بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

ഈ ബ്ലോഗ്‌ ആരെയെങ്കിലും തര്‍ക്കിച്ചു തോല്പ്പിക്കാം എന്ന് കരുതി എഴുതുന്നതല്ല , മറിച്ചു പരിശുദ്ധ ഇസ്ലാമിനെ മനസ്സിലായ രൂപത്തില്‍ വായനക്കാരുമായി പങ്കു വെക്കുവാനും ഒരു പരിധി വരെ നല്ല രീതിയിലുള്ള സംവാദം നടത്തുവാനും വേണ്ടിയാണ് .ഇത് ഒരു തുടക്കക്കാരന്റെ ബ്ലോഗല്ല ,മറിച്ചു പത്തിലധികം വര്‍ഷങ്ങളായി സംഘടനാപ്രവര്‍ത്തനം നടത്തി വരുന്ന ഒരു എളിയ പ്രവര്‍ത്തകന്റെ പ്രവര്ത്തനത്തിന്റെ ഭാഗമാണ് .

ഇബാദത്തിന്റെ അര്‍ത്ഥം

സംവദിക്കുന്നത് Noushad Vadakkel : 29.5.12




Islahizone · 84 like this
May 13 at 10:07am ·
QUESTION No.1.
===========

ഭാഷാപരമായി ഇബാദത്തിന് 'അടിമ വേല' 'അനുസരണം' എന്നര്‍ത്ഥം ഉണ്ടായിരിക്കെ എന്ത് കൊണ്ട് മുജാഹിദുകള്‍ തൌഹീദിന്റെ വ്യാഖ്യാനത്തില്‍ ഇത് അംഗീകരിക്കുന്നില്ല ?

ANSWER:
============

അടിമവേല/അടിമത്തം
--------------------------
വാസ്തവത്തില്‍ عبادة- ഇബാദത്ത് ന് 'അടിമത്തം' എന്ന് ഭാഷയില്‍ തന്നെ അര്‍ഥമില്ല. നമുക്കറിയാം 'ആരാധിക്കുക' എന്ന ക്രിയയില്‍ നിന്നാണ് ആരാധന/ആരാധിക്കല്‍ എന്ന ക്രിയാനാമം വരുന്നത്; 'അനുസരിക്കുക' എന്ന ക്രിയയില്‍ നിന്നാണ് അനുസരണം/അനുസരിക്കല്‍ എന്ന ക്രിയാനാമം വരുന്നത്. അതുപോലെ അടിമത്തം/അടിമയാവല്‍ എന്ന ക്രിയാനാമം ഏതു ക്രിയയില്‍ നിന്നു വന്നിരിക്കണം? സംശയം വേണ്ട 'അടിമയാവുക' എന്ന ക്രിയയില്‍ നിന്നു തന്നെ. അടിമയാവുക എന്നതിന് അറബിയില്‍ ഉപയോഗിക്കുന്ന ക്രിയാപദം ഏതാണ്? അത് 'അബുദ' യാണ്, നിസ്സംശയം 'അബദ' അല്ല. അതായത്‌ ഇബാദത്തിന്‍റെ ക്രിയയായ അബദയില്‍ നിന്നല്ല. പ്രാമാണികമെന്ന് വിലയിരുത്തപ്പെടുന്ന ചില നിഘണ്ടുക്കളെ ഉദ്ധരിക്കാം.

1. അടിമത്തം എന്നര്‍ത്ഥം ലഭിക്കുന്ന عبودة ന്‍റെ ക്രിയാപദം അറബികളുടെ പ്രയോഗത്തിലില്ല. അഥവാ പ്രയോഗിക്കുമെങ്കില്‍ അടിമയായി/അടിമത്തം അംഗീകരിച്ചു എന്നതിന് അബുദ എന്ന ക്രിയാ രൂപമാണ് വേണ്ടത്‌. പക്ഷേ ഈ ക്രിയ ഇപ്പോള്‍ പ്രയോഗത്തിലില്ല...... ഒരു അടിമ യജമാനന് സേവനം ചെയ്തു എന്ന അര്‍ത്ഥത്തില്‍ عبده-അബദഹു എന്നു പ്രയോഗിക്കാറില്ല. ( مقاييس اللغة - മഖായീസുല്ലുഗ)

2. عبودية (അടിമത്തം) എന്നത് വിനയ പ്രകടനമാണ്. ഇബാദത്ത് അതിനേക്കാള്‍ ശക്തമായ കാര്യമാണ്. കാരണം അത് വിനയത്തിന്‍റെ അങ്ങേയറ്റമാണ്. (المفردات അല്‍ മുഫ്‌റദാത്ത്)

3. അടിമ യജമാനന് സേവനം ചെയ്യുന്നതിന് عبده-അബദഹു എന്നു പ്രയോഗിക്കാറില്ല. ( ലിസാനുല്‍ അറബ് / താജുല്‍ ഉറൂസ് )

നിരവധി തഫ്സീറുകളില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇത് മുജാഹിദുകള്‍ പണ്ടേ പറഞ്ഞുപോന്നിട്ടുള്ളതാണ്. ഇതുവരെ ഖണ്ഡിക്കപ്പെട്ടതായി അറിവില്ല.

അനുസരണം
---------------
നിഘണ്ടുക്കളിലും തഫ്സീറുകളിലും عبادة- ഇബാദത്ത് ന് അനുസരണം എന്ന അര്‍ഥം കൊടുത്തിട്ടുണ്ട്. ഇബാദത്തിന് തത്തുല്യമായ മറ്റൊരു പദമായിട്ടല്ല അത് കൊടുത്തിട്ടുള്ളത്. അങ്ങനെ ധരിക്കുന്നത് അബദ്ധമാണെന്ന് ഇമാം റാസി(റ) 98:5ന്‍റെ വിശദീകരണത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. മാത്രമല്ല; അല്ലാഹുവിന് മാത്രം അര്‍പ്പിക്കേണ്ടതും മറ്റാര്‍ക്കും അര്‍പ്പിക്കാന്‍ പാടില്ലാത്തതുമായ ഇബാദത്ത് (സാങ്കേതിക വിവക്ഷയില്‍) ല്‍ അനുസരണം എന്ന അര്‍ഥം ശരിയാവില്ല. അനുസരണം അള്ളാഹു അല്ലാത്തവര്‍ക്കും ആകാമെന്ന് ഖുര്‍ആന്‍ വിധിക്കുന്നതുതന്നെ അതിനു കാരണം. അല്ലാഹുവിനെ അനുസരിച്ചാല്‍ അല്ലാഹുവിനുള്ള ഇബാദത്ത്; റസൂലിനെ അനുസരിച്ചാല്‍ റസൂലിനുള്ള ഇബാദത്ത് ആകുന്നില്ല; അല്ലാഹുവിനുള്ള ഇബാദത്തേ ആകൂ. വ്യത്യാസം വളരെ വ്യക്തമാണ്.

യുക്തിപരമായും ശരിയല്ലാത്ത ചില സംഗതികള്‍ കൂടിയുണ്ട്. അതായത്‌; അനുസരണം, ആരാധന, അടിമത്തം എന്നീ മൂന്നര്‍ഥങ്ങളും വ്യത്യസ്തങ്ങളായ മൂന്ന്‌ ആശയങ്ങളാണെങ്കില്‍ ഒരു സന്ദര്‍ഭത്തില്‍ തന്നെ അവ മൂന്നും ഒന്നിച്ചുദ്ദേശിക്കുക എന്നത് അറബിയില്‍ എന്നല്ല ലോകത്തൊരു ഭാഷയിലും പ്രയോഗത്തിലില്ലാത്ത കാര്യമാണ്. നേരേ മറിച്ചാണെങ്കില്‍ അഥവാ മൂന്നര്‍ഥങ്ങളും ഒരേ ആശയം തന്നെയാണെങ്കില്‍ ഏതെങ്കിലും ഒരര്‍ത്ഥം പറയാതെ പോകുന്നത് ഗുരുതരമായ ഒരു തെറ്റും ആയിത്തീരുകയില്ല.

