بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

ഈ ബ്ലോഗ്‌ ആരെയെങ്കിലും തര്‍ക്കിച്ചു തോല്പ്പിക്കാം എന്ന് കരുതി എഴുതുന്നതല്ല , മറിച്ചു പരിശുദ്ധ ഇസ്ലാമിനെ മനസ്സിലായ രൂപത്തില്‍ വായനക്കാരുമായി പങ്കു വെക്കുവാനും ഒരു പരിധി വരെ നല്ല രീതിയിലുള്ള സംവാദം നടത്തുവാനും വേണ്ടിയാണ് .ഇത് ഒരു തുടക്കക്കാരന്റെ ബ്ലോഗല്ല ,മറിച്ചു പത്തിലധികം വര്‍ഷങ്ങളായി സംഘടനാപ്രവര്‍ത്തനം നടത്തി വരുന്ന ഒരു എളിയ പ്രവര്‍ത്തകന്റെ പ്രവര്ത്തനത്തിന്റെ ഭാഗമാണ് .









2002 -ഇല്‍  കോഴിക്കോട് നടന്ന  ആറാമത് മുജാഹിദ്‌ സംസ്ഥാന സമ്മേളന  സുവനീറില്‍ നിന്നും

62 സംവാദങ്ങള്‍:

  1. അങ്ങനെ നോക്കുമ്പോള്‍ ജമാഅത്തെ ഇസ്‌ലാമി ഒന്നുമല്ലല്ലോ. മുജാഹിദ് (മടവൂര്‍ വിഭാഗം) പ്രസ്ഥാനം ഒരു മഹാ സംഭവവും. ഇക്കണക്കിന് ജമാഅത്തില്‍നിന്ന് അല്‍പം ബുദ്ധിയും അറിവും ഉള്ളവരൊക്കെ മുജാഹിദിലേക്ക് നീങ്ങേണ്ടതാണ്. പലപ്പോഴും മറിച്ചാണല്ലോ സംഭവിക്കുന്നത്.

    പ്രിയ മുജാഹിദ് സുഹൃത്തുക്കളേ കാര്യമതൊന്നുമല്ല. ജമാഅത്തിനെ എന്ന് പറഞ്ഞു നിങ്ങള്‍ പരിചയപ്പെടുത്തുന്ന് മറ്റെന്തിനെയോ ആണ്. 1952 ഇറങ്ങിയ ഒരു പ്രബോധനത്തിലെ ഉദ്ധരിയല്ല ജമാഅത്ത്. അതൊരു ഇസ്‌ലാമിക സംഘടനയാണ്. ഖുര്‍ആനും സുന്നത്തുമാണ് അതിന്റെ അടിസ്ഥാനം. സത്യത്തില്‍ നിങ്ങള്‍ എന്താണ് ജമാഅത്ത് എന്ന് മനസ്സിലാക്കാന്‍ ശ്രമിക്കൂ. അതിന് വ്യക്തമായ ഒരു ഭരണഘടനയുണ്ട്. അതിന്റെ അടിസ്ഥാനം ഖുര്‍ആനും സുന്നത്തുമാണ്.

    രാഷ്ട്രീയ വിഷയത്തിലും അതേ പ്രകാരം ജമാഅത്തും മുജാഹിദും തര്‍ക്കമുള്ള മറ്റുകാര്യങ്ങളിലും മുജാഹിദിന്റെ കാഴ്ചപ്പാട് അവ്യക്തമായതും വ്യക്തമായ പ്രമാണങ്ങളോട് യോജിക്കാത്തതുമാണ്. ഇക്കാരണങ്ങള്‍ കൊണ്ടല്ലാം. ഇന്നും ജമാഅത്ത് ഇസ്‌ലാമി അജയ്യമായി മുന്നോട്ട് പോകുന്നു. ജമാഅത്ത് വിമര്‍ശനം മുഖ്യ അജണ്ടയാക്കിയിട്ടില്ലെങ്കില്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ അവസ്ഥയെന്തായിരിക്കുമെന്ന് ആലോചിച്ചു നോക്കൂ.

    ReplyDelete
  2. വിവാഹ പരസ്യത്തില്‍ ജമാഅത്തെ ഇസ്ലാമിക്കാര്‍ 'പ്രസ്ഥാന ബന്ധുവിനെ' ആവശ്യമുണ്ടെന്നും, മുജാഹിടുകാര്‍ 'സലഫീ ചിന്തയുള്ളവരെ' വേണമെന്നും എഴുതന്നതൊഴിച്ചാല്‍ ഇരു കൂട്ടരും ഒന്ന് തന്നെ.  മാപ്പിള കലകളെ നശിപ്പിച്ചതിന്റെ ക്രെഡിറ്റ്‌ രണ്ടു സംഘടനകള്‍ക്കും അവകാശപ്പെടാം. മുസ്ലിംകള്‍ നേരിടുന്ന സാമൂഹ്യ പ്രശ്നങ്ങള്‍ നേരിടുന്നതില്‍ ഇവരെല്ലാം തുല്യ പരാജയം

    ReplyDelete
  3. അപ്പൊ ലതീഫെ 1952 ലെ പ്രബോധനം ജമാഅത്തെ ഇസ്ലാമിയുടെതല്ലേ? മുജാഹിദ് ഇറക്കിയതാണോ? മേല്‍ പറഞ്ഞതില്‍ പ്രബോധനത്തില്‍ നിന്നുള്ള ഉദ്ധരണി മാത്രമല്ലല്ലോ, മൌദൂദിയുടെ പുസ്തകന്കളില്‍ നിന്നുമില്ലേ ? പിന്നെ ഖുറാനും സുന്നത്തും അനുസരിച്ചുള്ള ഭരണഘടനാ ഉണ്ടെന്നാണല്ലോ പറയുന്നത്, അപ്പൊ യേത് വഹിയിന്റെ അടിസ്ഥാനത്തിലാണ് നിങ്ങളുടെ നയം മാറ്റം?


    Cocacola യെ എതിര്‍ക്കാലോ അതിനെ എതിര്‍ക്കുന്നവരെ എതിര്‍ക്കാലോ അല്ല മുജഹിടുകളുടെ മുഖ്യ അജണ്ട, മറിച്ചു ആളുകളെ ഖുര്‍ആനിലെക്കും സുന്ന്നതിലെക്കും ക്ഷണിക്കലാണ്.

    നിങ്ങളുടെ ബുദ്ധി ആര്‍കും പണയം വച്ചിട്ടില്ലെങ്കില്‍, സ്വതന്ത്രമായി ചിന്തിക്കു, എന്നിട്ട് കീഴ്മേല്‍ മറിയുന്ന ആദര്‍ശമുള്ളവരെ കയ്യൊഴിഞ്ഞു ഖുര്നിലെക്കും സുന്നതിലെക്കും മടങ്ങു.

    ReplyDelete
  4. @അവര്‍ണന്‍: മാപ്പിള കലകളെ നശിപ്പിച്ചത് ഭയങ്കര അപരാധമായിപ്പോയി!!! സബീന ചൊല്ലുന്നതു ഒരു കല മാത്രമായ്രുന്നില്ല, ഒരു വയറ്റില്‍ പിഴപ്പ് കൂടിയായിരുന്നു, അത്തരത്തില്‍ ഒരു പാട് അനിസ്ലാമിക 'കലകളെ' ഇസ്ലാഹി പ്രസ്ഥാനം നശിപ്പിച്ചിട്ടുണ്ട്, അപ്പൊ സ്വാഭാവികമായും വരുമാനമാര്‍ഗം നിലച്ചു പോയ കലാകാരന്മാര്‍ക്ക് വിറളി പിടിക്കും.

    Express Highway യെ എതിര്‍ക്കുന്നതല്ല മുജഹിടുകളുടെ മുഖ്യ അജണ്ട. മറിച്ച് ശിര്‍ക്കന്‍ ആചാരങ്ങളെ, ബിദ് -അതുകളെ എതിര്‍ക്കല്‍ ആണ്. മുജാഹിദ് - ജമാത് വ്യത്യാസം മനസ്സിലായിട്ടുണ്ടാകുമെന്നു കരുതുന്നു.

    ReplyDelete
  5. @CKLatheef

    പഴയ വാദഗതികള്‍ വീണ്ടും കാണിച്ചിട്ട് ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരോട് , താങ്കളുടെ സംഘടന ഇങ്ങനെയൊക്കെയല്ലേ കേരള മുസ്ലിംകളോട് ആഹ്ഹ്വാനം ചെയ്തത് എന്ന് ചോദിക്കുമ്പോള്‍

    ഏതൊരു ജമാഅതുകാരനും ഇങ്ങനെയൊക്കെയാണ് തടി തപ്പാറുള്ളത് .


    പഴയതൊക്കെ ഒര്മിപ്പിക്കുംപോള്‍ ഇവര്‍ക്കുള്ള അലര്‍ജി രോഗം ഭേദമാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു . മാറട്ടെ ജമാഅത്തെ ഇസ്ലാമിയും മാറട്ടെ .പൂര്‍വ്വികരായ ഇസ്ലാഹി പണ്ഡിതന്മാരുടെ പ്രയത്നങ്ങള്‍ അല്ലാഹു സഫലീകരിചിരിക്കുന്നു എന്നതിന്റെ ശുഭ സൂചനയായി ഈ മാറ്റങ്ങളെ കാണുന്നു ...

    ReplyDelete
  6. @shamsi
    Express Highway യെ എതിര്‍ക്കുന്നതല്ല മുജഹിടുകളുടെ മുഖ്യ അജണ്ട. മറിച്ച് ശിര്‍ക്കന്‍ ആചാരങ്ങളെ, ബിദ് -അതുകളെ എതിര്‍ക്കല്‍ ആണ്. മുജാഹിദ് - ജമാത് വ്യത്യാസം മനസ്സിലായിട്ടുണ്ടാകുമെന്നു കരുതുന്നു.

    നൌഷാദ് ഷംസിയേ തിരുത്തുമെന്നു കരുതട്ടെ... രണ്ടാളും ഒരു ഗ്രൂപ്പാണെങ്കില്‍.
    ഷംസി ഏപ്പി ആണെങ്കില്‍ നിവര്‍ത്തിയില്ല! പാലത്ത്‌ പറഞ്ഞത്, സാമൂഹ്യ പ്രശ്നങ്ങളില്‍ ഇടപെടും എന്നാണ്. "അതിനൊക്കെ വേറെ ആളുകളുണ്ട്‌, നമ്മുടെ പണി തൌഹീദ് പറച്ചില്‍ മാത്രമാണ്‌..." എന്നത്‌ നവ ധാസ്ഥിതികരുടെ അന്തക്കെടാണു എന്നാണ് ലേഖനം പറയുന്നത്‌!

    ReplyDelete
  7. പിന്നെ, പൊതു പ്രശ്നങ്ങളില്‍ ഇടപെടും എന്നു പരത്തി പറയാനേ രാഷ്ട്രീയ റ്‍ടികളുടെ 'ഈറ' പേടിച്ചു പള്ളിമൂല യില്‍ ഒതുങ്ങുന്നവര്‍ക്കാകൂ... ആണവ കരാര്‍, എക്സ്പ്രസ് വേ, NHവികസനം BOT, പ്ലാച്ചിമട, എന്തോസല്‍ഫാന്‍, പോലുള്ള വിഷയങ്ങളില്‍ നേതൃസ്ഥാനത്ത് ഇരിക്കുന്നവര്‍ എന്ന നിലയില്‍ അണികള്‍ക്ക് ഒരു ഇസ്ലാമിക നിലപാട്‌ പറഞ്ഞു കൊടുക്കാന്‍ മുജാഹിദ് നേതാക്കള്‍ ആശക്തരാണു.
    LDFലെയും UDFലെയും സളഫി ജിഹാദികള്‍ക്ക്‌ ഒരുപോലെ സ്വീകാര്യാമാവുന്ന നിലപാട്‌ 'മൌനമാണല്ലോ!
    ലേഖനത്തില്‍ പറഞ്ഞ വിരലനക്കല്‍-മാസം കാണല്‍-കൈകെട്ട് വിഷയങ്ങള്‍ കഴിഞ്ഞാല്‍ പേടി കൂടാതെ നേതൃത്വത്തിന്റെ പൊതു നിലപാട്‌ എന്ന നിലയില്‍ പറയാവുന്ന ഒരേ ഒരു കാര്യം ജാമാ'അത്‌ വിരോധം മാത്രം. രാഷ്ട്രീയം ഇല്ല എന്നു പറയുന്നവര്‍ ജാമാ'അതു വിഷയത്തില്‍ എല്ലാം മറക്കും

    ReplyDelete
  8. ".............ഇബാദത്തിനു ആരാധന എന്നതിനൊപ്പം അനുസരനം അടിമ വേല എന്നീ അര്‍ത്ഥങ്ങളും തുല്യ പ്രാധാന്യത്തോടെ കല്‍പ്പിക്കണം എന്ന ചിന്താഗതിയില്‍ നിന്നാണ് ............"
    (ഒന്നു) അല്ല നൌഷാദ്... എത്രാം തീയതി മുതലാണ്‌ ഈ "തുല്യ പ്രാധാന്യഞത്തിലെത്തിയത്‌" നിങ്ങള്‍? ഒരു പണ്ഡിത കേസരി ഉലകത്തിലെ സകലമാന ഗ്രന്ഥപ്പുരക കളും അരിച്ചുപെറുക്കി തെരഞ്ഞിട്ടും ഇബാദത്തിനു അനുസരനം എന്ന അര്‍ഥം കണ്ടെത്താനായില്ല എന്നും അങ്ങനെ അര്‍ഥം പറയുന്നത്‌ അബദ്ധവും അങ്ങനെ പറയുന്നവര്‍ 'ആരായാലും' വിവര ദോഷികളും ആണെന്നും പറഞ്ഞ 'കേരള വിഖ്യാത' നുണയും ആ നുണ വെളൂപ്പിക്കാനായി പറഞ്ഞ ആയിരം നുണകളുമാണല്ലോ ഇന്നും മുജാഹീട്‌ പ്രസ്ഥാനത്തെ ഈ നിലയില്ലാ കയത്തില്‍ തന്നെ അകപ്പെടുത്തിയിരിക്കുന്നത്‌! അപ്പോള്‍ തുല്യ പ്രാധാന്യമില്ലെങ്കിലും ഇബാദത്തിന്റെ അടുക്കള ഭാഗത്തെങ്കിലും നിര്‍ത്താമെന്നായി അല്ലേ?

    (രണ്ടു) എവിടന്നു കിട്ടി ഈ "വൈരുധ്യാത്മക തുല്യപ്രാധാന്യ" വാദം? ജാമാ'അതു അങ്ങനെ വാദിച്ചതായി തെളിയിക്കാമോ?

