بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

ഈ ബ്ലോഗ്‌ ആരെയെങ്കിലും തര്‍ക്കിച്ചു തോല്പ്പിക്കാം എന്ന് കരുതി എഴുതുന്നതല്ല , മറിച്ചു പരിശുദ്ധ ഇസ്ലാമിനെ മനസ്സിലായ രൂപത്തില്‍ വായനക്കാരുമായി പങ്കു വെക്കുവാനും ഒരു പരിധി വരെ നല്ല രീതിയിലുള്ള സംവാദം നടത്തുവാനും വേണ്ടിയാണ് .ഇത് ഒരു തുടക്കക്കാരന്റെ ബ്ലോഗല്ല ,മറിച്ചു പത്തിലധികം വര്‍ഷങ്ങളായി സംഘടനാപ്രവര്‍ത്തനം നടത്തി വരുന്ന ഒരു എളിയ പ്രവര്‍ത്തകന്റെ പ്രവര്ത്തനത്തിന്റെ ഭാഗമാണ് .


വള്ളിക്കുന്ന് ബ്ലോഗിലെ കമന്റ്‌ ബോക്സ്‌ നിറഞ്ഞു കവിഞ്ഞു ഉടമസ്ഥനായ ബഷീര്‍ വള്ളിക്കുന്ന് ബോക്സ്‌ പൂട്ടി . മണ്മറഞ്ഞ ഇസ്ലാഹീ പണ്ഡിതന്മാരെയും നേതാക്കളെയും " രാഷ്ട്രീയ മുശിരിക്കുകള്‍ " എന്ന് ആരോപിച്ചു പരിശുദ്ധ ഇസ്ലാമിന് പുതിയ ഭാക്ഷ്യം ചമച്ച മൌലാനാ മൌദൂതിയുടെ അനുയായികളുടെ രാഷ്ട്രീയ പ്രവേശനമായിരുന്നു വള്ളിക്കുന്നിലെ പോസ്റ്റ്‌ കൈ കാര്യം ചെയ്ത വിഷയം .
>>>> ജമാഅത്തെ ഇസ്‌ലാമി എന്ന മതരാഷ്‌ട്ര പ്രസ്ഥാനത്തിന്റെ സ്ഥാപകനായ സയ്യിദ്‌ മൗദൂദി ഇന്ത്യാ വിഭജനത്തിന്റെ തൊട്ടു മുമ്പ്‌ നടത്തിയ രണ്ട്‌ പ്രഭാഷണങ്ങള്‍ ഇന്ന്‌ ജമാഅത്ത്‌ കേന്ദ്രങ്ങളില്‍ സംവാദവിവാദങ്ങള്ക്ക് ‌ നിമിത്തമായിരിക്കുകയാണ്‌. മൗദൂദി 1947 മെയ്‌ മാസത്തില്‍ രണ്ട്‌ മൂന്ന്‌ ദിവസത്തെ വ്യത്യാസത്തില്‍ പഠാന്കോ7ട്ടിലും മദ്രാസിലും ചെയ്‌ത പ്രഭാഷണങ്ങളാണ്‌ അര നൂറ്റാണ്ടിന്‌ ശേഷം ജമാഅത്തുകാര്‍ വിശകലനത്തിന്‌ വിധേയമാക്കാന്‍ നിര്ബ്ന്ധിതമായിട്ടുള്ളത്‌. മൗദൂദിയുടെ പഠാന്കോ്ട്ട്‌ പ്രസംഗം മതേതരത്വത്തെയും ജനാധിപത്യത്തെയും രൂക്ഷമായി വിമര്ശിിക്കുന്നതും മുസ്‌ലിംകള്ക്ക്ത‌ യോജിക്കാവുന്ന ഒറ്റ പോയന്റുമില്ലാത്ത അനിസ്‌ലാമിക വ്യവസ്ഥയാണെന്നും മുസ്‌ലിംകള്‍ മതേതര, ജനാധിപത്യ വ്യവസ്ഥിതിക്കെതിരെ സമരം നയിക്കേണ്ടത്‌ അവരുടെ ഒഴിച്ചുകൂടാത്ത കര്ത്തഥവ്യമാണെന്നും ഊന്നിപ്പറയുന്ന പ്രഭാഷണമാണ്‌. ജമാഅത്തുകാര്‍ അങ്ങേയറ്റത്തെ ആവേശത്തോടെ ഈ പ്രസംഗം ജമാഅത്തെ ഇസ്‌ലാമിയുടെ സന്ദേശം എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. പിന്നീട്‌ പ്രസംഗവിഷയത്തോട്‌ കൂടുതല്‍ അടുപ്പമുള്ള മതേതരത്വം, ദേശീയത്വം, ജനാധിപത്യം-ഒരു താത്വികവിശകലനം എന്ന പേരിലാക്കി ജമാഅത്ത്‌ പ്രസാധനാലയം ഈ പ്രസംഗം പ്രസിദ്ധീകരിച്ച്‌ ഇപ്പോഴും വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു.
മൗദൂദിയുടെ മറ്റൊരു പ്രസംഗമായ മദ്രാസ്‌ പ്രഭാഷണമാകട്ടെ, ഇന്ത്യന്‍ മുസ്‌ലിംകള്‍ നിയസഭകളിലെ പ്രാതിനിധ്യത്തിന്‌ വേണ്ടിയും തെരഞ്ഞെടുപ്പിനു വേണ്ടിയും ഉദ്യോഗങ്ങള്ക്ക് ‌ വേണ്ടിയും മുറവിളി കൂട്ടുന്നതിനെ നിഷ്‌ഫലവും ദോഷകരവുമായി ചിത്രീകരിക്കുന്ന പ്രഭാഷണമാണ്‌. താത്വികവിശകലനം പോലെ ഒരു പുസ്‌തകമാക്കി പ്രസിദ്ധീകരിക്കാന്‍ മാത്രം നീളവും വീതിയുമുള്ള ഈ പ്രസംഗം പക്ഷെ ജമാഅത്തിന്റെ കേരളഘടകം ഇതുവരെ പുസ്‌തകമായി പ്രസിദ്ധീകരിച്ചതായി അറിയപ്പെട്ടിട്ടില്ല. എന്നാല്‍ ഈയടുത്ത കാലത്ത്‌ ജമാഅത്ത്‌ പാര്ട്ടി യുടെ അഖിലേന്ത്യാ തലത്തിലുള്ള സമുന്നത നേതാക്കളിലൊരാളായ ഡോ. നജാത്തുല്ലാസിദ്ദീഖി മൗദൂദിയുടെ മദ്രാസ്‌ പ്രഭാഷണത്തെ ഒരഭിമുഖത്തില്‍ നിശിതമായി വിമര്ശിുക്കുകയുണ്ടായി. ജമാഅത്തുകാര്‍ രാഷ്‌ട്രീയത്തില്‍ നിന്നും രാജ്യത്തിന്റെ മുഖ്യധാരയില്‍ നിന്നും പിന്തരള്ളപ്പെട്ടതില്‍ മൗദൂദിയുടെ മദ്രാസ്‌ പ്രഭാഷണം മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്‌ എന്ന്‌ ജമാഅത്തുകാരന്‍ തന്നെയായ നജാത്തുല്ല സിദ്ദീഖി വെട്ടിത്തുറന്ന്‌ പറയുകയുണ്ടായി. അഭിമുഖത്തിലെ ചോദ്യവും ഉത്തരവും ജമാഅത്ത്‌ മുഖപത്രത്തില്‍ വന്നത്‌ നമുക്കിങ്ങനെ വായിക്കാം:

``മൗലാനാ മൗദൂദിയുടെ മദ്രാസ്‌ പ്രഭാഷണത്തിലെ നാലിന പരിപാടി എത്രത്തോളം നടപ്പാക്കി? ഇന്നും അതിന്‌ പ്രസക്തിയുണ്ടോ?

