بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

ഈ ബ്ലോഗ്‌ ആരെയെങ്കിലും തര്‍ക്കിച്ചു തോല്പ്പിക്കാം എന്ന് കരുതി എഴുതുന്നതല്ല , മറിച്ചു പരിശുദ്ധ ഇസ്ലാമിനെ മനസ്സിലായ രൂപത്തില്‍ വായനക്കാരുമായി പങ്കു വെക്കുവാനും ഒരു പരിധി വരെ നല്ല രീതിയിലുള്ള സംവാദം നടത്തുവാനും വേണ്ടിയാണ് .ഇത് ഒരു തുടക്കക്കാരന്റെ ബ്ലോഗല്ല ,മറിച്ചു പത്തിലധികം വര്‍ഷങ്ങളായി സംഘടനാപ്രവര്‍ത്തനം നടത്തി വരുന്ന ഒരു എളിയ പ്രവര്‍ത്തകന്റെ പ്രവര്ത്തനത്തിന്റെ ഭാഗമാണ് .

മുജാഹിദുകള്‍ ഇബാദത്തും ഇത്വാഅത്തും (ആരാധനയും അനുസരണവും) രണ്ടാക്കി എന്നത്‌ ജമാഅത്തെ ഇസ്‌ലാമി പണ്ടുകാലം മുതല്‍ക്കേ ആരോപിച്ചുവരുന്ന ഒരു അപവാദമാണ്‌. 2010 മെയ്‌-ജൂണ്‍ ലക്കത്തിലെ ബോധനം ദൈ്വമാസിക കേരള മുജാഹിദുകളെ ആക്ഷേപിച്ചുകൊണ്ട്‌ എഴുതുന്നു: ``അല്ലാഹു അവതരിപ്പിച്ചതു കൊണ്ട്‌ വിധിക്കുകയെന്നാല്‍ അനുസരണത്തില്‍ അവനെ ഏകനാക്കലാണ്‌. അനുസരണം ഇബാദത്തിന്റെ ഇനങ്ങളില്‍ ഒന്നാണ്‌.


എഴുതിയത്  :പി കെ മൊയ്‌തീന്‍ സുല്ലമി

ഇബാദത്ത്‌, ഇത്വാഅത്ത്‌ ജമാഅത്തിന്റെ വാദം തെറ്റ്‌

13 സംവാദങ്ങള്‍:

  1. ജമാഅത്തെ ഇസ്ലാമി പറയുന്നത് എന്താണെന്ന് ഇവിടെ ഉണ്ട്. വായനക്കാര്‍ തീരുമാനിക്കട്ടെ, ഏതാണ് ശരി എന്ന്.
    പിന്നെ, ഇബാദത്തിനു ഇതാഅത്ത് എന്ന അര്‍ത്ഥം ഇല്ല എന്നു സ്ഥാപിക്കാന്‍ ചോദിച്ച ചോദ്യങ്ങളില്‍ ഒന്നില്‍ പോലും അനുസരണ എന്നതിന് "ഇതാഅത്ത്" എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലല്ലോ?

    ReplyDelete
  2. ഒരു ഖുര്‍ആന്‍ സൂക്തത്തിന്‍റെ പരിഭാഷ കൂടി ഇവിടെ ഇരുന്നോട്ടെ. ആര്‍ക്കെങ്കിലും ഉപകരിച്ചാലോ..

    അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കപെടാത്തതില്‍ നിന്ന് നിങ്ങള്‍ തിന്നരുത്. തീര്‍ച്ചയായും അത് അധര്‍മ്മമാണ്. നിങ്ങളോട് തര്‍ക്കിക്കുവാന്‍ വേണ്ടി പിശാചുക്കള്‍ അവരുടെ മിത്രങ്ങള്‍ക്ക് തീര്‍ച്ചയായും ദുര്‍ബോധനം നല്‍കിക്കൊണ്ടിരിക്കും. നിങ്ങള്‍ അവരെ അനുസരിക്കുന്ന പക്ഷം (വ ഇന്‍ അതഅതുമൂഹും , നിങ്ങള്‍ അവരെ ഇതാഅത്ത് ചെയ്യുന്ന പക്ഷം) തീര്‍ച്ചയായും നിങ്ങള്‍ അല്ലാഹുവോട് പങ്കുചേര്‍ക്കുന്നവരായിപ്പോവും (ഇന്നകും ല മുശ് രികൂന്‍) (Surah 6 Aya 121 ( Al-An'am ))