    ReplyDelete
  9. 'ഇബാദത്ത് ഇതാഅത്ത് വ്യാഖ്യാനത്തിലെ പിശകുകള്‍ ' എന്നൊരു ലേഖനം ശബാബില്‍ കണ്ടു. അങ്ങേയറ്റം ദയനീയമാണ് അതിലെ വാദഗതികള്‍. അല്ലാഹുവിന്‍റെ കല്പനക്കെതിരില്‍ ഒരാള്‍ മറ്റുള്ളവരെ അനുസരിച്ചാല്‍ അത് ശിര്‍ക്കാകും എന്ന് ജമാഅത്ത് വിശ്വസിക്കുന്നു എന്ന കള്ളം പറഞ്ഞുകൊണ്ടാണ് ലേഖനം തുടങ്ങുന്നത് തന്നെ. മേലുദ്യോഗസ്ഥരുടെ കല്പന അനുസരിച്ച് ഒരാള്‍ കളവുപറഞ്ഞാല്‍ അതുപോലും ശിര്‍ക്കാകും എന്നാണു ജമാഅത്ത് വാദം എന്നും തട്ടിവിടുന്നു. നുണ പറയുക എന്നത് ശിര്‍ക്കാണ്‌ എന്നാണ് ജമാഅത്ത് വാദം എന്നുവരെ യാതൊരു മനപ്രയാസവുമില്ലാതെ എഴുതിയിരിക്കുന്നു. അല്ലാഹു അല്ലാത്തവര്‍ക്കുള്ള എല്ലാ അനുസരണവും ശിര്‍ക്കാകും എന്ന് ജമാഅത്തിനു വാദമില്ല എന്ന് എത്രയോ തവണ വ്യകതമാക്കപ്പെട്ടതാണ്. ഈ ബ്ലോഗില്‍ തന്നെ പല തവണ അത് പറഞ്ഞിട്ടുണ്ട്. പിന്നെയും ജമാഅത്തിനു ഇല്ലാത്ത വാദം അവര്‍ക്കുണ്ടെന്നു പറഞ്ഞു അതിനെ ഖണ്ഡിക്കുന്നത് ആരെ കാണിക്കാനാണ്? കുറെ വിശദീകരിച്ചു അദേഹം സ്ഥാപിക്കുന്നു നുണ പറയല്‍ ശിര്‍ക്കല്ല, ഹറാം മാത്രമാണ്! എന്തൊരു ഗതികേട് ! നുണ പറയല്‍ ശിര്‍ക്കാണെന്ന് ജമാഅത്തിനു വാദമുണ്ട് ഏതെങ്കിലും മുജാഹിദ്‌ വിശ്വസിക്കുന്നുണ്ട്‌ എന്ന് ഞാന്‍ കരുതുന്നില്ല. പിന്നെ എന്തിനാണ് ഈ സര്‍ക്കസ്‌ ?

    ഖബര്‍ സിയാറത്ത്‌ ശിര്‍ക്കാണെന്ന് ജമ-മുജകള്‍ വാദിക്കുന്നു എന്ന് പറഞ്ഞു ആയത്തും ഹദീസും ഓതി അത് സുന്നത്താണെന്നു സ്ഥാപിക്കുന്ന സുന്നി നേതാക്കളുടെ നിലവാരത്തിലേക്ക് ഇസ്‌ലാഹി നേതാക്കള്‍ തരം താഴരുത്.
    --------

    അനുസരണം ചിലപ്പോള്‍ ആരാധനയായി വരും എന്നും ആ ലേഖനം പറയുന്നു. (അനുസരണം ചിലപ്പോള്‍ ഇബാദത്ത് ആവും എന്ന് സമ്മതിച്ചുതരില്ല). പ്രാര്‍ത്ഥന ഇല്ലാതെയും അപ്പോള്‍ ആരധനയുണ്ടോ നിങ്ങളുടെ വീക്ഷണത്തില്‍?

    ReplyDelete
  10. ആ ലേഖനം വായിക്കുക http://www.shababweekly.net/index.php?option=com_content&view=article&id=441:2010-10-15-11-09-30&catid=36:articles

    ReplyDelete
  11. നുണ പറയല്‍ ശിര്‍ക്കാണെന്ന് ജമാഅത്തിനു വാദമുണ്ട് എന്ന് നൌഷാദോ മൈപ്പോ വിശ്വസിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ എന്താണ് അതിനു പ്രേരകമായ തെളിവ്? ജമാഅത്ത് അങ്ങനെ എവിടെയെങ്കിലും വാദിച്ചത് കാണിക്കാമോ?

    ഇനി അങ്ങനെ ജമാഅത്തിനു വാദമുണ്ടെന്ന് വിശ്വസിക്കുന്നില്ലെങ്കില്‍ ശബാബിലെ ഈ അഭ്യാസത്തെ കുറിച്ച് എന്ത് പറയുന്നു?

    ReplyDelete
  12. @hafeez
    ഹഫീസ്,
    അല്ലാഹു അല്ലാത്തവര്‍ക്കുള്ള അനുസരണം ഏതവസ്ഥയിലും ശിര്‍ക്കാവും എന്ന് ജമാ'അത്ത് വാദിക്കുന്നു എന്ന നുണ ഷംസൂദ്ദീന്‍ പാലത്തിന്റെ ഇവിടെ പോസ്റ്റ് ചെയ്ത ലേഖനത്തിലും കാണാം.
    ഒരര്‍ഥത്തില്‍ മുജാഹിദ്കളുടെ ജീവ വായുവാണ് ഈ നുണ. അതുകൊണ്ടുതന്നെ ഇതു നുണയാണെന്ന് സമ്മതിക്കുക എന്നാല്‍ അവരെ സംബന്ധിച്ചേടത്തോളം ആത്മഹത്യാപരമാണ്‌.

    ReplyDelete
  13. അജണ്ടയും മുഖ്യ അജണ്ടയും തമ്മില്‍ വ്യത്യാസമുണ്ട്. സാമൂഹ്യ സേവനം മുജഹിടുകളുടെ മുഖ്യ അജണ്ടയല്ല. മറിച്ചു തൌഹീദും സുന്നത്തും പ്രച്ചരിപ്പിക്കുകയെന്നുല്ലതാണ്. ജമാത്കാര്‍ എക്സ്പ്രസ്സ്‌ ഹൈവേക്കും മറ്റുമേതിരെ നടത്തിയതിന്റെ പതിന്മടങ്ങ്‌ പ്രവര്‍ത്തനം മുജാഹിദുകള്‍ തൌഹീടിനും സുന്നത്തിനും വേണ്ടി നിര്‍വഹിച്ചിട്ടുണ്ട്, ഇപ്പോഴും നിര്‍വഹിക്കുന്നു. ആദര്‍ശത്തില്‍ കീഴ്മേല്‍ മറിഞ്ഞ ജമാതുകാര്‍, പഴയ ലേഖനങ്ങള്‍ ഒന്ന് വായിക്കുനത് തങ്ങള്‍ എത്രത്തോളം മാറി എന്ന് മനസ്സിലാക്കാന്‍ സഹായിക്കും. (ഉദ്ധരണികള്‍ റഫറന്‍സ് സഹിതം മുകളില്‍ ഉധരിചിട്ടുന്ട്ട്)

    ReplyDelete
  14. @shamsi
    മുഖ്യ അജണ്ട: തൌഹീദ് +സുന്നത്ത്
    (വെറും) അജണ്ട: സാമൂഹ്യ സേവനം
    സബ്‌ അജണ്ട: (?)
    അങ്ങനെ വിവിധ തരം അജണ്ടകള്‍...!
    മുജാഹിദ് പ്രസ്ഥാനത്തിലെ വാകതിരിവുള്ള ആരെങ്കിലും ഈ 'Classification of mujahid agendas' വിവരിക്കുന്ന വല്ലതും പറഞ്ഞു തരാമോ? പള്ളി മൂലയില്‍ നിന്ന് പുറത്തിറങ്ങി നടത്തുന്ന ലീഗ്‌, കമ്മ്യൂണിസ്റ്റ്, കോണ്‍ഗ്രസ്സാതി രാഷ്ട്രീയപ്പാര്‍ട്ടി കളില്‍ നിരങ്ങുന്നത്‌ ഏത് അജണ്ടയാണ്‌? സബ്ബോ അതോ സൂപ്പറോ? ഏതു ക്ലാസ്സില്‍ പെടുത്തിയാലും കൊള്ളാം, രാഷ്ട്രീയത്തിന് മീതെ മുജാഹിദ് ദീന്‍ പറക്കില്ല കേട്ടോ. അവിടെ നിരീശ്വരത്വമായാലും ബഹു ദൈവത്വമായാലും ഷിര്‍ക്കായാലും അതിനേക്കാള്‍ വൃത്തികെട്ട കാര്യമായാലും അവയ്ക്ക് മുന്നില്‍ മുജാഹിദ്കള്‍ക്കെന്തു തൌഹീദ്! ശ്രദ്ധിച്ചിട്ടില്ലേ മുജാഹിദ് കളുടെ തീരുമൊഴി? "തൌഹീദ് പറയുക" എന്നാണ് ഔദ്യോഗിക പ്രയോഗം! കാരണം അതു പറയാന്‍ മാത്രമുള്ളതണല്ലോ! ജീവിതവുമായി ബന്ധപ്പെട്ട പള്ളി മൂലക്ക് പുറത്തുള്ള മിക്ക കാര്യത്തിലും പ്രായോഗികമാക്കാന്‍ രാഷ്ട്രീയ പാര്‍ ട്ടി ത്തികളോടുള്ള അടിമ മനോഭാവം മൂലം നിവര്‍ത്തിയില്ലല്ലോ...!

    ReplyDelete
  15. മുജഹിടുകളുടെ അജണ്ട എന്ന് ആദ്യം പ്രയോഗിച്ചത് ലതീഫാണ്, അതിനു മറുപടിയായാണ് അതെ വാകുപയോഗിച്ചത്.


    "ഇക്കാലത് നിയമസഭകളിലും മറ്റും അങ്ങമാകല്‍ ഹറാമായ കാര്യമാണ്. അവര്ക് വേണ്ടി വോട്ട് ചെയ്യുക എന്നുള്ളതിന്റെ അര്‍ഥം തന്നെ സ്ഥാനര്തിയായി നില്‍കുന്ന ആളെ അയക്കുന്നത് ഇന്നത്തെ തിരഞ്ഞെടുപ്പ് വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ നിയമ നിര്‍മാണം ചെയ്യുവാനോ നിര്‍മിച്ചു കഴിഞ്ഞ നിയമങ്ങള്ക് പിന്‍ബലം കൊടുക്കുവാനോ ആയിരിക്കുമെന്നുല്ലതാണ് അത് ഏക ദൈവ വിശ്വാസത്തിനു പാടെ എതിരാണ്." (മൌദൂദി , ഖുതുബാത് )

    ഏക ദൈവ വിശ്വാസത്തിനു എതിരാണെന്ന് പറഞ്ഞാല്‍, ശിര്‍ക്ക് ആണെന്നര്‍ത്ഥം! അപ്പൊ ആരൊക്കെയാണ് ജാമാത്കാരാ ശിര്‍ക് ചെയ്തവര്‍? വരുന്ന തിരഞ്ഞെടുപ്പിലൂടെ ശിര്‍ക്ക് ചെയ്യുന്നവര്‍ എത്ര പേരുണ്ടാകും?



    കഷ്ടം!

    ReplyDelete
  16. This comment has been removed by the author.

    ReplyDelete
  17. മൌദൂദി സാഹിബിന്റെ ഇജ്തിഹാദില്‍ ഉരുത്തിരിഞ്ഞ നിലപാട്‌ (1970 നു മുമ്പ്):

    "..............നിയമ നിര്‍മാണം ചെയ്യുവാനോ നിര്‍മിച്ചു കഴിഞ്ഞ നിയമങ്ങള്ക് പിന്‍ബലം കൊടുക്കുവാനോ ആയിരിക്കുമെന്നുല്ലതാണ് അത് ഏക ദൈവ വിശ്വാസത്തിനു പാടെ എതിരാണ്." (മൌദൂദി , ഖുതുബാത് )

    ഇനി അല്ലാഹു വിശുദ്ധ ഖുര്‍'ആനില്‍ പറഞ്ഞത് കാണുക:

    അല്ലാഹു അവതരിപ്പിച്ചു തന്നതനുസരിച്ച് ആര്‍ വിധിക്കുന്നില്ലയോ അവര്‍ തന്നെയാകുന്നു കാഫിറുകള്‍ (വിശുദ്ധ ഖുര്‍'ആന്‍ 5:44) ......അവര്‍ തന്നെയാകുന്നു അക്രമികള്‍ (5:45) ............അവര്‍ തന്നെയാകുന്നു ധിക്കാരികള്‍ (5:47).

    ഈ വിഷയത്തില്‍ മുജാഹിദ് നിലപാടോന്നു പറയാമോ?

    ഇനി സാക്ഷാല്‍ ശബാബ് മാസികയുടെ ഫത്‌'വ:

    “ഇസ്ലാമികമാല്ലാത്ത ഒരു വ്യവസ്ഥ നിലനില്‍ക്കുന്ന രാജ്യത്ത് ജീവിക്കുന്ന മുസ്ലിംകള്‍ മാറിമാറിവരുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നത് ‘ഇജ്തിഹാദിയായ’ വിഷയമാണ്”.
    (ശബാബ് വാരിക – ഫെബ്രവരി 17, 1995 – സല്സബീല്‍ പുസ്തകം: 2 ലക്കം: 9 പേജ്: 33)

    ജാമാ'അത്ത് അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചു ഈജ്തിഹ്ാദിലൂടെ ഈ കാലഘട്ടത്തിലേയ്ക്ക് ഏറ്റവും ഉചിതം എന്നു മനസ്സിലാക്കിയ നിലപാടാണ് ഇന്നത്തെ അതിന്റെ തെരഞ്ഞെടുപ്പു നയം. അനിസ്ലാമിക വ്യവസ്ഥ സ്ഥാപിക്കലോ നില നിര്‍ത്താലോ അതിന്റെ ലക്ഷ്യമല്ല. കൂടുതല്‍ വലിയ വിപത്ത്‌ ഒഴിവാക്കാന്‍ എടുത്ത നിലപാട്‌. അതുകൊണ്ട്‌ തന്നെ അതു തൌഹീദിനു വിരുദ്ധമല്ല.
    ഇജ്തിഹാദ് എന്നത് ഒരു ദീനീ സംജ്ഞ ആണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അപ്പോള്‍ പിന്നെ, തൌഹീദ്മായി നേര്‍ക്കുനേര്‍ ഏറ്റു മുട്ടുന്ന രാഷ്ട്രീയ കാര്യത്തിലെ മുജാഹിദുകളുടെ ഇജ്തിഹാദീ നിലപാട്‌ എന്താണു? ആ ഇജ്തിഹാദ് നടക്കാറുണ്ടോ? അതു പ്രകാരം ഈ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലെ നിലപാടെന്തു? വരുന്ന നിയമ സഭാ തെരഞ്ഞെടുപ്പിലെ നിലപാടെന്താവും? അതോ അണികളെ കൂഫ്‌'റില്‍ യധേഷ്ടം അഴിഞ്ഞാടാ ന്‍ കായറൂരി വിട്ടു ലീഗ്‌കാര്‍ക്കും കമ്മ്യൂണിസ്റ്റ്കാര്‍ക്കും വേണ്ടി ജാമാ'അത്തിനെ തീവ്രവാദികളും മാതരാഷ്ട്ര വാദികളും ആക്കാന്‍ തെളിവ് മെനഞ്ഞു അലയുകയാണോ ഇജ്തിഹാദ് നടത്താന്‍ ദീനി ബാധ്യതയുള്ള മുജാഹീട്‌ പണ്ഡിതര്‍?

    ReplyDelete
  18. This comment has been removed by the author.

    ReplyDelete
  19. അറിഞ്ഞുകൊണ്ട്‌ ചിക്കിലിക്കും പത്രാസിനും വേണ്ടി ദീനിനെ ഒറ്റു കൊടുക്കുന്ന ഈ പരിപാടി കടുത്ത ദൈവ ധിക്കാരമാണ്‌.

