മൗദൂദിയുടെ പത്താന്‍കോട്ട് പ്രസംഗം മതേതരത്വത്തെയും ജനാധിപത്യത്തെയും രൂക്ഷമായി വിമര്‍ശിക്കുന്നതും മുസ്ലിംകള്‍ക്ക് യോജിക്കാവുന്ന ഒറ്റ പോയന്റുമില്ലാത്ത അനിസ്‌ലാമിക വ്യവസ്ഥയാണെന്നും മുസ്‌ലിംകള്‍ മതേതര, ജനാധിപത്യ വ്യവസ്ഥിതിക്കെതിരെ സമരം നയിക്കേണ്ടത് അവരുടെ ഒഴിച്ചുകൂടാത്ത കര്ത്തഥവ്യമാണെന്നും ഊന്നിപ്പറയുന്ന പ്രഭാഷണമാണ്. ജമാഅത്തുകാര്‍ അങ്ങേയറ്റത്തെ ആവേശത്തോടെ ഈ പ്രസംഗം ജമാഅത്തെ ഇസ്‌ലാമിയുടെ സന്ദേശം എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. പിന്നീട് പ്രസംഗവിഷയത്തോട് കൂടുതല്‍ അടുപ്പമുള്ള മതേതരത്വം, ദേശീയത്വം, ജനാധിപത്യം-ഒരു താത്വികവിശകലനം എന്ന പേരിലാക്കി ജമാഅത്ത് പ്രസാധനാലയം ഈ പ്രസംഗം പ്രസിദ്ധീകരിച്ച് ഇപ്പോഴും വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു.
note this point : മതേതരത്വത്തെയും ജനാധിപത്യത്തെയും രൂക്ഷമായി വിമര്ശിിക്കുന്നു, മുസ്‌ലിംകള്ക്ക്ത യോജിക്കാവുന്ന ഒറ്റ പോയന്റുമില്ലാത്ത അനിസ്‌ലാമിക വ്യവസ്ഥയാണെന്നും മൗദൂദി!!
മൌദൂദിയൻ ആശയങ്ങൾക്കെതിരെ ശൈഖ് മുഹമ്മദിന്റെ പറഞ്ഞത് ഇങ്ങിനെയാണ് : “``ജമാഅത്തെ ഇസ്‌ലാമി ജനാധിപത്യത്തിനെതിരല്ല. മൗദൂദിയുടെ പ്രസംഗ പുസ്‌തകത്തില്‍ -താത്വിക വിശകലനത്തില്‍- വിമര്ശിൂച്ച ജനാധിപത്യവും മതേതരത്വവും മതനിരാസത്തിലധിഷ്‌ഠിതമായ പാശ്ചാത്യന്‍ ഡമോക്രസിയാണ്. “ :)
note this paint : പാശ്‌ചാത്യ ഡെമോക്രസിയാണ് പ്രശ്നം!! .. ഇന്ത്യൻ ഡെമോക്രസി സ്വീകരിക്കുന്നതിൽ ഒരു പ്രശ്‌നവുമില്ല!!
വ്യത്യസ്‌തമായ മറ്റൊരു വിശദീകരണമാണ് മറ്റൊരു ജമാഅത്ത് നേതാവായ കെ ടി ഹുസൈന്‍ നല്‌കുന്നത്. മൗദൂദിയുടെ പ്രസംഗ പുസ്‌തകമായ `താത്വികവിശകലന'ത്തിലെ ജനാധിപത്യവിരുദ്ധ പരാമര്ശം പാകിസ്‌താനിലെ ജമാഅത്ത് പ്രവര്ത്തദകര്ക്ക്മ മാത്രം ബാധകമായതാണെന്നും ഇന്ത്യന്‍ മുസ്‌ലിംകള്ക്ക്ര അത് ബാധകമേയല്ല എന്നുമാണ് കെ ടി ഹുസൈന്റെ വിശദീകരണം.
note this point : മൌദൂദി സാഹിബ് ഉദ്ദേശിച്ചത് പാക്കിസ്ഥാനിലെ ഡെമോക്രസിയാണെന്ന്!!"
reply required on :
1) പാശ്`ചാത്യന്മാർ പോയി ഇന്ത്യൻ ഡെമോക്രസി വന്നപ്പോൾ ലാത്ത പോയി മനാത്ത വന്നു എന്ന് പറഞ്ഞു ഇന്ത്യൻ ഡെമോക്രസിയ അംഗീകരിച്ച മുസ്ലിംങ്ങൾൽ രാഷ്ട്രീയ ശിർക്ക് ആരോപിച്ചു.
2) അംഗീകരിക്കാൻ പറ്റിയ ഇന്ത്യൻ ഡെമോക്രസി വന്നതിന് ശേഷവും ഹറാമും പറഞ്ഞ് എത്രകാലം വിട്ട് നിന്നു? എന്നാണ് ഡെമോക്രസി ഹലാലായി തോന്നിയത്?
3) ഹറാമിനെ ഹലാലാക്കാനുള്ള മാനദണ്ഢമെന്ത്?