ഇനി അതും പോകട്ടെ ഈ മൂന്നര്‍ഥങ്ങളും സാക്ഷാല്‍ അര്‍ത്ഥങ്ങളായി, തൗഹീദിന്റെ വിവക്ഷയായി പരിഗണിക്കപ്പെടുന്നുവെങ്കില്‍ പിന്നെ എന്തിനാണീ വാക്കുകളെ വ്യാഖ്യാനിക്കാന്‍ മുതിരുന്നത്? നിരുപാധികാനുസരണം, പരമമായ അനുസരണം, കടിഞ്ഞാണ്‍ വിട്ട അനുസരണം, നിയമ നിര്‍മാണത്തിന്റെ പരമാധികാരം വകവെച്ചു കൊടുത്തുകൊണ്ടുള്ള അനുസരണം എന്നിങ്ങനെ വ്യാഖ്യാനിക്കുന്നതെന്തിന്? എന്നിട്ടും സംശയങ്ങള്‍ തീര്‍ന്നോ? അനുസരണം പരമമാകുന്നതെപ്പോള്‍? നിയമ നിര്‍മാണത്തിന്റെ പരമാധികാരം വകവെച്ചുകൊടുത്താല്‍ തന്നെ ശിര്‍ക്കാവില്ലേ? പിന്നെ അധികമായി ഒരു അനുസരണം കൂടി വേണ്ടി വരുമോ? ..... ഇങ്ങനെ കൂടുതല്‍ കൂടുതല്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങളിലേക്കും ആശയക്കുഴപ്പത്തിലേക്കും തള്ളിവിടുന്നതിന്റെ പേരാണോ 'സമഗ്രത'!!!
2 · ·

  • 7 people like this.

    • Abu Mohamed
      <<വാസ്തവത്തില്‍ عبادة- ഇബാദത്ത് ന് 'അടിമത്തം' എന്ന് ഭാഷയില്‍ തന്നെ അര്‍ഥമില്ല. >>

      =മുഹമ്മദ്‌ അമാനി മൌലവി, പി.കെ മൂസ മൌലവി, എ. അലവി മൌലവി എന്നിവര്‍ ചേര്‍‍ന്ന് എഴുതിയ, മുജാഹിദ്കാര്‍ 1967 ല്‍ പ്രസിദ്ധീകരിച്ച തഫ്സീറില്‍ ഭാഷയില്‍ "ഇബാദത്തിന്" 'അനുസരണം','ആരാധന', 'അടിമവേല' തുടങ്ങിയ മൂന്നര്‍‍ത്ഥങ്ങളുമുണ്ട് എന്ന് വ്യക്തമാക്കിയിരിക്കുന്നു.( വാല്യം 2, പേജ് 504)
      വാസ്തവത്തില്‍ ഇബാദത്ത് ന് 'അടിമത്തം' എന്നര്‍ത്തമില്ലെങ്കില്‍ ഇതെങ്ങിനെ സംഭവിച്ചു ?
      ഈ പണ്ഡിതന്‍മാരെല്ലാം ഈ വിഷയത്തില്‍ അറിവില്ലാത്തവര്‍ ആയിരുന്നോ ?

      മാത്രമല്ല അമാനി മൌലവിയുടെ തഫ്സീരിന്റെ പുതിയ പതിപ്പില്‍ അദ്ദേഹത്തിനുശേഷം പ്രസാധകര്‍ തിരുത്തിയെങ്കിലും "അബദ" യുമായി നേരിട്ട് ബന്ധപ്പെട്ട പദത്തിന് 'അടിമത്വം' ത്തിലൂന്നിയ അര്‍‍ഥം നല്കീട്ടുണ്ട്. ഭാഷാര്‍‍ഥമില്ലെങ്കില്‍ ഇതെങ്ങിനെ സംഭവിച്ചു . ഉദാ: 23: 47 കാണുക.


    • Abu Mohamed alignment problem...

    • Abu Mohamed
      <<അടിമത്തം എന്നര്‍ത്ഥം ലഭിക്കുന്ന
      عبودة
      ന്‍റെ ക്രിയാപദം അറബികളുടെ പ്രയോഗത്തിലില്ല. അഥവാ പ്രയോഗിക്കുമെങ്കില്‍ അടിമയായി/അടിമത്തം അംഗീകരിച്ചു എന്നതിന് അബുദ എന്ന ക്രിയാ രൂപമാണ് വേണ്ടത്‌. പക്ഷേ ഈ ക്രിയ ഇപ്പോള്‍ പ്രയോഗത്തിലില്ല...... ഒരു അടിമ യ...See More


    • Abu Mohamed ചുരുക്കിപ്പരഞ്ഞാല്‍ "അബദ" യില്‍ "ഇബാദത്തും" വരും, "ഉബൂദിയ്യതും" വരും, അതാണ്‌ നമ്മുടെ വിഷയം, "നടത്തിക്കല്‍" എന്നതില്‍ "നടത്തം" ഉള്‍ക്കൊള്ളുന്നത്പോലെ "ഇബാദത്ത്" എന്നതില്‍ "ഉബൂദിയ്യതും" ഉള്‍ക്കൊള്ളുന്നു.

    • Abu Mohamed
      << عبودية
      (അടിമത്തം) എന്നത് വിനയ പ്രകടനമാണ്. ഇബാദത്ത് അതിനേക്കാള്‍ ശക്തമായ കാര്യമാണ്. കാരണം അത് വിനയത്തിന്‍റെ അങ്ങേയറ്റമാണ്.
      (المفردات
      അല്‍ മുഫ്‌റദാത്ത്)>>

      =പത്ത്‌ അഞ്ചിനേക്കാള്‍ വലുതാണ്‌ എന്ന് പറഞ്ഞാല്‍, പത്തില്‍ അഞ്ച് ഉള്‍കൊള്ളുന്നില്ല എന്ന് പറയാന്‍ പറ്റില്ലല്ലോ.
      ഇബാദത്ത് എന്നാല്‍ പരമമായ അടിമത്വവും, പരമമായ അനുസരണവും, ആരാധനയും ചേര്‍ന്നതാണ് എന്നാണ് ജമാഅത്തും മൌദൂദിയും പറഞ്ഞിട്ടുള്ളത്‌. അല്ലാതെ ഇവ ഓരോന്നും പര്യായങ്ങളോ, പൂരകങ്ങളോ അല്ല.


    • Abu Mohamed
      << അടിമ യജമാനന് സേവനം ചെയ്യുന്നതിന്
      عبده
      -അബദഹു എന്നു പ്രയോഗിക്കാറില്ല. ( ലിസാനുല്‍ അറബ് / താജുല്‍ ഉറൂസ് )>>
      =ഖുര്‍ആന്‍ പറയുന്നു:


      فَقَالُوا أَنُؤْمِنُ لِبَشَرَيْنِ مِثْلِنَا وَقَوْمُهُمَا لَنَا عَابِدُونَ
      From Thafseer Ibn Abbas:
      (And they said: Shall we put faith in two mortals) two human beings, meaning Moses and Aaron (like ourselves, and whose folk are servile unto us) while their people are our obedient servants?


    • Islahizone
      എന്റെ മറുപടിക്ക് വിയോജനക്കുറിപ്പ് കണ്ടു. അതില്‍ പരാമര്‍ശിച്ച കാര്യങ്ങളെക്കുറിച്ച് വീണ്ടും ചില കാര്യങ്ങള്‍ പറയേണ്ടതുണ്ട്. എന്റെ മറുപടിയില്‍ ഞാന്‍ ചൂണ്ടിക്കാണിച്ചിരുന്നത്:


      1. عبادة-ഇബാദത്ത് ന് അടിമത്തം എന്ന് അര്‍ത്ഥമില്ല. (പൗരാണിക ഭാഷാ ഗ്രന്ഥങ്ങളില്‍ നിന്ന് തെളിവുകള്‍ ഉദ്ധരിച്ചിട്ടുണ്ട്)
      2. عبادة-ഇബാദത്ത് ന് തുല്യമായ അറബി വാക്കല്ല 'ഇതാഅത്ത്‌' (അനുസരണം)
      3. ഈ അര്‍ഥങ്ങള്‍ നല്‍കി വ്യാഖ്യാനിക്കുമ്പോഴുണ്ടാകുന്ന ആശയക്കുഴപ്പങ്ങള്‍

      വിയോജിപ്പ്‌ രേഖപ്പെടുത്തിയ സുഹൃത്ത്‌ പരാമര്‍ശിച്ച ഒരു പ്രധാന കാര്യം അമാനി തഫ്‌സീറിലെ ഉദ്ധരണിയാണ്.

