"പ്രവാചകന്റെ പാത പിന്‍പറ്റി ആധുനിക ലോകത്തും ദൈവിക പരമാധികാരത്തിലധിഷ്ടിതമായ ഒരു രാഷ്ട്രം സ്ഥാപിക്കുകയാവണം ആധുനിക മുസ്ലിമിന്റെയും പ്രധാന ലക്‌ഷ്യം"(പ്രബോധനം വാരിക 1998 മാര്‍ച്ച് 21 )
ഇത് ഖുര്‍ആനും സുന്നത്തിനും അനുകൂലമാണോ ?
അനുകൂലമല്ലെങ്കില്‍ എന്ത് കൊണ്ട് ജമാഅത്തെ ഇസ്ലാമി ഈ തത്വത്തില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു ?അനുകൂലമെങ്കില്‍ മുജാഹിദുകള്‍ എന്ത് കൊണ്ട് ഈ തത്വമന്ഗീകരിച്ച് പ്രവര്‍ത്തിക്കുന്നില്ല ?
പ്രാചീന മുസ്ലിമിന്റെതായാലും ആധുനിക മുസ്ലിമിന്റെതായാലും പ്രധാന ലക്ഷ്യമായിരിക്കേണ്ടത് ഒരു രാഷ്ട്രം സ്ഥാപിക്കുക എന്നതല്ല .പ്രധാന ലക്‌ഷ്യം ഇതായിരിക്കണമെന്നു അല്ലാഹുവോ റസൂലോ (സ ) പഠിപ്പിചിട്ടുമില്ല .അല്ലാഹുവിന്റെ പരമാധികാരം അന്ഗീകരിക്കുക എന്നത് ഏക ദൈവ വിശ്വാസത്തിന്റെ അനിവാര്യ താല്പര്യമാകുന്നു .ഏതൊരു വിശ്വാസിയും തന്റെ കഴിവിന്റെ പരിധിയില്‍ വരുന്ന എല്ലാ മേഖലകളിലും അല്ലാഹുവിന്റെ വിധി വിലക്കുകള്‍ പാലിക്കുവാന്‍ ബാധ്യസ്ഥനാണ് എന്നതും സുവിദിതമാകുന്നു . വ്യക്തി - കുടുംബ-സമൂഹ തലങ്ങളിലെല്ലാം അല്ലാഹുവിന്റെ നിയമ നിര്‍ദ്ദേശങ്ങള്‍ കഴിവിന്റെ പരമാവധി നടപ്പാക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് അല്ലാഹു ചിലപ്പോള്‍ അധികാരവും രാഷ്ട്ര നേതൃത്വവും നല്‍കുന്നു .അത് അവന്റെ അനുഗ്രഹമാകുന്നു .പ്രവാചകന്മാരുടെ കൂട്ടത്തില്‍ അധികാരവും രാഷ്ട്ര സാരത്യവും കൈ വന്നവരും അല്ലാത്തവരുമുണ്ട് .നമ്മുടെ ആദര്‍ശ പിതാവായ ഇബ്രാഹിം നബിയോ (അ ) ഇഹത്തിലെയും പരത്തിലെയും നേതാവെന്ന നിലയില്‍ വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തിയ ഈസാ നബിയോ (അ ) ഈ മണ്ണില്‍ ഒരു രാഷ്ട്രം സ്ഥാപിക്കുവാന്‍ ശ്രമിച്ചുവെന്ന് അല്ലാഹു പറഞ്ഞിട്ടില്ല .മഹാന്മാരായ ഈ പ്രവാചകന്മാര്‍ ' പ്രധാന ലക്ഷ്യത്തെ' അവഗണിച്ചു എന്ന് കരുതാവതല്ലല്ലോ . സത്യ വിശ്വാസികളുടെ മുറാദ് (ഉദ്ദേശ്യം അഥവാ ലക്‌ഷ്യം )പരലോകമായിരിക്കണമെന്നും അതിനു വേണ്ടിയാണ് അവര്‍ പരിശ്രമിക്കെണ്ടതെന്നും ഇഹ ലോകം (ഇഹ ലോകത്ത്താണല്ലോ അധികാരവും രാഷ്ട്രവുമൊക്കെ ) മുറാദ് ആക്കുന്നവര്‍ക്ക് ആ ലക്‌ഷ്യം അല്ലാഹു നിറവേറ്റിക്കൊടുത്തെക്കാം എന്കിലും അവര്‍ അവസാനമായി നരകത്തിലായിരിക്കും എത്തുകയെന്നുമാണ് വിശുദ്ധ ഖുര്‍ആന്‍ മനസ്സിലാക്കിത്തരുന്നത്
"ക്ഷണികമായതിനെ (ഇഹലോകത്തെ )യാണ് വല്ലവരും ലക്ഷ്യമാക്കുന്നതെന്കില്‍ അവര്‍ക്ക് (അവരില്‍ നിന്ന് ) നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം ഉദ്ദേശിക്കുന്നത് ഇവിടെ വെച്ച് തന്നെ വേഗത്തില്‍ നല്‍കുന്നതാണ് .പിന്നെ അങ്ങനെയുള്ളവന് നാം നല്‍കുന്നത് നരകമായിരിക്കും .അപമാനിതനും ,പുറംതള്ളപ്പെട്ടവനുമായിക്കൊണ്ട് അവന്‍ അതില്‍ എരിയുന്നതാണ് .ആരെങ്കിലും പരലോകം ലക്ഷ്യമാക്കുകയും സത്യ വിശ്വാസിയായിക്കൊണ്ട് അതിനു വേണ്ടി അതിന്റേതായ പരിശ്രമം നടത്തുകയും ചെയ്യുന്ന പക്ഷം അത്തരക്കാരുടെ പരിശ്രമം നന്ദിയോടെ സ്വീകരിക്കപ്പെടുന്നതായിരിക്കും .ഇക്കൂട്ടരേയും അക്കൂട്ടരെയുമെല്ലാം (ഇവിടെ വെച്ച്) നാം സഹായിക്കുന്നതാണ് .നിന്റെ രക്ഷിതാവിന്റെ ദാനത്തില്‍ പെട്ടതത്രെ അത് .നിന്റെ രക്ഷിതാവിന്റെ ദാനം തടഞ്ഞു വെക്കപ്പെടുന്നതല്ല "(പരിശുദ്ധ ഖുര്‍ആന്‍ 18:20)
അള്ളാഹു അശ്രദ്ധനായിട്ടോ അശക്തനായിട്ടോ അധികാര ഭ്രഷ്ടനായിട്ടോ അല്ല ഭൂമിയില്‍ ധിക്കാരികളും അഹങ്കാരികളും അവിശ്വാസികളും അധികാരത്തിലേരുന്നത് . അല്ലാഹുവിന്റെ പലതരം പരീക്ഷണങ്ങളുടെ ഭാഗമാണ് അവരുടെയൊക്കെ അധികാരാരോഹണം . അവരെയൊന്നും ഭയപ്പെടാതെയും അവരുടെ അധികാരം കണ്ടു ഭ്രമിക്കാതെയും ആദര്‍ശ നിഷ്ടമായ ജീവിതം നയിക്കാന്‍ നാം സന്നദ്ധരാണോ എന്നതായിരിക്കും അള്ളാഹു നമ്മെ പരീക്ഷിക്കുന്ന വിഷയം .ആ പരീക്ഷയിലാണ് നാം വിജയിക്കേണ്ടത് .
