بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

ഈ ബ്ലോഗ്‌ ആരെയെങ്കിലും തര്‍ക്കിച്ചു തോല്പ്പിക്കാം എന്ന് കരുതി എഴുതുന്നതല്ല , മറിച്ചു പരിശുദ്ധ ഇസ്ലാമിനെ മനസ്സിലായ രൂപത്തില്‍ വായനക്കാരുമായി പങ്കു വെക്കുവാനും ഒരു പരിധി വരെ നല്ല രീതിയിലുള്ള സംവാദം നടത്തുവാനും വേണ്ടിയാണ് .ഇത് ഒരു തുടക്കക്കാരന്റെ ബ്ലോഗല്ല ,മറിച്ചു പത്തിലധികം വര്‍ഷങ്ങളായി സംഘടനാപ്രവര്‍ത്തനം നടത്തി വരുന്ന ഒരു എളിയ പ്രവര്‍ത്തകന്റെ പ്രവര്ത്തനത്തിന്റെ ഭാഗമാണ് .

രാഷ്ട്രീയ നിലപാട് മുജാഹിദുകൾ എന്നും വ്യക്തമാക്കിയിട്ടുള്ളതാണ്.

ജമാഅത്തുകാരും മുജാഹിദുകളും തമ്മിലുള്ള പ്രധാന വ്യത്യാസം, ജമാഅത്തെ ഇസ്ലാമി പറയുന്നു, ഇസ്ലാം രാഷ്ട്രീയമാണ്, ഭരണമാണ് എന്നതും മുജാഹിദ് പറയുന്നത് മുകളിൽ സൂചിപ്പിച്ചത് പോലെ ഇസ്ലാം എന്നാൽ രാഷ്ട്രീയമോ ഭരണമോ അല്ല എന്നാൽ ഇസ്ലാമിൽ രാഷ്ട്രീയ ഭരണ നിയമങ്ങളുണ്ട് എന്നതുമാണ്. ഒന്ന് വിശദമാക്കിയാൽ, കച്ചവടം ദുനിയാവിന്റെ കാര്യമാണ്. എങ്കിലും അത് എങ്ങിനെയാകണം എങ്ങിനെ ആയിക്കൂടാ എന്ന കാര്യത്തിൽ ഇസ്ലാം നിയമങ്ങൾ വെച്ചിട്ടുണ്ട് എന്നത് പോലെ. കച്ചവടം നമസ്കാരം പോലെയുളള ഒരു മതകര്യമല്ല. നമസ്കാരം തുടങ്ങിയവ അല്ലാഹുവും അവന്റെ പ്രവാചകനും പഠിപ്പിച്ച രൂപത്തിലായിരിക്കണം കച്ചവടത്തിൽ പുതിയ മാറ്റങ്ങളും കൂട്ടിചേർക്കലുമൊക്കെ ആകാം. ഭരണത്തിന്റെ കാര്യവും ഇതിൽ നിന്നും വ്യത്യസ്തമല്ല. ഭരണ സംബന്ധമായി ഇസ്ലാം നിയമ നിർദേശങ്ങൾ വെച്ചിട്ടുണ്ടെങ്കിലും ഭരണ നിർവാഹണരീതിയിൽ നിയമ വിരുദ്ധമല്ലാത്ത പരിഷ്കാരങ്ങളും ആകാവുന്നതാണ്.

രാഷ്ട്രീയം പോലെ ഇനി ഭൌതികപരമായ ഏതൊരു വിഷയത്തിലും വ്യക്തമായ ഒരു രൂപ രേഖ വരച്ചുവെച്ചിട്ടുണ്ടെന്ന് അല്ലാഹുവോ തിരുനബി(സ)യോ പറഞ്ഞിട്ടില്ല. ആരോഗ്യത്തിന്റെ പ്രശ്നം, ശുദ്ധജല ഭക്ഷ്യവിതരണം, ഗതാഗത സംവിദാനങ്ങൾ എന്നിവ ഏതേത് രീതിയിൽ നടപ്പിലാക്കണമെന്ന് മാർഗരേഖയില്ല. എല്ലാ കാര്യത്തിലും ധർമമേത് അധർമമേത് എന്ന് പഠിപ്പിച്ച് കൊടുക്കാനാണ് പ്രവാചകന്മാർ നിയോഗിക്കപെട്ടത്.

മുജാഹിദുകൾക്കെതിരിൽ ആരോപിക്കുന്ന നെറികെട്ട തേജോവധശ്രമമാണ് അബൂജാഹിലിന്റെ കൂടെ പോകുന്നവരെന്നത്. ഇസ്ലാഹി പ്രസ്ഥാനം എന്നും വ്യക്തമാക്കിയിട്ടുള്ളതാണ് ഇസ്ലാമിനേയോ മുസ്ലിംങ്ങളേയോ എതിർക്കുന്ന സംഘടനയിൽ ചേരുകയോ അവർക്ക് വോട്ട് കൊടുക്കുകയോ ചെയ്യാൻ പാടില്ല എന്നത്. എന്നാൽ ഇന്ത്യയിൽ എല്ലാ മതക്കാരും സമാധാനപരമായി സഹവർത്തിക്കുന്നതിന് അനുഗുണമായ തത്വങ്ങൾ അംഗീകരിക്കുന്ന സംഘടനകളുമായി സഹകരിച്ച് പ്രവർത്തിക്കുക എന്നത് മദീനയിൽ നബി(സ) മാതൃക കാണിച്ച ബഹുമത സഹപ്രവർത്തന രീതിയോട് സാമ്യമുള്ള കാര്യമാണ്. മുസ്ലിംങ്ങൾക്ക് കൂടി മതപരമായ പൂർണ്ണാവകാശങ്ങൾ ഉറപ്പ് വരുത്തുന്ന ഒരു സംവിധാനത്തിന് വേണ്ടി നിലകൊള്ളുന്ന സംഘടനകളുടെ കാര്യാലയങ്ങളെ അബൂജഹലിന്റെ ഓഫീസായി ചിത്രീകരിക്കുന്നത് ഈ നാട്ടിൽ മുസ്ലിംങ്ങൾക്ക് അല്ലാഹു നൽകിയ അപാര അനുഗ്രഹത്തോടുള്ള നന്ദികേടാണ്.

അല്ലാഹുവല്ലാതെ യാതോരൂ ദൈവവുമില്ല എന്ന് പറഞ്ഞാൽ അത് ഉണങ്ങിയ തൌഹീദെ ആവുകയുള്ളൂ എന്നും തൌഹീദ് പച്ച പിടിക്കണമെങ്കിൽ അല്ലാഹുവല്ലാതെ പ്രസിഡന്റൊ പ്രധാനമന്ത്രിയോ ഇല്ല എന്ന് പറയുന്നത് മൌദൂദിയുടെ ആശയങ്ങളിൽ അനുരാഗാത്മകമായ ഭ്രമമുള്ളതിനാലാണ്. ഏത് ഭരണക്രമമായാലും അല്ലഹുവിന്റെ അടിമ അവന് മാത്രം വണക്കമർപ്പിക്കുകയും അവനോട് മാത്രം പ്രാർത്ഥിക്കുകയും അവന്റെ വിധി വിലക്കുകൾ കഴിവിന്റെ പരമാവധി പാലിക്കുകയും ചെയ്യണം.

മതത്തിന്റെ പേരിൽ ഭരിച്ചവരുടെ തെറ്റായ നയ നിലപാടുകളായിരുന്നു യൂറോപ്പിൽ അൾട്രാ സെക്യൂലരിസ്റ്റുകൾക്കും മുസ്തഫാ കമാലിനും ബഹുജന പിന്തുണകിട്ടാൻ പ്രധാന കാരണം. ഇസ്ലാമിന്റെ സമത്വ വിഭാവനയും സഹിഷ്ണുതയും വിട്ട് വീഴ്ച്ചയും ഇസ്ലാമിക നിയമങ്ങളുടെ മൌലികതയും ജനങ്ങളെ ബോധ്യപെടുത്തുന്നതിൽ മുസ്ലിം ഭരണാധികാരികൾ പരാജയപെട്ടതെന്ത്കൊണ്ട് എന്ന് ചർച്ച മാറ്റിവെച്ച് ഹുകൂമത്തെ ഇലാഹി അംഗീകരിക്കാത്തവൻ ഏകദൈവ വിശ്വാസിയല്ലെന്ന് പ്രചരിപ്പിച്ചാൽ കമാലിസ്റ്റുകൾ കൂടുതൽ ശക്തിപ്രാപിക്കുകയെ ഉള്ളൂ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചില സ്ഥലങ്ങളിൽ എൽ.ഡി.എഫിനും ചിലയിടങ്ങളിൽ യു.ഡി.എഫിനും വോട്ട് നൽകിയും ചിലയിടങ്ങളിൽ വോട്ട് നൽകാതെയും നിന്നല്ലൊ, ഇതൊക്കെ മനുഷ്യന്റെ പരമാധികാരം അവസാനിപ്പിച്ച് അല്ലാഹുവിന്റെ പരമാധികാരം സ്ഥാപിക്കനുള്ള നയപരിപാടികളുടെ ഭാഗമാണെന്ന് അംഗീകരിക്കാൻ ഹുക്കൂമത്തെ ഇലാഹി എന്ന അന്ധവിശ്വാസത്തിന്റെ സ്വാധീനത്തിൽ അകപെട്ട്പോയ ആർക്കാണ് കഴിയുക? ഒരു കാലത്ത് അല്ലാഹുവിന്റെ പരമാധികാരം സ്ഥാപികാൻ വേണ്ടി ആർ.എസ്.എസ് നേതാക്കളെ മാലയിട്ട് സ്വീകരിച്ച ജമാഅത്തുകാർ ഇപ്പോൾ തികഞ്ഞ ഫാസിസ്റ്റ് വിരുദ്ധമായത് തന്നെ അവരുടെ നയം മൂല്യാധിഷ്ഠിതമാണെന്നതിന് മതിയായ തെളിവാണല്ലോ! ഇന്നത്തെ കാര്യം പറയേണ്ട..!!

പ്രവാചകൻ വളർത്തിയെടുത്തത് പോലുള്ള സമൂഹം ഇന്നില്ല. ഭരണമില്ലാഞ്ഞിട്ടല്ല മുസ്ലിംങ്ങളിൽ നിന്നും തുർക്കി നഷ്ടപെട്ടത്. ഭരണകർത്താക്കളുടെ തെറ്റുകളായിരുന്നു ജനങ്ങളെ അകറ്റിയത്. വളാരെ ന്യൂനപക്ഷമായി ഇന്ത്യയിലെങ്ങിനെ ഇസ്ലാമിക ഭരണം കൊണ്ട് വരാമെന്ന് പറയാമോ? മുസ്ലിം ഭൂരിപക്ഷമുള്ള സ്ഥലങ്ങളാണ് പാക്കിസ്ഥനും ബംഗ്ളാദേശും. ഒരു പക്ഷെ ഏറ്റവും കൂടുതൽ മൌദൂദി ആശയക്കാരുണ്ടാവേണ്ടിരുന്ന സ്ഥലങ്ങൾ.. എന്ത് കൊണ്ട് അവിടെ ഇത്രയും കാലം പ്രവർത്തിച്ചിട്ടും രാഷ്ട്രീയമായ ഒരു സ്വാധീനവും ഉണ്ടാക്കാൻ ജമാത്തെ ഇസ്ലാമിക്ക് സാധിച്ചില്ല? പ്രവാചകന്റെയും ഖുലഫാഈങ്ങളുടെയും രാഷ്ട്രീയ വീര്യം ലഭിക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് അവർക്കറിയാതെ പോയോ? രാഷ്ട്രീയ വീര്യം എഴുതിപിടിപ്പിക്കാം.. പക്ഷെ പ്രയോഗികമായി നടപ്പാക്കാൻ കഴിയാഞ്ഞിട്ടുണ്ടോ? ഇനി ഇന്ത്യയിലേക്ക് വരിക.. എങ്ങിനെയാണ് ഇന്ത്യയിൽ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുക? അറിയാൻ ആഗ്രഹമുണ്ട്.

ഇസ്ലാമിക രാഷ്ടമെന്ന സ്വപ്നത്തിനായി ജമാഅത്തെ ഇസ്ലാമി ഇന്ത്യയിലെ മറ്റു ഇതര മുസ്ലിം സംഘടനകളിൽ നിന്ന് വ്യത്യസ്തമായി എന്ത് ചെയ്യുന്നു എന്നറിയാൻ താല്പര്യമുണ്ട്.

ഇസ്ലാമിന്റെ അടിസ്ഥാന വിഷയം (ഇസ്ലാമിക രഷ്ട്ര സംസ്ഥാപനം) ഇന്ത്യയിലെന്നല്ല, ലോകത്ത് ഒരു രാജ്യത്തും പ്രഖ്യാപിക്കാൻ പോലും കഴിയാത്തതാണോ? ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് സ്വന്തം ചോരയിൽ പിറന്ന തെമ്മാടിയായ മകന്റെ കമന്റ് ഇന്നും ഇന്ത്യൻ മുസ്ലിംങ്ങൾ അനുഭവിച്ച് കൊണ്ടിരിക്കുന്നു. മുജാഹിദുകൾ പറഞ്ഞു, ശരിയായ തൌഹീദി പ്രബോധനത്തിലൂടെ ജനങ്ങളെ സത്യ പാതയിലേക്ക് മാറ്റി എടുത്താൽ അതിൽ പരം വിജയം എന്തുണ്ട്? എന്നാൽ അനിസ്ലാമിക രാഷ്ടത്ത് ജീവിച്ചാൽ സത്യവിശ്വാസം പൂർണ്ണമാവില്ല എന്ന് പറഞ്ഞ് ആളുകളുടെ അടിസ്ഥാന വിശ്വാസത്തിൽ തന്നെ വസ് വാസുണ്ടാക്കുകയല്ലാതെ എന്ത് ഗുണമാണ് ജമാഅത്ത് നിലപാടുകൾകൊണ്ടുണ്ടായത്? ഇന്ത്യയിൽ പ്രയോഗത്തിൽ വരുത്താൻ കഴിയാത്ത തൌഹീദി വിശ്വാസമാണ് ജമാഅത്തെ ഇസ്ലാമിക്കുള്ളതിനാലാണോ തിയോക്രസി വെടിഞ്ഞ് ‘ഇന്ത്യൻ ഡെമോക്രസിയിലേക്ക്’ മാറിച്ചിന്തിച്ചത്?
ഇന്ത്യയിലെ ഭരണം ഇസ്ലാമാക്കി മാറ്റുക എന്നത് ലക്ഷ്യമായി പ്രഖ്യാപിക്കാത്ത എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളും താഗൂത്തി പൂജയാണെന്ന് പറയുന്നവരുടെ ഇന്നത്തെ സ്ഥിതി ഒന്ന് മനസ്സിലാക്കിയാൽ നന്ന്.