Subscribe to:
Post Comments (Atom)
ഇവിടെ വലിയ വൈരുദ്ധ്യമായ് അവതരിപ്പിക്കപ്പെടുന്ന ഈ കാര്യങ്ങള്‍ക്ക് ഒന്നിലധികം സ്ഥലത്ത് മറുപടി പറഞ്ഞുകഴിഞ്ഞു. ഇവിടെ പറഞ്ഞാലും ഒരാഴ്ചകഴിഞ്ഞ് ഇതുതന്നെ മറ്റൊരു ബ്ലോഗില്‍ കോപ്പി ചെയ്യും. ഈ നിസ്സഹായതക്ക് ഒരേ ഒരു പരിഹാരമേ ഉള്ളൂ. ഇസ്ലാഹി സംഘടനകള്‍, ജമാഅത്തിന്റെ നിലപാടുകളെ വിമര്‍ശിക്കാനും കുറ്റപ്പെടുത്താനും യോഗം ചേര്‍ന്ന് പ്രമേയം പാസാക്കുന്നത് പോലെ ഇതുമായി ബന്ധപ്പെട്ട് മുജാഹിദ് പ്രസ്ഥാനത്തിന്റെ നയനിലപാടുകള്‍ വ്യക്തമാക്കുക. എന്നാല്‍ ഞങ്ങളുടെ നിലപാട് ഇതാണെന്ന് ധൈര്യപൂര്‍വം പറയുകയും പ്രചരിപ്പിക്കുകയും ചെയ്യാം. അതാണ് ക്രിയാത്മകമായ പ്രവര്‍ത്തനം. അതല്ലാതെ ജമാഅത്ത് പറയുന്നത് തെറ്റാണെന്ന് പറയുന്നതിലൂടെ തകര്‍ക്കലല്ലാതെ നിര്‍മാണം നടക്കുന്നില്ല. യുക്തിവാദികളെ പോലെ. ഇസ്‌ലാമിന്റെ കാലഹരണപ്പെട്ട് ധാര്‍മികതയും സദാചാരവുമാണ് എന്ന് പറയുന്ന അവര്‍ അവരുടെ ധാര്‍മികയും സദാചാരവും നേര്‍ക്ക് നേരെ വിശദീകരിക്കാറില്ലല്ലോ. മേല്‍ പറയപ്പെട്ട യോഗത്തിന് എം.എം. അക്ബറിനെ വിളിക്കുക. രണ്ട് വിഭാഗവും അദ്ദേഹത്തിന് ഇസ്‌ലാമിനോട് ഈ വ്യവസ്ഥകളോടുള്ള നിലപാട് നന്നായി അറിയാം. നന്‍മ നേരുന്നു.
ReplyDelete"ഇസ്‌ലാമിക രാഷ്ട്രം ഥിയോക്രാറ്റിക്ക് അല്ലെങ്കില്‍ ഡെമോക്രാറ്റിക്ക് ആണോയെന്ന് ചോദ്യം പ്രസക്തമാണ് ജനങ്ങള്ക്ക് അഭിപ്രായം പറയാനും നീതിനേടിയെടുക്കാനുമുള്ള സംവിധാനങ്ങള്‍ നിലനില്‍ക്കുന്ന രാജ്യത്തിനാണ് ഡെമോക്രാറ്റിക്ക് എന്ന് പറയുന്നതെങ്കില്‍ ഇസ്‌ലാമിക രാഷ്ട്രം നൂറുശതമാനം ഡമോക്രാറ്റിക്ക് ആണെന്നു പറയാവുന്നതാണ്. എന്നാല്‍ ജനഹിതത്തിന്റെ പേരില്‍ ആധാര്‍മികതകളും അനാശാസ്യ പ്രവര്‍ത്തനങ്ങളും അനുവദിക്കപ്പെടുകയെന്നതാണ് ഡമോക്രസി അര്‍ഥമാക്കുന്നതെങ്കില്‍ അതിന് ഇസ്‌ലാം നൂറുശതമാനവും എതിരാണ്. ഇസ്‌ലാമിക മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ രാഷ്ട്രത്തില്‍ ജനഹിതം നടപ്പാക്കുകയുള്ളൂ എന്ന് സാരം. ഭൂരിപക്ഷം ജനങ്ങള്‍ വ്യഭിചാരം സാര്‍വത്രികമാണെന്ന് അഭിപ്രായം പറഞ്ഞാലും ഇസ്‌ലാമിക രാഷ്ട്രത്തില്‍ വ്യഭിചാരം അനുവദിക്കപ്പെടുകയില്ല. കാരണം അത് വിശുദ്ധ ഖുര്‍ആന്‍ പ്രബോധനം ചെയ്യുന്ന മൂല്യസങ്കല്‍പത്തിന് വിരുദ്ധമാണ്. ഭൂരിപക്ഷത്തിന്റെ പിന്തുണ നേടിയെടുക്കാന്‍ വേണ്ടി അവര്‍ക്കാവശ്യമുള്ളതെല്ലാം ചെയ്യുകയെന്ന ജനായത്ത രാഷ്ട്രത്തിന്റെ കറുത്തമുഖം ഇസ്‌ലാമിക രാഷ്ട്രത്തിലുണ്ടാവുകയില്ല. അവിടെ ജനഹിതം പരിശോധിക്കപ്പെടുന്നത് വ്യക്തമായ ധാര്‍മിക നിയമങ്ങളുടെ വെളിച്ചത്തിലായിരിക്കും. അതുകൊണ്ടുതന്നെ ഭൂരിപക്ഷത്തിന് എന്ത് തോന്നിവാസവും ചെയ്യാന്‍ ഇസ്‌ലാമിക രാഷ്ട്രത്തിലെ ഭരണാധികാരിക്ക് കഴിയില്ല. ഈ അര്‍ഥത്തില്‍ ഇസ്‌ലാമിക രാഷ്ട്രം ഥിയോക്രസിക്കും ഡെമോക്രസിക്കും മധ്യയാണെന്നുപറയാം. ഈ രണ്ട് മീമാംസകളിലെയും നല്ലവശങ്ങള്‍ ഇസ്‌ലാമിക രാഷ്ട്രം ഉള്‍കൊള്ളുന്നുണ്ടെന്ന് സാരം." - എംഎം അക്ബര്‍ 'ഇസ്‌ലാമിക രാഷ്ട്രം: പ്രസക്തിയും പ്രയോഗവും' എന്ന തലക്കെട്ടിന് കീഴില്‍ ജംഇയ്യത്തുല്‍ മുജാഹിദീന്‍ (അരീകോട്) പുറത്തിറക്കിയ സുവനീറില്‍ (1995) (cont.)
