രവര്‍ത്തിച്ച ഒരു വിഭാഗം ഇസ്‌ലാമിക പ്രവര്‍ത്തകരെ രണ്ട് ചേരിയിലായി പരസ്പരം പോരടിക്കാന്‍ ഇടയാക്കുമാറ് വന്ന മാറ്റം എന്ന് എന്നെ പോലുള്ളവര്‍ വീണ്ടും സംശയിച്ചു പോകുകയാണ്. ലളിതമായി ആ വ്യത്യാസങ്ങള്‍ ആര്‍ക്കെങ്കിലും പറഞ്ഞുതരാമോ. ഔദ്യോഗിക വിഭാഗത്തിനോട് ചോദിച്ചാല്‍ മടവൂര്‍ വിഭാഗം ഇഖ് വാനികളുടെയും ജമാഅത്തിന്റെയും ചിന്താഗതി പിന്‍പറ്റുന്നവരാണ് അതുകൊണ്ടാണ് ഞങ്ങള്‍ക്ക് യോജിച്ച് പ്രവര്‍ത്തിക്കാന്‍ പറ്റാത്തത് എന്നെങ്കിലും പറയാറുണ്ട്. എനിക്കവ ബോധ്യം വന്നിട്ടില്ലെങ്കിലും. ആകെ കാണുന്ന മാറ്റം. മടവൂര്‍ വിഭാഗം എല്‍.സി.ഡി ഉപയോഗിച്ചുള്ള പരിഹാസ പ്രസംഗം നടത്താറില്ല എന്ന് മാത്രം. പോസ്റ്ററുകളിലും മറ്റും പൊതുസ്വാഭാവമുള്ള വിഷയങ്ങളും കാണുന്നു. പ്രകൃതി സംരക്ഷണവും മരം നടലും മറ്റു സാമൂഹ്യ പ്രശ്‌നങ്ങളുമൊക്കെ.

    ചുരുക്കത്തില്‍ എ.ആറിന് തെറ്റുപറ്റി എന്ന് ഞാന്‍ അംഗീകരിക്കുന്നു. അദ്ദേഹത്തിന്റെ ശുഭപ്രതീക്ഷകള്‍ അസ്ഥാനത്തായിരുന്നു.

    ഇത്രയും എഴുതിയിട്ടാണ് കമന്റുകള്‍ വായിച്ചത്. സുഹൃത്തേ എ.ആറിന് അമളി പറ്റി. എന്നുതന്നെ ഞാനും മനസ്സിലാക്കുന്നു. അദ്ദേഹം നിങ്ങളെക്കുറിച്ച് എന്തൊക്കെയോ ധരിച്ചു. എന്നാല്‍ പുള്ളിപുലിയുടെ പുള്ളി കഴുകിയാല്‍ പോകുമോ. തത്വത്തില്‍ പരസ്പരമുള്ള വിഴുപ്പലക്കലല്ലാതെ അതില്‍നിന്ന് ആളുകള്‍ക്ക് വല്ലാതെയൊന്നും ലഭിക്കുന്നില്ല. നാട്ടില്‍ ശക്തമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന നേതാക്കള്‍ ഏത് വിഭാഗത്തിലാണോ അതില്‍ അണികള്‍ കൂടി. മറ്റുള്ളവരെ പറ്റി പറയുമ്പോള്‍ ഇവര്‍ ഊറി ചിരിക്കും. ഇതില്‍ കവിഞ്ഞ് അണിക്കള്‍ക്ക് ഈ പിളര്‍പ്പിനെക്കുറിച്ച് വലിയ ധാരണയുള്ളതായി കാണുന്നില്ല.

    ചുരുക്കത്തില്‍ നിങ്ങളുടെ പിളര്‍പ്പിന് കാരണം ആദര്‍ശമോ നയപരിപാടികളോ. എന്ന് താങ്കള്‍ ലളിതമായി ഒന്ന് വിശദീകരിച്ചാല്‍ എ.ആറിന്റെ അബദ്ധം ഒന്നുകൂടി ഞങ്ങള്‍ക്ക ബോധ്യപ്പെടും.

    ഇവിടെയും ജമാഅത്തും തെരഞ്ഞെടുപ്പുമൊക്കെ വിഷയമാക്കുന്നതിലെ ഗുട്ടന്‍സ് പിടികിട്ടും. ഏത് സാമാന്യ ബുദ്ധിക്കും മനസ്സിലാകുന്ന ഇസ്്‌ലാമിലെ രാഷ്ട്രീയം ഒരു വിഭാഗത്തിന് മനസ്സിലായിരുന്നെങ്കില്‍ എന്ന് വെറുതെ ആഗ്രഹിക്കുകയാണ്. മനുഷ്യജീവിതത്തിന് ഒരു രംഗവും മനുഷ്യന് സ്വന്തം ഇഛക്കനുസരിച്ച് അല്ലാഹു വിട്ടുതന്നിട്ടില്ല. അവയിലൊക്കെ ദൈവിക നിയമനിര്‍ദ്ദേശങ്ങളുണ്ട് എന്ന ലളിത സത്യം അംഗീകരിക്കാന്‍ പോലും മടവൂര്‍ വിഭാഗത്തിന് സാധിച്ചില്ലെന്നിരിക്കെ ഔദ്യേഗിക വിഭാഗത്തിന്റെ ആരോപണം തീരെ യോജിക്കുന്നില്ല എന്ന് നിങ്ങളെ സന്തോഷവാര്‍ത്തയറിയിക്കുന്നു.