    ജാമാ'അത്ത് ഏതായാലും അതില്‍ അര്‍പ്പിതമായ ദീനീ ബാധ്യത മുറക്ക്‌ നിര്‍വ്വഹിക്കുകയും കാലാ കാലങ്ങളില്‍ അന്നത്തെ അവസ്ഥക്ക് യോജിച്ച നയങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്‌. തീര്‍ച്ചയായും ആ നയത്തോട് വിയോജിക്കാന്‍ മുജാഹിത്കള്‍ക്ക് അവകാശമുണ്ട്‌. അപ്പപ്പോള്‍ വഹ്യ് വഴി സമുദായത്തെ നയിക്കാന്‍ ഒരു പ്രവാചകന്‍ കൂടെ ഇല്ലല്ലോ! അതിനാലാണ് തെറ്റിയാല്‍ ഒരു പ്രതിഫാലവും ശരീയായാല്‍ രണ്ടു പ്രതിഫാലവും സാര്‍വ്വ ശക്തനായ നാഥ ന്‍ വാഗ്ദാനം ചെയ്തത്‌!

    ReplyDelete
  20. "ചുരുക്കത്തില്‍ മുജാഹിദ് പ്രസ്ഥാനം വ്യക്തികളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ ആശയങ്ങള്‍ കടമെടുക്കുന്നതിനു പകരം ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും ആദര്‍ശം രൂപീകരിച്ചു പ്രവര്‍ത്തിക്കുന്ന സംവിധാനമാണ്"

    "അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കപെടാത്തതില്‍ നിന്ന് നിങ്ങള്‍ തിന്നരുത്. തീര്‍ച്ചയായും അത് അധര്‍മ്മമാണ്. നിങ്ങളോട് തര്‍ക്കിക്കുവാന്‍ വേണ്ടി പിശാചുക്കള്‍ അവരുടെ മിത്രങ്ങള്‍ക്ക് തീര്‍ച്ചയായും ദുര്‍ബോധനം നല്‍കിക്കൊണ്ടിരിക്കും. നിങ്ങള്‍ അവരെ അനുസരിക്കുന്നപക്ഷം (വ ഇന്‍ അതഅതുമൂഹും , നിങ്ങള്‍ അവരെ ഇതാഅത്ത് ചെയ്യുന്ന പക്ഷം) തീര്‍ച്ചയായും നിങ്ങള്‍ അല്ലാഹുവോട് പങ്കുചേര്‍ക്കുന്നവരായിപ്പോവും (ഇന്നകും ല മുശ് രികൂന്‍) (Surah 6 Aya 121 ( Al-An'am ))


    ഞങ്ങള്‍ക്ക് ഖുര്‍ആനും സുന്നത്തും മാത്രമാണ് പ്രമാണം എന്ന് തട്ടിവിടുന്നവര്‍ അല്ലാഹു അല്ലാത്തവരെ അനുസരിച്ചാല്‍ ശിര്‍ക്ക് ആവുമെന്ന് ഖുര്‍ആന്‍ നേര്‍ക്ക്‌ നേരെ പറയുന്നുണ്ടല്ലോ എന്ന എന്‍റെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് എന്ത് കൊണ്ടാണ് മറുപടി തരാത്തത്?

    ReplyDelete
  21. @ NASIR
    "ഇക്കാലത് നിയമസഭകളിലും മറ്റും അങ്ങമാകല്‍ ഹറാമായ കാര്യമാണ്. അവര്ക് വേണ്ടി വോട്ട് ചെയ്യുക എന്നുള്ളതിന്റെ അര്‍ഥം തന്നെ സ്ഥാനര്തിയായി നില്‍കുന്ന ആളെ അയക്കുന്നത് ഇന്നത്തെ തിരഞ്ഞെടുപ്പ് വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ നിയമ നിര്‍മാണം ചെയ്യുവാനോ നിര്‍മിച്ചു കഴിഞ്ഞ നിയമങ്ങള്ക് പിന്‍ബലം കൊടുക്കുവാനോ ആയിരിക്കുമെന്നുല്ലതാണ് അത് ഏക ദൈവ വിശ്വാസത്തിനു പാടെ എതിരാണ്." (മൌദൂദി , ഖുതുബാത് ) - -


    >>ഈ കാലഘട്ടത്തിലേയ്ക്ക് ഏറ്റവും ഉചിതം എന്നു മനസ്സിലാക്കിയ നിലപാടാണ് ഇന്നത്തെ അതിന്റെ തെരഞ്ഞെടുപ്പു നയം.<<

    സുഹൃത്തേ, ഒരു ലളിതമായ ചോദ്യം ചോദിച്ചോട്ടെ, ഇന്ത്യന്‍ ഭരണഘടനയിലെ ജനാധിപത്യ തിരഞ്ഞെടുപ്പ് വ്യവസ്ഥയുടെ ഏതു വകുപ്പിലെ മാറ്റമാണ് മൌദൂദി ആശയത്തെ തള്ളി പറയാന്‍ നിങ്ങളെ പ്രേരിപ്പിച്ചത്? സ്വതന്ത്ര ഇന്ത്യയുടെ തിരഞ്ഞെടുപ്പ് വ്യവസ്ഥകളില്‍ കാതലായ ഒരു മാറ്റവും സംഭവിച്ചിട്ടില്ല, എന്നിരിക്കെ ഏക ദൈവ വിശ്വാസത്തിനു പാടെ എതിരാണെന്ന് നിങ്ങള്‍ തന്നെ അഭിപ്രായപ്പെട്ട ഒരു കാര്യം എങ്ങിനെയാണ് ഹലാലാകുക?

    ReplyDelete
  22. പ്രിയ മുനീറെ, ബാലിശമായ വാദങ്ങള്‍ക്ക് വേണ്ടി അല്ലാഹുവിന്റെ വചനങ്ങളെ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് വ്യാഖ്യാനിക്കരുത്.
    ഒരു ഡോക്ടര്‍ നിങ്ങള്ക് ചികിത്സക്ക് വേണ്ടി നിര്‍ദേശങ്ങള്‍ തന്നാല്‍, നിങ്ങള്‍ അത് അനുസരിക്കുന്ന പക്ഷം എങ്ങിനെയാണ് നിങ്ങള്‍ അല്ലാഹുവില്‍ പങ്കു ചേര്‍ക്കുക?

    ഒരു അദ്ധ്യാപകന്‍ പഠനസംബന്ദമായ എന്തെങ്കിലും നിര്‍ദേശങ്ങള്‍ നിങ്ങള്ക് നല്‍കുകയാണെങ്കില്‍, നിങ്ങളത് അനുസരിക്കുന്ന പക്ഷം എങ്ങിനെയാണ് നിങ്ങള്‍ അല്ലാഹുവില്‍ പങ്കു ചേര്‍ക്കുക?

    ReplyDelete
  23. @shamsi
    ശവം, രക്തം, പന്നി മാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ പ്രഖ്യാപിക്കപ്പെട്ടത്‌ എന്നിവ മാത്രമേ അവന്‍ (അല്ലാഹു) നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കിയിട്ടുള്ളൂ. വല്ലവനും (ഇവ ഭക്ഷിക്കുവാന്‍) നിര്‍ബ്ബാന്ധിതനാകുന്ന പക്ഷം അവന്‍ അതിനു ആഗ്രഹം പ്രകടിപ്പിക്കുന്നവനൊ അതിരു വിട്ടു തിന്നുന്നവനൊ അല്ലെങ്കില്‍ തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവണും കരുണാ നിധിയുമാകുന്നു. (സൂറ: നഹ്ല്‍ -115)
    മേല്‍ ആയത്തിലെ ഇളവു പ്രകാരം നിര്‍ബ്ബാന്ധാവസ്ഥയില്‍ ഒരാള്‍ പന്നി ഇറച്ചി തിന്നുന്നു എന്നിരിക്കട്ടെ. അപ്പോള്‍ പന്നി മാംസം അയാള്‍ക്ക് ഹലാലാണു. എന്താ ഷംസീ ഇപ്പരഞ്ഞതിന്നര്‍ത്ഥം? താങ്കള്‍ പറയുന്നു:"....ഇന്ത്യന്‍ ഭരണഘടനയിലെ ജനാധിപത്യ തിരഞ്ഞെടുപ്പ് വ്യവസ്ഥയുടെ ഏതു വകുപ്പിലെ മാറ്റമാണ് മൌദൂദി ആശയത്തെ തള്ളി പറയാന്‍ നിങ്ങളെ പ്രേരിപ്പിച്ചത്? സ്വതന്ത്ര ഇന്ത്യയുടെ തിരഞ്ഞെടുപ്പ് വ്യവസ്ഥകളില്‍ കാതലായ ഒരു മാറ്റവും സംഭവിച്ചിട്ടില്ല" പന്നിയിറച്ചി 'നല്ല ഇളയ ആട്ടിറച്ചി' ആയി മാറിയത് കൊണ്ടല്ലല്ലോ അത് ആ പ്രത്യേക സാഹചര്യത്തില്‍ ഭക്ഷിക്കാന്‍ അല്ലാഹു അനുമതി നല്‍കിയത്!! മാത്രമല്ല, അങ്ങനെഎങ്കില്‍ മേല്‍ ആയത്ത്‌ അര്‍ത്ഥ ശൂന്യാമാവില്ലേ? അതുപോലെതന്നെ, ജനാധിപത്യം 'കാതലായ മാറ്റം വന്നത്‌' കൊണ്ടാണ് സ്വീകാര്യമാവുന്നതെങ്കില്‍ അവിടെ ഇജ്തിഹാദിനും കൂടിയാലൊചന (ശൂറ) ക്കും എന്തു പ്രസക്തി?
    (next page)

    ReplyDelete
  24. ചങ്ങാതീ, ഹറാം എപ്പോഴും ഹറാം തന്നെ. ഹാലാല്‍ എപ്പോഴും ഹലാലും! പഞ്ചസാര വിഷ വസ്തുവായതിനാലല്ല പ്രമേഹ രോഗിയോട് പഞ്ചസാര കഴിക്കരുത് എന്നു പറയുന്നത്‌. കുഴപ്പം ആളുടേതാണു, പഞ്ചസാറയുടേതല്ല.

    അതിരിക്കട്ടെ, ചോദ്യത്തില്‍ നിന്നും മുങ്ങ ല്ലേ.
    രാഷ്ട്രീയ നിലപാട്‌ തീരുമാനിക്കാന്‍ ഇജ്തിഹാദ്‌ ചെയ്യണം എന്നു മുജാഹിദ് പറയുന്നു. രാഷ്ട്രീയത്തിന്റെ പ്രാധാന്യം മുജാഹിദുകള്‍ക്ക്‌ പറഞ്ഞു തരേണ്ടതില്ലല്ലോ? അപ്പോള്‍ എന്താണു ഇജ്തിഹാദ്‌ പ്രകാരമുള്ള മുജാഹീദ്‌ നിലപാട്‌?
    (a) ഒരാള്‍ക്ക്‌ മുസ്ലിം ലീഗില്‍ അംഗമാകാമോ (b) ഒരാള്‍ക്ക്‌ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാവാമോ, (c) ഒരാള്‍ക്ക്‌ കോണ്‍ഗ്രസ്സില്‍ അംഗമാവാമോ?
    (മുന്‍പുദ്ധരിച്ച സൂറ അല്‍ മാ'ഇദയിലെ സൂക്തങ്ങള്‍ മനസ്സിലുണ്ടാവണം)

    ReplyDelete
  25. @ഷംസി

    താങ്കളുടെ വിരോധം ജാമാ'അതിനോടോ അതോ പരിശുദ്ധ ഖുര്‍'ആനോടും അല്ലാഹുവിനോടും തന്നെയോ? സുഹൃത്തെ, മുനീര്‍ ആയത്തിന്റെ നേര്‍ക്കുനേര്‍ അര്‍ഥതമാണ്‌ ഉദ്ധരീച്ചത്‌- വ്യാഖ്യാനമല്ല! ചെറിയ മു ണ്ട ത്തിന്റെ പരിഭാഷ കാണുക. ഇനി, അദ്ദേഹവും പറപ്പൂര്‍ കുഞ്ഞുമ്ഹമ്മദും 'ഈ ആയതും' ദുര്‍വ്യാഖ്യാനം ചെയ്തു എന്നാണോ?

    ReplyDelete
  26. @shamsi
    ---------
    ഒരു ഡോക്ടര്‍ നിങ്ങള്ക് ചികിത്സക്ക് വേണ്ടി നിര്‍ദേശങ്ങള്‍ തന്നാല്‍, നിങ്ങള്‍ അത് അനുസരിക്കുന്ന പക്ഷം എങ്ങിനെയാണ് നിങ്ങള്‍ അല്ലാഹുവില്‍ പങ്കു ചേര്‍ക്കുക?
    ഒരു അദ്ധ്യാപകന്‍ പഠനസംബന്ദമായ എന്തെങ്കിലും നിര്‍ദേശങ്ങള്‍ നിങ്ങള്ക് നല്‍കുകയാണെങ്കില്‍, നിങ്ങളത് അനുസരിക്കുന്ന പക്ഷം എങ്ങിനെയാണ് നിങ്ങള്‍ അല്ലാഹുവില്‍ പങ്കു ചേര്‍ക്കുക?
    ----------
    മേല്‍ പറഞ്ഞ പോലെ അധ്യാപകനെയോ ഡോക്ടറെയോ അനുസരിക്കുന്നത് ശിര്‍ക്കാണെന്ന് ജമാഅത്തിനു വാദമില്ല. അതിനാല്‍ അതു തെളിയിക്കേണ്ട ബാധ്യതയും ഇല്ല.

    ReplyDelete
  27. മുനീര്‍ ആയതിന്റെ നേര്കുനെര്‍ അര്‍ഥം പറഞ്ഞില്ല എന്ന് ഞാന്‍ പറഞ്ഞിട്ടില്ല, ആ ആയത് കൊണ്ട് അല്ലാഹുവല്ലാത്ത ആരെയും അനുസരിച്ചാല്‍ അത് ശിര്കാകും എന്ന രീതിയില്‍ ചോദിച്ചത് കൊണ്ടാണ് അങ്ങനെ വ്യാഖനിക്കരുതെന്നു പറഞ്ഞത്.
    'അതിരിക്കട്ടെ, ചോദ്യത്തില്‍ നിന്നും മുങ്ങ ല്ലേ.' എന്നുള്ളത് ഞാനങ്ങോട്ടാണ് ചോദിക്കേണ്ടത്‌; പന്നി മാംസം ഹലാല്‍ ആകുന്നതു സാഹചര്യത്തില്‍ വരുന്ന മാറ്റം കൊണ്ടാണ്. എന്റെ ചോദ്യം ഇന്ത്യന്‍ ഭരണഘടനയിലെ ജനാധിപത്യ തിരഞ്ഞെടുപ്പ് വ്യവസ്ഥയുടെ ഏതു സാഹചര്യമാറ്റം ആണ് നിങ്ങള്‍കിത് ഹലാല്‍ ആക്കിയത്?

    ReplyDelete
  28. മുനീറിന്റെ ചോദ്യം വളരെ പ്രസക്തമാണ്. ഇബാദത്തിന്‌ ആരാധന എന്ന് മാത്രമാണ് അര്‍ത്ഥം എങ്കില്‍ ആ ആയത്തിനെ നിങ്ങള്‍ എങ്ങനെ വ്യാഖ്യാനിക്കും?

    ReplyDelete
  29. ഹഫീസേ, എന്റെ ചോദ്യത്തിന് താങ്ങല്കും ഉത്തരം പറയാം!
    ഇന്ത്യന്‍ ഭരണഘടനയിലെ ജനാധിപത്യ തിരഞ്ഞെടുപ്പ് വ്യവസ്ഥയുടെ ഏതു സാഹചര്യമാറ്റം ആണ് നിങ്ങള്‍കു തിരഞ്ഞെടുപ്പ് ഹലാല്‍ ആക്കിയത്?