ReplyDeleteനെട്ടെല്ലുയര്‍ത്തിപ്പിടിച്ച് ഈ നിലപാട് സ്വീകരിക്കാന്‍ ഇന്നത്തെ ഇസ്‌ലാഹിഹകളില്‍ ആരെങ്കിലുമുണ്ടോ എന്നാണ് പ്രധാന ചോദ്യം. നിങ്ങള്‍ക്കിനിയും യാഥാര്‍ഥ്യത്തിന് നേരെ പുറംതിരിഞ്ഞ് നില്‍ക്കാനാവില്ല. ഇസ്‌ലാഹി ബ്ലോഗില്‍ കാണിച്ചുകൊണ്ടിരിക്കുന്ന അസംബന്ധങ്ങള്‍ക്ക് ഇനി ആയുസില്ല എന്നറിയുക. നിങ്ങളുടെ അണികളെക്കുറിച്ച ആത്മവിശ്വാസം അതിര് കവിയാതിരിക്കട്ടെ. പണ്ടും അതിലുള്ള ചിന്തിക്കുന്നവര്‍ കാര്യംഗ്രഹിച്ച് ഇസ്‌ലാമിക പ്രസ്ഥാനത്തിലേക്ക് കടന്നുവന്നിട്ടുണ്ട്. ഇനിയും ശക്തമായി തുടരുകതന്നെ ചെയ്യും. അതിനാല്‍ ഇസ്‌ലാമിക പ്രസ്ഥാനവുമായുള്ള ഏറ്റുമുട്ടല്‍ തുടരട്ടെ. സത്യവും അര്‍ഥസത്യവും വേര്‍ത്തിരിയട്ടെ.
ReplyDelete'ഇന്നത്തെ പ്രവാചകനിന്ദയുടെ അപ്പോസ്തലന്മാര്‍ക്ക് മൂന്നു മുഖങ്ങളുണ്ട്. മൂന്നും ഭീകരമെങ്കിലും മീഡിയ അവയെ പൗഡറിട്ട് ജനസാമാന്യത്തിനു മുന്നില്‍ അവതരിപ്പിച്ച് മിനുക്കിയെടുക്കുന്നു. ഒന്നു സെക്യൂലരിസത്തിന്റെ മുഖമാണ്. മതവും ആത്മീയതയും അരാധനാലയങ്ങള്‍ക്കകത്തു മതിയെന്നും ജീവിതത്തിന്റെ അര്‍ഥം നിര്‍ണയിക്കുന്ന രംഗങ്ങളിലൊന്നും അത് കടന്നുകയറരുതെന്നുമുള്ള സെക്യൂലരിസ്റ്റ് വീക്ഷണത്തോട് ജീവിതത്തിന്റെ ഏല്ലാ മേഖലകളെയും ദൈവിക ബോധന പ്രകാരം പരിവര്‍ത്തിപ്പിക്കുയാണ് മതമെന്ന ഇസ്‌ലാമിക സങ്കല്‍പം ഒരു തരത്തിലും രാജിയാവുന്നില്ല. രണ്ടാമത്തെ മുഖം ആഗോളവല്‍ക്കരണത്തിന്റെ പേരിലുള്ള സാംസ്‌കാരികാധിനിവേശത്തിന്റേതാണ്. ലഹരി, ലോട്ടറി, പലിശ, സൗന്ദര്യ പ്രകടനം, സ്വതന്ത്രലൈംഗികത തുടങ്ങിയ മാര്‍ക്കറ്റിനെ സ്‌നിഗ്ധമാകകാന്‍ സാമ്രാജ്യത്വമുപയോഗിക്കുന്ന സകലതിനുമെതിരാണ് ഇസ്‌ലാം. ഇവയുപയോഗിച്ച് ഉപഭോക്താവിനെ ചൂഷണം ചെയ്താണ് സ്വതന്ത്ര വിപണി നിലനില്‍ക്കുന്നതുതന്നെ. ഇവടുയെയെല്ലാം നേരെ ഇസ്‌ലാം പുറം തിരിഞ്ഞുനില്‍ക്കുന്നു. അതുകൊണ്ടുതന്നെ ഇസ്‌ലാമിനെയും അതിന്റെ പ്രവാചകനെയും സെക്യൂലരിസത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും ആളുകള്‍ക്ക് വെറുപ്പാണ്. ചൂഷണങ്ങളെക്കുറിച്ചറിയാതെ അവര്‍ നിര്‍മിക്കുന്ന വലയില്‍ വീഴാനൊരുങ്ങുന്നവരെ രക്ഷിക്കാന്‍ ഉള്ളത് ഇസ്‌ലാമികാദര്‍ശം മാത്രമാണെന്ന് അവര്‍ക്കറിയം.'