      സൂറത്തുല്‍ ഫാതിഹയിലെ إِيَّاكَ نَعْبُدُ ന്റെ വ്യാഖ്യാനത്തില്‍ عبادة-ഇബാദത്ത് ന് അടിമത്തം എന്നര്‍ത്ഥമില്ലെന്ന് അമാനി മൗലവി തീര്‍ത്തുപറഞ്ഞിരിക്കുന്നു. അല്‍മുഫ്‌റദാത്തിലെ അറബി മൂലവാക്യങ്ങളടക്കം അദ്ദേഹം എടുത്തുദ്ധരിച്ചിട്ടുണ്ട്. മുന്‍പ്‌ അച്ചടിച്ചുപോയ തെറ്റ് അദ്ദേഹം തന്നെ സ്വയം തിരുത്തിയിരിക്കുകയാണ്. ആ സ്ഥിതിക്ക് അതേ അബദ്ധം സ്ഥാപിക്കാന്‍ അദ്ധേഹത്തെ ഉദ്ധരിക്കുന്നത് സത്യസന്ധതയല്ല. അമാനിക്ക്‌ അബദ്ധം പിണഞ്ഞാലും മൗദൂദിക്ക് അബദ്ധം പിണഞ്ഞാലും ആ അബദ്ധങ്ങള്‍ തിരുത്താന്‍ അവലംബിക്കേണ്ടത് അവരേക്കാള്‍ മുമ്പേയുള്ളവരും ഉയരത്തിലുള്ളവരുമായ ഭാഷാ പണ്ഡിതന്മാരെത്തന്നെയല്ലേ? അതല്ലേ നിക്ഷ്പക്ഷമായ സമീപനം?

      عبودة ന്റെ ക്രിയാരൂപമായ 'അബുദ' എന്ന അകര്‍മ്മകക്രിയയെക്കുറിച്ച് പറഞ്ഞിട്ടുള്ളത്‌ ഞാനോ മുജാഹിദുകളോ അല്ല. പൂര്‍വകാല ഭാഷാപണ്ഡിതന്മാരാണ്. ع ب د എന്ന മൂന്നക്ഷരങ്ങളിലുള്ള അറിവ് തേടി നിഘണ്ടുക്കള്‍ പരതുന്ന ഒരാള്‍ ഇപ്പറഞ്ഞതു മാത്രം കാണാതെ പോകുന്നതെങ്ങനെ? ഒരു വിഭാഗത്തെ മാത്രം ബാധിക്കുന്ന ഈ അന്ധതയുടെ പേര് എന്താണ്? ആരാണിതിന് ഉത്തരവാദി? ആരാണതിനു മറുപടി പറയേണ്ടത്‌?


    • Islahizone
      രണ്ടു ക്രിയകള്‍:
      --------------------
      1. അബദ എന്ന സകര്‍മ്മകക്രിയ (ആരെ/എന്തിനെ എന്ന ചോദ്യത്തിന് ഉത്തരം കിട്ടുന്ന ക്രിയ)
      2. അബുദ എന്ന അകര്‍മ്മകക്രിയ (ആരെ/എന്തിനെ എന്ന ചോദ്യത്തിന് ഉത്തരം കിട്ടാത്ത ക്രിയ)


      ഇതില്‍ അബദയുടെ ക്രിയാനാമമാണ് عبادة ,عبودية എന്ന രണ്ടു രൂപങ്ങളും. രണ്ടിന്റേയും അര്‍ഥം ഒന്നാണ്. 'അബദ' ക്ക് എന്ത് അര്‍ത്ഥമാണോ നല്‍കുന്നത് ആ അര്‍ത്ഥത്തിന്‍റെ തന്നെ ക്രിയാനാമരൂപങ്ങളാണ് രണ്ടും. 'അബുദ' യുടെ ക്രിയാനാമത്തില്‍ عبادة കാണുന്നില്ല. 'അബദ' യും 'അബുദ' യും രണ്ടും രണ്ടാണെന്നര്‍ഥം.

      നടന്നു എന്ന അകര്‍മ്മകക്രിയയെ നടത്തി എന്ന സകര്‍മ്മകക്രിയയാക്കി മാറ്റുമ്പോള്‍ നടത്തം എന്ന ക്രിയാനാമം ഒഴിവാകുമോ എന്ന മലയാളക്രിയകൊണ്ടുള്ള ഉദാഹരണ ചോദ്യം നമ്മുടെ വിവാദത്തിലേക്ക് യോജിച്ചതായില്ല. എങ്ങനെയെന്നു പറയാം. നമ്മുടെ വിവാദ ക്രിയകളില്‍ താങ്കള്‍ ഇതൊന്നു പ്രയോഗിച്ച് കാണിക്കാമോ?

      അബുദ എന്ന അകര്‍മ്മകക്രിയയെ സകര്‍മ്മകക്രിയയാക്കി മാറ്റിയാല്‍ അതിന്റെ രൂപം അബ്ബദ എന്നാണ്. അബദ എന്നല്ല. അര്‍ഥം അടിമയാക്കി എന്നാണ്. ആരാധിപ്പിച്ചു എന്നല്ല. ഇനി അബദ എന്ന സകര്‍മ്മകക്രിയയെ പിന്നെയും സകര്‍മ്മകമാക്കാന്‍ മുതിരുമോ? പ്രയോഗിച്ച് കാണിച്ചാല്‍ തരക്കേടില്ല.

      അനുസരണം, അടിമത്തം എന്നീ അര്‍ത്ഥങ്ങളെക്കുറിച്ചുള്ള അവസാനത്തെ കമന്റ്‌ അസ്സലായി. താങ്ക്സ്‌ എ ലോട്ട് പറയട്ടെ.

      <<<ഇബാദത്ത് എന്നാല്‍ പരമമായ അടിമത്വവും പരമമായ അനുസരണവും ആരാധനയും ചേര്‍ന്നതാണ് എന്നാണ് ജമാഅത്തും മൗദൂദിയും പറഞ്ഞിട്ടുള്ളത്‌. അല്ലാതെ ഇവ ഓരോന്നും പര്യായങ്ങളോ പൂരകങ്ങളോ അല്ല>>>

      a) ഇവ ഓരോന്നും പര്യായപദങ്ങളല്ലെന്ന് പറഞ്ഞതിന്‍റെ പേരില്‍ മുജാഹിദുകളെ ആക്രമിച്ചവര്‍ ഖണ്ഡിച്ചു ഖണ്ഡിച്ചു എവിടെയെത്തി!!

      b) ജമാഅത്തും മൗദൂദിയും പറഞ്ഞിട്ടുള്ളത്‌ എന്ന് പറഞ്ഞ് അവതരിപ്പിച്ചതിനെപ്പറ്റിയും പറയാനുണ്ട്. അതായത്‌ ഇപ്പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായും വിരുദ്ധമായും ജമാഅത്ത് പറഞ്ഞിട്ടുണ്ട്. അവസരം വരുമ്പോള്‍ ഇന്‍ഷാ അല്ലാഹ് അക്കാര്യം പരാമര്‍ശിക്കാം. ശരി, സുഹൃത്തുക്കളേ, ജമാഅത്തുകാരായ മുസ്ലിങ്ങളെ മാറ്റിനിര്‍ത്തി മറ്റു മുസ്ലിങ്ങളെക്കുറിച്ചൊന്നു പറയൂ. അവരില്‍ ഏതു വിഭാഗമാണ് അള്ളാഹു അല്ലാത്തവര്‍ക്ക് പരമമായ അനുസരണ ഇബാദത്ത് / പരമമായ അടിമത്ത ഇബാദത്ത് അര്‍പ്പിക്കുന്നത്? മറ്റുള്ളവരിലേക്ക് ചൂണ്ടി ഭീതിപ്പെടുത്തുന്ന ആ അനുസരണശിര്‍ക്ക്‌ / അടിമത്തശിര്‍ക്ക്‌ - ല്‍ നിന്നും ജമാഅത്ത് മാത്രം മുക്തമാകുന്നതെങ്ങനെ?