    ഇനി മേല്പറഞ്ഞ ആയത് പ്രകാരം മുജാഹിദുകള്‍ ചെയ്യുന്ന ശിര്‍ക്ക്‌ ഏതാണ്‌? നിങ്ങള്‍ ചെയ്യാതിരിക്കുന്ന ശിര്‍ക്ക് ഏതാണ്‌?

    ReplyDelete
  30. @ഷംസി
    മേല്പറഞ്ഞ ആയത് പ്രകാരം മുജാഹിദുകള്‍ ചെയ്യുന്ന ശിര്‍ക്ക്‌ ഏതാണ്‌? നിങ്ങള്‍ ചെയ്യാതിരിക്കുന്ന ശിര്‍ക്ക് ഏതാണ്‌?
    ---------------------------------
    മേല്‍ പറഞ്ഞ ആയത് പ്രകാരം മുജാഹിദുകള്‍ ശിര്‍ക്ക് ചെയ്യുന്നു എന്നല്ല. അതിനല്ല ആ ആയത്ത് ഉദ്ധരിച്ചത്. താങ്കള്‍ ചര്‍ച്ചയുടെ മര്‍മ്മം മനസ്സിലാകി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു.

    ചര്‍ച്ചയുടെ മര്‍മ്മം ഇതാണ്. മുജാഹിദ് പ്രസ്ഥാനം വാദിക്കുന്നു ഇബാദത്ത് എന്നാല്‍ ആരാധന എന്നാകുന്നു. ഒരിക്കലും അനുസരണം എന്നോ അടിമത്തം എന്നോ പറയാവതല്ല.
    (ഇതല്ല വാദമെങ്കില്‍ എന്നെ തിരുത്താം )

    ജമാഅത്ത് പറയുന്നു ഇബാദത്തിനു ആരാധന, അനുസരണം
    അടിമത്തം എന്നീ അര്‍ത്ഥങ്ങള്‍ ഉണ്ട്. ചിലയിടത്ത് ഖുര്‍ആന്‍ ആരാധന എന്ന അര്‍ത്ഥത്തിലും ചിലയിടങ്ങളില്‍ അനുസരണം എന്ന അര്‍ത്ഥത്തിലും ചിലയിടങ്ങളില്‍ അടിമത്തം എന്ന അര്‍ത്ഥത്തിലും ചിലയിടങ്ങളില്‍ ഒന്നിലധികം അര്‍ത്ഥത്തിലും ഉപയോഗിച്ചിരുന്നു.

    മുജാഹിദ് വാദപ്രകാരം ആരാധന അല്ലാത്ത ഒന്നും ഇബാദത്ത് അല്ല.

    ReplyDelete
  31. അതിനാലാണ് മുനീര്‍ ചോദിച്ചത്,

    "അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കപെടാത്തതില്‍ നിന്ന് നിങ്ങള്‍ തിന്നരുത്. തീര്‍ച്ചയായും അത് അധര്‍മ്മമാണ്. നിങ്ങളോട് തര്‍ക്കിക്കുവാന്‍ വേണ്ടി പിശാചുക്കള്‍ അവരുടെ മിത്രങ്ങള്‍ക്ക് തീര്‍ച്ചയായും ദുര്‍ബോധനം നല്‍കിക്കൊണ്ടിരിക്കും. നിങ്ങള്‍ അവരെ അനുസരിക്കുന്നപക്ഷം (വ ഇന്‍ അതഅതുമൂഹും , നിങ്ങള്‍ അവരെ ഇതാഅത്ത് ചെയ്യുന്ന പക്ഷം) തീര്‍ച്ചയായും നിങ്ങള്‍ അല്ലാഹുവോട് പങ്കുചേര്‍ക്കുന്നവരായിപ്പോവും (ഇന്നകും ല മുശ് രികൂന്‍) (Surah 6 Aya 121 ( Al-An'am ))

    ഈ ആയത്തില്‍, നിങ്ങള്‍ അവരെ അനുസരിക്കുന്ന പക്ഷം നിങ്ങള്‍ ശിര്‍ക്ക്‌ ചെയ്യുന്നവരായിപ്പോകും എന്ന് പറയുന്നു.
    അനുസരണം ഒരിക്കലും ഇബാദത്ത് ആകുകയില്ലെങ്കില്‍ എങ്ങനെയാണ് ശിര്‍ക്ക്‌ വരിക?

    ReplyDelete
  32. ഈ ആയത്തിന്റെ അവതരണ പശ്ചാത്തലം അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

    എ. അബ്ദുസ്സലാം സുല്ലമി എഴുതുന്നു: "ശവം ഭക്ഷിക്കുവാന്‍ പാടില്ലെന്ന് ഇസ്ലാം പ്രഖ്യാപിച്ച സന്ദര്‍ഭത്തില്‍ മുസ്ലിംകളോട് ച#ില അമുസ്ലിംകള്‍ ഇപ്രകാരം തര്‍ക്കിക്കുവാന്‍ തുടങ്ങി: 'ഒരു ജീവി സ്വയം മരിക്കുമ്പോള്‍ അല്ലാഹു അതിനെ നേരിട്ടു വധിക്കുകയാണ് ചെയ്യുന്നത്. അല്ലാഹു വധിച്ചത് ഭക്ഷിക്കാന്‍ പാടില്ലെന്നും എന്നാല്‍ മനുഷ്യന്‍ വധിച്ചതിനെ ഭക്ഷിക്കുവാന്‍ പാടുണ്ടെന്നും മുഹമ്മദ് ജല്പിക്കുന്നു.' ഈ യുക്തിവാദം ദുര്‍ബല വിശ്വാസികളായ ചില മുസ്ലിംകളെ സ്വാധീനിച്ചു. ഈ സന്ദര്‍ഭത്തിലാണ് ഈ സൂക്തം അവതരിപ്പിക്കുന്നത്. ഈ യുക്തിവാദികളെ അനുസരിച്ച് ശവം നിങ്ങള്‍ ഭക്ഷിച്ചാല്‍ നിങ്ങള്‍ മുശ്രിക്കുകളായി എന്നാണ് അല്ലാഹു ഇവിടെ പറയുന്നത്.'' (ജംഇയ്യതുല്‍ മുജാഹിദീന്‍ സോവനീര്‍ 95- അരീക്കോട് പേ. 145)

    ReplyDelete
  33. ഇതാണ് ചര്‍ച്ച. അനുസരണം എന്ന് ഇബാദത്തിന്‌ അര്‍ത്ഥമില്ലെങ്കില്‍ എങ്ങനെയാണ് ഇവിടെ ശിര്‍ക്ക്‌ വരിക?

    (അല്ലാഹു അല്ലാത്തവര്‍ക്കുള്ള എല്ലാ അനുസരണവും ശിര്‍ക്ക്‌ ആകുകയില്ല.ആകും എന്ന് ആര്‍ക്കും വാദവുമില്ല.)

    ReplyDelete
  34. >>(അല്ലാഹു അല്ലാത്തവര്‍ക്കുള്ള എല്ലാ അനുസരണവും ശിര്‍ക്ക്‌ ആകുകയില്ല.ആകും എന്ന് ആര്‍ക്കും വാദവുമില്ല.)<<
    (അല്ലാഹു അല്ലാത്തവര്‍ക്കുള്ള എല്ലാ അനുസരണവും ശിര്‍ക്ക്‌ ആകുകയില്ല.ആകും എന്ന് ജമാതുകാര്ക് ഇപ്പോള്‍ വാദമില്ല എന്ന് പറയുന്നതാകും ശെരി.)

    ഇബാദത്തിന്നും ശിര്‍ക്കിന്നും മലയാളത്തില്‍ നിര്‍വചനം പറയുകയോ സമാന പദം പ്രയോഗിക്കുകയോ ചെയ്യണമെന്ന വാശി മുജാഹിദ്‌ പ്രസ്ഥാനത്തിനില്ല. ഇബാദത്ത്‌ എന്താണെന്ന്‌ വിശദമായി മനസ്സിലാക്കി മുസ്‌ലിംകള്‍ അല്ലാഹുവിന്ന്‌ മാത്രം ഇബാദത്തെടുക്കുകയും എല്ലാതരം ശിര്‍ക്കില്‍ നിന്നും വിശ്വാസത്തെയും കര്‍മത്തെയും പരിപൂര്‍ണമായി മോചിപ്പിക്കുകയും ചെയ്‌താല്‍ മതി. ഈ കാര്യത്തിലാണ്‌ മുജാഹിദുകള്‍ നിഷ്‌കര്‍ഷ പുലര്‍ത്തുന്നത്‌. എന്നാല്‍ മലയാളത്തില്‍ ഒരര്‍ഥം നാം ഇബാദത്തിന്ന്‌ നല്‍കുകയാണെങ്കില്‍ ആരാധന എന്നര്‍ഥം നല്‍കുന്നതാണ്‌ ഏറ്റവും അനുയോജ്യമായിട്ടുള്ളത്‌; നിരുപാധികമായ അനുസരണം, നിരുപാധികമായ അടിമത്തം എന്നെല്ലാം പറയുന്നതിനെക്കാളും നല്ലത് അതാണ്‌.
    ഇത് ജമാഅത്തെ ഇസ്ലാമിയും സമ്മതിച്ചതാണ്. ``ഇബാദത്തിന്ന്‌ ഏറ്റവും ഉചിതമായപദം ആരാധനതന്നെയാണ്‌'' (പ്രബോധനം സെപ്‌തംബര്‍ 17, 1998)

    ഇനി എന്റെ ചോദ്യം, നിങ്ങള്‍, ഇന്ത്യന്‍ ജനാധിപത്യം അംഗീകരിച്ച മുസ്ലിംകളെ ശിര്‍ക്ക് ചെയ്തവരായി പറഞ്ഞിരുന്നുവല്ലോ, ഇപ്പൊ ആ ശിര്‍ക്ക് ഹലാല്‍ ആക്കാനുള്ള സാഹചര്യ മാറ്റമെന്താണ്?

    ReplyDelete
  35. പ്രിയ ഷംസി.
    അല്ലാഹു അല്ലാത്തവര്‍ക്കുള്ള എല്ലാ അനുസരണവും ശിര്‍ക്കാണെന്ന് ജമാഅത്ത് ഒരിക്കലും വാദിച്ചിട്ടില്ല.

    ഇബാദത്തിന്‌ ഉചിതമായ വാക്ക്‌ ആരാധന എന്ന് വച്ച് നിരുപാധിക അനുസരണം ഇബാദത്ത് അല്ലാതാകുന്നില്ല. അതിനാണ് ഞാന്‍ ആയത്ത് ഉദ്ധരിച്ചത്. താങ്കള്‍ ആയത്തിനെ കുറിച്ച് ഒന്നും പറഞ്ഞില്ല. ആരാധന മാത്രമാണ് ഇബാദത്ത് എങ്കില്‍ ആ ആയത്തിനെ എങ്ങനെ വിശദീകരിക്കും?
    ആരാധന മാത്രമാണ് ഇബാദത്ത് എന്ന് വാദമില്ലെങ്കില്‍ അത് പറയാം.


    ഇന്ത്യന്‍ ജനാധിപത്യം അംഗീകരിച്ച മുസ്ലിംകളെ ശിര്‍ക്ക് ചെയ്തവരായി ജമാഅത്ത് പറഞ്ഞിട്ടില്ല. ഒരു ആരോപണം മാത്രമാണ് ഇത്.

    ശരിയും തെറ്റും തീരുമാനിക്കാനുള്ള അധികാരം ഭൂരിപക്ഷത്തിനാണെന്ന ജനാധിപാത്യ സിദ്ധാന്തം ഇസ്ലാമിക വിരുദ്ധമാണ്. അങ്ങനെ ഒരാള്‍ വിശ്വസിച്ചാല്‍ അത് ശിര്‍ക്കുമാണ്. ഇത് ഇസ്ലാമിന്‍റെ ഒരു അടിസ്ഥാനമാണ്. ജമാഅത്ത് കണ്ടുപിടിച്ചതല്ല.

    ReplyDelete
  36. >>പ്രിയ മുനീറെ, ബാലിശമായ വാദങ്ങള്‍ക്ക് വേണ്ടി അല്ലാഹുവിന്റെ വചനങ്ങളെ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് വ്യാഖ്യാനിക്കരുത്.
    ഒരു ഡോക്ടര്‍ നിങ്ങള്ക് ചികിത്സക്ക് വേണ്ടി നിര്‍ദേശങ്ങള്‍ തന്നാല്‍, നിങ്ങള്‍ അത് അനുസരിക്കുന്ന പക്ഷം എങ്ങിനെയാണ് നിങ്ങള്‍ അല്ലാഹുവില്‍ പങ്കു ചേര്‍ക്കുക?<<

    സുഹൃത്തേ, ഖുര്‍ആന്‍ ആയതിന്‍റെ പരിഭാഷയാണ് ഞാന്‍ കൊടുത്തത്. വ്യാഖ്യാനമല്ല. വ്യാഖ്യാനം താങ്കള്‍ക്കു വേറെ എവിടെ വേണമെങ്കിലും വായിക്കാം. എന്‍റെ വ്യാഖ്യാനം അടിച്ചേല്‍പ്പിക്കാന്‍ താല്പര്യം ഇല്ലാത്തത് കൊണ്ട് തന്നെയാണ് പരിഭാഷ മാത്രം കൊടുത്തു നിര്‍ത്തിയത്. താങ്കള്‍ക്കു സ്വീകാര്യമായ ഏതു വ്യാഖ്യാനങ്ങളും വായിച്ചു നോക്കി ബോധ്യപ്പെടാം.

    ഇനി രണ്ടാമത്തെ "ഇമ്മിണി വല്യ ചോദ്യം". ഏതു മുജാഹിദ് സുഹൃത്തുക്കളും സ്വാഭാവികമായും ചോദിക്കേണ്ട ചോദ്യം. കാരണം അവരെ അവരുടെ നേതാക്കള്‍ പഠിപ്പിച്ചു വിട്ടിരിക്കുന്നത് "ജമാഅത്തെ ഇസ്ലാമി പറയുന്നു ഇബാദത്ത് സമം ഇതാഅത്ത് എന്നാണു, അഥവാ രണ്ടും പര്യായ പദങ്ങള്‍ ആണെന്നാണ്‌". നിരുപാധികമായ (കാര്യ കാരണ ബന്ധങ്ങളില്ലാത്ത) അനുസരണമാണ് ഇബാദത്ത് എന്ന ജമാഅത്ത് വാദം ഒരിക്കലും അവര്‍ പറയുകയില്ല. "നിന്നോട് മാത്രം ഞങ്ങള്‍ സഹായം ചോദിക്കുന്നു" എന്ന് ഫാത്തിഹ സൂറത്തില്‍ പറയുന്നില്ലേ? അവിടെ പറയുന്ന സഹായം, എന്തൊക്കെ നിബന്ധനകള്‍ക്ക് വിധേയമായ സഹായം ആണോ ആ നിബന്ധനകള്‍ എല്ലാം അനുസരണത്തിനും വെച്ചാല്‍ അത് ഇബാദത്ത് ആയി.

    ഖബര്‍ സിയാറത്ത് ശിര്‍ക്കാണെന്ന് ജമാഅത്ത് - മുജാഹിദുകള്‍ പ്രചരിപ്പിക്കുന്നു എന്ന മുസ്ലിയാക്കാരുടെ നുണ പ്രചാരണത്തിന് സമമാണ് ഇബാദത്ത് സമം അനുസരണം എന്ന നുണ. മറ്റൊരാളുടെ മേല്‍ ഒരു വാദം വെച്ച് കെട്ടി അതിനു മറുപടി പറയുക എന്ന ദയനീയ അവസ്ഥയിലാണ് മുജാഹിദ് സുഹൃത്തുക്കള്‍ ഇന്ന് പെട്ടിരിക്കുന്നത്.