    ReplyDelete
  24. This comment has been removed by the author.

    ReplyDelete
  25. This comment has been removed by the author.

    ReplyDelete
  26. This comment has been removed by the author.

    ReplyDelete
  27. പ്രിയ നൗഷാദ്,
    ഇനി താങ്കളോട് ഒന്നും പറയാനില്ല എന്ന് പറഞ്ഞതാണെങ്കിലും താങ്കളുടെ ഈ കമന്‍റ് വായിച്ചപ്പോള്‍ ആത്മാര്‍ഥമായി മനസ്സിന്‍റെ ഉള്ളില്‍ നിന്നും ചോദിച്ചു പോയി.

    >>പിളര്‍പ്പ് ആദര്ശപരമല്ല ,മറിച്ചു നേതൃത്വതെ തെറ്റിദ്ധരിപ്പിച്ചു (എന്ന് ഞാന്‍ വിശ്വസിക്കുന്നു )ചില അസൂയാലുക്കളായ വ്യക്തികള്‍ നടത്തിയ കുതന്ത്രങ്ങളാണ് പിളര്‍പ്പിലേക്ക് നയിച്ചത് .<<

    നിങ്ങളുടെ നേതൃത്വത്തെ ശരി ധരിപ്പിക്കാന്‍ ഒരു ഗുണകാംക്ഷിയും ഇല്ലേ നിങ്ങളുടെ സംഘടനയില്‍?

    ഈ ചോദ്യം സഹോദരന്‍ നൗഷാദ് അടക്കമുള്ള പ്രവര്‍ത്തകര്‍ സംഘടനാ ചട്ടക്കൂടിനുള്ളില്‍ നിന്നും ചോദിക്കേണ്ട ചോദ്യം ആയിരുന്നു. സംഘടനക്കു പുറത്തുള്ള എന്നെ പോലുള്ളവര്‍ ഈ ചോദ്യം ചോദിക്കേണ്ടി വന്നതില്‍ അതിയായ സങ്കടം ഉണ്ട്. എന്‍റെ ആത്മാര്‍ഥതയെ നിങ്ങള്‍ക്ക് സംശയിക്കാനും സ്വാതന്ത്ര്യംഉണ്ട്. ദയവു ചെയ്തു ഈ കമന്‍റ് ഒരു വിഷയം ആക്കരുത്. വായിച്ചു കഴിഞ്ഞാല്‍ ഡിലീറ്റ് ചെയ്യുന്നതിലും എനിക്ക് വിരോധം ഇല്ല.

    ReplyDelete
  28. @Muneerതാങ്കള്‍ ആത്മാര്‍ഥമായി ചോദിച്ചതാനെങ്കില്‍ പറയട്ടെ , സത്യ വിശ്വാസികളില്‍ ഇബ്ലീസ്‌ പ്രശ്നങ്ങള്‍ ഉണ്ടാക്കുവാന്‍ ശ്രമിക്കും എന്ന കാര്യത്തില്‍ നമുക്ക് തര്‍ക്കമുണ്ടാകുവാന്‍ കാര്യമില്ല എന്ന് കരുതുന്നു .(സഹാബത് തമ്മില്‍ യുദ്ധം ഉണ്ടായത് ഓര്‍ക്കുക )

    മുജാഹിദ് പിളര്‍പ്പില്‍ വ്യസനിച്ച സമുദായ സ്നേഹികള്‍ ആണ് രണ്ജനതിനു കാര്യമായി ശ്രമിച്ചിട്ടുണ്ട് . എന്നാല്‍ ഏവര്‍ക്കും അറിയാവുന്ന പോലെ മുജാഹിദ് സംഘടനയിലെ ചില നേതാക്കളുടെ പിടി വാശി അതിനു തടസ്സമാകുന്നു എന്ന് മാത്രം . എന്നാല്‍ ജമാഅത്തെ ഇസ്ലാമിയില്‍ എല്ലാം ഭദ്രമാണെന്ന് ധരിക്കരുത് . ഓ അബ്ദുള്ള ജമാഅത്തെ ഇസ്ലാമിയിലെ വട വൃക്ഷമായിരുന്നു . അദ്ദേഹം നേരിട്ട അനീതി മറ്റു ഒരു സംഘടനയിലെയും പ്രവര്‍ത്തകര്‍ നേരിട്ടിട്ടില്ല എന്ന് പറയേണ്ടി വരും . (ഓ അബ്ദുള്ള സാഹിബിന്റെ 'ശത്രുക്കളല്ല സ്നേഹിതന്മാര്‍' എന്ന പുസ്തകം വായിച്ചു നോക്കുക . ഒപ്പം അദ്ദേഹം എഴുതിയ 'എന്തൊരു ചേഞ്ച്‌ എന്ന ലേഖനവും )