    • Abu Mohamed
      പ്രിയ സഹോദരാ,
      പ്രതികരണത്തിന് നന്ദി,


      <<1. عبادة-ഇബാദത്ത് ന് അടിമത്തം എന്ന് അര്‍ത്ഥമില്ല. (പൗരാണിക ഭാഷാ ഗ്രന്ഥങ്ങളില്‍ നിന്ന് തെളിവുകള്‍ ഉദ്ധരിച്ചിട്ടുണ്ട്)>>
      = عبادة-ഇബാദത്ത് ന് അടിമത്തം എന്ന് അര്‍ത്ഥമില്ല എന്ന് പറയുന്ന ഒരു തെളിവും താങ്കള്‍ ഉദ്ധരിച്ചിട്ടില്ല. ഉണ്ടെങ്കില്‍ ഉദ്ധരിക്കണം, അത് വായിക്കാനും, പഠിക്കാനും അതിയായ താല്പര്യമുണ്ട്.
      مقاييس اللغة ഉദ്ദരിച് താങ്കള്‍ പറഞ്ഞത്‌ രണ്ടു കാരണങ്ങളാല്‍ തെറ്റിദ്ധരിപ്പിക്കുന്നതായാണ് ഞാന്‍ മനസിലാക്കുന്നത്.

      A:"അടിമത്തം എന്നര്‍ത്ഥം ലഭിക്കുന്ന عبودة ന്‍റെ ക്രിയാപദം അറബികളുടെ പ്രയോഗത്തിലില്ല. അഥവാ പ്രയോഗിക്കുമെങ്കില്‍ അടിമയായി/അടിമത്തം അംഗീകരിച്ചു എന്നതിന് അബുദ എന്ന ക്രിയാ രൂപമാണ് വേണ്ടത്‌. പക്ഷേ ഈ ക്രിയ ഇപ്പോള്‍ പ്രയോഗത്തിലില്ല."
      ഇത് താങ്കളുടെ വാക്കുകളല്ലെ ?, അല്ല എങ്കില്‍ مقاييس اللغة നിന്നുള്ള അറബി മൂല്യം ഉദ്ധരിക്കാമോ ?
      ചോദിക്കുന്നത് എന്തുകൊന്ടെന്നാല്‍ مقاييس اللغةഎന്ന് താഴെ എഴുതിവെച്ചതിനാല്‍ ആ പാരഗ്രാഫ് മൊത്തത്തില്‍ مقاييس اللغةനിന്നുള്ളതാണ് എന്ന ധാരണ ഉണ്ടാക്കുന്നു.

      B:<< ഒരു അടിമ യജമാനന് സേവനം ചെയ്തു എന്ന അര്‍ത്ഥത്തില്‍ عبده-അബദഹു എന്നു പ്രയോഗിക്കാറില്ല.>>
      ഇതിന്‍റെ അറബി മൂല്യം ഇങ്ങിനെ വായിക്കാം..
      واستعبدتُ فلاناً: اتخذتُه عبداً.
      وأمّا عَبْد في معنى خَدَم مولاه فلا يقال عبَدَه، ولا يقال يعبُد مَولاه.
      പ്രസ്തുത വാചകവും عبادة- ന് അടിമത്തം എന്ന് അര്‍ത്ഥമില്ല എന്നല്ല പറയുന്നത്, മറിച്ച് മനുഷ്യരും-മനുഷ്യരും തമ്മിലുള്ള നിയന്ത്രിതമായ അടിമത്തത്തിന് عبَدَه എന്ന് പറയാറില്ല എന്നാണ്.
      എന്നാല്‍ അത് ഇസ്ലാമിക മാനദണ്ടത്തിന് പുറത്താണെങ്കില്‍ പ്രയോഗിക്കാവുന്നതാണ്. ഖുര്‍ആന്‍ അങ്ങിനെ പ്രയോഗിച്ചിട്ടുണ്ട്. ഒരു ഗ്രന്ഥവും അതിനേക്കാള്‍ വലുതല്ല.

      "ഗുലാം അഹമദ്‌" എന്ന പേരിനെ ഉമര്‍ മൌലവി വിമര്‍ശിച്ചതും , "അബ്ദുല്‍ കഅബ" എന്ന പേര് മാറ്റാന്‍ പ്രവാചകന്‍ കല്‍പ്പിച്ചതും ഇത് പോലെ തന്നെ عَبْد എന്ന പദത്തിന് എനിക്കും ഉദ്ധരിക്കാവുന്നതാണ്.

      ഉദാഹരണത്തിലൂടെ വ്യക്തമാക്കിയാല്‍ : ഇന്ന് സ്കൂള്‍ ഇല്ല, എന്ന് പറഞ്ഞാല്‍ സ്കൂളിന്റെ കെട്ടിടം ഇന്നില്ല എന്ന് നമ്മളാരും മനസിലാക്കില്ല. എന്നാല്‍ അധ്യാപനമില്ല എന്നാണ് നാം മനസിലാക്കുക. വാക്കുകള്‍ക്ക് സന്ദര്‍ഭോചിതമായ അര്‍ഥം നല്‍കുക. ചില സന്ദര്‍ഭങ്ങളില്‍ എല്ലാ (ഒന്നിലധികം അര്‍ഥങ്ങള്‍) അര്‍ത്ഥങ്ങളും വേണ്ടി വരും.
      ചുരുക്കിപ്പറഞ്ഞാല്‍
      مقاييس اللغة ലെ عبَدَه എന്ന പദത്തിന് സന്ദര്‍ഭോചിതമായി "ആരാധിച്ചു എന്ന് പറയാവതല്ല" എന്ന അര്‍ത്ഥമാണ് നല്‍കേണ്ടത്. അടിമത്തം എന്ന അര്‍ഥം കൂടിയുള്ളതുകൊന്ടെല്ലേ അങ്ങിനെ എഴുതേണ്ടിവന്നത്.


    • Abu Mohamed ‎2. عبادة-ഇബാദത്ത് ന് തുല്യമായ അറബി വാക്കല്ല 'ഇതാഅത്ത്‌' (അനുസരണം)
      ഇബാദത്തും, 'ഇതാഅത്ത്‌' തുല്യമായ വാക്കുകളാണ് എന്ന് ആരും പറഞ്ഞതായി അറിയില്ല. അതിനാല്‍ തന്നെ ചര്‍ച്ച അനാവശ്യമാണ്.
      "അടിമത്തം" എന്ന അര്‍ത്ഥത്തിന് ഞാന്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതിനാല്‍ മാത്രമല്ല "അനുസരണം" എന്ന അര്‍ഥം ശേഷം ചര്‍ച്ചചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു.


    • Abu Mohamed
      <<അബുദ എന്ന അകര്‍മ്മകക്രിയയെ സകര്‍മ്മകക്രിയയാക്കി മാറ്റിയാല്‍ അതിന്റെ രൂപം അബ്ബദ എന്നാണ്. അബദ എന്നല്ല. അര്‍ഥം അടിമയാക്കി എന്നാണ്. ആരാധിപ്പിച്ചു എന്നല്ല. ഇനി അബദ എന്ന സകര്‍മ്മകക്രിയയെ പിന്നെയും സകര്‍മ്മകമാക്കാന്‍ മുതിരുമോ? പ്രയോഗിച്ച് കാണിച്ചാല്‍ തരക്കേടില്ല.>>

      =അബുദ എന്ന പദത്തെ ചര്‍ച്ചയിലേക്ക് കൊണ്ട് വന്നത് മുജാഹിദ്‌ സഹോദരങ്ങളാണ്. സത്യത്തില്‍ അതിന്‍റെ ആവശ്യമില്ല, "അബദ" ക്ക് ഉബൂദിയ്യതും , ഇബാദത്തുമുണ്ട്, അത് നിങ്ങള്‍ അംഗീകരിക്കുന്നതുമാണ്. അതിനാല്‍ തന്നെ ഇബാദത്തില്‍ ഉബൂദിയ്യത്തും ഉള്‍ക്കൊള്ളുന്നു. "അബദ" എന്നതിന് "ആരാധിച്ചു" എന്ന പ്രയോഗത്തിലിരിക്കുന്ന മലയാള പദം തുല്യമല്ല. അതുപോലെ ഇബാദത്തിന് ആരാധനയും.

      ഇനി നിങ്ങള്‍ പറയുന്ന പോലെ 'അബുദ' തീര്‍ത്തും വ്യത്യസ്തമായ പദമാണെങ്കില്‍ പ്രമാണിക നിഘണ്ടുകള്‍ പ്രകാരം ഉദ്ധരിക്കാമോ ?