    ReplyDelete
  3. ഇതിന്റെ വിശദീകരണമായി
    എ. അബ്ദുസ്സലാം സുല്ലമി എഴുതുന്നു: "ശവം ഭക്ഷിക്കുവാന്‍ പാടില്ലെന്ന് ഇസ്ലാം പ്രഖ്യാപിച്ച സന്ദര്‍ഭത്തില്‍ മുസ്ലിംകളോട് ച#ില അമുസ്ലിംകള്‍ ഇപ്രകാരം തര്‍ക്കിക്കുവാന്‍ തുടങ്ങി: 'ഒരു ജീവി സ്വയം മരിക്കുമ്പോള്‍ അല്ലാഹു അതിനെ നേരിട്ടു വധിക്കുകയാണ് ചെയ്യുന്നത്. അല്ലാഹു വധിച്ചത് ഭക്ഷിക്കാന്‍ പാടില്ലെന്നും എന്നാല്‍ മനുഷ്യന്‍ വധിച്ചതിനെ ഭക്ഷിക്കുവാന്‍ പാടുണ്ടെന്നും മുഹമ്മദ് ജല്പിക്കുന്നു.' ഈ യുക്തിവാദം ദുര്‍ബല വിശ്വാസികളായ ചില മുസ്ലിംകളെ സ്വാധീനിച്ചു. ഈ സന്ദര്‍ഭത്തിലാണ് ഈ സൂക്തം അവതരിപ്പിക്കുന്നത്. ഈ യുക്തിവാദികളെ അനുസരിച്ച് ശവം നിങ്ങള്‍ ഭക്ഷിച്ചാല്‍ നിങ്ങള്‍ മുശ്രിക്കുകളായി എന്നാണ് അല്ലാഹു ഇവിടെ പറയുന്നത്.'' (ജംഇയ്യതുല്‍ മുജാഹിദീന്‍ സോവനീര്‍ 95- അരീക്കോട് പേ. 145)

    ReplyDelete
  4. അദ്ദേഹം തന്നെ തുടരുന്നു: "ചില പ്രവൃത്തികള്‍ നാം ചെയ്യുമ്പോള്‍ ഇലാഹാക്കുക എന്ന ഉദ്ദേശ്യമോ ഇബാദതെടുക്കുക എന്ന ഉദ്ദേശ്യമോ നമുക്ക് ഇല്ലെങ്കിലും അതിന്റെ നിര്‍ബന്ധ താല്‍പര്യം എന്ന നിലയ്ക്ക് ഇലാഹാക്കലും ഇബാദതെടുക്കലും സംഭവിക്കുന്നതാണ്. പേര്‍ഷ്യക്കാരെയും മുശ്രികുകളെയും ഇലാഹാക്കിക്കൊണ്ടും അവര്‍ക്ക് ഇബാദതെടുക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയും അനുസരിച്ച് ശവം ഭക്ഷിച്ചാലാണ് ശിര്‍കാവുക എന്ന് തനി മരത്തലയന്മാര്‍ മാത്രമേ വാദിക്കുകയുള്ളൂ.'' (തൌഹീദ് ഒരു സമഗ്ര വിശകലനം, പേ. 58)

    ReplyDelete
  5. ലേഖനത്തിലേക്ക്..
    "എന്നാല്‍ അവര്‍ അല്ലാഹു അനുവദിച്ചത് ഹറാമാക്കുകയും, ഹറാമാക്കിയത് ഹലാലാക്കുകയും നിങ്ങള്‍ അവരെ പിന്തുടരുകയും ചെയ്യാറില്ലേ? അവര്‍ അവര്‍ക്ക് ചെയ്യുന്ന ഇബാദത്ത് അതു തന്നെയാണ്". (സുല്ലമിയുടെ ലേഖനം: പേജ് 2 ).
    ഈ പറഞ്ഞതിന്റെ നേര്‍ക്ക്‌ നേരെയുള്ള അര്‍ഥം എന്താണ്? ഹലാല്‍ ഹറാം കാര്യങ്ങളില്‍ അവര്‍ അല്ലാഹുവിന്‍റെ നിയമങ്ങളെ വിട്ടു പാതിരിമാരുടെ നിയമങ്ങളെ അനുസരിച്ചു എന്നല്ലേ? അല്ലാതെ അവരെ ആരാധിച്ചു എന്നല്ലല്ലോ? ഇബാദത്ത് എന്ന പദത്തിന് ആരാധന എന്ന മലയാള വാക്ക് പോര എന്നതിന് ഏറ്റവും മികച്ച ഹദീസ് ആണ് ഇതെന്നതല്ലേ സത്യം? ചിന്തിക്കൂ സഹോദരന്മാരേ..

    "അത്തരം അനുസരണങ്ങള്‍ ആരാധനയുമായി ബന്ധപ്പെട്ടത് കൊണ്ടാണ് ശിര്‍ക്കായി തീര്‍ന്നത്. അല്ലാതെ കേവലം അവരെ അനുസരിച്ചു എന്നത് കൊണ്ടല്ല." (പേജ് 2 )
    ആരാധനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അനുസരിക്കുമ്പോള്‍ മാത്രമേ ശിര്‍ക്ക് ആവൂ എന്ന വാദം ഖുര്‍ആനിനു നിരക്കാത്തത് ആണെന്നതല്ലേ സത്യം? എന്‍റെ രണ്ടാമത്തെ കമന്‍റില്‍ കൊടുത്തിട്ടുള്ള ആയത്ത് (അന്‍ആം:121 ) പ്രകാരം ആരാധനയല്ലാത്ത കാര്യത്തില്‍ അവരെ അനുസരിച്ചാലും ശിര്‍ക്ക് ആവും എന്ന് വ്യക്തമല്ലേ?

