بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

ഈ ബ്ലോഗ്‌ ആരെയെങ്കിലും തര്‍ക്കിച്ചു തോല്പ്പിക്കാം എന്ന് കരുതി എഴുതുന്നതല്ല , മറിച്ചു പരിശുദ്ധ ഇസ്ലാമിനെ മനസ്സിലായ രൂപത്തില്‍ വായനക്കാരുമായി പങ്കു വെക്കുവാനും ഒരു പരിധി വരെ നല്ല രീതിയിലുള്ള സംവാദം നടത്തുവാനും വേണ്ടിയാണ് .ഇത് ഒരു തുടക്കക്കാരന്റെ ബ്ലോഗല്ല ,മറിച്ചു പത്തിലധികം വര്‍ഷങ്ങളായി സംഘടനാപ്രവര്‍ത്തനം നടത്തി വരുന്ന ഒരു എളിയ പ്രവര്‍ത്തകന്റെ പ്രവര്ത്തനത്തിന്റെ ഭാഗമാണ് .

ഇബാദത്തിന്റെ അര്‍ത്ഥം

സംവദിക്കുന്നത് Noushad Vadakkel : 29.5.12
Islahizone · 84 like this
May 13 at 10:07am ·
QUESTION No.1.
===========

ഭാഷാപരമായി ഇബാദത്തിന് 'അടിമ വേല' 'അനുസരണം' എന്നര്‍ത്ഥം ഉണ്ടായിരിക്കെ എന്ത് കൊണ്ട് മുജാഹിദുകള്‍ തൌഹീദിന്റെ വ്യാഖ്യാനത്തില്‍ ഇത് അംഗീകരിക്കുന്നില്ല ?

ANSWER:
============

അടിമവേല/അടിമത്തം
--------------------------
വാസ്തവത്തില്‍ عبادة- ഇബാദത്ത് ന് 'അടിമത്തം' എന്ന് ഭാഷയില്‍ തന്നെ അര്‍ഥമില്ല. നമുക്കറിയാം 'ആരാധിക്കുക' എന്ന ക്രിയയില്‍ നിന്നാണ് ആരാധന/ആരാധിക്കല്‍ എന്ന ക്രിയാനാമം വരുന്നത്; 'അനുസരിക്കുക' എന്ന ക്രിയയില്‍ നിന്നാണ് അനുസരണം/അനുസരിക്കല്‍ എന്ന ക്രിയാനാമം വരുന്നത്. അതുപോലെ അടിമത്തം/അടിമയാവല്‍ എന്ന ക്രിയാനാമം ഏതു ക്രിയയില്‍ നിന്നു വന്നിരിക്കണം? സംശയം വേണ്ട 'അടിമയാവുക' എന്ന ക്രിയയില്‍ നിന്നു തന്നെ. അടിമയാവുക എന്നതിന് അറബിയില്‍ ഉപയോഗിക്കുന്ന ക്രിയാപദം ഏതാണ്? അത് 'അബുദ' യാണ്, നിസ്സംശയം 'അബദ' അല്ല. അതായത്‌ ഇബാദത്തിന്‍റെ ക്രിയയായ അബദയില്‍ നിന്നല്ല. പ്രാമാണികമെന്ന് വിലയിരുത്തപ്പെടുന്ന ചില നിഘണ്ടുക്കളെ ഉദ്ധരിക്കാം.

1. അടിമത്തം എന്നര്‍ത്ഥം ലഭിക്കുന്ന عبودة ന്‍റെ ക്രിയാപദം അറബികളുടെ പ്രയോഗത്തിലില്ല. അഥവാ പ്രയോഗിക്കുമെങ്കില്‍ അടിമയായി/അടിമത്തം അംഗീകരിച്ചു എന്നതിന് അബുദ എന്ന ക്രിയാ രൂപമാണ് വേണ്ടത്‌. പക്ഷേ ഈ ക്രിയ ഇപ്പോള്‍ പ്രയോഗത്തിലില്ല...... ഒരു അടിമ യജമാനന് സേവനം ചെയ്തു എന്ന അര്‍ത്ഥത്തില്‍ عبده-അബദഹു എന്നു പ്രയോഗിക്കാറില്ല. ( مقاييس اللغة - മഖായീസുല്ലുഗ)

2. عبودية (അടിമത്തം) എന്നത് വിനയ പ്രകടനമാണ്. ഇബാദത്ത് അതിനേക്കാള്‍ ശക്തമായ കാര്യമാണ്. കാരണം അത് വിനയത്തിന്‍റെ അങ്ങേയറ്റമാണ്. (المفردات അല്‍ മുഫ്‌റദാത്ത്)

3. അടിമ യജമാനന് സേവനം ചെയ്യുന്നതിന് عبده-അബദഹു എന്നു പ്രയോഗിക്കാറില്ല. ( ലിസാനുല്‍ അറബ് / താജുല്‍ ഉറൂസ് )

നിരവധി തഫ്സീറുകളില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇത് മുജാഹിദുകള്‍ പണ്ടേ പറഞ്ഞുപോന്നിട്ടുള്ളതാണ്. ഇതുവരെ ഖണ്ഡിക്കപ്പെട്ടതായി അറിവില്ല.

അനുസരണം
---------------
നിഘണ്ടുക്കളിലും തഫ്സീറുകളിലും عبادة- ഇബാദത്ത് ന് അനുസരണം എന്ന അര്‍ഥം കൊടുത്തിട്ടുണ്ട്. ഇബാദത്തിന് തത്തുല്യമായ മറ്റൊരു പദമായിട്ടല്ല അത് കൊടുത്തിട്ടുള്ളത്. അങ്ങനെ ധരിക്കുന്നത് അബദ്ധമാണെന്ന് ഇമാം റാസി(റ) 98:5ന്‍റെ വിശദീകരണത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. മാത്രമല്ല; അല്ലാഹുവിന് മാത്രം അര്‍പ്പിക്കേണ്ടതും മറ്റാര്‍ക്കും അര്‍പ്പിക്കാന്‍ പാടില്ലാത്തതുമായ ഇബാദത്ത് (സാങ്കേതിക വിവക്ഷയില്‍) ല്‍ അനുസരണം എന്ന അര്‍ഥം ശരിയാവില്ല. അനുസരണം അള്ളാഹു അല്ലാത്തവര്‍ക്കും ആകാമെന്ന് ഖുര്‍ആന്‍ വിധിക്കുന്നതുതന്നെ അതിനു കാരണം. അല്ലാഹുവിനെ അനുസരിച്ചാല്‍ അല്ലാഹുവിനുള്ള ഇബാദത്ത്; റസൂലിനെ അനുസരിച്ചാല്‍ റസൂലിനുള്ള ഇബാദത്ത് ആകുന്നില്ല; അല്ലാഹുവിനുള്ള ഇബാദത്തേ ആകൂ. വ്യത്യാസം വളരെ വ്യക്തമാണ്.

യുക്തിപരമായും ശരിയല്ലാത്ത ചില സംഗതികള്‍ കൂടിയുണ്ട്. അതായത്‌; അനുസരണം, ആരാധന, അടിമത്തം എന്നീ മൂന്നര്‍ഥങ്ങളും വ്യത്യസ്തങ്ങളായ മൂന്ന്‌ ആശയങ്ങളാണെങ്കില്‍ ഒരു സന്ദര്‍ഭത്തില്‍ തന്നെ അവ മൂന്നും ഒന്നിച്ചുദ്ദേശിക്കുക എന്നത് അറബിയില്‍ എന്നല്ല ലോകത്തൊരു ഭാഷയിലും പ്രയോഗത്തിലില്ലാത്ത കാര്യമാണ്. നേരേ മറിച്ചാണെങ്കില്‍ അഥവാ മൂന്നര്‍ഥങ്ങളും ഒരേ ആശയം തന്നെയാണെങ്കില്‍ ഏതെങ്കിലും ഒരര്‍ത്ഥം പറയാതെ പോകുന്നത് ഗുരുതരമായ ഒരു തെറ്റും ആയിത്തീരുകയില്ല.

ഇനി അതും പോകട്ടെ ഈ മൂന്നര്‍ഥങ്ങളും സാക്ഷാല്‍ അര്‍ത്ഥങ്ങളായി, തൗഹീദിന്റെ വിവക്ഷയായി പരിഗണിക്കപ്പെടുന്നുവെങ്കില്‍ പിന്നെ എന്തിനാണീ വാക്കുകളെ വ്യാഖ്യാനിക്കാന്‍ മുതിരുന്നത്? നിരുപാധികാനുസരണം, പരമമായ അനുസരണം, കടിഞ്ഞാണ്‍ വിട്ട അനുസരണം, നിയമ നിര്‍മാണത്തിന്റെ പരമാധികാരം വകവെച്ചു കൊടുത്തുകൊണ്ടുള്ള അനുസരണം എന്നിങ്ങനെ വ്യാഖ്യാനിക്കുന്നതെന്തിന്? എന്നിട്ടും സംശയങ്ങള്‍ തീര്‍ന്നോ? അനുസരണം പരമമാകുന്നതെപ്പോള്‍? നിയമ നിര്‍മാണത്തിന്റെ പരമാധികാരം വകവെച്ചുകൊടുത്താല്‍ തന്നെ ശിര്‍ക്കാവില്ലേ? പിന്നെ അധികമായി ഒരു അനുസരണം കൂടി വേണ്ടി വരുമോ? ..... ഇങ്ങനെ കൂടുതല്‍ കൂടുതല്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങളിലേക്കും ആശയക്കുഴപ്പത്തിലേക്കും തള്ളിവിടുന്നതിന്റെ പേരാണോ 'സമഗ്രത'!!!
2 · ·

 • 7 people like this.

  • Abu Mohamed
   <<വാസ്തവത്തില്‍ عبادة- ഇബാദത്ത് ന് 'അടിമത്തം' എന്ന് ഭാഷയില്‍ തന്നെ അര്‍ഥമില്ല. >>

   =മുഹമ്മദ്‌ അമാനി മൌലവി, പി.കെ മൂസ മൌലവി, എ. അലവി മൌലവി എന്നിവര്‍ ചേര്‍‍ന്ന് എഴുതിയ, മുജാഹിദ്കാര്‍ 1967 ല്‍ പ്രസിദ്ധീകരിച്ച തഫ്സീറില്‍ ഭാഷയില്‍ "ഇബാദത്തിന്" 'അനുസരണം','ആരാധന', 'അടിമവേല' തുടങ്ങിയ മൂന്നര്‍‍ത്ഥങ്ങളുമുണ്ട് എന്ന് വ്യക്തമാക്കിയിരിക്കുന്നു.( വാല്യം 2, പേജ് 504)
   വാസ്തവത്തില്‍ ഇബാദത്ത് ന് 'അടിമത്തം' എന്നര്‍ത്തമില്ലെങ്കില്‍ ഇതെങ്ങിനെ സംഭവിച്ചു ?
   ഈ പണ്ഡിതന്‍മാരെല്ലാം ഈ വിഷയത്തില്‍ അറിവില്ലാത്തവര്‍ ആയിരുന്നോ ?

   മാത്രമല്ല അമാനി മൌലവിയുടെ തഫ്സീരിന്റെ പുതിയ പതിപ്പില്‍ അദ്ദേഹത്തിനുശേഷം പ്രസാധകര്‍ തിരുത്തിയെങ്കിലും "അബദ" യുമായി നേരിട്ട് ബന്ധപ്പെട്ട പദത്തിന് 'അടിമത്വം' ത്തിലൂന്നിയ അര്‍‍ഥം നല്കീട്ടുണ്ട്. ഭാഷാര്‍‍ഥമില്ലെങ്കില്‍ ഇതെങ്ങിനെ സംഭവിച്ചു . ഉദാ: 23: 47 കാണുക.


  • Abu Mohamed alignment problem...

  • Abu Mohamed
   <<അടിമത്തം എന്നര്‍ത്ഥം ലഭിക്കുന്ന
   عبودة
   ന്‍റെ ക്രിയാപദം അറബികളുടെ പ്രയോഗത്തിലില്ല. അഥവാ പ്രയോഗിക്കുമെങ്കില്‍ അടിമയായി/അടിമത്തം അംഗീകരിച്ചു എന്നതിന് അബുദ എന്ന ക്രിയാ രൂപമാണ് വേണ്ടത്‌. പക്ഷേ ഈ ക്രിയ ഇപ്പോള്‍ പ്രയോഗത്തിലില്ല...... ഒരു അടിമ യ...See More


  • Abu Mohamed ചുരുക്കിപ്പരഞ്ഞാല്‍ "അബദ" യില്‍ "ഇബാദത്തും" വരും, "ഉബൂദിയ്യതും" വരും, അതാണ്‌ നമ്മുടെ വിഷയം, "നടത്തിക്കല്‍" എന്നതില്‍ "നടത്തം" ഉള്‍ക്കൊള്ളുന്നത്പോലെ "ഇബാദത്ത്" എന്നതില്‍ "ഉബൂദിയ്യതും" ഉള്‍ക്കൊള്ളുന്നു.

  • Abu Mohamed
   << عبودية
   (അടിമത്തം) എന്നത് വിനയ പ്രകടനമാണ്. ഇബാദത്ത് അതിനേക്കാള്‍ ശക്തമായ കാര്യമാണ്. കാരണം അത് വിനയത്തിന്‍റെ അങ്ങേയറ്റമാണ്.
   (المفردات
   അല്‍ മുഫ്‌റദാത്ത്)>>

   =പത്ത്‌ അഞ്ചിനേക്കാള്‍ വലുതാണ്‌ എന്ന് പറഞ്ഞാല്‍, പത്തില്‍ അഞ്ച് ഉള്‍കൊള്ളുന്നില്ല എന്ന് പറയാന്‍ പറ്റില്ലല്ലോ.
   ഇബാദത്ത് എന്നാല്‍ പരമമായ അടിമത്വവും, പരമമായ അനുസരണവും, ആരാധനയും ചേര്‍ന്നതാണ് എന്നാണ് ജമാഅത്തും മൌദൂദിയും പറഞ്ഞിട്ടുള്ളത്‌. അല്ലാതെ ഇവ ഓരോന്നും പര്യായങ്ങളോ, പൂരകങ്ങളോ അല്ല.


  • Abu Mohamed
   << അടിമ യജമാനന് സേവനം ചെയ്യുന്നതിന്
   عبده
   -അബദഹു എന്നു പ്രയോഗിക്കാറില്ല. ( ലിസാനുല്‍ അറബ് / താജുല്‍ ഉറൂസ് )>>
   =ഖുര്‍ആന്‍ പറയുന്നു:


   فَقَالُوا أَنُؤْمِنُ لِبَشَرَيْنِ مِثْلِنَا وَقَوْمُهُمَا لَنَا عَابِدُونَ
   From Thafseer Ibn Abbas:
   (And they said: Shall we put faith in two mortals) two human beings, meaning Moses and Aaron (like ourselves, and whose folk are servile unto us) while their people are our obedient servants?


  • Islahizone
   എന്റെ മറുപടിക്ക് വിയോജനക്കുറിപ്പ് കണ്ടു. അതില്‍ പരാമര്‍ശിച്ച കാര്യങ്ങളെക്കുറിച്ച് വീണ്ടും ചില കാര്യങ്ങള്‍ പറയേണ്ടതുണ്ട്. എന്റെ മറുപടിയില്‍ ഞാന്‍ ചൂണ്ടിക്കാണിച്ചിരുന്നത്:


   1. عبادة-ഇബാദത്ത് ന് അടിമത്തം എന്ന് അര്‍ത്ഥമില്ല. (പൗരാണിക ഭാഷാ ഗ്രന്ഥങ്ങളില്‍ നിന്ന് തെളിവുകള്‍ ഉദ്ധരിച്ചിട്ടുണ്ട്)
   2. عبادة-ഇബാദത്ത് ന് തുല്യമായ അറബി വാക്കല്ല 'ഇതാഅത്ത്‌' (അനുസരണം)
   3. ഈ അര്‍ഥങ്ങള്‍ നല്‍കി വ്യാഖ്യാനിക്കുമ്പോഴുണ്ടാകുന്ന ആശയക്കുഴപ്പങ്ങള്‍

   വിയോജിപ്പ്‌ രേഖപ്പെടുത്തിയ സുഹൃത്ത്‌ പരാമര്‍ശിച്ച ഒരു പ്രധാന കാര്യം അമാനി തഫ്‌സീറിലെ ഉദ്ധരണിയാണ്.