    • Abu Mohamed നിങ്ങള്‍ ഉദ്ധരിച്ച
      مقاييس اللغة
      യില്‍ പോലും 'അബദ', അബ്ദു, ഇബാദ്‌ , ഇബാദത്ത് എന്നീ പദങ്ങള്‍ തിരഞ്ഞാല്‍ അത് മടങ്ങുന്നത് ഒരറ്റപദത്തിലേക്കാണ്. അതിനാല്‍ തന്നെ യാതൊരു ബന്ധവും ഇല്ല എന്ന് നിങ്ങള്‍ പറയുന്നതിന് നില നില്പ്പില്ല എന്നാണ് ഞാന്‍ മനസിലാക്കുന്നത്.
      لسان العرب , الصّحّاح في اللغة ,القاموس المحيط
      തുടങ്ങിയ നിഘണ്ടുകള്‍ പരിശോദിച്ചാലും അങ്ങിനെതന്നെയാണ്.


    • Abu Mohamed മാത്രമല്ല അമാനി മൌലവിയുടെ തഫ്സീരിന്റെ പുതിയ പതിപ്പില്‍ അദ്ദേഹത്തിനുശേഷം പ്രസാധകര്‍ തിരുത്തിയെങ്കിലും "അബദ" യുമായി നേരിട്ട് ബന്ധപ്പെട്ട പദത്തിന് 'അടിമത്വം' ത്തിലൂന്നിയ അര്‍‍ഥം നല്കീട്ടുണ്ട്. ഭാഷാര്‍‍ഥമില്ലെങ്കില്‍ ഇതെങ്ങിനെ സംഭവിച്ചു . ഉദാ: 23: 47 കാണുക

    • Islahizone
      വളരെ പ്രസക്തമായ വിമര്‍ശനങ്ങള്‍ക്കു മാത്രം പ്രതികരിച്ചാല്‍ മതിയാകുന്ന അവസ്ഥയിലേക്ക് ഈ ചര്‍ച്ച എത്തിയിട്ടുണ്ട്. അല്‍ ഹമ്ദുലില്ലാഹ്.


      ചോദ്യകര്‍ത്താവിന്റേയും മറ്റുവായനക്കാരുടെയും ബോധ്യമാണ് എന്റെ ലക്ഷ്യവും താല്‍പര്യവും തൃപ്തിയും. അബൂ മുഹമ്മദിനെ മാത്രം ബോധ്യപ്പെടുത്തുന്ന കാര്യത്തില്‍ ഞാന്‍ നിരാശനാണ്. കാരണം ഗ്രന്ഥങ്ങള്‍ തുറന്നു നോക്കി അദ്ദേഹം 'തന്നിഷ്ടം' പറയുന്നു!!

      രണ്ടു ഘടങ്ങളിലായി അബൂ മുഹമ്മദ്‌ എഴുതി:

      * അടിമത്തവും അനുസരണവും ഇബാദത്തിന്‍റെ പര്യായങ്ങളോ പൂരകങ്ങളോ അല്ല.
      * ഇബാദത്തും ഇതാഅത്തും തുല്യവാക്കുകളാണെന്ന് ആരും പറഞ്ഞതായി അറിവില്ല.
      * മനുഷ്യരും മനുഷ്യരും തമ്മിലുള്ള നിയന്ത്രിതമായ അടിമത്തത്തിന് 'അബദഹു' എന്നു പറയാറില്ല.

      കഴിഞ്ഞ പത്തറുപതു കൊല്ലങ്ങളായി ഇന്ത്യയിലെ മുസ്ലിങ്ങളെ ചൂണ്ടി, അവരുടെ രാഷ്ട്രീയ നിലപാടുകളെ വിമര്‍ശിച്ചുകൊണ്ട് 'ലോകത്തിലെ ഏറ്റവും കടുത്ത ശിര്‍ക്കില്‍ അവര്‍ അകപ്പെട്ടിരിക്കുന്നു' എന്ന് ജമാഅത്തുകാര്‍ ഭീഷണിപ്പെടുത്തിയിട്ടുള്ളത് ഇബാദത്തിന്റെ അര്‍ത്ഥവും വ്യാഖ്യാനവും പറഞ്ഞുകൊണ്ടാണ്. ഇബാദത്തിന്റെ പര്യായങ്ങളോ പൂരകങ്ങളോ അല്ലാത്ത വാക്കുകളെയും, തന്നിഷ്ടപ്രകാരം മെനഞ്ഞുണ്ടാക്കിയ വ്യാഖ്യാനങ്ങളെയും അവലംബിച്ചുകൊണ്ടായിരുന്നു ഇത്രയും കാലത്തെ വിമര്‍ശനങ്ങള്‍ എന്ന് ബോധ്യപ്പെടാന്‍ ഇനിയെന്ത്‌ വേണം? വൃഥാ തര്‍ക്കിക്കാന്‍ വേണ്ടി ഒരു സംഘടന നിലനില്‍ക്കേണ്ടതുണ്ടോ?

      മനുഷ്യരും മനുഷ്യരും തമ്മിലുള്ള 'നിയന്ത്രിത അടിമത്ത'ത്തിന് 'അബദഹു' എന്നു പറയാറില്ലെന്ന് അബൂ മുഹമ്മദ്‌ വ്യാഖ്യാനിക്കുന്നതിനെ മുഖവിലക്കെടുത്താല്‍ ഉണ്ടായിത്തീരുന്ന സംശയങ്ങള്‍:

      നിയന്ത്രിത അടിമത്തത്തിന് അറബിയില്‍ ഉള്ള ക്രിയയും ക്രിയാധാതുവും ഏതാണ്? ഇനി ഇതല്ലാത്ത മറ്റേതോ തരത്തിലുള്ള അടിമത്തം ഉണ്ടല്ലോ. ആ അടിമത്തം ഏതാണ്? എങ്ങനെയുള്ളതാണ്? അതായിരിക്കുമല്ലോ ഖുര്‍ആനിലുണ്ടെന്നു പറഞ്ഞതും? ഖുര്‍ആനിലെ നമ്പര്‍ കൊടുക്കുന്നതിന് പകരം അതൊന്നു ശരിക്കും വിശദീകരിക്കാമോ? അതു വിശദീകരിച്ചതുകൊണ്ടും വിഷയം അവസാനിക്കുന്നില്ല. അത്തരം ഇബാദത്തും ശിര്‍ക്കും മുസ്ലിങ്ങളില്‍ ഉണ്ടെന്നും തെളിയിക്കണം. അത്രയും തെളിയിച്ചാലും പോര. ഈ വക ശിര്‍ക്കില്‍ നിന്നും ജമാഅത്ത് സുഹൃത്തുകള്‍ മാത്രം മുക്തരാകുന്നത് എങ്ങനെയെന്നും വിശദീകരിക്കണം. അബൂ മുഹമ്മദേ, ഇത് ഡിക്ഷ്ണറി തര്‍ക്കത്തില്‍ ഒതുങ്ങിത്തീരുന്ന വിഷയമല്ല.