    "സത്യ വിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവേ അനുസരിക്കുക, അവന്‍റെ ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യ കര്‍ത്താക്കളെയും അനുസരിക്കുക" (അന്നിസ്സാ: 59 ) എന്നതിലെ അനുസരണം, അല്ലാഹുവിന്‍റെ നിയമങ്ങള്‍ക്കു വിധേയമായുള്ള അനുസരണം ആണെന്നതല്ലേ സത്യം? അഥവാ ആത്യന്തികമായി അല്ലാഹുവിനെയല്ലേ അനുസരിക്കുന്നത്? ഏതെങ്കിലും നേതാവ്, നാളെ മുതല്‍ മഗരിബ് നമസ്കാരം 2 റകഅത്ത് നമസ്കരിച്ചാല്‍ മതി എന്ന് പറഞ്ഞാല്‍ മുഖത്ത് നോക്കി പറ്റില്ല എന്ന് നമ്മള്‍ പറയില്ലേ? അല്ലെങ്കില്‍, നാളെ മുതല്‍ നിങ്ങള്‍ക്ക് ശവം ഭക്ഷിക്കാം എന്ന് പറഞ്ഞാല്‍ വേറെ ആളെ നോക്ക് എന്ന് നമ്മള്‍ പറയില്ലേ? അവരോടുള്ള അനുസരണം അല്ലാഹുവിന്‍റെ കല്പന പ്രകാരം ആണെന്നതിന് താഴെ പറയുന്ന ഖുര്‍ആന്‍ സൂക്തംതെളിവല്ലേ?
    "അല്ലാഹുവിന്റെ കല്‍പന പ്രകാരം അനുസരിക്കപ്പെടാന്‍ വേണ്ടിയല്ലാതെ ഒറ്റ പ്രവാചകനെയും നാം അയച്ചിട്ടില്ല" (ഖുര്‍ആന്‍ 4 : 43 )

    ഇബാദത്ത് എന്ന ഇസ്ലാമിക സാങ്കേതിക ശബ്ദത്തിനു മലയാളത്തിലെ "ആരാധന" എന്ന വാക്ക് പോര എന്ന് അംഗീകരിക്കാന്‍ ഇനിയും മടിയോ?

    ReplyDelete
  6. ലേഖനത്തിലെ ചോദ്യങ്ങള്‍ എല്ലാം വളരെ ബാലിശം ആണെന്ന് പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്. ഇബാദത്ത് സമം അനുസരണം എന്ന വാദത്തില്‍ കെട്ടിപ്പൊക്കിയ ചോദ്യങ്ങള്‍ ആണ് മുഴുവനും. ഇബാദത്തും ഇതാഅത്തും പര്യായ പദങ്ങള്‍ ആണെന്ന് ആരും പറഞ്ഞിട്ടില്ല. ഇബാദത്ത് എന്ന അറബി പദത്തിന് ആരാധന എന്ന കേവല മലയാള പദം പോര എന്നാണു പറഞ്ഞത്. കാരണം സൂക്ഷ്മാര്‍ഥത്തില്‍ അല്ലാഹുവിനെ തള്ളിയുള്ള മുഴുവന്‍ അനുസരണവും ഇബാദത്തില്‍ പെടും എന്നാണു പറയുന്നത്(ഇബാദത്തിനെ കുറിച്ച് ഖുര്‍ആനിക പ്രയോഗങ്ങള്‍ ഇവിടെ http://www.islampadanam.com/articles/Articls/Ibadath.htm#3 വായിക്കാം) . ഖേദകരമെന്ന് പറയട്ടെ, ലേഖനം മുഴുവന്‍ ഖണ്ഡിക്കുന്നത് ഇബാദത്ത് സമം ഇതാഅത്ത് എന്ന വാദത്തെയാണ്.
    ലേഖനം വായിച്ചപ്പോള്‍ ആദ്യം ഓര്‍മ വന്നത് സുന്നി മുസ്ലിയാക്കന്മാര്‍ ഖബര്‍ സിയാറത്ത്‌ ശിര്‍ക്കല്ല, സുന്നത്താണ് എന്ന് സ്ഥാപിക്കാന്‍ വേണ്ടി നടത്തുന്ന മണിക്കൂറുകളോളം നീളുന്ന പ്രസംഗം ആണ്. ഖബര്‍ സിയാറത്തല്ല, ഖബര്‍ പൂജയാണ് ശിര്‍ക്ക് എന്ന് മുസ്ലിയാര്‍ക്ക് അറിയാഞ്ഞിട്ടല്ല, അണികളെ ഒന്ന് വിശ്വസിപ്പിക്കണമല്ലോ എന്ന വെപ്രാളമാണ് ഈ തെറ്റിദ്ധരിപ്പിക്കലിനു പിന്നില്‍.

    ReplyDelete
  7. @Muneer ഇബാദത്തിന്ന്‌ മുജാഹിദുകള്‍ പറയുന്ന അര്‍ഥവും വ്യാഖ്യാനവും സമ്പൂര്‍ണമല്ല. ജമാഅത്തെ ഇസ്‌ലാമി പറയുന്നതാണ്‌ സമ്പൂര്‍ണമായ അര്‍ഥവും വ്യാഖ്യാനവും എന്നാണല്ലോ വാദം. എങ്കില്‍ നിങ്ങള്‍ നല്‍കുന്ന സമ്പൂര്‍ണ വ്യാഖ്യാനപ്രകാരം മുജാഹിദുകള്‍ക്ക്‌ മോചിതരാകുവാന്‍ സാധിക്കാത്ത ഏതെല്ലാം ശിര്‍ക്കില്‍ നിന്നാണ്‌ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ക്ക്‌ മോചിതരാകുവാന്‍ സാധിച്ചിട്ടുള്ളത്‌? ഇബാദത്തിന്ന്‌ മുജാഹിദുകള്‍ നല്‍കുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ഏതെല്ലാം ശിര്‍ക്കിലാണ്‌ അവര്‍ അകപ്പെട്ടിട്ടുള്ളത്‌? ഉത്തരം വിശദീകരിക്കുമ്പോള്‍ ആടിനെ പട്ടിയാക്കി തല്ലിക്കൊല്ലരുതെന്ന്‌ അപേക്ഷിക്കുന്നു.... വിശദമായി ഇത് കൂടി കൂട്ടി വായിച്ചോളൂ