ReplyDelete(എം.എം അക്ബര്‍ (നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍) തന്റെ മുഹമ്മദ് നബിയെ അറിയുകെ നബിനിന്ദകരെയും എന്ന പുസ്തകം പേജ് 42, 43)
ഇസ്‌ലാഹി പ്രസ്ഥാനം ഒന്നുകില്‍ അക്ബറിന്റെ അഭിപ്രായം തള്ളികളഞ്ഞ് തങ്ങളുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കണം. അല്ലെങ്കില്‍ ആ അഭിപ്രായം സ്വീകരിച്ച് ജമാഅത്തിന് മേല്‍ ആരോപിക്കുന്ന വ്യാജാരോപണത്തില്‍നിന്ന് മാറിനില്‍ക്കണം
This comment has been removed by the author.
ReplyDelete@CKLatheef
ReplyDelete>>
ഇവിടെ വലിയ വൈരുദ്ധ്യമായ് അവതരിപ്പിക്കപ്പെടുന്ന ഈ കാര്യങ്ങള്ക്ക്് ഒന്നിലധികം സ്ഥലത്ത് മറുപടി പറഞ്ഞുകഴിഞ്ഞു. ഇവിടെ പറഞ്ഞാലും ഒരാഴ്ചകഴിഞ്ഞ് ഇതുതന്നെ മറ്റൊരു ബ്ലോഗില്‍ കോപ്പി ചെയ്യും<<
ലത്തീഫ് എന്താണാവോ മറുപടി പറഞ്ഞത്? ഒന്നവിടെ പോയി വായിച്ചതിന് ശേഷം പറയുക. വള്ളിക്കുന്നിന്റെ ബ്ളോഗിലുള്ളവരെ മാത്രമല്ല ഇവിടെ പ്രതീക്ഷിക്കുന്നത്. ആ ബ്ളോഗിൽ ഈ ചോദ്യം അതിന്റെ കമന്റുകളുൽ ചോദിച്ചതിനാൽ വേറെ ഒരു സ്ഥലത്തും ചോദിക്കാൻ പാടില്ല എന്നുണ്ടോ?.. വേറെ ഒരു സ്ഥലത്തും അവതരിപ്പിച്ചിട്ടില്ല. മുമ്പ് എഴുതിയതിന് ആരും മറുപടിയും തന്നീട്ടില്ല. ഇയാളിപ്പോഴും അന്ന് മറുപടി എഴുതിയത് പോലെയാണല്ലൊ ഇവിടെയും എഴുതിയിരിക്കുന്നത്. ചോദ്യം കണ്ട് കണ്ണിൽ ഇരുട്ട് കയറുന്നുണ്ടോ.. എന്താണ് വിഷയം? സുഹൃത്തെ, വിഷയം മനസ്സിലാക്കി എഴുതുക.
ഇരട്ടത്താപ്പാണ്
>> മേല്‍ പറയപ്പെട്ട യോഗത്തിന് എം.എം. അക്ബറിനെ വിളിക്കുക. രണ്ട് വിഭാഗവും അദ്ദേഹത്തിന് ഇസ്‌ലാമിനോട് ഈ വ്യവസ്ഥകളോടുള്ള നിലപാട് നന്നായി അറിയാം. നന്മവ നേരുന്നു. <<
<< " - എംഎം അക്ബര്‍ 'ഇസ്‌ലാമിക രാഷ്ട്രം: പ്രസക്തിയും പ്രയോഗവും' എന്ന തലക്കെട്ടിന് കീഴില്‍ ജംഇയ്യത്തുല്‍ മുജാഹിദീന്‍ (അരീകോട്) പുറത്തിറക്കിയ സുവനീറില്‍ (1995) >>
ഏത് വിഷയത്തിലാണ് താങ്കൾ മറുപടി എഴുതുന്നത്!! ഇവിടെ വിഷയം താങ്കളുടെ നേതാക്കന്മാരുടെ ഇരട്ടതാപ്പാണ്. കൂടാതെ ജനാതിപത്യത്തോടുള്ള ജമാഅത്തിന്റെ കാഴ്ച്ചപാടും.
reply required on :
ReplyDelete1) പാശ്`ചാത്യന്മാർ പോയി ഇന്ത്യൻ ഡെമോക്രസി വന്നപ്പോൾ ലാത്ത പോയി മനാത്ത വന്നു എന്ന് പറഞ്ഞു ഇന്ത്യൻ ഡെമോക്രസിയ അംഗീകരിച്ച മുസ്ലിംങ്ങൾൽ രാഷ്ട്രീയ ശിർക്ക് ആരോപിച്ചു.