   സൂറത്തുല്‍ ഫാതിഹയിലെ إِيَّاكَ نَعْبُدُ ന്റെ വ്യാഖ്യാനത്തില്‍ عبادة-ഇബാദത്ത് ന് അടിമത്തം എന്നര്‍ത്ഥമില്ലെന്ന് അമാനി മൗലവി തീര്‍ത്തുപറഞ്ഞിരിക്കുന്നു. അല്‍മുഫ്‌റദാത്തിലെ അറബി മൂലവാക്യങ്ങളടക്കം അദ്ദേഹം എടുത്തുദ്ധരിച്ചിട്ടുണ്ട്. മുന്‍പ്‌ അച്ചടിച്ചുപോയ തെറ്റ് അദ്ദേഹം തന്നെ സ്വയം തിരുത്തിയിരിക്കുകയാണ്. ആ സ്ഥിതിക്ക് അതേ അബദ്ധം സ്ഥാപിക്കാന്‍ അദ്ധേഹത്തെ ഉദ്ധരിക്കുന്നത് സത്യസന്ധതയല്ല. അമാനിക്ക്‌ അബദ്ധം പിണഞ്ഞാലും മൗദൂദിക്ക് അബദ്ധം പിണഞ്ഞാലും ആ അബദ്ധങ്ങള്‍ തിരുത്താന്‍ അവലംബിക്കേണ്ടത് അവരേക്കാള്‍ മുമ്പേയുള്ളവരും ഉയരത്തിലുള്ളവരുമായ ഭാഷാ പണ്ഡിതന്മാരെത്തന്നെയല്ലേ? അതല്ലേ നിക്ഷ്പക്ഷമായ സമീപനം?

   عبودة ന്റെ ക്രിയാരൂപമായ 'അബുദ' എന്ന അകര്‍മ്മകക്രിയയെക്കുറിച്ച് പറഞ്ഞിട്ടുള്ളത്‌ ഞാനോ മുജാഹിദുകളോ അല്ല. പൂര്‍വകാല ഭാഷാപണ്ഡിതന്മാരാണ്. ع ب د എന്ന മൂന്നക്ഷരങ്ങളിലുള്ള അറിവ് തേടി നിഘണ്ടുക്കള്‍ പരതുന്ന ഒരാള്‍ ഇപ്പറഞ്ഞതു മാത്രം കാണാതെ പോകുന്നതെങ്ങനെ? ഒരു വിഭാഗത്തെ മാത്രം ബാധിക്കുന്ന ഈ അന്ധതയുടെ പേര് എന്താണ്? ആരാണിതിന് ഉത്തരവാദി? ആരാണതിനു മറുപടി പറയേണ്ടത്‌?


  • Islahizone
   രണ്ടു ക്രിയകള്‍:
   --------------------
   1. അബദ എന്ന സകര്‍മ്മകക്രിയ (ആരെ/എന്തിനെ എന്ന ചോദ്യത്തിന് ഉത്തരം കിട്ടുന്ന ക്രിയ)
   2. അബുദ എന്ന അകര്‍മ്മകക്രിയ (ആരെ/എന്തിനെ എന്ന ചോദ്യത്തിന് ഉത്തരം കിട്ടാത്ത ക്രിയ)


   ഇതില്‍ അബദയുടെ ക്രിയാനാമമാണ് عبادة ,عبودية എന്ന രണ്ടു രൂപങ്ങളും. രണ്ടിന്റേയും അര്‍ഥം ഒന്നാണ്. 'അബദ' ക്ക് എന്ത് അര്‍ത്ഥമാണോ നല്‍കുന്നത് ആ അര്‍ത്ഥത്തിന്‍റെ തന്നെ ക്രിയാനാമരൂപങ്ങളാണ് രണ്ടും. 'അബുദ' യുടെ ക്രിയാനാമത്തില്‍ عبادة കാണുന്നില്ല. 'അബദ' യും 'അബുദ' യും രണ്ടും രണ്ടാണെന്നര്‍ഥം.

   നടന്നു എന്ന അകര്‍മ്മകക്രിയയെ നടത്തി എന്ന സകര്‍മ്മകക്രിയയാക്കി മാറ്റുമ്പോള്‍ നടത്തം എന്ന ക്രിയാനാമം ഒഴിവാകുമോ എന്ന മലയാളക്രിയകൊണ്ടുള്ള ഉദാഹരണ ചോദ്യം നമ്മുടെ വിവാദത്തിലേക്ക് യോജിച്ചതായില്ല. എങ്ങനെയെന്നു പറയാം. നമ്മുടെ വിവാദ ക്രിയകളില്‍ താങ്കള്‍ ഇതൊന്നു പ്രയോഗിച്ച് കാണിക്കാമോ?

   അബുദ എന്ന അകര്‍മ്മകക്രിയയെ സകര്‍മ്മകക്രിയയാക്കി മാറ്റിയാല്‍ അതിന്റെ രൂപം അബ്ബദ എന്നാണ്. അബദ എന്നല്ല. അര്‍ഥം അടിമയാക്കി എന്നാണ്. ആരാധിപ്പിച്ചു എന്നല്ല. ഇനി അബദ എന്ന സകര്‍മ്മകക്രിയയെ പിന്നെയും സകര്‍മ്മകമാക്കാന്‍ മുതിരുമോ? പ്രയോഗിച്ച് കാണിച്ചാല്‍ തരക്കേടില്ല.

   അനുസരണം, അടിമത്തം എന്നീ അര്‍ത്ഥങ്ങളെക്കുറിച്ചുള്ള അവസാനത്തെ കമന്റ്‌ അസ്സലായി. താങ്ക്സ്‌ എ ലോട്ട് പറയട്ടെ.

   <<<ഇബാദത്ത് എന്നാല്‍ പരമമായ അടിമത്വവും പരമമായ അനുസരണവും ആരാധനയും ചേര്‍ന്നതാണ് എന്നാണ് ജമാഅത്തും മൗദൂദിയും പറഞ്ഞിട്ടുള്ളത്‌. അല്ലാതെ ഇവ ഓരോന്നും പര്യായങ്ങളോ പൂരകങ്ങളോ അല്ല>>>

   a) ഇവ ഓരോന്നും പര്യായപദങ്ങളല്ലെന്ന് പറഞ്ഞതിന്‍റെ പേരില്‍ മുജാഹിദുകളെ ആക്രമിച്ചവര്‍ ഖണ്ഡിച്ചു ഖണ്ഡിച്ചു എവിടെയെത്തി!!

   b) ജമാഅത്തും മൗദൂദിയും പറഞ്ഞിട്ടുള്ളത്‌ എന്ന് പറഞ്ഞ് അവതരിപ്പിച്ചതിനെപ്പറ്റിയും പറയാനുണ്ട്. അതായത്‌ ഇപ്പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായും വിരുദ്ധമായും ജമാഅത്ത് പറഞ്ഞിട്ടുണ്ട്. അവസരം വരുമ്പോള്‍ ഇന്‍ഷാ അല്ലാഹ് അക്കാര്യം പരാമര്‍ശിക്കാം. ശരി, സുഹൃത്തുക്കളേ, ജമാഅത്തുകാരായ മുസ്ലിങ്ങളെ മാറ്റിനിര്‍ത്തി മറ്റു മുസ്ലിങ്ങളെക്കുറിച്ചൊന്നു പറയൂ. അവരില്‍ ഏതു വിഭാഗമാണ് അള്ളാഹു അല്ലാത്തവര്‍ക്ക് പരമമായ അനുസരണ ഇബാദത്ത് / പരമമായ അടിമത്ത ഇബാദത്ത് അര്‍പ്പിക്കുന്നത്? മറ്റുള്ളവരിലേക്ക് ചൂണ്ടി ഭീതിപ്പെടുത്തുന്ന ആ അനുസരണശിര്‍ക്ക്‌ / അടിമത്തശിര്‍ക്ക്‌ - ല്‍ നിന്നും ജമാഅത്ത് മാത്രം മുക്തമാകുന്നതെങ്ങനെ?


  • Abu Mohamed
   പ്രിയ സഹോദരാ,
   പ്രതികരണത്തിന് നന്ദി,


   <<1. عبادة-ഇബാദത്ത് ന് അടിമത്തം എന്ന് അര്‍ത്ഥമില്ല. (പൗരാണിക ഭാഷാ ഗ്രന്ഥങ്ങളില്‍ നിന്ന് തെളിവുകള്‍ ഉദ്ധരിച്ചിട്ടുണ്ട്)>>
   = عبادة-ഇബാദത്ത് ന് അടിമത്തം എന്ന് അര്‍ത്ഥമില്ല എന്ന് പറയുന്ന ഒരു തെളിവും താങ്കള്‍ ഉദ്ധരിച്ചിട്ടില്ല. ഉണ്ടെങ്കില്‍ ഉദ്ധരിക്കണം, അത് വായിക്കാനും, പഠിക്കാനും അതിയായ താല്പര്യമുണ്ട്.
   مقاييس اللغة ഉദ്ദരിച് താങ്കള്‍ പറഞ്ഞത്‌ രണ്ടു കാരണങ്ങളാല്‍ തെറ്റിദ്ധരിപ്പിക്കുന്നതായാണ് ഞാന്‍ മനസിലാക്കുന്നത്.

   A:"അടിമത്തം എന്നര്‍ത്ഥം ലഭിക്കുന്ന عبودة ന്‍റെ ക്രിയാപദം അറബികളുടെ പ്രയോഗത്തിലില്ല. അഥവാ പ്രയോഗിക്കുമെങ്കില്‍ അടിമയായി/അടിമത്തം അംഗീകരിച്ചു എന്നതിന് അബുദ എന്ന ക്രിയാ രൂപമാണ് വേണ്ടത്‌. പക്ഷേ ഈ ക്രിയ ഇപ്പോള്‍ പ്രയോഗത്തിലില്ല."
   ഇത് താങ്കളുടെ വാക്കുകളല്ലെ ?, അല്ല എങ്കില്‍ مقاييس اللغة നിന്നുള്ള അറബി മൂല്യം ഉദ്ധരിക്കാമോ ?
   ചോദിക്കുന്നത് എന്തുകൊന്ടെന്നാല്‍ مقاييس اللغةഎന്ന് താഴെ എഴുതിവെച്ചതിനാല്‍ ആ പാരഗ്രാഫ് മൊത്തത്തില്‍ مقاييس اللغةനിന്നുള്ളതാണ് എന്ന ധാരണ ഉണ്ടാക്കുന്നു.

   B:<< ഒരു അടിമ യജമാനന് സേവനം ചെയ്തു എന്ന അര്‍ത്ഥത്തില്‍ عبده-അബദഹു എന്നു പ്രയോഗിക്കാറില്ല.>>
   ഇതിന്‍റെ അറബി മൂല്യം ഇങ്ങിനെ വായിക്കാം..
   واستعبدتُ فلاناً: اتخذتُه عبداً.
   وأمّا عَبْد في معنى خَدَم مولاه فلا يقال عبَدَه، ولا يقال يعبُد مَولاه.
   പ്രസ്തുത വാചകവും عبادة- ന് അടിമത്തം എന്ന് അര്‍ത്ഥമില്ല എന്നല്ല പറയുന്നത്, മറിച്ച് മനുഷ്യരും-മനുഷ്യരും തമ്മിലുള്ള നിയന്ത്രിതമായ അടിമത്തത്തിന് عبَدَه എന്ന് പറയാറില്ല എന്നാണ്.
   എന്നാല്‍ അത് ഇസ്ലാമിക മാനദണ്ടത്തിന് പുറത്താണെങ്കില്‍ പ്രയോഗിക്കാവുന്നതാണ്. ഖുര്‍ആന്‍ അങ്ങിനെ പ്രയോഗിച്ചിട്ടുണ്ട്. ഒരു ഗ്രന്ഥവും അതിനേക്കാള്‍ വലുതല്ല.

   "ഗുലാം അഹമദ്‌" എന്ന പേരിനെ ഉമര്‍ മൌലവി വിമര്‍ശിച്ചതും , "അബ്ദുല്‍ കഅബ" എന്ന പേര് മാറ്റാന്‍ പ്രവാചകന്‍ കല്‍പ്പിച്ചതും ഇത് പോലെ തന്നെ عَبْد എന്ന പദത്തിന് എനിക്കും ഉദ്ധരിക്കാവുന്നതാണ്.

   ഉദാഹരണത്തിലൂടെ വ്യക്തമാക്കിയാല്‍ : ഇന്ന് സ്കൂള്‍ ഇല്ല, എന്ന് പറഞ്ഞാല്‍ സ്കൂളിന്റെ കെട്ടിടം ഇന്നില്ല എന്ന് നമ്മളാരും മനസിലാക്കില്ല. എന്നാല്‍ അധ്യാപനമില്ല എന്നാണ് നാം മനസിലാക്കുക. വാക്കുകള്‍ക്ക് സന്ദര്‍ഭോചിതമായ അര്‍ഥം നല്‍കുക. ചില സന്ദര്‍ഭങ്ങളില്‍ എല്ലാ (ഒന്നിലധികം അര്‍ഥങ്ങള്‍) അര്‍ത്ഥങ്ങളും വേണ്ടി വരും.
   ചുരുക്കിപ്പറഞ്ഞാല്‍
   مقاييس اللغة ലെ عبَدَه എന്ന പദത്തിന് സന്ദര്‍ഭോചിതമായി "ആരാധിച്ചു എന്ന് പറയാവതല്ല" എന്ന അര്‍ത്ഥമാണ് നല്‍കേണ്ടത്. അടിമത്തം എന്ന അര്‍ഥം കൂടിയുള്ളതുകൊന്ടെല്ലേ അങ്ങിനെ എഴുതേണ്ടിവന്നത്.


  • Abu Mohamed ‎2. عبادة-ഇബാദത്ത് ന് തുല്യമായ അറബി വാക്കല്ല 'ഇതാഅത്ത്‌' (അനുസരണം)
   ഇബാദത്തും, 'ഇതാഅത്ത്‌' തുല്യമായ വാക്കുകളാണ് എന്ന് ആരും പറഞ്ഞതായി അറിയില്ല. അതിനാല്‍ തന്നെ ചര്‍ച്ച അനാവശ്യമാണ്.
   "അടിമത്തം" എന്ന അര്‍ത്ഥത്തിന് ഞാന്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതിനാല്‍ മാത്രമല്ല "അനുസരണം" എന്ന അര്‍ഥം ശേഷം ചര്‍ച്ചചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു.


  • Abu Mohamed
   <<അബുദ എന്ന അകര്‍മ്മകക്രിയയെ സകര്‍മ്മകക്രിയയാക്കി മാറ്റിയാല്‍ അതിന്റെ രൂപം അബ്ബദ എന്നാണ്. അബദ എന്നല്ല. അര്‍ഥം അടിമയാക്കി എന്നാണ്. ആരാധിപ്പിച്ചു എന്നല്ല. ഇനി അബദ എന്ന സകര്‍മ്മകക്രിയയെ പിന്നെയും സകര്‍മ്മകമാക്കാന്‍ മുതിരുമോ? പ്രയോഗിച്ച് കാണിച്ചാല്‍ തരക്കേടില്ല.>>

   =അബുദ എന്ന പദത്തെ ചര്‍ച്ചയിലേക്ക് കൊണ്ട് വന്നത് മുജാഹിദ്‌ സഹോദരങ്ങളാണ്. സത്യത്തില്‍ അതിന്‍റെ ആവശ്യമില്ല, "അബദ" ക്ക് ഉബൂദിയ്യതും , ഇബാദത്തുമുണ്ട്, അത് നിങ്ങള്‍ അംഗീകരിക്കുന്നതുമാണ്. അതിനാല്‍ തന്നെ ഇബാദത്തില്‍ ഉബൂദിയ്യത്തും ഉള്‍ക്കൊള്ളുന്നു. "അബദ" എന്നതിന് "ആരാധിച്ചു" എന്ന പ്രയോഗത്തിലിരിക്കുന്ന മലയാള പദം തുല്യമല്ല. അതുപോലെ ഇബാദത്തിന് ആരാധനയും.

