بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

ഈ ബ്ലോഗ്‌ ആരെയെങ്കിലും തര്‍ക്കിച്ചു തോല്പ്പിക്കാം എന്ന് കരുതി എഴുതുന്നതല്ല , മറിച്ചു പരിശുദ്ധ ഇസ്ലാമിനെ മനസ്സിലായ രൂപത്തില്‍ വായനക്കാരുമായി പങ്കു വെക്കുവാനും ഒരു പരിധി വരെ നല്ല രീതിയിലുള്ള സംവാദം നടത്തുവാനും വേണ്ടിയാണ് .ഇത് ഒരു തുടക്കക്കാരന്റെ ബ്ലോഗല്ല ,മറിച്ചു പത്തിലധികം വര്‍ഷങ്ങളായി സംഘടനാപ്രവര്‍ത്തനം നടത്തി വരുന്ന ഒരു എളിയ പ്രവര്‍ത്തകന്റെ പ്രവര്ത്തനത്തിന്റെ ഭാഗമാണ് .

കെ പി എസ്‌ ഫാറൂഖി
``ജമാഅത്ത്‌ നേതാക്കള്‍ എങ്ങനെ വിശദീകരിച്ച്‌ അണികളെ അടക്കിനിര്‍ത്തിയാലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു ഫലം രാഷ്‌ട്രീയ എടുത്തുചാട്ടത്തിനെതിരെ അവരുടെ തലക്ക്‌ കിട്ടിയ കിഴുക്കാണ്‌.'' (ഒ അബ്‌ദുല്ല, മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌, 2010 നവംബര്‍ 28, പേജ്‌ 25)

``മത്സരിച്ച 1700 സീറ്റുകളില്‍ 1691 എണ്ണത്തിലും മലര്‍ന്നടിച്ച ഒരു സംവിധാനത്തെക്കുറിച്ച്‌ എങ്ങനെയാണ്‌ പിടിച്ചുനില്‌ക്കാനായി എന്ന്‌ അവകാശവാദമുന്നയിക്കുക? ഇത്തരം അനുഭവത്തെ എങ്ങനെയാണ്‌ സന്തോഷകരം എന്ന്‌ വിശേഷിപ്പിക്കുക? സന്താപം എന്ന പദം പിന്നെ എവിടെ ഉപയോഗിക്കാനാണ്‌ ഭാഷാകാരന്മാര്‍ പഠിപ്പിച്ചിരിക്കുന്നത്‌?'' എന്നും ജമാഅത്ത്‌ സഹയാത്രികനായിരുന്ന ഒ അബ്‌ദുല്ല അര്‍ഥഗര്‍ഭമായ ചോദ്യമായി ഉന്നയിക്കുന്നുണ്ട്‌.

ജമാഅത്തുകാര്‍ അവരുടെ അടിസ്ഥാന ആദര്‍ശമായ മതരാഷ്‌ട്ര മുഖത്തെ മറച്ചുവെച്ചു മതേതര മുഖംമൂടിയണിഞ്ഞുകൊണ്ടാണ്‌ ജനപക്ഷമുന്നണിയുണ്ടാക്കി വോട്ടു ചോദിക്കാനിറങ്ങിയത്‌. അവര്‍ വലിയ പ്രതീക്ഷയിലും അമിതശുഭാപ്‌തി വിശ്വാസത്തിലുമായിരുന്നു. ആയിരത്തോളം സ്‌ത്രീകളെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ഒരുക്കിനിര്‍ത്തിയിരുന്നു. കുറ്റിപ്പുറത്ത്‌ അവര്‍ നടത്തിയ `കേരള വനിതാസമ്മേളനം' തന്നെ ഈ രംഗത്തുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായിരുന്നുവെന്ന്‌ ജമാഅത്തുകാര്‍ക്കും അവരെ അടുത്തറിയുന്നവര്‍ക്കുമെല്ലാമറിയാം.