    ReplyDelete
  29. @CKLatheefമടവൂര്‍ വിഭാഗം എന്ന പ്രയോഗം അനിഷ്ടകരമാണ് എന്ന് ആദ്യം പറയട്ടെ .എങ്കിലും താങ്കള്‍ തിരിച്ചറിയുവാന്‍ വേണ്ടി പ്രയോഗിച്ചതായി കണക്കാക്കുന്നു . ഞാന്‍ സ്വയം വിശേഷിപ്പിക്കുവാന്‍ ഇഷ്ടപ്പെടുന്നത് ഇസ്ലാഹി പ്രവര്‍ത്തകന്‍ എന്നാണു .

    >>>>>മനുഷ്യജീവിതത്തിന് ഒരു രംഗവും മനുഷ്യന് സ്വന്തം ഇഛക്കനുസരിച്ച് അല്ലാഹു വിട്ടുതന്നിട്ടില്ല. <<<<<<

    രാവിലത്തെ ഭക്ഷണം എന്തായിരിക്കണമെന്നു തീരുമാനിക്കുവാനുള്ള അവകാശം ഞാന്‍ എന്റെ ഭാര്യക്ക് വിട്ടു കൊടുത്തിരിക്കുന്നു. athu താങ്കള്‍ parayunna 'മനുഷ്യജീവിതത്തിന് ഒരു രംഗവും' എന്ന vibhaagathil ulppeduthaamo ?


    tharkkamalla ketto latheef maaster :) ഒരു paridhi ariyuvaan വേണ്ടി chodichathaanu

    >>>>>അവയിലൊക്കെ ദൈവിക നിയമനിര്‍ദ്ദേശങ്ങളുണ്ട് എന്ന ലളിത സത്യം അംഗീകരിക്കാന്‍ പോലും മടവൂര്‍ വിഭാഗത്തിന് സാധിച്ചില്ലെന്നിരിക്കെ<<<<

    ദൈവിക നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു കൊണ്ട് ജീവിക്കാം എന്ന് ഇസ്ലാഹി പ്രസ്ഥാനം പറയുകയോ ,അതിനു പ്രേരിപ്പിക്കുകയോ ചെയ്തതിനു ഒരു ഉദാഹരണം നല്‍കിയാല്‍ മറുപടി പറയാന്‍ ശ്രമിക്കും . ഇന്‍ ഷാ അല്ലഹ് .

    ReplyDelete
  30. മടവൂര്‍ വിഭാഗം എന്ന പ്രയോഗം നൗഷാദിനു അനിഷ്ടകരമാണ്. ഏതൊരു സംഘടനയെയും അവര്‍ സ്വയം വിശേഷിപ്പിക്കാന്‍ ഇഷ്ടപ്പെടുന്നതാണ് വിളിക്കേണ്ടത്.

    പക്ഷെ മൌദൂദികള്‍ എന്നു വിളിക്കുന്നതില്‍ ഒരു മനസാക്ഷികുത്തും ഇല്ല, നിങ്ങള്‍ക്ക്‌.
    അതും അനിഷ്ടകരമാണ് എന്നു വിനയപൂര്‍വ്വം ഉണര്‍ത്തുന്നു. ഞങ്ങള്‍ സ്വയം വിശേഷിപ്പിക്കപ്പെടാന്‍ ഇഷ്ടപ്പെടുന്നത് ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ എന്നു ആണ്.

    ReplyDelete
  31. മനുഷ്യരാവുമ്പോള്‍ അഭിപ്രായവ്യത്യാസവും, വീക്ഷണവ്യത്യാസവും അതിനനുസരിച്ച് നിരവധി സംഘടനകളും ഉണ്ടാകും. അതൊന്നും തെറ്റല്ല. പരസ്പരം ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യണം എന്നേയുള്ളൂ. എന്റെ ചോദ്യം, ഒരു മുസ്ലിം ഇസ്ലാമിക രാഷ്ട്രീയം ഉയര്‍ത്തുന്നത് ഇസ്ലാഹി പ്രസ്ഥാനം ( രണ്ടു ഗ്രൂപ്പുകളും) എങ്ങിനെ കാണുന്നു? അത് അനിസ്ലാമികമാണ് എന്ന അഭിപ്രായം ഉണ്ടോ? ഇസ്ലാമിന്റെ ആശയത്തില്‍ നിന്നും രൂപം കൊള്ളുന്ന രാഷ്ട്രീയ വീക്ഷണവും അത്തരം ഒന്ന് ജനങ്ങള്‍ക്ക് മുന്നില്‍ വെക്കുന്നതും ഇസ്ലാഹി പ്രസ്ഥാനം എങ്ങിനെ കാണുന്നു?