അല്ലാഹുവിന്റെ റസൂലിലും ഖുർആനിലും പരലോകത്തിലും വിശ്വാസം വന്ന ഒരു ജനതയുടെ ഉപരിഘടനയാണ് ഇസ്ലാമിക ഭരണം. തറയും ചുമരും പൂർത്തിയാക്കാനുള്ള സാധ്യത ഉറപ്പുവരുത്താതെ മേല്പുരക്ക് വേണ്ടി ശൂന്യതയിൽ മുഷ്ടി ചുരുട്ടി ഇടിക്കുകയും ഉറപ്പുള്ള തറയെങ്കിലും ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ തേജോവധം ചെയ്ത് അരുക്കാക്കുകയും ചെയ്യുന്ന നിലപാട് ഇസ്ലാമിന് ദോശമേ വരുത്തൂ.

ദീൻ എന്ന പദത്തിനർത്ഥം അല്ലാഹുവിന് പൂർണ്ണമായി കീഴ്പെടൽ എന്നാണ്. മറ്റുള്ളവരെ കീഴ്പെടുത്തൽ എന്നല്ല. ദീൻ അനുസരിച്ചുള്ള ജീവിത രീതി ഓരോരുത്തരും സ്വയം സ്വീകരിക്കുന്നതിന് പ്രേരണയും പ്രചോദനവും നൽകുകയാണ് മതപ്രബോധകരുടെയും മതനേതാക്കളുടെയും ചുമതല. അധികാര ശക്തി ഉപയോഗിച്ച് ജനങ്ങളുടെ മേൽ മതനിയമങ്ങൾ അടിച്ചേല്പിക്കുക എന്നാണ് ദീനിന്റെ സംസ്ഥാപനം എന്നത്കൊണ്ട് ആരെങ്കിലും ഉദ്ദേശിക്കുന്നതെങ്കിൽ അത് അല്ലാഹു വിശ്വാസികളുടെ ജീവിത ലക്ഷ്യമായി പ്രഖ്യാപിച്ചതോ തിരുനബി(സ) ജീവിതലക്ഷ്യമായി സ്വീകരിച്ചതോ ആയ കാര്യമല്ല. അല്ലാഹു പറയുന്നത് നോക്കുക : “ അതിനാൽ നീ ഉദ്ബോധിപ്പിക്കുക, നീ ഒരു ഉദ്ബോധകൻ മാത്രമാകുന്നു. നീ അവരുടെ മേൽ അധികാരം ചെലുത്തേണ്ടവനല്ല” (വി.ഖു 88:21,22)

നൂഹ്, ഇബ്രാഹീം മൂസാ, ഈസാ എന്നീ പ്രവാചകന്മാരോട് കല്പിച്ചത് പോലെ തന്നെ മുഹമ്മദ് നബി(സ)യോട് അനുചരന്മാരോടും ‘ഇഖാമത്തുദ്ദീൻ’ നിർവഹിക്കാൻ അല്ലാഹു അനുശാസിക്കുന്നത് വി.ഖു (42:13) ൽ കാണാം. ഇഖാമത്തുദ്ദീൻ എന്ന വാക്കിനർത്ഥം ഭരണത്തിലൂടെ മതം അടിച്ചേല്പിക്കുക എന്നല്ല, വിശ്വാസത്തിലും അനുഷ്ഠാനങ്ങളിലും ജീവിതരീതിയിലുമുണ്ടാകുന്ന വൈകല്യങ്ങൾ തീർത്ത് മതത്തെ നേരെ ചൊവ്വെ നിലനിർത്തുക എന്നാണ്. കാരണം ഖുർആൻ വാക്യത്തിൽ പേരെടുത്ത് പറഞ്ഞ പൂർവ്വ പ്രവാചകന്മാരാരും ദൈവിക ഭരണകൂടത്തെ സ്ഥാപിച്ചിട്ടില്ല. അവരൊക്കെ നിർവഹിച്ച ഇഖാമത്തുദ്ദീൻ വ്യതിയാനങ്ങളെയും വൈകല്യങ്ങളെയും മാറ്റി യഥാവിധി നിലനിർത്തുക എന്നതായിരുന്നു.

ഇന്ത്യയിൽ മുസ്ലിംങ്ങൾ ന്യൂനപക്ഷവും അമുസ്ലിംങ്ങൾ ഭൂരിപക്ഷവുമാണ്.അരാജകത്വം ഒരു മതത്തിന്റെയും താല്പര്യമല്ല. ഈ സാഹചര്യത്തിൽ എല്ലാവർക്കും ഒരളവോളം സ്വീകാര്യമായ നിയമങ്ങളും അനുപേക്ഷ്യമാണ്. ഒരു മതേതര ഭരണകൂടം രൂപപെടുത്തുന്ന നിയമങ്ങൾ തികച്ചും കുറ്റമറ്റതായിരിക്കുമെന്ന് ഇവിടത്തെ മതവിശ്വാസികളാരും ഉറച്ച് വിശ്വാസിക്കുന്നില്ല. പൊതുനിയമങ്ങൾ തങ്ങളുടെ വിശ്വാസങ്ങൾക്ക് വിരുദ്ധമാകാതിരിക്കണമെന്ന് എല്ലാവർക്കും ആവശ്യപെടാം. ആ ആവശ്യത്തോട് നീതിപുലർത്താൻ ഭരണകൂടങ്ങൾ ചിലപ്പോൾ നിഷ്കർഷ കാണിച്ചെന്ന് വരാം. ന്യൂനപക്ഷങ്ങളുടെയും ദുർബലരുടെയും ആവശ്യങ്ങൾ ചിലപ്പോൾ അവഗണിക്കപെട്ടെന്ന് വരാം. എന്തായാലും പരമമായ നിയമനിർമ്മാണാധികാരം പാർലമെന്റിനും നിയമസഭക്കുമാണെന്ന് മുസ്ലിംങ്ങൾ വിശ്വസിക്കുന്നില്ല.

ഇന്ത്യൻ മുസ്ലിംങ്ങളിൽ ഖുർആനും സുന്നത്തും അംഗീകരിക്കുന്ന ആരും ഇന്ത്യൻ നിയമങ്ങൾക്ക് അപ്രമാദിത്വം കല്പിക്കുന്നില്ല. അല്ലാഹുവിന്റെ നിയമങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങളിൽ സർക്കാർ നിയമങ്ങൾ നിർബന്ധ സാഹചര്യങ്ങളിലല്ലാതെ അംഗീകരിക്കുകയുമില്ല. ഇത് ജമ മുഖപത്രമായ പ്രബോധനം പോലും അംഗീകരിച്ചതാണ്.

ഇതേപോലെ ഇന്ത്യയിലെ മുസ്ലിംങ്ങളാരും മൻ മോഹൻ സിംഹ് അനുവദിക്കുന്നതെന്തും ഹലാലും നിരോധിക്കുന്നതൊക്കെ ഹറാമുമായി വിശ്വസിക്കുന്നില്ല. ആവരാരും നിർമ്മിക്കുന്നത് അലംഘനീയമാണെന്നും കൂറോടും ഭക്തിയോടും കൂടി എക്കാലത്തും മാറ്റമില്ലാതെ അനുസരിക്കപെടണമെന്ന് അമുസ്ലിംങ്ങളെന്നല്ല, മൻമോഹൻജിയുടെ ആരാധകർപോലും വിശ്വസിക്കില്ല. (പ്രബോധനം 32, ലക്കം 3)

ഇന്ത്യയിൽ അമുസ്ലിംങ്ങളിൽ ഭൂരിപക്ഷവും ഭരണകൂടത്തിന് അപ്രമാദിത്വം കല്പിക്കാത്തവരാണ്. അവരിൽ മദ്യം വർജ്യമായി കരുതുന്നവർ ഭരണകൂടത്തിന് വേണ്ടി മദ്യപിക്കാറില്ല. വ്യഭിചാരം പാപമായി കരുതുന്നവർ സർക്കാർ വേശ്യാലയങ്ങൾക്ക് ലൈസൻസ് നൽകിയതിന്റെ പേരിൽ വ്യഭിചരിക്കില്ല.

മുസ്ലിം ഭരണത്തെയും ഇസ്ലാമിക ഭരണത്തെയും സംബന്ധിച്ച് ഏറെ തെറ്റിദ്ധാരണകളും മുൻ വിധികളും വെച്ച് പുലർത്തുന്നവരാണ് അതിക അമുസ്ലിംങ്ങളും. അവർക്കിടയിൽ ഇസ്ലാമിക പ്രബോധനം നടത്തുമ്പോൾ ഭരണനിയമങ്ങൾക്ക് ഊന്നലും മുൻഗണനയും നൽകുന്നത് വിപരീത ഫലമേ ഉണ്ടാക്കൂ. പ്രപഞ്ചനാഥൻ, ഏക ആരാധ്യൻ, കുറ്റമറ്റ മാർഗദർശനത്തിന് ആധികാരികമായി അർഹതയുള്ളവൻ എന്നീ നിലകളിൽ അല്ലാഹുവെ യഥോചിതം പരിചയപെടുത്തി വിശ്വാസം ജനിപ്പിക്കാനുള്ള ശ്രമമാണ് അവരുടെ കാര്യത്തിൽ പ്രസക്തവും പ്രായോഗികവുമായിട്ടുള്ളത്. വിശ്വാസം രൂഢമൂലമായാൽ മുഴുവൻ ജീവിതത്തിലും അല്ലാഹുവിന്റെ നിയമങ്ങൾ അലംഘനീയമായി ഗണിക്കാൻ അവർ തയ്യാറാകും.

പ്രതികരണം : 

129 സംവാദങ്ങള്‍:

 1. മുജാഹിദുകള്‍ക്ക് നിലപാടില്ല എന്ന ഊന്നിപ്പറയുന്ന ലേഖനമാണല്ലോ ഇത്. വീണ്ടും ഒട്ടേറെ ചോദ്യങ്ങള്‍ ഇങ്ങോട്ട് ചോദിച്ചിരിക്കുന്നു. ആദ്യമായി ഈ ആരോപണം ഇവിടെ ഉന്നയിക്കപ്പെടാനുണ്ടായ കാരണം വൈകിവായന തുടങ്ങിയവര്‍ക്കായി ചേര്‍ക്കാം.

  ജമാഅത്തിന്റെ മതേതരത്വം ദേശീയത്വം ജനാധിപത്യം തുടങ്ങിയിവയിലുള്ള നിലപാടുകളെ ശക്തിയുക്തം എതിര്‍ത്തപ്പോള്‍ ഇക്കാര്യത്തില്‍ മുജാഹിദുകള്‍ക്കെന്താണ് പറയാനുള്ളതെന്ന ആകാംക്ഷയായി ലബികുന്നക്കാവിന്. അദ്ദേഹം ചോദിച്ചു:

  ഇനി സലഫികള്‍ക്ക് നിലപാടുണ്ടെങ്കില്‍ അവര് പറയട്ടെ

  ൧) ദേശീയത്ത ത്തോട് സലഫികളുടെ നിലപാട് എന്താണ്??
  ൨) മതേതരത്തത്തോട് സലഫികളുടെ നിലപാട് എന്താണ്??
  ൩) ജനാധിപത്യത്തോട് സലഫികളുടെ നിലപാട് എന്താണ്???
  ൪) രാഷ്ട്രീയത്തോട് സലഫികളുടെ നിലപാട് എന്താണ്???
  സലഫികള്‍ ഖുര്‍.ആനിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തില്‍ ആവും കാര്യങ്ങള്‍ക്ക് മറുപടി പറയുക എന്ന് വിചാരിക്കുന്നു....

  ഇതേ ചോദ്യം നാല് തവണ ആവര്‍ത്തിച്ച് ചോദിച്ച് ഒരു നിലക്കും രക്ഷയില്ലെന്ന് കണ്ടപ്പോഴാണ് ആ മഹത്തായ മറുപടി വന്നത് അത് ഇങ്ങനെ വായിക്കാം.

  maip said..

  >>>> labikunnakkavu said...

  >>നിലപാടില്ലാത്തവര്‍ നിലപാടുള്ളവരെ വിമര്ശി.ക്കന്നത് ശരിയാണോ മൈപ്പേ..<<

  ആരു പറഞ്ഞു നിലപാടില്ലെന്ന്? എഴുതാപുറം വായിക്കല്ലെ. മുജാഹിദുകൾ പ്രസ്ഥാന രൂപീകരണം തൊട്ട് പറയുന്ന വിഷയമാണ്, രാഷ്ട്രീയമെന്നത് ദുനിയവിന്റെ വിഷയത്തിൽ പെട്ടതാണെന്ന്. ഇത് ‘ലബി’ബിനും ജമാഅത്തിന്റെ എല്ലാ നേതാക്കന്മാർ തൊട്ട് സകല കൌമീങ്ങൾക്കും അറിവുള്ളതാണ്. എന്നീട്ടും നിലപാടില്ലെന്ന് !! ഇല്ലാത്തത് അടിച്ചേൽപ്പിക്കണോ? കഴിയുമെങ്കിൽ ജമാഅത്ത് നേതാക്കൾ പറഞ്ഞ വൈരുദ്ധ്യങ്ങളുടെ ഡൊമോക്രസിയെ കുറിച്ച് പറയ്. <<<<

  ReplyDelete
 2. ഇത് ഒരു നിലപാടാണ് എന്നംഗീകിരക്കണമെങ്കില്‍ എനിക്ക് ചില വ്യക്തതകള്‍ വേണ്ടിയിരുന്നു അതുകൊണ്ട് അവിടെ ഞാനിങ്ങനെ ചോദിച്ചു.

  ജനാധിപത്യം, മതേതരത്വം, ദേശീയത്വം, സോഷിലിസം തുടങ്ങിയവയൊക്കെ ദുന്‍യാവുമായി ബന്ധപ്പെട്ട ഓരോരുത്തര്‍ക്കും ഇഷ്ടം പോലെ കണക്കാക്കാന്‍ കഴിയുന്ന ദുന്‍യാകാര്യമാണ് എന്നാണ് താങ്കളും കരുതുന്നതെങ്കില്‍ അഹങ്കാരത്തോടെയോ ഭീഷണിയുടെ സ്വരത്തിലോ ഒന്നുമല്ല. നിങ്ങളും സുഹൃത്തുക്കളും ഇസ്‌ലാമിനെ ഒന്നുകൂടി പഠിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. രാഷ്ട്രീയ ദുന്‍യാവിന്റെ കാര്യമാണ് എന്ന് പറയുമ്പോള്‍ അത് ആഖിറത്തിന്റെ കാര്യമല്ല എന്നാണോ താങ്കളും സുഹൃത്തുക്കളും കരുതുന്നത്. അതല്ല ദീനിന്റെ കാര്യമല്ല അതില്‍ പ്രത്യേകിച്ച് വിശുദ്ധഖുര്‍ആനോ പ്രവാചക ചര്യയോ എന്ത് പറയുന്നു എന്ന നോക്കേണ്ടതില്ല. മത്തിവാങ്ങാന്‍ സ്വര്‍ണകടയില്‍ പോകാത്തതുപോലെ രാഷ്ട്രീയം പോലയുള്ളവ ഖുര്‍ആനില്‍ തെരയേണ്ടതില്ല എന്നാണ് വാദമെങ്കില്‍. വിനീതമായി ഒരു കാര്യം ചോദിച്ചോട്ടെ പ്രവാചകന്‍ മദീനയിലെത്തിയ ഉടനെ ഒരു കൃഷി പോലെ (?) ഭരണം എന്ന ഒരു ദുന്‍യാവിന്റെ കാര്യത്തില്‍ മുഴുകുകയായിരുന്നോ.

