بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

ഈ ബ്ലോഗ്‌ ആരെയെങ്കിലും തര്‍ക്കിച്ചു തോല്പ്പിക്കാം എന്ന് കരുതി എഴുതുന്നതല്ല , മറിച്ചു പരിശുദ്ധ ഇസ്ലാമിനെ മനസ്സിലായ രൂപത്തില്‍ വായനക്കാരുമായി പങ്കു വെക്കുവാനും ഒരു പരിധി വരെ നല്ല രീതിയിലുള്ള സംവാദം നടത്തുവാനും വേണ്ടിയാണ് .ഇത് ഒരു തുടക്കക്കാരന്റെ ബ്ലോഗല്ല ,മറിച്ചു പത്തിലധികം വര്‍ഷങ്ങളായി സംഘടനാപ്രവര്‍ത്തനം നടത്തി വരുന്ന ഒരു എളിയ പ്രവര്‍ത്തകന്റെ പ്രവര്ത്തനത്തിന്റെ ഭാഗമാണ് .

lഇസ്ലാഹി പ്രസ്ഥാനവും പ്രവര്‍ത്തകരും മുസ്ലിം ഐക്യത്തിന് എതിരാണ് എന്ന് ആരോപിക്കുന്നവരുണ്ട് .അവര്‍ അറിയുവാന്‍ 1992 ഇല്‍ നടന്ന മുജാഹിദ്‌ സംസ്ഥാന സമ്മേളനത്തില്‍ നിന്നും ഒരേട് ... ഐക്യം സാദ്ധ്യമാണ് . എങ്ങനെ ? മുഴുവന്‍ വായിച്ച ശേഷം മാത്രം അഭിപ്രായം എഴുതുമല്ലോ ...ഇത് എഴുതപ്പെട്ടിട്ടു  18 വര്‍ഷങ്ങള്‍ പിന്നിട്ടു എന്ന് കൂടി അറിയുമല്ലോ ...

പ്രതികരണം : 

3 സംവാദങ്ങള്‍:

 1. ഇസ്ലാഹി പ്രസ്ഥാനവും പ്രവര്‍ത്തകരും മുസ്ലിം ഐക്യത്തിന് എതിരാണ് എന്ന് ആരോപിക്കുന്നവരുണ്ട് .അവര്‍ അറിയുവാന്‍ 1992 ഇല്‍ നടന്ന മുജാഹിദ്‌ സംസ്ഥാന സമ്മേളനത്തില്‍ നിന്നും ഒരേട് ... ഐക്യം സാദ്ധ്യമാണ് . എങ്ങനെ ? മുഴുവന്‍ വായിച്ച ശേഷം മാത്രം അഭിപ്രായം എഴുതുമല്ലോ ...ഇത് എഴുതപ്പെട്ടിട്ടു 18 വര്‍ഷങ്ങള്‍ പിന്നിട്ടു എന്ന് കൂടി അറിയുമല്ലോ ...

  ReplyDelete
 2. അഭിപ്രായ ഭിന്നത മനുഷ്യ സഹജമാണ്. കേരളത്തിലെ മുസ്ലിം സംഘടനകള്‍ക്ക്‌ ഒരുപാട്‌ കാര്യങ്ങളില്‍ യോജിക്കാന്‍ കഴിയും. ആദ്യം പരസ്പരം യോജിപ്പുള്ള കാര്യങ്ങളില്‍ ഒന്നിക്കുകയും അതില്‍ നിന്നുകൊണ്ട് വിയോജിപ്പുള്ള കാര്യങ്ങളില്‍ സംവദിക്കാനുമാണ് ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്. വിയോജിക്കുമ്പോള്‍ തന്നെ മാന്യമായി വിയോജിക്കാന്‍ നമുക്ക്‌ കഴിയണം. പരസ്പരം പ്രകോപനപരമായ ആരോപണങ്ങള്‍ നടത്തുന്നത് ഐക്യത്തിനു തടസ്സമാകും. മുജാഹിദ്‌ ഐക്യത്തിനുള്ള ശ്രമങ്ങള്‍ നടക്കുന്ന ഈ സമയത്ത്‌ അത് ഫലവത്താവട്ടെ എന്ന് പ്രാര്‍ഥിച്ചുകൊണ്ട്...

  ReplyDelete
 3. @hafeez
  നന്ദി ഹഫീസ്‌ ....
  >>>>പരസ്പരം പ്രകോപനപരമായ ആരോപണങ്ങള്‍ നടത്തുന്നത് ഐക്യത്തിനു തടസ്സമാകും.<<<

  അതാണ്‌ സത്യം ..മാന്യമായ വിയോജിപ്പ് പലപ്പോഴും മുന്‍ വിധികളെ അകറ്റും എന്നാണു എന്റെ പക്ഷം ...
  ഇതര മതങ്ങളെ പോലെ വിവിധ തട്ടുകളായി നില്‍ക്കെണ്ടവരല്ല മുസ്ലിംകള്‍ .വ്യക്തമായ പ്രമാണങ്ങള്‍ മുന്നില്‍ വെച്ച് ഒറ്റ സമുദായം എന്ന നിലക്ക് ഐക്യപ്പെടെണ്ടവര്‍ പ്രകോപനപരമായ ആരോപണങ്ങള്‍ വഴി മുന്‍ വിധികള്‍ ഉണ്ടാക്കി ഭിന്നിപ്പിന് ആഴം കൂട്ടുന്നു ....
  മുസ്ലിം ഐക്യം യാതാര്ത്യമാകുവാന്‍ കുറുക്കു വഴികളില്ല .ഉപരിപ്ലവമായ യോജിപ്പുകള്‍ പലപ്പോഴും പരിഹാസ്യമാകും ..അല്ലാഹുവിന്റെ പാശം (വിശുദ്ധ ഖുര്‍ആനും,പ്രവാചക ചര്യയും )മുറുകെ പിടിക്കുവാന്‍ തയ്യാറാകുമ്പോള്‍ മാത്രമേ മുസ്ലിം ഐക്യം യാതാര്ത്യമാകുവാന്‍ തരമുള്ളൂ ...

  അതുവരെ വിയോജിപ്പുകള്‍ നില നിര്‍ത്തി യോജിക്കാവുന്ന മേഖലകളില്‍ യോജിക്കാം ..

  ReplyDelete

വന്നതിനും വായിച്ചതിനും നന്ദി . . താങ്കള്‍ക്കു വിഷയവുമായി ബന്ധപ്പെട്ടു പറയുവാനുള്ളത് ഇവിടെ എഴുതുക. കമന്റ്‌ moderation ഉണ്ട് . കോപ്പി പേസ്റ്റ് കമന്റ്‌ കല്‍ അനുവദനീയമല്ല .
മറ്റുള്ളവ തീര്‍ച്ചയായും പ്രസിദ്ധീകരിക്കും .