    ReplyDelete
  32. @ noushad
    രാവിലത്തെ ഭക്ഷണം എന്തായിരിക്കണമെന്നു തീരുമാനിക്കുവാനുള്ള അവകാശം ഞാന്‍ എന്റെ ഭാര്യക്ക് വിട്ടു കൊടുത്തിരിക്കുന്നു. athu താങ്കള്‍ parayunna 'മനുഷ്യജീവിതത്തിന് ഒരു രംഗവും' എന്ന vibhaagathil ulppeduthaamo ?
    ------------------------------------------
    ചര്‍ച്ച എത്രയും പെട്ടെന്ന്‍ അവസാനിപ്പിക്കാന്‍ വേണ്ടിയാണോ ഇത്തരം 'കിടിലന്‍ ' ചോദ്യങ്ങള്‍ ?

    ഇസ്ലാം എല്ലാ കാര്യത്തിലും അടിസ്ഥാനം പഠിപ്പിക്കുകയും വിശദാംശങ്ങള്‍ അതതു കാലത്തെ ജനങ്ങള്‍ക്ക്‌ വിട്ടുതരികയും ചെയ്തിരിക്കുന്നു. രാവിലത്തെ ഭക്ഷണത്തിന്റെ കാര്യത്തിലും അങ്ങനെയാണ്. ഹലാലായതു മാത്രമേ ഭക്ഷിക്കാവൂ എന്നതാണ് അടിസ്ഥാനം. ദോശയോ പത്തിരിയോ എന്നത് ഭാര്യക്ക്‌ വിട്ടുകൊടുക്കവുന്നതാണ്. ഭാര്യ വിശ്വാസിനിയായതിനാലും അല്ലാഹുവിന്റെ വിധിവിലക്കുകള്‍ പാലിക്കുന്നവളായാതിനാലും ഹറാമായാത് വിളമ്പില്ല.

    എന്നാല്‍ ഭൌതിക രാഷ്ട്രീയ പാര്‍ട്ടികള്‍ അങ്ങനെ അല്ല. രാഷ്ട്രീയത്തിലെ ഇസ്ലാമിക അടിസ്ഥാനമായ നിയമനിര്‍മ്മാണാധികാരം അല്ലാഹുവിനു മാത്രം എന്നത് അവര്‍ അംഗീകരിക്കുന്നില്ല. അല്ലാഹുവിനെ തന്നെ അംഗീകരിക്കുന്നില്ല എന്നിട്ടല്ലേ....
    ഇത്തരം പാര്‍ട്ടികള്‍ക്ക് ജീവിതത്തിന്റെ ഒരു വശം വിട്ടുകൊടുത്താല്‍ അവര്‍ നിങ്ങള്‍ക്ക്‌ ഹറാം വിളമ്പും.

    ReplyDelete
  33. മുജാഹിദ് പ്രസ്ഥാനത്തിലെ പിളര്‍പ് ആദര്‍ശ പരമയിരുന്നോ സ്നേഹിതാ ... 2000 വരെ ഒരു പ്രശ്നവും സംഘടനക്കുള്ളില്‍ നിന്നും ഉയര്‍ന്നുകേട്ടിരുന്നില്ലല്ലോ മാത്ര്‍സംഘടന അറിയാതെ യുവജന സംഘടന സ്വതന്ത്ര രേജിസ്റെര്‍ ചെയ്തപ്പോള്‍ പുറത്താക്കലിന് ശേഷം രൂപപെട്ടതാണ് പുതിയ നേത്ര്തം കൊടുത്തുള്ള മുജാഹിദ് സംഘടന എന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമല്ലേ നൌശൂ.. പിന്നെ ജമായത്തെ ഇസ്ലാമിക്കാര്‍ മനസ്സിലാകിയ പോലെ ചെറിയ ഒരു ആദര്‍ശ ചായ് വ് ഉണ്ടോ എന്ന സംശയം ഇല്ലാതില്ല ല്ലോ. വഴിതിരുവ് പത്രമെന്നപോലെ (മാദ്യമം )പോലെ ഒരു പത്ര പിറവി ,ശാകപര വിഷയന്കളില്‍ ഗണ്ടനമണ്ടനങള്‍ ഒയിവാകുക.ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്ഗണന ഒക്കെ ജമയതുകാര്‍ നേരത്തെ ചെയ്തുവരുന്നതല്ലേ ?പ്രബോദനം പോലെ കെട്ടിലും മട്ടിലും ശബാബിന്റെ മാറ്റം ,തിഗച്ചും മുജാഹിദ് മുന്‍ഗാമികല്ക്ക് അന്യമായ രൂപതോടെ യാണ് 'ഒരുവിഭാഗം മുജാഹിദ് മാറിയത് 'എന്ന വസ്തുത കണ്ണടച്ച് ഇരുട്ടക്കുഗയല്ലേ ജമായത്ത് വിമര്‍ശനത്തിലൂടെ സുഹ്രത് നൌഷാദ് ചെയ്യുനത് .