    ReplyDelete
  8. സഹോദരാ,
    >>മുജാഹിദുകള്‍ക്ക്‌ മോചിതരാകുവാന്‍ സാധിക്കാത്ത ഏതെല്ലാം ശിര്‍ക്കില്‍ നിന്നാണ്‌ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ക്ക്‌ മോചിതരാകുവാന്‍ സാധിച്ചിട്ടുള്ളത്‌? ഇബാദത്തിന്ന്‌ മുജാഹിദുകള്‍ നല്‍കുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ഏതെല്ലാം ശിര്‍ക്കിലാണ്‌ അവര്‍ അകപ്പെട്ടിട്ടുള്ളത്‌?<<

    മുജാഹിദുകള്‍ ശിര്‍ക്ക് ചെയ്യുന്നവരാണോ അല്ലേ എന്നതാണോ ഈ പോസ്റ്റിന്‍റെ വിഷയം? ഇബാദത്തിന്റെ പരിധിയില്‍ എന്തൊക്കെ വരും എന്നതല്ലേ? അനുസരണം ഒരു വിധത്തിലും പെടുകയില്ലെന്നു മുജാഹിദുകള്‍ പറയുന്നു. അല്ല എന്ന് ഖുര്‍ആന്‍ സൂക്തത്തിന്റെ പിന്‍ബലത്തില്‍ ഞാന്‍ വാദിച്ചു. അതിനു മറുപടി തരാതെ, ആടിനെ പട്ടിയാക്കി തല്ലി കൊല്ലാന്‍ നോക്കുന്നത് താങ്കളല്ലേ?

    ഇനി അതല്ല, മുജാഹിദുകളുടെ വിശദീകരണത്തിന്റെ പരിധിയില്‍ വരാത്ത എന്തൊക്കെ ശിര്‍ക്കുകള്‍ ആണ് ഞാന്‍ ശിര്‍ക്കായി പരിഗണിക്കുന്നത് എന്നാണു ഉദ്ദേശിച്ചതെങ്കില്‍ അത് പോസ്റ്റിന്റെ പരിധിയില്‍ വരുന്നതാണ്. അങ്ങനെ ആണോഉദ്ദേശിച്ചത്?

    ReplyDelete
  9. താങ്കള്‍ നല്‍കിയ ലിങ്ക് വായിച്ചു. ഏറെ പ്രതീക്ഷയോടു കൂടിയാണ് വായിച്ചത്. പക്ഷെ അവിടെയും ശങ്കരന്‍ തെങ്ങില്‍ തന്നെ. ഇബാദത്ത് സമം ഇതാഅത്ത് എന്നത് തെറ്റാണെന്ന് തെളിയിച്ചിരിക്കുന്നു!

    >>"എന്നാല്‍ പരിശുദ്ധ ഖുര്‍ആനില്‍ നിരുപാധികമായ അനുസരണം അല്ലെങ്കില്‍ അടിമത്തം എന്ന പദം പ്രയോഗിച്ച ശേഷം അതിന്റെ പര്യായപദമാണ്‌ ഇബാദത്തെന്ന്‌ തോന്നിപ്പിക്കുന്ന പ്രയോഗങ്ങള്‍ നമുക്ക്‌ കാണാന്‍ സാധിക്കുകയില്ല"<< !!!

    അനുസരണം ഒരു വിധത്തിലും ശിര്‍ക്ക് ആവുകയില്ല എന്നാണ് വാദം എങ്കില്‍, എന്‍റെ രണ്ടാമത്തെ കമന്‍റില്‍ തന്നിരിക്കുന്ന ഖുര്‍ആന്‍ സൂക്തത്തിന് വിശദീകരണം വേണം. അതും അവിടെ കണ്ടിട്ടില്ല. ഇനി ഏതെങ്കിലും ലിങ്ക് ഉണ്ടോ?

    ReplyDelete
  10. മറ്റു വിഷയങ്ങളിലെന്ന പോലെ ഇബാദത്തിന്റെ അര്‍ത്ഥത്തിന്റെ കാര്യത്തിലും മുജാഹിദുകള്‍ക്ക് ഏകാഭിപ്രായമില്ല.
    -------------------