   ഇനി നിങ്ങള്‍ പറയുന്ന പോലെ 'അബുദ' തീര്‍ത്തും വ്യത്യസ്തമായ പദമാണെങ്കില്‍ പ്രമാണിക നിഘണ്ടുകള്‍ പ്രകാരം ഉദ്ധരിക്കാമോ ?


  • Abu Mohamed നിങ്ങള്‍ ഉദ്ധരിച്ച
   مقاييس اللغة
   യില്‍ പോലും 'അബദ', അബ്ദു, ഇബാദ്‌ , ഇബാദത്ത് എന്നീ പദങ്ങള്‍ തിരഞ്ഞാല്‍ അത് മടങ്ങുന്നത് ഒരറ്റപദത്തിലേക്കാണ്. അതിനാല്‍ തന്നെ യാതൊരു ബന്ധവും ഇല്ല എന്ന് നിങ്ങള്‍ പറയുന്നതിന് നില നില്പ്പില്ല എന്നാണ് ഞാന്‍ മനസിലാക്കുന്നത്.
   لسان العرب , الصّحّاح في اللغة ,القاموس المحيط
   തുടങ്ങിയ നിഘണ്ടുകള്‍ പരിശോദിച്ചാലും അങ്ങിനെതന്നെയാണ്.


  • Abu Mohamed മാത്രമല്ല അമാനി മൌലവിയുടെ തഫ്സീരിന്റെ പുതിയ പതിപ്പില്‍ അദ്ദേഹത്തിനുശേഷം പ്രസാധകര്‍ തിരുത്തിയെങ്കിലും "അബദ" യുമായി നേരിട്ട് ബന്ധപ്പെട്ട പദത്തിന് 'അടിമത്വം' ത്തിലൂന്നിയ അര്‍‍ഥം നല്കീട്ടുണ്ട്. ഭാഷാര്‍‍ഥമില്ലെങ്കില്‍ ഇതെങ്ങിനെ സംഭവിച്ചു . ഉദാ: 23: 47 കാണുക

  • Islahizone
   വളരെ പ്രസക്തമായ വിമര്‍ശനങ്ങള്‍ക്കു മാത്രം പ്രതികരിച്ചാല്‍ മതിയാകുന്ന അവസ്ഥയിലേക്ക് ഈ ചര്‍ച്ച എത്തിയിട്ടുണ്ട്. അല്‍ ഹമ്ദുലില്ലാഹ്.


   ചോദ്യകര്‍ത്താവിന്റേയും മറ്റുവായനക്കാരുടെയും ബോധ്യമാണ് എന്റെ ലക്ഷ്യവും താല്‍പര്യവും തൃപ്തിയും. അബൂ മുഹമ്മദിനെ മാത്രം ബോധ്യപ്പെടുത്തുന്ന കാര്യത്തില്‍ ഞാന്‍ നിരാശനാണ്. കാരണം ഗ്രന്ഥങ്ങള്‍ തുറന്നു നോക്കി അദ്ദേഹം 'തന്നിഷ്ടം' പറയുന്നു!!

   രണ്ടു ഘടങ്ങളിലായി അബൂ മുഹമ്മദ്‌ എഴുതി:

   * അടിമത്തവും അനുസരണവും ഇബാദത്തിന്‍റെ പര്യായങ്ങളോ പൂരകങ്ങളോ അല്ല.
   * ഇബാദത്തും ഇതാഅത്തും തുല്യവാക്കുകളാണെന്ന് ആരും പറഞ്ഞതായി അറിവില്ല.
   * മനുഷ്യരും മനുഷ്യരും തമ്മിലുള്ള നിയന്ത്രിതമായ അടിമത്തത്തിന് 'അബദഹു' എന്നു പറയാറില്ല.

   കഴിഞ്ഞ പത്തറുപതു കൊല്ലങ്ങളായി ഇന്ത്യയിലെ മുസ്ലിങ്ങളെ ചൂണ്ടി, അവരുടെ രാഷ്ട്രീയ നിലപാടുകളെ വിമര്‍ശിച്ചുകൊണ്ട് 'ലോകത്തിലെ ഏറ്റവും കടുത്ത ശിര്‍ക്കില്‍ അവര്‍ അകപ്പെട്ടിരിക്കുന്നു' എന്ന് ജമാഅത്തുകാര്‍ ഭീഷണിപ്പെടുത്തിയിട്ടുള്ളത് ഇബാദത്തിന്റെ അര്‍ത്ഥവും വ്യാഖ്യാനവും പറഞ്ഞുകൊണ്ടാണ്. ഇബാദത്തിന്റെ പര്യായങ്ങളോ പൂരകങ്ങളോ അല്ലാത്ത വാക്കുകളെയും, തന്നിഷ്ടപ്രകാരം മെനഞ്ഞുണ്ടാക്കിയ വ്യാഖ്യാനങ്ങളെയും അവലംബിച്ചുകൊണ്ടായിരുന്നു ഇത്രയും കാലത്തെ വിമര്‍ശനങ്ങള്‍ എന്ന് ബോധ്യപ്പെടാന്‍ ഇനിയെന്ത്‌ വേണം? വൃഥാ തര്‍ക്കിക്കാന്‍ വേണ്ടി ഒരു സംഘടന നിലനില്‍ക്കേണ്ടതുണ്ടോ?

   മനുഷ്യരും മനുഷ്യരും തമ്മിലുള്ള 'നിയന്ത്രിത അടിമത്ത'ത്തിന് 'അബദഹു' എന്നു പറയാറില്ലെന്ന് അബൂ മുഹമ്മദ്‌ വ്യാഖ്യാനിക്കുന്നതിനെ മുഖവിലക്കെടുത്താല്‍ ഉണ്ടായിത്തീരുന്ന സംശയങ്ങള്‍:

   നിയന്ത്രിത അടിമത്തത്തിന് അറബിയില്‍ ഉള്ള ക്രിയയും ക്രിയാധാതുവും ഏതാണ്? ഇനി ഇതല്ലാത്ത മറ്റേതോ തരത്തിലുള്ള അടിമത്തം ഉണ്ടല്ലോ. ആ അടിമത്തം ഏതാണ്? എങ്ങനെയുള്ളതാണ്? അതായിരിക്കുമല്ലോ ഖുര്‍ആനിലുണ്ടെന്നു പറഞ്ഞതും? ഖുര്‍ആനിലെ നമ്പര്‍ കൊടുക്കുന്നതിന് പകരം അതൊന്നു ശരിക്കും വിശദീകരിക്കാമോ? അതു വിശദീകരിച്ചതുകൊണ്ടും വിഷയം അവസാനിക്കുന്നില്ല. അത്തരം ഇബാദത്തും ശിര്‍ക്കും മുസ്ലിങ്ങളില്‍ ഉണ്ടെന്നും തെളിയിക്കണം. അത്രയും തെളിയിച്ചാലും പോര. ഈ വക ശിര്‍ക്കില്‍ നിന്നും ജമാഅത്ത് സുഹൃത്തുകള്‍ മാത്രം മുക്തരാകുന്നത് എങ്ങനെയെന്നും വിശദീകരിക്കണം. അബൂ മുഹമ്മദേ, ഇത് ഡിക്ഷ്ണറി തര്‍ക്കത്തില്‍ ഒതുങ്ങിത്തീരുന്ന വിഷയമല്ല.

   അബൂ മുഹമ്മദ്‌ നേര്‍വഴിക്കു പോകാന്‍ ഒരുക്കമല്ലെന്നതിന്റെ സൂചന കാട്ടിത്തരാം. നിഘണ്ടുക്കളില്‍ നിന്നും ഞാനുദ്ധരിച്ച ഈ ഭാഗം:

   "അടിമ യജമാനന് സേവനം ചെയ്തു എന്ന അര്‍ത്ഥത്തില്‍ 'അബദഹു' എന്ന് പറയാറില്ല" ശ്രദ്ധിക്കുക. ഇതിലെ അബദഹു എന്ന പദത്തിന് സന്ദര്‍ഭോചിതമായി "ആരാധിച്ചു എന്നു പറയാവതല്ല" എന്ന അര്‍ത്ഥമാണ് നല്‍കേണ്ടതെന്നാണ് അദ്ദേഹം പറയുന്നത്. ശരി, അങ്ങനെ പറഞ്ഞു നോക്കാം:

   "അടിമ യജമാനന് സേവനം ചെയ്തു എന്ന അര്‍ത്ഥത്തില്‍ ആരാധിച്ചു എന്ന് പറയാവതല്ല" എങ്ങനെയുണ്ട്? അബദ എന്ന ക്രിയയുടെ അര്‍ത്ഥവും പ്രയോഗവും വിശദീകരിക്കുന്ന സ്ഥലത്ത് ഒരു ഗ്രന്ഥകര്‍ത്താവും ഇങ്ങനെ ഒരു വിഡ്ഢിത്തം എഴുതി വെക്കില്ല. 'ആരാധിച്ചു എന്ന് പറയാവതല്ല' എന്ന ഭാഗം മുഴച്ചിരിക്കുന്നതും അതു ഏച്ചുകെട്ടാണെന്നും ആര്‍ക്കാണ് മനസ്സിലാകാത്തത്!! നിഘണ്ടുക്കളിലെ വാക്കുകള്‍ക്ക് തന്നിഷ്ട വ്യാഖ്യാനം!! മൗലവിമാരുടെ വാക്കുകള്‍ക്ക് തന്നിഷ്ട വ്യാഖ്യാനം!! ദയവ് ചെയ്ത് നിങ്ങള്‍ വ്യാഖ്യാനിക്കാന്‍ മുതിരാതെ നേര്‍ക്ക്‌ നേരേ പറഞ്ഞിട്ടുള്ളത്‌ ഉദ്ധരിക്കൂ. അതാണ്‌ എല്ലാവര്‍ക്കും വേണ്ടത്‌.


  • Abu Mohamed
   പ്രിയ സഹോദരാ,
   ഞാന്‍ വളരെ മാന്യമായ ഭാഷയില്‍ എനിക്ക് പ്രസക്തമെന്ന് തോന്നിയ കാര്യങ്ങളാണ് എന്‍റെ കമന്റുകളിലൂടെ നല്‍കിയത്. ഗ്രന്ഥങ്ങള്‍ തുറന്നു നോക്കി ഒരു തന്നിഷ്ടവും ഞാന്‍ പറഞ്ഞിട്ടില്ല. പ്രമാണസഹിതം തെറ്റ് ചൂണ്ടിക്കാണിച്ചാല്‍ തിരുത്തുന്നതില്‍ സന്തോഷമേയുള്ളൂ. പ്രമാണങ്ങളുടെ പേരില്‍ ഇല്ലാത്തത്‌ (ഞാന്‍ കാണാത്തത്) താങ്കള്‍ എഴുതിയപ്പോള്‍ അതിന്‍റെ Source ചോദിച്ചു. അത് ഒരു വലിയ തെറ്റാണ് എന്ന് ഞാന്‍ കരുതുന്നില്ല. എനിക്കത് പ്രസക്തവുമാണ്.

   <<രണ്ടു ഘടങ്ങളിലായി അബൂ മുഹമ്മദ്‌ എഴുതി:
   * അടിമത്തവും അനുസരണവും ഇബാദത്തിന്‍റെ പര്യായങ്ങളോ പൂരകങ്ങളോ അല്ല.>>
   =വളരെ വ്യസനത്തോടെ പറയട്ടെ, ഞാന്‍ ഇങ്ങിനെയെല്ല എഴുതിയത്. ആ വാചകം വീണ്ടും ആവര്‍ത്തിക്കുന്നു.
   "ഇബാദത്ത് എന്നാല്‍ പരമമായ അടിമത്വവും, പരമമായ അനുസരണവും, ആരാധനയും ചേര്‍ന്നതാണ് എന്നാണ് ജമാഅത്തും മൌദൂദിയും പറഞ്ഞിട്ടുള്ളത്‌. അല്ലാതെ ഇവ ഓരോന്നും പര്യായങ്ങളോ, പൂരകങ്ങളോ അല്ല"

   <<* ഇബാദത്തും ഇതാഅത്തും തുല്യവാക്കുകളാണെന്ന് ആരും പറഞ്ഞതായി അറിവില്ല.>>
   =ഇബാദത്തും ഇതാഅത്തും തുല്യവാക്കുകളാണെന്ന് ജമാഅത്ത്കാര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഉദ്ധരിക്കുകയല്ലേ ചെയ്യേണ്ടത്‌. എന്‍റെ അറിവ് എനിക്ക് തിരുത്താമല്ലോ.

   <<ഖുര്‍ആനിലെ നമ്പര്‍ കൊടുക്കുന്നതിന് പകരം അതൊന്നു ശരിക്കും വിശദീകരിക്കാമോ? അതു വിശദീകരിച്ചതുകൊണ്ടും വിഷയം അവസാനിക്കുന്നില്ല. >>
   =ഇവിടെ നമ്മുടെ ചര്‍ച്ച ഇബാദത്തിന് അടിമത്തം എന്ന ഭാഷാര്‍ത്തമുണ്ടോ എന്നതാണ്. അങ്ങിനെ ഭാഷാര്‍ത്തമുണ്ട് എന്നത് അമാനി മൌലവിയുടെ പുതിയ തഫ്സീരിലും കണ്ടിട്ടുണ്ട്. 23: 47 കാണുക. കൂടുതല്‍ വിശദീകരണം ആവശ്യമില്ല.

   <<"അടിമ യജമാനന് സേവനം ചെയ്തു എന്ന അര്‍ത്ഥത്തില്‍ 'അബദഹു' എന്ന് പറയാറില്ല" >>
   ='അബദഹു' എന്ന പദമുള്‍പ്പെടെ ഈ വാചകം പൂര്‍ണ്ണമായി മലയാത്തിലേക്ക് തര്‍ജമ ചെയ്ത് തരാമോ ?
   ആവശ്യമെങ്കില്‍ ഈ വിഷയത്തിലുള്ള കൂടുതല്‍ ചര്‍ച്ച ശേഷമാകാം.


  • Abu Mohamed
   ഇബാദത്ത് എന്ന പദത്തിന് ഉബൂദിയ്യത്ത് (അടിമത്തം) എന്നര്‍ത്ഥമുണ്ടോ എന്ന വിഷയത്തില്‍ ഇതുവരെയുള്ള ചര്‍ച്ചയില്‍ നിന്ന് എനിക്ക് ബോധ്യമായ കാര്യങ്ങള്‍ ഞാന്‍ ചുരുക്കി നല്‍കുന്നു.


   * അബദക്ക് ഉബൂദിയ്യത്ത്(അടിമത്തം), ഇബാദത്ത് എന്നീ ക്രിയാനാമങ്ങളുണ്ട്. അതിനാല്‍ തന്നെ ഇബാദത്തില്‍ ഉബൂദിയ്യത്തും ഉള്‍കൊള്ളുന്നു.

   * അബദ യുടെ ഫാഹില്‍ (ജംഹ്) രൂപമായ "ആബിദൂന്‍" എന്ന ഖുര്‍ആന്‍ പദത്തിന് അമാനി മൌലവിയുടെ തഫ്സീരില്‍ പോലും "അടിമകള്‍" എന്നര്‍ഥം നല്കീട്ടുണ്ട്‌.

   * ഇബാദത്തിന് അടിമത്തം എന്നര്‍ത്ഥമില്ല എന്ന് സ്ഥാപിക്കാന്‍ വേണ്ടി നിഘണ്ടുകളില്‍ ഇല്ലാത്ത വാചകങ്ങള്‍ സഹോദരന്‍ ഉദ്ധരിച്ചു. അതിന്‍റെ source ഞാന്‍ ചോദിച്ചെങ്കിലും മറുപടി ഇതുവരെ കണ്ടില്ല. അത് കാണിച്ചാല്‍ ഈ വാചകം പിന്‍വലിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്.