      അബൂ മുഹമ്മദ്‌ നേര്‍വഴിക്കു പോകാന്‍ ഒരുക്കമല്ലെന്നതിന്റെ സൂചന കാട്ടിത്തരാം. നിഘണ്ടുക്കളില്‍ നിന്നും ഞാനുദ്ധരിച്ച ഈ ഭാഗം:

      "അടിമ യജമാനന് സേവനം ചെയ്തു എന്ന അര്‍ത്ഥത്തില്‍ 'അബദഹു' എന്ന് പറയാറില്ല" ശ്രദ്ധിക്കുക. ഇതിലെ അബദഹു എന്ന പദത്തിന് സന്ദര്‍ഭോചിതമായി "ആരാധിച്ചു എന്നു പറയാവതല്ല" എന്ന അര്‍ത്ഥമാണ് നല്‍കേണ്ടതെന്നാണ് അദ്ദേഹം പറയുന്നത്. ശരി, അങ്ങനെ പറഞ്ഞു നോക്കാം:

      "അടിമ യജമാനന് സേവനം ചെയ്തു എന്ന അര്‍ത്ഥത്തില്‍ ആരാധിച്ചു എന്ന് പറയാവതല്ല" എങ്ങനെയുണ്ട്? അബദ എന്ന ക്രിയയുടെ അര്‍ത്ഥവും പ്രയോഗവും വിശദീകരിക്കുന്ന സ്ഥലത്ത് ഒരു ഗ്രന്ഥകര്‍ത്താവും ഇങ്ങനെ ഒരു വിഡ്ഢിത്തം എഴുതി വെക്കില്ല. 'ആരാധിച്ചു എന്ന് പറയാവതല്ല' എന്ന ഭാഗം മുഴച്ചിരിക്കുന്നതും അതു ഏച്ചുകെട്ടാണെന്നും ആര്‍ക്കാണ് മനസ്സിലാകാത്തത്!! നിഘണ്ടുക്കളിലെ വാക്കുകള്‍ക്ക് തന്നിഷ്ട വ്യാഖ്യാനം!! മൗലവിമാരുടെ വാക്കുകള്‍ക്ക് തന്നിഷ്ട വ്യാഖ്യാനം!! ദയവ് ചെയ്ത് നിങ്ങള്‍ വ്യാഖ്യാനിക്കാന്‍ മുതിരാതെ നേര്‍ക്ക്‌ നേരേ പറഞ്ഞിട്ടുള്ളത്‌ ഉദ്ധരിക്കൂ. അതാണ്‌ എല്ലാവര്‍ക്കും വേണ്ടത്‌.


    • Abu Mohamed
      പ്രിയ സഹോദരാ,
      ഞാന്‍ വളരെ മാന്യമായ ഭാഷയില്‍ എനിക്ക് പ്രസക്തമെന്ന് തോന്നിയ കാര്യങ്ങളാണ് എന്‍റെ കമന്റുകളിലൂടെ നല്‍കിയത്. ഗ്രന്ഥങ്ങള്‍ തുറന്നു നോക്കി ഒരു തന്നിഷ്ടവും ഞാന്‍ പറഞ്ഞിട്ടില്ല. പ്രമാണസഹിതം തെറ്റ് ചൂണ്ടിക്കാണിച്ചാല്‍ തിരുത്തുന്നതില്‍ സന്തോഷമേയുള്ളൂ. പ്രമാണങ്ങളുടെ പേരില്‍ ഇല്ലാത്തത്‌ (ഞാന്‍ കാണാത്തത്) താങ്കള്‍ എഴുതിയപ്പോള്‍ അതിന്‍റെ Source ചോദിച്ചു. അത് ഒരു വലിയ തെറ്റാണ് എന്ന് ഞാന്‍ കരുതുന്നില്ല. എനിക്കത് പ്രസക്തവുമാണ്.

      <<രണ്ടു ഘടങ്ങളിലായി അബൂ മുഹമ്മദ്‌ എഴുതി:
      * അടിമത്തവും അനുസരണവും ഇബാദത്തിന്‍റെ പര്യായങ്ങളോ പൂരകങ്ങളോ അല്ല.>>
      =വളരെ വ്യസനത്തോടെ പറയട്ടെ, ഞാന്‍ ഇങ്ങിനെയെല്ല എഴുതിയത്. ആ വാചകം വീണ്ടും ആവര്‍ത്തിക്കുന്നു.
      "ഇബാദത്ത് എന്നാല്‍ പരമമായ അടിമത്വവും, പരമമായ അനുസരണവും, ആരാധനയും ചേര്‍ന്നതാണ് എന്നാണ് ജമാഅത്തും മൌദൂദിയും പറഞ്ഞിട്ടുള്ളത്‌. അല്ലാതെ ഇവ ഓരോന്നും പര്യായങ്ങളോ, പൂരകങ്ങളോ അല്ല"

      <<* ഇബാദത്തും ഇതാഅത്തും തുല്യവാക്കുകളാണെന്ന് ആരും പറഞ്ഞതായി അറിവില്ല.>>
      =ഇബാദത്തും ഇതാഅത്തും തുല്യവാക്കുകളാണെന്ന് ജമാഅത്ത്കാര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഉദ്ധരിക്കുകയല്ലേ ചെയ്യേണ്ടത്‌. എന്‍റെ അറിവ് എനിക്ക് തിരുത്താമല്ലോ.

      <<ഖുര്‍ആനിലെ നമ്പര്‍ കൊടുക്കുന്നതിന് പകരം അതൊന്നു ശരിക്കും വിശദീകരിക്കാമോ? അതു വിശദീകരിച്ചതുകൊണ്ടും വിഷയം അവസാനിക്കുന്നില്ല. >>
      =ഇവിടെ നമ്മുടെ ചര്‍ച്ച ഇബാദത്തിന് അടിമത്തം എന്ന ഭാഷാര്‍ത്തമുണ്ടോ എന്നതാണ്. അങ്ങിനെ ഭാഷാര്‍ത്തമുണ്ട് എന്നത് അമാനി മൌലവിയുടെ പുതിയ തഫ്സീരിലും കണ്ടിട്ടുണ്ട്. 23: 47 കാണുക. കൂടുതല്‍ വിശദീകരണം ആവശ്യമില്ല.

      <<"അടിമ യജമാനന് സേവനം ചെയ്തു എന്ന അര്‍ത്ഥത്തില്‍ 'അബദഹു' എന്ന് പറയാറില്ല" >>
      ='അബദഹു' എന്ന പദമുള്‍പ്പെടെ ഈ വാചകം പൂര്‍ണ്ണമായി മലയാത്തിലേക്ക് തര്‍ജമ ചെയ്ത് തരാമോ ?
      ആവശ്യമെങ്കില്‍ ഈ വിഷയത്തിലുള്ള കൂടുതല്‍ ചര്‍ച്ച ശേഷമാകാം.


    • Abu Mohamed
      ഇബാദത്ത് എന്ന പദത്തിന് ഉബൂദിയ്യത്ത് (അടിമത്തം) എന്നര്‍ത്ഥമുണ്ടോ എന്ന വിഷയത്തില്‍ ഇതുവരെയുള്ള ചര്‍ച്ചയില്‍ നിന്ന് എനിക്ക് ബോധ്യമായ കാര്യങ്ങള്‍ ഞാന്‍ ചുരുക്കി നല്‍കുന്നു.


      * അബദക്ക് ഉബൂദിയ്യത്ത്(അടിമത്തം), ഇബാദത്ത് എന്നീ ക്രിയാനാമങ്ങളുണ്ട്. അതിനാല്‍ തന്നെ ഇബാദത്തില്‍ ഉബൂദിയ്യത്തും ഉള്‍കൊള്ളുന്നു.

      * അബദ യുടെ ഫാഹില്‍ (ജംഹ്) രൂപമായ "ആബിദൂന്‍" എന്ന ഖുര്‍ആന്‍ പദത്തിന് അമാനി മൌലവിയുടെ തഫ്സീരില്‍ പോലും "അടിമകള്‍" എന്നര്‍ഥം നല്കീട്ടുണ്ട്‌.

      * ഇബാദത്തിന് അടിമത്തം എന്നര്‍ത്ഥമില്ല എന്ന് സ്ഥാപിക്കാന്‍ വേണ്ടി നിഘണ്ടുകളില്‍ ഇല്ലാത്ത വാചകങ്ങള്‍ സഹോദരന്‍ ഉദ്ധരിച്ചു. അതിന്‍റെ source ഞാന്‍ ചോദിച്ചെങ്കിലും മറുപടി ഇതുവരെ കണ്ടില്ല. അത് കാണിച്ചാല്‍ ഈ വാചകം പിന്‍വലിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്.

      * നിഘണ്ടുകള്‍ പരിശോദിച്ചാല്‍ അബദ, അബ്ദ്‌ , ഇബാദ്‌, ഉബൂദിയ്യത്ത്, ഇബാദത്ത് തുടങ്ങിയ പദങ്ങളെല്ലാം ഒരറ്റ ക്രിയക്ക്/നാമത്തിന് താഴെ വിശദീകരിച്ചതായി കാണാം. ആയതിനാല്‍ ഈ പദങ്ങള്‍ പരസ്പരം ബന്ധമില്ലാത്തവയല്ല.