    ഇബാദത്ത് എന്നാല്‍ എന്താണ് എന്ന് ജമാഅത്ത് പറയുന്നത് അറിയാന്‍ താല്പര്യം ഉണ്ടെങ്കില്‍ അത് ഇവിടെ ഞെക്കി വായിക്കാം.

    ReplyDelete
  37. പ്രിയ ഷംസി,

    ഇതേ വിഷയത്തില്‍, ഇതേ ബ്ലോഗില്‍ മുന്‍പും ഒരു ചര്‍ച്ച നടന്നിട്ടുണ്ട്. അത് താങ്കള്‍ മുമ്പ് ശ്രദ്ധിച്ചിട്ടില്ലെങ്കില്‍ ഇവിടെ ഞെക്കി വായിക്കാം.

    ReplyDelete
  38. മുനീര്‍ ആയതിന്റെ നേര്കുനെര്‍ അര്‍ഥം പറഞ്ഞില്ല എന്ന് ഞാന്‍ പറഞ്ഞിട്ടില്ല, ആ ആയത് കൊണ്ട് അല്ലാഹുവല്ലാത്ത ആരെയും അനുസരിച്ചാല്‍ അത് ശിര്കാകും എന്ന രീതിയില്‍ അര്‍ഥം കാണരുതെന്നെ ഞാന്‍ പറഞ്ഞുള്ളൂ.

    >>ഇന്ത്യന്‍ ജനാധിപത്യം അംഗീകരിച്ച മുസ്ലിംകളെ ശിര്‍ക്ക് ചെയ്തവരായി ജമാഅത്ത് പറഞ്ഞിട്ടില്ല. ഒരു ആരോപണം മാത്രമാണ് ഇത്.<<

    പിന്നെ എന്തിനാണ് സുഹൃത്തേ നിങ്ങള്‍ തിരഞ്ഞെടുപ്പില്‍ നിന്നും മറ്റും വിട്ടു നിന്നിരുന്നത്? ഇനി അതും വെറും ആരോപണം മാത്രമാകുമോ?

    ഇന്ത്യന്‍ ഭരണഘടനയിലെ ജനാധിപത്യ തിരഞ്ഞെടുപ്പ് വ്യവസ്ഥയുടെ ഏതു സാഹചര്യമാറ്റം ആണ് നിങ്ങള്‍കു തിരഞ്ഞെടുപ്പ് ഹലാല്‍ ആക്കിയത്?

    >>ശരിയും തെറ്റും തീരുമാനിക്കാനുള്ള അധികാരം ഭൂരിപക്ഷത്തിനാണെന്ന ജനാധിപാത്യ സിദ്ധാന്തം ഇസ്ലാമിക വിരുദ്ധമാണ്. അങ്ങനെ ഒരാള്‍ വിശ്വസിച്ചാല്‍ അത് ശിര്‍ക്കുമാണ്. ഇത് ഇസ്ലാമിന്‍റെ ഒരു അടിസ്ഥാനമാണ്. ജമാഅത്ത് കണ്ടുപിടിച്ചതല്ല.<<

    അപ്പോള്‍ ഇസ്ലാമിക വിരുദ്ധമായ ഈ ജനാധിപത്യ പ്രകാരമല്ലേ നിങ്ങള്‍ മത്സരിച്ചതും വോട്ടു ചെയ്തതും!

    എന്താണ് നിങ്ങളുടെ വാദം?!

    ReplyDelete
  39. പ്രിയ ഷംസി,
    എന്‍റെ ചോദ്യം ഇപ്പോഴും ഉത്തരം കിട്ടാതെ ബാക്കിയാവുന്നു. അനുസരണം ഒരു വിധത്തിലും ഇബാദത്ത് ആവുകയില്ലെങ്കില്‍ മുകളിലെ ആയത്ത് എങ്ങനെ വ്യാഖ്യാനിക്കും എന്നായിരുന്നു എന്‍റെ ചോദ്യം.
    നിരുപാധിക അനുസരണം ഇബാദത്ത് ആണെന്ന് മുകളിലെ ആയത്തിന്‍റെ അടിസ്ഥാനത്തില്‍ സമ്മതിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ നമുക്ക് അടുത്ത വിഷയമായ ജനാധിപത്യത്തിലേക്ക് കടക്കാം.

    ReplyDelete
  40. "ആ ആയത് കൊണ്ട് അല്ലാഹുവല്ലാത്ത ആരെയും അനുസരിച്ചാല്‍ അത് ശിര്കാകും എന്ന രീതിയില്‍ അര്‍ഥം കാണരുതെന്നെ ഞാന്‍ പറഞ്ഞുള്ളൂ."

    പിന്നെ എങ്ങനെ അര്‍ത്ഥം കാണണമെന്ന് വിശദീകരിച്ചാല്‍ വളരെ ഉപകാരമായിരുന്നു. ഈ വിഷയത്തില്‍ നടന്ന എല്ലാ ചര്‍ച്ചകളിലും ഇത് തന്നെയാണ് ഞാന്‍ ചോദിച്ചു കൊണ്ടിരുന്നത്. അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നത് മാത്രമാണ് ശിര്‍ക്ക് എങ്കില്‍ മുകളിലത്തെ അനുസരണം എങ്ങനെ വിശദീകരിച്ചാലാണ് ആരാധന ആവുന്നത് എന്നാണ് എനിക്ക് അറിയേണ്ടത്. മുജാഹിദു പ്രസ്ഥാനം ആ ആയത്തിന് ഒരു വിശദീകരണം നല്‍കാന്‍ തയ്യാറാവാത്തിടത്തോളം കാലം പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ വിശദീകരണം അംഗീകരിക്കുകയേ എനിക്ക് നിവൃത്തി ഉള്ളൂ. അതാവട്ടെ, ജമാഅത്തെ ഇസ്ലാമിയുടെ വിശദീകരണവുമായി 100% ഒത്തു പോവുന്നതാണ്.

    എന്‍റെ അറിവില്‍ പെട്ടിടത്തോളം, ജമാഅത്തെ ഇസ്ലാമി ഈ വിഷയത്തില്‍ ഒന്നും പുതുതായി പറഞ്ഞിട്ടില്ല. പൂര്‍വ കാല ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഇബാദത്തിനു നല്‍കിയ വിശദീകരണങ്ങള്‍ വിഷയാടിസ്ഥാനത്തില്‍ ഒരുമിച്ചു കൂട്ടി ഒരു പുസ്തകമാക്കി ഇറക്കിയ തെറ്റേ അവര്‍ ചെയ്തിട്ടുള്ളൂ.

    ഷംസി എങ്കിലും ആ ആയത്ത് വിശദീകരിച്ചു തരുമെന്ന പ്രതീക്ഷയോടെ..

    ReplyDelete
  41. >>പിന്നെ എങ്ങനെ അര്‍ത്ഥം കാണണമെന്ന് വിശദീകരിച്ചാല്‍ വളരെ ഉപകാരമായിരുന്നു. ഈ വിഷയത്തില്‍ നടന്ന എല്ലാ ചര്‍ച്ചകളിലും ഇത് തന്നെയാണ് ഞാന്‍ ചോദിച്ചു കൊണ്ടിരുന്നത്.<<
    >>എന്‍റെ അറിവില്‍ പെട്ടിടത്തോളം, ജമാഅത്തെ ഇസ്ലാമി ഈ വിഷയത്തില്‍ ഒന്നും പുതുതായി പറഞ്ഞിട്ടില്ല. പൂര്‍വ കാല ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഇബാദത്തിനു നല്‍കിയ വിശദീകരണങ്ങള്‍ വിഷയാടിസ്ഥാനത്തില്‍ ഒരുമിച്ചു കൂട്ടി ഒരു പുസ്തകമാക്കി ഇറക്കിയ തെറ്റേ അവര്‍ ചെയ്തിട്ടുള്ളൂ.<<

    എങ്കില്‍ ആ 'തെറ്റ്' ചെയ്ത ജമാതുകാരാ, ഇത് പ്രകാരം മുജാഹിദുകള്‍ ചെയ്യുന്ന ശിര്‍ക്ക് ഏതാണ്‌?

    എന്റെ മുന്‍ ചോദ്യങ്ങള്‍ ഇനിയും ബാക്കിയാണ്!
    >>ഇന്ത്യന്‍ ജനാധിപത്യം അംഗീകരിച്ച മുസ്ലിംകളെ ശിര്‍ക്ക് ചെയ്തവരായി ജമാഅത്ത് പറഞ്ഞിട്ടില്ല. ഒരു ആരോപണം മാത്രമാണ് ഇത്.<<

    പിന്നെ എന്തിനാണ് സുഹൃത്തേ നിങ്ങള്‍ തിരഞ്ഞെടുപ്പില്‍ നിന്നും മറ്റും വിട്ടു നിന്നിരുന്നത്? ഇനി അതും വെറും ആരോപണം മാത്രമാകുമോ?

    ഇന്ത്യന്‍ ഭരണഘടനയിലെ ജനാധിപത്യ തിരഞ്ഞെടുപ്പ് വ്യവസ്ഥയുടെ ഏതു സാഹചര്യമാറ്റം ആണ് നിങ്ങള്‍കു തിരഞ്ഞെടുപ്പ് ഹലാല്‍ ആക്കിയത്?

    >>ശരിയും തെറ്റും തീരുമാനിക്കാനുള്ള അധികാരം ഭൂരിപക്ഷത്തിനാണെന്ന ജനാധിപാത്യ സിദ്ധാന്തം ഇസ്ലാമിക വിരുദ്ധമാണ്. അങ്ങനെ ഒരാള്‍ വിശ്വസിച്ചാല്‍ അത് ശിര്‍ക്കുമാണ്. ഇത് ഇസ്ലാമിന്‍റെ ഒരു അടിസ്ഥാനമാണ്. ജമാഅത്ത് കണ്ടുപിടിച്ചതല്ല.<<

    അപ്പോള്‍ ഇസ്ലാമിക വിരുദ്ധമായ ഈ ജനാധിപത്യ പ്രകാരമല്ലേ നിങ്ങള്‍ മത്സരിച്ചതും വോട്ടു ചെയ്തതും?

    ReplyDelete
  42. >>ഷംസി എങ്കിലും ആ ആയത്ത് വിശദീകരിച്ചു തരുമെന്ന പ്രതീക്ഷയോടെ.<<

    അങ്ങനെ ആ പ്രതീക്ഷയും അസ്ഥാനത്തായി. ഇബാദത്തിന് പൂര്‍വ കാല പണ്ഡിതന്മാര്‍ പറഞ്ഞ വ്യാഖ്യാനത്തിനപ്പുറം ഷംസിക്ക് ഒന്നും പറയാനില്ലെന്ന് ഇതോടെ വ്യക്തമായി.


    >>എങ്കില്‍ ആ 'തെറ്റ്' ചെയ്ത ജമാതുകാരാ, ഇത് പ്രകാരം മുജാഹിദുകള്‍ ചെയ്യുന്ന ശിര്‍ക്ക് ഏതാണ്‌?<<
    മുജാഹിദുകള്‍ ശിര്‍ക്ക് ചെയ്യുന്നവരാണെന്ന് പറയുന്നു എന്ന് ആരാണ് സഹോദരാ താങ്കളെ പഠിപ്പിച്ചു വിട്ടത്? മുജാഹിദുകള്‍ ശിര്‍ക്കായി ഗണിക്കാത്ത പലതും യഥാര്‍ത്ഥത്തില്‍ ശിര്‍ക്ക് ആണെന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ. ഇനി അതാണോ ഉദ്ദേശിച്ചത്?

    ഇനി നമുക്ക് ജനാധിപത്യ വിഷയത്തില്‍ ചര്‍ച്ചയാവാം.

    "ഒരു പൗരന് അനുവദനീയമായ കാര്യങ്ങളും നിഷിദ്ധമായ കാര്യങ്ങളും ഏതൊക്കെയാണ് എന്നു തീരുമാനിക്കാനുള്ള അധികാരം ഭൂരിപക്ഷത്തിനാണെന്ന ജനാധിപാത്യ സിദ്ധാന്തം ഇസ്ലാമിക വിരുദ്ധമാണ്. അങ്ങനെ ഒരാള്‍ വിശ്വസിച്ചാല്‍ അത് ശിര്‍ക്കുമാണ്" ഈ വാദം അംഗീകരിക്കുന്നുണ്ടോ? ഇതിനു മറുപടി കിട്ടാതെ ചര്‍ച്ച മുന്നോട്ടു കൊണ്ട് പോകാന്‍ പ്രയാസമാണ്. കാരണം ആ വാദം ശരി അല്ലെന്നു വിശ്വസിക്കുന്നുണ്ടെങ്കില്‍ എനിക്ക് അതിനുള്ള തെളിവുകള്‍ നിരത്തേണ്ടി വരും. ശരിയാണ് എന്നു വിശ്വസിക്കുന്നുണ്ടെങ്കില്‍ അത് പറഞ്ഞാല്‍ എനിക്ക് കാര്യങ്ങള്‍ എളുപ്പമാകും, ബാക്കിയുള്ള ഭാഗങ്ങള്‍ വിശദീകരിച്ചാല്‍ മതിയല്ലോ.

    ReplyDelete
  43. @ഷംസി
    ജനാധിപത്യത്തെ കുറിച്ചും മറ്റ് ഏത്‌ കാര്യത്തെ കുറിച്ചും നമുക്ക്‌ സംവദിക്കാം. പക്ഷെ ആ ആയത്തിനെ കുറിച്ച് ആവര്‍ത്തിച്ചു ചോദിച്ചിട്ടും ഒരു പരാമര്‍ശം പോലും നടത്തിയില്ല എന്നത് ഖേദകരമാണ്. ശരിയായ സംവാദ രീതിയല്ല അത്.

    ReplyDelete
  44. മറുപടി ഒന്നും ഇല്ലാത്തതിനാല്‍, ഹലാല്‍ ഹറാം കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അധികാരം അല്ലാഹുവിനാണ് എന്ന് സമ്മതിക്കുന്നു എന്ന് ഊഹിച്ചു കൊണ്ട് ബാക്കി ഭാഗങ്ങള്‍ വിശദീകരിക്കാം.