ജമാഅത്തെ ഇസ്ലാമി പ്രധാന ലക്ഷ്യമായി പ്രഖ്യാപിച്ചിട്ടുള്ളത് ഇസ്ലാമിക രാഷ്ട്ര സംസ്ഥാപനമാണെന്നും , അതിനു വേണ്ടി അവര്‍ പരിശുദ്ധ ഖുര്‍ആനിലെ വചനങ്ങള്‍ വളചോടിക്കുകയാണെന്നുമുലള്ളതിനു ഇനിയും തെളിവുകള്‍ നല്‍കാന്‍ തയ്യാര്‍ .
ReplyDeleteമുകളില്‍ ബ്ലോഗ് പോസ്റ്റില്‍ വായിച്ചതിനു ആര്‍ക്കെങ്കിലും ന്യായീകരിക്കണമെങ്കില്‍ കാത്തിരിക്കുന്നു . കേള്‍ക്കാനും , പ്രതികരിക്കാനും . എന്റേത് തെറ്റിദ്ധാരനയാണെന്കില്‍ ജമാഅത്ത് സഹോദരങ്ങള്‍ തിരുത്തുമല്ലോ.
@Noushad Vadakkel
ReplyDeleteഇതാണ് നൌഷാദ് പ്രബോധനം വായിച്ച് പഠിച്ചു എന്ന് പറഞ്ഞത്. കണ്ടിട്ട് സത്യത്തില്‍ എനിക്ക് ചിരിവരുന്നുണ്ട് കെട്ടോ :)
ഇതാണ് ജമാ അത്ത് ഇഹലോകത്തേക്കുള്ള പ്രധാന ലക്ഷ്യമായി പറഞ്ഞിരിക്കുന്നത് . അതില്‍ വല്ല സംശയയവുമുണ്ടെങ്കില്‍ ഞാന്‍ മറുപടി തരാം.
പ്രബോധനം പേജ് മുഴുവാനായി സ്കാന്‍ ചെയ്തിടാമെങ്കില്‍ അതിന്റെയും മറുപടി തരാം..
ReplyDeleteജമാ അത്തിന്റെ പത്ര സമ്മേളനം ഇവിടെ കാണാം
കാര്യങ്ങളെല്ലാം വളരെ ഭംഗിയായി വ്യക്തമാക്കിയിരിക്കുന്നു
@ചിന്തകന്‍ അതെ ഞാന്‍ കണ്ടു . വളരെ "ഭംഗിയായി " ഉരുണ്ടു കളിച്ചിരിക്കുന്നു .ജനാബ് ആരിഫലിയുടെ സാധാരണ വാചക കസര്‍ത്ത് . അതിനപ്പുറം മറ്റൊന്നുമില്ല .
ReplyDeleteചിരിച്ചു ഒഴിഞ്ഞു മാറണ്ട . ഒറ്റ ചോദ്യം. മറുപടി പറയാമോ???
"പ്രവാചകന്റെ പാത പിന്‍പറ്റി ആധുനിക ലോകത്തും ദൈവിക പരമാധികാരത്തിലധിഷ്ടിതമായ ഒരു രാഷ്ട്രം സ്ഥാപിക്കുകയാവണം ആധുനിക മുസ്ലിമിന്റെയും പ്രധാന ലക്‌ഷ്യം"
ഇപ്പോഴും ഈ വാദത്തില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ?
@Noushad Vadakkel
ReplyDeleteപ്രവാചകന്റെ പാത അതാണെങ്കില്‍ താങ്കള്‍ അത് അംഗീക്കില്ലെന്നുണ്ടോ?
പിന്നെ, പ്രവാചകന്റെ പാതപിന്‍പറ്റുന്നവരുടെ പ്രാധാനലക്ഷ്യം ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കലാണെന്ന് ഞാനെവിടെയും പറഞ്ഞിട്ടുള്ള. എന്റെ മുകളിലെ കമന്റില്‍ സത്യ സന്ധമായി വല്ലതും ചോദിക്കാനുണ്ടെങ്കില്‍ ചോദിക്കുക.
ഞാന്‍ തന്ന ലിങ്ക് മുഴുവനായി കാണനുള്ള സമയം എന്റെ യും താങ്കളുടെയും കമന്റിനിടയിലായില്ല. അത് മുഴുവാനായി കണ്ട് നോക്കാനുള്ള ക്ഷമയെങ്കിലും കാണിക്കൂ നൌഷാദ്. എന്നിട്ട് അതിലെ വസ്തുതകളെ ആശയപരമായി ഖണ്ഡിക്കൂ. അതല്ലേ മാന്യത.