      * ഇബാദത്ത് ന് ഉബൂദിയ്യത്ത്(അടിമത്തം) എന്ന് അര്‍ത്ഥമില്ല എന്ന് പറയുന്ന ഒരു വരിപോലും ഭാഷാനിഘണ്ടുകളില്‍ നിന്നോ, മറ്റു പ്രമാണിക ഗ്രന്ഥങ്ങളില്‍ നിന്നോ ഉദ്ധരിക്കാന്‍ ഇതുവരെ സഹോദരന് കഴിഞ്ഞിട്ടില്ല.


    • Abu Mohamed
      ഈ ഗ്രൂപ്പിന്‍റെ അഡ്മിന്‍സ് അടുത്ത കമന്റോട്കൂടി ചര്‍ച്ച അവസാനിപ്പിക്കണം എന്ന് എന്നോട് മെസ്സേജായി ആവശ്യപെട്ടതിനാല്‍ ഇവിടെ തുടരാന്‍ ഞാന്‍ അര്‍ഹനല്ല. മറ്റൊരു ഗ്രൂപ്പില്‍ ഈ പോസ്റ്റിന്റെ ലിങ്ക് നല്‍കിയപ്പോള്‍ ഞാന്‍ എന്‍റെ കമന്റു എഴുതിയപ്പോള്‍ ചര്‍ച്ച ഇവിടെയാണ്‌ എന്ന് പറഞ്ഞ് ഇവിടെ ഇടപെടാന്‍ ആവശ്യപ്പെടുകയായിരുന്നു.
      ആവശ്യമെങ്കില്‍ തുടര്‍ന്ന് വരുന്ന എന്‍റെ കമന്‍റുകള്‍ താഴെ കൊടുത്ത ലിങ്കിലോ, ഗ്രൂപ്പിലോ വായിക്കാം
      https://www.facebook.com/groups/snehasamvadam/permalink/378242148889147/
      https://www.facebook.com/groups/snehasamvadam

      مع السلامة


    • Islahizone
      ഈ കമന്റോടുകൂടി ചര്‍ച്ച അവസാനിപ്പിക്കാന്‍ നിര്‍ദേശമുണ്ട്. ചര്‍ച്ച തുടരേണ്ട ആവശ്യവും കാണുന്നില്ല. അതിനാല്‍ ഒന്നാം ചോദ്യവുമായി ബന്ധപ്പെട്ട ഉപസംഹാര ചര്‍ച്ചയായിരിക്കും ഇത്.


      പ്രധാനമായും ഞാനിനി ചെയ്യേണ്ടത്‌:


      1. ഞാനുദ്ധരിച്ച ഗ്രന്ഥങ്ങളുടെ അറബിമൂലവാക്യങ്ങള്‍കൂടി പ്രസിദ്ധീകരിക്കുക.
      2. ഇതുവരെ നടന്ന ചര്‍ച്ച സംഗ്രഹിക്കുക.

      ഗ്രന്ഥങ്ങളുടേയും ഗ്രന്ഥകര്‍ത്താക്കളുടേയും പേരുകള്‍ കൂടി ഉള്‍പ്പെടുത്തി മൂലവാക്യങ്ങള്‍ ഉദ്ധരിക്കുന്നു.

      a) ഗ്രന്ഥം: كتاب العين
      ഗ്രന്ഥകര്‍ത്താവ്: ابو عبد الرحمن الخليل بن احمد بن عمرو بن تميم الفراهيدى
      മരണം : ഹിജ്റ 170

      وعبدٌ بيّن العبودة، وأقرّ بالعبوديّة، ولم أسمعهم يشتقون منه فعلاً، ولو اشتُقّ لقيل: عبُد، أي: صار عبداً، ولكنْ أُمِيتَ منه الفعل. وعبد تعبيدة، أي: لم يزل فيه من قبل هو وآباؤه. وأمّا عبَد يعبُد عِبادة فلا يقال إلا لمن يعبد الله. وتعبَّد تعبُّداً، أي: تفرّد بالعبادة. وأمّا عبدٌ خدَم مولاه، فلا يقال: عَبَدَه ولا يعبُد مولاه

      b) ഗ്രന്ഥം: مقاييس اللغة
      ഗ്രന്ഥ കര്‍ത്താവ്: احمد بن فارس بن زكريا القزوينى الرازى, ابو الحسين

      يُقَالُ هَذَا عَبْدٌ بَيِّنُ الْعُبُودَةِ. وَلَمْ نَسْمَعْهُمْ يَشْتَقُّونَ مِنْهُ فِعْلًا، وَلَوِ اشْتُقَّ لَقِيلَ عَبُدَ، أَيْ صَارَ عَبْدًا وَأَقَرَّ بِالْعُبُودَةِ، وَلَكِنَّهُ أُمِيتُ الْفِعْلُ فَلَمْ يُسْتَعْمَلْ. قَالَ: وَأَمَّا عَبَدَ يَعْبُدُ عِبَادَةً فَلَا يُقَالُ إِلَّا لِمَنْ يَعْبُدُ اللَّهَ - تَعَالَى. يُقَالُ مِنْهُ عَبَدَ يَعْبُدُ عِبَادَةً، وَتَعَبَّدَ يَتَعَبَّ …وَأَمَّا عَبْدٌ فِي مَعْنَى خَدَمَ مَوْلَاهُ فَلَا يُقَالُ عَبَدَهُ، وَلَا يُقَالُ يَعْبُدُ مَوْلَاهُ

      c) ഗ്രന്ഥം: لسان العرب
      ഗ്രന്ഥ കര്‍ത്താവ്: محمد بن مكرم بن على ابو الفضل جمال الدين بن المنظور
      മരണം : ഹിജ്റ 711

      والتِّعْبِدَةُ: المُعْرِقُ في المِلْكِ، والاسم من كل ذلك العُبودةُ والعُبودِيَّة ولا فعل له عند أَبي عبيد

      d) ഗ്രന്ഥം: المفردات فى غريب القران
      ഗ്രന്ഥ കര്‍ത്താവ്‌: ابو القاسم الحسين بن محمد المعروف ب الراغب الاصفهانى
      മരണം: ഹിജ്റ 501

      عبد : العبودية اظهار التذلل, والعبادة ابلغ منها لانها غاية التذلل ولا يستحقها الا من له غاية الافضال وهو الله تعالى و لهذا قال :الا تعبدوا الا اياه

      5 hours ago ·

    • Islahizone
      അവലോകാനമായി എനിക്ക് കുറിക്കാനുള്ളത്‌ നിക്ഷ്പക്ഷരായ വായനക്കാര്‍ക്ക് ഇതിനകം ബോധ്യപ്പെട്ടിട്ടുണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്ന സംഗതികള്‍ തന്നെയാണ്.


      *ഖുര്‍ആനിലെ സാങ്കേതിക ശബ്ദമായ عبادة ന്റെ പേരില്‍ തര്‍ക്കം.


      * عبادة ന്റെ ക്രിയയായ 'അബദ'യുടെ ഭാഷാപരമായ അര്‍ഥങ്ങള്‍ മനസ്സിലാക്കാന്‍ സ്വാഭാവികമായും പൂര്‍വകാല നിഘണ്ടുക്കളെ ആശ്രയിക്കുന്നു.

      *നിഘണ്ടുക്കള്‍ പറയുന്നത് സ്വന്തം വക വിശദീകരണങ്ങളൊന്നുമില്ലാതെ ഉദ്ധരിക്കുന്നു.

      *അടിമത്തം എന്ന അര്‍ഥം ലഭിക്കുന്ന عبودة / عبودية ന്റെ ക്രിയ 'അബുദ' യാണെന്നും 'അബുദ' യുടെ ക്രിയാനാമ രൂപങ്ങളില്‍ عبادة വരുന്നില്ലെന്നും അടിമവേല എന്ന അര്‍ത്ഥത്തില്‍ അബദ ഉപയോഗിക്കാറില്ലെന്നും നിഘണ്ടുക്കള്‍ വ്യക്തമാക്കുന്നു.

      *വിയോജിപ്പുകാരന്‍ പറയുന്നത് a) തെളിവായി ഞാന്‍ ഒരു വരി പോലും ഉദ്ധരിച്ചിട്ടില്ലെന്ന് b) ഞാന്‍ സ്വന്തം വാചകങ്ങള്‍ ചമച്ചുവെന്ന് c) ഞാന്‍ നല്‍കിയ പരിഭാഷ തിരുത്തണമെന്ന് d) നിയന്ത്രിത അടിമത്തത്തിനു അബദ എന്ന് പറയില്ലെന്ന് e) ഖുര്‍ആനേക്കാള്‍ വലിയ നിഘണ്ടു ഇല്ലന്ന് ..... അങ്ങനെ പലതും. ഈ വിഷയങ്ങളെല്ലാം നേരത്തെ വിശദീകരിക്കപ്പെട്ടതാണ്.