2) അംഗീകരിക്കാൻ പറ്റിയ ഇന്ത്യൻ ഡെമോക്രസി വന്നതിന് ശേഷവും ഹറാമും പറഞ്ഞ് എത്രകാലം വിട്ട് നിന്നു? എന്നാണ് ഡെമോക്രസി ഹലാലായി തോന്നിയത്?
3) ഹറാമിനെ ഹലാലാക്കാനുള്ള മാനദണ്ഢമെന്ത്?
@CKLatheef
ReplyDelete>> "ഇസ്‌ലാമിക രാഷ്ട്രം ഥിയോക്രാറ്റിക്ക് അല്ലെങ്കില്‍ ഡെമോക്രാറ്റിക്ക് ആണോയെന്ന് ചോദ്യം പ്രസക്തമാണ് ജനങ്ങള്ക്ക് അഭിപ്രായം പറയാനും നീതിനേടിയെടുക്കാനുമുള്ള സംവിധാനങ്ങള്‍ നിലനില്ക്കുതന്ന രാജ്യത്തിനാണ് ഡെമോക്രാറ്റിക്ക് എന്ന് പറയുന്നതെങ്കില്‍ ഇസ്‌ലാമിക രാഷ്ട്രം നൂറുശതമാനം ഡമോക്രാറ്റിക്ക് ആണെന്നു പറയാവുന്നതാണ്. എന്നാല്‍ ജനഹിതത്തിന്റെ പേരില്‍ ആധാര്മികകതകളും അനാശാസ്യ പ്രവര്ത്തനനങ്ങളും അനുവദിക്കപ്പെടുകയെന്നതാണ് ഡമോക്രസി അര്ഥ്മാക്കുന്നതെങ്കില്‍ അതിന് ഇസ്‌ലാം നൂറുശതമാനവും എതിരാണ്. ഇസ്‌ലാമിക മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ രാഷ്ട്രത്തില്‍ ജനഹിതം നടപ്പാക്കുകയുള്ളൂ എന്ന് സാരം. ഭൂരിപക്ഷം ജനങ്ങള്‍ വ്യഭിചാരം സാര്വനത്രികമാണെന്ന് അഭിപ്രായം പറഞ്ഞാലും ഇസ്‌ലാമിക രാഷ്ട്രത്തില്‍ വ്യഭിചാരം അനുവദിക്കപ്പെടുകയില്ല. കാരണം അത് വിശുദ്ധ ഖുര്ആാന്‍ പ്രബോധനം ചെയ്യുന്ന മൂല്യസങ്കല്പ ത്തിന് വിരുദ്ധമാണ്. <<
ലത്തീഫ് സാഹിബേ, ഇവിടെ പോസ്റ്റ് ചെയ്തീട്ടുള്ള വിഷയത്തിൽ താങ്കൾക്ക് മറുപടി പറയാൻ കഴിയില്ല. ഇനി ഏതെങ്കിലും ബ്ളോഗിൽ താങ്കൾ മറുപടി പറഞ്ഞിട്ടുണ്ടെങ്കിൽ ഇവിടെ വരുന്ന വായനക്കാർക്ക് അതെങ്ങിനെ കാണാനും വായിക്കാനും കഴിയുക? അതിനാൽ വേറെ ബ്ളോഗിൽ (ചോദ്യത്തിന് മറുപടി നൽകിയിട്ടില്ല) നൽകിയിട്ടുണ്ടെന്ന് പറഞ്ഞ മറുപടി ഇവിടെയുള്ള പോസ്റ്റിലുള്ള വിഷയത്തിൽ ഒന്ന് വ്യക്തമാക്കിയാൽ നന്ന്.
ഇനി എം. എം. അക്‌ബറിന്റെ പുസ്തകത്തിലെഴുതിയതിനെ കുറിച്ച് രണ്ട് വാക്ക് പറയാം. അത് ഇവിടെ ചർച്ചകെടുത്ത് പോസ്റ്റിലുള്ള വിഷയത്തിൽ നിന്നും മാറികളിക്കരുത്.