ഇന്നതിനെ നാം ഒരിക്കലും മാര്ഗ നിര്ദേ്ശമാക്കിക്കൂടാ എന്നാണ്‌ എന്റെ അഭിപ്രായം. ആ കര്മ്പരിപാടിയനുസരിച്ച്‌ നാം വിവിധ ഭാഷകളില്‍ സാഹിത്യങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്‌ എന്നത്‌ ശരിതന്നെ. എന്നാല്‍ ഓര്ക്കേങണ്ട കാര്യം, അവയില്‍ മുസ്‌ലിംകളല്ലാത്തവര്ക്ക്ന‌ പ്രയോജനപ്പെടുന്നത്‌ വളരെ കുറച്ചേയുള്ളൂ. എന്നാല്‍ ആ പരിപാടി കൊണ്ടുണ്ടായ മറ്റൊരു ഫലം നാം രാഷ്‌ട്രീയത്തില്‍ നിന്ന്‌ അകന്നുപോയി എന്നതാണ്‌. അതിന്റെ ഫലമാവട്ടെ നമ്മുടെ സ്വാധീനശക്തി വല്ലാതെ പരിമിതപ്പെട്ടുപോയി എന്നതാണ്‌. രാഷ്‌ട്രീയത്തില്‍ നിന്ന്‌ വിട്ടുനിന്നതിനാല്‍ ഈ രാജ്യത്തെ സാധാരണ ജനം അവര്ക്കാ വശ്യമുള്ളവരായി നമ്മെ പരിഗണിക്കുകയുണ്ടായില്ല. മുസ്‌ലിം പ്രശ്‌നങ്ങളുടെ പരിഹാരത്തെപ്പോലും അത്‌ സ്വാധീനിച്ചു. വിട്ടുനില്‌പെല്ലാം തുടക്കത്തില്‍ ഉചിതമായിരുന്നിരിക്കാം. പക്ഷേ വളരെ വേഗം നമുക്കതിനെ മറികടക്കാന്‍ കഴിയേണ്ടതായിരുന്നു. ഇനിയെങ്കിലും ജമാഅത്തെ ഇസ്‌ലാമിയെ രാഷ്‌ട്രീയത്തില്‍ നിന്ന്‌ വിട്ടുനില്‌ക്കാന്‍ ആരും ഉപദേശിക്കരുതെന്നാണ്‌ എനിക്ക്‌ പറയാനുള്ളത്‌.'' (പ്രബോധനം 25-7-09)

നജാത്തുല്ലാ സിദ്ദീഖിയുടെ ഈ തിരിച്ചറിവും തുറന്ന്‌ പറച്ചിലും ജമാഅത്ത്‌ അണികളില്‍ അത്ഭുതവും ആകാംക്ഷയുമുണ്ടാക്കി എന്നത്‌ സ്വാഭാവികം. അങ്ങനെയാണ്‌ മൗദൂദിയുടെ `മദ്രാസ്‌ പ്രഭാഷണം' അഞ്ചു ലക്കങ്ങള്‍ ദൈര്ഘ്യാമുള്ള ഒരു ലേഖന പരമ്പരയായി ഈയടുത്ത കാലത്ത്‌ പാര്ട്ടി പത്രത്തില്‍ പ്രസിദ്ധീകരിക്കാന്‍ ജമാഅത്ത്‌ നേതൃത്വം നിര്ബ്ന്ധിതമായത്‌. നജാത്തുല്ല സിദ്ദീഖി വിമര്ശിഭച്ചതുപോലെ അത്ര വലിയ അപകടമൊന്നും മൗദൂദിയുടെ മദ്രാസ്‌ പ്രഭാഷണത്തിലില്ല എന്ന്‌ അണികളെയും പൊതുസമൂഹത്തെയും ബോധ്യപ്പെടുത്താനുള്ള ഒരു വിഫലശ്രമവും അര നൂറ്റാണ്ടിനു ശേഷം ഈ പ്രഭാഷണം പ്രസിദ്ധീകരിക്കുന്നതിന്റെ പിന്നിലെ പ്രേരകശക്തിയായി വര്ത്തിദച്ചിരിക്കും. എന്നാല്‍ മൗദൂദിയുടെ മദ്രാസ്‌ പ്രഭാഷണത്തിലെ നാലിന പരിപാടിയില്‍ ഡോ. നജാത്തുല്ലാ സിദ്ദീഖി സൂചിപ്പിച്ച മൗദൂദിയുടെ പ്രതിലോമചിന്തകള്‍ മുഴച്ചു നില്‌ക്കുന്ന ഭാഗം നമുക്കിങ്ങനെ വായിക്കാം:

``മുസ്‌ലിംകള്‍ അവരുടെ പ്രവര്ത്ത നരീതി അടിമുടി അഴിച്ചുപണിയേണ്ടിയിരിക്കുന്നു. നിയമസഭകളിലെ പ്രാതിനിധ്യപ്രശ്‌നം, തെരഞ്ഞെടുപ്പിന്‌ വേണ്ടിയുള്ള നെട്ടോട്ടം, ഉദ്യോഗങ്ങള്ക്ക്്‌ വേണ്ടിയുള്ള വടംവലി, സാമുദായികാവകാശങ്ങള്ക്കും ആവശ്യങ്ങള്ക്കും വേണ്ട മുറവിളി- എല്ലാം വരുംകാലത്ത്‌ നിഷ്‌ഫലവും ദോഷകരവുമായി ഭവിക്കും.'' (ഇന്ത്യന്‍ മുസ്‌ലിംകള്ക്ക്ട‌ നാലിന പരിപാടി- മൗദൂദിയുടെ മദ്രാസ്‌ പ്രഭാഷണത്തിന്റെ അവസാനഭാഗം, പ്രബോധനം 30-1-2010)
സ്വാതന്ത്ര്യാനന്തരം രൂപപ്പെടുന്ന മതേതര ജനാധിപത്യ ഇന്ത്യയില്‍ തെരഞ്ഞെടുപ്പ്‌, നിയമനിര്മാധണ സഭയിലെ പ്രാതിനിധ്യം, സര്ക്കാവര്‍ ഉദ്യോഗങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം മുസ്‌ലിംകള്‍ വിട്ടുനില്‌ക്കണം എന്നതാണ്‌ മൗദൂദിയുടെ മദ്രാസ്‌ പ്രഭാഷണത്തിലെ കാമ്പും കാതലും. അതുകൊണ്ടാണ്‌ നജാത്തുല്ലാ സിദ്ദീഖിയെപ്പോലുള്ളവര്‍ വളരെ വൈകിയാണെങ്കിലും മദ്രാസ്‌ പ്രഭാഷണത്തെ പിന്തിരിപ്പന്‍ പ്രഭാഷണമായി വിലയിരുത്തിയത്‌. എന്നാല്‍ ജമാഅത്തുകാര്‍ ചെയ്‌തതാകട്ടെ മൗദൂദിയുടെ മദ്രാസ്‌ പ്രഭാഷണത്തില്‍ നിന്നും പഠാന്കോമട്ട്‌ പ്രഭാഷണത്തില്‍ നിന്നും ആവേശമുള്ക്കൊ ണ്ട്‌ ജനാധിപത്യ സര്ക്കാമറുകള്ക്കെ തിരെ അണികളുടെ പടയണി തീര്ക്കു കയായിരുന്നു. പഠാന്കോകട്ട്‌, മദ്രാസ്‌ പ്രഭാഷണങ്ങളെ സിരകളില്‍ ആവാഹിച്ച്‌ ജമാഅത്തുകാര്‍ എഴുതി:

``ഈ നാട്ടിലെ ഭരണകൂടം ഇസ്‌ലാമികമായിരിക്കണമെന്ന്‌ ഗവണ്മെിന്റ്‌ പ്രഖ്യാപിക്കുകയോ അഥവാ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുക വഴി ഭരണം ഇസ്‌ലാമികമാക്കി മാറ്റാന്‍ സാധിക്കുമെന്ന്‌ ജമാഅത്തിന്‌ തോന്നുകയോ ചെയ്യാത്ത കാലത്തോളം ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയില്ല.'' (പ്രബോധനം -1952 ജനുവരി)


``സെക്കുലറിസത്തിനും സോഷ്യലിസത്തിനും വേണ്ടി മുസ്‌ലിംകളെ ബൈഅത്ത്‌ ചെയ്യിക്കുന്നതുകൊണ്ട്‌ സമുദായത്തിന്‌ യാതൊരു ഗുണവുമില്ല. ഇഹത്തിലും പരത്തിലും ദോഷമേയുള്ളൂ.'' (പ്രബോധനം -1960 ജനുവരി 15)

``ഇസ്‌ലാമിക വിരുദ്ധമായ ഒരു ഭരണവ്യവസ്ഥയ്‌ക്ക്‌ കീഴില്‍ ഉദ്യോഗങ്ങള്ക്കും സീറ്റുകള്ക്കും വേണ്ടി മുറവിളി കൂട്ടുക എന്നതാകട്ടെ മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം ചിന്തിക്കാന്‍ പോലും കഴിയാത്തത്ര മാത്രം നീചമായൊരവസ്ഥയാണ്‌.'' (പ്രബോധനം -1953 ഡിസംബര്‍ 15)

``നിലവിലുള്ള ഭരണവ്യവസ്ഥിതി നടത്തിക്കൊണ്ടുപോകാന്‍ നിര്ബ്ന്ധിച്ച്‌ ഏല്‌പിച്ചാല്‍ പോലും ജമാഅത്തതിന്‌ തയ്യാറാവുകയില്ല.'' (ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌, തെറ്റിദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി, പേജ്‌ 44, 1998 ലെ എഡിഷന്‍)

മൗദൂദിയുടെ മദ്രാസ്‌ പ്രഭാഷണം ജമാഅത്തുകാര്‍ ആദര്ശഅമായി നെഞ്ചേറ്റിയതുകൊണ്ടാണ്‌ അവര്ക്ക് ‌ ഇപ്രകാരം നിഷേധാത്മകവും പ്രതിലോമപരവുമായ നിലപാട്‌ സ്വീകരിക്കേണ്ടി വന്നത്‌ എന്നത്‌ വ്യക്തം.
ഇനി പഠാന്കോുട്ട്‌ പ്രഭാഷണത്തിന്റെ കഥ പറയാം: ജനാധിപത്യം, മതേതരത്വം, ദേശീയത്വം എന്നീ മൂന്ന്‌ ഭരണ രാഷ്‌ട്രീയ വ്യവസ്ഥകളെ രൂക്ഷമായി വിമര്ശിോക്കുകയും മുസ്‌ലിംകള്‍ ഈ `അനിസ്‌ലാമിക വ്യവസ്ഥ'യുമായി തീരെ സഹകരിക്കരുതെന്നും അത്‌ അവരുടെ ഈമാനിനെയും ഇസ്‌ലാമിനെയും പ്രതികൂലമായി ബാധിക്കുമെന്നും ഇത്‌ ഭയങ്കരവിപത്താണെന്നും മുസ്‌ലിംകള്‍ എവിടെയായിരുന്നാലും ഈ `ഭയങ്കര വിപത്തിനെ'തിരെ പടപൊരുതണമെന്നുമുള്ള വിശകലനങ്ങളും ആഹ്വാനങ്ങളുമാണ്‌ മൗദൂദിയുടെ പഠാന്കോണട്ട്‌ പ്രസംഗത്തിന്റെ കാതല്‍. ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്ശനവും സന്ദേശവുമെന്ന നിലക്ക്‌ തന്നെ ജമാഅത്തുകാര്‍ ഈ പ്രസംഗം പുസ്‌തകമാക്കി വ്യാപകമായി പ്രചരിപ്പിച്ചു എന്നതും ശ്രദ്ധേയമത്രെ.

പിന്നീട്‌ പുസ്‌തകത്തിലെ ഉള്ളടക്കത്തെ കൂടുതല്‍ പ്രതിഫലിപ്പിക്കുകയും വായനാതാല്‌പര്യം ജനിപ്പിക്കുകയും ചെയ്യുന്ന മറ്റൊരു തലവാചകം -മതേതരത്വം, ജനാധിപത്യം, ദേശീയത്വം: ഒരു താത്വിക വിശകലനം- നല്‌കി ഈ പുസ്‌തകം ജമാഅത്തുകാര്‍ ഇപ്പോഴും പുന:പ്രസിദ്ധീകരിച്ചും പ്രചരിപ്പിച്ചുകൊണ്ടേയിരിക്കുന്നു!
ജമാഅത്തെ ഇസ്‌ലാമി സമീപകാലത്ത്‌ ജനാധിപത്യത്തെയും മതേതരത്വത്തെയും വാഴ്‌ത്തിപ്പറയുന്ന ഒരു സമീപനരീതിയിലേക്ക്‌ ചുവട്‌ മാറിയിട്ടുണ്ടെങ്കിലും തങ്ങളുടെ യഥാര്ഥു ആദര്ശംീ ഇസ്‌ലാമിക ഭരണ സംസ്ഥാപനവും ജനാധിപത്യവിരുദ്ധതയും തന്നെയാണ്‌ എന്ന്‌ വ്യക്തമാക്കുന്ന രീതിയില്‍ മൗദൂദിയുടെ പഠാന്കോ്ട്ട്‌ പ്രസംഗപുസ്‌തകം ഇപ്പോഴും അവര്‍ പ്രചരിപ്പിക്കുകയാണ്‌. ഈ വൈരുധ്യം പല കേന്ദ്രങ്ങളില്‍ നിന്നും ചൂണ്ടിക്കാണിക്കപ്പെട്ടപ്പോള്‍ ജമാഅത്തിന്റെ ഉത്തരവാദപ്പെട്ട നേതാക്കള്‍ ഒരു വിശദീകരണവുമായി രംഗത്തുവന്നു. അതിപ്രകാരമായിരുന്നു:

``ജമാഅത്തെ ഇസ്‌ലാമി ജനാധിപത്യത്തിനെതിരല്ല. മൗദൂദിയുടെ പ്രസംഗ പുസ്‌തകത്തില്‍ -താത്വിക വിശകലനത്തില്‍- വിമര്ശിൂച്ച ജനാധിപത്യവും മതേതരത്വവും മതനിരാസത്തിലധിഷ്‌ഠിതമായ പാശ്ചാത്യന്‍ ഡമോക്രസിയാണ്‌. മതത്തോട്‌ നിഷ്‌പക്ഷത പുലര്ത്തു ന്ന ഇന്ത്യന്‍ ജനാധിപത്യത്തിന്‌ മൗദൂദിയോ ജമാഅത്തോ എതിരല്ല. ജമാഅത്തെ ഇസ്‌ലാമിക്കും ചിലത്‌ പറയാനുണ്ട്‌ എന്ന പേരില്‍ ജമാഅത്തിന്റെ അസിസ്റ്റന്റ്‌ അമീറായ ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌ ഈയിടെ എഴുതിയ ഒരു ലേഖനത്തിലും ഈ ന്യായീകരണം ആവര്ത്തി ക്കുകയുണ്ടായി. ആ വരികള്‍ ഇപ്രകാരമാണ്‌:

``ശരിയും തെറ്റും, നന്മയും തിന്മയും, നീതിയും അനീതിയും, സത്യവും അസത്യവും, സന്മാര്ഗ,വും ദുര്മാ്ര്ഗയവും തീരുമാനിക്കേണ്ടത്‌ ഭൂരിപക്ഷ, ന്യൂനപക്ഷ അടിസ്ഥാനത്തില്‍ ജനഹിതമനുസരിച്ചാണെന്നും, നിയമ നിര്മാകണത്തിന്റെ പരമാധികാരം ജനങ്ങള്ക്കാിണെന്നുമുള്ള പാശ്ചാത്യ ജനാധിപത്യത്തിന്റെ ദര്ശെനത്തെയാണ്‌ സയ്യിദ്‌ അബുല്‍ അഅ്‌ലാ മൗദൂദി പ്രസ്‌തുത പുസ്‌തകത്തില്‍ എതിര്ത്ത ത്‌. അതെഴുതിയത്‌ ബ്രിട്ടീഷിന്ത്യയിലാണെന്ന കാര്യവും പരിഗണനീയമാണ്‌.'' (ശൈഖ്‌ മുഹമ്മദിന്റെ ലേഖനം, കേരള ശബ്‌ദം 7-3-2010)

താത്വിക വിശകലനം എന്ന വിവാദപുസ്‌തകം മൗദൂദി പുസ്‌തകമായി എഴുതിയതല്ല എന്ന കാര്യവും 1947 മെയ്‌ മാസത്തില്‍ പഞ്ചാബിലെ പഠാന്കോലട്ടില്‍ ജമാഅത്ത്‌ സമ്മേളനത്തില്‍ മൗദൂദി നടത്തിയ പ്രഭാഷണം ജമാഅത്തുകാര്‍ പിന്നീട്‌ അവരുടെ ആദര്ശ്പുസ്‌തകമായി പ്രസിദ്ധീകരിക്കുകയാണുണ്ടായതെന്ന കാര്യവും ജമാഅത്ത്‌ നേതാവ്‌ സൗകര്യപൂര്വംക ഇവിടെ തമസ്‌കരിക്കുന്നു.

ഇനി വാദത്തിനുവേണ്ടി മൗദൂദി പാശ്ചാത്യന്‍ ജനാധിപത്യത്തെയാണ്‌ എതിര്ത്ത ത്‌ എന്ന കാര്യം സമ്മതിച്ചുകൊടുത്താല്‍ തന്നെയും ഒരു പ്രശ്‌നം മറുപടി ലഭിക്കാതെ നിലനില്‌ക്കുന്നു; അഥവാ ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടിയിട്ട്‌ പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയോട്‌ ജമാഅത്തെ ഇസ്‌ലാമി പുറംതിരിഞ്ഞു നിന്നതെന്തിന്‌ എന്ന ചോദ്യത്തിന്‌ ഇന്നോളം തൃപ്‌തികരമായ മറുപടി പറയാന്‍ ജമാഅത്തെ ഇസ്‌ലാമി തയ്യാറായിട്ടില്ല.

`താത്വിക വിശകലന'ത്തിലെ ജനാധിപത്യ വിരുദ്ധതക്കും ഇസ്‌ലാമിക ഭരണ സംസ്ഥാപനാഹ്വാനത്തിനും വ്യത്യസ്‌തമായ മറ്റൊരു വിശദീകരണമാണ്‌ മറ്റൊരു ജമാഅത്ത്‌ നേതാവായ കെ ടി ഹുസൈന്‍ നല്‌കുന്നത്‌. മൗദൂദിയുടെ പ്രസംഗ പുസ്‌തകമായ `താത്വികവിശകലന'ത്തിലെ ജനാധിപത്യവിരുദ്ധ പരാമര്ശം പാകിസ്‌താനിലെ ജമാഅത്ത്‌ പ്രവര്ത്തദകര്ക്ക്മ‌ മാത്രം ബാധകമായതാണെന്നും ഇന്ത്യന്‍ മുസ്‌ലിംകള്ക്ക്ര‌ അത്‌ ബാധകമേയല്ല എന്നുമാണ്‌ കെ ടി ഹുസൈന്റെ വിശദീകരണം. ശൈഖ്‌ മുഹമ്മദിന്റെ വിശദീകരണവുമായി വൈരുധ്യം പുലര്ത്തു ന്ന പ്രസ്‌തുത വിശകലനം നമുക്കിങ്ങനെ വായിക്കാം:

``ഭീകരമായ ആധുനികതയുടെ ഈ ചരിത്രാനുഭവങ്ങളെയാണ്‌ മൗദൂദി തന്റെ `മതേതരത്വം, ജനാധിപത്യം, ദേശീയത്വം' എന്ന കൃതിയില്‍ പ്രശ്‌നവല്‌ക്കരിച്ചത്‌. 1947 മെയ്‌ മാസത്തില്‍ പഞ്ചാബിലെ പഠാന്കോങട്ടില്‍ നടന്ന ജമാഅത്ത്‌ സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണമാണ്‌ ഈ ഗ്രന്ഥം. ആ പ്രസംഗത്തിന്റെ ചരിത്രപശ്ചാത്തലം മനസ്സിലാക്കേണ്ടതും പ്രഭാഷണത്തിന്റെ പൊരുള്‍ ഗ്രഹിക്കാന്‍ സഹായകമാണ്‌. ഇന്ത്യാവിഭജനം ഉറപ്പായ ഘട്ടത്തില്‍ പാകിസ്‌താന്റെ ഭാഗമാകാന്‍ പോകുന്ന പ്രവിശ്യകളിലെ പ്രവര്ത്ത്കരെയാണ്‌ ഈ പ്രസംഗം അഭിസംബോധന ചെയ്യുന്നത്‌. വിഭജനാനന്തരം രൂപീകരിക്കപ്പെടാന്‍ പോകുന്ന പാകിസ്‌താന്‍ ഭരണകൂടത്തിന്റെ അടിത്തറ ഒരിക്കലും വിപ്ലവാനന്തര തുര്ക്കി്യിലെയും ഇറാനിലെയും പോലെ അക്രമാസക്തമായ മതേതര ദേശീയതയോ മുതലാളിത്ത ജനാധിപത്യമോ ആകാന്‍ പാടില്ലെന്ന്‌ പാകിസ്‌താന്റെ ഭാവി ഭരണാധികാരികളെയും അക്കാര്യത്തില്‍ ജാഗ്രത പുലര്ത്താ ന്‍ പാകിസ്‌താന്‍ ജമാഅത്തെ ഇസ്‌ലാമി പ്രവര്ത്തനകരെയും ഉദ്‌ബോധിപ്പിക്കുന്നതായിരുന്നു പ്രസ്‌തുത പ്രസംഗം. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍, പില്ക്കാ ലത്ത്‌ ഇന്ത്യയുടെ സാംസ്‌കാരിക പശ്ചാത്തലത്തില്‍ വികസിച്ചു വന്ന മതേതര ജനാധിപത്യത്തിനും ദേശീയതയ്‌ക്കും പ്രസ്‌തുത വിശകലനം ബാധകമേയല്ല.'' (കെ ടി ഹുസൈന്‍ എഴുതിയ ലേഖനത്തില്‍ നിന്ന്‌, പ്രബോധനം 16-08-2008, പേജ്‌ 13)


`വിഭജനാനന്തരം പാകിസ്‌താന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നയനിലപാടുകള്ക്ക്ം‌ അടിത്തറയായി മാറിയ പഠാന്കോമട്ട്‌ പ്രസംഗം ഒരു ഘട്ടത്തിലും ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നയനിലപാടുകളെ സ്വാധീനിച്ചിട്ടില്ല'' എന്നുകൂടി ലേഖകന്‍ ഒരിടത്ത്‌ പ്രസ്‌താവിക്കുന്നുണ്ട്‌. ഈ പ്രസ്‌താവന തികച്ചും വ്യാജവും തെറ്റിദ്ധരിപ്പിക്കാനുദ്ദേശിച്ചുള്ളതുമാണ്‌. കാരണം ഈ പ്രസംഗം ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി ജമാഅത്തെ ഇസ്‌ലാമിയുടെ സന്ദേശം എന്ന പേരില്‍ പുസ്‌തകമായി ഇറക്കുകയും 1960 മുതല്‍ മതേതരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്വിക വിശകലനം എന്ന പേരില്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതിന്റെ പത്തോളം പതിപ്പുകള്‍ പുറത്തിറക്കി. ഇന്ത്യന്‍ മുസ്‌ലിംകള്ക്കും0 ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിക്കും `ബാധകമേ അല്ലാത്ത' ഈ പഠാന്കോുട്ട്‌ പ്രസംഗം പിന്നെന്തിനാണ്‌ ജമാഅത്തുകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്‌?