  ഇനി ഈ പോസ്റ്റിലുള്ളത് കൂടി ചേര്‍ത്ത് വായിക്കണം പലതും വള്ളിക്കുന്നില്‍ പറഞ്ഞതാണ് എന്നറിയാം അവിടെ പ്രതികരിക്കേണ്ടെന്ന് കരുതി. താങ്കളുടെ നിലപാടുകള്‍ പരിശോധിക്കാം. നിലപാട് എന്നതിനേക്കാള്‍ ജമാഅത്തിന്റെ നിലപാട് വ്യക്തമാക്കാനുള്ള ചില അന്വേഷണങ്ങളാണ് ഇതിലും മുന്തിനില്‍ക്കുന്നത്.

  ReplyDelete
 3. നിലപടുല്ലവനെ അത് വിശദീകരിക്കാനാവൂ, അല്ലാത്തവന്‍ ചോദിച്ചു കൊണ്ടേ ഇരിക്കും. കൊണ്ഗ്രെസ്സ് മുജാഹിതിനു കൊണ്ഗ്രെസ്സ് രാഷ്ട്രീയവും, ലീഗ് മുജാഹിതിനു ലീഗ് രാഷ്ട്രീയവും, കമ്മ്യൂണിസ്റ്റ് മുജാഹിതിനു കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവും അല്ലാത്ത വല്ല രാഷ്ട്രീയവുമുണ്ടോ?

  ReplyDelete
 4. പ്രിയ മൈപ്
  ഈ ബ്ലോഗിന്റെ തലവാക്യം ഞാന്‍ മുഖവിലക്കെടുക്കുന്നു.


  ജമാഅത്തുകാരും മുജാഹിദുകളും തമ്മിലുള്ള പ്രധാന വ്യത്യാസം, ജമാഅത്തെ ഇസ്ലാമി പറയുന്നു, ഇസ്ലാം രാഷ്ട്രീയമാണ്, ഭരണമാണ് എന്നതും മുജാഹിദ് പറയുന്നത് മുകളിൽ സൂചിപ്പിച്ചത് പോലെ ഇസ്ലാം എന്നാൽ രാഷ്ട്രീയമോ ഭരണമോ അല്ല എന്നാൽ ഇസ്ലാമിൽ രാഷ്ട്രീയ ഭരണ നിയമങ്ങളുണ്ട് എന്നതുമാണ്.


  ഇസ്ലാമിന്‍, ജമാ അത്തെ ഇസ്ലാമിയുടെ പേരില്‍ കെട്ടിയേല്പിക്കാന്‍ ശ്രമിക്കുന്ന നിര്‍വ്വചനവും ഇസ്ലാഹികളുടെതായി അവതരിപ്പിച്ച നിര്‍വ്വചനവും ചേരും എന്ന് ഞാന്‍ കരുതുന്നില്ല. ഒരു കാര്യം എനിക്കുറപ്പാണ് ഇസ്ലാമെന്നാല്‍ അത് രാക്ഷ്ട്രീയവും ഭരണവും സ്ഥാപിക്കലാണെന്ന വാതം ജമാ അത്തിനില്ല. ഈ ലോകത്ത് അല്ലാഹുവിനെ മാത്രം വണങ്ങി/അനുസരിച്ച് ജീവിക്കുന്ന ആ ജീവിത പദ്ധതിയുടെ പേരാണ് ഇസ്ലാം എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. അത് ആരാധാന കാര്യങ്ങളിലാലും, രാക്ഷ്ട്രീയ കാര്യമായാലും, സാമ്പത്തിക കാര്യമായാലും, കുടുംബത്തെ ആഹരിപ്പിക്കുന്നതായാലും, ജോലിയായാലും, കൃഷി ആയാലും എല്ലാം അല്ലാഹുവിന്റെ വിധിവിലക്കുകള്‍ അനുസരിച്ച് മാത്രമായിരിക്കണം എന്നതാണ്. അത്തരം ജീവിത പദ്ധതിക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്നത് ഏതൊരു മുസ്ലീമിന്റെയും ബാധ്യതയാണ്. ഓരോ നമസ്കാരത്തിലും നാം പ്രതിജ്ഞ ചെയ്യുന്നത് ‘എന്റെ ആരാധനയും ,എന്റെ ജീവിതവും എന്റെ മരണവും അല്ലാഹുവിന് മാത്രമുള്ളതാകുന്നു‘ എന്നാണ്. ഇതില്‍ എവിടെയാണ് ഒരു വേര്‍തിരിവിന് സാധ്യതയുള്ളത്?

  സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നവരുടെ കൂട്ടത്തില്‍ ഏറ്റവും ആദ്യം ഉണ്ടായിരിക്കും എന്ന് സൂചിപിക്കപെട്ടവരുടെ കൂട്ടത്തില്‍ നീതിമാനായ ഭരണാധികാരിയുമുണ്ട്. ഇത് ദുനിയാ കാര്യമാണെങ്കില്‍ പിന്നെയെന്തിന് തികച്ചും രാഷ്ട്രീയക്കാരനായ ഒരാള്‍ക്കാണ് സ്വര്‍ഗ്ഗത്തില്‍ ആദ്യം സ്ഥാനം എന്ന് പറഞ്ഞത്? അതും അദ്ദേഹം നമസ്കരിച്ചതിന്റെയോ നോമ്പു നോറ്റതിന്റെയോ പേരില്ല. തികച്ചും രാഷ്ട്രീയമായ കാര്യത്തിന്റെ പേരില്‍. നരകത്തിന്റെ കാര്യത്തിലും ഇത് തന്നെയാണ് സ്ഥിതി.

  ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ലക്ഷ്യം രാക്ഷ്ട്രീയം സ്ഥാപിക്കലോ ഭരണം സ്ഥാപിക്കലോ അല്ല. യാഥാര്‍ത്ഥ ദീന്‍ സ്ഥാപിച്ച് അതിനെ നിലനിര്‍ത്തലാണ്; ദിനില്‍ എന്തൊക്കെയുണ്ടോ അത് അതിന്റെ തനതായ രൂപത്തില്‍ പ്രബോധനം ചെയ്യലാണ്. മറച്ച് വെക്കേണ്ടതായ ഒന്നും അതിലുണ്ടെന്ന് പ്രസ്ഥാനം മനസ്സിലാക്കുന്നുമില്ല.

  ReplyDelete
 5. കമന്റ് ചെയ്യുന്ന ആളുകളുടെ പേര് വായിക്കാന്‍ പറ്റുന്നില്ലല്ലോ . ഫോണ്ട് കളര്‍ വെള്ള തന്നെ ആയതിനാലാണെന്ന് തോന്നുന്നു .

  ReplyDelete
 6. ലത്തീഫ്, ചിന്തകൻ മറ്റു സുഹൃത്തുക്കളെ, ഓഫീസിലെ ഒഴിവ് സമയങ്ങളിലാണ് ഞാനിതെഴുതുന്നത്. ഒഴിവ് കിട്ടുന്നതിനനുസരിച്ച് മറുപടി എഴുതുന്നതാണ്.

  ചിലതിവിടെ കുറിക്കട്ടെ..,

  ലത്തീഫ് : > മുജാഹിദുകള്ക്ക്പ നിലപാടില്ല എന്ന ഊന്നിപ്പറയുന്ന ലേഖനമാണല്ലോ ഇത്.

  മുകളിൽ കൊടുത്തതിനർത്ഥം നിലപാടില്ല എന്നാണോ? ഭൂതകണ്ണാടി മാറ്റിവെക്കുക.

  ---------------

  ലത്തീഫ് : > രാഷ്ട്രീയമെന്നത് ദുനിയവിന്റെ വിഷയത്തിൽ പെട്ടതാണെന്ന്.

  താങ്കൾക്ക് ഞാനിവിടെ എഴുതിയത് മുഴുവനായി മനസ്സിരുത്തിവായിക്കാൻ പോലും കഴിഞ്ഞില്ല. വസ്തുത മനസ്സിലാക്കുന്നതിന് പകരം വിമർശിക്കാൻ പറ്റിയ പോയിന്റുകൾക്ക് പരതുകയായിരുന്നു എന്ന് വേണം കരുതാൻ. ദുനിയാവിന്റെ വിഷയം പറയാൻ വള്ളിക്കുന്നിലെ ബ്ളോഗിലെ വാചകങ്ങൾ വേണോ? ഈ പോസ്റ്റിൽ തന്നെ എഴുതിയിട്ടുണ്ട്. രാഷ്ട്രീയം എന്നത് കച്ചവടം പോലെ എന്ന്. കച്ചവടത്തിൽ നിയമ നിർദ്ദേശങ്ങളില്ല, തോന്നിയത് പോലെ ചെയ്യാം എന്ന് ജമാഅത്തുകാർ വിശ്വാസിക്കുന്നുണ്ടോ? സംശയിക്കണം. (കാരണമുണ്ട്. ഓർകിഡ് ബിസിനസിൽ ജമാഅത്ത് അനുയായികളും നേതാക്കന്മാരും ഒരുപോലെ ലാഭ വിഹിതത്തിന് പകരം നിശ്ചിത സംഖ്യ (പലിശ) വിഴുങ്ങുകയായിരുന്നു.) ദുനിയാവിന്റെ വിഷയങ്ങളിൽ ഉള്ളത് പോലെ, കച്ചവടത്തിലുള്ളത് പോലെ രാഷ്ട്രീയത്തിലായാലും മറ്റു ഭൌതിക രംഗത്തുള്ള എത് മേഖലയിലായാലും നിയമ നിർദ്ദേശങ്ങളുണ്ട്. അത് ഈ പോസ്റ്റിൽ വിവരിച്ചതുമാണ്.

  രാഷ്ട്രീയ നിലപാട് വിവരിക്കാൻ പറ്റാത്തത് കൊണ്ടല്ല ‘ലബി’ക്ക് ‘വള്ളിക്കുന്നിൽ‘ ഉടനെ മറുപടി കൊടുക്കാതിരുന്നത് മറിച്ച് അവിടെ അദ്ദേഹത്തിന്റെ ലക്ഷ്യം മറ്റു ജമാഅത്ത് പ്രവർത്തകരെ പോലെ തന്നെ യഥാർത്ഥ വിഷയത്തിൽ നിന്നും ഒളിച്ചോടാൻ ഇത്തരം ചോദ്യങ്ങളെറിയൽ സാധാരണയാണ്. അതിനാൽ ഒറ്റവാക്കിൽ അപ്പോൾ ഉത്തരം നൽകിയതും. എന്നീട്ടും അവിടെ തുടക്കം മുതൽ ഉയർന്ന ജമാഅത്തിന്റെ രാഷ്ട്രീയ നിലപാടുകളിലുള്ള വൈരുദ്ധ്യങ്ങൾക്കുത്തരം പറയാൻ ഒരു കുട്ടിക്കും കഴിഞ്ഞില്ല.

  മുജാഹിദുകളുടെ രാഷ്ട്രീയ നിലപാട് ക്രിസ്റ്റൽ ക്ളിയറാണ് എന്നീട്ടും ഇപ്പോഴും നിലപാടില്ലാത്തവരെന്ന് ആക്ഷേപിക്കുന്ന ജമാഅത്ത് പ്രവർത്തകർ ആ വിഷയത്തിൽ അവർക്ക് ശരിക്കും എന്താണ് ശരിയായ നിലപാടെന്ന് വ്യക്തമാക്കാൻ കഴിയുന്നില്ല.

  ആർക്കാണ് ശരിയായ വൈരുദ്ധ്യങ്ങളില്ലാത്ത നിലപാടുള്ളത് എന്ന് ലത്തീഫും മറ്റു ജമാഅത്ത് സുഹൃത്തുക്കളും മനസ്സിലാക്കുക. എന്താണ് ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ നിലപാടുകളിലുള്ള വൈരുദ്ധ്യം എന്നതിവിടെ വായിക്കാം.

  ReplyDelete
 7. This comment has been removed by the author.

  ReplyDelete
 8. ചിന്തകൻ പറഞ്ഞു :> ഇസ്ലാമിന്‍, ജമാഅത്തെ ഇസ്ലാമിയുടെ പേരില്‍ കെട്ടിയേല്പിക്കാന്‍ ശ്രമിക്കുന്ന നിര്വ്വൽചനവും ഇസ്ലാഹികളുടെതായി അവതരിപ്പിച്ച നിര്വ്വയചനവും ചേരും എന്ന് ഞാന്‍ കരുതുന്നില്ല. <

  രാഷ്ട്രീയ വിഷയം ‘വാക്കിൽ‘ ചേരില്ല എന്നാൽ പ്രവർത്തിയിൽ ഇന്നത്തെ ജമാഅത്തെ ഇസ്ലാമിയും മറ്റു ഇതര മുസ്ലിം സംഘടനകളും തമ്മിലെന്താണ് വ്യത്യാസമെന്ന് പറയാമോ?
  ഇനി താഗൂത്ത് ജമാഅത്തെ ഇസ്ലാമി മുമ്പ് പറഞ്ഞത് പോലെയാണെങ്കിൽ ആർക്കാണ് തെറ്റ് കൂടുതൽ ലഭിക്കുക? ഉദാഹരണം : ശവം ഹറാമല്ല എന്ന് പറഞ്ഞ് തിന്നുന്നവരെക്കാൾ കൂടുതൽ തെറ്റാണ് ശവം തിന്നൽ ഹറാമാണെന്ന് വാദിക്കുകയും ആ ശവം തിന്നുകയും ചെയ്യുക എന്നത്.

  -----------

  ചിന്തകൻ പറഞ്ഞു :> ഒരു കാര്യം എനിക്കുറപ്പാണ് ഇസ്ലാമെന്നാല്‍ അത് രാക്ഷ്ട്രീയവും ഭരണവും സ്ഥാപിക്കലാണെന്ന വാതം ജമാ അത്തിനില്ല.<

  താങ്കൾക്കുറപ്പാണെന്ന് പറഞ്ഞത് ജമാഅത്തിന്റെ ഉറപ്പല്ല എന്ന് വിശ്വസിക്കട്ടെ.

  -----------

  ചിന്തകൻ പറഞ്ഞു :> ഈ ലോകത്ത് അല്ലാഹുവിനെ മാത്രം വണങ്ങി/അനുസരിച്ച് ജീവിക്കുന്ന ആ ജീവിത പദ്ധതിയുടെ പേരാണ് ഇസ്ലാം എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. അത് ആരാധാന കാര്യങ്ങളിലാലും, രാക്ഷ്ട്രീയ കാര്യമായാലും, സാമ്പത്തിക കാര്യമായാലും, കുടുംബത്തെ ആഹരിപ്പിക്കുന്നതായാലും, ജോലിയായാലും, കൃഷി ആയാലും എല്ലാം അല്ലാഹുവിന്റെ വിധിവിലക്കുകള്‍ അനുസരിച്ച് മാത്രമായിരിക്കണം എന്നതാണ്. <

  അതെ, ഏത് രംഗത്തും അല്ലാഹു നിയമ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെങ്കിൽ അതിനനുസരിച്ച് ജീവിക്കുക എന്നത് മുസ്ലിമിന്റെ ബാധ്യതയാണ്. അത് കച്ചവടമായാലും കൃഷിയായാലും രാഷ്ട്രീയമായാലും. ആർക്കാ എതിരഭിപ്രായം?