ഇസ്ലാഹികൾക്ക് ഇസ്ലാമിക രാഷ്ട്രം പാടില്ല എന്ന അഭിപ്രായം ഇല്ല. ഇസ്ലാമിക രാഷ്ട്രം ഉണ്ടാക്കാനുള്ള സൌകര്യങ്ങൾ വന്നാൽ ഇസ്ലാമിക രാഷ്ട്രം ഉണ്ടാക്കിയിട്ടില്ലെങ്കിൽ അവരതിന് കുറ്റക്കാരാണ്. ഏത് പോലെ എന്ന് വെച്ചാൽ സകാത്തും ഹജ്ജും പോലെ.. സകാത്തും ഹജ്ജും എല്ലാവർക്കും നിർബന്ധമില്ല. എന്നാൽ അത് നിറവേറ്റേണ്ട അവസ്ഥ എത്തിയവർക്ക് അത് നിർബന്ധവും. അക്‌ബർ സാഹിബ് മുകളിൽ വിവരിച്ചത് ഒരു ഇസ്ലാമിക രഷ്ട്രത്തിലെ അവസ്ഥയേ കുറിച്ചാണ്. ഇസ്ലാമിക രാഷ്ട്രവും അതിലെ നിയമ വശങ്ങൾ നടത്തുന്നതിനെ കുറിച്ചും ജമാഅത്തുകാർക്കും മുജാഹിദുകൾക്കും രണ്ടഭിപ്രായമുണ്ടായിട്ടില്ല.
എന്നാൽ ജമാഅത്തും ഇസ്ലാഹികളും തമ്മിലുള്ള തർക്കം അനിസ്ലാമിക രാഷ്ട്രത്തിലെ അവസ്ഥയിലാണ്. ജമാഅത്തെ ഇസ്ലാമിയുടെ സ്ഥപകനായ മൌദൂദി സാഹിബ് പറഞ്ഞു, ദീനില്ലാത്ത രാഷ്ട്രം ഭൂമിയിൽ സ്ഥാപിതമാകാത്ത സങ്കല്പ വീടാണെന്ന്. അതായത് ഇസ്ലാമിക രാഷ്ട്രമില്ലെങ്കിൽ ദീൻ എന്നത് സങ്കല്പത്തിൽ മാത്രമാവും എന്ന്. ദീനി എന്നത് അപൂർണ്ണമാവും എന്ന് പറഞ്ഞ് മൌദൂദിയുടെ ഈ വാക്കിൽ പിടിച്ചാണ് ജമാഅത്തെ ഇസ്ലാമി ഇന്ത്യൻ വ്യവസ്ഥിതിയെ താഗൂത്തെന്ന് വിളിച്ചതും ഗവണ്മെന്റ് ജോലിക്കെതിതിരെയും താഗൂത്ത് നൽകിയ സർട്ടിഫികറ്റുകൾ നഷിപ്പിച്ചും മതേതര ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ ഇടപെട്ട മുജാഹിദുകളെ മുശ്‌രിക്കെന്ന് വിളിച്ച് നടന്നിരുന്നതുമെല്ലാം. ലത്തീഫ് സാഹിബ് വിഷയം പഠിക്കുമെന്ന് പ്രത്യാശിക്കുന്നു.
ഒന്നാമത്തെ ചോദ്യത്തിന് എന്‍റെ അറിവ് വെച്ച് ഒരു മറുപടി തരാം.
ReplyDeleteഎ) സൂര്യനും ചന്ദ്രനും മാത്രമല്ല, ഈ ഭൂമിയും അതിലെ വിഭവങ്ങളും എല്ലാം ദൈവത്തിന്റെ ആധിപത്യതിലാണ് എന്നതാണ് തൌഹീദിന്റെ അടിസ്ഥാനം.
ബി) ഈ ഭൂമിയും അതിലെ വിഭവങ്ങളും ആ ഭൂമിയില്‍ ജീവിക്കുന്ന ജനങ്ങളുടെ ആധിപത്യതിലാണ് (ജനാധിപത്യതിലാണ്) എന്നാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം. (സകല നിയമങ്ങളും ആ പ്രദേശത്തെ ജനങ്ങള്‍ ഉണ്ടാക്കുകയോ ഇല്ലാതാക്കുകയോ ചെയ്യാം എന്ന തത്വം)
സി) ഒരു രാജ്യത്തിന്‍റെ ഭരണ കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ മതത്തിനു ഒരു പങ്കും പാടില്ല എന്നതാണ് സെക്യുലരിസതിന്റെ അടിസ്ഥാന തത്വം.
ഇനി സ്വയം ഒന്ന് ചിന്തിച്ചു നോക്കൂ.. ബി, സി, പോയിന്റുകള്‍ എ യുമായി യോജിച്ചു പോകുന്നതാണോ? അതോ നേര്‍ക്ക് നേരെ എട്ടു മുട്ടുന്നതാണോ? ആദ്യത്തേതിന് കടക വിരുദ്ധമല്ലേ രണ്ടാമത്തേതും മൂന്നാമത്തേതും? തൌഹീദിന് കടക വിരുദ്ധമായതിനല്ലേ ശിര്‍ക്ക് എന്ന് പറയുന്നത്?
അതെ സമയം, ജനാധിപത്യത്തിന്റെ മറ്റു പല മൂല്യങ്ങളും ഇസ്ലാമുമായി യോജിച്ചു പോവുന്നതാണ്. എല്ലാ മത വിഭാഗങ്ങള്‍ക്കും ആരാധനാ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയവ.