    ReplyDelete
  34. @Hafeez
    >> നയം മാറ്റുക എന്നത് ജമാഅത്തിന്റെ പ്രഖ്യാപിത നിലപാടാണ്. മുന്‍പും നയം മാറ്റിയിട്ടുണ്ട്, ഇനിയും മാറ്റും <<

    ജമാഅത്ത് നയം എന്നാൽ എന്താണ് ? അത് ആദർശത്തിലൂന്നിയതാണോ അതല്ല ആദർശം വേറെ നയം വേറെ എന്നാണോ?.. ങാ എന്തെങ്കിലുമാവട്ടെ.. പക്ഷെ മതം മുഹമ്മദ് നബി(സ) പൂർത്തിയാക്കിതന്നു എന്ന് വിശ്വസിക്കുന്നവരിൽ ഹറാമും ഹലാലും മാറുകയും സ്വാർത്ഥ രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി മാറ്റികളിക്കുന്നതുമെല്ലാം നയപരിപാടിയുടെ ഭാഗമായി വ്യാഖാനിച്ചാണെങ്കിലും അതിനെന്ത് പേര് താങ്കൾ വിളിച്ചാലും തിരുത്തപെടുന്നത് ആദർശമാണ്.

    ReplyDelete
  35. @CKLatheef

    >> പൊതുസ്വാഭാവമുള്ള വിഷയങ്ങളും കാണുന്നു. പ്രകൃതി സംരക്ഷണവും മരം നടലും മറ്റു സാമൂഹ്യ പ്രശ്‌നങ്ങളുമൊക്കെ <<

    സാമൂഹിക വിഷയങ്ങളിൽ ഇപ്പോ ഇടപെട്ടവരല്ല മുജാഹിദുകൾ. പ്രസ്ഥാനത്തിന്റെ തുടക്കം മുതൽ സാമൂഹിക വിഷയങ്ങളിൽ ഇടപെട്ടതിന്റെ എത്ര ഉദാഹരണങ്ങൾ നിങ്ങൾക്കിടയിൽ ജീവിക്കുന്നു!! എന്നാൽ അതിൽ നിന്നും വിട്ട് നിന്ന് പിന്തിരിപ്പന്മാരായി നടന്നവർ ഇന്നതിലേക്ക് എടുത്തുചാടി മത തത്വങ്ങൾ വരെ ഉഴിവാക്കി ആളുകളെ കാണിക്കാൻ വേണ്ടി രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള ‘സാമൂഹിക’ പ്രവർത്തനം നടത്തുന്നു. അത് ആർക്കും തിരിച്ചറിയാവുന്നതാണ്.

    ReplyDelete
  36. @മൈപ്

    താങ്കള്‍ ഇസ്്‌ലാഹി പ്രവര്‍ത്തകനും അതിന് വേണ്ടി വീറോടെ വാദിക്കുന്നയാളുമാണ്. ജമാഅത്ത് പ്രവര്‍ത്തിക്കുന്നത് മതതത്വങ്ങള്‍ ഒഴിവാക്കി പിന്തിരിപ്പനായി ആളുകളെക്കാണിക്കാനാണ് എന്നൊക്കെ എങ്ങനെയാണ് നിങ്ങള്‍ തിരിച്ചറിഞ്ഞത്. ഈ ആരോപണങ്ങളൊക്കെ ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ക്കും ബാധകമാക്കാമല്ലോ. അല്ലാഹു എന്ന ഒരു അസ്തിത്വത്തെ മറക്കണമെന്നു മാത്രം പരലോക വിചാരണയേയും.

    ReplyDelete
  37. ഈ പോസ്റ്റിന്റെ മര്‍മം അല്ലെങ്കില്‍ ഇതിവിടെ നല്‍കിയത്. പിളര്‍പ്പിന്റെ യഥാര്‍ഥകാരണം ജമാഅത്ത് കണ്ടെത്തിയതല്ലെന്നും വേറെ ചിലതാണെന്നും വരുത്താനാണല്ലോ. ഒളിഞ്ഞും തെളിഞ്ഞും പലരും പലതും പറഞ്ഞാല്‍ അതില്‍നിന്ന് ഒന്നും മനസ്സിലാക്കാന്‍ കഴിയില്ല. അതിന്റെ ഫലം ഇതൊക്കെ കണ്ട് ചിലത് മനസ്സിലാക്കി ആരെങ്കിലും എന്തെങ്കിലുമൊക്കെ എഴുതി പോയാല്‍ വീണ്ടും ഇളിഭ്യരായി വിഢികളായി എന്നൊക്കെ പറയേണ്ടി വരും. അതുകൊണ്ട് എന്തായിരുന്നു പിളര്‍പ്പിന് കാരണം എന്ന് സ്വയം വ്യക്തമാക്കുക. രണ്ടുകൂട്ടര്‍ക്കും പരസ്പരം യോജിപ്പില്ലാത്ത കാരണങ്ങളാണ് പറയുന്നത്. എങ്കിലും തെളിവ് സഹിതം അത് പറഞ്ഞാല്‍ വാനക്കാര്‍ക്ക് കുറെകൂടി വ്യക്തത ലഭിക്കും.