ചുരുക്കത്തില്‍ ഇന്ത്യാവിഭജനത്തിന്റെ തൊട്ടുമുമ്പ്‌ അടുത്ത ദിവസങ്ങളില്‍ മൗദൂദി ചെയ്‌ത പഠാന്കോനട്ട്‌ പ്രസംഗവും മദ്രാസ്‌ പ്രസംഗവും തന്നെയാണ്‌ ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്ശാരടിത്തറ എന്ന കാര്യത്തില്‍ സംശയമില്ല. ജമാഅത്തുകാര്‍ വ്യത്യസ്‌തവും വൈരുധ്യാത്മകവുമായി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന വിശകലനത്തില്‍ സത്യത്തിന്റെ അംശമുണ്ടെങ്കില്‍ ഈ ലേഖനത്തില്‍ സൂചിപ്പിച്ച രണ്ട്‌ ചോദ്യങ്ങള്ക്ക്ത‌ ജമാഅത്ത്‌ നേതൃത്വം മറുപടി നല്‌കണം. അല്ലെങ്കില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഇരട്ടമുഖം അനാവൃതമാക്കപ്പെടുമെന്നെങ്കിലും അവരറിയണം.<<<


ജമാഅത് അനുകൂലികളെ ഇത് എത്ര മാത്രം പ്രതിരോധത്തിലാക്കി എന്നുള്ളത് തുടര്‍ന്നുള്ള അവരുടെ കമന്റുകള്‍ വായിച്ചാല്‍ മനസ്സിലാകും

ഇനി എന്നെ ലതീഫ്‌ മാസ്റെര്‍ തെറ്റിദ്ധരിച്ചു എഴുതി വിട്ട ഒരു അഭിപ്രായം കൂടി കേട്ടോളൂ,
____________________________________________
എന്റെ മേല്‍ ഒരു ആരോപണം ഉന്നയിച്ചു കൊണ്ടാണ് ലതീഫ്‌ മാസ്റ്റര്‍ താഴെ കൊടുത്ത മറുപടി എഴുതിയിരിക്കുന്നത് .

CKLatheef said...
പ്രതികരണം അവസാന കമന്റ് മുതലാകാം. നൗഷാദ് പറഞ്ഞു: >>> എവിടെയാണ് ഇസ്ലാമിക വിരുദ്ധമായ ഭരണ നിയമങ്ങള്‍ അനുസരിക്കാംഎന്നു ഇസ്ലാഹികള്‍ പറഞ്ഞിട്ടുള്ളത് . ഒരു ഉദ്ധരണിയുടെ കഷണമെങ്കിലും തരൂ .... പ്ലീസ്‌. അല്ലെങ്കില്‍ നിര്‍ത്തൂ ഈ വെളിവ് കേടുകള്‍. <<< പ്രിയ നൗഷാദ്, അല്‍പം ചിന്തിക്കൂ... ചിന്തകന്‍ പറഞ്ഞത് ജനാധിപത്യത്തില്‍ നിയമം നിര്‍മിക്കുന്നത് ഇപ്രകാരമാണ് എന്നാണ്. താങ്കളും അത് അംഗീകരിക്കുന്നു. പിന്നെ താങ്കള്‍ പറയുന്നത് അങ്ങനെ നിര്‍മിക്കുന്ന ചില നിയമങ്ങള്‍ ഇസ്ലാമിക വിരുദ്ധമാകാം എന്നാണ്. അത് താങ്കള്‍ അംഗീകരിക്കുകയില്ല. അത് അംഗീകരിക്കാമെന്ന് സലഫികള്‍ പറഞ്ഞിട്ടില്ല എന്ന് ചിന്തകനും അറിയാം. അപ്പോള്‍ ജനാധിപത്യത്തിന്റെ നിയമനിര്‍മാണത്തിന്റെ ഈ വശം നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല. അംഗീകരിച്ചാല്‍ അത് ദൈവത്തിലുള്ള പങ്ക് ചേര്‍ക്കലാണ്. ഇതിനെയാണ് താത്വികമായ വിയോജിപ്പ് എന്ന് പറയുന്നത്. പിന്നീട് മുജാഹിദും ജമാഅത്തും ചെയ്യുന്നത് പോലെ അത്തരം നിയമങ്ങള്‍ അനുസരിക്കാതിരിക്കുന്നത് പ്രയോഗികമായ നിലപാട്. ഇത് വ്യക്തമാക്കുകയാണ് മൗദൂദി ചെയ്തിട്ടുള്ളത്. നിങ്ങളത് ചെയ്തില്ല. അതുകൊണ്ടാണ് ഇങ്ങനെ വിശദീകരിക്കേണ്ടി വരുന്നത്. എത്രതവണ ജനാധിപത്യത്തോടുള്ള നിങ്ങളുടെ നിലപാട് വിശദീകരിക്കാന്‍ ലബികുന്നക്കാവ് ആവശ്യപ്പെട്ടു. ആരെങ്കിലും ഈ കാര്യം പറഞ്ഞിരുന്നെങ്കില്‍ ചിന്തകന് ഈ ഉദാഹരണം പറയേണ്ടിവരുമായിരുന്നില്ല. (ഈ ചോദ്യം ഇനിയും താങ്കള്‍ പേസ്റ്റ് ചെയ്യും ഉത്തരം കിട്ടിയില്ല എന്ന് പറയുകയും ചെയ്യും മുന്‍ അനുഭവം വെച്ച് പറയുകയാണ്. )

പ്രതികരണം : 

45 സംവാദങ്ങള്‍:

 1. അസ്സലാമു അലൈക്കും...

  നൌഷാദ് ഭായ്,

  താങ്കളെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. കാരണം, ഈ വിഷയത്തിൽ നിന്ന് എങ്ങനെ ഊരിപോകാം എന്ന് ഗവേഷണം നടത്തി അവസാനം ബഷീർ സാഹിബ് കമെന്റ് പെട്ടി പൂട്ടിയപ്പോൾ ഒരുപാട് സന്തോഷിച്ചതായിരുന്നു ഇവർ. വീണ്ടും വിഷയം സജീവമാക്കി നിറുത്താൻ താങ്കൾ കാണിക്കുന്ന ഈ ഉത്സാഹം അവരെ എത്രത്തോളം നിരാശരാക്കുമെന്ന് കാണാനിരിക്കുന്നതെ ഉള്ളൂ. മിക്കവാറും ഇവർ മൌനം വിഢിക്കും തഥൈവ! എന്ന നിലപാട് സ്വീകരിക്കാനേ തരമുള്ളൂ.

  ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് അവർക്കുപോലും അറിയാതിരുന്ന പഴയകാര്യങ്ങൾ നിങ്ങളും യൂസുഫ് ഭായിയും മറ്റും ചേർന്ന് വെളിച്ചത്ത് കൊണ്ടു വന്നു എന്നത് പലർക്കും പുതിയൊരു അറിവായിരുന്നു. ഇനിയും ഇവരും ഇവരെ അനുകൂലിക്കുന്നവരും അറിയാത്ത മുഖം മൂടികൾ വലിച്ചു കീറാനുണ്ട്!