    അനുവദനീയവും നിഷിദ്ധവുമായ കാര്യങ്ങള്‍ ഭൂരിപക്ഷ അഭിപ്രായ പ്രകാരം തീരുമാനിക്കപ്പെടേണ്ടതാണെന്ന മര്‍മ്മ പ്രധാനമായ ജനാധിപത്യ തത്വം, ഹലാല്‍ ഹറാമുകള്‍ തീരുമാനിക്കാനുള്ള അധികാരം അല്ലാഹുവിനാണ് എന്നാ തൌഹീദ് തത്വവുമായി യോജിച്ചു പോവുന്നതല്ല എന്ന് മനസ്സിലായാല്‍ ഈ വ്യവസ്ഥ മാറാന്‍ വേണ്ടിയുള്ള പരിശ്രമം നിര്‍ബന്ധിത ബാധ്യത ആയിത്തീരും. വ്യവസ്ഥാ മാറ്റത്തിനായി പല മാര്‍ഗങ്ങളും ഉണ്ട്. ജമാഅത്തെ ഇസ്ലാമി തെരഞ്ഞെടുത്തിരിക്കുന്ന മാര്‍ഗം, ഈ രാജ്യത്തെ ജനങ്ങളുടെ മനം മാറ്റത്തിലൂടെ ഉണ്ടാവുന്ന വ്യവസ്ഥാ മാറ്റമാണ്. നിലവിലുള്ള വ്യവസ്ഥിതിയുടെ ദോഷ വശങ്ങളും, അതിനു ഇസ്ലാമിക വ്യവസ്ഥിതിയില്‍ ഉള്ള പരിഹാരങ്ങളും (ഉദാ: ഇസ്ലാമിക്‌ ബാങ്കിംഗ്) നിരന്തരമായി പ്രചരിപ്പിക്കുന്നു. ഇസ്ലാമിക രാഷ്ട്ര സങ്കല്പത്തെ കുറിച്ചുള്ള ഗുരുതരമായ തെറ്റിദ്ധാരണകള്‍ (ഉദാ: മറ്റു മതസ്ഥര്‍ക്ക് ആരാധനാ സ്വാതന്ത്ര്യം ഉണ്ടാവുകയില്ല എന്ന തെറ്റിദ്ധാരണ) മാറ്റാന്‍ പരിശ്രമിക്കുന്നു. ഇന്ത്യയില്‍ ഇന്ന് ഇസ്ലാമിന്‍റെ പേരില്‍ അറിയപ്പെടുന്ന ഒരു പാര്‍ട്ടിയും, ശംസിയുടെ മുജാഹിദ് പ്രസ്ഥാനം അടക്കം, ഈ ഒരു ലക്ഷ്യത്തിനായി പരിശ്രമിക്കുന്നതായി അവകാശപ്പെടുന്നില്ല(ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുമല്ലോ).

    വ്യവസ്ഥാ മാറ്റത്തിന് ജമാഅത്ത് തെരഞ്ഞെടുത്ത മാര്‍ഗം മനം മാറ്റത്തിന്‍റെതു ആയതു കൊണ്ട് തന്നെ, സ്വാഭാവികമായും നിലവിലുള്ള വ്യവസ്ഥിതി മാറാന്‍ സമയം എടുക്കും. അതായത്, അതുവരെ അനിസ്ലാമികമായ ഈ വ്യവസ്ഥിതിയില്‍ നാം ജീവിക്കേണ്ടി വരും എന്നര്‍ത്ഥം. ഇത് തെരഞ്ഞെടുത്ത മാര്‍ഗത്തിന്‍റെ സ്വാഭാവിക ഫലം ആണ്. ഇത്തരം വ്യവസ്ഥിതിയില്‍ ജീവിക്കേണ്ടി വരുന്ന മുസ്ലിംകള്‍ ആ വ്യവസ്ഥിതിയോട് സ്വീകരിക്കേണ്ട സമീപനം എന്തായിരിക്കണം എന്നതിന് ഖുര്‍ആനിലോ സുന്നത്തിലോ വ്യക്തമായ നിര്‍ദേശങ്ങളില്ല. അത് കാലാകാലങ്ങളില്‍ അതതു രാജ്യത്തെ ഇസ്ലാമിക നേതൃത്വം കൂടിയാലോചിച്ച് തീരുമാനിക്കേണ്ട കാര്യമാണ്. അത് നിലവിലുള്ള സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥിതിയോടുള്ള ജമാഅത്തിന്‍റെ സമീപനം അതിന്‍റെ നേതാക്കള്‍ കാല കാലങ്ങളില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ഈ സമീപന മാറ്റമാണ് ആദര്‍ശ മാറ്റമായി വലിയ വായില്‍ വിളിച്ചു കൂവുന്നത്.

    ചുരുക്കത്തില്‍, നിലവിലുള്ള വ്യവസ്ഥിതി ഇസ്ലാമികമല്ല എന്ന അടിസ്ഥാന ആദര്‍ശം മാറിയിട്ടില്ല, ഒരിക്കലും മാറുകയുമില്ല. അതേ സമയം ഈ അനിസ്ലാമിക വ്യവസ്ഥിതിയോടുള്ള സമീപനം എന്തായിരിക്കണം എന്ന് തീരുമാനിക്കേണ്ടത് ഇസ്ലാമിക ബാധ്യത ആയതിനാല്‍, കാലാ കാലങ്ങളില്‍ കൂടിയാലോചിച്ച് വ്യക്തമാക്കുന്നു. ഈ സമീപനം ആണ് മാറുന്നത്, അടിസ്ഥാന ആദര്‍ശം അല്ല.

    ReplyDelete
  45. ഈ ചോദ്യം എന്‍റെ ജമാഅത്ത് സുഹൃത്തുക്കളോട് ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരം ആണ് മുകളില്‍ കൊടുത്തിരിക്കുന്നത്‌. ഞാന്‍ ഒരു ജമാഅത്തെ ഇസ്ലാമിക്കാരന്‍ അല്ലാത്തതിനാല്‍, ജമാഅത്തിന്‍റെ ഭാഗം ഞാന്‍ വിശദീകരിക്കുന്നത് ശരി ആണോ എന്നറിയില്ല. എന്നാലും, എനിക്ക് അവരുടെ വാദം വളരെ യുക്തിസഹമായി തോന്നിയതിനാല്‍ ഇവിടെ ചേര്‍ത്തിരിക്കുന്നു. ജമാഅത്തെ ഇസ്ലാമിക്കാരായ ആരെങ്കിലും വായിച്ചു നോക്കി തിരുത്തലുകള്‍ വേണ്ടതുണ്ടെങ്കില്‍ അറിയിക്കണമെന്ന് അപേക്ഷിക്കുന്നു.

    ReplyDelete
  46. ഇനി മുജാഹിദ് സുഹൃത്തുക്കളോട് ചോദ്യം (ഇത് വരെ ഉള്ള അനുഭവം വെച്ച് മറുപടി പ്രതീക്ഷിക്കുന്നില്ല, എന്നാലും വായനക്കാര്‍ മനസ്സിലാക്കാന്‍ വേണ്ടി ചോദിക്കുന്നു):
    1 ) നിഷിദ്ധവും അനുവദനീയവുമായ കാര്യങ്ങള്‍ (ഹലാല്‍ ഹറാം) തീരുമാനിക്കാനുള്ള അധികാരം ഭൂരിപക്ഷ ജനതക്കാണോ അതോ അല്ലാഹുവിനാണോ?
    2 ) അല്ലാഹുവിനാണ് എന്നാണ് ഉത്തരം എങ്കില്‍ ഈ വ്യവസ്ഥ മാറാനായി പരിശ്രമിക്കേണ്ടതില്ലേ?
    3 ) പരിശ്രമിക്കേണ്ടതുണ്ടെങ്കില്‍ അതിനു ഒരു പ്രായോഗിക രൂപം ഉണ്ടാവേണ്ടതില്ലേ? മുജാഹിദ് പ്രസ്ഥാനത്തിന് അങ്ങനെ ഒരു പ്രായോഗിക രൂപം ഉണ്ടോ?
    4 ) ഒരു അനിസ്ലാമിക വ്യവസ്ഥയോടുള്ള പ്രായോഗിക സമീപനം എന്തായിരിക്കണം എന്നത് തീരുമാനിക്കേണ്ടത് മതപരമായ ബാധ്യത അല്ലെ? മത നേതൃത്വം കൂടി ആലോചിച്ചു തീരുമാനം എടുക്കേണ്ടതല്ലേ? മുജാഹിദു പ്രസ്ഥാനം അത് ചെയ്യാറുണ്ടോ?

    ReplyDelete
  47. അത് നന്നായി മുനീരെ, ഇത്രയും കാലമായിട്ടും ജമാഅത്തെ ഇസ്ലാമിയില്‍ മെംബെര്‍ഷിപ്‌ എടുക്കാതിരുന്നത്. ചില ആളുകളുണ്ട് സ്വന്തം ടീം തോല്‍ക്കാന്‍ പോണു എന്നറിഞ്ഞാല്‍ അതെന്റെ ടീം അല്ല എന്ന് പറയും, എന്തായാലും മുനീര്‍ അത്തരക്കാരനല്ല എന്ന് കരുതുന്നു, എന്നാലും >>ഇത് വരെ ഉള്ള അനുഭവം വെച്ച് മറുപടി പ്രതീക്ഷിക്കുന്നില്ല,<< എന്നുള്ള വാചകം കാണുമ്പോള്‍ മുനീറിന് ഇവ്വിഷയകമായി ഒരു പാട് അനുഭവമുണ്ടായിട്ടും SIO യിലോ സോളിടരിട്യിലോ ഏതെങ്കിലും ഹല്‍ഖയിലൊ മെംബെര്‍ഷിപ്‌ എടുത്തിട്ടില്ല എന്ന് പറയുന്നതങ്ങ്‌ വിശ്വസിക്കാന്‍ പ്രയാസം. എങ്കിലും ഞാനത് വിശ്വസിച്ചു.

    >>മുജാഹിദുകള്‍ ശിര്‍ക്ക് ചെയ്യുന്നവരാണെന്ന് പറയുന്നു എന്ന് ആരാണ് സഹോദരാ താങ്കളെ പഠിപ്പിച്ചു വിട്ടത്? മുജാഹിദുകള്‍ ശിര്‍ക്കായി ഗണിക്കാത്ത പലതും യഥാര്‍ത്ഥത്തില്‍ ശിര്‍ക്ക് ആണെന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ. ഇനി അതാണോ ഉദ്ദേശിച്ചത്?<< ഇത് താങ്കള്‍ ജമാതല്ലാത്തത് കൊണ്ട് തോന്നുന്നതാണ്, ഇന്ത്യൻ മുസ്ലിംങ്ങളെ തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിനാൽ രാഷ്ട്രീയ മുശ്രിക്കെന്ന് വിളിച്ചിട്ടുണ്ടോ എന്ന് ഹല്ഖയില്‍ പങ്കെടുക്കുന്നവരോട് ചോദിച്ചു നോക്ക്, അവര്‍ പറഞ്ഞു തരും.

    >>ഇനി നമുക്ക് ജനാധിപത്യ വിഷയത്തില്‍ ചര്‍ച്ചയാവാം.<< ആവാം.

    >>വ്യവസ്ഥാ മാറ്റത്തിനായി പല മാര്‍ഗങ്ങളും ഉണ്ട്. ജമാഅത്തെ ഇസ്ലാമി തെരഞ്ഞെടുത്തിരിക്കുന്ന മാര്‍ഗം, ഈ രാജ്യത്തെ ജനങ്ങളുടെ മനം മാറ്റത്തിലൂടെ ഉണ്ടാവുന്ന വ്യവസ്ഥാ മാറ്റമാണ്. << ഇതെന്ന് മുതലാണ്‌ ഇങ്ങനെയൊരു 'മനം മാറ്റം' ഉണ്ടായതു?

    ``ഈ നാട്ടിലെ ഭരണകൂടം ഇസ്‌ലാമികമായിരിക്കുമെന്ന്‌ ഗവണ്‍മെന്റ്‌ പ്രഖ്യാപിക്കുകയോ അഥവാ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുക വഴി ഭരണം ഇസ്‌ലാമികമായി മാറ്റാന്‍ സാധിക്കുമെന്ന്‌ ജമാഅത്തിന്‌ തോന്നുകയോ ചെയ്യാത്ത കാലത്തോളം ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയില്ല.'' (പ്രബോധനം -1952 ജനുവരി 1)

    ഭരണം ഇസ്‌ലാമികമായി മാറ്റാന്‍ സാധിക്കുമെന്ന്‌ ജമാഅത്തിന്‌ തോന്നുകയോ ചെയ്യാത്ത കാലത്തോളം ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയില്ല എന്ന് പറഞ്ഞിട്ട്, ഇസ്ലാമിക ഭരണം സ്ഥാപിക്കാനാണോ പഞ്ചായത്ത്‌ election ഇല്‍ 2000 സീറ്റില്‍ മത്സരിച്ചത്?
    "മനുഷ്യ നിര്‍മിത" നിയമ നിര്‍മാണ സഭയിലേക്ക് മത്സരിച്ചു താകൂത്തികളുടെ ഭാഗമായ ചിലരുണ്ടല്ലോ നിങ്ങളുടെ കൂട്ടത്തില്‍ അവര്‍ എന്തെങ്കിലും പ്രവര്‍ത്തിക്കുകയാണെങ്കില്‍ അത് മനുഷ്യ നിര്‍മിത നിയമമനുസരിചായിരിക്കുമല്ലോ? അപ്പോള്‍ അവരുടെ മതവിധിയെന്താണ്?

    ReplyDelete
  48. ഇനി നിങ്ങളെ നിഷ്കരുണം തോല്പിച്ച കലിമത് തൌഹീദ് അംഗീകരിച്ച കുറെ വോട്ടര്‍മരുണ്ടല്ലോ ഇവിടെ, നിങ്ങള്‍ ശൂറാ ചെര്നീടുത്ത ദീനി തീരുമാനം ലങ്ഘിച്ചവര്‍, അവരുടെ മത വിധിയെന്താണ് ?

    >>ഇസ്ലാമിക രാഷ്ട്ര സങ്കല്പത്തെ കുറിച്ചുള്ള ഗുരുതരമായ തെറ്റിദ്ധാരണകള....<< ഈ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാനാണോ കലിമത് തൌഹീദ് അന്ഗീകരിക്കാത്ത മയിലമ്മയെയും മറ്റും കൂട്ട് പിടിക്കുന്നത്‌? ഇന്ത്യയെ പോലുള്ള രാഷ്ട്രത്തില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ വേണ്ടിയല്ല നാം ആദ്യം അധ്വാനിക്കേണ്ടത്, മറിച്ചു ആളുകളെ അല്ലാഹുവിന്റെ ദീനിലേക്ക് ക്ഷണിക്കലാണ്. പിന്നെ നിങ്ങളുടെ ഇസ്ലാമിക രാഷ്ട്ര സങ്കല്പത്തെ കുറിച്ചുള്ള പുസ്തകങ്ങള്‍ നിങളുടെ ഹല്ഖകളില്‍ വായിക്കപ്പെടുന്നതിനെക്കാള്‍ ഇവിടുത്തെ RSS ശാഖകളില്‍ വായിക്കപ്പെടുന്നുട്. അവര്‍ ആളുകളെ recruit ചെയ്യുനത് ഇതുപയോഗിച്ചാണ്. നിങ്ങള്‍ തിരഞ്ഞെടുപ്പിനിരങ്ങിയപ്പോള്‍ ഏറെ സന്തോഷിച്ചത്‌ BJP ആയിരുന്നു. ആ സന്തോഷം അവര്‍ വോട്ടാക്കി മാറ്റി.

    >>ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥിതിയോടുള്ള ജമാഅത്തിന്‍റെ സമീപനം അതിന്‍റെ നേതാക്കള്‍ കാല കാലങ്ങളില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ഈ സമീപന മാറ്റമാണ് ആദര്‍ശ മാറ്റമായി വലിയ വായില്‍ വിളിച്ചു കൂവുന്നത്.<< അപ്പൊ മൌദൂദി പറഞ്ഞ ആദര്‍ശങ്ങള്‍, ആശയങ്ങള്‍ ജമാതുകാര്‍ ഇപ്പോള്‍ കൊണ്ട് നടക്കുന്നില്ല എന്നങ്ങു ഉറക്കെ പ്രഖ്യാപിക്കൂ, അദ്ധേഹത്തിന്റെ ആശയങ്ങളെ ചവറ്റുകൊട്ടയില്‍ തള്ളിയതായി 'വലിയ വായിലങ്ങു പ്രസ്ഥാവിക്ക്'. ഇനി മൌദൂദി പറഞ്ഞത് ആ കാലഘട്ടതിലെക്കായിരുന്നു എങ്കില്‍ അന്നത്തെ സാഹചര്യത്തിലും ഇന്നത്തെ സാഹചര്യത്തിലും വന്നിട്ടുള്ള മാറ്റങ്ങള്‍ എന്തെല്ലാമാണ്?