  ------------------------

  ചിന്തകൻ പറഞ്ഞു :> സ്വര്ഗ്ഗ ത്തില്‍ പ്രവേശിക്കുന്നവരുടെ കൂട്ടത്തില്‍ ഏറ്റവും ആദ്യം ഉണ്ടായിരിക്കും എന്ന് സൂചിപിക്കപെട്ടവരുടെ കൂട്ടത്തില്‍ നീതിമാനായ ഭരണാധികാരിയുമുണ്ട്. <

  ദുനിയാവിന്റെ കാര്യത്തിൽ നീതിയും ന്യായവുമില്ല എന്ന് ആർക്കാണ് വാദം സുഹൃത്തെ? ഈ ദുനിയാവിൽ ഏതൊരാളെ പോലെ നീതിയും ന്യായവും നടപ്പാക്കിയവനും അക്രമം പ്രവർത്തിച്ചവനുമെല്ലാം അവരുടെ പ്രവർത്തങ്ങൾക്കനുസരിച്ചുള്ള പ്രതിഫ്ലമുണ്ട്.

  -----------

  ചിന്തകൻ പറഞ്ഞു :> ഇത് ദുനിയാ കാര്യമാണെങ്കില്‍ പിന്നെയെന്തിന് തികച്ചും രാഷ്ട്രീയക്കാരനായ ഒരാള്ക്കാ ണ് സ്വര്ഗ്ഗ ത്തില്‍ ആദ്യം സ്ഥാനം എന്ന് പറഞ്ഞത്? <

  ഇസ്ലാമിക നിയമമനുസരിച്ചുള്ള രാഷ്ട്രത്തിൽ അധികാരങ്ങളിൽ നിന്നുകൊണ്ട് നീതി നടപ്പാക്കിയവനും ഇസ്ലാമിക മല്ലാത്ത രാഷ്ട്രത്ത് അധികാരങ്ങളിൽ നിന്നുകൊണ്ട് നീതി നടപ്പാക്കിയവനും ഇതിൽ പെട്ടു.

  ---------------

  ചിന്തകൻ പറഞ്ഞു :> ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ലക്ഷ്യം രാക്ഷ്ട്രീയം സ്ഥാപിക്കലോ ഭരണം സ്ഥാപിക്കലോ അല്ല. യാഥാര്ത്ഥസ ദീന്‍ സ്ഥാപിച്ച് അതിനെ നിലനിര്ത്തഥലാണ്; ദിനില്‍ എന്തൊക്കെയുണ്ടോ അത് അതിന്റെ തനതായ രൂപത്തില്‍ പ്രബോധനം ചെയ്യലാണ്. <

  ഇതാണ് ശരിയായ നിലപാട്  :)

  ReplyDelete
 9. ഇവിടെ സംവദിക്കാനെതുന്ന ജമാഅത്തെ ഇസ്ലാമിക്കാരും അല്ലാത്തവരുമായ നല്ല വായനക്കാരുടെ ശ്രദ്ധക്ക് :

  സംവാദവും , സംഭാഷണവും , സ്റ്റഡി ക്ളാസ്സും ഒക്കെ തമ്മില്‍ ചില വ്യത്യാസങ്ങളുണ്ട് .

  രാത്രി മുഴുവന്‍ കിടന്നുറങ്ങി രാവിലെ ഓടി വന്നു എന്തെങ്കിലും കുറിചിട്ടിട്ടു പിറ്റേന്നും ഇത് തന്നെ ആവര്തിക്കുന്നതിന്റെ പേരല്ല സംവാദമെന്നു ആദ്യം മനസ്സിലാക്കുക .

  എതിരില്‍ സംവദിക്കുന്നവരുടെ ആശയാദര്‍ശങ്ങള്‍ സ്വന്തം നിലയില്‍ പഠിച്ചു മനസ്സിലാക്കി സ്വന്തം മനസ്സാക്ഷിയോട് സംവദിച്ചു ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി സംവടിക്കുന്നവനാണ് യഥാര്‍ത്ഥ സംവാടകാന്‍ എന്നാണു ഞങ്ങളുടെ നിലപാട്‌ .

  അതിനു തുനിയാതെ നിങ്ങള്ക്ക് നിലപാടില്ല എന്ന് നൂറ്റൊന്നു ആവര്‍ത്തിക്കുന്ന പരിപാടി ഒളിച്ചോട്ടം എന്നാ വകുപ്പില്‍ ഉള്‍പ്പെടുത്താം .

  ഇവിടെ ഇസ്ലാഹി പ്രസ്ഥാനത്തിന് നിലപാടില്ല എന്ന് ആദ്യം പറഞ്ഞ ലതീഫ്‌ മാസ്റെര്‍ പിന്നീട് ഇസ്ലാഹി പ്രസ്ഥാനത്തിന്റെ നിലപാടുകള്‍ ഇതൊക്കെയാണ് എന്ന് പിന്നീട് ഇവിടെ എഴുതുകയുണ്ടായി .അത്രയും പുരോഗതി ഉണ്ടായല്ലോ ... അല്ഹമ്ദുലില്ലാഹ് . ഇത്രയും ചോദിക്കാന്‍ അദ്ദേഹം ഇത്രയും വൈകിയത് അറിയാന്‍ പാടില്ലാഞ്ഞിട്ടല്ല മറിച്ചു ,സാദാ ജമാഅത് നേതാക്കള്‍ കാണിക്കുന്ന പണ്ഡിത നാട്യം . അത് തന്നെ കാര്യം . അത് കൊണ്ടാണ് ഇങ്ങനെ അദ്ദേഹം പറഞ്ഞത്
  :
  >>>പ്രിയ നൗഷാദ്,

  നിങ്ങളുമായി സംവദിക്കുക എന്നത് സമയം കളയുന്ന പണിയാണ് എന്നറിയാം. എങ്കിലും കളയാന്‍ അല്‍പ സമയമുള്ളതിനാലും.<<<

  ഞാന്‍ പറഞ്ഞ മറുപടി :
  >>>>ബുദ്ധിമുട്ടണമെന്നില്ല , സംവാദം ആശയക്കരുത്തുള്ളവര്‍ക്കും സ്വന്തത്തോട് തന്നെ സംവദിച്ചു പറയുന്നത് സത്യമാണെന്ന ആത്മ വിശ്വാസം ഉള്ളവര്‍ക്കും പറഞ്ഞിട്ടുള്ളതാണ് .

  താങ്കള്‍ക്കു അതില്ല . വിട , സമയക്കുറവുണ്ട് ... അസ്സലാമു അലൈകും വ രഹ്മതുല്ലാഹ് .<<<

  എന്നാല്‍ ഒപ്പം വന്ന രണ്ടു വിഡി വേഷക്കാര്‍ ഇപ്പോഴും മുന്‍പ് സൂചിപ്പിച്ച പോലെ സംവാദത്തിനും അപ്പുറം വിഷയം മാറ്റുക എന്ന ജോലിക്ക് ശ്രമിച്ചു കൊണ്ടിരിക്കുന്നു.

  ReplyDelete
 10. മതവിശ്വാസിയല്ലാത്ത ദൈവവിശ്വാസിമാത്രമായ എനിക്കു പറയാനുള്ളത്….
  നന്മകൊണ്ട് തിന്മ തടയാൻ കൽപ്പിക്കപ്പെട്ട ഉത്തമസമൂഹമേ! എന്നാണീ വാക്പയറ്റിനൊരവസാനം?മുഹമ്മദിന്റെയും ഖലീഫമാരുടെയും കാലത്തില്ലാത്ത മദ്ഹബുകളാൽ ചിന്നിച്ചിതറി ദുർബ്ബലരായ നിങ്ങൾ, മുഹമ്മദും ഖലീഫമാരും കൂട്ടരും പോരാടി നേടിയ; ദൈവകല്പിത സർവ്വജനാവകാശസംരക്ഷണ മാനവീകവിമോചന ഐക്യശക്തി തകർക്കുന്ന; ദുഷ്ഠമുതലാളിത്തസഹായക അഭിപ്രായഭിന്നതകളിൽ കെട്ടിമറിയുന്നത് മനുഷ്യവംശത്തോട് ചെയ്യുന്ന മഹാപാതകമാണ്.ദൈവകല്പിത ഐക്യ ആഹ്വാനത്തോടുള്ള, അഭിപ്രായഭിന്നതാവിഘടനമെന്ന; കൊടും ദൈവധിക്കാരമാണ്.സൽകർമനിഷ്ഠ മനസ്സുകളെ ഭിന്നിപ്പിക്കുകയെന്ന മഹാപാപമാണ്.

  ദുഷ്ട്ടമുതലാളിത്തക്കുത്തകച്ചെകുത്താന്മാരുടെ ചൂഷണം തകർത്ത്, സർവ്വജനാവകാശസമ്പത്തിന്റെ; സംതുലിതമായ വിഭവവിതരണസമ്പ്രദായത്തിലൂടെ ദാരിദ്ര്യംതുടച്ചുനീക്കിയ; നിഷ്പക്ഷവും,സത്യസന്ധവുമായ സമനീതിയും, സമത്ത്വ സാഹോദര്യവും കൊണ്ട്; സ്വയംസമ്പന്നമായ അച്ചടക്കമുള്ള ഒരു സമൂഹത്തിന്റെ ഒരുമയിലും സുരക്ഷിതത്വത്തിലും സമാധാനത്തിലും ആക്ര് ഷ്ഠരായി; ഒരോരോ ഗ്രാമങ്ങൾ അലിഞ്ഞുചേർന്നു വളർന്ന; ഇസ്ലാമികസമൂഹം വളരെ കുറഞ്ഞ കാലംകൊണ്ട്; ലോകത്തിൽ തന്നെ ഏറ്റവും വലിയ ഭൂഭാഗത്തിന്റെ കൈകാര്യകർത്താക്കളായ ചരിത്ര യദാർത്ഥ്യം തിരിച്ചറിയാൻ ശ്രമിക്കുക. മുഹമ്മദ് പഠിപ്പിച്ച ഈ ദൈവിവികത തികച്ചും മാനവികവിജയ പ്രത്യയശാസ്ത്രം തന്നെയാണ്. ദുഷ്ട്ടമുതലാളിത്ത നിർമ്മിത വാസ്തവ വിരുദ്ധ അഭിപ്രായഭിന്നതകൾ കൊണ്ടതിനെ തകർക്കാൻ ശ്രമിക്കരുത്.
  ഹൈന്ദവക്രൈസ്തവ ഇസ്ലാം അടക്കം ഞാൻ കണ്ട ദൈവീക വേദങ്ങളുടെയെല്ലാം സത്ത ഒന്നുമാത്രമാണെന്ന തിരിച്ചറിവാണിതെഴുതാൻ എന്നെ പ്രേരിപ്പിക്കുന്നത്.

  ReplyDelete
 11. 'വിഡ്ഢിവേഷക്കാരന്‍' എന്ന പദവി സ്വീകരിക്കാതെ നിര്‍വാഹമില്ലല്ലോ. പരസ്പരം തെറിപ്രയോഗങ്ങള്‍ നടത്താതെ (സംശയം ഉള്ളവര്‍ യൂട്യൂബില്‍ 'മുജാഹിദ്-സുന്നി ഖണ്ഡനം' അല്ലെങ്കില്‍ തെറിപ്രസംഗം എന്ന് ഫൈന്റ് ചെയ്യുക) സംവദിക്കാന്‍ അറിയാത്തവരുടെ പ്രതിനിധി ആണല്ലോ സഹോദരനും.

  ഈ ലേഖനത്തില്‍ നിന്നും ഒരു സാധാരണക്കാരന് മനസ്സിലാക്കാവുന്ന ഇസ്ലാഹി നിലപാടുകള്‍ ഞാന്‍ പറയാം. (ബ്രാക്കറ്റില്‍ എന്റെ ചില സംശയങ്ങളും ചേര്‍ക്കുന്നു. ബന്ധപ്പെട്ടവര്‍ അതില്‍ വ്യക്തത വരുത്തുമല്ലോ)

  1 . ഇസ്ലാമില്‍ രാഷ്ട്രീയമുണ്ട്. എന്നാല്‍ ഇസ്ലാം എന്നാല്‍ രാഷ്ട്രീയം അല്ല. വ്യക്തമായ ഒരു ഭരണ നിയമ വ്യവസ്ഥയും ഇസ്ലാമിലുണ്ട്. ഭരണത്തില്‍ എന്ത് പരിഷ്കാരം കൊണ്ടുവരുന്നുണ്ടെങ്കിലും അത് ഇസ്ലാമിക വിരുദ്ധമാവരുത്. നിയമ നിര്‍മാണത്തിനുള്ള പരമാധികാരി അല്ലാഹു ആണ്.

  (@ ലത്തീഫ്/ചിന്തകന്‍: ജമാഅത്തിനു ഇസ്ലാം എന്നാല്‍ രാഷ്ട്രീയമാണ് എന്ന നിലപാട് ഉണ്ടോ? മറ്റു കാര്യങ്ങളില്‍ മുജാഹിദ് നിലപാടുകളോടുള്ള പ്രതികരണം എന്താണ്?)

  2 . ആരോഗ്യത്തിന്റെ പ്രശ്നം, ശുദ്ധജല ഭക്ഷ്യവിതരണം, ഗതാഗത സംവിധാനങ്ങള്‍ എന്നിവ ഏതേത് രീതിയിൽ നടപ്പിലാക്കണമെന്ന് മാർഗരേഖയില്ല. എങ്കിലും ഇവയൊക്കെയും തികച്ചും ധാര്മികമായിരിക്കണം. അതിനു പ്രവാചക മാതൃക ഉണ്ട്.

  (@ മൈപ് / നൌഷാദ്: ഇവ ധാര്മികമാക്കാന്‍ ഇവയൊക്കെയും പരിഷ്കരണ പ്രവര്‍ത്തനങ്ങളോടൊപ്പം ഇസ്ലാമിക സംഘടനകളുടെ അജണ്ടയില്‍ ചേര്‍ക്കുന്നത് ഇസ്ലാമിക പ്രവര്‍ത്തനം തന്നെയല്ലേ?)

  3 . ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ഇസ്ലാമിക നിയമങ്ങള്‍ നടപ്പിലാവുന്ന ഒരു സ്ഥിതി അടുത്ത കാലത്തൊന്നും നടക്കാന്‍ പോകുന്നില്ല. അതുകൊണ്ട് ഇസ്ലാമിന്റെ രാഷ്ട്രീയത്തെ കുറിച്ച് ഇപ്പോള്‍ മൗനം പാലിക്കുകയാണ് വേണ്ടത്. അതുകൊണ്ട് ദൈവത്തിലുള്ള പൂര്‍ണവിശ്വാസം എന്ന 'തറയും ചുമരും' ഉണ്ടായ ശേഷം മാത്രമേ ഭരണം എന്ന 'മേല്പ്പുരയ്ക്ക്' വേണ്ടി മുഷ്ടി ചുരുട്ടാവൂ.