ഇസ്‌ലാമില്‍ രാഷ്‌ട്രീയമുണ്ടോ ഇല്ലയോ എന്നതായിരുന്നില്ല ജമാഅത്തെ ഇസ്‌ലാമിയും ഇതര മുസ്‌ലിംകളും തമ്മിലുള്ള അഭിപ്രായ വ്യത്യാസം. പിന്നെയോ? സമുദായത്തിന്റെയും രാജ്യത്തിന്റെയും നന്മയ്‌ക്കും വികസനത്തിനും വേണ്ടി ഇവിടെയുള്ള മതേതര പാര്‍ട്ടികളില്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കാനും ഭരണത്തില്‍ പങ്കാളിയാകാനും പാടുണ്ടോ ഇല്ലയോ എന്നതായിരുന്നു മുഖ്യ വിഷയം. ഈ വിഷയത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാട്‌ പാടില്ല എന്നായിരുന്നു. മുസ്‌ലിംകളുടെ മുഖ്യമായ ബാധ്യത അവര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ ഇസ്‌ലാമിക ഭരണമുണ്ടാക്കാന്‍ ജിഹാദ്‌ നടത്തലാണ്‌ എന്നതും ജമാഅത്തിന്റെ ആചാര്യനായ മൗലാനാ മൗദൂദിയുടെ ആദര്‍ശമാണ്‌.

ജമാഅത്തെ ഇസ്‌ലാമിയെ മറ്റുള്ളവരില്‍ നിന്ന്‌ വ്യതിരിക്തമാക്കുകയും മതരാഷ്‌ട്ര പ്രസ്ഥാനം എന്ന പേരില്‍ വിളിക്കപ്പെടാന്‍ അവരെ അര്‍ഹരാക്കിയതുമായ അവരുടെ യഥാര്‍ഥ ആദര്‍ശത്തെ പൂര്‍ണമായും മറച്ചുപിടിച്ചുകൊണ്ടാണ്‌ അവര്‍ വോട്ടര്‍മാരെ സമീപിച്ചത്‌. എന്നാല്‍ ജമാഅത്തിന്റെ ഇരട്ടമുഖം അടുത്തറിയുന്ന ധാരാളം പേര്‍ വോട്ടര്‍മാരിലുണ്ടായിരുന്നു. `മതരാഷ്‌ട്രവാദക്കാര്‍ മത്സരിക്കുമ്പോള്‍' ഉണ്ടാകുന്ന സ്വാഭാവികമായ ആദര്‍ശപ്രശ്‌നങ്ങള്‍ വാമൊഴിയായും വരമൊഴിയായും അവര്‍ ജമാഅത്തുകാരോട്‌ ചോദിച്ചു. ചിലര്‍ ജമാഅത്തില്‍ കണ്ട ആദര്‍ശവും നിലപാടുകളും തമ്മിലുള്ള വൈരുധ്യങ്ങള്‍ നിരവധി രേഖകളുടെ പിന്‍ബലത്തോടെ എഴുതുകയും `ജമാഅത്തുകാര്‍ക്ക്‌ ഒരു തുറന്ന കത്ത്‌' എന്ന പേരില്‍ സമര്‍പ്പിക്കുകയും ചെയ്‌തു. മാന്യവും രേഖാമൂലമുള്ളതുമായ ഇത്തരം ഇടപെടല്‍ പക്ഷെ ജമാഅത്തുകാര്‍ അങ്ങേയറ്റം അസഹിഷ്‌ണുതയോടെയും അമാന്യവുമായാണ്‌ നേരിട്ടത്‌. തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെടുക മാത്രമല്ല, മലര്‍ന്നടിച്ച്‌ വീഴുക കൂടി ചെയ്‌തപ്പോള്‍ ജമാഅത്തുകാര്‍ ഇപ്പോള്‍ വിറളിപിടിച്ച അവസ്ഥയിലാണുള്ളത്‌. ജമാഅത്ത്‌ തോറ്റതിന്റെ കാരണങ്ങള്‍ ഗുണകാംക്ഷികള്‍ പറയുന്നത്‌ കേള്‍ക്കാനോ ശാന്തമായി വിലയിരുത്താനോ പോലും ഇന്നവര്‍ സന്നദ്ധരല്ല! തെരഞ്ഞെടുപ്പിന്‌ മുമ്പും ശേഷവും ജമാഅത്തുകാരോട്‌ രേഖാമൂലം സ്‌നേഹസംവാദം നടത്തിയവരെ കഠിനശത്രുക്കളായി കണ്ട്‌ അവരെ അപഹസിക്കാനുള്ള നോട്ടീസുകളും വാറോലകളുമിറക്കി മഹത്തായ `പ്രബോധനം' നടത്തുകയാണിപ്പോള്‍ മൗദൂദിയുടെ പിന്‍ഗാമികളായ മതരാഷ്‌ട്രവാദക്കാര്‍.

