بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

ഈ ബ്ലോഗ്‌ ആരെയെങ്കിലും തര്‍ക്കിച്ചു തോല്പ്പിക്കാം എന്ന് കരുതി എഴുതുന്നതല്ല , മറിച്ചു പരിശുദ്ധ ഇസ്ലാമിനെ മനസ്സിലായ രൂപത്തില്‍ വായനക്കാരുമായി പങ്കു വെക്കുവാനും ഒരു പരിധി വരെ നല്ല രീതിയിലുള്ള സംവാദം നടത്തുവാനും വേണ്ടിയാണ് .ഇത് ഒരു തുടക്കക്കാരന്റെ ബ്ലോഗല്ല ,മറിച്ചു പത്തിലധികം വര്‍ഷങ്ങളായി സംഘടനാപ്രവര്‍ത്തനം നടത്തി വരുന്ന ഒരു എളിയ പ്രവര്‍ത്തകന്റെ പ്രവര്ത്തനത്തിന്റെ ഭാഗമാണ് .

പുതിയ തുടക്കം

3 സംവാദങ്ങള്‍ സംവദിക്കുന്നത് Noushad Vadakkel : 21.5.10

سۡمِ اللهِ الرَّحۡمٰنِ الرَّحِيۡمِ

ഈ ബ്ലോഗ്‌ 2009 july മാസത്തില്‍ തുടങ്ങിയതാണ് .അന്ന് മലയാളത്തില്‍ ബ്ലോഗ്‌ സാധ്യമാണെന്ന് അറിയില്ലായിരുന്നു . മുജാഹിദ്‌ പ്രസ്ഥാനത്തില്‍ പിളര്പ്പുണ്ടാക്കിയവരുടെ കൂടെ 2000-2001 കാലഘട്ടത്തില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുകയും ,പിന്നീട് സത്യാവസ്ഥ മനസ്സിലാകി അവര്‍ക്കെതിരില്‍ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു . അവരില്‍ നിന്നും ലഭിച്ച ഫോട്ടോ കോപ്പികളും ,സത്യാവസ്ഥ വിശദീകരിക്കുന്ന ഫോട്ടോ കോപ്പികളും ഇന്റര്‍നെറ്റ്‌ വഴി പ്രസിദ്ധീകരിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത് . എന്നാല്‍ ഇപ്പോള്‍ അതൊന്നും വേണ്ടാത്ത വിധം കാര്യങ്ങള്‍ ഏവരും മനസ്സിലാക്കിയിരിക്കുന്നു . (ഫോട്ടോ കോപ്പികള്‍ ഇപ്പോഴും കൈവശം തന്നെ ഉണ്ട് )

നീട്ടുന്നില്ല , യുക്തി വാദികളുടെ ബ്ലോഗുകളില്‍ ചിലവയിലോക്കെ കമന്റ്‌ ചെയ്യാറുണ്ട് .യുക്തി വാദികളുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുന്നത് അധികവും ജമാഅത്തെ ഇസ്ലാമി ആദര്ഷക്കാരാണ് ബ്ലോഗ്‌ ലോകത്ത് . ഇവരുടെ ഉദ്ദ്യേശ ശുദ്ധി ചോദ്യം ചെയ്യുന്നില്ല .മറിച്ചു മുസ്ലിം സമുദായത്തെ നവോട്താനത്തില്‍ നിന്നും പിന്നോട്ട് വലിച്ചതില്‍ ജമാഅത്തെ ഇസ്ലാമി മുന്‍ കാലങ്ങളില്‍ പിന്തുടര്‍ന്ന അബദ്ധ വാദങ്ങള്‍ക്കും ചെറുതല്ലാത്ത പങ്കുണ്ട് എന്ന് ഉദാഹരണങ്ങളും , തെളിവുകളും സഹിതം ഓര്‍മ്മപ്പെടുത്തുകയാണ് ഈ പുതിയ തുടക്കത്തിന്റെ ലക്‌ഷ്യം .