@ചിന്തകന്‍ പ്രവാചകന്റെ പാത അതാണെന്ന് തെളിയിച്ചാല്‍ അന്ഗീകരിക്കാം . താങ്കളുടെ ലിങ്ക് വഴിയുള്ള വീഡിയോ മുഴുവന്‍ കണ്ടില്ല എന്നത് സത്യം തന്നെ . എന്നാല്‍ ജമാത്ത് പിന്തുണ കൊടുത്ത സ്ഥാനാര്‍ഥികള്‍ പിന്നീട് പണം കട്ട് കൊണ്ട് പോകാന്‍ ഒന്നിച്ചു എന്ന് തുടങ്ങുന്ന ഭാഗം മാത്രം മതിയല്ലോ 'കാള വാല് പൊക്കുന്നത് ' എന്തിനാണെന്ന് മനസ്സിലാക്കാന്‍ . ഇത് 21-5-2010 ലെ വീഡിയോ ആണ്.
ReplyDeleteഇന്ന് തിയതി 25-5-2010 ഉം .
താന്കള്‍ കുവൈറ്റില്‍ ആണെങ്കിലും ഞാന്‍ ഈ നാട്ടുകാരനാണ് . സ്ഥിരമായി മാധ്യമം അടക്കം നാലഞ്ചു പത്രങ്ങള്‍ വായിക്കുന്ന ആളാണ് .കാര്യങ്ങള്‍ അപ്പപ്പോള്‍ അറിയുന്നുണ്ട് .അതിനുള്ള സംവിധാനഗലും എനിക്കുണ്ട് . (എന്ന് വെച്ചാല്‍ അരീക്കൊട്ടെയും ,എടവണയിലെയും മാക്രികള്‍ അല്ല എന്ന് ചുരുക്കം - പണ്ട് ഒരു ജമാഅത്ത് നേതാവ് പറഞ്ഞത് കടമെടുത്തു പ്രയോഗിച്ചു എന്ന് മാത്രം -)
ഇനി ചോദ്യത്തിലേക്ക് വരാം
പ്രവാചകന്റെ പാത പിന്‍പറ്റി ആധുനിക ലോകത്തും ദൈവിക പരമാധികാരത്തിലധിഷ്ടിതമായ ഒരു രാഷ്ട്രം സ്ഥാപിക്കുകയാവണം ആധുനിക മുസ്ലിമിന്റെയും പ്രധാന ലക്‌ഷ്യം എന്നാ ഒരു വാദം താങ്കള്‍ക്കു ഉണ്ടോ ?
ഉണ്ടെങ്കില്‍ പരിശുദ്ധ ഖുറാനിലെ ഏതു ആയത്തില്‍ നിന്നാണ് അങ്ങനെ ഒരു സൂചന ലഭിച്ചത്
വ്യക്തമാക്കുമല്ലോ ?
എനിക്ക് തെറ്റ് പറ്റിയാല്‍ തിരുത്താന്‍ ആഗ്രഹമുണ്ട് .താങ്കളും അങ്ങനെ തന്നെ എന്ന് കരുതട്ടെ
@Noushad Vadakkel
ReplyDeleteഎന്നാല്‍ ജമാത്ത് പിന്തുണ കൊടുത്ത സ്ഥാനാര്‍ഥികള്‍ പിന്നീട് പണം കട്ട് കൊണ്ട് പോകാന്‍ ഒന്നിച്ചു എന്ന് തുടങ്ങുന്ന ഭാഗം മാത്രം മതിയല്ലോ 'കാള വാല് പൊക്കുന്നത് '
ഇതിന് പറയുന്നത് കാളപെറ്റു എന്ന് പറയുമ്പോഴേക്ക് കയറെടുക്കുക എന്നതാണ് സഹോദരാ. അതൊന്ന് മുഴുവനായി കേള്‍ക്കൂ. എന്നിട്ട് പോരെ കുതര്‍ക്കങ്ങള്‍. യോജിക്കുന്നതും വിയോജിക്കുന്നതും താങ്കളുടെ ഇഷ്ടം.
ചോദ്യത്തിനുള്ള കൃത്യമായ ഉത്തരം എന്റെ മുങ്കമന്റിലുണ്ട്. ഒന്ന് കൂടി പറയാം.
പ്രവാചകന്റെ പാത പിന്‍പറ്റുന്നവരുടെ പ്രാധാനലക്ഷ്യം ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കലാണെന്ന് പ്രസ്ഥാനമോ ഞാനോ പറഞ്ഞിട്ടില്ല.
അങ്ങിനെ ഒരു വാദം ജമാ അത്തിനോ എനിക്കോ ഇല്ല
ഇതില്‍ നിന്ന് ഉത്തരം വ്യക്തമല്ലേ? അനാവശ്യമായ ചോദ്യങ്ങള്‍ കണ്ടുപിടിക്കുന്നതിലുപരി സമൂഹത്തിനുപകാര പ്രദമായ വല്ലതും ചെയ്യൂ സഹോദരാ. ഇത് കൊണ്ട് താങ്കള്‍ക്കോ സമൂഹത്തിനോ ഒരു പ്രയോജനവുണ്ടാവില്ല. നമ്മുടെ സമയം തര്‍ക്കിച്ചു കളയാനുള്ളതല്ല.
ഇത് ഇവിടെ താങ്കള്‍ക്കുള്ള അവസാന കമന്റ് കൂടിയാണ്.
@ചിന്തകന്‍ താങ്കളുടെ ഈ വാദം ഇവിടെ നിന്നും ഡിലീറ്റ് ചെയ്യരുതെന്ന ഒരു അഭ്യര്‍ത്ഥന മാത്രമേ ഉള്ളൂ . ഇതിവിടെ കിടക്കട്ടെ . ഭാവിയില്‍ ചൂണ്ടി കാണിക്കാനുള്ള ഒരു രേഖയായി .