      *ഇബാദത്തിന്റെ സാങ്കേതിക വിവക്ഷ എന്തെന്നു പറയാനും ലോകത്തിലെ ഏറ്റവും കടുത്ത ശിര്‍ക്ക്‌ ജമാഅത്തുകാരല്ലാത്ത മുസ്ലിങ്ങളില്‍ നിലനില്‍ക്കുന്നുവെന്നുവെന്നു സമര്‍ത്ഥിക്കുവാനും ബാധ്യസ്ഥരാണ് ജമാഅത്തുകാര്‍. പക്ഷേ അതിനുള്ള ഉത്സാഹം തര്‍ക്കിക്കുന്നവരില്‍ കാണുന്നില്ല.

      5 hours ago ·

    • Islahizone
      ഒരു കാര്യം കൂടി പറഞ്ഞു നിര്‍ത്തുകയാണ്. 23:47 - ല്‍ അമാനി മൗലവി عابدون എന്നതിന് ആരാധകന്‍മാര്‍ എന്നാണ് അര്‍ഥം കൊടുത്തിട്ടുള്ളത്. പക്ഷെ വിയോജിപ്പുകാരന്‍ പറയുന്നത് 'അടിമകള്‍' എന്ന് അര്‍ഥം കൊടുത്തിരിക്കുന്നുവെന്നാണ്. ആ ഭാഗം താഴെ ഉദ്ധരിക്കാം.


      " 'عابدون' (ആബിദൂന്‍) എന്ന വാക്കിനാണ് 'ആരാധകന്മാര്‍' എന്ന് അര്‍ഥം കൊടുത്തത്‌. ഏകവചനം عابد (ആബിദ്‌) എന്നാകുന്നു. عبادة (ഇബാദത്ത്) ചെയ്യുന്ന ആള്‍ എന്ന അര്‍ത്ഥത്തിലുള്ള കര്‍തൃനാമം ആണത്. ഇബാദത്തിന് സാധാരണമായ അര്‍ഥം എന്താണെന്ന് കഴിഞ്ഞ സൂറത്ത്‌ 77 -ആം വചനത്തിന്റെ വിവരണത്തില്‍ നാം കണ്ടുവല്ലോ. ഇവിടെ മേല്‍സൂചിപ്പിച്ച അര്‍ത്ഥത്തിലാണ് അത് ഉപയോഗിച്ചിരിക്കുന്നത്. കൂടുതല്‍ വിവരം സൂറത്തുല്‍ ഫാത്തിഹ 5 - ആം ആയത്തിന്‍റെ വിവരണത്തില്‍ കാണാം."

      കൂടുതല്‍ സുവ്യക്തതക്ക് അമാനി തഫ്‌സീറിലെ സൂറത്തുല്‍ ഫാത്തിഹ 5 - ആം ആയത്തിന്റെ പ്രസക്ത വ്യാഖ്യാനവും കൊടുക്കുന്നു.

      "ഖുര്‍ആന്‍റെ വാക്കര്‍ത്ഥങ്ങള്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കപ്പെട്ടതും എല്ലാവരും അംഗീകരിച്ചു വരുന്നതുമായ വിലപ്പെട്ട ഒരു നിഘണ്ടുവാണ് ഇമാം റാഗിബ്(റ) ന്‍റെ 'അല്‍മുഫ്‌റദാത്ത്'. അതില്‍ അദ്ദേഹം പറയുന്നു العبودية اظهار التذلل, والعبادة ابلغ منها لانها غاية التذلل ولا يستحقها الا من له غاية الافضال وهو الله تعالى و لهذا قال :الا تعبدوا الا اياه
      (ഉബൂദിയ്യത്ത് - അടിമത്വം - എന്നാല്‍ താഴ്മ പ്രകടിപ്പിക്കലാണ്. ഇബാദത്ത് അതിനേക്കാള്‍ ശക്തിയേറിയതാണ്. കാരണം അത് അങ്ങേയറ്റത്തെ താഴ്മ കാണിക്കലാണ്. അങ്ങേ അറ്റം അനുഗ്രഹം ചെയ്യുവാന്‍ കഴിവുള്ളവനല്ലാതെ അതിനു അവകാശമില്ല. അത് അല്ലാഹുവാണ് താനും. അതുകൊണ്ടാണ് അവനല്ലാതെ ഇബാദത്ത് ചെയ്യരുതെന്ന് അവന്‍ പറഞ്ഞിരിക്കുന്നതും) ഇതില്‍ നിന്നും 'ഇബാദത്തും' 'ഉബൂദിയ്യത്തും' തമ്മിലുള്ള വ്യത്യാസം വ്യക്തമാകുന്നു. അതായത്‌, ഉബൂദിയ്യത്തിനേക്കാള്‍ പ്രത്യേകമായതും ഉബൂദിയ്യത്തിനെക്കാള്‍ ശക്തമായതും ആയ ഒന്നാണ് ഇബാദത്ത്.

      മാത്രമല്ല 'അബദ' എന്ന ക്രിയക്ക് മാത്രമേ ഇബാദത്ത് എന്ന ധാതുരൂപം വരുകയുള്ളൂ. ഉബൂദിയ്യത്ത് ആകട്ടെ 'അബദ' 'അബുദ' എന്നീ രണ്ട് ക്രിയാരൂപങ്ങളുടെയും ധാതുരൂപമായി വരികയും ചെയ്യും. 'അബദ'യുടെ ധാതുവാകുമ്പോള്‍ അതിനും ഇബാദത്തിന്റെ അര്‍ഥം തന്നെയായിരിക്കും. അപ്പോള്‍ അത് സകര്‍മ്മക രൂപത്തിലുള്ളതും ആയിരിക്കും. 'അബുദ'യുടെതാകുമ്പോള്‍ അടിമത്വം എന്നുമായിരിക്കും അര്‍ഥം. ഇപ്പോള്‍ ആ ക്രിയ അകര്‍മ്മകക്രിയയും ആയിരിക്കും. ചുരുക്കിപ്പറഞ്ഞാല്‍ 'അബദ' എന്നാ ക്രിയയും അതില്‍നിന്നുള്ള പദങ്ങളും ആരാധിക്കുക എന്ന അര്‍ത്ഥത്തില്‍ മാത്രം ഉപയോഗിക്കപ്പെടുന്നു. 'അബുദ' എന്ന ക്രിയയും അതില്‍നിന്നുള്ള പദങ്ങളും അടിമത്വം-അഥവാ അടിമയായിരിക്കല്‍ - എന്ന അര്‍ത്ഥത്തില്‍ മാത്രം ഉപയോഗിക്കപ്പെടുന്നു. ഉബൂദിയ്യത്ത് ആകട്ടെ രണ്ട് ക്രിയാരൂപങ്ങളുടെയും ധാതുവായിവരുന്നത്കൊണ്ട് 'ആരാധന' എന്നും 'അടിമത്വം' എന്നുമുള്ള അര്‍ത്ഥങ്ങളിലും വരും. ഈ വ്യത്യാസങ്ങളെ വസ്തുനിഷ്ഠമായി മനസ്സിലാക്കാതിക്കുകയോ, ഗൌനിക്കാതിരിക്കുകയോ ചെയ്യുന്നതുകൊണ്ടാണ് عبادة(ഇബാദത്ത്) എന്ന വാക്കിന് ഭാഷാര്‍ഥങ്ങള്‍ പറയുമ്പോള്‍ അടിമത്വം, അടിമവേല, അടിമവൃത്തി എന്നുമൊക്കെ അര്‍ഥം പറയപ്പെട്ടുവരുന്നത്. വാസ്തവത്തില്‍ ഉബൂദിയ്യത്തിനല്ലാതെ ഇബാദത്തിന് അങ്ങനെ ഭാഷയിലും അര്‍ത്ഥമില്ല."

      5 hours ago ·

    • Islahizone <<<<<<<<<{ Thread Closed }>>>>>>>>>>>>>>>
Comments Closed For This Thread