    കേരളത്തിലെ മുജാഹിദ് പണ്ഡിതന്‍മാരില്‍ പ്രമുഖനായ കെ. ഉമര്‍മൌലവി എഴുതി: "ഇബാദത്തിന്ന് അനുസരണംഎന്ന് അര്‍ത്ഥം വെക്കല്‍ ശരിയാകുമോ എന്ന് ഞാന്‍ പരിശോധിക്കുവാന്‍ തുടങ്ങി. വളരെയധികം പണ്ഡിതന്‍മാരുമായി ചര്‍ച്ച ചെയ്തു. വളരെയധികം ഗ്രന്‍ഥങ്ങള്‍പരിശോധിച്ചു. സര്‍വാംഗീകൃതമായ ലിസാനുല്‍അറബ് എന്ന മഹാ ഡിക്‌ഷ്‌ണറി അന്ന് കേരളത്തില്‍ എവിടെയും ഉണ്ടായിരുന്നില്ല. ഉമറാബാദില്‍ പോയി അതും നോക്കി. അവസാനം എനിക്ക് അങ്ങേയറ്റം ബോധ്യപ്പെട്ടു. അനുസരണം എന്ന് ഇബാദത്തിന്ന് അര്‍ത്ഥംവെക്കാന്‍ പറ്റുകയില്ല." (സല്‍സബീല്‍ മെയ് 20,1996, പേജ് 6,7)
    ഉമര്‍ മൌലവി ഒന്നുകില്‍ ലിസാനുല്‍ അറബ് കണ്ടിട്ടില്ല; അല്ലെങ്കില്‍ വായിച്ചിട്ട് മനസ്സിലായിട്ടില്ല. കാരണം ലിസാനുല്‍ അറബ് പരിശോധിക്കുന്ന ആര്‍ക്കും ഇബാദത്തിന്ന് അനുസരണം എന്ന് അര്‍ത്ഥം പറയാന്‍പറ്റുകയില്ലെന്ന് ബോധ്യമാവുകയില്ല. ഭാഷാപ്രയോഗമെന്ന നിലക്കും സാങ്കേതിക പ്രയോഗമെന്ന നിലക്കും ഇബാദത്തിന്ന് അനുസരണം എന്ന് അര്‍ത്ഥം അതില്‍ അര്‍ത്ഥ ശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്.
    അറബി വ്യാകരണ നിയമങ്ങളനുസരിച്ച് ഇബാദത്തിന്ന് അടിമ വേല എന്നര്‍ത്ഥം പാടില്ലെന്ന വിചിത്ര വാദമുന്നയിച്ച് ജ്മാഅത്തിനെ വിമര്‍ശിക്കുന്ന 'ഇബാദത്ത് ഒരു പഠനം' എന്ന കൃതിയില്‍ ഇങ്ങനെ കാണാം.'അബ്‌ദ്‌' എന്ന പദം ഇബാദത്തുമായി പ്രത്യക്‌ഷത്തില്‍ ബന്ധം തോന്നാമെങ്കിലും ഇബാദത്തിന്ന് അടിമ വേല എന്നര്‍ത്ഥമില്ല. (മുജാഹിദ് പബ്ലിക്കേഷന്‍സ്, പേജ് 19)
    ഉമര്‍ മൌലവി എഴുതുന്നു: ഇബാദത്ത് എന്ന പദത്തിന്ന് അടിമത്തം ദാസ്യ വൃത്തി എന്നര്‍ത്ഥമില്ല. (സല്‍സബീല്‍ പുസ്തകം 7, ലക്കം7, പേജ് 11)
    എന്നാല്‍ മുജാഹിദ് പ്രസ്ഥാനത്തിന്‍റെ പ്രമുഖ പണ്ഡിതന്‍മാരായ ജനാബുമാര്‍ പി. കെ. മൂസ മൌലവി, മുഹമ്മദ് അമാനി മൌലവി എന്നിവര്‍ ചേര്‍ന്നു തയ്യാറാക്കിയ ഖുര്‍ആന്‍ പരിഭാഷയിലിങ്ങനെ കാണാം: "ഭാഷാര്‍ത്ഥം നോക്കുമ്പോള്‍ താഴ്മ കാണിക്കല്‍, ഭക്തി അര്‍പ്പിക്കല്‍, കീഴ്പ്പെടല്‍, അനുസരിക്കല്‍,വണങ്ങല്‍,അടിമവേല ചെയ്യല്‍, ആരാധിക്കല്‍,പുണ്യം ചെയ്യല്‍, എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങളില്‍ സന്ദര്‍ഭോചിതം ഇബാദത്ത് എന്ന പദം വരാവുന്നതാണ്. (വിശുദ്ധ കുര്‍ആന്‍ വിവരണം, രണ്ടാം പകുതി,വാല്യം:2, 1967, പേജ്:504)

    രണ്ട്: ഉമര്‍ മൌലവി എഴുതുന്നു: "അല്ലാഹു അല്ലാത്തവര്‍ക്ക് അടിമവേല ചെയ്യല്‍ ശിര്‍ക്കാണെന്ന് ജമാഅത്തെ ഇസ്‌ലാമി വാദിക്കുന്നു. അതും ഇസ്‌ലാമില്‍ ഇല്ലത്ത ഒരു പുതിയ വാദമാണെന്ന് ഞങ്ങള്‍ പറയുന്നു." (സല്‍സബീല്‍ പു. 3, ല.3. പേജ് 40)
    ഇതിന്ന് മുജാഹിദുകളുടെ മുഖപത്രം ഇങ്ങനെ മറുപടി പറയുന്നു: "മനുഷ്യവംശത്തെ എല്ലാ വിധ അടിമത്തങ്ങളില്‍ നിന്നും മോചിപ്പിച്ചു കൊണ്ട് അല്ലഹുവിന്‍റെ മാത്രം അടിമത്തം സ്വീകരിക്കുവാന്‍ തയ്യാറാക്കുക എന്നതാണ്‌ ഇസ്‌ലാം ഉദ്ദേശിക്കുന്നത്. (അല്‍മനാര്‍ പു. 15,ല, 7. പേജ് 188)
    മര്‍ഹൂം കെ എം മൌലവി എഴുതുന്നു: "ഇസ്‌ലാം വന്നപ്പോള്‍ അത് ജനങ്ങളെ മതത്തിലും ഭരണത്തിലും കലര്‍പ്പില്ലാത്ത സ്വാതന്ത്ര്യത്തിലേക്ക് നയിച്ചു. ആരാധനയും അടിമത്തവും അര്‍പ്പണവും അല്ലാഹുവിന്ന് മാത്രമാക്കിത്തീര്‍ത്തു. അതില്‍ അവന്ന് യാതൊരു പങ്കുകാരുമില്ല. (അല്‍മുര്‍ശിദ് ഭാഗം 4, പേജ് 302)
    യുവ മുജാഹിദുകളുടെ പ്രസാധനാലയമായ യുവത ബുക് ഹൌസ് പ്രസിദ്ധീകരിച്ച അബുല്‍ ഹസന്‍ അലി നദ്‌വിയുടെ അര്‍കാനെ അര്‍ബ-അയില്‍ നമസ്‌കാരം അല്ലാഹു അല്ലാത്തവരുടെ അടിമത്തത്തില്‍ നിന്ന് മനുഷ്യനെ മോചിപ്പിക്കാനുള്ളതാണെന്ന് പ്രഖ്യാപിക്കുന്നു. (പേജ് 72, 73)