    ReplyDelete
  49. ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥയില്‍ താന്‍ വല്ല കുഞ്ചികസ്ഥാനവും വഹിക്കുന്നവനോ, അതിന്റെ നിയമ നിര്‍മാണസഭയിലെ അംഗമോ അതിന്റെ കോടതി വ്യവസ്ഥയിന്‍ കീഴില്‍ ന്യായാധിപസ്ഥാനത്തിന്‌ നിയമിക്കപ്പെട്ടവനോ ആണെങ്കില്‍ ആ സ്ഥാനം കയ്യൊഴിയണം.'' (ജമാഅത്തെ ഇസ്‌ലാമി ഭരണഘടന, പേജ്‌ 16, ഭാഗം 2, ഖണ്ഡിക 8, 2003ലെ എഡിഷന്‍) ദൈവികമല്ലാത്ത indian ഭരണ വ്യവസ്ഥയില്‍ എന്ത് മാറ്റമാനാവോ വന്നത്?

    >>ചുരുക്കത്തില്‍, നിലവിലുള്ള വ്യവസ്ഥിതി ഇസ്ലാമികമല്ല എന്ന അടിസ്ഥാന ആദര്‍ശം മാറിയിട്ടില്ല, ഒരിക്കലും മാറുകയുമില്ല. അതേ സമയം ഈ അനിസ്ലാമിക വ്യവസ്ഥിതിയോടുള്ള സമീപനം എന്തായിരിക്കണം എന്ന് തീരുമാനിക്കേണ്ടത് ഇസ്ലാമിക ബാധ്യത ആയതിനാല്‍, കാലാ കാലങ്ങളില്‍ കൂടിയാലോചിച്ച് വ്യക്തമാക്കുന്നു.<< ഇതാണ് മുജാഹിദുകള്‍ അറുപതു കൊല്ലം മുന്‍പ് ജമാത്കാരോട് പറഞ്ഞത്. അന്ന് നിങ്ങളത് ഹരാമാക്കി. അമ്പതുകളിലും അറുപതുകളിലും മുജാഹിദുകള്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുകയും വോട്ടുപിടിക്കുകയും വോട്ടു നല്‌കുകയുമൊക്കെ ചെയ്‌തു. ഇന്ന്‌ ജമാഅത്തുകാര്‍ ചെയ്യുന്നതേ അന്ന്‌ മുജാഹിദുകള്‍ ചെയ്‌തിട്ടുള്ളൂ. പക്ഷെ ഒരു വ്യത്യാസമുണ്ട്, ഇന്ത്യയെപ്പോലുള്ള ഒരു ബഹുസ്വര രാഷ്ട്രത്തില്‍ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാനല്ല മറിച്ചു ഇസ്ലാമിനെ സംരക്ഷിക്കാനായിരുന്നു എന്നുമാത്രം.

    ReplyDelete
  50. അഹ്‌ലെ ഹദീസുകാരും മുജാഹിദുകളും അല്ലാത്തവരുമെല്ലാമായ മുസ്‌ലിംനേതാക്കള്‍ തങ്ങളുടെ മതപ്രസ്ഥാനങ്ങളുടെ പേരില്‍ രാഷ്‌ട്രീയരംഗത്തിറങ്ങുന്നത്‌ ഇസ്‌ലാമിനും രാജ്യത്തിനും ഗുണത്തേക്കാളേറെ ദോഷംചെയ്യുമെന്നു കണ്ടതിനാലാണ്‌ രാജ്യത്തെ മതേതരപാര്‍ട്ടികളില്‍ അംഗത്വമെടുത്തും അല്ലാതെയും പ്രവര്‍ത്തിച്ചത്‌. ജമാഅത്തുകാര്‍ ഇവരെയെല്ലാം കോണ്‍ഗ്രസ്‌ മുജാഹിദ്‌, ലീഗ്‌ മുജാഹിദ്‌, മാര്‍ക്‌സിസ്റ്റ്‌ മുജാഹിദ്‌ എന്നിങ്ങനെ പറഞ്ഞ്‌ കളിയാക്കി. ഇന്നു ജമാഅത്തുകാര്‍ തിരിച്ചറിയുന്നു സ്വന്തം സംഘടനയുടെ പേരില്‍ രാഷ്‌ട്രീയപ്പാര്‍ട്ടി ശരിയാകില്ല. അതാണ്‌ ജനകീയ മുന്നണിയുടെയും ജനപക്ഷമുന്നണിയുടെയും വികസനമുന്നണിയുടെയുമെല്ലാം പേരില്‍ ഇറങ്ങാന്‍ നിങ്ങളെ പ്രേരിപ്പിച്ചത്‌.

    >>ഇനി മുജാഹിദ് സുഹൃത്തുക്കളോട് ചോദ്യം (ഇത് വരെ ഉള്ള അനുഭവം വെച്ച് മറുപടി പ്രതീക്ഷിക്കുന്നില്ല,<< ഇത് വരെ ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം പറയാതെയാണ് മുനീര്‍ തന്റെ അനുഭവം പറയുന്നത്! കൊള്ളാം

    മുനീറിന്റെ ചോദ്യം 1 ) നിഷിദ്ധവും അനുവദനീയവുമായ കാര്യങ്ങള്‍ (ഹലാല്‍ ഹറാം) തീരുമാനിക്കാനുള്ള അധികാരം ഭൂരിപക്ഷ ജനതക്കാണോ അതോ അല്ലാഹുവിനാണോ?
    Answ : ഇസ്ലാം ദീനില്‍ ഹലാല്‍ ഹറാം തീരുമാനിക്കാനുള്ള പരമാധികാരം അല്ലാഹുവിനാണ്.

    2 ) അല്ലാഹുവിനാണ് എന്നാണ് ഉത്തരം എങ്കില്‍ ഈ വ്യവസ്ഥ മാറാനായി പരിശ്രമിക്കേണ്ടതില്ലേ?
    Answ : ഏതു വ്യവസ്ഥ? കള്ളുകുടി രാജ്യത്തെ എല്ലാവരും കൂടി ഹലാലാക്കിയാലും അത് മുജാഹിടുകള്‍ക്ക് എന്നും ഹറാം തന്നെയാണ്. അത് മുജാഹിടുകല്ക് ശാഖാ പരമോ വ്യക്തി പരമോ അല്ല!

    3 ) പരിശ്രമിക്കേണ്ടതുണ്ടെങ്കില്‍ അതിനു ഒരു പ്രായോഗിക രൂപം ഉണ്ടാവേണ്ടതില്ലേ? മുജാഹിദ് പ്രസ്ഥാനത്തിന് അങ്ങനെ ഒരു പ്രായോഗിക രൂപം ഉണ്ടോ?
    Answ:
    ഇസ്ലാമിന്റെ സംരക്ഷണത്തിന് വേണ്ടി അറുപതു കൊല്ലങ്ങള്‍ക് മുന്‍പ് മുജഹിടുകള്‍ കാണിച്ചു തന്ന പ്രായോഗിക രൂപമാണ്‌ ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി ചെയ്തത്. പക്ഷെ നിങ്ങളുടെ അവസരവാദ രാഷ്ട്രീയം മനസ്സിലാക്കിയ ജനങ്ങള്‍ മുജാഹിടുകളോട് പ്രതികരിച്ചത് പോലെയല്ല ബാലറ്റ് പേപരില്‍ പ്രതികരിച്ചത്.

    4 ) ഒരു അനിസ്ലാമിക വ്യവസ്ഥയോടുള്ള പ്രായോഗിക സമീപനം എന്തായിരിക്കണം എന്നത് തീരുമാനിക്കേണ്ടത് മതപരമായ ബാധ്യത അല്ലെ? മത നേതൃത്വം കൂടി ആലോചിച്ചു തീരുമാനം എടുക്കേണ്ടതല്ലേ? മുജാഹിദു പ്രസ്ഥാനം അത് ചെയ്യാറുണ്ടോ?
    മുജഹിടുകള്‍ ആലോജിചെടുത്ത തീരുമാനമാണ് അന്നത്തെ ജമാത്കാര്‍ തള്ളിയതും ഇന്നത്തെ ജനകീയം ജമാതുകാര്‍ കൊണ്ട് നടക്കുനതും.

    ReplyDelete
  51. മുജാഹിദുകളെ -നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നത് ശിര്‍ക്ക് തന്നെയാണ്--കൂടുതല്‍ തിരിച്ചും മറിച്ചും കരണം മറിയേണ്ട--ജമാഅത്തെ ഇസ്ലാമിയുമായി നേര്‍ക്ക്‌ നേര്‍ വാദപ്രതിവാദത്തിനു തയ്യാരാനെന്കില്‍ അതിനു തയ്യാറാകൂ ..ചര്ദ്ധിചത് തന്നെ വീണ്ടും ചര്ദ്ധിക്കല്ല ...

    ReplyDelete
  52. @Noushad Vadakkelവടക്കെന്‍ --ഒന്നുകില്‍ പൂര്‍ണമായ മുസ്ലിമായി അനിസ്ലാമിക ഭരണത്തില്‍ ഇസ്ലാമികമായ എന്ത് സമീപനം സ്വീകരിക്കാം എന്ന് ഇജ്ടിഹാട് ചെയ്യുക--അല്ലെങ്കില്‍ അനിസ്ലാമിക വ്യവസ്ഥിധി പൂര്‍ണമായും പാലിച്ചു മതെതരനായി ജീവിക്കുക--ഈ ആണും പെണ്ണും കേട്ട കളി നിങ്ങള്ക്ക് പരലോക നഷ്ട്ടത്തിനു കാരണമാകും--അല്ലാഹു കാക്കട്ടെ...

    ReplyDelete
  53. @shamsiഷംസി---നബി മക്കയിലും മദീനയിലും നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്ന പോലെ മുസ്ലിം സമൂഹത്തിലെ ഒരു വിഭാഗവുമായി തെറിയും,കാഫിരാക്കലുമായി നടക്കുകയാണോ ചെയ്തത്?/

    ReplyDelete
  54. >>മുനീറിന് ഇവ്വിഷയകമായി ഒരു പാട് അനുഭവമുണ്ടായിട്ടും SIO യിലോ സോളിടരിട്യിലോ ഏതെങ്കിലും ഹല്‍ഖയിലൊ മെംബെര്‍ഷിപ്‌ എടുത്തിട്ടില്ല എന്ന് പറയുന്നതങ്ങ്‌ വിശ്വസിക്കാന്‍ പ്രയാസം.<<
    എനിക്ക് ഈ സംഘടനയില്‍ ഒന്നും മെംബെര്‍ഷിപ്‌ ഇല്ല. ഈ വിഷയത്തില്‍ കളവു പറയേണ്ട യാതൊരു കാര്യവുമില്ല. കാരണം ഞാന്‍ പരലോക വിചാരണയില്‍ വിശ്വസിക്കുന്നു എന്നത് തന്നെ.
    എന്‍റെ അനുഭവം ഉണ്ടായിട്ടുള്ളത് ബ്ലോഗിലാണ്. ആര്‍ക്കും അത് വായിച്ചു ബോധ്യപ്പെടാവുന്നതേ ഉള്ളൂ. ഇവിടെയും ഇവിടെയും ഇവിടെയും ഞെക്കി വായിക്കാം. എന്തിനധികം പറയുന്നു, ഈ ബ്ലോഗ്‌ പോസ്റ്റില്‍ തന്നെ ഇബാദത്തിന്റെ അര്‍ത്ഥ വ്യാപ്തിയെ കുറിച്ച ചര്‍ച്ചയില്‍ താങ്കള്‍ മറുപടി തന്നോ? അനുസരണം ഒരു വിധത്തിലും ഇബാദത്ത് ആവുകയില്ലെന്നു പറഞ്ഞവര്‍ക്ക് ചില അനുസരണം ശിര്‍ക്ക് ആവുമെന്ന ഖുര്‍ആനിന്‍റെ പ്രഖ്യാപനത്തെ വിശദീകരിക്കേണ്ട ബാധ്യത ഇല്ലേ?

    >>ഇന്ത്യൻ മുസ്ലിംങ്ങളെ തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിനാൽ രാഷ്ട്രീയ മുശ്രിക്കെന്ന് വിളിച്ചിട്ടുണ്ടോ എന്ന് ഹല്ഖയില്‍ പങ്കെടുക്കുന്നവരോട് ചോദിച്ചു നോക്ക്<<
    ജനാധിപത്യ വ്യവസ്ഥിതി ആണ് ഇസ്ലാമിക വ്യവസ്ഥിതിയേക്കള്‍ ഞങ്ങള്‍ക്ക് സ്വീകാര്യം എന്ന് ആരെങ്കിലും കരുതിയാല്‍ അത് ശിര്‍ക്ക് തന്നെയാണ്. ഞാന്‍ നേരത്തെ ഉദ്ധരിച്ച ആന്‍ആം 121 പ്രകാരം, അല്ലാഹുവിന്‍റെ നിയമത്തെക്കാള്‍ മറ്റുള്ളവരുടെ നിയമത്തെയാണ് നിങ്ങള്‍ക്ക് പഥ്യം എങ്കില്‍ നിങ്ങള്‍ മുശ്രിക്കാനെന്നു പറയുന്നത് ഞാനല്ല, ഖുര്‍ആന്‍ ആണ്. ഷംസി ഏതെങ്കിലും ഒരു ഖുര്‍ആന്‍ വ്യാഖ്യാനം എടുത്തു വായിച്ചു നോക്ക്.

    1952ലെ പ്രബോധനം ഉദ്ധരിച്ചതിനു അത് മുഴുവനായി വായിക്കാതെ മറുപടി പറയാന്‍ പറ്റുകയില്ല. കട്ട് മുറിച്ചു, വാലും തലയും ഇല്ലാതെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതിനു ഈ പോസ്റ്റിലെ കമന്‍റുകള്‍ സാക്ഷി ആണല്ലോ! ആ ഉദ്ധരണി വായിച്ചിട്ട് എനിക്ക് തോന്നുന്നത്, അനിസ്ലാമിക വ്യവസ്ഥിതിയോടുള്ള സമീപനം അന്നത്തെ സാഹചര്യത്തില്‍ കൂടിയാലോചിച്ചു, തീരുമാനം വിശദീകരിക്കുകയാണ് ചെയ്തത് എന്നാണു. അതായത്, അന്ന് പ്രഖ്യാപിച്ചത് അനിസ്ലാമിക വ്യവസ്ഥിതിയോടുള്ള അന്നത്തെ സമീപനം ആണ്, അത് സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറ്റേണ്ടത് തന്നെയാണ്.

    >>നിങ്ങള്‍ ശൂറാ ചെര്നീടുത്ത ദീനി തീരുമാനം ലങ്ഘിച്ചവര്‍, അവരുടെ മത വിധിയെന്താണ് <<
    ശൂറാ തീരുമാനം ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തകര്‍ക്ക് മാത്രം ബാധകമാണ്. അനിസ്ലാമിക വ്യവസ്ഥിതിയോടുള്ള സമീപനം മത നേതൃത്വം കൂടിയാലോചിച്ച് തീരുമാനിക്കേണ്ടതാണ്. നേതൃത്വം അംഗീകരിക്കുന്നവര്‍ മാത്രം അത് അനുസരിച്ചാല്‍ മതി.

