بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

ഈ ബ്ലോഗ്‌ ആരെയെങ്കിലും തര്‍ക്കിച്ചു തോല്പ്പിക്കാം എന്ന് കരുതി എഴുതുന്നതല്ല , മറിച്ചു പരിശുദ്ധ ഇസ്ലാമിനെ മനസ്സിലായ രൂപത്തില്‍ വായനക്കാരുമായി പങ്കു വെക്കുവാനും ഒരു പരിധി വരെ നല്ല രീതിയിലുള്ള സംവാദം നടത്തുവാനും വേണ്ടിയാണ് .ഇത് ഒരു തുടക്കക്കാരന്റെ ബ്ലോഗല്ല ,മറിച്ചു പത്തിലധികം വര്‍ഷങ്ങളായി സംഘടനാപ്രവര്‍ത്തനം നടത്തി വരുന്ന ഒരു എളിയ പ്രവര്‍ത്തകന്റെ പ്രവര്ത്തനത്തിന്റെ ഭാഗമാണ് .

അന്ത്യ പ്രവാചകനായ മുഹമ്മദ്‌ നബി (സ ) അന്തിമ വേദ ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്‍ മുഖേന വളര്‍ത്തിയെടുത്ത മാതൃകാ മുസ്ലിം ഉമ്മത്ത്തില്‍ ,പ്രവാചകന് (സ ) ശേഷം ഭിന്നിപ്പിന്റെ സ്വരം ആദ്യമായി കേള്‍ക്കുന്നത് അധികാരത്തിന്റെയും  രാഷ്ട്രീയത്തിന്റെയും പേരിലാണ് .സൈദ്ധാന്തികമായും പ്രായോഗികമായും   പ്രശ്നങ്ങള്‍ ഉത്ഭവിക്കുന്നത്  രാഷ്ട്രീയമായ വൈരനിര്യാതനത്തിലൂടെയാണ് . അതിന്റെ സ്വാഭാവിക പ്രതികരണമായിട്ടാണ്  ദൈവത്തിന്റെ ഭൂമിയില്‍ ദൈവത്തിന്റെ അധികാരം എന്ന മുദ്രാവാക്യവുമായി  ' ഇനില്‍ഹുക്മു  ഇല്ലാലില്ലാഹി ' എന്ന ഖുര്‍ആന്‍ വചനം ദുര്‍വ്യാഖ്യാനം ചെയ്തു കൊണ്ട് ചിലര്‍ രംഗത്ത് വരുന്നത് .ഭരണ പരമായ കാര്യങ്ങള്‍ക്ക്...