ജമാഅത്തെ ഇസ്‌ലാമി അതിന്റെ സാഹിത്യങ്ങളിലൂടെ തുടര്‍ന്നു വരുന്ന മതരാഷ്‌ട്ര ആദര്‍ശം തന്നെയാണോ അതിനിപ്പോഴുമുള്ളത്‌? ആണെങ്കില്‍ എന്തുകൊണ്ട്‌, ഇല്ലെങ്കില്‍ എന്തുകൊണ്ട്‌? എന്ന ഒറ്റ കാര്യം മാത്രം ജമാഅത്തുകാര്‍ സത്യസന്ധമായും ആര്‍ജവത്തോടെയും പൊതു സമൂഹത്തില്‍ തുറന്ന്‌ പറഞ്ഞാല്‍ മാത്രമേ ഇനിയുള്ള നാളുകളിലും ജനം അവരെ വിശ്വസിക്കുകയുള്ളൂ. അല്ലാതെ മാന്യമായും രേഖകളുദ്ധരിച്ചും ആദര്‍ശാത്മകമായി ചോദ്യം ചോദിക്കുന്നവരെ കുതിരകയറിയതു കൊണ്ടോ അപഹസിച്ചതു കൊണ്ടോ വാറോലകളിറക്കിയതു കൊണ്ടോ ജമാഅത്തിന്‌ അതിന്റെ വികൃതമായ മുഖത്തെ മിനുക്കിയെടുക്കാന്‍ സാധ്യമല്ല. പാര്‍ലമെന്ററി വ്യാമോഹം തലക്കു പിടിച്ച്‌ ചോദ്യങ്ങളില്‍ നിന്ന്‌ ഓടിയൊളിക്കുന്ന മതരാഷ്‌ട്രപ്രസ്ഥാനം ശാന്തമായിരുന്ന്‌ കാര്യങ്ങളെ ആത്മ വിശകലനവും ആത്മവിചാരണയും ചെയ്യാന്‍ തയ്യാറാവണം. തെരഞ്ഞെടുപ്പില്‍ `കളം ശരിയാക്കാതെ' എടുത്തുചാടിയത്‌ ശരിയായില്ല എന്ന്‌ അണികളില്‍ ബഹുഭൂരിഭാഗവും രോഷത്തോടെയും നിരാശയോടെയും ചിന്തിക്കുന്നതിനാല്‍ മുമ്പത്തെപ്പോലെ ഹല്‍ഖാ-കാര്‍കൂന്‍- വാരാന്ത യോഗങ്ങളൊന്നും ഇപ്പോള്‍ ജമാഅത്ത്‌ പാര്‍ട്ടിയില്‍ നടക്കുന്നില്ല എന്ന കാര്യം വിസ്‌മരിച്ചുകൊണ്ടല്ല ഇപ്പറയുന്നത്‌. `കേന്ദ്ര ശൂറാ' കൂടുമ്പോഴെങ്കിലും ജമാഅത്തിന്റെ ഇരട്ടമുഖമാണോ പ്രശ്‌നമുണ്ടാക്കിയത്‌ എന്ന ഒരു അജണ്ട അവര്‍ ചര്‍ച്ച ചെയ്യണം. ആദര്‍ശവും പ്രയോഗവും തമ്മില്‍ പൊരുത്തപ്പെടുത്താതെ ഒരു പ്രസ്ഥാനത്തിനും സമൂഹ മധ്യത്തില്‍ നിവര്‍ന്നുനില്‌ക്കാന്‍ കഴിയില്ല. ജമാഅത്തെ ഇസ്‌ലാമിക്കാര്‍ അടിയന്തര പ്രാധാന്യത്തോടെ മനസ്സിലാക്കേണ്ട ഒരു പ്രധാന പോയന്റാണിത്‌.