   * നിഘണ്ടുകള്‍ പരിശോദിച്ചാല്‍ അബദ, അബ്ദ്‌ , ഇബാദ്‌, ഉബൂദിയ്യത്ത്, ഇബാദത്ത് തുടങ്ങിയ പദങ്ങളെല്ലാം ഒരറ്റ ക്രിയക്ക്/നാമത്തിന് താഴെ വിശദീകരിച്ചതായി കാണാം. ആയതിനാല്‍ ഈ പദങ്ങള്‍ പരസ്പരം ബന്ധമില്ലാത്തവയല്ല.

   * ഇബാദത്ത് ന് ഉബൂദിയ്യത്ത്(അടിമത്തം) എന്ന് അര്‍ത്ഥമില്ല എന്ന് പറയുന്ന ഒരു വരിപോലും ഭാഷാനിഘണ്ടുകളില്‍ നിന്നോ, മറ്റു പ്രമാണിക ഗ്രന്ഥങ്ങളില്‍ നിന്നോ ഉദ്ധരിക്കാന്‍ ഇതുവരെ സഹോദരന് കഴിഞ്ഞിട്ടില്ല.


  • Abu Mohamed
   ഈ ഗ്രൂപ്പിന്‍റെ അഡ്മിന്‍സ് അടുത്ത കമന്റോട്കൂടി ചര്‍ച്ച അവസാനിപ്പിക്കണം എന്ന് എന്നോട് മെസ്സേജായി ആവശ്യപെട്ടതിനാല്‍ ഇവിടെ തുടരാന്‍ ഞാന്‍ അര്‍ഹനല്ല. മറ്റൊരു ഗ്രൂപ്പില്‍ ഈ പോസ്റ്റിന്റെ ലിങ്ക് നല്‍കിയപ്പോള്‍ ഞാന്‍ എന്‍റെ കമന്റു എഴുതിയപ്പോള്‍ ചര്‍ച്ച ഇവിടെയാണ്‌ എന്ന് പറഞ്ഞ് ഇവിടെ ഇടപെടാന്‍ ആവശ്യപ്പെടുകയായിരുന്നു.
   ആവശ്യമെങ്കില്‍ തുടര്‍ന്ന് വരുന്ന എന്‍റെ കമന്‍റുകള്‍ താഴെ കൊടുത്ത ലിങ്കിലോ, ഗ്രൂപ്പിലോ വായിക്കാം
   https://www.facebook.com/groups/snehasamvadam/permalink/378242148889147/
   https://www.facebook.com/groups/snehasamvadam

   مع السلامة


  • Islahizone
   ഈ കമന്റോടുകൂടി ചര്‍ച്ച അവസാനിപ്പിക്കാന്‍ നിര്‍ദേശമുണ്ട്. ചര്‍ച്ച തുടരേണ്ട ആവശ്യവും കാണുന്നില്ല. അതിനാല്‍ ഒന്നാം ചോദ്യവുമായി ബന്ധപ്പെട്ട ഉപസംഹാര ചര്‍ച്ചയായിരിക്കും ഇത്.


   പ്രധാനമായും ഞാനിനി ചെയ്യേണ്ടത്‌:


   1. ഞാനുദ്ധരിച്ച ഗ്രന്ഥങ്ങളുടെ അറബിമൂലവാക്യങ്ങള്‍കൂടി പ്രസിദ്ധീകരിക്കുക.
   2. ഇതുവരെ നടന്ന ചര്‍ച്ച സംഗ്രഹിക്കുക.

   ഗ്രന്ഥങ്ങളുടേയും ഗ്രന്ഥകര്‍ത്താക്കളുടേയും പേരുകള്‍ കൂടി ഉള്‍പ്പെടുത്തി മൂലവാക്യങ്ങള്‍ ഉദ്ധരിക്കുന്നു.

   a) ഗ്രന്ഥം: كتاب العين
   ഗ്രന്ഥകര്‍ത്താവ്: ابو عبد الرحمن الخليل بن احمد بن عمرو بن تميم الفراهيدى
   മരണം : ഹിജ്റ 170

   وعبدٌ بيّن العبودة، وأقرّ بالعبوديّة، ولم أسمعهم يشتقون منه فعلاً، ولو اشتُقّ لقيل: عبُد، أي: صار عبداً، ولكنْ أُمِيتَ منه الفعل. وعبد تعبيدة، أي: لم يزل فيه من قبل هو وآباؤه. وأمّا عبَد يعبُد عِبادة فلا يقال إلا لمن يعبد الله. وتعبَّد تعبُّداً، أي: تفرّد بالعبادة. وأمّا عبدٌ خدَم مولاه، فلا يقال: عَبَدَه ولا يعبُد مولاه

   b) ഗ്രന്ഥം: مقاييس اللغة
   ഗ്രന്ഥ കര്‍ത്താവ്: احمد بن فارس بن زكريا القزوينى الرازى, ابو الحسين

   يُقَالُ هَذَا عَبْدٌ بَيِّنُ الْعُبُودَةِ. وَلَمْ نَسْمَعْهُمْ يَشْتَقُّونَ مِنْهُ فِعْلًا، وَلَوِ اشْتُقَّ لَقِيلَ عَبُدَ، أَيْ صَارَ عَبْدًا وَأَقَرَّ بِالْعُبُودَةِ، وَلَكِنَّهُ أُمِيتُ الْفِعْلُ فَلَمْ يُسْتَعْمَلْ. قَالَ: وَأَمَّا عَبَدَ يَعْبُدُ عِبَادَةً فَلَا يُقَالُ إِلَّا لِمَنْ يَعْبُدُ اللَّهَ - تَعَالَى. يُقَالُ مِنْهُ عَبَدَ يَعْبُدُ عِبَادَةً، وَتَعَبَّدَ يَتَعَبَّ …وَأَمَّا عَبْدٌ فِي مَعْنَى خَدَمَ مَوْلَاهُ فَلَا يُقَالُ عَبَدَهُ، وَلَا يُقَالُ يَعْبُدُ مَوْلَاهُ

   c) ഗ്രന്ഥം: لسان العرب
   ഗ്രന്ഥ കര്‍ത്താവ്: محمد بن مكرم بن على ابو الفضل جمال الدين بن المنظور
   മരണം : ഹിജ്റ 711

   والتِّعْبِدَةُ: المُعْرِقُ في المِلْكِ، والاسم من كل ذلك العُبودةُ والعُبودِيَّة ولا فعل له عند أَبي عبيد

   d) ഗ്രന്ഥം: المفردات فى غريب القران
   ഗ്രന്ഥ കര്‍ത്താവ്‌: ابو القاسم الحسين بن محمد المعروف ب الراغب الاصفهانى
   മരണം: ഹിജ്റ 501

   عبد : العبودية اظهار التذلل, والعبادة ابلغ منها لانها غاية التذلل ولا يستحقها الا من له غاية الافضال وهو الله تعالى و لهذا قال :الا تعبدوا الا اياه

   5 hours ago ·

  • Islahizone
   അവലോകാനമായി എനിക്ക് കുറിക്കാനുള്ളത്‌ നിക്ഷ്പക്ഷരായ വായനക്കാര്‍ക്ക് ഇതിനകം ബോധ്യപ്പെട്ടിട്ടുണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്ന സംഗതികള്‍ തന്നെയാണ്.


   *ഖുര്‍ആനിലെ സാങ്കേതിക ശബ്ദമായ عبادة ന്റെ പേരില്‍ തര്‍ക്കം.


   * عبادة ന്റെ ക്രിയയായ 'അബദ'യുടെ ഭാഷാപരമായ അര്‍ഥങ്ങള്‍ മനസ്സിലാക്കാന്‍ സ്വാഭാവികമായും പൂര്‍വകാല നിഘണ്ടുക്കളെ ആശ്രയിക്കുന്നു.

   *നിഘണ്ടുക്കള്‍ പറയുന്നത് സ്വന്തം വക വിശദീകരണങ്ങളൊന്നുമില്ലാതെ ഉദ്ധരിക്കുന്നു.

   *അടിമത്തം എന്ന അര്‍ഥം ലഭിക്കുന്ന عبودة / عبودية ന്റെ ക്രിയ 'അബുദ' യാണെന്നും 'അബുദ' യുടെ ക്രിയാനാമ രൂപങ്ങളില്‍ عبادة വരുന്നില്ലെന്നും അടിമവേല എന്ന അര്‍ത്ഥത്തില്‍ അബദ ഉപയോഗിക്കാറില്ലെന്നും നിഘണ്ടുക്കള്‍ വ്യക്തമാക്കുന്നു.

   *വിയോജിപ്പുകാരന്‍ പറയുന്നത് a) തെളിവായി ഞാന്‍ ഒരു വരി പോലും ഉദ്ധരിച്ചിട്ടില്ലെന്ന് b) ഞാന്‍ സ്വന്തം വാചകങ്ങള്‍ ചമച്ചുവെന്ന് c) ഞാന്‍ നല്‍കിയ പരിഭാഷ തിരുത്തണമെന്ന് d) നിയന്ത്രിത അടിമത്തത്തിനു അബദ എന്ന് പറയില്ലെന്ന് e) ഖുര്‍ആനേക്കാള്‍ വലിയ നിഘണ്ടു ഇല്ലന്ന് ..... അങ്ങനെ പലതും. ഈ വിഷയങ്ങളെല്ലാം നേരത്തെ വിശദീകരിക്കപ്പെട്ടതാണ്.

   *ഇബാദത്തിന്റെ സാങ്കേതിക വിവക്ഷ എന്തെന്നു പറയാനും ലോകത്തിലെ ഏറ്റവും കടുത്ത ശിര്‍ക്ക്‌ ജമാഅത്തുകാരല്ലാത്ത മുസ്ലിങ്ങളില്‍ നിലനില്‍ക്കുന്നുവെന്നുവെന്നു സമര്‍ത്ഥിക്കുവാനും ബാധ്യസ്ഥരാണ് ജമാഅത്തുകാര്‍. പക്ഷേ അതിനുള്ള ഉത്സാഹം തര്‍ക്കിക്കുന്നവരില്‍ കാണുന്നില്ല.

   5 hours ago ·

  • Islahizone
   ഒരു കാര്യം കൂടി പറഞ്ഞു നിര്‍ത്തുകയാണ്. 23:47 - ല്‍ അമാനി മൗലവി عابدون എന്നതിന് ആരാധകന്‍മാര്‍ എന്നാണ് അര്‍ഥം കൊടുത്തിട്ടുള്ളത്. പക്ഷെ വിയോജിപ്പുകാരന്‍ പറയുന്നത് 'അടിമകള്‍' എന്ന് അര്‍ഥം കൊടുത്തിരിക്കുന്നുവെന്നാണ്. ആ ഭാഗം താഴെ ഉദ്ധരിക്കാം.


   " 'عابدون' (ആബിദൂന്‍) എന്ന വാക്കിനാണ് 'ആരാധകന്മാര്‍' എന്ന് അര്‍ഥം കൊടുത്തത്‌. ഏകവചനം عابد (ആബിദ്‌) എന്നാകുന്നു. عبادة (ഇബാദത്ത്) ചെയ്യുന്ന ആള്‍ എന്ന അര്‍ത്ഥത്തിലുള്ള കര്‍തൃനാമം ആണത്. ഇബാദത്തിന് സാധാരണമായ അര്‍ഥം എന്താണെന്ന് കഴിഞ്ഞ സൂറത്ത്‌ 77 -ആം വചനത്തിന്റെ വിവരണത്തില്‍ നാം കണ്ടുവല്ലോ. ഇവിടെ മേല്‍സൂചിപ്പിച്ച അര്‍ത്ഥത്തിലാണ് അത് ഉപയോഗിച്ചിരിക്കുന്നത്. കൂടുതല്‍ വിവരം സൂറത്തുല്‍ ഫാത്തിഹ 5 - ആം ആയത്തിന്‍റെ വിവരണത്തില്‍ കാണാം."

   കൂടുതല്‍ സുവ്യക്തതക്ക് അമാനി തഫ്‌സീറിലെ സൂറത്തുല്‍ ഫാത്തിഹ 5 - ആം ആയത്തിന്റെ പ്രസക്ത വ്യാഖ്യാനവും കൊടുക്കുന്നു.

   "ഖുര്‍ആന്‍റെ വാക്കര്‍ത്ഥങ്ങള്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കപ്പെട്ടതും എല്ലാവരും അംഗീകരിച്ചു വരുന്നതുമായ വിലപ്പെട്ട ഒരു നിഘണ്ടുവാണ് ഇമാം റാഗിബ്(റ) ന്‍റെ 'അല്‍മുഫ്‌റദാത്ത്'. അതില്‍ അദ്ദേഹം പറയുന്നു العبودية اظهار التذلل, والعبادة ابلغ منها لانها غاية التذلل ولا يستحقها الا من له غاية الافضال وهو الله تعالى و لهذا قال :الا تعبدوا الا اياه
   (ഉബൂദിയ്യത്ത് - അടിമത്വം - എന്നാല്‍ താഴ്മ പ്രകടിപ്പിക്കലാണ്. ഇബാദത്ത് അതിനേക്കാള്‍ ശക്തിയേറിയതാണ്. കാരണം അത് അങ്ങേയറ്റത്തെ താഴ്മ കാണിക്കലാണ്. അങ്ങേ അറ്റം അനുഗ്രഹം ചെയ്യുവാന്‍ കഴിവുള്ളവനല്ലാതെ അതിനു അവകാശമില്ല. അത് അല്ലാഹുവാണ് താനും. അതുകൊണ്ടാണ് അവനല്ലാതെ ഇബാദത്ത് ചെയ്യരുതെന്ന് അവന്‍ പറഞ്ഞിരിക്കുന്നതും) ഇതില്‍ നിന്നും 'ഇബാദത്തും' 'ഉബൂദിയ്യത്തും' തമ്മിലുള്ള വ്യത്യാസം വ്യക്തമാകുന്നു. അതായത്‌, ഉബൂദിയ്യത്തിനേക്കാള്‍ പ്രത്യേകമായതും ഉബൂദിയ്യത്തിനെക്കാള്‍ ശക്തമായതും ആയ ഒന്നാണ് ഇബാദത്ത്.

   മാത്രമല്ല 'അബദ' എന്ന ക്രിയക്ക് മാത്രമേ ഇബാദത്ത് എന്ന ധാതുരൂപം വരുകയുള്ളൂ. ഉബൂദിയ്യത്ത് ആകട്ടെ 'അബദ' 'അബുദ' എന്നീ രണ്ട് ക്രിയാരൂപങ്ങളുടെയും ധാതുരൂപമായി വരികയും ചെയ്യും. 'അബദ'യുടെ ധാതുവാകുമ്പോള്‍ അതിനും ഇബാദത്തിന്റെ അര്‍ഥം തന്നെയായിരിക്കും. അപ്പോള്‍ അത് സകര്‍മ്മക രൂപത്തിലുള്ളതും ആയിരിക്കും. 'അബുദ'യുടെതാകുമ്പോള്‍ അടിമത്വം എന്നുമായിരിക്കും അര്‍ഥം. ഇപ്പോള്‍ ആ ക്രിയ അകര്‍മ്മകക്രിയയും ആയിരിക്കും. ചുരുക്കിപ്പറഞ്ഞാല്‍ 'അബദ' എന്നാ ക്രിയയും അതില്‍നിന്നുള്ള പദങ്ങളും ആരാധിക്കുക എന്ന അര്‍ത്ഥത്തില്‍ മാത്രം ഉപയോഗിക്കപ്പെടുന്നു. 'അബുദ' എന്ന ക്രിയയും അതില്‍നിന്നുള്ള പദങ്ങളും അടിമത്വം-അഥവാ അടിമയായിരിക്കല്‍ - എന്ന അര്‍ത്ഥത്തില്‍ മാത്രം ഉപയോഗിക്കപ്പെടുന്നു. ഉബൂദിയ്യത്ത് ആകട്ടെ രണ്ട് ക്രിയാരൂപങ്ങളുടെയും ധാതുവായിവരുന്നത്കൊണ്ട് 'ആരാധന' എന്നും 'അടിമത്വം' എന്നുമുള്ള അര്‍ത്ഥങ്ങളിലും വരും. ഈ വ്യത്യാസങ്ങളെ വസ്തുനിഷ്ഠമായി മനസ്സിലാക്കാതിക്കുകയോ, ഗൌനിക്കാതിരിക്കുകയോ ചെയ്യുന്നതുകൊണ്ടാണ് عبادة(ഇബാദത്ത്) എന്ന വാക്കിന് ഭാഷാര്‍ഥങ്ങള്‍ പറയുമ്പോള്‍ അടിമത്വം, അടിമവേല, അടിമവൃത്തി എന്നുമൊക്കെ അര്‍ഥം പറയപ്പെട്ടുവരുന്നത്. വാസ്തവത്തില്‍ ഉബൂദിയ്യത്തിനല്ലാതെ ഇബാദത്തിന് അങ്ങനെ ഭാഷയിലും അര്‍ത്ഥമില്ല."