ഈ ബ്ലോഗ്‌ സജീവമായി കൊണ്ട് പോകുവാന്‍ എനിക്ക് സമയ പരിമിതിയുണ്ട് . ഞാന്‍ എന്റെ സ്ഥാപനത്തില്‍ ഇരുന്നാണ് ഇത് ടൈപ്പ് ചെയ്യുന്നത് . എന്റെ ഉപഭോക്താക്കളെ ഏതു സമയവും പരിഗണിക്കേണ്ടതുണ്ട് എന്നതിനാല്‍ ഏകാഗ്രതയുടെ പ്രശ്നം വേറെ . എങ്കിലും പുറം ചൊറിയലുകാരനല്ല എന്നും , ,മുസ്ലിം സമുദായത്തിന്റെ കേരളത്തിലെ ഇന്ന് കാണുന്ന പുരോഗതിയുടെ പിതൃത്വം ഏറ്റെടുക്കുവാന്‍ മറ്റൊരു സംഘടനക്കും അവകാശമില്ലെന്നും ബോധ്യപ്പെട്തുവാനും ഈ ബ്ലോഗിലൂടെ ശ്രമിക്കുന്നു .

3 സംവാദങ്ങള്‍:

  1. മറുപടി എഴുതുവാന്‍ സമയക്കുറവുള്ളത് കൊണ്ടാണ് പലപ്പോഴും മറുപടികള്‍ എഴുതുവാത്ത്തത് . പ്രസിദ്ധീകരണങ്ങളിലും മറ്റും ഏറ്റവും പുതിയ ആരോപണങ്ങളും മറ്റും അറിയുവാന്‍ കഴിയുന്നത് കൊണ്ട് , ഈ ബ്ലോഗ്‌ ഒരു സ്വതന്ത്ര സംരംഭമായി മാത്രം കാണുക .

    ReplyDelete
  2. >>> മറിച്ചു മുസ്ലിം സമുദായത്തെ നവോട്താനത്തില്‍ നിന്നും പിന്നോട്ട് വലിച്ചതില്‍ ജമാഅത്തെ ഇസ്ലാമി മുന്‍ കാലങ്ങളില്‍ പിന്തുടര്‍ന്ന അബദ്ധ വാദങ്ങള്‍ക്കും ചെറുതല്ലാത്ത പങ്കുണ്ട് എന്ന് ഉദാഹരണങ്ങളും , തെളിവുകളും സഹിതം ഓര്‍മ്മപ്പെടുത്തുകയാണ് ഈ പുതിയ തുടക്കത്തിന്റെ ലക്‌ഷ്യം . <<<

    മുസ്‌ലിം സമുദായത്തിന്റെ നവോത്ഥാനത്തില്‍ പ്രസ്താവ്യമായ പങ്കുവഹിക്കുന്ന ഒരു പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്്‌ലാമി എന്നാണ് എന്റെ അറിവ്. എതായാലും തുടര്‍ലേഖനങ്ങള്‍ക്കായി കാത്തിരിക്കുന്നു. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തുന്നതില്‍ ഈ പ്രസ്ഥാനത്തിലുള്ളവര്‍ക്ക് സന്തോഷമേ ഉണ്ടാകൂ. പുതിയ സംരഭത്തിന് ഭാവുകങ്ങള്‍...

    ReplyDelete

വന്നതിനും വായിച്ചതിനും നന്ദി . . താങ്കള്‍ക്കു വിഷയവുമായി ബന്ധപ്പെട്ടു പറയുവാനുള്ളത് ഇവിടെ എഴുതുക. കമന്റ്‌ moderation ഉണ്ട് . കോപ്പി പേസ്റ്റ് കമന്റ്‌ കല്‍ അനുവദനീയമല്ല .
മറ്റുള്ളവ തീര്‍ച്ചയായും പ്രസിദ്ധീകരിക്കും .