    ReplyDelete
  38. @abdusamad

    അബ്ദുസമദിന്റെ കമന്റില്‍നിന്നും അദ്ദേഹം എ.പി.വിഭാഗത്തിന്റെ ആളാണെന്ന് തോന്നുന്നു.

    അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ജമാഅത്തെ ഇസ്്‌ലാമിക്കാര്‍ പറയുന്നത് പാടെ തള്ളാന്‍ കഴിയില്ല. ഒരു സംശയം അഥവാ പിളര്‍പ്പില്‍ ആദര്‍ശപരമായ വ്യതിയാനം പങ്കുവഹിച്ചിട്ടുണ്ടാകാം.

    മാധ്യമത്തെ പോലെ ഒരു പത്രമിറക്കി.

    ശാഖാപരമായ വിഷയത്തില്‍ ഖണ്ഡനമണ്ഡനമൊഴിവാക്കി.

    ജമാഅത്തുകാര്‍ നേരത്തെ ചെയ്തുവരുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലേക്കുകൂടി ഇറങ്ങി തിരിച്ചു.

    ശബാബ് കെട്ടിലും മട്ടിലും പ്രബോധനത്തെ പോലെയാക്കി. ഇത് മുജാഹിദ് മുന്‍ഗാമികള്‍ക്ക് അന്യമായിരുന്നു.

    പിളരാന്‍ ഇതിലേറെ വേണോ എന്നാണ് സഹോദരന്റെ ചോദ്യം.

    ഇനിയുമുണ്ടാകാം. കാത്തിരിക്കുന്നു.

    ReplyDelete
  39. ലോകത്ത് ടൌഹീട് പറഞ് പിളര്‍ന്ന ഒരു പാര്ട്ടിയുമില്ല-- മുജാഹിദ്‌ അല്ലാതെ --അപ്പോള്‍ നിങ്ങളുടെ തൌഹീദ് അല്ലാഹുവിനു ഇഷ്ട്ടപ്പെട്ടില്ല എന്നര്‍ത്ഥം --എന്നിട്ടും കണ്ണ് തുറന്നു നോക്കുന്നില്ലെന്കില്‍ നിങ്ങളുടെ കാര്യം പോക്കാ --ജമാഅത്ത് എന്ത് കൊണ്ട് പിളരുന്നില്ല എന്നും ഒന്ന് ചിന്തിച്ചു നോക്കൂ ..മുജാഹിടുകള്‍ക്ക് നല്ല പുത്തി അല്ലാഹു നല്‍കട്ടെ---

    ReplyDelete
  40. നൌഷാദ് എത്രമാത്രം കാപട്യമാണ് കാണിക്കുന്നത് എന്ന് മനസിലാക്കാന്‍ നൌഷാദിന്റെ ഈ ഒരു കമന്റു വായിച്ചാല്‍ മാത്രം മതി

    "``ഒരാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും അസംബ്ലിയില്‍ പോവുകയും ചെയ്യുന്നതു തൗഹീദിന്ന്‌ എതിരാവുന്നു'' (ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി ഇരുപത്തേഴ്‌ വര്‍ഷം, ഇലക്‌ഷന്‍ പ്രശ്‌നം)


    പ്രസ്തുത ഉദ്ധരണി ഇങ്ങിനെയാണ്


    ഒരാള്‍ ദൈവേതര ഭരണവ്യവസ്ഥക്കു കീഴില്‍ ദൈവേതര ഭരണവ്യവസ്ഥ നടത്തേണ്ടതിനായി തെര
    ഞ്ഞെടുപ്പില്‍ മത്സരിക്കുകയും അസംബ്ളിയില്‍ പോവുകയും ചെയ്യുന്ന പക്ഷം അത് തൌഹീദിന് വിരുദ്ധവും
    പാടില്ലാത്തതുമാണ്. എന്നാല്‍, മനുഷ്യന്റെ പരമാധികാരത്തിനു പകരം ദൈവത്തിന്റെ പരമാധികാരം എന്ന സിദ്ധാന്തത്തിനനുസൃതമായി ഭരണഘടന മാറ്റാന്‍ താഴെ പറയുന്ന ഉപാധികളോടെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാവുന്നതാണ്:

    1. പൊതുജനാഭിപ്രായം ഏതെങ്കിലും ഒരു വ്യവസ്ഥക്കനുകൂലമാവുക എന്നതുതന്നെ പ്രായോഗിക തലത്തില്‍ അത് സ്ഥാപിതമാവാന്‍ മതിയാവുന്ന സ്ഥിതി രാജ്യത്തുളവാകുക.