   5 hours ago ·

  • Islahizone <<<<<<<<<{ Thread Closed }>>>>>>>>>>>>>>>
Comments Closed For This Thread

പ്രതികരണം : 

ദീന്‍ എന്ന അറബി പദത്തെ വളച്ചൊടിച്ചുകൊണ്ട് ജമാഅത്തെ ഇസ്ലാമി നേതാക്കന്മാര്‍ ഉണ്ടാക്കിയ ഫിത്നകള്‍ ചെറുതല്ല. ഇന്ത്യയിലെ മുസ്ലിംകള്‍ നിയമനിര്‍മ്മാണത്തിനുള്ള പരമാധികാരം ഗവണ്‍മെന്റിന് വക വച്ചുകൊടുത്തുകൊണ്ട് ശിര്‍ക്കില്‍ അകപ്പെട്ടിരിക്കുകയാണ് എന്നതായിരുന്നു അവരുടെ ഒരു വാദം. എന്നാല്‍ അവരുടെ പ്രസ്തുത സിദ്ധാന്തത്തിനു വിപരീതമായിക്കൊണ്ട് ഒരു ലേഖനം 1971 ജൂണില്‍ പ്രബോധനം പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ ഇന്ത്യയിലെ മുസ്ലിംകളില്‍ ആരുംതന്നെ നിയമനിര്‍മ്മാണത്തിനുള്ള പരമാധികാരം സര്‍ക്കാരിന് വക വച്ചുകൊടുക്കുന്നില്ലെന്നും, എന്തിനേറെ, ഇന്ദിരാഗാന്ധിയുടെ ആരാധകര്‍പോലും അവര്‍ക്ക് പരമാധികാരം നല്‍കി അവര്‍ക്ക് ഇബാദത്ത് ചെയ്യുന്നില്ലെന്നും അഭിപ്രായപ്പെട്ടു. ജമാഅത്ത് നേതൃത്വം പഠിപ്പിച്ചിരുന്ന സിദ്ധാന്തത്തിന് വലിയ തിരിച്ചടിയായ ആ ലേഖനത്തെകുറിച്ച് ശൈഖ് മുഹമ്മദ് കാരക്കുന്നിന് ഇപ്രകാരം പറയേണ്ടി വന്നു:

“പ്രബോധനത്തിലെ പ്രസ്തുത വാചകം അനവധാനമാണ്. ജമാഅത്തിന്റെ വീക്ഷണവുമായോ പ്രസ്തുത വാചകം ഉള്‍ക്കൊള്ളുന്ന ലേഖനത്തിന്റെ മൊത്തം ആശയവുമായോ പൊരുത്തപ്പെടുന്നില്ല ആ വാചകം. സ്വതന്ത്രവും പരമവുമായ നിയമനിര്‍മാണത്തിന് മനുഷ്യര്‍ക്ക് അധികാരമുണ്ടൈന്ന് വിശ്വസിക്കുന്നവര്‍ തന്നെയാണ് രാജ്യനിവാസികളില്‍ പലരും, ഭൌതികവാദികള്‍ വിശേഷിച്ചും. അതിനാല്‍ സ്വതന്ത്രമായി നിയമനിര്‍മാണത്തിന് തങ്ങള്‍ക്ക് പരമാധികാരമുണ്ടെന്ന് വിശ്വസിക്കുന്ന വ്യക്തികളും സംഘടനകളും സര്‍ക്കാറുകളും ത്വാഗൂത്തുകളാണെന്നും അവരെ നിരുപാധികം അനുസരിക്കല്‍ ശിര്‍ക്കാണെന്നും ജമാഅത്ത് വിശ്വസിക്കുന്നു.” (ശൈഖ് മുഹമ്മദ് കാരക്കുന്ന്. മുഖാമുഖം. പേജ്. 44-45)പ്രബോധനത്തിലെ ആ ഭാഗം കേവലം ശ്രദ്ധക്കുറവാണെന്നും, ജമാഅത്തെ ഇസ്ലാമിയുടെ വീക്ഷണവുമായും, ആ ലേഖനത്തിന്റെ മൊത്തം ആശയവുമായും ആ ഭാഗം പൊരുത്തപ്പെടുന്നില്ലെന്നും പറഞ്ഞ് വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന ഇരട്ടത്താപ്പ് നയം സ്വീകരിക്കുകയാണ് മുഖാമുഖത്തിലൂടെ ലേഖകന്‍ ചെയ്യുന്നത്. എന്നാല്‍ ഈ അഭിപ്രായത്തോട് കെ.സി. അബ്ദുല്ല മൌലവി സ്വീകരിച്ച നിലപാട് അറിയേണ്ടത് പ്രസക്തമാണ്. അദ്ദേഹം അത് പൂര്‍ണ്ണമായും നിരാകരിക്കുകയാണ് ചെയ്തത്. ഇബാദത്ത് ഒരു സമഗ്രപഠനം എന്ന പുസ്തകത്തില്‍ അതിനെക്കുറിച്ച് അദ്ദേഹം സവിസ്തരം വിവരിക്കുന്നുണ്ട്. അതിങ്ങനെയാണ്:

“കേരളത്തിലുണ്ടായിരുന്ന ഇ.എം.എസ്. മന്ത്രിസഭ മദ്യവും ചൂതാട്ടവും നിയമവിധേയമാക്കുകയുണ്ടായി. പക്ഷേ, ഇ.എം.എസ്. മന്ത്രിസഭ മദ്യവും ചൂതാട്ടവും നിയമവിധേയമാക്കിയാല്‍ അവ ഹലാലായിത്തീരുമെന്നോ അവ ഹലാലാക്കാനുള്ള അന്തിമമായ അധികാരം ഇ.എം.എസിനുണ്ടെന്നോ ഇവിടെയുള്ള മുസ്ലിംകളാരും വിശ്വസിക്കുന്നില്ല. വല്ല മോഡേണിസ്റുകളും അങ്ങനെ വിശ്വസിക്കുന്നുണ്ടെങ്കില്‍ അവര്‍ ഇ.എം.എസിനെ ദൈവമാക്കുക തന്നെയാണ് ചെയ്യുന്നത്. ഇതേപോലെ ഇന്ത്യയിലുള്ള മുസ്ലിംകളാരും ഇന്ദിരാഗാന്ധി അനുവദിക്കുന്നതെന്തും ഹലാലും നിരോധിക്കുന്നതെന്തും ഹറാമുമാണെന്ന് വിശ്വസിക്കുകയോ നിരുപാധികമായ നിയമനിര്‍മ്മാണത്തിനുള്ള പരമാധികാരം അവര്‍ക്ക് വകവെച്ചു കൊടുക്കുകയോ ചെയ്യുന്നില്ല. അവര്‍ നിര്‍മ്മിക്കുന്ന ഏതു നിയമവും ദൈവികനിയമങ്ങള്‍ പോലെ ശാശ്വതവും അലംഘനീയവുമാണെന്നും കൂറോടും ഭക്തിയോടുംകൂടി എക്കാലത്തും മാറ്റമില്ലാതെ അനുസരിക്കപ്പെടേണ്ടതാണെന്നും ഒരിക്കലും അതില്‍ ഭേദഗതി പാടില്ലെന്നും ഇവിടെ അമുസ്ലിംകളെന്നല്ല ഇന്ദിരാഗാന്ധിയുടെ ആരാധകര്‍പോലും വിശ്വസിക്കുന്നില്ല. അതിനാല്‍ അവരൊന്നുംതന്നെ പ്രധാനമന്ത്രിയുടെ നിയമങ്ങള്‍ പാലിക്കുകവഴി അവര്‍ക്ക് ഇബാദത്ത് ചെയ്യുന്നില്ല. അഥവാ വല്ല മോഡേണിസ്റുകളും അങ്ങനെ വിശ്വസിക്കുന്നുവെങ്കില്‍ അവര്‍ ഇന്ദിരാഗാന്ധിക്ക് ഇബാദത്ത് ചെയ്യുന്നു. ഇന്ദിരാഗാന്ധിയെ ഇലാഹാക്കുകയും ചെയ്യുന്നു. അതേപോലെ സാക്ഷാല്‍ ഹലാലിന്റെയും ഹറാമിന്റെയും മാനദണ്ഡം ഖുര്‍ആനും സുന്നത്തുമാണെന്നാണ് ഇന്ത്യയിലുള്ള മുസ്ലിംകളെല്ലാം അത്മാര്‍ത്ഥമായി വിശ്വസിക്കുന്നത്. ഇനി മോഡേണിസ്റുകള്‍, ജനഹിതമോ ഇന്ത്യന്‍ ഭരണഘടനയോ ആണ് സാക്ഷാല്‍ ഹലാലിന്റെയും ഹറാമിന്റെയും മാനദണ്ഡമെന്നു വിശ്വസിക്കുന്നുവെങ്കില്‍ അവയെ അവര്‍ ദീനും ശരീഅത്തുമായി അംഗീകരിക്കുകയാണെന്നതില്‍ സംശയമില്ല. അവരുടെ ദൃഷ്ടിയില്‍ ബ്രിട്ടീഷ് പാര്‍ലിമെന്റു സ്വവര്‍ഗ്ഗസംഭോഗവും ഗര്‍ഭഛിദ്രവും നിയമവിധേയമാക്കിയതിനാല്‍ അവ രണ്ടും ഹലാലും ദക്ഷിണാഫ്രിക്കന്‍ ഗവണ്‍മെന്റ് വര്‍ഗ്ഗസമത്വം ഹറാമാക്കിയതിനാല്‍ അത് ഹറാമും ആയിത്തീരും.”

ഈ മറുപടിയില്‍ സമര്‍പ്പിച്ച ആശയങ്ങള്‍ വളരെ വ്യക്തവും ലളിതവുമാണ്. ജമാഅത്തെ ഇസ്ലാമി ആരംഭംമുതലേ ശക്തമായി പ്രചരിപ്പിച്ചുവരുന്ന ആശയങ്ങളാണവ.


 ഏതു വായനക്കാരനും സുഗ്രാഹ്യമാണ് ഈ ആശയങ്ങള്‍, യോജിക്കുന്നതും യോജിക്കാത്തതും വേറെ കാര്യം.” (കെ.സി. അബ്ദുല്ല മൌലവി. ഇബാദത്ത് ഒരു സമഗ്ര പഠനം. പേജ് 48, 49)


കെ.സി. അബ്ദുല്ല മൌലവി അഭിപ്രായപ്പെട്ടതില്‍, ആരാണ് മേല്‍പറഞ്ഞ ആശയത്തോട് യോജിക്കുന്നത്? ആരാണിതിനോട് വിയോജിക്കുന്നത്? കേരളത്തിലെ ജമാഅത്തിന്റെ മുന്‍ കേരള ഹല്‍ഖാ അമീര്‍ ഇതിനോട് യോജിക്കുമ്പോള്‍ ഇപ്പോഴത്തെ അസ്സി. അമീറായ ശൈഖ് മുഹമ്മദ് കാരക്കുന്ന് ഇതിനോട് വിയോജിക്കുന്നു.
 കാരക്കുന്നുകാരന്‍ പ്രസ്തുത ഭാഗം അനവധാനം അഥവാ ശ്രദ്ധക്കുറവ് എന്ന് പറയുമ്പോള്‍ കെ.സി. മൌലവി അതിനെ വളരെ ലളിതവും വ്യക്തവുമായത് എന്ന് പരിചയപ്പെടുത്തുന്നു!

 ഇത് കേവലം ജമാഅത്ത് ഇസ്ലാമിയോടുള്ള വിമര്‍ശനമല്ല, മറിച്ച് ഗൌരവമായ വിഷയമായിത്തന്നെ ഇത് വായനക്കാര്‍ എടുക്കണം. ഓരോ മുസ്ലിമും വളരെ പ്രധാനമായി കാണുന്ന ഒരു വിഷയമാണ് ഇബാദത്ത്, അതുപോലെത്തന്നെ ഇബാദത്ത് അല്ലാഹു അല്ലാത്തവര്‍ക്ക് ചെയ്താല്‍ ഉണ്ടാകുന്ന ശിര്‍ക്കും. ഇത്രയും ഗൌരവമായ ഒരു വിഷയത്തെ കുറിച്ചാണ് ജമാഅത്തെ ഇസ്ലാമിയുടെ രണ്ട് പ്രമുഖ നേതാക്കന്മാര്‍ പരസ്പരവിരുദ്ധമായി പ്രതികരിക്കുന്നത്. ഇത്തരം ഇരട്ടയായ വീക്ഷണം ജമാഅത്തെ ഇസ്ലാമിയുടെ തനതു സ്വഭാവത്തില്‍ പെട്ടതാണ് എന്നറിയാഞ്ഞിട്ടല്ല പ്രതികരിക്കുന്നത്, പക്ഷെ വിഷയം അക്വീദയാണ്; തൌഹീദും ശിര്‍ക്കും വേര്‍തിരിക്കുന്ന ഇബാദത്താണ്.

കെ.സി.യുടെ ലേഖനത്തില്‍ പറഞ്ഞതു പോലെ, ഇന്ത്യയിലെ മുസ്ലിംകള്‍ ആരും തന്നെ സര്‍ക്കാരിനെ ഇലാഹാക്കുന്നില്ല എന്ന് പറഞ്ഞതില്‍ മുജാഹിദുകളും ഉള്‍പ്പെടുമല്ലോ. പിന്നെ എന്തിനാണ് മുജാഹിദുകള്‍ രാഷ്ട്രീയ ശിര്‍ക്കിന്റെ ആളുകളാണെന്ന് പ്രചരിപ്പിച്ചുകൊണ്ട് സാധാരണ ജനങ്ങള്‍ക്കിടയില്‍ ജമാഅത്തെ ഇസ്ലാമി ആശയക്കുഴപ്പം ഉണ്ടാക്കുന്നത്? സത്യത്തില്‍ ജമാഅത്ത് പ്രചരിപ്പിക്കുന്ന ആരോപണങ്ങളെല്ലാം പ്രയോക്താക്കള്‍ക്കു നേരെ തന്നെ തിരിച്ചടിയായിരിക്കുകയാണ്. ഒരുകാലത്ത് വോട്ടുചെയ്യല്‍ അനുവദനീയമല്ല എന്നുപറഞ്ഞു നടന്നവര്‍, ഇന്ന് അതിന്റെ സ്ഥാനപതികളായി ചമഞ്ഞ് വിലസുന്നത് അതിനുള്ള ഉദാഹരണങ്ങളില്‍ ഒന്നാണ്. പക്ഷേ, കാഞ്ഞിരക്കാ പിഴിഞ്ഞാല്‍ തേനടുെക്കാന്‍ ആകില്ല എന്നറിവുള്ളത് കൊണ്ടുതന്നെ ആ മാറ്റത്തിലും ജമാഅത്തെ ഇസ്ലാമിയില്‍ നിന്ന് നല്ലത് പ്രതീക്ഷിക്കാന്‍ വകയില്ല. അല്ലാഹുവിന്റെ പരമാധികാരവും വോട്ടിംഗുമൊക്കെയായി ബന്ധപ്പെടുത്തികൊണ്ട് മുമ്പ് പറഞ്ഞ അനേകം പ്രസ്താവനകള്‍ ഇവര്‍ക്ക് തിരുത്താനും വയ്യ, ജനങ്ങളുടെ മുമ്പില്‍ ജനാധിപത്യസംരക്ഷകരായി ചമയുകയും വേണം.