@Muneer അരിയത്രെ എന്നതിന് പയറരഞാ..… ഉരുണ്ടു ..രുണ്ട് ചളി കൂടുതലാക്കണോ? അറിയില്ലെങ്കിൽ മിണ്ടാതിരിക്കുക
ReplyDeleteപ്രിയ മുനീര്‍,
ReplyDeleteതാങ്കള്‍ വളരെ ഗൗരവത്തിലെടുത്ത് മറുപടി പറഞ്ഞിട്ട് ഇപ്പോഴെന്തായി. താങ്കളുടെ മറുപടിയില്‍ പറഞ്ഞ കാര്യങ്ങളോട് പലതിനോടും എനിക്ക് യോജിപ്പില്ലെങ്കിലും. അത് അരിയെത്ര എന്ന ചോദ്യത്തിന് പയറഞ്ഞാഴി എന്ന പോലെ എനിക്ക് തോന്നിയിട്ടില്ല. ചുരുക്കിപറഞ്ഞാല്‍ ഈ വിഷയത്തില്‍ ഇസ്‌ലാഹികളുടെ പണ്ഡിതന്‍മാര്‍ പകര്‍ത്തിവെച്ച ഒരു വാക്കിനപ്പുറം അതിന്റെ അനുയായികളുടെ തലയില്‍ കയറില്ല. അത് കഴിയണമെങ്കില്‍ ഇസ്‌ലാമിക രാഷ്ട്രീയം എന്താണെന്ന് അവരുടെ നേതാക്കള്‍ക്കും പണ്ഡിതന്‍മാര്‍ക്കെങ്കിലും അല്‍പം ധാരണവേണം. ജമാഅത്തിനെ വിമര്‍ശിച്ച് നെടുങ്കന്‍ ലേഖനങ്ങളും പുസ്തകങ്ങളും എഴുതിയ ഇസ്ലാഹി പണ്ഡിതന്‍ പറയുന്നത്.
‘ ഇസ്‌ലാമില്‍ രാഷ്ട്രീയമായി ഒരൊറ്റ കാഴ്ച്ചപ്പാടേ ഉള്ളൂ. അതായത് ഒരു മുസല്‍മാന്റെ മനസ്സിനെ അല്ലാഹുവിലുള്ള വിശ്വാസമല്ലാതെ മറ്റു ഒരാശയവും ഭരിക്കാന്‍ പാടില്ല.’
ഇങ്ങനെ ചിന്തിക്കുന്ന പണ്ഡിതന്‍മാരുള്ള സംഘടനയിലെ അനുയായികള്‍ക് ഇസ്‌ലാമിക രാഷ്ട്രീയത്തെക്കുറിച്ച് എന്തും പറയാം. എല്ലാം ഞാന്‍ വിട്ടുവീഴ്ച ചെയ്തിരിക്കുന്നു. അല്ലാഹുവിന്റെ അടുത്തുള്ളത് അവര് നോക്കിയാല്‍ മതി
@Mype..
ReplyDeleteThanks for your reply.
ഈ ഭൂമിയിലെ ജനങ്ങളുടെയും അതിലെ വിഭവങ്ങളുടെയും ആധിപത്യം ആര്‍ക്കു (ദൈവാധിപത്യമാണോ ജനാധിപത്യമാണോ) എന്ന് വിവരമില്ലാത്ത ഞാന്‍ വിവരം നിറഞ്ഞു തുളുമ്പുന്ന താങ്കളോട് ചോദിക്കരുതായിരുന്നു.
ബ്രിട്ടീഷ് 'ആധിപത്യം' പോയി ജന 'ആധിപത്യം' വന്നപ്പോള്‍ ലാത്ത പോയി മനാത്ത വന്നു എന്ന് പറഞ്ഞത് ഏത് അര്‍ത്ഥത്തിലാണ് എന്ന് ചിന്തിച്ചു മനസ്സിലാക്കും എന്ന് പ്രതീക്ഷിച്ചു. സോറി, മൈ മിസ്‌ടേക്ക്..
@Muneer
ReplyDeleteഎന്താ സഖാവെ ഇങ്ങിനെ ഒഴിയുന്നത്? ലാത്തയെയും മനാത്തയേയും വിവക്ഷിക്കേണ്ടത് നേതാക്കളുടെ പ്രതികരണം ചേർത്താണ്. അങ്ങിനെ വഴിതെറ്റിക്കാതെ..
ഇവിടെ ലാത്ത പോയി മനാത്ത വന്നു എന്ന് പറഞ്ഞത് താങ്കൾ പറഞ്ഞത് പ്രകാരം മൌദൂദിയൻ ആദർശപ്രകാരം മനസ്സിലാക്കാം. എന്നാൽ ഈ മനാത്തയെ കുറിച്ച് നേതാവ് ശൈഖ് മുഹമ്മദ് കാരക്കുന്ന പറഞ്ഞതാണ് ചേർത്ത് വായിക്കേണ്ടത്. അതങ്ങിനെ വായിക്കാൻ ‘ഹിസ്’ബിസം’ കാരണം താങ്കൾക്കും ലത്തീഫിനും കഴിയാതെ പോയി.