  അഭിനന്ദനങ്ങൾ...
  ഈ സമകാലിക പോസ്റ്റിന്...

  ReplyDelete
 2. @ മലയാ‍ളി:
  ജമാഅത്തെ ഇസ്ലാമിയുമായി ( അവരുടെ പണ്ടിതരും പ്രവര്‍ത്തകരും ആയി) എന്റെ നാട്ടില്‍ വെച്ച് ധാരാളമായി സംവദിചിട്ടുണ്ട് . അവര്‍ ഏതൊക്കെ പൊയന്റ്കളിലോക്കെ ഒളിച്ചോടാന്‍ നോക്കും എന്നടതിനെ കുറിച്ച് അത്യാവശ്യം ധാരണകള്‍ ഉണ്ട് . അത് കൊണ്ട് തന്നെ ഒരു മുഴം മുന്‍പേ തന്നെ കണക്ക് കൂട്ടി ചോദിക്കുവാന്‍ ശ്രമിക്കും . അവര്‍ ഉരുണ്ടു കളിക്കുന്നതാണെന്നു കേള്‍ക്കുന്നവര്‍ക്ക് മനസ്സിലാകണമല്ലോ :)

  മാത്രവുമല്ല ജമാഅത്തെ ഇസ്ലാമിയുടെ ആശയാദര്‍ശങ്ങള്‍ ഇന്നത്തെ തലമുറയിലെ ജമാഅത് യുവാക്കളില്‍ എത്ര പേര്‍ക്ക് അറിയാം എന്ന് സംശയമുണ്ട്‌ . കാരണം ആദര്‍ശം ചോദിക്കുമ്പോള്‍ തങ്ങള്‍ ഒരുപാട് പുസ്തകങ്ങള്‍ ഇറക്കിയിട്ടുണ്ട് പോയി അതൊക്കെ വായിച്ചു നോക്ക് .ഞങ്ങള്‍ക്ക് 'കോഴി കൊത്താന്‍' സമയമില്ല എന്നാണ് ഇപ്പോഴത്തെ തലമുറയിലെ ജമാഅത്ത് യുവാക്കളുടെ പ്രതികരണം . അത് കൊണ്ട് തന്നെയാവണം പുതിയ രാഷ്ട്രീയ പാര്‍ട്ടി അവര്‍ക്ക് പഴയ ആദര്‍ശത്തിനു വിരുദ്ധമായി തോന്നാത്തത് .

  ReplyDelete
 3. അത് ശരി, ഇവിടെ വീണ്ടും തുടങ്ങിയല്ലേ.
  നൗഷാദേ, വിട്ടുകള. പാവങ്ങള്‍ ജീവിച്ചു പോട്ടെ.

  ReplyDelete
 4. @ ബഷീര്‍ക്ക

  അങ്ങനെ വിടാന്‍ പറ്റുമോ ...

  ഈ സമുദായത്തിന് വേണ്ടി തെറി വിളിയും , ദേഹോപദ്രവവും സഹിച്ചു പരിശുദ്ധ ഇസ്ലാമിന്റെ മാര്‍ഗ്ഗത്തില്‍ ധര്‍മ്മ സമരം നടത്തിയ
  ഇസ്ലാഹി പണ്ഡിതന്മാരെയും ,നേതൃത്വത്തെയും "രാഷ്ട്രീയ ശിര്‍ക്ക് " ആരോപിച്ചു അപമാനിക്കാന്‍ ശ്രമിച്ചവരെ ..???

  അതും ഇസ്ലാഹി നേതൃത്വം പറഞ്ഞ വഴിക്ക് ആദര്‍ശം ഒളിപ്പിച്ചു വെച്ച് കടന്നു വരാന്‍ അവര്‍ തയ്യാറാകുന്ന സമീപ കാല സാഹചര്യത്തില്‍ ...??

  ReplyDelete
 5. അഭിനന്ദനങ്ങൾ...
  സംവാദങ്ങൾ തുടരട്ടെ...

  ReplyDelete
 6. ivide vaayikkoo .. http://dohaforum.blogspot.com

  ReplyDelete
 7. >>>അങ്ങനെ വിടാന്‍ പറ്റുമോ ... ഈ സമുദായത്തിന് വേണ്ടി തെറി വിളിയും , ദേഹോപദ്രവവും സഹിച്ചു പരിശുദ്ധ ഇസ്ലാമിന്റെ മാര്‍ഗ്ഗത്തില്‍ ധര്‍മ്മ സമരം നടത്തിയ
  ഇസ്ലാഹി പണ്ഡിതന്മാരെയും ,നേതൃത്വത്തെയും "രാഷ്ട്രീയ ശിര്‍ക്ക് " ആരോപിച്ചു അപമാനിക്കാന്‍ ശ്രമിച്ചവരെ ..??? <<<

  രാഷ്ട്രീയ ശിര്‍ക്ക് എന്ന ആരോപണത്തില്‍ നിന്ന് ഇത്തരം അഭ്യാസങ്ങള്‍കൊണ്ട് രക്ഷപ്പെടാന്‍ സാധിക്കില്ല. അതിന് ഒരോ രാഷ്ട്രീയ പാര്‍ട്ടികളുടെ അമ്മിക്കടിയില്‍ വെച്ച വാലൂരി, ഈ കാര്യത്തില്‍ നിങ്ങളുടെ നേതാക്കള്‍ ഇസ്‌ലാമികമായി അഭിപ്രായം പറയണം. അതിന് കഴിയുമോ എന്നതാണ് പ്രശ്‌നം. പിന്നെ അവിടെയും ഇവിടെയും ലേഖനങ്ങളിലൂടെയല്ലാതെ, മതേതരത്വവും ജനാധിപത്യവും ദേശീയതയും സോഷ്യലിസവും വിശദീകരിക്കാന്‍ കഴിയണം. ഒപ്പം അല്ലാഹുവിന്റെ ഹാക്കിമിയത്തിന്റെ പരിധിക്ക് പുറത്തായ കാര്യങ്ങള്‍ എണ്ണമിട്ട് പറയണം. എന്നിട്ട് നമ്മുക്ക് ചര്‍ചയാകാം. അല്ലാതെ കൊട്ടപ്പുറം വാദപ്രതിവാദ ശൈലിയില്‍ ഒരു സംവാദം നടന്നാല്‍ രണ്ടുകൂട്ടരും വിജയം അവകാശപ്പെടുന്ന ആ ഏര്‍പ്പാട് അത്ര പരിചയമില്ല. അത് ശ്രദ്ധാപുര്‍വം വായിക്കുന്നവര്‍ക്ക് ഒരു ധാരണ ലഭിക്കും. വള്ളിക്കുന്ന് കമന്റ് ബോക്‌സ് പൂട്ടാന്‍ പോകുന്നു എന്ന സൂചന നല്‍കിയതിനാല്‍ നിര്‍ത്തി എന്ന് മാത്രം. അതുകൊണ്ട് അതില്‍ സംവദിച്ച ഞങ്ങള്‍ അനോണികളല്ല എവിടെയും പോയിട്ടുമില്ല. ഇതാ ഇവിടെയുണ്ട്. എന്നുണര്‍ത്തട്ടേ..

  ReplyDelete
 8. 'കോഴികൊത്ത്‌' മത്സരങ്ങള്‍ കൂടി കാണുക. ഇതും മഹത്തായ ഇസ്ളാഹി സംസ്കാരത്തിണ്റ്റെ ഭാഗമാണു. അതുകൊണ്ടാണല്ലോ പരസ്യമായി സ്റ്റേജും മൈക്കും കെട്ടി തന്നെ ചെയ്യുന്നത്‌.
  http://www.youtube.com/watch?v=ce6Sc7hXzto

  ReplyDelete
 9. This comment has been removed by the author.