 എങ്കില്‍ പിന്നെ അതിനും ചില ന്യായം വേണ്ടിവരുമല്ലോ; ദാ അതുകേട്ടോളൂ:

 “പ്രത്യക്ഷത്തില്‍ ഇരുവിഭാഗവും ചെയ്യുന്നത് ഓരോ കാര്യമാണെങ്കിലും രണ്ടിന്റെയും അടിസ്ഥാനങ്ങള്‍ വ്യത്യസ്ഥങ്ങളായതിനാല്‍ അവയ്ക്കിടയില്‍ അന്തിമ വിശകലനത്തില്‍ അനല്‍പമായ അന്തരമുണ്ടായിരിക്കും. തിരഞ്ഞെടുപ്പിലെ വോട്ടിങ്ങില്‍ സംഭവിച്ചതും അതുതന്നെ. ബാഹ്യതലത്തില്‍ പ്രകടമായ അന്തരമില്ലാത്ത കാര്യങ്ങള്‍ പലപ്പോഴും ഇസ്ലാമിക പരിപ്രേക്ഷ്യമനുസരിച്ച് വിഭിന്ന ഫലങ്ങളുള്ളവയായിരിക്കും. ഖബര്‍ സന്ദര്‍ശനം (സിയാറത്ത്) നടത്തുന്ന വ്യക്തിയും ഖബറാരാധകനും ചെന്നു നില്‍ക്കാറുള്ളത് ഒരേ സ്ഥലത്താണല്ലോ. പക്ഷേ, ഒന്ന് സുന്നത്തും മറ്റേത് ശിര്‍ക്കുമാണ്. പല പ്രവര്‍ത്തനങ്ങളിലും ഈ അന്തരം പ്രകടമാണ്. ജീവിതത്തിലുടനീളം പരമാധികാരം അല്ലാഹുവിന്ന് മാത്രമാണെന്ന് വിശ്വസിക്കുന്ന വ്യക്തി, താനുള്‍ക്കൊള്ളുന്ന ഇസ്ലാമിക സമൂഹനേതൃത്വം ദീനിന്റെയും സമുദായത്തിന്റെയും നാടിന്റെയും ജനതയുടെയും നല്ല ലക്ഷ്യമാക്കി എടുത്ത തീരുമാനങ്ങള്‍ അനുസരിച്ച് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതും, രാഷ്ട്രീയത്തില്‍ പരമാധികാരം ആര്‍ക്കുമാകാമെന്നും തൌഹീദും രാഷ്ട്രീയവുമായി ബന്ധമില്ലെന്നും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വ്യക്തി തന്റെ താല്‍പര്യത്തിനനുസരിച്ച് വോട്ട് ചെയ്യുന്നതും ഫലത്തില്‍ ഒരു സ്ഥാനാര്‍ത്ഥിക്കാണെങ്കില്‍ പോലും അവയ്ക്കിടയിലെ അന്തരം ഇസ്ലാമിന്റെ മൌലിക സിദ്ധാന്തങ്ങളറിയുന്ന ആരെയും തെര്യപ്പെടുത്തേണ്ടതില്ല.” (ശൈഖ് മുഹമ്മദ് കാരക്കുന്ന്. വിമര്‍ശകര്‍ക്ക് മറുപടി. പേജ്. 52)

ജമാഅത്തിന്റെ വോട്ടിനെ ഖബര്‍ സന്ദര്‍ശനമെന്ന സുന്നത്തിനോടും, മറ്റുള്ളവരുടേത് ഖബറാളികളോട് തേടുന്ന ഖബറാരാധകന്റെ ശിര്‍ക്കുമായി ഉപമിക്കുന്ന ലേഖകന്റെ മനഃസ്ഥിതിയില്‍ പുതുമയൊന്നുമില്ല. ജമാഅത്ത് രൂപീകരണത്തിന്റെ തുടക്കം മുതല്‍തന്നെ മുവഹ്ഹിദുകളായ സത്യവിശ്വാസികളുടെ മേല്‍ ശിര്‍ക്കാരോപിച്ച് സമുദായത്തില്‍ മേല്‍വിലാസം ഉണ്ടാക്കാന്‍ ശ്രമിച്ച ഇവര്‍ ഖവാരിജുകളുടെ പിന്‍ഗാമികളാണല്ലൊ. പക്ഷെ, പ്രചരിപ്പിക്കുന്ന കാര്യത്തില്‍ അല്പമെങ്കിലും ധാര്‍മ്മികത്വം കാത്തുസൂക്ഷിക്കാനുള്ള ശ്രമമെങ്കിലും ഇല്ലാതായിപ്പോയി എന്നതും ഒരു മതിപ്പായി കൊണ്ടുനടക്കുന്നതിലാണ് നമുക്ക് ഖേദം.

വോട്ട് ചെയ്യുന്ന സമയത്ത് യാതൊരു നിലക്കും രാജ്യത്തിന്റെ പരമാധികാരം ആര്‍ക്കുമാകാമെന്ന് വിശ്വസിക്കരുത്, കാരണം അത് ശിര്‍ക്കില്‍ അകപ്പെടാനുള്ള ഇടയാകും; സ്വതന്ത്രമായി നിയമനിര്‍മാണത്തിന് തങ്ങള്‍ക്ക് പരമാധികാരമുണ്ടെന്ന് വിശ്വസിക്കുന്ന വ്യക്തികളും സംഘടനകളും സര്‍ക്കാറുകളും ത്വാഗൂത്തുകളാണെന്നും അവരെ നിരുപാധികം അനുസരിക്കല്‍ ശിര്‍ക്കാണ് (ശൈഖ് മുഹമ്മദ് കാരക്കുന്ന്. മുഖാമുഖം. പേജ്. 44, 45) എന്നുമൊക്കെയുള്ള ജമാഅത്തുകാരുടെ തര്‍ബിയത്തും തസ്കിയത്തും പക്ഷെ കുല തൊടാറായപ്പോള്‍ തളപ്പറ്റുപോയി എന്നു പറഞ്ഞതുപോലെ തിരഞ്ഞെടുപ്പ് ത്രില്ലില്‍ അണികള്‍ മറന്നു. അവരില്‍ കുത്തിനിറക്കാന്‍ ശ്രമിച്ച പല ആശയങ്ങളും നേരെ ചവറ്റുകൊട്ടയിലേക്കാണ് അനുയായികള്‍ എറിഞ്ഞത്. കാരണം രാജ്യത്തിന്റെ (ത്വാഗൂത്തിന്റെ) പരമാധികാരം ഉയര്‍ത്തിപ്പിടിക്കാന്‍ തോളോടു തോള്‍ ചേരേണ്ട സമയം ആസന്നായിരിക്കുന്നു എന്നും, ഇന്ത്യന്‍ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യാനുള്ള സാമ്രാജ്യത്വ തന്ത്രങ്ങളെ പ്രതിരോധിക്കാന്‍ നാം കണ്ണും കാതും തുറന്നുവെക്കണം എന്നെല്ലാമുള്ള മുദ്രാവാക്യങ്ങള്‍ ഇതേ നേതാക്കന്‍മാരിലൂടെ തന്നെ മറുവാതില്‍ വഴി ഇവര്‍ക്ക് കിട്ടുകയായിരുന്നു. അല്ലാഹുവിന്റെ പരമാധികാരം സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ചവരുടെ തത്സ്വരൂപമാണ് ഇത്!

 മൌദൂദിയെ സംരക്ഷിക്കാനായി ഇന്നും ഒരു വശത്ത് ജനാധിപത്യത്തിനെതിരില്‍ അമ്പെറിയുമ്പോള്‍ ലോകത്തിലെ മുഴുവന്‍ ജനാധിപത്യ ധ്വംസകര്‍ക്കുമെതിരിലുളള സമരായുധവും മുഴുവന്‍ ജനാധിപത്യ വിശ്വാസികള്‍ക്കുമുള്ള സമ്മാനവുമാവണം നമ്മുടെ ബാലറ്റുകള്‍ എന്ന് അതേ തലച്ചോറുകള്‍ ഇലക്ഷന്‍ സീസണുകളില്‍ വിളിച്ചുപറയുകയാണ്. ഇവരാണ് പോലും സമഗ്ര ഇസ്ലാമിന്റെ വക്താക്കള്‍.! ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കള്‍ക്ക് ദീനിന്റെ അക്വീദ എന്താണ് എന്ന് തിരിഞ്ഞിട്ടില്ല എന്നതുമാത്രമല്ല, എഴുതിവിടുന്നതും പ്രവര്‍ത്തിക്കുന്നതും എന്താണ് എന്നതുപോലും മനസിലാക്കാനുള്ള വകതിരിവും നഷ്ടപ്പെട്ടിരിക്കുന്നു.

 മുജാഹിദുകള്‍ മുമ്പേ പറയാറുള്ളതു പോലെ, കേവല രാഷ്ട്രീയ കോണിലൂടെ മാത്രം ദീനിനെ പഠിക്കാന്‍ ശ്രമിച്ചതാണ് ഇവരുടെ അസ്ഥിരതയുടെ മുഖ്യകാരണം. ഇജ്തിഹാദിന്റെ പേരു പറഞ്ഞ് ശിര്‍ക്കും തൌഹീദുമൊക്കെ മാറിമറഞ്ഞു വരികയാണ്. ജമാഅത്ത് നേതാക്കള്‍ക്കിടയില്‍ പോലും ആദര്‍ശപരമായുള്ള സ്ഥൈര്യം കാണുന്നില്ല എന്നത് നമ്മള്‍ തുടക്കത്തില്‍ കണ്ടു, പിന്നെ അനുയായികളുടെ തദ്വിഷയകമായ ഘടന എങ്ങനെ ചിട്ടപ്പെടുത്താനാണ്. ഏതായാലും ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കി നിലകൊള്ളുന്ന ഈ ബിദ്ഈ പ്രസ്ഥാനം സത്യവിശ്വാസികള്‍ക്കും അതിന്റെ പ്രബോധകര്‍ക്കും വലിയ പ്രയാസമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഇവരുടെ ശര്‍റില്‍ നിന്നും നമുക്ക് അല്ലാഹുവോട് രക്ഷ ചോദിക്കാം. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.

അവലംബം  :islah  മാസിക 

പ്രതികരണം : 


മുജാഹിദ്‌ പ്രസ്ഥാനത്തെ തെറ്റിദ്ധരിപ്പിക്കുവാന്‍ വേണ്ടി ഇവര്‍ എഴുതുന്നതു കാണുക:
``ജമാഅത്തെ ഇസ്‌ലാമിയെ എതിര്‍ക്കാനിറങ്ങുമ്പോള്‍ ഇസ്‌ലാമിക ഭരണത്തിനുവേണ്ടി ശ്രമിക്കേണ്ടതില്ലെന്നും ഭരണം ലഭിക്കുകയാണെങ്കില്‍ ഇസ്‌ലാമികമായി നടത്തിയാല്‍ മതിയെന്നും വാദിക്കുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ മറവില്‍ ഇസ്‌ലാമിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ഇത്തരം ദയനീയമായ പരിണാമങ്ങളും വിചിത്രമായ വൈരുധ്യങ്ങളും വന്നുചേരുകതന്നെചെയ്യും''. (പ്രബോധനം വാരിക, 1998 ഒക്‌ടോബര്‍-17)

``ഭരണം ലഭിച്ചപ്പോള്‍ ഇസ്‌ലാമിക വ്യവസ്ഥ നടപ്പാക്കുകയല്ല, ഇസ്‌ലാമിക വ്യവസ്ഥ നടപ്പാക്കാന്‍ ഭരണം സ്ഥാപിക്കുകയായിരുന്നു നബി(സ) ചെയ്‌തതെന്നും സത്യവിശ്വാസികള്‍ അതാണ്‌ ചെയ്യേണ്ടതെന്നും ഇതൊക്കെയും സംശയരഹിതമായി തെളിയിക്കുന്നു''. (പ്രബോധനം വാരിക, 1998 ഒക്‌ടോബര്‍ 17, പേജ്‌ 35)

മുജാഹിദ്‌ പ്രസ്ഥാനം ഇസ്‌ലാമിനെ തോല്‍പിക്കാന്‍ ശ്രമിക്കുകയാണെന്ന്‌ വരെ ഇവര്‍ ഇവിടെ ആരോപിക്കുന്നു. മുജാഹിദ്‌ പ്രസ്ഥാനം എന്താണ്‌ പറയുന്നതെന്ന്‌പോലും പഠിക്കാതെയാണ്‌ ഇവര്‍ ഇത്തരം ആരോപണം ഉന്നയിക്കുന്നത്‌. ഭരണത്തിനുവേണ്ടി പ്രവര്‍ത്തിക്കേണ്ടതില്ലെന്ന്‌ മുജാഹിദ്‌ പ്രസ്ഥാനം പറയുന്നുണ്ടെങ്കില്‍ അതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌, സമൂഹത്തെ മുസ്‌ലിംകളായി പരിവര്‍ത്തിപ്പിക്കാതെ അധികാരത്തിനുവേണ്ടി പ്രവര്‍ത്തിച്ചാല്‍ ഇസ്‌ലാമിക ഭരണം സ്ഥാപിക്കുവാന്‍ സാധ്യമല്ല എന്നാണ്‌ അതിനാല്‍ പരിവര്‍ത്തന പ്രവര്‍ത്തനം തുടങ്ങേണ്ടതു ഭരണം സ്ഥാപിച്ചിട്ടല്ല, അടിത്തറയില്‍ നിന്നാണ്‌ എന്നത്രെ. അതായത്‌ പരിശുദ്ധഖുര്‍ആനും നബിചര്യയും അടിസ്ഥാനമാക്കുന്ന ഒരു സമൂഹത്തെ സൃഷ്‌ടിക്കുക, അല്ലാഹുവിനും അവന്റെ ദൂതനും അനുസരണം കാണിക്കുന്നതിലും തൗഹീദിലും ജാഗ്രത പുലര്‍ത്തുന്ന ഒരു സമൂഹത്തെ സൃഷ്‌ടിക്കുക എന്നാണ്‌.


അല്ലാഹുവും അവന്റെ മലക്കുകളും ഇറങ്ങിവന്നു ഇവിടെ ഭരണം നടത്തുകയില്ല. മനുഷ്യനാണ്‌ ഭരണം നടത്തുന്നത്‌. അതിനാല്‍ ആ മനുഷ്യനെ ഇസ്‌ലാമെന്താണെന്ന്‌ ആദ്യം പഠിപ്പിക്കുക, സമൂഹത്തെ ശരിയായ മുസ്‌ലിംകളായി പരിവര്‍ത്തിപ്പിക്കാതെ അധികാരം കൈയില്‍ നല്‍കിയാല്‍ അതിന്റെ ഫലം എന്താണെന്നതിന്‌ ഇന്ന്‌ മുസ്‌ലിംലോകത്ത്‌ നടക്കുന്ന സംഭവങ്ങള്‍ തന്നെ സാക്ഷിയാണ്‌. ശരിയായ ഇസ്‌ലാമിക ഭരണം ഇന്ന്‌ ലോകത്തില്ലെന്നും ഇവര്‍ തന്നെ സമ്മതിക്കുന്നുണ്ട്‌.