    2. തെരഞ്ഞെടുപ്പില്‍ പങ്കെടുത്താല്‍ ഭരണഘടനയില്‍ മാറ്റം വരുത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാന്‍ മാത്രം
    പൊതുജനാഭിപ്രായം അനുകൂലമായിത്തീരുക.

    രണ്ടാമത്തെ ഉപാധി പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍, ഇന്നത്തെ സ്ഥിതിയില്‍, പ്രസ്തുത ലക്ഷ്യത്തിനു വേണ്ടി ജമാഅത്ത് ഇലക്ഷനില്‍ പങ്കെടുക്കുന്ന പ്രശ്നം ഉത്ഭവിക്കുന്നില്ല.

    ഇസ്ലാമിന്റെയും മുസ്ലിംകളുടെയും ക്രിയാത്മകമോ നിഷേധാത്മകമോ ആയ താല്‍പര്യങ്ങള്‍ക്കു വേണ്ടി മാത്രം ഒരാള്‍, ഒരു ദൈവേതര വ്യവസ്ഥിതിയുടെ തെരഞ്ഞെടുപ്പില്‍ പങ്കടുക്കുന്നത് അനുവദനീയമാണോ അല്ലേ എന്ന പ്രശ്നവും ശൂറാ പര്യാലോചിക്കുകയുണ്ടായി. അതിന്റെ ചില രൂപങ്ങള്‍ അനുവദനീയമാവാമെന്ന് ശൂറാ ഭൂരിപക്ഷാഭിപ്രായ പ്രകാരം തീരുമാനിച്ചു. പക്ഷേ, 1962-ലെ തെരഞ്ഞെടുപ്പില്‍ അതിന്റെ രൂപങ്ങള്‍ വിശദമായി വിചിന്തനം ചെയ്യപ്പെടുകയുണ്ടായില്ല. അതിനാല്‍ തദനുസൃതമായി ജമാഅത്ത് ഇലക്ഷനില്‍ പങ്കെടുക്കാന്‍ വേണ്ടുന്ന ഉപാധികളും ചര്‍ച്ച ചെയ്യപ്പെട്ടില്ല.


    *1961 ഡിസംബര്‍ 14 മുതല്‍ 18 വരെ ചേര്‍ന്ന മജ്ലിസ് ശൂറാ യോഗത്തില്‍ ഇലക്ഷന്‍ സബ്കമ്മിറ്റി സമര്‍പിച്ച റിപ്പോര്‍ട്ടില്‍ നിന്ന്.


    ഇവരുടെ നൂറില്‍ നൂറു ഉദ്ധരണികളുടെയും സ്ഥിതി ഇതാണ്.

    ReplyDelete
  41. @Mohamed

    >>ഒരാള്‍ ദൈവേതര ഭരണവ്യവസ്ഥക്കു കീഴില്‍ ദൈവേതര ഭരണവ്യവസ്ഥ നടത്തേണ്ടതിനായി തെര
    ഞ്ഞെടുപ്പില്‍ മത്സരിക്കുകയും അസംബ്ളിയില്‍ പോവുകയും ചെയ്യുന്ന പക്ഷം അത് തൌഹീദിന് വിരുദ്ധവും
    പാടില്ലാത്തതുമാണ്. എന്നാല്‍, മനുഷ്യന്റെ പരമാധികാരത്തിനു പകരം ദൈവത്തിന്റെ പരമാധികാരം എന്ന സിദ്ധാന്തത്തിനനുസൃതമായി ഭരണഘടന മാറ്റാന്‍ താഴെ പറയുന്ന ഉപാധികളോടെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാവുന്നതാണ്<<<

    ആരുടെ കാപട്യമാണ് പുറത്താകുന്നത് എന്ന് വായനക്കാര്‍ തീരുമാനിക്കട്ടെ .. തൌഹീദിന് വിരുദ്ധം എന്നാല്‍ ശിര്‍ക്ക് എന്നാണല്ലോ ..ഇവിടെ ഉപാധി വെച്ച് ശിര്‍ക്ക് ചെയ്യാം എന്നല്ലേ വാദിക്കുന്നത് ? അതിനു നിങ്ങള്ക്ക് ആര് അധികാരം നല്‍കി .ശിര്‍ക്ക് എന്നും ശിര്‍ക്ക് തന്നെ . എന്നാല്‍ ഒരാള്‍ മനസ്സില്‍ തൌഹീദ് സൂക്ഷിച്ചു കൊണ്ട് ജീവ ഭയത്താല്‍ ശിര്‍ക്ക് അംഗീകരിച്ചാല്‍ അത് അല്ലാഹു പൊറുത്തു കൊടുക്കാം . പക്ഷെ ഉപാധി വെച്ച് ശിര്‍ക്കിനെ ഹലാല്‍ ആക്കുന്ന ജമാഅത്തെ ഇസ്ലാമിക്കാരന്റെ അവസ്ഥ അങ്ങനാണോ എന്ന് ചിന്തിച്ചാല്‍ നന്ന് ...:)