ReplyDeleteതാങ്കളുടേത് അവസാനത്തെ കമന്റ് ആണെന്ന് പറഞ്ഞ സ്ഥിതിക്ക് ഇനി മറുപടി പറയുന്നതില്‍ എന്ത് കാര്യം . താല്പര്യപ്പെടുമ്പോള്‍ വരിക നന്മകള്‍ നേരുന്നു :)
@ചിന്തകന്‍ ഇത് കൂടി വായിച്ചോളൂ :
ReplyDeleteമുന്‍ മാധ്യമം ലേഖകന്‍ പീ ടി നാസര്‍ എഴുതിയ ഈ കുറിപ്പിന് ആരെങ്കിലും മറുപടി പറഞ്ഞാല്‍ കൊള്ളാം.
ആ പുള്ളികള്‍ അത്ര എളുപ്പത്തില്‍ മായ്‌ച്ചുകളയാനാകുമോ, അമീര്‍?
പി ടി നാസര്‍
മുണ്ടുമുഴിയിലെ തോട്ടാഞ്ചീരി ആരിഫലി തെളിഞ്ഞ പ്രാസംഗികനും മികച്ച സംഘാടകനും തികഞ്ഞ ദാര്‍ശനികനും ആണെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് എന്ന പ്രസ്ഥാനത്തിന്റെ പ്രചാരകര്‍ പറയുന്നത് കൊണ്ട് അറിഞ്ഞുവെച്ചിട്ടുണ്ട്. എന്നാല്‍ ആളൊരു മഹാ തമാശക്കാരനാണെന്ന് മനസ്സിലായത് 2010 മെയ് 21 വെള്ളിയാഴ്‌ചയാണ്. അന്നത്തെ `ഖുതുബ' കേട്ടിട്ടല്ല. അതിന് തൊട്ടുമുമ്പ് അദ്ദേഹം നടത്തിയ പത്രസമ്മേളനം കണ്ടപ്പോള്‍.
ജമാഅത്തെ ഇസ്‌ലാമി കേരളാ ഹല്‍ഖയുടെ ആസ്ഥാനമായ ഹിറാ സെന്ററില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ നടത്തിയ ചരിത്രപ്രധാനമായ പ്രഖ്യാപനമാണ് ഹല്‍ഖാ അമീറിനുള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഹാസ്യനടനെ പുറത്തുകൊണ്ടുവന്നത്. പ്രഖ്യാപനം അതീവ ലളിതമാണ്. ഇതാ ഇത്രമാത്രം:`` ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകന്‍ എന്ന നിലയില്‍ മൗലാനാ മൗദൂദിയോട് ജമാഅത്തെ ഇസ്‌ലാമിക്ക് കടപ്പാടുണ്ട്. അതേയവസരം ജമാഅത്തെ ഇസ്‌ലാമിയുടെ പ്രമാണം മൗലാനാ മൗദൂദിയുടെ ലിഖിതങ്ങളോ വീക്ഷണങ്ങളോ അല്ല. ഖുര്‍ആനും നബിചര്യയുമാണ്'' -അവിടം കൊണ്ട് നിര്‍ത്തിയില്ല അമീര്‍, ആഞ്ഞുവലിച്ചുകൊണ്ട് അതേ ശ്വാസത്തില്‍ തന്നെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു: ``ഇത് ഏതെങ്കിലും ഒരു സന്ദര്‍ഭത്തില്‍ വ്യക്തമാക്കേണ്ടതു കൊണ്ട് ഇപ്പോള്‍ വ്യക്തമാക്കുകയാണ്''
ഇതോടെ ചില സംഗതികള്‍ വ്യക്തമായി. ഒട്ടുമേ സംശയത്തിന് ഇടയില്ലാത്ത വിധം വ്യക്തമായി. വ്യക്തമായത് ഇവയാണ്:
ഒന്ന്, സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ ലിഖിതങ്ങളും വീക്ഷണങ്ങളും ഇത്രകാലം ജമാഅത്തെ ഇസ്‌ലാമിക്ക് ഒരു ഭാരമായിരുന്നു.
രണ്ട്, ജമാഅത്തെ ഇസ്‌ലാമിക്കാര്‍ മൗദൂദി ചിന്തകളെയും (വീക്ഷണങ്ങള്‍) എഴുത്തുകളെയും (ലിഖിതങ്ങളെയും) തള്ളിപ്പറയാന്‍ സന്ദര്‍ഭം നോക്കി നടക്കുകയായിരുന്നു.
( താഴെ തുടര്‍ന്ന് വായിക്കൂ )
മൂന്ന്, മൗദൂദീ വീക്ഷണങ്ങളും ലിഖിതങ്ങളും തള്ളിപ്പറയാതെ ഒരു നിമിഷം പോലും മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്ന ഘട്ടത്തിലാണ് ജമാഅത്തെ ഇസ്‌ലാമിയുടെ കേരള ഘടകം എത്തി നില്‍ക്കുന്നത്.
ReplyDeleteനാല്, ഖുര്‍ആനും നബിചര്യയുമാണ് തങ്ങളുടെ പ്രമാണം എന്ന് എടുത്തുപറയേണ്ട അവസ്ഥയിലാണ് ജമാഅത്തെ ഇസ്‌ലാമി.
വസ്‌തുതകളും സന്ദര്‍ഭങ്ങളും ഇങ്ങനെയായിരിക്കെ മൗദൂദിയുടെ വീക്ഷണങ്ങളെയും ലിഖിതങ്ങളെയും തള്ളിപ്പറയാന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു ഹല്‍ഖയുടെയെങ്കിലും അമീര്‍ കാണിച്ച ആര്‍ജവത്തെ അംഗീകരിക്കാതെ വയ്യ. ബുദ്ധിപരമായ ഈ സത്യസന്ധത ശ്ലാഘനീയം തന്നെ. ഇങ്ങനെ വേണം സംഘടനകളും നേതാക്കളും. കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞുപോകണം.