ഇസ്‌ലാമിക ഭരണത്തിന്റെ അടിത്തറ ഖുര്‍ആനും സുന്നത്തുമാണ്‌. വിശ്വാസപരമായി ഇതംഗീകരിക്കാത്തവരാണ്‌ ഇന്ത്യയില്‍ കൂടുതലുള്ളത്‌. തൗഹീദ്‌ അംഗീകരിക്കുക, ശിര്‍ക്കു ബിദ്‌അത്തുകളെ നിരാകരിക്കുക എന്നതാണ്‌ ഇസ്‌ലാമിക ഭരണത്തിന്റെ മറ്റൊരു അടിത്തറ. എന്നാല്‍ ഖബ്‌റാരാധനയും ബിദ്‌അത്തുകളും തൗഹീദായും സുന്നത്തായും അവതരിപ്പിക്കുന്ന മുസ്‌ലിംകളാണ്‌ ഇന്ത്യയില്‍ ഭൂരിപക്ഷമുള്ളത്‌. ഇവരുടെ കൈയില്‍ ഇന്ത്യയുടെ ഭരണചക്രം ലഭിക്കുന്നതിനെക്കാള്‍ ഇസ്‌ലാമിന്റെ താല്‍പര്യം സംരക്ഷിക്കപ്പെടുന്നതിനു നല്ലത്‌ ഇന്ത്യന്‍ മതേതരത്വം അപകടം സംഭവിക്കാതെ നിലനില്‍ക്കലാണെന്ന്‌ മുജാഹിദ്‌ വിരോധം കൊണ്ട്‌ അന്ധത ബാധിച്ചിട്ടില്ലാത്തവര്‍ക്കു ഗ്രഹിക്കുവാന്‍ പ്രയാസമുണ്ടാവുകയില്ല.ഇസ്‌ലാമികരാഷ്‌ട്രം സ്ഥാപിക്കണോ വേണ്ടേ എന്നതല്ല, ജനാധിപത്യവും ഇന്ത്യന്‍ മതേതരത്വവും തകര്‍ക്കാന്‍ വര്‍ഗീയവാദികളെ അനുവദിക്കണോ വേണ്ടേ എന്നതാണ്‌ ഇപ്പോഴത്തെ മൗലികപ്രശ്‌നമെന്ന്‌ വകതിരിവുള്ളവരെ പറഞ്ഞറിയിക്കേണ്ടതില്ല. ഒരു ഏക്കര്‍ സ്ഥലത്തെ ഭരണം പോലും ഇല്ലാഞ്ഞിട്ടും, ഇസ്‌ലാഹീ പ്രസ്ഥാനത്തെ ഇസ്‌ലാമിനെ തോല്‍പിക്കാന്‍ ശ്രമിക്കുന്ന പ്രസ്ഥാനമായി ചിത്രീകരിക്കാന്‍ ധാര്‍ഷ്‌ട്യം കാണിച്ചവരുടെ കൈയില്‍ ഭരണം ലഭിച്ചാല്‍ തൗഹീദ്‌ പ്രസ്ഥാനത്തെ ഇവര്‍ നിരോധിക്കുകയും അതിന്റെ പണ്ഡിതന്മാരെ ഉന്‍മൂലനം ചെയ്യുകയും ചെയ്യുമെന്ന്‌ ന്യായമായും ആശങ്കിക്കാവുന്നതാണ്‌!മനുഷ്യമനസ്സ്‌ ഖുര്‍ആന്‍കൊണ്ടും നബിചര്യകൊണ്ടും സംസ്‌കരിക്കാതെ ഇത്തരക്കാരുടെ കൈയില്‍ ഭരണം ലഭിച്ചാല്‍ ഭ്രാന്തന്റെ കൈയില്‍ കഠാരി ലഭിച്ചതുപോലെയായിരിക്കും. ഇന്ന്‌ മുസ്‌ലിം ലോകത്ത്‌ അതാണ്‌ കാണുന്നത്‌. പണ്ടുകാലത്ത്‌ കണ്ടതും അതു തന്നെയാണ്‌. നബി കുടുംബത്തെ ഒരു തുള്ളി ദാഹജലം പോലും നല്‍കാതെ വധിച്ചുകളഞ്ഞത്‌ ആരായിരുന്നു? ഞങ്ങളാണ്‌ ശരിയായ മുസ്‌ലിംകളെന്നായിരുന്നു താര്‍ത്താരികളും തുര്‍ക്കികളും അവകാശപ്പെട്ടിരുന്നത്‌. ഇസ്‌ലാമിസ്റ്റുകളെ ദിവസേന വധിച്ചുകളയുന്നത്‌ ഏതു രാഷ്‌ട്രത്തിലാണ്‌? സയ്യിദ്‌ ഖുതുബിനെയും മറ്റും തൂക്കിക്കൊന്നത്‌ ആരായിരുന്നു? അഫ്‌ഗാനിസ്‌താനില്‍ എന്താണ്‌ നടക്കുന്നത്‌? ഇവരെല്ലാം അവകാശപ്പെടുന്നത്‌ ഞങ്ങളുടെ ഭരണമാണ്‌ ശരിയായ ഇസ്‌ലാമിക ഭരണം എന്നാണ്‌. എന്നാല്‍ ഇന്ത്യയില്‍ എത്ര പണ്ഡിതന്മാരെയാണ്‌ ഭരണകൂടം തൂക്കിലേറ്റിയ്‌ത്‌?

ജമാഅത്തെ ഇസ്‌ലാമി ചിലപ്പോള്‍ സത്യം അറിഞ്ഞോ അറിയാതെയോ എഴുതാറുണ്ട്‌. അവര്‍ എഴുതിയ സത്യം മാത്രമാണ്‌ മുജാഹിദുകള്‍ ഈ വിഷയത്തില്‍ എന്നും പറഞ്ഞിട്ടുള്ളത്‌.


``എന്നാല്‍ വൈയക്തിക ജീവിതത്തിന്റെയും സാമൂഹിക ജീവിതത്തിന്റെയും സംസ്‌കരണത്തിനുമുമ്പായി രാഷ്‌ട്രഘടനയില്‍ പരിവര്‍ത്തനമുണ്ടാക്കുന്നതു കുതിരയ്‌ക്കു മുമ്പില്‍ വണ്ടികെട്ടാനുള്ള ശ്രമമാണ്‌. ഈ പശ്ചാത്തലത്തില്‍ വേണം ഇസ്‌ലാമിക രാഷ്‌ട്രസിദ്ധാന്തത്തെ കാണുന്നത്‌. ചുരുക്കത്തില്‍ വ്യക്തികളെ സംസ്‌കരിക്കുകയും ബഹുജനാഭിപ്രായം ഇസ്‌ലാമികസിദ്ധാന്തത്തിന്നനുകൂലമായി മാറ്റുകയുമത്രെ ഞങ്ങളുടെ പ്രവര്‍ത്തന ലക്ഷ്യം. ഇസ്‌ലാമിക രാഷ്‌ട്ര സ്ഥാപനമല്ല.''

 (പ്രബോധനം മാസിക, പു 21, ലക്കം 9, 1962 ജൂലായ്‌ 1,
അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍, ആഭ്യന്തരമന്ത്രി ലാല്‍ബഹദൂര്‍ ശാസ്‌ത്രിയുടെ പ്രസ്‌താവനയ്‌ക്കു ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി ഖയ്യിം മുഹമ്മദ്‌ യൂസുഫ്‌ സാഹിബിന്റെ മറുപടി).

 ഇതേ സംഗതി മുജാഹിദുകള്‍ പറഞ്ഞതുകൊണ്ടാണ്‌ അവരെ ജമാഅത്തെ ഇസ്‌ലാമിയുടെ മറവില്‍ ഇസ്‌ലാമിനെ തോല്‍പിക്കാന്‍ ശ്രമിക്കുന്നവരെന്ന്‌ ചിത്രീകരിച്ചതെന്ന്‌ ഓര്‍ക്കുക.

``മുസ്‌ലിംകള്‍ സ്വജീവിതത്തില്‍ ദീന്‍ സ്ഥാപിച്ചുകഴിഞ്ഞാല്‍ ഇതരവിഭാഗങ്ങളില്‍ ഇസ്‌ലാം ആകര്‍ഷിക്കപ്പെടാതിരിക്കാന്‍ യാതൊരു കാരണവും അവശേഷിക്കുന്നില്ല. ചുരുങ്ങിയ പക്ഷം നാട്ടിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഇസ്‌ലാമിനെ താത്വികമായെങ്കിലും അംഗീകരിക്കുകതന്നെ ചെയ്യുമെന്നതില്‍ സംശയമില്ല. അങ്ങനെ വരുമ്പോള്‍ ഇസ്‌ലാമിക ചിന്താഗതിക്ക്‌ മാത്രമേ പ്രാബല്യമുണ്ടായിരിക്കുകയുള്ളൂ. ഇങ്ങനെയുള്ള ഒരു ചുറ്റുപാടില്‍ ഒരിസ്‌ലാമിക സ്റ്റൈയിറ്റിന്റെ രൂപീകരണവും ക്ഷിപ്രസാധ്യമാണല്ലോ. തങ്ങള്‍ക്ക്‌ മുമ്പുള്ളവരെ പ്രതിനിധികളാക്കിയതുപോലെ നിങ്ങളില്‍ നിന്നും സത്യവിശ്വാസം കൈക്കൊള്ളുകയും സദ്‌കര്‍മങ്ങള്‍ അനുഷ്‌ഠിക്കുകയും ചെയ്‌തവരെ ഭൂമിയില്‍ പ്രതിനിധികളാക്കുമെന്ന്‌ അല്ലാഹു വാഗ്‌ദാനം ചെയ്‌തിരിക്കുന്നു എന്ന ഖുര്‍ആന്‍വാക്യത്തില്‍ അടങ്ങിയിരിക്കുന്ന തത്വവും ഇതുതന്നെയാണ്‌. ഇന്നു മുസ്‌ലിംസമുദായം കേവലം ഒരു സമുദായമായവശേഷിച്ചിരിക്കുകയാണ്‌. മുസ്‌ലിംകളില്‍ നിന്ന്‌ പ്രാസ്ഥാനിക ജീവിതം തീരെ നശിച്ചു പോയിരിക്കുകയാണ്‌''

 (പ്രബോധനം, പു.7, ല.10, 1954 നവംബര്‍ 15, ഭൗതിക രാഷ്‌ട്രത്തില്‍ നിങ്ങള്‍ക്ക്‌ ജീവിക്കാമോ?)
ഹുകൂമത്തെ ഇലാഹിക്കുവേണ്ടി പുതിയൊരു പരിശ്രമം നടത്തേണ്ടതായി വരികയില്ലെന്ന്‌ എഴുതിയശേഷം ഇവര്‍ വിവരിച്ച മാര്‍ഗമാണ്‌ മുകളില്‍ നാം വായിച്ചത്‌.

``ഇസ്‌ലാമിന്റെ താല്‌പര്യവും മുസ്‌ലിം സമുദായത്തിന്റെ സകലവിധ താല്‌പര്യങ്ങളും എപ്പോഴും ഒന്നായിക്കൊള്ളണമെന്നില്ല. ഈ പരമാര്‍ഥം ഇന്ന്‌ തീരെ വിസ്‌മരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഇതെത്ര പരിതാപകരം! സമുദായത്തിന്റെ വ്യാജതാല്‌പര്യങ്ങളെ അഗണ്യകോടിയില്‍ തള്ളിക്കളഞ്ഞു ഇസ്‌ലാമിന്റെ താല്‌പര്യത്തിനു മുന്‍ഗണന നല്‌കുകയല്ലാതെ ഒരു യഥാര്‍ഥ മുസ്‌ലിമിന്‌ ഗത്യന്തരമില്ല''

(ജമാഅത്തെ ഇസ്‌ലാമി: ലക്ഷ്യം, മാര്‍ഗം. അബുലൈസ്‌, പേ. 58)

``മുസ്‌ലിം സമുദായത്തിന്റെ ജീവിതനിലവാരം അമുസ്‌ലിംകള്‍ക്ക്‌ ഒട്ടും തന്നെ ആകര്‍ഷണീയമല്ലെന്ന പരമാര്‍ഥം മര്‍ക്കടമുഷ്‌ടിയില്ലാത്ത ഏതൊരാളും സമ്മതിക്കുന്നതാണ്‌. ഇനി മുസ്‌ലിംകളുടെ വല്ല പ്രത്യേകതയും വല്ല നിലക്കും പ്രകടമായിട്ടുണ്ടെങ്കില്‍ തന്നെ അതു മിക്കവാറും അവരുടെ സ്വകാര്യജീവിതത്തില്‍ മാത്രം പരിമിതമാണ്‌. സാമൂഹ്യപ്രശ്‌നങ്ങളെയും ഇടപാടുകളെയും സംബന്ധിച്ചിടത്തോളം അവരുടെ കര്‍മജീവിതത്തിനു യാതൊരു സവിശേഷതയും ഉന്നയിക്കാന്‍ കഴിഞ്ഞിട്ടില്ല''.

 (ജമാഅത്തെ ഇസ്‌ലാമി: ലക്ഷ്യം, മാര്‍ഗം, പേജ്‌:77)

``ഞങ്ങള്‍ ആഗ്രഹിക്കുന്ന ജോലി നിര്‍വഹിക്കുന്നതിനുള്ള ഏറ്റവും ശരിയായ മാര്‍ഗം ആദ്യമായി മനുഷ്യന്റെ ചിന്തയെയും ഹൃദയത്തെയും സംസ്‌കരിക്കുക എന്നതാണ്‌. പ്രവാചകവര്യര്‍ ഇതേ മാര്‍ഗമാണ്‌ സ്വീകരിച്ചിരുന്നത്‌. നബി(സ) തിരുമേനിയുടെ ഉത്തമ മാതൃകയും ഇതുതന്നെയാണ്‌ 
ജനങ്ങളുടെ ഹൃദയത്തില്‍ അല്ലാഹുവെക്കുറിച്ചുള്ള ഭയഭക്തിയും പരലോകത്തിലെ രക്ഷാശിക്ഷകളിലുള്ള വിശ്വാസവും അടിയുറപ്പിച്ച ശേഷമാണ്‌ തിരുമേനി മദ്യനിരോധം പ്രഖ്യാപിച്ചതെന്നും അല്ലാത്തപക്ഷം മദ്യം ഉപേക്ഷിക്കാന്‍ ആരും അത്ര എളുപ്പം തയ്യാറാകുമായിരുന്നില്ലെന്നും ആഇശ(റ) പ്രസ്‌താവിക്കുന്നു.

തിരുമേനി (സ)തന്നെ അരുള്‍ചെയ്യുന്നതു നോക്കുക: അറിയുക, മനുഷ്യ ശരീരത്തില്‍ ഒരു മാംസപിണ്ഡമുണ്ട്‌. അത്‌ ശരിപ്പെട്ടാല്‍ ശരീരം മുഴുവന്‍ ശരിപ്പെട്ടു. അത്‌ ദുഷിച്ചാല്‍ ശരീരമാകമാനം ദുഷിച്ചു. അതത്രെ ഹൃദയം. അതിനാല്‍ ഭരണവ്യവസ്ഥ മാറ്റുക, സാമ്പത്തിക സാമൂഹിക വ്യവസ്ഥയില്‍ മാറ്റം വരുത്തുക എന്നിങ്ങനെ ഏതു പ്രശ്‌നമാകട്ടെ ഹൃദയത്തിനും മസ്‌തിഷ്‌കത്തിനും സംസ്‌കരണം സിദ്ധിക്കാത്ത കാലത്തോളം അതൊരിക്കലും വിജയപ്രദമാകയില്ലെന്നാണ്‌ ഞങ്ങളുടെ അഭിപ്രായം. ഇനി വിജയിച്ചാല്‍ തന്നെ വെറും താല്‍ക്കാലികം മാത്രമായിരിക്കും. കൂടുതല്‍ കാലം അതു നിലനില്‍ക്കുക സാധ്യമേയല്ല''.