  (@ മൈപ് / നൌഷാദ്: തറയും ചുമരും ആകുന്ന പൂര്‍ണ ഇസ്ലാം അടുത്ത കാലത്ത് സാധ്യമാകും എന്ന് ഉറപ്പാണോ? ഇല്ലെങ്കില്‍ അതിനു വേണ്ടി പണിയെടുക്കേണ്ടതുണ്ടോ? ഇനി ഭൂരിപക്ഷം ഇസ്ലാമിക ഭരണത്തിനു അനുകൂലമാണെങ്കില്‍ നടപ്പിലാക്കാവുന്ന ഒരു സാമൂഹിക ക്രമം തങ്ങളുടെ കയ്യിലുണ്ട് എന്ന് ഇപ്പോള്‍ സമൂഹത്തോട് പറഞ്ഞാലുള്ള കുഴപ്പം എന്താണ്? ഉദാ: കമ്മ്യൂണിസ്റ്റ്കാരുടെ ഇന്ത്യയിലെ പ്രവര്‍ത്തനം)

  ReplyDelete
 12. പ്രിയ മൈപ്

  ഇസ്ലാം=രാഷ്ട്രീയമാണെന്ന് ഇസ്ലാമിക പ്രസ്ഥാനം വാദിക്കുന്നു, ഭരണം സ്ഥാപിക്കലാണ് ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ഏകലക്ഷ്യം, എന്നൊക്കെ നിങ്ങള്‍ സലഫീ സുഹൃത്തുക്കള്‍

  വാദിക്കുന്നതിന് ജമാഅത്ത് എങ്ങിനെ കുറ്റക്കാരാവും? ജമാഅത്ത് വാദിക്കാത്ത കാര്യങ്ങള്‍ നിങ്ങള്‍ ജമാ അത്തിന്റെ പേരില്‍ ആരോപിക്കുന്നു. എന്നിട്ട് നിങ്ങള്‍ അതിന് മറുപടി പറയുന്നു.

  ഇസ്ലാമിക പ്രസ്ഥാനം മനസ്സിലാക്കുന്നത് ഇസ്ലാം സമഗ്രവും സമ്പൂര്‍ണവും ആണെന്നാണ്. അതില്‍ സാമ്പത്തികവും സാമൂഹ്യവും രാഷ്ട്രീയവും ജീവകാരുണ്യവും എന്ന് തുടങ്ങി മനുഷ്യ ജീവിതത്തിന് ആവശ്യമായ സകലമായ നിയമങ്ങളുമുണ്ടെന്ന്. ‘ദീന്‍’ എന്ന പദത്തിന് മലയാളത്തിലെ ‘മതം’ എന്ന് മാത്രമാണ് അര്‍ത്ഥമെന്ന് എന്ന് ഇസ്ലാമിക പ്രസ്ഥാനം മനസ്സിലാക്കുന്നില്ല. ഇസ്ലാമിക പ്രസ്ഥാനം മനസ്സിലാക്കുന്ന ദീനില്‍ ജീവിതത്തിന് ആവശ്യമായ എല്ലാമുണ്ട്. അതിനാല്‍ ജമാ അത്തിനെ സംബന്ധിച്ചേടൊത്തോളം രാഷ്ട്രീയത്തിന് മാത്രമായി മറ്റൊരു പ്ലാറ്റ്ഫോം ആവശ്യമില്ല. അത് കൊണ്ട് തന്നെ മതത്തില്‍ മുജാഹിദും, രാഷ്ട്രീയത്തില്‍ കമ്യൂണിസ്റ്റ്/ലീഗ്/കോണ്‍ഗ്രസ്/ബിജെപി എന്ന ഒരു കണ്‍ഫ്യൂഷനും ഇസ്ലാമിക പ്രസ്ഥാനത്തിനില്ല. സലഫികളെ സംബന്ധിച്ചേടൊത്തോളം രാഷ്ട്രീയത്തിലും, മതേതരത്വം - ജനാധിപത്യം- ദേശീയത എന്നീ വിഷയങ്ങളില്‍ പൊതുവായ ഒരു നിലപാട് സ്വീകരിക്കാന്‍ കഴിയാത്തതും അത് കൊണ്ടാണ്. സ്വീകരിച്ചാല്‍ അന്ന് മുതല്‍ പിന്നെ സലഫികളും ഇസ്ലാമിക പ്രസ്ഥാനവും തമ്മില്‍ പിന്നെ കാര്യമായ വിത്യാസവുമുണ്ടായിരിക്കുകയില്ല. സലഫികളിലുള്ള

  ലീഗ്-കോണ്‍ഗ്രസ്-മാര്‍കിസ്റ്റുകാരെയെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു നിലപാട് ഇക്കാര്യത്തില്‍ അവര്‍ക്ക് സ്വീകരിക്കാന്‍ കഴിയുക എന്നത് വളരെ പ്രയാസകരവുമാണ്.

  അത് കൊണ്ട്, ഈ നിലപാടില്ലായ്മ മറക്കാനാണ്, പലപ്പോഴും ഈ സുഹൃത്തുക്കള്‍ ഇസ്ലാമിക പ്രസ്ഥാനത്തിനും മൌദൂതിക്കും എതിരെ വാളെടുക്കുന്നത്. അതിനായി അവര്‍ ഇസ്ലാമിന്റെ

  കടുത്ത എതിരാളികളെ പോലും പങ്കാളികളാക്കുന്നു. ഇസ്ലാമിക പ്രസ്ഥാനത്തെ അവഹേളിക്കാന്‍ വേണ്ടി ‘മത രാഷ്ട്രവാദം’ എന്ന പുസ്തകം രചി‍ക്കാന്‍, ഇസ്ലാ‍മിനെയും പ്രവാചകനെയും അതി നീചമായ രീതിയില്‍ അവഹേളിച്ചു കൊണ്ടിരിക്കുന്ന ഇ.എ ജബ്ബാര്‍ , മതേതര തീവ്രവാദികളായ ഹമീദ് ചേന്ദമംഗലൂര്‍,കാരശ്ശേരി, എന്നിങ്ങനെയുള്ള സകലരെയും അവര്‍ പങ്കാളികളായി സ്വീകരിച്ചിരിക്കുന്നു.
  cntnd.....

  ReplyDelete
 13. [[മൈപ് said...

  labikunnakkavu said...

  >>നിലപാടില്ലാത്തവര്‍ നിലപാടുള്ളവരെ വിമര്ശി.ക്കന്നത് ശരിയാണോ മൈപ്പേ..<<

  ആരു പറഞ്ഞു നിലപാടില്ലെന്ന്? എഴുതാപുറം വായിക്കല്ലെ. മുജാഹിദുകൾ പ്രസ്ഥാന രൂപീകരണം തൊട്ട് പറയുന്ന വിഷയമാണ്, രാഷ്ട്രീയമെന്നത് ദുനിയവിന്റെ വിഷയത്തിൽ

  പെട്ടതാണെന്ന്. ഇത് ‘ലബി’ബിനും ജമാഅത്തിന്റെ എല്ലാ നേതാക്കന്മാർ തൊട്ട് സകല കൌമീങ്ങൾക്കും അറിവുള്ളതാണ്. എന്നീട്ടും നിലപാടില്ലെന്ന് !! ഇല്ലാത്തത് അടിച്ചേൽപ്പിക്കണോ?

  കഴിയുമെങ്കിൽ ജമാഅത്ത് നേതാക്കൾ പറഞ്ഞ വൈരുദ്ധ്യങ്ങളുടെ ഡൊമോക്രസിയെ കുറിച്ച് പറയ്.]]


  മതേതരത്വം,ജനാധിപത്യം,ദേശിയത, രാഷ്ട്രീയം എന്നിവയോട് സലഫികളുടെ നിലപാടെന്താണെന്ന് ചോദിക്കപ്പെട്ടപ്പോള്‍ , അത് നിങ്ങള്‍ക്കൊക്കെ നേരെത്ത അറിയില്ലേ, അത്

  ‘ദുനിയാ’ കാര്യമാണെന്നായിരുന്നു സഹോദരന്‍ മൈപിന്റെ നിലപാട്. ഇപ്പോള്‍ പറയുന്നു അത് ദുനിയാ കാര്യം മാത്രമല്ല. അതില്‍ ആഖിറത്തിന്റെ കാര്യവും ഉണ്ടെന്ന്. അഥവാ ഇസ്ലാമില്‍

  രാഷ്ട്രീയവും ഉണ്ടെന്നു.

  ദൈവങ്ങള്‍ പലതുണ്ടെന്ന് പറയുന്ന ഒരു ബഹുസ്വര സമൂഹത്തില്‍ ദൈവം ഒന്നേ ഒന്ന് മാത്രമേയുള്ളൂ എന്ന് പ്രഖ്യപിക്കാമെങ്കില്‍ , രാഷ്ട്രീയത്തിന് ഇസ്ല്ലാമിന് അതിന്റെതായ കാഴ്ചപാടുണ്ട് എന്ന് തുറന്ന് പ്രഖ്യാപിന്നതിലും ഒരു തെറ്റും കാണേണ്ടതില്ല. ഇസ്ലാമിക പ്രസ്ഥാനം വോട്ട് ചെയ്യും ചെയ്യാതിരിക്കും അതില്‍ ഹലാലിന്റെയും ഹറാമിന്റെയും പ്രശ്നമല്ല. അത് ഒരു നിലപാടിന്റെ പ്രശ്നമാണ്. ഒരോ കര്‍മ്മത്തിന്റെയും ഉദ്ദേശ ശുദ്ധിയെയാണ് അല്ലാഹു കണക്കിലെടുക്കുക എന്നതിന്റെ അടിസ്ഥാനത്തില്‍ നിന്ന് മാത്രമാണ് ഇസ്ലാമിക പ്രസ്ഥാനം നിലപാടുകള്‍ എടുക്കുന്നത്. അതിന് സ്വീകരിക്കുന്നതും പ്രവാചക മാതൃക തന്നെയാണ്.

  രാഷ്ട്രീയത്തിന് മാത്രമായി മറ്റൊരു പ്ലാറ്റ്ഫോം എന്നത് ഏത് പ്രവാചക സുന്നത്തിന്റെ ഭാഗമാണെന്ന് മൈപിന് വ്യക്തമാക്കാമോ?

  ReplyDelete
 14. @ശ്രദ്ധേയന്‍ | shradheyan'വിഡ്ഢിവേഷക്കാരന്‍' എന്ന പദവി സ്വീകരിക്കാതെ നിര്വാിഹമില്ലല്ലോ. പരസ്പരം തെറിപ്രയോഗങ്ങള്‍ നടത്താതെ (സംശയം ഉള്ളവര്‍ യൂട്യൂബില്‍ 'മുജാഹിദ്-സുന്നി ഖണ്ഡനം' അല്ലെങ്കില്‍ തെറിപ്രസംഗം എന്ന് ഫൈന്റ് ചെയ്യുക) സംവദിക്കാന്‍ അറിയാത്തവരുടെ പ്രതിനിധി ആണല്ലോ സഹോദരനും.<

  ശ്രദ്ധേയൻ : നെറ്റിൽ തിരഞ്ഞാൽ പലതും കിട്ടും. ഇസ്ലാഹികളുടെ കൂടെ ഉണ്ടായിരുന്ന ചിലർ വഴിമാറിപോവുകയും പണ്ഢിതരെ കുറിച്ച് മോശം പറയുകയും ചെയ്ത സന്നർഭത്തിൽ അത് (തെറിപ്രസംഗം) ഇസ്ലാഹികളുടെ രീതിയല്ല എന്ന് പറഞ്ഞു ആ പ്രയോഗങ്ങൾക്കെതിരെ ഇസ്ലാഹികളാണ് രംഗത്ത് വന്നിട്ടുള്ളത്. ഇതൊന്നുമല്ല ഇവിടെ വിഷയം. എന്നീട്ടും താങ്കളതിലാണ് കണ്ണ് വെച്ചത്. അതിനാൽ വിഷയത്തിൽ മാത്രമാവട്ടെ സംവാദം. എന്റെ പ്രയോഗത്തിൽ ക്ഷമ.


  ശ്രദ്ധേയൻ പറഞ്ഞു : > 2 . ആരോഗ്യത്തിന്റെ പ്രശ്നം, ശുദ്ധജല ഭക്ഷ്യവിതരണം, ഗതാഗത സംവിധാനങ്ങള്‍ എന്നിവ ഏതേത് രീതിയിൽ നടപ്പിലാക്കണമെന്ന് മാർഗരേഖയില്ല. എങ്കിലും ഇവയൊക്കെയും തികച്ചും ധാര്മികമായിരിക്കണം. അതിനു പ്രവാചക മാതൃക ഉണ്ട്.
  (@ മൈപ് / നൌഷാദ്: ഇവ ധാര്മികമാക്കാന്‍ ഇവയൊക്കെയും പരിഷ്കരണ പ്രവര്ത്തിനങ്ങളോടൊപ്പം ഇസ്ലാമിക സംഘടനകളുടെ അജണ്ടയില്‍ ചേര്ക്കു ന്നത് ഇസ്ലാമിക പ്രവര്ത്തംനം തന്നെയല്ലേ?) <

  ഇസ്ലാഹികളുടെ പ്രവർത്തനങ്ങളിൽ സാമൂഹ്യ ക്ഷേമപ്രവർത്തനങ്ങളും ഇഷ്ടം പോലെയുണ്ട്. ‘മറ്റുള്ളവർ‘ വിളിച്ച് പറയുന്നത് പോലെ വിളിച്ച് പറയുന്നില്ല എന്ന് മാത്രം.


  ശ്രദ്ധേയൻ പറഞ്ഞു : > 3 . ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ഇസ്ലാമിക നിയമങ്ങള്‍ നടപ്പിലാവുന്ന ഒരു സ്ഥിതി അടുത്ത കാലത്തൊന്നും നടക്കാന്‍ പോകുന്നില്ല. അതുകൊണ്ട് ഇസ്ലാമിന്റെ രാഷ്ട്രീയത്തെ കുറിച്ച് ഇപ്പോള്‍ മൗനം പാലിക്കുകയാണ് വേണ്ടത്. അതുകൊണ്ട് ദൈവത്തിലുള്ള പൂര്ണസവിശ്വാസം എന്ന 'തറയും ചുമരും' ഉണ്ടായ ശേഷം മാത്രമേ ഭരണം എന്ന 'മേല്പ്പുരയ്ക്ക്' വേണ്ടി മുഷ്ടി ചുരുട്ടാവൂ.