എങ്കില്‍ പിന്നെ ആരിഫലി തമാശക്കാരനാണെന്ന് ആദ്യം പറഞ്ഞത് എന്തുകൊണ്ട് എന്നൊരു ചോദ്യം ഇപ്പോഴുയരാം. ന്യായമായും അങ്ങനെയൊരു ചോദ്യത്തിന്നിവിടെ പഴുതുണ്ട്.
ഉത്തരമിതാണ്: ഒറ്റ പത്രസമ്മേളനം കൊണ്ട് മായ്‌ച്ചു കളയാവുന്നതല്ല ജമാഅത്തെ ഇസ്‌ലാമി എന്ന പുള്ളിപ്പുലിയുടെ പുറത്തെ പുള്ളികള്‍ എന്ന് അറിഞ്ഞുകൊണ്ട് തന്നെ ആരിഫലി അതിന് ശ്രമിക്കുന്നതാണ് തമാശ. ഇത്തരം ചില കഥാപാത്രങ്ങളെ പഴയ സിനിമകളില്‍ ബഹദൂര്‍ അവതരിപ്പിച്ചതായി കണ്ടിട്ടുണ്ട്. തോണി കരയിലാണ് എന്ന് അറിഞ്ഞുകൊണ്ട് തന്നെ തുഴഞ്ഞുനോക്കുന്ന കോമാളിക്കഥാപാത്രങ്ങള്‍! അങ്ങനെയൊരാളെ വെള്ളിത്തിരക്ക് പുറത്തുകാണുന്നത് ഇപ്പോഴാണ്. ഹിറാ സെന്ററില്‍ !!
(ബാക്കി താഴെ ..)
ഖുര്‍ആനും നബിചര്യയുമാണ് തങ്ങളുടെ പ്രമാണം എന്ന് എടുത്തുപറയേണ്ടുന്ന ദുരവസ്ഥ അഹമ്മദിയാ ജമാഅത്തുകാര്‍ക്കേ ഉണ്ടായിരുന്നുള്ളൂ ഇതേവരെ. ജമാഅത്തെ ഇസ്‌ലാമിക്ക് ആ അവസ്ഥ ഉണ്ടെങ്കില്‍ അതിന് കാരണം അവര്‍ ഇത്രയും കാലം പ്രമാണമായി കരുതിയിരുന്ന മൗദൂദിയുടെ ലിഖിതങ്ങളും വീക്ഷണങ്ങളും തന്നെയാണ്.
ReplyDeleteഖുര്‍ആന്‍ എല്ലാവര്‍ക്കും ഒന്നുതന്നെ. എല്ലാവര്‍ക്കും പ്രമാണം ഖുര്‍ആനും നബിചര്യയും തന്നെ. എന്നാല്‍ മറ്റെല്ലാ മുസ്‌ലിം സംഘടനകളില്‍ നിന്നും ജമാഅത്തെ ഇസ്‌ലാമിയെ വ്യതിരിക്തമായി നിര്‍ത്തിയിരുന്നത് ഖുര്‍ആന് അവര്‍ ചമച്ച ഭാഷ്യമായിരുന്നുവല്ലോ. ആ ഖുര്‍ആന്‍ ഭാഷ്യം സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ വ്യാഖ്യാനത്തെ പ്രമാണപ്പെടുത്തിയുള്ളതായിരുന്നു.
മൗദൂദിയുടെ പ്രശസ്‌ത വ്യാഖ്യാനമായ തഫ്‌ഹീമുല്‍ ഖുര്‍ആന്‍ ജമാഅത്തെ ഇസ്‌ലാമി മലയാളത്തിലേക്ക് തര്‍ജമ ചെയ്‌ത് കേരളത്തില്‍ വിറ്റിട്ടുണ്ട്. ഇപ്പോഴും പ്രചാരത്തിലുണ്ട്. ആ വ്യാഖ്യാനത്തോടുള്ള പുതിയ സമീപനം എന്താണ് അമീര്‍? തഫ്‌ഹീമുല്‍ ഖുര്‍ആന്‍ ജമാഅത്തെ ഇസ്‌ലാമി കേരള ഘടകം ഇപ്പോള്‍ അംഗീകരിക്കുന്നുണ്ടോ? അതിന്റെ കോപ്പികള്‍ ഇനിയും വില്‍ക്കുമോ? അതോ മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിക്കുമോ?
ജമാഅത്തെ ഇസ്‌ലാമി `ദൈവരാഷ്‌ട്ര വാദം' ഉന്നയിക്കുന്ന സംഘടനയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം കെ മുനീറും ചൂണ്ടിക്കാട്ടിയപ്പോള്‍ അമീറേ ജമാഅത്ത് പരിഭവിക്കുന്നതും കണ്ടു. അങ്ങനെയല്ലെന്നാണ് അദ്ദേഹത്തിന്റെ പുത്തന്‍ വാദം. `ഹുകൂമത്തെ ഇലാഹി' എന്ന ദൈവരാഷ്‌ട്ര വാദമല്ല `ഇഖാമത്തെ ദീന്‍' എന്ന മതസംസ്ഥാപനമാണ് തങ്ങളുടെ മുദ്രാവാക്യം എന്ന് ആരിഫലി ആണയിടുന്നു.