ഇന്ത്യപോലുള്ള ഒരു ബഹുസ്വര രാജ്യത്തില്‍ മതത്തിലും രാഷ്‌ട്രീയത്തിലും ഒന്നിച്ചു പ്രവര്‍ത്തിക്കുകയാണ്‌ മുസ്‌ലിംകള്‍ വേണ്ടത്‌. അത്‌ തന്നെയാണ്‌ ഇസ്‌ലാമിന്റെ രാഷ്‌ട്രീയം. അല്ലാതെ മൗദൂദി വിശദീകരിച്ച പോലെയും ജമാഅത്തുകാര്‍ ധരിച്ചതുപോലെയും ഇസ്‌ലാമിനെ രാഷ്‌ട്രീയവല്‍കരിക്കുകയല്ല ചെയ്യേണ്ടത്‌. മതത്തിലും രാഷ്‌ട്രീയത്തിലും ഒപ്പത്തിനൊപ്പം പ്രവര്‍ത്തിച്ചതുകൊണ്ടാണ്‌ മുജാഹിദുകളുള്‍പ്പെടെയുള്ള മുസ്‌ലിംകളെ രാജ്യനിവാസികള്‍ വോട്ട്‌ നല്‌കി വിജയിപ്പിച്ച്‌ ഭരണത്തിലേറ്റുന്നത്‌. മുജാഹിദുകള്‍ ഉള്‍പ്പെടെയുള്ള മുസ്‌ലിംകള്‍ മുസ്‌ലിം ലീഗ്‌ ഉള്‍പ്പെടെയുള്ള മതേതരപ്പാര്‍ട്ടികളില്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്നതും തെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ ജയിക്കുന്നതും ഭരണത്തില്‍ പങ്കാളികളാവുന്നതും മതപരമായി തെറ്റും കുറ്റവുമാണ്‌ എന്ന വാദം തന്നെയാണ്‌ ജമാഅത്തിന്‌ ഇപ്പോഴുമുള്ളതെങ്കില്‍ അക്കാര്യം അവര്‍ തുറന്നുപറയണം.
അല്ലാതെ മതംകൊണ്ട്‌ രാഷ്‌ട്രീയം കളിക്കുകയും മതത്തെ രാഷ്‌ട്രീയവല്‍കരിക്കുകയും ചെയ്‌ത ജമാഅത്ത്‌ മതരാഷ്‌ട്ര പ്രസ്ഥാനം 1700 സീറ്റുകളില്‍ 1691 എണ്ണത്തിലും മലര്‍ന്നടിച്ച്‌ വീണു. അല്ലെങ്കിലും ജമാഅത്ത്‌ പാര്‍ട്ടി അതിന്റെ ഒന്നാം തിയ്യതി മുതല്‍ ഏറ്റെടുത്തിട്ടുള്ള ദൗത്യം രാഷ്‌ട്രീയരംഗത്ത്‌ മുസ്‌ലിംലീഗിനെയും മതരംഗത്ത്‌ മുജാഹിദ്‌ പ്രസ്ഥാനത്തെയും അവമതിക്കുകയും അപഹസിക്കുകയും ചെയ്യുകയെന്നതാണല്ലോ. അതവര്‍ ഇപ്പോള്‍ പൂര്‍വാധികം ശക്തിയോടെ ചെയ്‌തുകൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ ഒരു ഇസ്‌ലാമികരാഷ്‌ട്രം നിലവില്‍ വരുന്നതിന്ന്‌ മുഖ്യതടസ്സം രാഷ്‌ട്രീയരംഗത്ത്‌ മുസ്‌ലിംലീഗും മതരംഗത്ത്‌ മുജാഹിദ്‌ പ്രസ്ഥാനവുമാണ്‌ എന്ന്‌ തോന്നും ജമാഅത്തുകാരുടെ രൂക്ഷവിമര്‍ശനം കണ്ടാല്‍! അങ്ങാടിയില്‍ തോറ്റതിന്‌ അമ്മയെ തല്ലുന്ന `കുരുത്തംകെട്ട' മക്കളായി എത്ര പെട്ടെന്നാണ്‌ ജമാഅത്തുകാര്‍ക്ക്‌ രൂപപരിണാമം സംഭവിച്ചത്‌!