  (@ മൈപ് / നൌഷാദ്: തറയും ചുമരും ആകുന്ന പൂര്ണൂ ഇസ്ലാം അടുത്ത കാലത്ത് സാധ്യമാകും എന്ന് ഉറപ്പാണോ? ഇല്ലെങ്കില്‍ അതിനു വേണ്ടി പണിയെടുക്കേണ്ടതുണ്ടോ? ഇനി ഭൂരിപക്ഷം ഇസ്ലാമിക ഭരണത്തിനു അനുകൂലമാണെങ്കില്‍ നടപ്പിലാക്കാവുന്ന ഒരു സാമൂഹിക ക്രമം തങ്ങളുടെ കയ്യിലുണ്ട് എന്ന് ഇപ്പോള്‍ സമൂഹത്തോട് പറഞ്ഞാലുള്ള കുഴപ്പം എന്താണ്? ഉദാ: കമ്മ്യൂണിസ്റ്റ്കാരുടെ ഇന്ത്യയിലെ പ്രവര്ത്തൈനം) <

  മുജാഹിദുകളുടെ ലക്ഷ്യം ചുമരും തറയും ഉണ്ടാക്കലല്ല. മറിച്ച് ശരിയായ ഒരൂ പ്രബോധനത്തിലൂടെ ആളുകളെ സത്യവിശ്വാസത്തിലേക്ക് മാറ്റിയെടുത്ത് ഒരൂ സമൂഹം സൃഷ്ടിക്കുകയും അങ്ങിനെ ആ പ്രബോധനപ്രവർത്തനത്തിന്റെ പരിണിതഫലമായി ലഭിക്കുന്നതാണ് ഉറപ്പുള്ള തറയും ചുമരും മേൽക്കൂരയുമെല്ലാം. എന്നാൽ ഇതിനപ്പുറത്തുള്ള ചിന്തയാണ് ജമാഅത്തെ ഇസ്ലാമി വെച്ച് പുലർത്തുന്നത്. ദൈവിക രാജ്യം സ്ഥാപിതമായാൽ എല്ലാമായി!! ഈ ഒരൂ ലക്ഷ്യം മുന്നിൽ വെച്ചാണ് ശുദ്ധ ഖബർ പൂജകരായ ബറേല്്വികൾക്ക് പോലും ജമാഅത്തെ ഇസ്ലാമിയിൽ അംഗമാകാം എന്ന് പറഞ്ഞത്. മുസ്ലിംങ്ങളുടെ ലക്ഷ്യം ഇസ്ലാമിക ഭരണമല്ല മറിച്ച് ഏകദൈവത്തിലേക്കുള്ള പ്രബോധനപ്രവർത്തനങ്ങളാണ്.

  ReplyDelete
 15. ചൂഷകദുഷ്ട്ടമുതലാളിത്ത അജണ്ഡയാണ് ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഒറ്റപ്പെടുത്തൽ ഭീകരാരോപണ ഭിന്നതാതന്ത്രം എന്നു തിരിച്ചറിയുക.ഓരോരോ ചൂഷകവിരുദ്ധ പ്രത്യയശാസ്ത്രങ്ങളെ ഒന്നൊന്നായ് തകർക്കുക എന്ന ചൂഷകദുഷ്ട്ടമുതലാളിത്തചെകുത്താൻ കുതന്ത്രങ്ങൾ വിജയിച്ചൽ സാധാരണക്കാരും,പാവപ്പെട്ടവരുമായ തൊണ്ണൂറുശതമാനത്തിലേറെ വരുന്ന മാനവകുലത്തിന്റെ അടിമത്തമായിരിക്കും അതിന്റെ അനന്തര ദുഷ്ഫലം.പതിനായിരങ്ങളെ കൊന്നൊടുക്കുന്ന യൂണിയൻ കാർബൈഡുമാർക്ക് ലക്ഷങ്ങളേയും കോടികളേയും കൊന്നൊടുക്കാനുള്ള നിയമാനുസ്ര് ത രംഗവേദി നാം അറിഞ്ഞുകൊണ്ട് സജ്ജമാക്കുകയായിരിക്കും.

  ReplyDelete
 16. @ചിന്തകന്‍പ്രിയ മൈപ്

  ഇസ്ലാം=രാഷ്ട്രീയമാണെന്ന് ഇസ്ലാമിക പ്രസ്ഥാനം വാദിക്കുന്നു, ഭരണം സ്ഥാപിക്കലാണ് ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ഏകലക്ഷ്യം, എന്നൊക്കെ നിങ്ങള്‍ സലഫീ സുഹൃത്തുക്കള്‍ <


  ഇസ്ലാം രാഷ്ട്രീയമാണെന്ന് പറഞ്ഞാലെന്താണ് ചിന്തകാ ഇസ്ലാമിന്റെ ലക്ഷ്യം ?


  ചിന്തകന:>വാദിക്കുന്നതിന് ജമാഅത്ത് എങ്ങിനെ കുറ്റക്കാരാവും? ജമാഅത്ത് വാദിക്കാത്ത കാര്യങ്ങള്‍ നിങ്ങള്‍ ജമാ അത്തിന്റെ പേരില്‍ ആരോപിക്കുന്നു. എന്നിട്ട് നിങ്ങള്‍ അതിന് മറുപടി പറയുന്നു.<

  ജമാഅത്തെ ഇസ്ലാമിക്ക് ഇങ്ങിനെ ഒരു ‘കുറ്റ‘ബോധം ഇതുവരെ ഉണ്ടായിട്ടില്ല. ജമാഅത്തെ ഇസ്ലാമിക്ക് നന്നായി അറിയാം എന്താണ് ലക്ഷ്യമെന്ന്.

  ചിന്തകന : >..... ഇസ്ലാമിക പ്രസ്ഥാനം മനസ്സിലാക്കുന്ന ദീനില്‍ ജീവിതത്തിന് ആവശ്യമായ എല്ലാമുണ്ട്. അതിനാല്‍ ജമാ അത്തിനെ സംബന്ധിച്ചേടൊത്തോളം രാഷ്ട്രീയത്തിന് മാത്രമായി മറ്റൊരു പ്ലാറ്റ്ഫോം ആവശ്യമില്ല. അത് കൊണ്ട് തന്നെ മതത്തില്‍ മുജാഹിദും, രാഷ്ട്രീയത്തില്‍ കമ്യൂണിസ്റ്റ്/ലീഗ്/കോണ്ഗ്രനസ്/ബിജെപി എന്ന ഒരു കണ്ഫ്യൂ്ഷനും ഇസ്ലാമിക പ്രസ്ഥാനത്തിനില്ല. സലഫികളെ സംബന്ധിച്ചേടൊത്തോളം രാഷ്ട്രീയത്തിലും, മതേതരത്വം - ജനാധിപത്യം- ദേശീയത എന്നീ വിഷയങ്ങളില്‍ പൊതുവായ ഒരു നിലപാട് സ്വീകരിക്കാന്‍ കഴിയാത്തതും അത് കൊണ്ടാണ്...<

  അത് കൊണ്ടാണൊ ഹറാമും ഹലാലുമായി കളിച്ചത്? വോട്ട് ഹറാമായി.. പിന്നെ സാധാരണക്കാരന് ഹലാലും കാർഖൂനുകൾക്ക് ഹറാമും.. പിന്നെ എന്താണിപ്പോ സ്ഥിതി? മതേതരം ഹലാലായി!! മതേതര രാഷ്ട്രത്തിൽ തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നത് ഇസ്ലാമിക രാഷ്ട്രമെന്ന ലക്ഷ്യത്തിലും അതിന് മതമില്ലാ എന്ന് പറഞ്ഞവരെ ഉൾപെടുത്തുകയും ചെയ്യാം...! ബലബേശ്!! ഇതിന് മുമ്പ് ഇതിനേക്കാൾ രസകരമായ, ബറേല് വികള് പോലും (ശുദ്ധ പശുമാർക്ക് ഖബർ പൂജകര്) ജമാഅത്തിൽ അംഗമാകാം എന്ന് വിളമ്പിയിട്ടുണ്ട് ജമാഅത്തെ ഇസ്ലാമി.
  മുജാഹിദുകളുടെ നിലപാടാണല്ലൊ മുകളിലെഴുതിയത്. ജമാഅത്തെ ഇസ്ലാമി മൂല്ല്യം അളന്ന് മുറിച്ച് സംഘടനാ ലെവലിൽ പറയുന്നു. മുജാഹിദുകളത് ഒരോരുത്തനും സ്വന്തമായി മൂല്ല്യം നോക്കുന്നു.

  ചിന്തകന :> അത് കൊണ്ട്, ഈ നിലപാടില്ലായ്മ മറക്കാനാണ്, പലപ്പോഴും ഈ സുഹൃത്തുക്കള്‍ ഇസ്ലാമിക പ്രസ്ഥാനത്തിനും മൌദൂതിക്കും എതിരെ വാളെടുക്കുന്നത്. അതിനായി അവര്‍ ഇസ്ലാമിന്റെ <

  താങ്കളും ജമാ അത്തെ ഇസ്ലാമിയുടെ സകല പ്രവർത്തകരും ഒന്നിച്ച് മുജാഹിദുകൾക്ക് നിലപാടില്ല എന്ന് നാൾക്ക് നാല്പത് വട്ടം പറഞ്ഞ് നടന്നത് കൊണ്ട് മുജാഹിദുകൾ നിലപാടില്ലാത്തവരാകില്ല. മുജാഹിദുകളുടെ നിലപാടാണ് വ്യക്തമാക്കി മുകളിലെഴുതിയത്. അത് മനസ്സിലാക്കാൻ മാത്രം ഇല്മ് നിങ്ങൾക്കില്ലാതെ ആയതിന് ഞങ്ങളെന്ത് പിഴച്ചു!

  ചിന്തകന:> കടുത്ത എതിരാളികളെ പോലും പങ്കാളികളാക്കുന്നു. ഇസ്ലാമിക പ്രസ്ഥാനത്തെ അവഹേളിക്കാന്‍ വേണ്ടി ‘മത രാഷ്ട്രവാദം’ എന്ന പുസ്തകം രചി‍ക്കാന്‍, ഇസ്ലാ‍മിനെയും പ്രവാചകനെയും അതി നീചമായ രീതിയില്‍ അവഹേളിച്ചു കൊണ്ടിരിക്കുന്ന ഇ.എ ജബ്ബാര്‍ , മതേതര തീവ്രവാദികളായ ഹമീദ് ചേന്ദമംഗലൂര്‍,കാരശ്ശേരി, എന്നിങ്ങനെയുള്ള സകലരെയും അവര്‍ പങ്കാളികളായി സ്വീകരിച്ചിരിക്കുന്നു.<

  ഇസ്ലാഹികൾക്ക് തൊള്ളതുറന്ന് പറയാൻ ഒരു കുട്ടിയുടെയും വഹ ഒന്നും വേണ്ട. അതിന് ആരെയും കൂട്ട് പിടിക്കേണ്ടതായുമില്ല. ഇസ്ലാഹികൾ ഇത് വരെ മതമില്ലാത്തവരോടൊപ്പം കൂട്ട് കൂടിയിട്ടില്ല. ഇ.എ. ജബ്ബാറിനെ പോലുള്ള മാത്രമല്ല മതത്തിലെ ശത്രുക്കളോട് മൃദുസമീപനം സ്വീകരിച്ചിട്ടുമില്ല. താങ്കൾ അടിസ്ഥാനമില്ലാത്ത ആരോപണം ഞങ്ങളിലാണ് നടത്തുന്നത് എന്ന് ഇനിയെങ്കിലും മനസ്സിലാക്കുക.

  ReplyDelete
 17. This comment has been removed by the author.

  ReplyDelete
 18. [[[
  @ചിന്തകന്‍പ്രിയ മൈപ്

  ഇസ്ലാം=രാഷ്ട്രീയമാണെന്ന് ഇസ്ലാമിക പ്രസ്ഥാനം വാദിക്കുന്നു, ഭരണം സ്ഥാപിക്കലാണ് ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ഏകലക്ഷ്യം, എന്നൊക്കെ നിങ്ങള്‍ സലഫീ സുഹൃത്തുക്കള്‍ <


  ഇസ്ലാം രാഷ്ട്രീയമാണെന്ന് പറഞ്ഞാലെന്താണ് ചിന്തകാ ഇസ്ലാമിന്റെ ലക്ഷ്യം ?


  ചിന്തകന:>വാദിക്കുന്നതിന് ജമാഅത്ത് എങ്ങിനെ കുറ്റക്കാരാവും? ജമാഅത്ത് വാദിക്കാത്ത കാര്യങ്ങള്‍ നിങ്ങള്‍ ജമാ അത്തിന്റെ പേരില്‍ ആരോപിക്കുന്നു. എന്നിട്ട് നിങ്ങള്‍ അതിന് മറുപടി പറയുന്നു.<

  ജമാഅത്തെ ഇസ്ലാമിക്ക് ഇങ്ങിനെ ഒരു ‘കുറ്റ‘ബോധം ഇതുവരെ ഉണ്ടായിട്ടില്ല. ജമാഅത്തെ ഇസ്ലാമിക്ക് നന്നായി അറിയാം എന്താണ് ലക്ഷ്യമെന്ന്]]]


  പ്രിയ മൈപ്
  താങ്കളുടെ ഈ ബ്ലോഗിലെ തലവാചകം കണക്കിലെടുത്താണ് ഈ സംവാദത്തില്‍ പങ്കെടുക്കുന്നത് എന്ന് സൂചിപിച്ച് കൊണ്ടാണ് ഞാനീവിടെ കമന്റിടുന്നത്.

  [[ഈ ബ്ലോഗ്‌ ആരെയെങ്കിലും തര്‍ക്കിച്ചു തോല്പ്പിക്കാം എന്ന് കരുതി എഴുതുന്നതല്ല , മറിച്ചു പരിശുദ്ധ ഇസ്ലാമിനെ മനസ്സിലായ രൂപത്തില്‍ വായനക്കാരുമായി പങ്കു വെക്കുവാനും ഒരു പരിധി വരെ നല്ല രീതിയിലുള്ള സംവാദം നടത്തുവാനും വേണ്ടിയാണ് .ഇത് ഒരു തുടക്കക്കാരന്റെ ബ്ലോഗല്ല ,മറിച്ചു പത്തിലധികം വര്‍ഷങ്ങളായി സംഘടനാപ്രവര്‍ത്തനം നടത്തി വരുന്ന ഒരു എളിയ പ്രവര്‍ത്തകന്റെ പ്രവര്ത്തനത്തിന്റെ ഭാഗമാണ് . ]]


  താങ്കളില്‍ നിന്ന് ഞാന്‍ സത്യസന്ധമായ സമീപനം പ്രതീക്ഷിക്കുന്നുണ്ട്. ഒരു പൂര്‍ണവാചകത്തെ രണ്ടായി മുറിച്ച് ഞാന്‍ ഉദ്ദേശിക്കാത്ത അര്‍ത്ഥത്തിലുള്ള ചോദ്യങ്ങള്‍ എന്നോട് ദയവായി ചോദിക്കരുത്. ഞാന്‍ പറഞ്ഞത്, ഇസ്ലാ=രാഷ്ട്രീയം എന്ന്‍ ഇസ്ലാമിക പ്രസ്ഥാനം വാദിക്കുന്നു എന്നത് സലഫീ സുഹൃത്തുക്കള്‍ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പേരില്‍ കെട്ടിച്ചമച്ചുണ്ടാക്കിയ ആരോപണമാണ്. ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ലക്ഷ്യമെന്താണെന്ന് വളരെ കൃത്യമായി ഇവിടെ നിര്‍വചിച്ചിട്ടുണ്ട്. പലതവണ ഞാന്‍ ലിങ്ക് നല്‍കിയതുമാണ്. ദയവായി നിങ്ങള്‍ കെട്ടിയുണ്ടാക്കുന്ന വാദങ്ങള്‍ക്ക് ചോദ്യങ്ങള്‍ നിങ്ങളോട് തന്നെ ചോദിക്കുക.