  ReplyDelete
 10. കുറച്ചുകൂടി നല്ല ഭാഷയില്‍ സംവാദമാവാം .....

  അതല്ലേ മുസ്ലിന്കള്‍ക്ക് കുറച്ചുകൂടി യോജിച്ചത്‌?

  ReplyDelete
 11. @CKLatheef അല്ല മാഷേ ഇതെന്തു പരിപാടി ? താന്കള്‍ പറഞ്ഞത് അതെ പടി മുകളില്‍ ഞാന്‍ പകര്‍ത്തി വെച്ച് മറുപടി പറഞ്ഞു . താങ്കള്‍ക്കു തെറ്റ് പറ്റിയത് എവിടെ എന്ന് തെളിവ് സഹിതം ചൂണ്ടിക്കാണിച്ചു .അതെ പറ്റി ഒന്നും മിണ്ടാതെ കമന്റ്‌ കള്‍ക്ക് മറുപടി പറഞ്ഞതില്‍ നിന്നും എന്താണ് ബുദ്ധിയുള്ളവര്‍ മനസ്സിലാക്കേണ്ടത് ?

  മറുപടി വേണ്ടത് ഇതിനാണ് ,
  താങ്കള്‍ പറഞ്ഞു :
  >>>അപ്പോള്‍ ജനാധിപത്യത്തിന്റെ നിയമനിര്‍മാണത്തിന്റെ ഈ വശം നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല. അംഗീകരിച്ചാല്‍ അത് ദൈവത്തിലുള്ള പങ്ക് ചേര്‍ക്കലാണ്.<<<


  >>>അപ്രകാരം ആരെങ്കിലും അനുകൂലിച്ചു കള്ളു കുടിച്ചാല്‍ തന്നെ അത് മദ്യപിച്ചു എന്ന പാപത്തിന്റെ പരിധിയിലാണ് വരിക . ശിര്‍ക്കിന്റെ പരിധിയില്‍ വരില്ല.
  ആവര്‍ത്തിച്ചു വ്യക്തമാക്കട്ടെ ,
  അത് അല്ലാഹു വിരോധിച്ച മദ്യപാനം എന്ന തിന്മയുടെ പരിധിയില്‍ വരും , അല്ലാഹു പൊറുക്കില്ല എന്ന് നമ്മോട് പറഞ്ഞ ശിര്‍ക്കിന്റെ പരിധിയില്‍ വരില്ല .<<<

  ശിര്ക്കാണെന്ന് താന്കള്‍ പറഞ്ഞത് അതെ പടി എല്ലാവര്ക്കും വായിക്കാവുന്ന രീതിയില്‍ പ്രത്യേക കോളത്തില്‍ ഞാന്‍ മുകളില്‍ കൊടുത്തിട്ടും അത് ശിര്‍ക്കാണെന്ന് സ്ഥാപിക്കാന്‍ താന്കള്‍ തുനിയാത്ത്തത് ഒളിചോട്ടമായിട്ടെ കാണാന്‍ കഴിയൂ .

  ReplyDelete
 12. @എതിരാളി ഇത്തരം പരിപാടികള്‍ കാളപ്പോരാണെന്നു പറഞ്ഞതിനാണ് ഞങ്ങള്‍ ജമാഅതുകാരുടെ പാത സ്വീകരിക്കുന്നവരാണ് എന്ന ആക്ഷേപം കേട്ടതെന്നു മനസ്സിലാക്കുവാന്‍ കഴിയാത്ത അനോണി ,താങ്കള്‍ക്കു "നല്ല നമസ്കാരം" .

  ReplyDelete
 13. This comment has been removed by the author.

  ReplyDelete
 14. സുഹൃത്തുക്കളേ

  ഇ സ്ലാഹി മൂവ്മെന്റ് എന്നു പറഞ്ഞാല്‍ ഒരു മു സ്ലിം സംഘടനയാണെന്നു കരുതുന്നു. ഇസ് ലാം അനു സരിച്ച് നിയമ ധാതാവ് അല്ലാഹു അല്ലേ. അപ്പോള്‍ നിങളും ജനാധിപത്യത്തിന്റെ തത്വങളെ അത്യന്തികമായി അംഗീകരിക്കാത്തവര്‍ തന്നെ യല്ലേ ? ജനാധിപത്യത്തില്‍ ശരികള്‍ കാലമനുസരിച്ചും ദേശമനുസരിച്ചും മാറികൊണ്ടിരിക്കുന്നതാണ്‌. അല്ലാഹു അവതരിപ്പിച്ച നിയമങള്‍ എല്ലാ കാലത്തേക്കും എല്ലാ ദേശത്തേക്കും ഒരു പോലെ ബാധകമാണെന്നു വിശ്വസിക്കുന്ന നിങള്ക്ക് എത്രത്തോളം ജനാധിപത്യ വിശ്വാസ്കളാവാനും കഴിയും എന്നത് എന്നെ വളരെ അത്ഭുതപ്പെടുത്തുന്നതാണ്‌.

  ReplyDelete
 15. @Qaem bi Al Qist താന്കള്‍ ഒരു സത്യാന്വേഷി ആണ് എങ്കില്‍ യുസുഫ് നബി (അ)എങ്ങനെ മന്ത്രി ആയി എന്ന് വിശദമായി ഒന്ന് പരിശോധിക്കുമാല്ലോ . :)

  ReplyDelete
 16. നിയമ ധാതാവ് അല്ലാഹു ആണെന്നു വിശ്വസിക്കുന്ന ആള്‍ താനൊരു ജനാധിപത്യ വിശ്വാസികൂടി ആണ്‌ എന്നു ജനങളോട് പറഞ്ഞാല്‍, ഒന്നുകില്‍ തന്റെ വിശ്വാസത്തോടോ അല്ലെങ്കില്‍ ജനങളോടോ വഞ്ചന ചെയ്യുന്നില്ലേ എന്നാണ്‌ ഞാന്‍ ഉദ്ദേശിച്ചത്. അങിനെ ഒരു വഞ്ചന യൂസുഫ് നബി (അ) ചെയ്തതായി എനിക്കറിയില്ല.

  ReplyDelete
 17. @Qaem bi Al Qist നിയമ ദാതാവ് അല്ലാഹു ആണെന്ന് വിശ്വസിക്കുന്ന ഒരാള്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നതില്‍ എന്താണ് പ്രശ്നമെന്ന് മനസ്സിലാകുന്നില്ല .

  ജനാധിപത്യത്തില്‍ വിശ്വസിക്കുന്നത് ഇസ്ലാമില്‍ വിശ്വസിക്കുന്നത് പോലെ ഒരു മതത്തില്‍ വിശ്വസിക്കുന്നതാണെന്നു വിശ്വസിക്കുന്നതാണ് പ്രശ്നം .

