سۡمِ اللهِ الرَّحۡمٰنِ الرَّحِيۡمِ
അസ്സലാമു അലൈകും വ രഹ്മതുല്ലാഹ്
പ്രിയപ്പെട്ട വായനക്കാരാ,
ആമുഖമായി പറയട്ടെ കേരളത്തില്‍ മുസ്ലിം സമുദായതിനുള്ളില്‍ ധാരാളം സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് . ഇസ്ലാമിക പ്രബോധനം എന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നാണു എല്ലാവരും അവകാശപ്പെടുന്നത് . എന്നാല്‍ ഇസ്ലാമിക പ്രബോധനം (ദഅവത്ത്) അമുസ്ലിം സഹോദരങ്ങള്‍ക്ക് ഇടയിലാണ് വേണ്ടത് . മുസ്ലിം സമുദായതിനുള്ളില്‍ വേണ്ടത് അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും ഒഴിവാക്കുന്നതിനു വേണ്ടിയുള്ള പ്രബോധനം അഥവാ ഇസ്ലാഹ് (കേടായത് നന്നാക്കുന്ന പ്രവര്‍ത്തനം ) ആണ് .
ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ കേരളത്തിലെ മിക്കവാറും സംഘടനകള്‍ വ്യക്തമായ ലക്ഷ്യ ബോധമോ മാര്‍ഗ്ഗ ദര്‍ശനമോ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത് എന്നു കാണുവാന്‍ കഴിയും . സംഘടനകള്‍ തമ്മിലുള്ള കിട മല്‍സരങ്ങള്‍ മൂലം പലരും യഥാര്‍ത്ഥ ആദര്‍ശ ആശയങ്ങള്‍ വിസ്മരിക്കുകയോ ,അവഗണിക്കുകയോ ചെയ്യുന്നു .
സമീപ കാലത്താണ് ബ്ലോഗ് വായന (മലയാളത്തില്‍ ഉള്ളവ ) തുടങ്ങിയത് . യുക്തി വാദികളുടെ ഇസ്ലാമിനെതിരിലുള്ള കടന്നാക്രമണമാണ് കാണുവാന്‍ കഴിഞ്ഞത് .ഇതിനെതിരില്‍ ശക്തമായ പ്രതിരോധങ്ങള്‍ കാണുവാന്‍ കഴിഞ്ഞത് ജമാത്ത് ഇസ്ലാമി പ്രവര്‍ത്തകരായ ചിലരുടെതാണ് .ലതീഫ് മാസ്റ്റര്‍ ,കാട്ടിപ്പരുത്തി തുടങ്ങിയവര്‍ അവരില്‍ എടുത്തു പറയേണ്ടവര്‍ . എന്നാല്‍ ജമാഅത്തെ ഇസ്ലാമിയുടെ നയപരിപാടുകള്മായും ആശയാദര്‍ശങ്ങള്മായും യോജിച്ചു പോകുന്നവരോട് ഒപ്പം നിന്ന് യുക്തി വാദികളോടു പ്രതികരിക്കുമ്പോള്‍ തെറ്റിദ്ധാരണകള്‍ക്ക് സാധ്യതയുണ്ടാകുന്നു . യോജിപ്പിന്റെ മേഖലകളില്‍ യോജിക്കുവാനും വിയോജിപ്പിന്റെ മേഖലകളില്‍ വിയോജിപ്പ് രേഖപ്പെടുത്തുവാനും ശ്രമിച്ചില്ലെങ്കില്‍ പിന്നെ പുറം ചൊറിയലുകാരന്‍ എന്ന പേര് മാത്രം ബാക്കിയാവും . വിയോജിപ്പുകള്‍ രേഖപ്പെടുത്തുവാനും ,ഇസ്ലാഹി പ്രസ്ഥാനം മാതൃക കാണിച്ച വഴിയിലേക്ക് ജമാഅത്തെ ഇസ്ലാമി പിന്നീട് വന്ന ചരിത്രം അവരെ ഓര്‍മ്മപ്പെടുത്തുവാനുമാണീ ബ്ലോഗ് .(കടന്നു വന്ന വഴികളെ ഓര്‍മ്മപ്പെടുത്തുന്നത് ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ക്ക് അരോചകമാകും എന്ന് എനിക്ക് എന്റെ അനുഭവങ്ങള്‍ സാക്ഷി )
ഈ ബ്ലോഗ് സജീവമായി കൊണ്ട് പോകുവാന്‍ എനിക്ക് സമയ പരിമിതിയുണ്ട് . ഞാന്‍ എന്റെ സ്ഥാപനത്തില്‍ ഇരുന്നാണ് ഇത് ടൈപ്പ് ചെയ്യുന്നത് . എന്റെ ഉപഭോക്താക്കളെ ഏതു സമയവും പരിഗണിക്കേണ്ടതുണ്ട് എന്നതിനാല്‍ ഏകാഗ്രതയുടെ പ്രശ്നം വേറെ . എങ്കിലും പുറം ചൊറിയലുകാരനല്ല എന്നും , ,മുസ്ലിം സമുദായത്തിന്റെ കേരളത്തിലെ ഇന്ന് കാണുന്ന പുരോഗതിയുടെ പിതൃത്വം ഏറ്റെടുക്കുവാന്‍ മറ്റൊരു സംഘടനക്കും അവകാശമില്ലെന്നും ബോധ്യപ്പെട്തുവാനും ഈ ബ്ലോഗിലൂടെ ശ്രമിക്കുന്നു .