ശബാബ്  ആഴ്ചപ്പതിപ്പ്

12 സംവാദങ്ങള്‍:

  1. ഇന്ത്യപോലുള്ള ഒരു ബഹുസ്വര രാജ്യത്തില്‍ മതത്തിലും രാഷ്‌ട്രീയത്തിലും ഒന്നിച്ചു പ്രവര്‍ത്തിക്കുകയാണ്‌ മുസ്‌ലിംകള്‍ വേണ്ടത്‌. അത്‌ തന്നെയാണ്‌ ഇസ്‌ലാമിന്റെ രാഷ്‌ട്രീയം. അല്ലാതെ മൗദൂദി വിശദീകരിച്ച പോലെയും ജമാഅത്തുകാര്‍ ധരിച്ചതുപോലെയും ഇസ്‌ലാമിനെ രാഷ്‌ട്രീയവല്‍കരിക്കുകയല്ല ചെയ്യേണ്ടത്‌. മതത്തിലും രാഷ്‌ട്രീയത്തിലും ഒപ്പത്തിനൊപ്പം പ്രവര്‍ത്തിച്ചതുകൊണ്ടാണ്‌ മുജാഹിദുകളുള്‍പ്പെടെയുള്ള മുസ്‌ലിംകളെ രാജ്യനിവാസികള്‍ വോട്ട്‌ നല്‌കി വിജയിപ്പിച്ച്‌ ഭരണത്തിലേറ്റുന്നത്‌. മുജാഹിദുകള്‍ ഉള്‍പ്പെടെയുള്ള മുസ്‌ലിംകള്‍ മുസ്‌ലിം ലീഗ്‌ ഉള്‍പ്പെടെയുള്ള മതേതരപ്പാര്‍ട്ടികളില്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്നതും തെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ ജയിക്കുന്നതും ഭരണത്തില്‍ പങ്കാളികളാവുന്നതും മതപരമായി തെറ്റും കുറ്റവുമാണ്‌ എന്ന വാദം തന്നെയാണ്‌ ജമാഅത്തിന്‌ ഇപ്പോഴുമുള്ളതെങ്കില്‍ അക്കാര്യം അവര്‍ തുറന്നുപറയണം.

    ReplyDelete
  2. ഇന്ത്യയില്‍ ഒരു ഇസ്‌ലാമികരാഷ്‌ട്രം നിലവില്‍ വരുന്നതിന്ന്‌ മുഖ്യതടസ്സം രാഷ്‌ട്രീയരംഗത്ത്‌ മുസ്‌ലിംലീഗും മതരംഗത്ത്‌ മുജാഹിദ്‌ പ്രസ്ഥാനവുമാണ്‌ എന്ന്‌ തോന്നും ജമാഅത്തുകാരുടെ രൂക്ഷവിമര്‍ശനം കണ്ടാല്‍! അങ്ങാടിയില്‍ തോറ്റതിന്‌ അമ്മയെ തല്ലുന്ന `കുരുത്തംകെട്ട' മക്കളായി എത്ര പെട്ടെന്നാണ്‌ ജമാഅത്തുകാര്‍ക്ക്‌ രൂപപരിണാമം സംഭവിച്ചത്‌!