ഇവിടെയാണ് മൗലാനാ മൗദൂദിയുടെ ഖുര്‍ആന്‍ വ്യാഖ്യാനം ജമാഅത്തെ ഇസ്‌ലാമിക്കും ആരിഫലിയെപ്പോലുള്ള അര്‍ധരാഷ്‌ട്രീയക്കാര്‍ക്കും ഭാരമാകുന്നത്. `താഗൂത്ത്' എന്ന് ഖുര്‍ആനില്‍ ഉപയോഗിച്ച അറബി വാക്കിന് മറ്റുള്ള പണ്ഡിതര്‍ കൊടുത്ത അര്‍ഥവും അവര്‍ കല്‍പ്പിച്ച വ്യാഖ്യാനവുമല്ല മൗദൂദി കല്‍പ്പിച്ചുകൊടുത്തത്. മഹാപണ്ഡിതര്‍ പോലും `താഗൂത്ത്' എന്ന വാക്കിന് പിശാച്, ചെകുത്താന്‍, പിഴപ്പിക്കുന്നവന്‍ എന്നൊക്കെയാണ് അര്‍ഥം കല്‍പ്പിച്ചിരുന്നത്. എന്നാല്‍, ആ അറബിവാക്കിന് `ദൈവേതരമായ ഭരണകൂടങ്ങള്‍' എന്ന അര്‍ഥമാണ് മൗദൂദി നല്‍കിയത്. അതിന് അനുസൃതമാണ് അദ്ദേഹത്തിന്റെ വ്യാഖ്യാനം. അത് പ്രമാണമായി കരുതുന്നത് കൊണ്ടാണല്ലോ തഫ്‌ഹീമുല്‍ ഖുര്‍ആന്‍ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ അവലംബമാക്കുന്നതും തര്‍ജമ ചെയത് പ്രചരിപ്പിക്കുന്നതും.
അതിനാല്‍ അമീര്‍, താഗൂത്തിന് മൗലാനാ മൗദൂദി നല്‍കിയ അര്‍ഥവും വ്യാഖ്യാനവും നിലനില്‍ക്കെ- അതടങ്ങിയ തഫ്‌ഹീമുല്‍ ഖുര്‍ആനിന് നിങ്ങള്‍ നല്‍കുന്ന പ്രാമാണികത നിലനില്‍ക്കെ- ദൈവരാഷ്‌ട്രവാദത്തെ ഒറ്റയടിക്ക് തള്ളിക്കളയാന്‍ സാധിക്കുമോ? അതോ, ജമാഅത്തെ ഇസ്‌ലാമി മൗദൂദിയുടെ ലിഖിതങ്ങളും വീക്ഷണങ്ങളും പ്രമാണമായി കാണുന്നില്ല എന്ന പ്രസ്‌താവനയോടെ തഫ്‌ഹീമുല്‍ ഖുര്‍ആനെയും തള്ളിക്കളഞ്ഞോ?
ഇവിടെയെത്തുമ്പോഴാണ് ഹല്‍ഖാ അമീറിന്റെ പത്രസമ്മേളനത്തിന്റെ അടുത്ത ഘട്ടം പ്രസക്തമാകുന്നത്. തന്റെ ജമാഅത്തെ ഇസ്‌ലാമി സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ ജമാഅത്തെ ഇസ്‌ലാമിയല്ല എന്നും അതേ പത്രസമ്മേളനത്തില്‍ ആരിഫലി വ്യക്തമാക്കിയിട്ടുണ്ട്. 1941 ആഗസ്റ്റ് 26ന് ലാഹോറില്‍ രൂപവത്‌കരിച്ച ജമാഅത്തെ ഇസ്‌ലാമിയാണ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ ജമാഅത്തെ ഇസ്‌ലാമി, എന്നാല്‍ വിഭജനത്തിന് ശേഷം 1948 ഏപ്രിലില്‍ മൗലാനാ അബുല്ലൈസ് ഇസ്‌ലാഹി നദ്‌വിയുടെ നേതൃത്വത്തില്‍ അലഹാബാദില്‍ രൂപവത്‌കരിച്ച ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് എന്ന സംഘടനയാണ് തന്റെ ജമാഅത്തെ ഇസ്‌ലാമി എന്നാണ് ആരിഫലിയുടെ വാദം.
മൗലാനാ മൗദൂദിയുടെ ലിഖിതങ്ങളേയും വീക്ഷണങ്ങളേയും മാത്രമല്ല അദ്ദേഹത്തിന്റെ ഓര്‍മകളെപ്പോലും തള്ളിപ്പറയുന്നു എന്നതിന്റെ തെളിവാണിത്. ആകട്ടെ, അങ്ങനെയാകട്ടെ. അതു പക്ഷേ, അത്ര എളുപ്പത്തില്‍ സാധിക്കുമോ എന്നതാണ് പ്രശ്‌നം.
(ബാക്കി താഴെ ..)
ആരിഫലിയുടെ പ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന്റെ മലയാള മുഖപത്രമായ പ്രബോധനം 1992ല്‍ ഇറക്കിയ പ്രത്യേക പതിപ്പ് നോക്കുക. ജമാഅത്തെ ഇസ്‌ലാമിയുടെ അമ്പതാം വാര്‍ഷികം പ്രമാണിച്ചാണ് അത് തയ്യാറാക്കിയത്. പല കാരണങ്ങളാലും അല്‍പ്പം വൈകിയാണ് ആ പതിപ്പ് പുറത്തിറങ്ങുന്നത് എന്ന് ആമുഖത്തില്‍ പത്രാധിപര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നുവെച്ചാല്‍, 1941 ആഗസ്റ്റ് 26ന് ലാഹോറില്‍ വെച്ച് സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി അമീറായി രൂപം കൊണ്ട ജമാഅത്തെ ഇസ്‌ലാമി തന്നെയാണ് ഇടതടവില്ലാതെ ചരിത്രത്തില്‍ നിന്ന് വര്‍ത്തമാനകാലത്തിലേക്ക് ഒഴുകിവരുന്നത് എന്ന് മുഖപത്രം പറയുന്നു. ഹല്‍ഖാ അമീര്‍ പറയുന്നു,
ReplyDeleteചരിത്രത്തിന്റെ ഭാരമേതുമില്ലാതെ സ്വതന്ത്ര ഇന്ത്യയില്‍ രൂപവത്‌കരിച്ചതാണ് തന്റെ സംഘടന എന്ന്. ഏതാണ് പ്രമാണമായി സ്വീകരിക്കേണ്ടത്?