    ReplyDelete
  55. >>ഇന്ത്യയെ പോലുള്ള രാഷ്ട്രത്തില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ വേണ്ടിയല്ല നാം ആദ്യം അധ്വാനിക്കേണ്ടത്, മറിച്ചു ആളുകളെ അല്ലാഹുവിന്റെ ദീനിലേക്ക് ക്ഷണിക്കലാണ്<<
    സുഹൃത്തേ, ഇസ്ലാമിക ഭരണം ഒരു സുപ്രഭാതത്തില്‍ തോക്കിന്‍ കുഴലിലൂടെ സ്ഥാപിക്കണം എന്നല്ല പറയുന്നത്. അല്ലാഹുവിന്‍റെ ദീനിലേക്ക് ക്ഷണിക്കുമ്പോള്‍ അതിന്‍റെ സാമൂഹിക, രാഷ്ട്രീയ നിലപാടുകളും അവര്‍ക്ക് പരിചയപ്പെടുത്തെണ്ടതുണ്ട്. തലയില്‍ മുണ്ടിട്ടു പറയേണ്ടതോ അവരില്‍ നിന്നും മറച്ചു വെക്കെണ്ടാതോ ആയ കാര്യമല്ല അത്. അങ്ങനെ പരിചയപ്പെടുത്തുമ്പോള്‍ അവര്‍ക്ക് മനസ്സിലാവും, ഇതാണ് ശരി എന്ന്. അങ്ങനെയാണ് മനം മാറ്റം ഉണ്ടാവുന്നത്. അല്ലാതെ കൈവെട്ടിയും അധികാരം പിടിച്ചടക്കിയും ഇസ്ലാമിക രാഷ്ട്രം സ്ഥാപിച്ചു കളയാം എന്നതാണ് ജമാഅത്തിന്റെ ലക്‌ഷ്യം എന്ന് താങ്കളെ പോലുള്ളവരുടെ പ്രചാരണം മാത്രമാണ്. അതില്‍ തരിമ്പും വാസ്തവമില്ല. ഇപ്പോള്‍ പഞ്ചായത്ത് ഇലക്ഷനില്‍ മത്സരിച്ചതിന്റെ കാരണവും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ എന്തായാലും ഇസ്ലാമിക ഭരണം സ്ഥാപിക്കല്‍ ലക്ഷ്യമല്ല. കാരണം അതിനുള്ള മാര്‍ഗം ഇതല്ല. ഇസ്ലാമിക ഭരണം ജനങ്ങള്‍ അംഗീകരിക്കാത്തിടത്തോളം കാലം അത് സ്ഥാപിക്കപ്പെടെണ്ടതില്ല എന്നാണു അവരുടെ തീരുമാനം. അതുവരെ അതിനുള്ള ബോധവല്‍ക്കരണം മാത്രം നടക്കും.

    >>മൌദൂദി പറഞ്ഞ ആദര്‍ശങ്ങള്‍, ആശയങ്ങള്‍ ജമാതുകാര്‍ ഇപ്പോള്‍ കൊണ്ട് നടക്കുന്നില്ല എന്നങ്ങു ഉറക്കെ പ്രഖ്യാപിക്കൂ, അദ്ധേഹത്തിന്റെ ആശയങ്ങളെ ചവറ്റുകൊട്ടയില്‍ തള്ളിയതായി 'വലിയ വായിലങ്ങു പ്രസ്ഥാവിക്ക്'. <<

    വീണ്ടും വീണ്ടും പറഞ്ഞത് തന്നെ ആവര്‍ത്തിക്കേണ്ടി വരുന്നത് കഷ്ടമാണ്. നിലവിലുള്ളത് അനിസ്ലാമിക വ്യവസ്ഥിതിയാണ് എന്ന വിശ്വാസം ഒരിക്കലും മാറുകയില്ല. മൌദൂദി പറഞ്ഞത് ഇത് അനിസ്ലാമിക വ്യവസ്ഥ ആണെന്ന് തന്നെയാണ്. അത് ഒരിക്കലും മാറുകയില്ല. അനിസ്ലാമിക വ്യവസ്ഥിതിയോടുള്ള സമീപനം കാലാ കാലങ്ങളില്‍ മാറും, കാരണം അത് ഇജ്തിഹാദ് ചെയ്തു തീരുമാനിക്കേണ്ട വിഷയമാണ്.

    ReplyDelete
  56. >>ഇസ്ലാം ദീനില്‍ ഹലാല്‍ ഹറാം തീരുമാനിക്കാനുള്ള പരമാധികാരം അല്ലാഹുവിനാണ്.<<
    ചോദ്യം വ്യക്തമായിട്ടില്ല എന്ന് തോന്നുന്നു. ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. ഒരു രാജ്യത്തെ സമ്പദ് വ്യവസ്ഥ പലിശയിലധിഷ്ഠിതമാക്കണോ വേണ്ടേ എന്ന് തീരുമാനിക്കാനുള്ള അധികാരം ആര്‍ക്കാണ്? ഭൂരിപക്ഷ ജനതക്കണോ അതോ ദൈവത്തിനാണോ?

    >>ഏതു വ്യവസ്ഥ? കള്ളുകുടി രാജ്യത്തെ എല്ലാവരും കൂടി ഹലാലാക്കിയാലും അത് മുജാഹിടുകള്‍ക്ക് എന്നും ഹറാം തന്നെയാണ്. അത് മുജാഹിടുകല്ക് ശാഖാ പരമോ വ്യക്തി പരമോ അല്ല!<<

    ചര്‍ച്ചയുടെ മര്‍മം ഇവിടെയാണ്‌.

    കള്ളുകുടി ഹലാലാണോ അല്ലേ എന്ന് തീരുമാനിക്കുന്നത് ഭൂരിപക്ഷ അഭിപ്രായമാണെന്നു ജനാധിപത്യം സ്വയം അവകാശപ്പെടുന്നു. രാജ്യത്തെ സമ്പദ് വ്യവസ്ഥ എങ്ങനെ ആയിരിക്കണം എന്ന് തീരുമാനിക്കുന്നത് ഭൂരിപക്ഷ അഭിപ്രായമാണെന്നും അവകാശപ്പെടുന്നു. നിങ്ങള്‍ അത് അംഗീകരിച്ചു കൊടുക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ചെയ്യുന്നത് ശിര്‍ക്കാണ്‌, ഇല്ലെങ്കില്‍ അല്‍ഹംദുലില്ലാഹ്, നല്ലത് തന്നെ. പക്ഷെ, നിങ്ങള്‍ അത് അംഗീകരിക്കുന്നുണ്ടോ ഇല്ലേ എന്നതല്ല ഇവിടെ പ്രശ്നം. അവര്‍ അത് സ്വയം അവകാശപ്പെടുന്നുണ്ടോ എന്നതാണ് വിഷയം. ഉണ്ടെങ്കില്‍ അത് ദൈവിക പരിധിയിലേക്കുള്ള കടന്നു കയറ്റമാണ്. ഒരാള്‍ "നിങ്ങള്‍ എന്നെ വിളിച്ചു പ്രാര്‍ത്ഥിക്കൂ, ഞാന്‍ നിങ്ങളെ സഹായിക്കാം" എന്ന് പറയുമ്പോള്‍ അയാള്‍ സ്വയം ദൈവമായി അവകാശപ്പെടുകയാണ്. താങ്കള്‍ അയാളെ അംഗീകരിക്കുന്നുണ്ടോ ഇല്ലേ എന്നത് അവിടെ പ്രസക്തമല്ല. അയാളെ വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ ഉണ്ടാവുന്ന അപകടങ്ങളെ കുറിച്ച് ബോധവല്‍ക്കരണം നടത്തല്‍ താങ്കളുടെ നിര്‍ബന്ധ ബാധ്യത ആണ്. ബോധവല്‍ക്കരണം എങ്ങനെ നടത്തണം എന്നത് താങ്കളുടെ യുക്തിക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും.

    മൂസാ നബിയുടെ ചരിത്രത്തിലൂടെ ഈ വിഷയം കുറച്ചു കൂടി വ്യക്തമാക്കിത്തരാം. ഫിര്‍ഔന്‍ സ്വയം അവകാശപ്പെട്ടു, ഞാനാണ് ദൈവം. അദ്ദേഹത്തെ താഴെയിറക്കാന്‍, അല്ലാഹു മൂസാ നബി (അ) യോട് ആവശ്യപ്പെട്ടു. താങ്കളുടെ വാദപ്രകാരം, മൂസാ (അ) പറയേണ്ടിയിരുന്നത്, റബ്ബേ, അവന്‍ സ്വയം ദൈവമായി അവകാശപ്പെടുന്നു, ഞാന്‍ അത് അംഗീകരിക്കുന്നൊന്നുമില്ല. പിന്നെ എന്തിനാണ് എന്നോട് ഈ വ്യവസ്ഥ മാറ്റാന്‍ ആവശ്യപ്പെടുന്നത് എന്നായിരുന്നു (നഊദുബില്ലാഹ്). പക്ഷെ മൂസാ (അ) എന്താണ് ചെയ്തതെന്ന് നമുക്കെല്ലാം അറിയാവുന്നതാണ്.

    അവസാനിപ്പിക്കുന്നതിന് മുമ്പ് ചില പോയന്‍റുകള്‍ ഒന്ന് കൂടി ഓര്‍മപ്പെടുത്തുന്നു.
    1 ) നിലവിലുള്ളത് അനിസ്ലാമിക വ്യവസ്ഥിതി ആണ്.
    2 ) ഈ വ്യവസ്ഥിതി ചില മേഖലകളില്‍ സ്വയം ദൈവമായി ചമയുന്നത് കൊണ്ട് ഈ വ്യവസ്ഥിതി മാറേണ്ടത് അനിവാര്യമാണ്.(ഇത് നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ?, ഇവിടെയാണ്‌ നമ്മുടെ ഭിന്നത ഏറ്റവും രൂക്ഷം എന്നാണ് ഞാന്‍ കരുതുന്നത്)
    3 ) എങ്ങനെ മാറ്റണം എന്നത് ഇജ്തിഹാദി വിഷയമാണ്.
    4 ) ജമാഅത്തെ ഇസ്ലാമി തിരെഞ്ഞെടുത്തിരിക്കുന്ന മാര്‍ഗം നിരന്തര ബോധവല്‍ക്കരണത്തിലൂടെ ജനങ്ങള്‍ സ്വയം മുന്നോട്ടു വരുന്ന സാഹചര്യം ഉണ്ടാക്കലാണ്.
    5 ) അത് വരെയുള്ള കാലയളവില്‍ ഈ അനിസ്ലാമിക വ്യവസ്ഥിതിയോടുള്ള സമീപനം, കൂടിയാലോചനകളിലൂടെ തീരുമാനിക്കപ്പെടേണ്ടതാണ്. ഇന്ന് ലോകത്ത് നിലവിലുള്ള വ്യവസ്ഥകളില്‍ ഏറ്റവും മികച്ചത് ജനാധിപത്യം ആണെന്നതിനാല്‍ അതിനു പ്രത്യേക പരിഗണന കിട്ടും എന്ന് വ്യക്തമാണ്.


    ചര്‍ച്ച അവസാനത്തെ കമന്‍റില്‍ കേന്ദ്രീകരിക്കാന്‍ താല്പര്യപ്പെടുന്നു. മറ്റു കമന്‍റുകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് നിരര്‍ത്ഥകമായി എനിക്ക് തോന്നുന്നു.

    ReplyDelete
  57. മുജാഹിദുകള്‍ വോട്ട് ചെയ്‌താല്‍ അത് ശിര്‍ക്ക്, ജമാതുകാര്‍ ചെയ്താലോ ഹലാലും. രാഷ്ട്രീയ അടവുനയം കൊള്ളാം.

    ReplyDelete
  58. എന്റെ ഒരു മുജാഹിദ് സുഹൃത്തിന്റെ അനുഭവം. ഒരു ദിവസം മുജാഹിദ് സുന്നി വാദപ്രതിവാദം. അന്ന് വൈകുന്നേരം വരെ അത് കേട്ടിരുന്നു. മുജാഹിദ് മൌലവി, തങ്ങന്മാര്‍ മന്ത്രിച്ചു ഊതുന്നത്‌ തെറ്റാണെന്നും അദ്ദേഹത്തെ വിശ്വസിച്ചു ആ വെള്ളം കുടിക്കുന്നവര്‍ ശിര്‍ക്ക് ചെയ്യുന്നവരാണെന്നും ഘോര ഘോരം തെളിവുകള്‍ ഉദ്ദരിച്ച്‌ വിവരിച്ചപ്പോള്‍ അതിനു കയ്യടിച്ചു. പിന്നെ കൂട്ട പ്രാര്‍ത്ഥന ബിദ്അതാണെന്ന് വാദിച്ചപ്പോള്‍ അതിനും കയ്യടിച്ചു. പിറ്റേ ദിവസം മുസ്ലിം ലീഗിന്റെ മണ്ഡലം കമ്മിറ്റി. മൈക്കിനു മുന്നില്‍ നിന്ന് നിര്‍ദേശങ്ങള്‍ നല്‍കുന്നത് ഇന്നലെ വാദ പ്രതിവാദത്തിനു എതിര്‍ വാദങ്ങള്‍ ഉന്നയിച്ചിരുന്ന വ്യക്തി. അവസാനം പ്രിയപ്പെട്ട തങ്ങള്‍ ഹാളിലേക്ക് വന്നപ്പോള്‍ കൈ പിടിച്ചു മുത്താന്‍ തിക്കും തിരക്കും. അവസാനം അതിനും ഭാഗ്യം കിട്ടി സുഹൃത്തിനു. പോരാന്‍ നേരം തങ്ങളുടെ വക കൈകള്‍ മുകളിലേക്ക് ഉയര്‍ത്തി നീണ്ട ഒരു ദുആ. അതിനും ആമീന്‍ പറഞ്ഞ് തീര്‍ത്തു.

    ReplyDelete
  59. ജമാഅത്തിന്റെ നയങ്ങളില്‍ ഉണ്ടാകുന്ന മാറ്റം കാലോചിതമാണ്. കാലം മാറി എന്നതിന്റെ തെളിവിന് ഭരണഘടനയിലെ മാറ്റങ്ങള്‍ പരിശോധിക്കാന്‍ മാത്രം അടഞ്ഞവരാണ് മുജാഹിദുകള്‍ എന്നത് സത്യം. കാലത്തിന് ഒരു മാറ്റവും 1940 മുതല്‍ ഉണ്ടായിട്ടില്ലേ? അതേ രാഷ്ട്രീയ സാമൂഹ്യ സാഹചര്യമാണേ ഇന്ന് നിലനില്‍ക്കുന്നത.? മനസ്സിലാവില്ലെന്നറിയാം. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരയുടെ ദീര്‍ഘായുസിനും അടിയന്തിരാവസ്ഥ പിന്‍വലിക്കാതിരിക്കാനും
    വേണ്ടി കഅ്ബയുടെ ഖില്ല പിടിച്ച് പ്രാര്‍ഥിച്ചവരല്ലേ?

    ReplyDelete

വന്നതിനും വായിച്ചതിനും നന്ദി . . താങ്കള്‍ക്കു വിഷയവുമായി ബന്ധപ്പെട്ടു പറയുവാനുള്ളത് ഇവിടെ എഴുതുക. കമന്റ്‌ moderation ഉണ്ട് . കോപ്പി പേസ്റ്റ് കമന്റ്‌ കല്‍ അനുവദനീയമല്ല .
മറ്റുള്ളവ തീര്‍ച്ചയായും പ്രസിദ്ധീകരിക്കും .