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. ഇന്ത്യ പോലുള്ള ബഹുസ്വര സമൂഹത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്നതാണ് ജമാഅത്ത്-മുജാഹിദ് അഭിപ്രായവ്യത്യാസം എന്നത് ശരിയല്ല. അങ്ങനെയെങ്കില്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ (പാക്കിസ്ഥാന്‍ . ബംഗ്ലാദേശ്) ജമാഅത്തെ ഇസ്ലാമിയെയും ഇഖ്വാനുല്‍ മുസ്ലിമിനെയും എന്തിനു എതിര്‍ക്കുന്നു? അടിസ്ഥാന പരമായി ഇസ്ലാമില്‍ രാഷ്ട്രീയം ഉണ്ടോ ഇല്ലയോ എന്നതാണ് വിഷയം.

    ReplyDelete
  5. പിന്നെ ജമാഅത്ത് മുജാഹിദ്‌ പ്രസ്ഥാനത്തെ വിമര്‍ശിച്ചു കളഞ്ഞു എന്ന് പറഞ്ഞു കരയുന്നത് എന്തിനാണ് എന്ന് മനസ്സിലാവുന്നില്ല. ആര്‍ ആരെയാണ് വിമര്‍ശിക്കുന്നത് എന്ന ഒരു കണക്കെടുപ്പിനു സഹോദരന്‍ നൗഷാദ് തയ്യാറുണ്ടോ ? കഴിഞ്ഞ ഏതാനും മാസത്തെ ശബാബ് വാരികയും പ്രബോധനം വാരികയും എടുക്കാം. മുജാഹിദ് പ്രസ്ഥാനത്തെ വിമര്‍ശിച്ച് പ്രബോധനത്തില്‍ വന്ന ലേഖനങ്ങളും ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിച്ച് ശബബില്‍ വന്ന ലേഖനങ്ങളും ഒരു കണക്കെടുപ്പ്‌ നടത്താം. എന്നിട്ടാവാം അയ്യോ ഞങ്ങളെ വിമര്‍ശിക്കുന്നു എന്ന വിലാപം. നൗഷാദ്‌ ഭായി തയ്യാറുണ്ടോ ?

    ReplyDelete
  6. @hafeez


    >>>>ഇന്ത്യ പോലുള്ള ബഹുസ്വര സമൂഹത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്നതാണ് ജമാഅത്ത്-മുജാഹിദ് അഭിപ്രായവ്യത്യാസം എന്നത് ശരിയല്ല. <<<

    താന്കള്‍ പറഞ്ഞത് കേട്ടാല്‍ തോന്നുക ലോകത് എല്ലായിടത്തും ജമാഅത്തെ ഇസ്ലാമിക്ക് ഒരേ ആദര്ഷമാനെന്നു തോന്നും ...

    ജമാഅത്ത്-മുജാഹിദ് അഭിപ്രായവ്യത്യാസം
    പ്രധാനമായും 'ഇബാദത് ' എന്താണ് എന്നതിന്റെ വിശദീകരണത്തിലാണ് എന്ന് എനിക്ക് നന്നായി അറിയാം ...

    അത് കൊണ്ടാണല്ലോ ജമാഅത്തെ ഇസ്ലാമിക്കും മുജാഹിദുകള്‍ക്കും രണ്ടു വ്യത്യസ്ത രാഷ്ട്രീയം ഉണ്ടായത് ..

    ReplyDelete
  7. @hafeez ഇവിടാരും കരഞ്ഞിട്ടില്ല ...കരച്ചില്‍ താങ്കളുടെ പിന്നില്‍ നിന്നുമാണ് കേള്‍ക്കുന്നത് ...തിരിഞ്ഞു നോക്കിയാല്‍ മതിയാകും ആരാണെന്ന് മനസ്സിലാകുവാന്‍