`താഗൂത്തി'നെ അഥവാ ദൈവേതര ഭരണകൂടങ്ങളെ എതിര്‍ത്ത് സ്ഥാപിക്കേണ്ട ഭരണവ്യവസ്ഥ ഏത് എന്ന് വിശദീകരിക്കുമ്പോേഴക്ക് കാര്യങ്ങള്‍ കുഴയും. കുഴമാന്തരമാകും. എന്തുകൊണ്ടെന്നാല്‍, `ഹുക്കൂമത്തെ ഇലാഹി' അഥവാ ദൈവത്തിന്റെ ഭരണം സ്ഥാപിക്കണം എന്നായിരുന്നു പഴയ നിലപാട്. പിന്നീട് അത് മാറി `ഇഖാമത്തെ ദീന്‍' അഥവാ മതത്തിന്റെ സംസ്ഥാപനം എന്നായി മാറി. `ഇഖാമത്തെ ദീനി'നു വേണ്ടിയാണ് നിലകൊള്ളുന്നത് എന്നാണ് പുത്തന്‍വാദം.
(ബാക്കി താഴെ ..)
എന്നാല്‍ ഈ മാറ്റം എന്തിന് വേണ്ടിയായിരുന്നു എന്നു പരിശോധിക്കുമ്പോഴാണ് കാര്യങ്ങള്‍ കുഴയുന്നത്. നേരത്തെ വിവരിച്ച പ്രബോധനത്തിന്റെ പ്രത്യേക പതിപ്പില്‍ ഇത് സംബന്ധിച്ച വിശദീകരണമുണ്ട്. പരേതനായ സയ്യിദ് ഹാമിദ് ഹുസൈന്റെ ഒരു പഴയ ലേഖനം ആ പതിപ്പില്‍ എടുത്തു ചേര്‍ത്തിട്ടുണ്ട്. `ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി; വളര്‍ച്ചയുടെ ആദ്യ പടവുകള്‍' എന്ന ആ ആധികാരിക രേഖയില്‍ ഇങ്ങനെ വായിക്കാം. ``ജമാഅത്തിന്റെ പ്രാരംഭ ലക്ഷ്യമായ `ഹുക്കൂമത്തെ ഇലാഹി'യെ സംബന്ധിച്ച് പല വൃത്തങ്ങളിലും തെറ്റിദ്ധാരണകള്‍ പ്രചരിച്ചിരുന്നു.
ReplyDeleteചില തത്‌പരകക്ഷികള്‍ ഗവര്‍മെന്ററിനേയും പൊതുജനങ്ങളേയും തെറ്റിദ്ധരിപ്പിക്കാന്‍ തീവ്രശ്രമം നടത്തുകയുണ്ടായി. തന്മൂലം ജമാഅത്തിന്റെ ഭരണഘടനയില്‍ പാര്‍ട്ടിയുടെ ലക്ഷ്യത്തെ ദ്യോതിപ്പിക്കാന്‍ `ഹുക്കൂമത്തെ ഇലാഹി' എന്നതിന് പകരം `ഇഖാമത്തെ ദീന്‍' എന്ന പദം പ്രയോഗിക്കപ്പെട്ടു. ഇഖാമത്തെ ദീന്‍ എന്ന പ്രയോഗം ഖുര്‍ആന്റെ സാങ്കേതിക ശബ്‌ദമാണ് എന്നതിനുപുറമെ `ഹുക്കൂമത്തെ ഇലാഹി'യുടെ എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളുന്നത് കൂടിയായിരുന്നു. അതിനാല്‍ കൂടുതല്‍ തെറ്റിദ്ധാരണകള്‍ക്ക് അതില്‍ സാധ്യത അവശേഷിക്കുകയില്ല. സാങ്കേതിക ശബ്‌ദം എന്ന നിലയില്‍ ജമാഅത്ത് ഇപ്പോഴും ഇതേ പദം തന്നെയാണ് ഉപയോഗിച്ചു വരുന്നത്. ഭരണഘടനയില്‍ അതിന് അത്യാവശ്യ വിശദീകരണങ്ങള്‍ നല്‍കിയിട്ടുണ്ട്''
1948ല്‍ രൂപവത്‌കരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന്റെ- അമീര്‍ ആരിഫലിയുടെ പ്രസ്ഥാനത്തിന്റെ -1971 വരെയുള്ള ചരിത്രം എഴുതിയപ്പോഴാണ് ഈ ഒളിച്ചുകളി മറനീക്കി പുറത്ത് വന്നത്. പുറത്ത് പറയുന്നത് ` ഇഖാമത്തെ ദീന്‍' ആണെങ്കിലും ഉള്ളിലിരിപ്പ് `ഹുക്കൂമത്തെ ഇലാഹി' തന്നെയാണെന്ന സത്യം ഇതിലൂടെ വ്യക്തമാകുന്നു. അപ്പോള്‍ പിന്നെ `മതരാഷ്‌ട്രവാദക്കാര്‍' എന്ന് ആരെങ്കിലും വിളിക്കുന്നുണ്ടെങ്കില്‍ അതിലിത്ര പരിഭവിക്കാന്‍ എന്തിരിക്കുന്നു അമീര്‍? അവര്‍ പറയുന്നത് സത്യം മാത്രമല്ലേ?
തള്ളിപ്പറയല്‍ അത്ര എളുപ്പമല്ല എന്ന് അറിഞ്ഞുകൊണ്ടുതന്നെ ഒരു പ്രസ്ഥാനം, അതും ഒരു പ്രബോധന പ്രസ്ഥാനം സ്വന്തം ചരിത്രവും അടിത്തറയും തിരസ്‌കരിക്കാന്‍ തയ്യാറാകുന്നുവെങ്കില്‍ ഭൂതകാലത്തേക്കാള്‍ വിലപ്പെട്ടതാണ് അവര്‍ക്ക് ഭാവി എന്ന് മനസ്സിലാക്കേണ്ടി വരും. അപ്പോള്‍ മൗലാനാ മൗദൂദിയുടെ ലിഖിതങ്ങളേയും വീക്ഷണങ്ങളേയും തള്ളിപ്പറയാന്‍ ജമാഅത്തെ ഇസ്‌ലാമിയെ നിര്‍ബന്ധിക്കുന്ന ദശാസന്ധി ഏത് എന്നുകൂടി പരിശോധിക്കണം.