    ReplyDelete
  11. മൂന്ന്: "അല്ലാഹു അല്ലാത്തവരെ അനുസരിക്കലും അല്ലഹു അല്ലാത്തവര്‍ക്ക് അടിമ വേല ചെയ്യലും ശിര്‍ക്കാണെന്ന് ലോകത്ത് ആരും പറഞ്ഞിട്ടില്ല. മൌദൂദി സാഹിബ് കളവ് പറഞ്ഞതാണെന്ന്" ഉമര്‍ മൌലവി വാദിക്കുന്നു. (സല്‍സബീല്‍ പു. 8. ല. 6. പേജ് 9)

    "ആരെങ്കിലും അല്ലാഹു അല്ലാത്തവരുടെ അടിമയായാല്‍ അയാല്‍ മുശ്‌രികായിത്തീരുമെന്ന്" ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ്യയും (അല്‍ഉബൂദിയ്യ പേജ് 112) " അല്ലാഹുവിന്‍റെ കല്‍പനക്കെതിരില്‍ പണ്ഡിതന്‍മാരെയും മറ്റും അനുസരിക്കല്‍ ശിര്‍ക്കാണെന്ന്" ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബും (മജ്‌മൂഅതുത്തൌഹീദിന്നജ്ദിയ്യഃ പേജ് 6, 7) ഉള്‍പ്പെടെയുള്ള പണ്ഡിതന്‍മാരെല്ലാം വ്യക്തമാക്കിയിട്ടുണ്ട്‌.

    യഥാര്‍ത്ഥത്തില്‍ മൌദൂദി സാഹിബിന്‍റെ മേല്‍ വ്യാജമാരോപിക്കാനായി ഉമര്‍ മൌലവി ഉന്നയിച്ച വാദത്തിന്ന് അദ്ദേഹത്തിന്‍റെ പത്രം തന്നെ മറുപടി എഴുതുന്നുണ്ട്. "ഗുലാം അഹ്‌മദ് എന്ന പേരുതന്നെ മുഅ്‌മിനിനു ചേര്‍ന്നതല്ല. കാരണം അഹ്‌മദിന്‍റെ അടിമ എന്നാണ്‌ ആ വാക്കിന്‍റെ അര്‍ത്ഥം. അപ്പോള്‍ ശിര്‍ക്കിന്‍റെ നാമാവാതായ കള്ളപ്രവാചകനാണദ്ദേഹം. " (സല്‍സബീല്‍ പു 2, ല. 10)

    നാല്‌: ഇബാദത്ത് എന്ന പദത്തിന്‌ അനുസരണം എന്ന് അര്‍ത്ഥമേ ഇല്ലെന്നു വാദിച്ച വ്യക്തി തന്നെ എഴുതുന്നു: "നൂറുക്കണക്കിനു സന്ദര്‍ഭങ്ങളില്‍ ഉപയോഗിച്ചിട്ടുള്ള ഇബാദത്തിന്ന് രണ്ടോ മൂന്നോ സ്ഥലങ്ങളില്‍ അനുസരണം എന്നുദ്ദേശിക്കാമെന്നു വെച്ച് എല്ലാ സ്ഥലങ്ങളിലും ആ അര്‍ത്ഥം കൊണ്ട് സായൂജ്യം നേടാനുള്ള വ്യഗ്രതയില്‍ സംഭവിച്ചു പോയതാണിതെല്ലാം. (സല്‍സബീല്‍ 1972 ജൂലൈ 17)
    ഇബാദത്തിന്ന് അനുസരണം എന്ന് ആരും മുമ്പ് അര്‍ത്ഥം പറഞ്ഞിട്ടില്ലെന്ന് എഴുതി വിട്ടവര്‍ തങ്ങള്‍ക്ക് തന്നെ ഇങ്ങനെ മറുപടി എഴുതിയിരിക്കുന്നു: "പിശാചിന്ന് നിങ്ങള്‍ ഇബാദത്ത് ചെയ്യരുത്" എന്നു ഖുര്‍ആന്‍ പറഞ്ഞതിന്ന് അധിക മുഫസ്സിറുകളും "പിശാചിനെ അനുസരിക്കരുതെന്ന് അര്‍ത്ഥം പറഞ്ഞിരിക്കുന്നു." (സല്‍സബീല്‍ 20 ജൂലൈ 1972)
    ഉമര്‍ മൌലവി തന്നെ "പിശാചിന്ന് നിങ്ങള്‍ ഇബാദത്ത് ചെയ്യരുത്" എന്നതിന്ന് അറബി മലയള ഖുര്‍ആന്‍ പരിഭാഷയില്‍ അനുസരിക്കരുതെന്നാണ്‌ അര്‍ത്ഥം നല്‍കിയത്.