  ജമാ‍അത്ത് അന്ന് ഹറാമാണെന്ന് പറഞ്ഞ കാര്യം ഇന്നും ഹറാമാണ്. എന്നു ഹറാമായിരിക്കുകയും ചെയ്യും. എന്താണ് പറഞ്ഞത് എന്ന് കൃത്യമായി വായിച്ച് നോക്കാനുള്ള സന്മനസ്സ് കാണിക്കുക. കാളപെറ്റു എന്നു പറയുമ്പോഴേക്ക് കയറെടുക്കരുത്. വോട്ടും ചെയ്യല്‍ ഹറാമാണെന്ന് ജമാ അത്ത് ഒരിക്കലും പറഞ്ഞിട്ടില്ല. അസാന്മാര്‍ഗികവും അനിസ്ലാമികവുമായ ഒരു വ്യവസ്ഥ വരണമെന്ന നിയ്യത്തോടുകൂടി വോട്ട് ചെയ്യരുതെന്നാണ് പറഞ്ഞത്. ഓരോ പ്രവൃത്തിയുടെ ശിര്‍ക്ക് തീരുമാനിക്കുന്നത് നമ്മുടെ നിയ്യത്ത് അനുസരിച്ചാണ്. ഇത് ‘നമസ്കാരക്കാര്‍ക്ക് നാശം‘, കച്ചവടക്കാര്‍ക്ക് നാശം’ എന്ന ഖുര്‍ ആന്റെ ഭാഗം മാത്രം വായിച്ച് തര്‍ക്കിക്കുന്നത് പോലെയുള്ള ഒരു കാര്യം മാത്രമാണ്. താങ്കള്‍ മനസ്സിലാക്കുമെന്ന് വിശ്വാസത്തോടെ. കൂടുതല്‍ വിശദീകരണം ആവശ്യമെങ്കില്‍ നല്‍കാം.

  ‘മത രാഷ്ട്രവാദം‘ എന്ന പുസ്തകത്തിന്റെ പരസ്യം ഈ അടുത്ത കാലം വരെ ജബ്ബാറിന്റെ ബ്ലോഗില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ആ പരസ്യം അവിടെ കാണാനില്ല. മൂന്നോളം സലഫികള്‍ അതില്‍ പങ്കാളികളാണെന്ന കാര്യം ഉറപ്പാണ്. എം എ കാരപ്പഞ്ചേരിയുടെ നേതൃത്വത്തിലാണ് രചന നടന്നത്. പേരുകള്‍ ഞാന്‍ കൃത്യമായി ഓര്‍ക്കാത്തതു കൊണ്ട് പറയുന്നില്ല. സംശയമുണ്ടെങ്കില്‍ ആ പുസ്തകം താങ്കള്‍ക്ക് പരിശോധിക്കാവുന്നതാണ്. ഞാന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ എന്റെ വാദം പിന്‍ വലിച്ച് ഞാന്‍ മാപ്പ് പറയാം.

  ഈ പോസ്റ്റില്‍ നിന്ന് രാഷ്ട്രീയം, ജാനാധിപത്യം, മതേതരത്വം, ദേശിയത എന്നീകാര്യങ്ങളില്‍ സലഫികള്‍ക്കുള്ള എന്തെങ്കിലും നിലപാട് വ്യക്തമാക്കുന്നതായി എവിടെയും ഞാന്‍ കണ്ടില്ല. കാര്യമായുള്ളത് ഇസ്ലാമിക പ്രസ്ഥാനത്തിന്റെ വായില്‍ കുറേ സലഫീ മെയ്ഡ് വാദങ്ങള്‍ തിരുകാന്‍ ശ്രമിക്കുന്നു എന്ന് മാത്രം. ഉണ്ടെങ്കില്‍ എവിടെയാണെന്നത് (ഇത്രാമത്തെ പാരയില്‍) എന്ന് വ്യക്തമാക്കുക. അല്ലെങ്കില്‍ ഒന്ന് കൂടി ആഭാഗം ഇവിടെ കമന്റായി നല്‍കുക,


  രാഷ്ട്രീയ മെന്നാല്‍ ദുനിയാ കാര്യമാണെന്ന വാദം താങ്കള്‍ പിന്‍ വലിക്കുന്നുണ്ടോ? ഇല്ലെങ്കില്‍ അല്ലാഹുവിന്റെ നിയമങ്ങളിലും പ്രവാചകസുന്നത്തിലും രാഷ്ട്രീയത്തെ ദുനിയാ കാര്യമായി മാത്രം കാണുന്നതിന്റെ തെളിവുകള്‍ നല്‍കുക . അല്ലാഹുവിന്റെ സന്നിധിയില്‍ ഉത്തരം നല്‍കേണ്ട ഒരു പാട് ‘രാഷ്ട്രീയ‘ കാര്യങ്ങളെ കുറിച്ച് ഞാന്‍ താങ്കള്‍ക്ക് തെളിവ് നല്‍കാം.

  ReplyDelete
 19. @ചിന്തകന്‍
  താന്കള്‍ പറയുന്നു :

  >>>അസാന്മാര്‍ഗികവും അനിസ്ലാമികവുമായ ഒരു വ്യവസ്ഥ വരണമെന്ന നിയ്യത്തോടുകൂടി വോട്ട് ചെയ്യരുതെന്നാണ് പറഞ്ഞത്<<<

  എന്താണ് താങ്കളുടെ വിവരക്കേടിന്റെ ആഴം ...?????!!!!

  കമ്മ്യൂണിസ്റ്റ്‌ പാര്ട്ടികല്ല്ക്ക് ജമാഅത്തെ ഇസ്ലാമി വോട്ട് മൊത്തമായി കൊടുത്തത് ഇസ്ലാമിക വ്യവസ്ഥ നിലവില്‍ വരുത്താനല്ലെന്നു ആര്‍ക്കുമറിയാം .

  മറ്റു സംഘടനകള്‍ ചെയ്തത് പോലെ ജനാധിപത്യ മതേതര സ്വഭാവമുള്ള ഒരു ഭരണ കൂടം ഇവിടെ നില നില്‍ക്കുവാനാണ് അവര്‍ക്ക് വോട്ട് ചെയ്തതെന്നാണ് ജമാഅത്തെ ഇസ്ലാമി വാദിചിട്ടുള്ളത് എന്ന് പഴയ 'മാധ്യമം' പത്രമെന്കിലും വായിച്ചു നോക്കിയിട്ടുള്ളവര്‍ക്കറിയാം . .


  പിന്നെ എം എ കാരപ്പന്ചെരിയുടെ പുസ്തകത്തില്‍ മരണപ്പെട്ടു പോയ പ്രൊഫ.മങ്കട അബ്ദുല്‍ അസീസ്‌ മൌലവി , എന്‍ വി മുഹമ്മദ്‌ സകരിയ,ശംസുദ്ധീന്‍ പാലത്തു തുടങ്ങിയവരുടെ ലേഘനങ്ങളുണ്ട് .എന്തോ മഹാ അപരാധമെന്നു പറയുവാന്‍ അതില്‍ എന്താണുള്ളത് ?

  ReplyDelete
 20. എന്താണ് താങ്കളുടെ വിവരക്കേടിന്റെ ആഴം ...?????!!!!
  കമ്മ്യൂണിസ്റ്റ്‌ പാര്ട്ടികല്ല്ക്ക് ജമാഅത്തെ ഇസ്ലാമി വോട്ട് മൊത്തമായി കൊടുത്തത് ഇസ്ലാമിക വ്യവസ്ഥ നിലവില്‍ വരുത്താനല്ലെന്നു ആര്‍ക്കുമറിയാം .


  പ്രിയ സഹോദരന്‍ നൌഷാദ്

  താങ്കള്‍ക്ക് മനസ്സിലാക്കാന്‍ പറ്റാത്ത ഒരു കാര്യത്തെ കുറിച്ച് എന്റെ വിവരക്കേടായി താങ്കള്‍ പറയുന്നോ ?. ജമാഅത്ത് ഇടത് പക്ഷത്തിന് വോട്ട് നല്‍കിയത് ജമാ അത്തിന്റെ ലക്ഷ്യങ്ങള്‍ നിറവേറണമെന്ന ഉദ്ദേശത്തോടു കൂടിയാണ്. അല്ലാതെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടിയല്ല. ജമാ അത്തിന്റെ നിയ്യത്ത് മനസ്സിലാക്കാന്‍ ജമാ അത്ത് വിമര്‍ശനം മാത്രം മുഖ്യ അജണ്ടയാക്കി ‘ഇസ്ലാഹ്’ നടത്തുന്നവര്‍ക്ക് താത്പര്യമില്ലല്ലോ.

  ഏതൊരു കര്‍മ്മത്തെയും അല്ലാഹു സ്വീകരിക്കുന്നത് അതിന്റെ നിയ്യത്ത്(ഉദ്ദേശ ശുദ്ധി) എന്താണെന്ന് കണക്കിലെടുത്താണ്. ‘ഇന്നമല്‍ അഅ്മാലു ബിന്നിയ്യാത്ത്’


  പ്രൊഫ.മങ്കട അബ്ദുല്‍ അസീസ്‌ മൌലവി , എന്‍ വി മുഹമ്മദ്‌ സകരിയ,ശംസുദ്ധീന്‍ പാലത്തു തുടങ്ങിയവരുടെ ലേഘനങ്ങളുണ്ട് .എന്തോ മഹാ അപരാധമെന്നു പറയുവാന്‍ അതില്‍ എന്താണുള്ളത് ?

  സഹ എഴുത്തുകാരുടെ പേരു കൂടി ഓര്‍ക്കുന്നത് നല്ലതാണ്. ഇഎ ജബ്ബാര്‍, ഹമീദ് ചേന്ദമംഗലൂര്‍, കാരശ്ശേരി........ മൈപിന്റെ സംശയം തീര്‍ത്തതിന് നന്ദി. ഇസ്ലാഹ് നടത്തുന്നവരുടെ കൂട്ടാളികള്‍ കൊള്ളാം :)


  വാദിച്ചു ജയിക്കുക എന്ന കോഴിക്കൊത്ത് മാമാങ്കത്തിന് താത്പര്യമില്ലാത്തത് കൊണ്ട് ഇതിവിടെ നിര്‍ത്തുന്നു.

  പ്രാര്‍ത്ഥനയോടെ
  സസ്നേഹം....

  ReplyDelete
 21. @ചിന്തകന്‍ ഇതാണ് മാഷേ യഥാര്‍ത്ഥ വിവരക്കേട് , താങ്കള്‍ പറയുന്നു
  >>>ജമാഅത്ത് ഇടത് പക്ഷത്തിന് വോട്ട് നല്‍കിയത് ജമാ അത്തിന്റെ ലക്ഷ്യങ്ങള്‍ നിറവേറണമെന്ന ഉദ്ദേശത്തോടു കൂടിയാണ്.<<<

  ജനാധിപത്യ മതേതര സ്വഭാവമുള്ള ഒരു ഭരണ കൂടം ഇവിടെ നില നില്‍ക്കുവാനാണ് അവര്‍ക്ക് വോട്ട് ചെയ്തതെന്നാണ് ജമാഅത്തെ ഇസ്ലാമി വാദിചിട്ടുള്ളത് എന്ന് പഴയ 'മാധ്യമം' പത്രമെന്കിലും വായിച്ചു നോക്കിയിട്ടുള്ളവര്‍ക്കറിയാം . .അല്ലാതെ ഇസ്ലാമിക രാഷ്ട്രമെന്ന ഹുകുമത്തെ ഇലഹിക്ക് വേണ്ടിയല്ലെന്ന് ഞങ്ങള്‍ക്കും അറിയാം .

  പിന്നെ താഴെ കാണുന്നവരുടെ ലേഘനങ്ങള്‍ കൂടി എം എ കാരപ്പന്ചെരിയുടെ പുസ്തകത്തില്‍ ഉണ്ട് . അത് കൂടി കൂട്ടി വായിക്കുമല്ലോ ?

  സി ടി അബ്ദുറഹിം ,അബ്ദുല്‍ ഹമീദ്‌ ഫൈസി ,പി എം കെ ഫൈസി , സി ഹംസ , എം ഐ തങ്ങള്‍ ,എ എം മുഹമ്മദ്‌ സലിം , എം ജി എസ് നാരായണന്‍ ,കെ വേണു ,കെ എം സീതി ,കെ ഇ എന്‍ ,കെ എസ് ഹരിഹരന്‍ ,എ പി അഹമ്മദ്‌

  ഇനി ഇസ്ലാഹി പണ്ഡിതന്മാരെ ഇവരുടെയൊക്കെ ആദര്‍ശം അന്ഗീകരിക്കുന്നവരായി പറയുവാന്‍ താങ്കള്‍ക്കു നാവു പോങ്ങുമോ ????

  ReplyDelete
 22. താങ്കള്‍ മടവൂര്‍ വിഭാഗം ആണെന്ന് അറിയാന്‍ വൈകി. ശബാബിന്റെ പരസ്യവും ഇപ്പോഴാണ് ശ്രദ്ധയില്‍ പെട്ടത്. ക്ഷമ വരവ് വെച്ചിരിക്കുന്നു :)

  1. ഇസ്ലാമെന്നാല്‍ രാഷ്ട്രീയമാണ് എന്ന് ജമാഅത്തിനു വാദമില്ല എന്ന് വ്യക്തമാക്കപ്പെട്ട സ്ഥിതിക്ക് ആ വാദം അവരില്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ലല്ലോ. അതുകൊണ്ട് ചിന്തകന്റെ വാദങ്ങളെ ഞാന്‍ മുഖവിലക്കെടുക്കുന്നു.

  2 . സാമൂഹികപ്രവര്‍ത്തനം ഇസ്ലാമിക പ്രവര്‍ത്തനത്തിന്റെ ഭാഗമല്ല എന്ന് വാദമുള്ള ഒരു കൂട്ടം മുജാഹിദുകള്‍ ഉണ്ടല്ലോ. താങ്കള്‍ ഏതായാലും ഇസ്ലാമിന്റെ ആ ഒരു മേഖല കൂടി അംഗീകരിക്കുന്നു എന്ന് അറിഞ്ഞതില്‍ സന്തോഷം. ആളുകളോട് ഇസ്ലാമിനെ കുറിച്ച് പറയുമ്പോള്‍ ഇങ്ങനെ ഒരു മുഖത്തെ കുറിച്ച് കൂടി പറയുന്നതില്‍ താങ്കള്‍ക്കു വിരോധം കാണില്ലല്ലോ.