വിഷയം മനസിലായില്ലെങ്കിൽ ഒന്ന് കൂടി വായിച്ച് നോക്കുക. ശൈഖ് മുഹമ്മദ് പറഞ്ഞത് മൌദൂദി എതിർത്തത് ഇന്ത്യൻ ജനാതിപത്യമായിരുന്നില്ല. പാശ്ചാത്യൻ ജനാതിപത്യമായിരുന്നു എന്ന്. ഇന്ത്യൻ ജനാതിപത്യം അംഗീകരിക്കാൻ പറ്റിയതാണെന്ന് പുതിയ വെളിപ്പാട് ശൈഖ് മുഹമ്മദ് കാരക്കുന്നിന് ലഭിച്ചത് ഏത് വഹ്യിന്റെ അടിസ്ഥാനത്തിലാണാവോ? ഇനി അത് ശരിയാണെന്ന് സമ്മതിച്ചാൽ ലാത്തപോയി മനാത്ത വന്നു എന്ന് പറഞ്ഞതെന്തിന്. ഇതാണ് മുനീറെ മനസ്സിലാവാത്തത്. ഇതിനാണ് ഉത്തരം കിട്ടേണ്ടത്. മനസ്സിലായൊ?????????
reminder ::> reply required on :
ReplyDelete1) പാശ്`ചാത്യന്മാർ പോയി ഇന്ത്യൻ ഡെമോക്രസി വന്നപ്പോൾ ലാത്ത പോയി മനാത്ത വന്നു എന്ന് പറഞ്ഞു ഇന്ത്യൻ ഡെമോക്രസിയ അംഗീകരിച്ച മുസ്ലിംങ്ങൾൽ രാഷ്ട്രീയ ശിർക്ക് ആരോപിച്ചു.
2) അംഗീകരിക്കാൻ പറ്റിയ ഇന്ത്യൻ ഡെമോക്രസി വന്നതിന് ശേഷവും ഹറാമും പറഞ്ഞ് എത്രകാലം വിട്ട് നിന്നു? എന്നാണ് ഡെമോക്രസി ഹലാലായി തോന്നിയത്?
3) ഹറാമിനെ ഹലാലാക്കാനുള്ള മാനദണ്ഢമെന്ത്?
ഒരു പ്രസ്ഥാനത്തിന് അതിന്റെ സ്ഥാപകനെ തള്ളാനും കൊള്ളാനും പറ്റാത്ത അവസ്ഥ എത്ര ദയനീയമാണ്
ReplyDelete-------------------------------------
അവര്‍ വന്നു വാതിലില്‍ മുട്ടി
ഞാന്‍ വാതില്‍ തുറന്നില്ല. കാരണം അത് "മനാത്തമാര്‍ ലാത്തയില്‍" ഭരണം പിടിക്കാനുള്ള സ്വാതന്ത്ര്യ സമരമായിരുന്നു. എനിക്കത് ശിര്‍ക്കായിരുന്നു
അവര്‍ വന്നു പിന്നെയും വാതിലില്‍ മുട്ടി.
ഞാന്‍ വാതില്‍ തുറന്നില്ല. കാരണം രാഷ്ട്രീയം എനിക്ക് നിഷിദ്ധമായിരുന്നു. കാരണം ഞാന്‍ മൌദൂദി അനുയായി ആയിരുന്നു
അവര്‍ വന്നു പിന്നെയും വാതിലില്‍ മുട്ടി.
ഞാന്‍ തുറന്നില്ല. കാരണം വോട്ടു ചെയ്യല്‍ എനിക്ക് ഹറാമായിരുന്നു.
അവര്‍ വന്നു പിന്നെയും വാതിലില്‍ മുട്ടി.
ഞാന്‍ തുറന്നില്ല. കാരണം അവര്‍ മൂല്യമില്ലാത്തവരായിരുന്നു. ഞാന്‍ മൂല്യം നോക്കുന്നവനും.
അവര്‍ വന്നു പിന്നെയും വാതിലില്‍ മുട്ടി.
ഞാന്‍വാതില്‍ മലര്‍ക്കെ തുറന്നു.- കാരണം ഞാന്‍ എന്‍റെ നേതാവിനെ പടിക്ക് പുറത്താക്കി കഴിഞ്ഞിരുന്നു. അവരോ ദൈവ നിഷേധികളും സ്വര്‍ഗത്തിന്റെ അത്യുന്നതങ്ങളില്‍ പോലും ദൈവവുമായി ഏറ്റുമുട്ടാന്‍ ഉപദേശിച്ചവരും മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പറഞ്ഞവരുമായിരുന്നു. "മതമില്ലാത്ത" അവര്‍ക്ക് "ജീവന്‍" കൊടുക്കാന്‍ ഞാന്‍ ഇറങ്ങിത്തിരിച്ചു. അവരുടെ സൈദ്ധാന്തിക പ്രത്യയ ശാസ്ത്രങ്ങളും ഞങ്ങളുടെ മൂല്യത്തകര്‍ച്ചയും ചേര്‍ത്തു ഞങ്ങള്‍ ഒന്നായി പാടുന്നു. ഒരു നവ വിപ്ലവ ഗാനം.
"""മതമല്ല മതമല്ല മതമല്ല പ്രശ്നം
എരിയുന്ന പൊരിയുന്ന വയറാണ് പ്രശ്നം""".