    ReplyDelete
  12. അഞ്ച്: ഇബാദത്തിന്ന് ആരാധന എന്ന് മാത്രമേ അര്‍ത്ഥമുള്ളുവെന്നും അവ്വിധമേ അത് പ്രയോഗിക്കപ്പെട്ടിട്ടുള്ളുവെന്നും വാദിക്കുന്ന മുജാഹിദുകള്‍ക്ക് മറുപടി പറയുന്നത് അവരുടെ പണ്ഡിതന്‍മാര്‍ തന്നെയാണ്‌. പി. കെ. മൂസ മൌലവി, എ. അലവി മൌലവി,മുഹമ്മദ് അമാനി മൌലവി എന്നിവര്‍ ചേര്‍ന്ന് തയ്യറാക്കിയ ഖുര്‍ആന്‍ പരിഭാഷയിലിങ്ങനെ കാണാം. "ഭാഷാര്‍ത്ഥം നോക്കുമ്പോള്‍ താഴ്മ കാണിക്കല്‍, ഭക്തി അര്‍പ്പിക്കല്‍, കീഴ്പ്പെടല്‍,അനുസരിക്കല്‍, വണങ്ങല്‍, അടിമ വേല ചെയ്യല്‍, ആരാധിക്കല്‍, പുണ്യം ചെയ്യല്‍ എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങളില്‍ സന്ദര്‍ഭോചിതം ഇബാദത്ത് എന്ന പദം വരാവുന്നതാണ്‌. ഖുര്‍ആനിലും ഹദീസിലും ഇസ്‌ലാമിക ഗ്രന്‍ഥങ്ങളിലും ആരാധന എന്ന അര്‍ത്ഥത്തിലാണ്‌ മിക്കവാറും ആ പദം ഉപയോഗിക്കപ്പെട്ടു കാണുന്നത്. ചുരുക്കം ചിലപ്പോള്‍ മേല്‍ക്കണ്ട ഏതെങ്കിലും അര്‍ത്ഥത്തിലും ഉപയോഗിക്കപ്പെടാതില്ല. അതിലൊന്നാണ്‌ സൂറത്തുല്‍ മുഅ്‌മിനൂനിലെ 47-ആം ആയത്തില്‍ നാം കണ്ടത്. (വിശുദ്ധ ഖുര്‍ആന്‍ വിവരണം രണ്ടാം പകുതി വല്യം 2. പേജ് 504, നവമ്പര്‍ 1967)
    ആറ്: ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശിക്കാനായി ഈമാം റാസീ (റ) യുടെ മേല്‍ കള്ളമാരോപിക്കാന്‍ വരെ വിമര്‍ശകന്‍മാര്‍ ധൃഷ്ടരായി. 'ഇബാദത്ത് എന്നതിന്ന് ആരെങ്കിലും അനുസരണം എന്ന് അര്‍ത്ഥം കല്‍പ്പിക്കുന്ന പക്‌ഷം അവന്‍ അബദ്ധം പറഞ്ഞു'വെന്ന് ഇമാം റാസി എഴുതുയതായി ഉമര്‍ മൌലവി വാദിക്കുന്നു. (സല്‍സബീല്‍ പു. 1, ല.11. പേജ് 32)
    എന്നാല്‍ ഇമാം റാസി അങ്ങനെ എഴുതിയിട്ടില്ല. ഇബാദത്തെന്നാല്‍ അനുസരണം (ത്വാഅത്ത്) എന്നാണെന്ന് വാദിക്കാന്‍ പാടില്ലെന്നാണ്‌ റാസീ വ്യക്തമാക്കിയത്. രണ്ടും തമ്മിലുള്ള അന്തരം വ്യക്തമണല്ലോ.
    ഏഴ്‌: മൌദൂദി സാഹിബിന്ന് മുമ്പ് ഇബാദത്തിന്ന് അനുസരണം എന്ന് ആരും അര്‍ത്ഥം പറഞ്ഞിട്ടില്ലെന്ന് വാദിച്ച വ്യക്തി തന്നെ എഴുതുന്നു. "എന്നാല്‍ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ ഇബാദത്തിന്ന് അനുസരണം എന്നര്‍ത്ഥം ഉറപ്പിക്കാന്‍ ഏറ്റവും വലിയ പ്രമാണമായി എടുത്തു കാണിക്കുന്നത് ഇമാം റാസിയുടെ വാക്കുകളാണ്. അങ്ങനെയുള്ള ചില അബദ്ധങ്ങള്‍ ഇമാം അവര്‍കള്‍ എഴുതിയിട്ടുണ്ട്. അദ്ദേഹം വലിയ മഹാന്‍ തന്നെ. എന്നാല്‍ ഇപ്പറഞ്ഞത് മഹാ തെറ്റാണ്. (സല്‍സബീല്‍ പു. 2, ല. 8. പേജ് 45, 46)
    ഉമര്‍ മൌലവിയുടെ പ്രസ്താവത്തെ പ്രമുഖ മുജാഹിദ് പണ്ഡിതനും ഗ്രന്‍ഥകാരനും ജാമിഅ നദ്‌വിയ്യ അദ്ധ്യാപകനുമായ അബ്ദുസ്സലാം സുല്ലമി തിരുത്തുന്നു: "പിശാചിന്ന് ഇബാദത്തെടുക്കുക എന്നതിന്‍റെ വിവക്‌ഷ അനുസരണമാണെന്ന് ഇമാം റാസി പ്രസ്താവിക്കുന്നു. (റാസി 21/224) ഭാഷയില്‍ ഈ പദത്തിന്‌ അനുസരണം എന്നര്‍ത്ഥമുണ്ട്. ആരാധിക്കുക എന്ന അര്‍ത്ഥവും ഇവിടെ നല്‍കാവുന്നതാണ്‌. ഏറ്റവും അനുയോജ്യമായത് ഇമാം റാസീ (റ) നല്‍കുന്ന അര്‍ത്ഥമാണ്‌." (സൂറത്തു മര്‍യം പരിഭാഷയും വ്യാഖ്യാനവും പേജ് 28)