  3. 'ശരിയായ ഒരൂ പ്രബോധനത്തിലൂടെ ആളുകളെ സത്യവിശ്വാസത്തിലേക്ക് മാറ്റിയെടുത്ത് ഒരൂ സമൂഹം സൃഷ്ടിക്കുകയും അങ്ങിനെ ആ പ്രബോധനപ്രവർത്തനത്തിന്റെ പരിണിതഫലമായി ' ഉറപ്പുള്ള 'തറയും ചുമരും' ലഭിക്കും എന്നും നമുക്ക് ഉറപ്പാണല്ലോ. അത് എപ്പോള്‍ നിലവില്‍ വരും എന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ല. ഇനി അങ്ങനെ ഒരു സമൂഹം നിലവില്‍ വന്നില്ലെങ്കില്‍ കൂടി നമ്മുടെ പ്രവര്‍ത്തനത്തിന് പ്രതിഫലം ലഭിക്കും. ഈ ഒരു സമൂഹത്തിന്റെ സൃഷ്ടിപ്പ് നമ്മുടെ ആഗ്രഹമാണെന്ന് കൂടി പ്രബോധിതരോട് പറയുന്നതില്‍ താങ്കള്‍ക്കും അഭിപ്രായ വ്യത്യാസം ഉണ്ടാവുകയില്ലല്ലോ.

  എന്നാല്‍ എന്റെ പ്രധാന ചോദ്യത്തോട് താങ്കള്‍ മുഖം തിരിച്ചു കളഞ്ഞു. താങ്കള്‍ പറഞ്ഞ രീതിയില്‍ ഒരു സമൂഹം നിലവില്‍ വന്നാല്‍ അവിടെ 'തറയ്ക്കും ചുമരിനും' ഒപ്പം സാമൂഹ്യ നീതിയില്‍ അധിഷ്ടിതമായ ഒരു ഭരണ ക്രമം കൂടി അഥവാ താങ്കളുടെ ഭാഷയില്‍ 'മേല്‍പ്പുര' കൂടി നിലവില്‍ വരേണ്ടതുണ്ട് എന്ന് കൂടി പ്രബോധിതരോട് പറഞ്ഞാലുള്ള കുഴപ്പം എന്താണ്? ഇസ്ലാമിന്റെ മേല്പറഞ്ഞ സാമൂഹിക പ്രവര്‍ത്തനം നമുക്ക് അവരോടു പറയാമെങ്കില്‍, അതിനു വേണ്ടി പണിയെടുക്കാമെങ്കില്‍ ഇസ്ലാമിന്റെ ഭാഗം തന്നെ എന്ന് താങ്കള്‍ കൂടി പറയുന്ന രാഷ്ട്രീയ വ്യവസ്ഥയെ മാത്രം എന്തിനു മൂടിവെക്കണം? ഇസ്ലാമിന്റെ ഈ ഒരു മുഖത്തെ മൂടി വെക്കേണ്ടതുണ്ട് എന്നുള്ള നിര്‍ദേശം ഖുര്‍ആനിലോ ഹദീസിലോ ഉണ്ടോ? ഇല്ലായെങ്കില്‍ ഇസ്ലാമിനെ അതിന്റെ പൂര്‍ണമായ രൂപത്തില്‍ പ്രബോധനം ചെയ്യുകയല്ലേ വേണ്ടത്?

  ഇസ്ലാമിക പ്രബോധന-പരിഷ്കരണ പ്രവര്‍ത്തനങ്ങളോടൊപ്പം ഒരാള്‍ ഇസ്ലാമിക രാഷ്ട്രീയ പ്രവര്‍ത്തനവും നടത്തിയാല്‍ അതിന്റെ ഇസ്ലാമിക വിധി എന്ത്? ഇസ്ലാമിക നിയമ വ്യവസ്ഥയും ഭരണക്രമവും മറ്റു മത സമൂഹങ്ങള്‍ക്ക് എതിരാണ് എന്ന അഭിപ്രായം താങ്കള്‍ക്കോ താങ്കളുടെ പ്രസ്ഥാനത്തിനോ ഉണ്ടോ? ഇല്ലായെങ്കില്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന മറ്റു പല പ്രസ്ഥാനങ്ങളെ പോലെ ഒരു സാമൂഹിക മാറ്റത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് തെറ്റാണോ?

  ReplyDelete
 23. @ESWARdas>> ചൂഷകദുഷ്ട്ടമുതലാളിത്ത അജണ്ഡയാണ് ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഒറ്റപ്പെടുത്തൽ ഭീകരാരോപണ ഭിന്നതാതന്ത്രം എന്നു തിരിച്ചറിയുക.ഓരോരോ ചൂഷകവിരുദ്ധ പ്രത്യയശാസ്ത്രങ്ങളെ ഒന്നൊന്നായ് തകർക്കുക എന്ന ചൂഷകദുഷ്ട്ടമുതലാളിത്തചെകുത്താൻ കുതന്ത്രങ്ങൾ വിജയിച്ചൽ സാധാരണക്കാരും,പാവപ്പെട്ടവരുമായ തൊണ്ണൂറുശതമാനത്തിലേറെ വരുന്ന മാനവകുലത്തിന്റെ അടിമത്തമായിരിക്കും ...<<

  താങ്കൾ ആദ്യം തന്നെ അമുസ്ലിമാണെന്ന് പറഞ്ഞത് ഞാനങ്ങ് ‘വിശ്വസിക്കുന്നു‘. പിന്നെ ഇവിടെ വിഷയം മുതലാളിത്തവും ചൂഷണവും ഭീകരാരോപണങ്ങളുമല്ല. മാത്രമല്ല ഈ ചർച്ച നിർത്തിയത് കൊണ്ടൊന്നും ഇല്ലാതാവുന്നതുമല്ല പറയപെട്ട വിഷയങ്ങൾ. ഇവിടെ പ്രദിപാദ്യം ഇസ്ലാം മതത്തിന്റെ ലക്ഷ്യങ്ങളെ കുറിച്ചാണ്. താങ്കൾ ഉണ്ടയില്ലാത്ത തോക്ക് കൊണ്ട് ലക്ഷ്യമില്ലാതെ വെടിവെക്കുന്നതിന്റെ ലക്ഷ്യത്തെ കുറിച്ചൊന്നും ഇപ്പോ പറയുന്നില്ല. ആദ്യം താങ്കൾ ചെയ്യേണ്ടത് ഋജുവായ സത്യപാത സ്വീകരിക്കുക. ഇസ്ലാം മത വിശ്വാസിയാവുക.

  ReplyDelete
 24. സ്നേഹിതാ മൈപ്,
  ഇസ്ലാം മതമാണെന്ന് ഖുറാനിൽ ഞാൻ ഇതുവരെ കണ്ടില്ല.ഇസ്ലാം ഒരു ദൈവകല്പിത സന്മാർഗ്ഗ ജീവിതരീതിയാണെന്നാണ് ഞാൻ മനസ്സിലാക്കിയത്.തെറ്റിയെങ്കിൽ തിരുത്തുക.

  ReplyDelete
 25. @ചിന്തകന്‍>> >> ..മൈപിന്റെ നിലപാട്. ഇപ്പോള്‍ പറയുന്നു അത് ദുനിയാ കാര്യം മാത്രമല്ല. അതില്‍ ആഖിറത്തിന്റെ കാര്യവും ഉണ്ടെന്ന്. അഥവാ ഇസ്ലാമില്‍ രാഷ്ട്രീയവും ഉണ്ടെന്നു. <<

  ചിന്തകാ… ദുനിയാ കാര്യത്തിൽ ആഖിറവുമില്ല എന്ന് ആർക്കാണ് വാദം? മുജാഹിദുകൾ എന്നും പറയുന്നതാണ്, കച്ചവടം പോലെ എന്ന്.. ഹറാമായ കച്ചവടം നടത്തിയാൽ പറ്റുമോ? മദ്യം വിൽക്കാൻ പറ്റുമോ?? കച്ചവടത്തിൽ പലിശപറ്റുമോ? അളവ് തൂക്കത്തിൽ കളവ് ചതി പറ്റുമോ? ഇതൊക്കെ വിശുദ്ധ ഖുർ ആനിൽ വ്യക്തമാക്കിയ വിഷയങ്ങളല്ലെ.. ഇതിലാർക്കെങ്കിലും സംശയമുണ്ടോ? ഇസ്ലാമിൽ രാഷ്ട്രീയം ഇല്ല എന്ന് മുജാഹിദുകൾ പറഞ്ഞിട്ടില്ല. താങ്കൾ മുജാഹിദുകളെ കുറിച്ച് തെറ്റിദ്ധരിച്ചിരിക്കുന്നു. എന്നാൽ രാഷ്ട്രീയമല്ല ലക്ഷ്യം. (അതാണ് മുജാഹിദുകളും ജമാഅത്തെ ഇസ്ലാമിയും ഇതുവരെ ഉണ്ടായിരുന്ന പ്രധാന തർക്കം.) അത് കൊണ്ടാണ് മുജാഹിദുകൾ പറഞ്ഞത്, രാഷ്ട്രം എന്നത് ലക്ഷ്യമല്ല, തൌഹീദി പ്രബോധനപ്രവർത്തനങ്ങളുടെ പരിണിത ഫലമാണ്. അങ്ങിനെ ഒരു രാഷ്ട്രമുണ്ടായാൽ ഇസ്ലാമിക രാഷ്ട്രത്തിൽ നടപ്പിലാക്കേണ്ട ശരീഅത്തിനെ കുറിച്ച് വ്യക്തതയുമുണ്ട്. ചിന്തകനും മറ്റു സുഹൃത്തുക്കളും അടിസ്ഥാനമില്ലാതെ ഒരോന്ന് ആരോപിക്കുന്നതിന് മുമ്പ് ആ വിഷയങ്ങളിൽ മുജാഹിദുകളുടെ നിലപാട് എന്താണെന്ന് ഇനിയെങ്കിലും മനസ്സിലാക്കുക.

  >> ..ബഹുസ്വര സമൂഹത്തില്‍ ദൈവം ഒന്നേ ഒന്ന് മാത്രമേയുള്ളൂ എന്ന് പ്രഖ്യപിക്കാമെങ്കില്‍ , രാഷ്ട്രീയത്തിന് ഇസ്ല്ലാമിന് അതിന്റെതായ കാഴ്ചപാടുണ്ട് എന്ന് തുറന്ന് പ്രഖ്യാപിന്നതിലും ഒരു തെറ്റും കാണേണ്ടതില്ല. ...ചെയ്യും ചെയ്യാതിരിക്കും അതില്‍ ഹലാലിന്റെയും ഹറാമിന്റെയും പ്രശ്നമല്ല. അത് ഒരു നിലപാടിന്റെ പ്രശ്നമാണ്. <<

  താങ്കൾ ഇവിടെ വിഷയം മനസ്സിലാക്കുക,
  ആരാധനക്ക് ഒരേ ഒരു ദൈവമേ ഉള്ളൂ എന്ന് പ്രഖ്യാപിക്കുന്നത് പോലെയാണോ ഇസ്ലാമിന്റെ ലക്ഷ്യം ദൈവത്തിന്റെ ഭൂമിയിൽ ദൈവികരാഷ്ട്രമാണ് എന്നത്? വോട്ട് ചെയ്യൽ ഹറാമിന്റെയും ഹലാലിന്റെയും പ്രശ്നമല്ല!! നല്ല പുതിയ കണ്ട് പിടുത്തം. താങ്കൾ ആദ്യം ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് പഠിക്കുക. അതിന് ശേഷം പോരെ അവർക്ക് വേണ്ടി കമന്റടിക്കൽ? എത്രയോ കാലം വോട്ട് ചെയ്യൽ ഹറാമെന്ന് പറഞ്ഞിട്ടുണ്ട്. ഹറാം എന്നാൽ നിശിദ്ധമായവ.. ചെയ്താൽ കുറ്റം കിട്ടുന്നവ. നിലപാടുകൾ പറഞ്ഞ് ഏതെങ്കിലും ഹറാമിനെ ഹലാലാക്കാൻ പറ്റുമോ? ഹലാലിനെ ഹറാമാക്കാനും പറ്റുമോ? ഉരുളാതെ സുഹൃത്തെ..

  ReplyDelete
 26. @ചിന്തകന്‍>>രാഷ്ട്രീയത്തിന് മാത്രമായി മറ്റൊരു പ്ലാറ്റ്ഫോം എന്നത് ഏത് പ്രവാചക സുന്നത്തിന്റെ ഭാഗമാണെ..? <<

  ഞാനിവിടെ എത്രെ എഴുതിയിട്ടെന്ന് കാര്യം. കച്ചവടം ഏതായിരിക്കണമെന്ന് സുന്നത്തുണ്ടോ? നബി(സ)യുടെ കൂടെ നമസ്കരിച്ചവർ അങ്ങാടിയിലേക്ക് പോയി കച്ചവടത്തിലേർപെടുന്നവരുണ്ട്, കൃഷിയിടത്തിലേക്ക് പോകുന്നവരുണ്ട് അങ്ങിനെ വ്യത്യസ്ത മേഖലയിൽ ശ്രദ്ധിക്കുന്നവരുണ്ട്. ഇങ്ങിനെ പിരിഞ്ഞുപോയാൽ ഇസ്ലാമിന്റെ സംസ്ഥാപനം അപകടത്തിലാകുമെന്ന് ആരും കരുതുന്നില്ല. മദീനയിൽ വിവിധ മതക്കാർ സമാധാനപരമായി സഹവർത്തിക്കുന്നതിന് അനുയോജ്യമായ രാഷ്ട്രീയ സാഹചര്യം നില നിൽക്കാൻ വേണ്ടി വിവിധ വിഭാഗങ്ങളുമായി നബി(സ) കരാറിലേർപെട്ടിരുന്നു. ഇസ്ലാമിന്റെ സംസ്ഥാപനത്തിന് അത് സഹായകമാകുമെന്നല്ലാതെ ദോഷകരമാകുമെന്ന് ആരും കരുതിയിരുന്നില്ല. അത് പോലെ ഇന്ത്യയിൽ ഇസ്ലാമിന്റെയും മുസ്ലിംങ്ങളുടെയും നല്ല ഭാവിക്ക് അനുഗുണമാകുന്ന രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപെടുന്നത് ഖുർആനിനോ സുന്നത്തിനോ എതിരല്ല.
  മുസ്ലിം ലീഗുകാരും കോൺഗ്രസ്സുകാരുമായവർക്ക് ജമാഅത്തെ ഇസ്ലാമി വോട്ട് ചെയ്തീട്ടുണ്ട്. പിന്നീടത് മാറ്റി മാർകിസുകാർക്ക് നൽകി. പിന്നെ ഇടത് മുന്നണിക്ക് മൊത്തത്തിൽ വോട്ട് പതിച്ച് നൽകി ജനങ്ങൾക്കിടയിൽ ഇടത് മുന്നണിക്ക് വേണ്ടി വോട്ട് പിടിക്കാനും ഇറങ്ങിയിട്ടു