 (ജമാഅത്തെ ഇസ്‌ലാമി: ലക്ഷ്യം, മാര്‍ഗം പേജ്‌ 64,65)

ഇതേ കാര്യം പറഞ്ഞതുകൊണ്ടാണ്‌ ഇസ്‌ലാമികഭരണം വരുന്നതിന്‌ മുജാഹിദുകള്‍ എതിരാണെന്നുള്ള തെറ്റിദ്ധാരണകള്‍ ഇവര്‍ സൃഷ്‌ടിക്കുന്നത്‌.
ആരിലും നിര്‍ബന്ധം ചെലുത്താതെ ഇസ്‌ലാമിന്റെ മഹത്വം പഠിപ്പിച്ചുകൊടുത്തും സ്വജീവിതത്തില്‍ അത്‌ പകര്‍ത്തിയും മറ്റുള്ളവരെ ആകര്‍ഷിക്കുക. ഇതാണ്‌ സ്ഥിരമായ ഇസ്‌ലാമിക പ്രവര്‍ത്തന ശൈലി.
ഇവരുടെ മാസികയില്‍ വന്ന ഒരു ചോദ്യവും അതിനു നല്‍കിയ മറുപടിയും ശ്രദ്ധിക്കുക:

ചോദ്യം: അനിസ്‌ലാമിക രാഷ്‌ട്രത്തില്‍ മുസ്‌ലിംകള്‍ ജീവിച്ചതിന്റെ മാതൃക നബിയുടെ മക്കാജീവിതമാണോ? ഇത്തരം പരിതഃസ്ഥിതികളില്‍ മറ്റൊരു രാഷ്‌ട്രം കെട്ടിപ്പടുക്കാന്‍ അവര്‍ ഇവിടെ നിന്നു കൊണ്ട്‌ശ്രമിക്കേണ്ടതുണ്ടോ?


ഉത്തരം: നബി(സ) ഇന്നത്തെ അര്‍ഥത്തില്‍ ഒരു രാഷ്‌ട്രീയ നേതാവായിട്ടല്ല മറിച്ച്‌ സ്വന്തം സഹോദരങ്ങളായ മനുഷ്യര്‍ക്ക്‌ ദൈവികസന്ദേശം എത്തിച്ചുകൊടുക്കുകയും അവരെ സന്മാര്‍ഗത്തിലേക്ക്‌ ക്ഷണിക്കുകയും സംസ്‌കരിച്ചെടുക്കുകയും ചെയ്യുന്ന പ്രവാചകനായിട്ടായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്‌. അങ്ങനെ പ്രസ്‌തുത സന്ദേശം സ്വീകരിച്ച്‌ അതിന്നനുസരിച്ച്‌ ജീവിക്കുന്ന ഒരു സമൂഹമുണ്ടായപ്പോള്‍ അവര്‍ സ്വാഭാവികമായും ഒരു രാഷ്‌ട്രമായിത്തീര്‍ന്നു. സമൂഹ ജീവിതത്തെ നിയന്ത്രിക്കുന്ന ഏതു ആദര്‍ശ ചിന്താഗതികളുടെയും സ്വഭാവം ഇതുതന്നെയാണ്‌. അതിന്‌ രാഷ്‌ട്രം സ്ഥാപിക്കുക എന്ന്‌ പറയാമെങ്കില്‍ പറഞ്ഞുകൊള്ളുക. അല്ലെങ്കില്‍ പറയേണ്ടതില്ല. അത്‌ ഭാഷാപ്രയോഗത്തിലുള്ള വ്യത്യാസം മാത്രമാണ്‌. എന്നാല്‍ ഇസ്‌ലാമില്‍ വിശ്വാസമുള്ളവര്‍ക്ക്‌ മാതൃക നബി(സ) തന്നെയാണെന്നതില്‍ സംശയമില്ല. അതിനാല്‍ ദൈവിക സന്ദേശമനുസരിച്ച്‌ ജീവിക്കുകയും സ്വസഹോദരങ്ങളായ മനുഷ്യരെ അതിലേക്ക്‌ ക്ഷണിക്കുകയുമാണ്‌ മുസ്‌ലിംകളുടെ കര്‍ത്തവ്യം. ഫലം എന്തുതന്നെയായിരുന്നാലും നബിയുടെ മാതൃക അതാണെന്നതില്‍ സംശയമില്ല''

(പ്രബോധനം മാസിക, പുസ്‌തകം 38, ലക്കം 2, 1972 ജൂണ്‍, അനിസ്‌ലാമിക രാഷ്‌ട്രവും മുസ്‌ലിംകളും, പേജ്‌ 38,39)

നബിയുടെ മാതൃക എന്തെന്ന്‌ മുജാഹിദുകള്‍ പ്രസ്‌താവിച്ചതിന്റെ പേരിലാണ്‌ അവര്‍ എവിടെയും ഇസ്‌ലാമികഭരണം വരുന്നതിന്‌ എതിരാണെന്നും ഇസ്‌ലാമിനെ നശിപ്പിക്കുകയാണെന്നും ജമാഅത്തുകാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്‌.


``മറ്റൊരുകാര്യം ഇവിടെ ശ്രദ്ധേയമാകുന്നു. ഈ സൂക്തങ്ങളില്‍ അധിക്ഷേപിക്കപ്പെട്ടവര്‍ അറബികളായ മുശ്‌രിക്കുകളത്രെ. അവികലരും സുരക്ഷിതരുമായ സന്താനങ്ങള്‍ ജനിക്കുവാന്‍ വേണ്ടി അവര്‍ അല്ലാഹുവോട്‌ പ്രാര്‍ഥിച്ചിരുന്നു. പക്ഷേ കുട്ടിയുടെ ജനനത്തിനുശേഷം ഇതരന്മാര്‍ക്കാണ്‌ അവര്‍ നന്ദി രേഖപ്പെടുത്തിയിരുന്നത്‌. ഇതായിരുന്നു അവരുടെ പ്രത്യേകത. തീര്‍ച്ചയായും വളരെ നെറികെട്ട ഒരു നിലപാടാണിത്‌. എന്നാല്‍ ഇന്നത്തെ ഏകദൈവവാദികളുടെ ശിര്‍ക്കാണ്‌ ഇതിനേക്കാള്‍ കൂടുതല്‍ നെറികെട്ടത്‌. ഇവര്‍ സന്താനങ്ങള്‍ക്കായി പ്രാര്‍ഥിക്കുന്നതുപോലും ദൈവേതരന്മാരോടാകുന്നു. ഗര്‍ഭകാലത്തു നടത്തുന്ന വഴിപാടുകള്‍ ഇതരന്മാര്‍ക്കാണ്‌. കുട്ടി ജനിച്ചശേഷമുള്ള നേര്‍ച്ചകള്‍ ഇതരന്മാരുടെ ഖബ്‌റുകള്‍ക്കും. എന്നിട്ടും ജാഹിലിയ്യാ കാലത്തെ അറബികള്‍ മുശ്‌രിക്കുകളും ഇവര്‍ മുവഹ്‌ഹിദുകളുമാണത്രെ. അവര്‍ക്ക്‌ നരകവും ഇവര്‍ക്ക്‌ സ്വര്‍ഗവും. അവരെ വിമര്‍ശിക്കുന്ന നാവുകള്‍ അതിരൂക്ഷങ്ങളാണെങ്കിലും ഇവരെ വിമര്‍ശിച്ചുപോയാല്‍ മതവൃത്തങ്ങളില്‍ എന്തെന്നില്ലാത്ത ഒരു കോളിളക്കം സംജാതമാവും. ഈ സ്ഥിതിവിശേഷത്തെപ്പറ്റിയാണ്‌ പരേതനായ ഹാലി മുസദ്ദസിന്‍ പറഞ്ഞത്‌: ജൂതന്മാര്‍ വിഗ്രഹപൂജ നടത്തിയാല്‍ കാഫിര്‍, ദൈവത്തിനുപുത്രനെ സങ്കല്‌പിച്ചാല്‍ കാഫിര്‍, അഗ്നിയ്‌ക്കു മുമ്പില്‍ പ്രണമിച്ചാല്‍ കാഫിര്‍, നക്ഷത്രങ്ങള്‍ക്ക്‌ ശക്തിയുണ്ടെന്നു വിശ്വസിച്ചാല്‍ കാഫിര്‍. എന്നാല്‍ വിശ്വാസികള്‍ക്കു വിശാലമാണ്‌ മാര്‍ഗങ്ങള്‍! ആരെ വേണമെങ്കിലും അവര്‍ക്കു സാവേശം ആരാധിക്കാം. നബിയെ യഥേഷ്‌ടം ദൈവമാക്കിയാലും ഇമാമുകളുടെ പദവി നബിയുടെതില്‍ നിന്നുയര്‍ത്തിയാലും ശ്‌മശാനങ്ങളില്‍ പോയി വഴിപാടുകളര്‍പ്പിച്ചാലും ശഹീദന്മാരുടെ അടുത്തു ചെന്ന്‌ പ്രാര്‍ഥിച്ചാലും തൗഹീദിനു കോട്ടമൊന്നും വരുന്നില്ല. ഇസ്‌ലാം തകരുന്നില്ല. ഈമാന്‍ പോകുന്നില്ല!''

(പ്രബോധനം മാസിക, പുസ്‌തകം 26, ലക്കം 4, 1965 മാര്‍ച്ച്‌, തഫ്‌ഹീമുല്‍ ഖുര്‍ആന്‍- മൗദൂദി, പേജ്‌ 11,12, അഅ്‌റാഫ്‌ 189-ാം ആയത്തിന്റെ വ്യാഖ്യാനം)

ചിന്തിക്കുക! ഇത്തരം മുസ്‌ലിംകളാണ്‌ ഇന്ത്യയില്‍ ഭൂരിഭാഗവും. ഇവരെ സംഘടിപ്പിച്ചുകൊണ്ട്‌ എങ്ങനെയാണ്‌ ഒരു ഇസ്‌ലാമിക ഭരണം ഇവര്‍ സ്ഥാപിക്കുക? മുജാഹിദുകള്‍ ഇത്തരം മുസ്‌ലിംകളെ സംഘടിപ്പിച്ച്‌ ഒരു ഇസ്‌ലാമിക ഭരണം സ്ഥാപിക്കുവാന്‍ രംഗത്തു വരാത്തതുകൊണ്ടായിരിക്കുമോ ജമാഅത്തു വിരോധം മറയാക്കി ഇസ്‌ലാമിനെ തകര്‍ക്കുന്നവരാണ്‌ മുജാഹിദുകളെന്ന്‌ ഇവര്‍ എഴുതിവിട്ടത്‌?

``മുസ്‌ലിംകളുടെ ധാര്‍മികാധഃപതനത്തിന്റെ കഥ പറയാതിരിക്കുകയാണ്‌ ഭേദം. വ്യഭിചാരം, മദ്യപാനം, ചൂതാട്ടം, ചീട്ടുകളി എന്നുവേണ്ട സകല വൃത്തികേടുകളും വഷളത്തരങ്ങളും ഈ സമുദായത്തില്‍ നിര്‍ബാധം നടമാടുന്നു. സുന്നത്തുകളുടെ സ്ഥാനത്തു ബിദ്‌അത്തുകള്‍ കയ്യേറിയിരിക്കുന്നു. ഭൗതികത്വം തൗഹീദിനെ കാര്‍ന്നുതിന്നുന്നു''.

(പ്രബോധനം, പുസ്‌തകം 24, ലക്കം 8,9, 1964 ജനുവരി 15, പേജ്‌ 192, സമ്മേളനപ്രമേയം)

``ഭാരതത്തിലെ കോടിക്കണക്കിനാളുകള്‍ ഇനിയും യഥാവിധം ഇസ്‌ലാമിക സന്ദേശം ശ്രവിച്ചിട്ടില്ലാത്തവരാണ്‌. മുസ്‌ലിംകളില്‍ തന്നെ വലിയൊരു വിഭാഗമാളുകള്‍ യഥാര്‍ഥ ഇസ്‌ലാമികാധ്യാപനങ്ങളെക്കുറിച്ചജ്ഞരായാണ്‌ കഴിയുന്നത്‌''.

 (പ്രബോധനം, ലക്കം 10, പുസ്‌തകം 38, 1980 ജനുവരി, മുഖപ്രസംഗം, പേജ്‌ 2)

``അവകാശങ്ങളും അധികാരങ്ങളുമെല്ലാം സ്വയം ലഭ്യമാവുന്നതാണ്‌. പിന്നെ അതിനുവേണ്ടി അവര്‍ പ്രത്യേകം സംഘടിക്കുകയോ പ്രവര്‍ത്തിക്കുകയോ വേണ്ടിവരില്ലെന്ന്‌ തീര്‍ച്ച''

(പ്രബോധനം, പുസ്‌തകം 32 ലക്കം 2, 1971 മുഖപ്രസംഗം )

ഇത്‌ മുജാഹിദുകള്‍ പറഞ്ഞാല്‍ ഇവര്‍ ഖണ്ഡിക്കും. സമ്പത്തിന്‌ നാം അധ്വാനിക്കേണ്ടതില്ലേ? എന്നു ഇവര്‍ ചോദിക്കും. നബി(സ) ഭരണത്തിനുവേണ്ടി പ്രത്യേകം പ്രവര്‍ത്തിച്ചുണ്ടെന്നു സമര്‍ഥിക്കും. നീട്ടി വലിച്ച ലേഖനങ്ങള്‍ എഴുതുവാന്‍ പേജുകള്‍ നീക്കിവെക്കും.

``മുസ്‌ലിം നാമധാരികളാല്‍ ഭരിക്കപ്പെടുന്ന ഒരു ഭൗതിക രാഷ്‌ട്രം സ്ഥാപിച്ചതുകൊണ്ട്‌ ഇസ്‌ലാമിന്‌ യാതൊരു നേട്ടവുമില്ല''.
(മുസ്‌ലിം ഒരു പാര്‍ട്ടി, ഐ പി എച്ച്‌ നമ്പര്‍ 50, പേജ്‌ 10)

ഈ തത്വം മുജാഹിദുകള്‍ പറഞ്ഞാല്‍ ജമാഅത്തിന്റെ മറവില്‍ ഇസ്‌ലാമിനെ തോല്‌പിക്കാന്‍ ശ്രമിക്കുകയാണെന്ന്‌ ഇവര്‍ എഴുതും. മുസ്‌ലിം സമുദായത്തെ വിമര്‍ശിച്ചുവെന്ന്‌ ഇവര്‍ ജല്‍പിക്കും.
സുലൈമാന്‍നബി(അ) ഭരണം ലഭിക്കുവാന്‍വേണ്ടി പ്രാര്‍ഥിച്ചത്‌ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്‌. പരിശുദ്ധ ഖുര്‍ആനിലോ നബിചര്യയിലോ സ്ഥിരപ്പെട്ട ഒരു സംഗതിയേയും ഇസ്‌ലാഹീപ്രസ്ഥാനം എതിര്‍ക്കുകയില്ല. അതിനാല്‍ ഭരണം ആഗ്രഹിക്കുവാനോ അതിന്‌ പ്രാര്‍ഥിക്കുവാനോ പ്രവര്‍ത്തിക്കുവാനോ പാടില്ലെന്ന്‌ മുജാഹിദുകള്‍ വാദിച്ചിട്ടില്ല. ആ പ്രവര്‍ത്തനശൈലി എപ്രകാരമായിരിക്കണം, എവിടെനിന്നു ആരംഭിക്കണം ഇതാണ്‌ തര്‍ക്കവിഷയം.

``ഇസ്‌ലാമിനെ പൂര്‍ണരൂപത്തില്‍ ജനങ്ങള്‍ക്ക്‌ പരിചയപ്പെടുത്തുകയും അവരില്‍ ഭൂരിഭാഗവും ഇസ്‌ലാമിനെ അംഗീകരിച്ചു കഴിഞ്ഞാല്‍ ഒരു ഇസ്‌ലാമിക സാമൂഹ്യക്രമം സ്ഥാപിക്കുകയും ചെയ്യണമെന്നേ മൗദൂദികളും പറയുന്നുള്ളൂ''.

 (പ്രബോധനം പു 17, ലക്കം 7, ചോദ്യോത്തരം, പേജ്‌ 9)

 അതുവരെ തൗഹീദ്‌ അനുസരിച്ച്‌ ജീവിക്കുവാനും മുസ്‌ലിംകള്‍ക്ക്‌ സാധിക്കുമെന്ന്‌ മുജാഹിദുകള്‍ പറഞ്ഞതായിരിക്കുമോ തര്‍ക്കവിഷയം?


((((അവലംബം : തെറ്റിദ്ധരിപ്പിക്കുന്ന ജമാഅത്തെ ഇസ്‌ലാമി (യുവത ബുക്സ് ))))

പ്രതികരണം :