    തങ്ങളുടെ മുഖം മൂടി രാഷ്ട്രീയം പൊതു ജനം മനസ്സിലാക്കി തങ്ങളെ കാലു മടക്കി തൊഴിച്ചു എന്ന് തിരിച്ചറിഞ്ഞ കുറെ ജമാത് നേതാക്കള്‍ ഇതര മത സംഘടനകളുടെ മേല്‍ കുതിര കയറുവാന്‍ ശ്രമിക്കുന്നത് മൂക്ക് മുന്‍പോട്ടു വളര്ന്നവരൊക്കെ കണ്ടതാണ്

    ReplyDelete
  8. @hafeez

    >>>മുജാഹിദുകള്‍ ഉള്‍പ്പെടെയുള്ള മുസ്‌ലിംകള്‍ മുസ്‌ലിം ലീഗ്‌ ഉള്‍പ്പെടെയുള്ള മതേതരപ്പാര്‍ട്ടികളില്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്നതും തെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ ജയിക്കുന്നതും ഭരണത്തില്‍ പങ്കാളികളാവുന്നതും മതപരമായി തെറ്റും കുറ്റവുമാണ്‌ എന്ന വാദം തന്നെയാണ്‌ ജമാഅത്തിന്‌ ഇപ്പോഴുമുള്ളതെങ്കില്‍ അക്കാര്യം അവര്‍ തുറന്നുപറയണം.<<<

    തയ്യാറുണ്ടോ ?

    ReplyDelete
  9. മുജാഹിദുകള്‍ ലീഗിലും,കോണ്‍ഗ്രസ്സിലും ,മാര്‍ക്സിസ്റ്റു പാര്‍ട്ടിയിലും ചേര്‍ന്ന് പ്രവര്‍ത്തിച്ചോളൂ---നിങ്ങള്ക്ക് ഒറ്റ മുഖമേയുള്ളൂ --അല്ലാഹുവിനെ പറ്റിക്കല്‍ എന്ന മുഖം --ഞങ്ങള്‍ മതരാഷ്ട്ട്ര വാദികള്‍ --നിങ്ങള്‍ താഗൂത്തിയന്‍ രാഷ്ട്രവാദികള്‍ എന്ന വ്യത്യാസം ഉണ്ട്---ബാക്കിയെല്ലാം അല്ലാഹു തീരുമാനിക്കട്ടെ---

    ReplyDelete
  10. എന്തിനാണ് മത രാഷ്ട്രം...?
    മതേതര രാഷ്ട്രമല്ലെ വേണ്ടത്.

    ഇസ്ലാമിസം ഒരു രാഷ്ട്രിയ അജണ്ടയുടെ ഭാഗമാക്കാതിരിക്കുക.
    ഇസ്ലാമിസത്തില്‍ നിന്ന് ഇസ്ലാമിനേയും ക്രസ്റ്റിയാനിസത്തില്‍ നിന്ന് ക്രസ്ത്യാനിയേയും, ഹിന്ദുയിസത്തില്‍ നിന്ന് ഹിന്ദു മതത്തേയും ദൈവ വിശ്വാസികള്‍ അതാത് മതത്തില്‍ നിന്നുകൊണ്ട് മോചിപ്പിച്ചെടുക്കണം.

    പുരോഹിതന്മാര്‍ മതപ്രബോധനങ്ങള്‍ വിട്ട് കക്ഷിരാഷ്ട്രിയ മത്തുപിടിക്കുന്നതില്‍പരം ഒരു അധപതനം വേറെയില്ല.
    വിശ്വാസികള്‍ മതത്തെയും സ്വന്തം വിശ്വാസത്തേയും ശുദ്ധീകരിക്കട്ടേ...

    ReplyDelete

വന്നതിനും വായിച്ചതിനും നന്ദി . . താങ്കള്‍ക്കു വിഷയവുമായി ബന്ധപ്പെട്ടു പറയുവാനുള്ളത് ഇവിടെ എഴുതുക. കമന്റ്‌ moderation ഉണ്ട് . കോപ്പി പേസ്റ്റ് കമന്റ്‌ കല്‍ അനുവദനീയമല്ല .
മറ്റുള്ളവ തീര്‍ച്ചയായും പ്രസിദ്ധീകരിക്കും .