    ReplyDelete
  42. ഇവിടെ ജമാഅത്ത് പറഞ്ഞ് ആ കഷ്ണംമാത്രം പരിഗണിച്ചാലും വളരെ വ്യക്തമാണല്ലോ..

    കബറാളികളോട് പ്രാര്‍ഥിക്കാന്‍ കബറിടത്തില്‍ പോയാല്‍ ശിര്‍ക്കാണ് എന്ന് പറഞ്ഞതിന് ശേഷം എന്നാല്‍ ഖബറിലുള്ളവര്‍ക്ക് പ്രാര്‍ഥിക്കാന്‍ പോയാല്‍ അത് സുന്നത്തുമാണ് എന്ന് പറഞ്ഞ ഒരു മുജാഹിദ് കാരനോടും നൌഷാദിന് ഇതേ വിധം ചോദിക്കാമല്ലോ..

    ഇവിടെ മുജാഹിദ് പണ്ഡിതല്‍ നിബന്ധന വെച്ച് ശിര്‍ക്ക് സുന്നത്താക്കിയോ അതല്ല ആ നിബന്ധന വെച്ചതോടുകൂടി ശിര്‍ക്ക് ശിര്‍ക്കല്്ലാതെ മാറുകയും സുന്നത്താവുകയും ചെയ്തുവോ...

    ReplyDelete
  43. @CKLatheef

    >>ഇവിടെ മുജാഹിദ് പണ്ഡിതല്‍ നിബന്ധന വെച്ച് ശിര്‍ക്ക് സുന്നത്താക്കിയോ അതല്ല ആ നിബന്ധന വെച്ചതോടുകൂടി ശിര്‍ക്ക് ശിര്‍ക്കല്്ലാതെ മാറുകയും സുന്നത്താവുകയും ചെയ്തുവോ...<<


    എന്തിനാണ് ഇങ്ങനെ കിടന്നു ഉരുളുന്നത് എന്ന് മനസ്സിലാകുന്നുണ്ട് . :)
    മുജാഹിദുകള്‍ ഒരിക്കലും നിബന്ധന വെച്ച് ശിര്‍ക്ക് ചെയ്യാം എന്ന് പറഞ്ഞിട്ടില്ല .മറിച്ചു ശിര്‍ക്ക് ശിര്‍ക്കായി തന്നെ മനസ്സിലാക്കി ഒരാള്‍ ജീവ ഭയത്താല്‍ ശിര്‍ക്ക് അംഗീകരിച്ചാല്‍ അത് അല്ലാഹു പൊറുത്തു കൊടുക്കാം എന്നെ പറഞ്ഞിട്ടുള്ളൂ ...

    (അഥവാ അയാള്‍ മനസ്സില്‍ താന്‍ ചെയ്യുന്നത് ശിര്‍ക്ക് ആണ് എന്ന് തന്നെ കരുതുന്നു എന്നര്‍ത്ഥം )

    ജമാഅത്തെ ഇസ്ലാമിക്കാര്‍ ഇന്ത്യയില്‍ മുസ്ലിംകളായി jeevikkuvaan ജീവ ഭയം നേരിടുന്നുണ്ടോ ആവോ ?.
    തങ്ങള്‍ ചെയ്യുന്നത് ശിര്‍ക്കാണ്‌ എന്ന് കരുതുന്നുണ്ട് എന്നാണു എന്റെ വിശ്വാസം ..ശരിയാണോ ?

    ReplyDelete
  44. ശരിയല്ല...

    ബാക്കി ആരാണ് ഉരുള്ളന്നത് വായിക്കുന്നവര്‍ തീരുമാനിക്കട്ടേ...

    ReplyDelete

വന്നതിനും വായിച്ചതിനും നന്ദി . . താങ്കള്‍ക്കു വിഷയവുമായി ബന്ധപ്പെട്ടു പറയുവാനുള്ളത് ഇവിടെ എഴുതുക. കമന്റ്‌ moderation ഉണ്ട് . കോപ്പി പേസ്റ്റ് കമന്റ്‌ കല്‍ അനുവദനീയമല്ല .
മറ്റുള്ളവ തീര്‍ച്ചയായും പ്രസിദ്ധീകരിക്കും .