    ReplyDelete
  13. പൂര്‍വികരായ പണ്ഡിതരെ തള്ളിപരയുന്നത് കാണുക.
    --------------------------------

    "ജമാഅത്തെ ഇസ്ലാമിക്കാര്‍ ഇബാദത്തിന് അനുസരണം എന്ന അര്‍ത്ഥം ഉറപ്പിക്കാന്‍ ഏറ്റവും വലിയ പ്രമാണമായി എടുത്തു കാണിക്കുന്നത് ഇമാം റാസിയുടെ വാക്കുകളാണ്. അങ്ങനെയുള്ള ചില അബദ്ധങ്ങള്‍ ഇമാം അവര്‍കള്‍ എഴുതിയിട്ടുണ്ട്. അദ്ദേഹം വലിയ മഹാന്‍ തന്നെ. പക്ഷേ ഇപ്പറഞ്ഞത് മഹാ തെറ്റാണ്.'' (പുസ്തകം:2, ലക്കം:8, 1972 സെപ്റ്റംബര്‍, പേജ്: 45,46)


    "മുസ്ലിം ലോകം ഇമാമുല്‍ മുഫസ്സിരീന്‍ എന്ന ആദരണീയ സ്ഥാനം നല്‍കി സ്വീകരിച്ച മഹാപണ്ഡിതനും ഖുര്‍ആന്‍ വ്യാഖ്യാതാവുമാണ് ഇബ്നുജരീരിത്ത്വബ്രി (റ). അദ്ദേഹത്തിന് ഇബാദത്തിന്റെ അര്‍ത്ഥകല്‍പനയില്‍ പിശകു പറ്റിയിട്ടുണ്ട്. സൌദി അറേബ്യയിലെ 50ല്‍ പരം അറിയപ്പെട്ട മഹാ പണ്ഡിതന്മാര്‍ ചേര്‍ന്ന് തയ്യാറാക്കിയതെന്ന് പ്രസ്താവിക്കപ്പെടുന്ന ഒരു പാഠപുസ്തകത്തില്‍ ഇബാദത്തിന് അര്‍ത്ഥം നല്‍കിയത് തെറ്റാണ്.'' (സല്‍സബീല്‍ 98 ഫെബ്രുവരി)


    "ഇമാം ഖുര്‍ത്വുബി മഹാന്‍ തന്നെ. പക്ഷേ, അടിമത്തം എന്ന അര്‍ത്ഥം സ്വീകാര്യമല്ല. നിരുപാധികമായ അനുസരണം അല്ലാഹുവിന് മാത്രം എന്നര്‍ത്ഥവും ഇബാദത്തിന് നല്‍കിക്കൂടാ. അത് പ്രവാചകന് അവകാശപ്പെട്ടതാണെന്ന് ഖുര്‍ആന്‍ ശക്തിയായി കല്‍പിക്കുന്നു. ഇബാദത്ത് അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാണുതാനും. അപ്പോള്‍ ഈ അര്‍ത്ഥം അവിടെ പറ്റുകയില്ല. അല്ലാഹുവിന് മാത്രം അവകാശപ്പെട്ട 'ആരാധന' മാത്രമേ അവിടെ അര്‍ത്ഥമാക്കാന്‍ പാടുള്ളൂ. മറിച്ചാര് വാദിച്ചാലും ശഹാദത്ത് കലിമയെ വികലമാക്കലാണ് ഫലം. ഇവിടെ റശീദ് രിളായും റശീദ് കുട്ടമ്പൂരും എന്നെ സംബന്ധിച്ചേടത്തോളം സമമാണ്.'' (സല്സബീല്‍ 1998 നവംബര്‍)

    ReplyDelete

വന്നതിനും വായിച്ചതിനും നന്ദി . . താങ്കള്‍ക്കു വിഷയവുമായി ബന്ധപ്പെട്ടു പറയുവാനുള്ളത് ഇവിടെ എഴുതുക. കമന്റ്‌ moderation ഉണ്ട് . കോപ്പി പേസ്റ്റ് കമന്റ്‌ കല്‍ അനുവദനീയമല്ല .
മറ്റുള്ളവ തീര്‍ച്ചയായും പ്രസിദ്ധീകരിക്കും .