തീര്‍ച്ചയായും ഇതിനുള്ള ഉത്തരം ഹല്‍ഖാ അമീര്‍ അടിവരയിട്ടു നടത്തിയ ഒരു പ്രസ്‌താവത്തിലും അതിന് അദ്ദേഹം തിരെഞ്ഞടുത്ത സന്ദര്‍ഭത്തിലുമുണ്ട്. തങ്ങളുടെ പ്രമാണം മൗലാനാ മൗദൂദിയുടെ വീക്ഷണങ്ങളോ ലിഖിതങ്ങളോ അല്ല എന്ന് `` ഏതെങ്കിലും സന്ദര്‍ഭത്തില്‍ വ്യക്തമാക്കേണ്ടതുണ്ട് എന്നത് കൊണ്ട് ഇപ്പോള്‍ വ്യക്തമാക്കുന്നു'' എന്നാണ് ആരിഫലി അടിവരയിട്ട് പറഞ്ഞത്.
(ബാക്കി താഴെ ..)
ആ സന്ദര്‍ഭമാകട്ടെ, ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്‌ട്രീയ പ്രവേശനത്തെ ഇടത്ത് നിന്ന് സി പി എമ്മും വലത്തു നിന്ന് മുസ്‌ലിം ലീഗും മുച്ചൂടും എതിര്‍ക്കുന്ന സന്ദര്‍ഭവും. ``ചര്‍ച്ച നടത്തിയതൊക്കെ ശരിതന്നെ. പക്ഷേ, ജമാഅത്തെ ഇസ്‌ലാമി എപ്പോള്‍ രാഷ്‌ടീയപ്രസ്ഥാനമായി രംഗത്ത് വരുന്നോ ആ നിമിഷം അവരുമായുള്ള എല്ലാ ബന്ധവും അവസാനിക്കും'' എന്നാണല്ലോ മുസ്‌ലിം ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറയുന്നത്.
ReplyDeleteഇങ്ങനെ ഇടത്തും വലത്തുമുള്ളവര്‍ എതിര്‍പ്പിന്റെ കൂരമ്പുമായി നില്‍ക്കുമ്പോഴും ദീനിന്റെ സംസ്ഥാപനത്തിന്നായി പ്രവര്‍ത്തിക്കുന്ന ധാര്‍മിക സംഘടന എന്തിന് ബുദ്ധിമുട്ടി രാഷ്‌ടീയത്തില്‍ ഇറങ്ങുന്നു? ``വിശ്വാസ്യത, സത്യസന്ധത, നീതിബോധം, സാമാന്യ മര്യാദ തുടങ്ങിയ നല്ല ഗുണങ്ങള്‍ ഉള്ളവര്‍ രാഷ്‌ടീയത്തില്‍ ഉണ്ടായിക്കാണാന്‍'' എന്നാണ് ഒ അബ്‌ദുറഹ്‌മാന്‍ സാഹിബ് തരുന്ന വിശദീകരണം (മാധ്യമം- 2010 മെയ് 22). ആണോ? അങ്ങനെയാണോ? തെളിയിക്കേണ്ടത് കാലവും ജമാഅത്തെ ഇസ്‌ലാമിയുമാണ്. അതോ ചരിത്രത്തിന്റെ എല്ലാ ഭാരവും ഇറക്കിവെച്ചുള്ള ഈ രാഷ്‌ടീയ മഹാ ത്യാഗത്തിന് പിന്നിലും ഒളിയജന്‍ഡ ഉണ്ടായിരിക്കുമോ?"
കലി തുള്ളുന്ന JIH കാര്‍ മുകളിലെ പീ ടീ നാസറിന്റെ വാക്കുകളോടെ എന്ത് പറയുന്നു എന്നറിയാന്‍ താല്പര്യം ഉണ്ട്.
പ്രിയ നൗഷാദ്,
ReplyDeleteതാങ്കള്‍ ഇവിടെ പേസ്റ്റ് ചെയ്ത പി.ടി.നാസറിന്റെ ലേഖനത്തോടു എങ്ങനെ പ്രതികരിക്കണം എന്നറിയാത്തതുകൊണ്ടാണ് ഇവിടെ പ്രതികരണം അറിയിക്കാത്തത്. മറുപടി പറയേണ്ട വല്ല ആരോപണവും അതിലില്ല. ഇങ്ങനെ മാത്രമേ അതിനോട് പ്രതികരിക്കാന്‍ കഴിയുന്നുള്ളൂ.
http://jamaatheislami.blogspot.com/2010/05/blog-post_9860.html
@CKLatheef എവിടെയും കേറി ലിങ്ക ഇട്ടിട്ടു പോകലല്ലാതെ ഉത്തരം ചുരുക്കി എങ്കിലും എഴുതുവാനുള്ള ആശയക്കരുത് ഇല്ലേ ലതീഫ് മാഷേ ;)
ReplyDeleteപ്രിയ നൗഷാദ്,
ReplyDeleteആവശ്യമുള്ള സ്ഥലത്ത് ലിങ്കുനല്‍കുക എന്നത് മോശമായ ഒരു കാര്യമല്ല. പ്രത്യേകിച്ച് ഒരിടത്ത് പറഞ്ഞ കാര്യങ്ങള്‍ എല്ലായിടത്തും അതേ പോലെ പറയുക എന്നത് പ്രായോഗികമല്ല. സമയനഷ്ടവുമാണ്. ചുരുക്കി എഴുതുമ്പോള്‍ പലതും മനസ്സിലാക്കിക്കൊടുക്കാന്‍ കഴിയുന്നില്ലെന്ന് തോന്നലില്‍ പലകമന്റകളും ദൈര്‍ഘ്യംകൂടുന്നു. ചുരുക്കാന്‍ ശ്രമിക്കാം. പിന്നെ ആശയക്കരുത്തിന്റെ കാര്യം. അത് വായനക്കാര്‍ തീരുമാനിക്കട്ടെ.