  ReplyDelete
 18. >>> ശിര്ക്കാണെന്ന് താന്കള്‍ പറഞ്ഞത് അതെ പടി എല്ലാവര്ക്കും വായിക്കാവുന്ന രീതിയില്‍ പ്രത്യേക കോളത്തില്‍ ഞാന്‍ മുകളില്‍ കൊടുത്തിട്ടും അത് ശിര്‍ക്കാണെന്ന് സ്ഥാപിക്കാന്‍ താന്കള്‍ തുനിയാത്ത്തത് ഒളിചോട്ടമായിട്ടെ കാണാന്‍ കഴിയൂ .<<<

  കള്ളുകുടിച്ചാല്‍ ശിര്‍ക്കാവുന്ന അവസ്ഥയുമുണ്ട്. ഇവിടെ സംവാദം അലിഫ് മുതല്‍ തന്നെ തുടങ്ങണം എന്ന വാശിപിടിച്ചതുകൊണ്ടാണ് മറുപടി പറയാത്തത്. ഇതിനൊക്ക വേണ്ടി എത്രയോ പുസ്തകമെഴുതി രണ്ട് വിഭാഗവും എന്നറിയുമോ ദയവായി നിങ്ങള്‍ സംവാദത്തിന് തുടങ്ങുന്നതിന് മുമ്പ് അതൊക്കെ ഒന്ന് എടുത്ത് വായിക്കുക. ഇവിടെ ഞങ്ങള്‍ക്കാണ് വായനയില്ലാത്തത് എന്ന് തട്ടിവിട്ടിട്ട് കാര്യമില്ല. നിയമനിര്‍മാണത്തിനുള്ള പരമാധികാരം അല്ലാഹു അല്ലാത്തവര്‍ക്ക് അംഗീകരിച്ചുകൊടുത്ത് കൊണ്ട് അവരെ അനുസരിച്ചാല്‍ അത് ശിര്‍ക്കാവും. ഗവണ്‍മെന്റ് അനുവദനീയമാക്കിയതിനാല്‍ ഞാന്‍ കുടിക്കും അല്ലാഹു എന്ത് പറഞ്ഞു എന്നത് എനിക്ക് വിഷയമല്ല എന്ന നിലക്ക് കള്ളുകുടിക്കുന്നതും. അല്ലാഹു ഹറാമാക്കിയിരിക്കുന്നു എങ്കിലും എനിക്കത് കുടിക്കാതിരിക്കാനാവില്ല എന്ന നിലക്ക് കുടിക്കുന്നതും വ്യത്യാസമുണ്ട്. എന്നതാണ് ചര്‍ചയുടെ ചുരുക്കം. രണ്ടാമത്തേതില്‍ ഹറാം മാത്രമാണെങ്കില്‍, ആദ്യത്തേതില്‍ നിയമനിര്‍മാണത്തിനുള്ള പരമാധികാരത്തില്‍ പങ്കുചേര്‍ത്തതിനാല്‍ ശിര്‍ക്കാവും.

  ReplyDelete
 19. പിന്നെ ഞാന്‍ മനസ്സിലാക്കുന്ന സംവാദവും നൗഷാദ് മനസ്സിലാക്കുന്നതും വ്യത്യാസമുണ്ട്. നിങ്ങള്‍ വിശ്വസിക്കുന്ന സംവാദം ഒരു ചങ്ങലപോലെ ഒന്നിന് പിറകെ ഒന്നായി അനന്തമായി തുടരുന്ന ഒരു പ്രക്രിയയാണ്. ഞാന്‍ മനസ്സിലാക്കുന്നത് ഒരു വിഷയത്തില്‍ നിങ്ങള്‍ക്ക് പറയാനുള്ളത് നിങ്ങളും എനിക്ക് പറയാനുള്ളത് ഞാനും പറഞ്ഞ് കഴിഞ്ഞാല്‍ അത് വായിച്ച് ഗ്രഹിക്കാന്‍ കഴിയുന്നവരുടെ ചിന്തക്ക് വിട്ടുകൊടുക്കുന്ന ഒരു സംവാദത്തെക്കുറിച്ചാണ്. ഞാനൊരു കാര്യം പറഞ്ഞു നിങ്ങളതിനെ ഖണ്ഡിച്ചു പിന്നെ എനിക്കെന്തെങ്കിലും പറയാനുണ്ടെങ്കില്‍ മാത്രം ഞാന്‍ ഇടപെട്ടാല്‍ മതി. അല്ലാതെ ഇന്നത് സത്യം അല്ലെങ്കില്‍ അസത്യം എന്ന് സ്ഥാപിച്ച് ചവച്ചരച്ച് വായിലേക്ക് തുപ്പിയാല്‍ വിഴുങ്ങുന്ന ഖണ്ഡനമണ്ഡനത്തില്‍ വന്നിരിക്കുന്ന കഞ്ഞാടുകളായി വായനക്കാരെ കാണാതിരിക്കുക.

  ReplyDelete
 20. ഖായിം ബില്‍ ഖിസ്ത്വ്,

  ഇവിടെ സംവാദം നടക്കുന്നത് ജമാഅത്തിന്റെ നിലപാടും സലഫികളുടെ നിലപാടില്ലായ്മയും തമ്മിലാണ്. അതിനാല്‍ ഇവിടെ പരാജയം ജമാഅത്തിനാണെന്ന് കാലേക്കൂട്ടി തീരുമാനിക്കപ്പെട്ടിരിക്കുന്നു. കാര്യങ്ങള്‍ ഗ്രഹിക്കാനല്ല. തോല്‍പിക്കുക എന്നതാണ് സംവാദത്തിന്റെ ലക്ഷ്യം എന്നര്‍ഥം. പോസ്റ്റിന്റെ തലക്കെട്ട് കണ്ടില്ലേ. ഇവര് ജമാഅത്തിനെ അവിടെ ഉരുട്ടിവീഴ്തി എന്നാണ് അവകാശവാദം ഇത് കേട്ട് ആര്‍മാദിക്കാനെ ഇവരുടെ കൂടെയുള്ളവര്‍ക്കാകൂ എങ്കില്‍ നാം സമയം കളയാതിരിക്കുന്നതല്ലേ നല്ലത്. ഇവരുടെ ശരിയായ ഇര സുന്നികളാണ്.

  കൂടുതല് അറിയാന് ഇവിടെ വായിക്കൂ.

  ReplyDelete
 21. ചിന്തകന്‍ said... അതെ പള്ളിക്കുളം ഏതായാലും താത്വികാടിത്തറ എന്നാല്‍ എന്താണെന്ന് വിശദീകരിച്ചു കളയാം 51 % ശതമാനം പേര്‍ തീരുമാനിക്കുന്നു നാളെ മുതല്‍ എല്ലാവര്‍ക്കും കള്ളു കുടിക്കുകയും വ്യഭിചരിക്കുകയും ചെയ്യാമെന്ന് ഇവിടെ ഇവര്‍ അല്ലാഹുവിനെ അനുസരിക്കുമോ അതോ 51% ശതമാനത്തെ അംഗീകരിക്കുമോ? ഇനിയല്ല ഭൂരിപക്ഷം തീരുമാനിക്കുന്നു ന്യൂനപക്ഷത്തെയെല്ലാം കൊന്നു കളയാമെന്ന് ഇവര്‍ അംഗീകരിക്കുമോ?

  പ്രിയ സഹോദരന്‍ നൌഷാദ്
  സത്യത്തില്‍ താങ്കള്‍ എന്താണ് മുകളിലുള്ള കമന്റുകൊണ്ട് സ്ഥാപിക്കാന്‍ പോകുന്നത് എന്ന് എനിക്കിത് വരെ മനസ്സിലായില്ല. ഒരു കാര്യം മാത്രം എനിക്ക് മനസ്സിലായി ഞാന്‍ പറഞ്ഞത് താങ്കള്‍ക്ക് മനസ്സിലായില്ല എന്ന്.

  a യില്‍ തുടങ്ങാം എന്നു തോന്നുന്നു.

  ജനാധിപത്യം.
  ----------

  അടിസ്ഥാനപരമായി ജനാധിപത്യം എന്നാല്‍, ഭൂരിപക്ഷം ജനങ്ങള്‍ എന്താണോ അംഗീകരിക്കുന്നത് അതായിരിക്കും സമൂഹത്തിന്റെ എല്ലാ കാര്യങ്ങളിലുമുള്ള പൊതുനിയമം. ഉദാഹരണം: 51% പേര്‍ പറയുന്നു ഖുര്‍ അനിലുള്ള പല നിയമങ്ങളും ഭേദഗതി ചെയ്യണമെന്ന്. ഒരു മുസ്ലീമായ നൌഷാദിനെയോ എന്നെയോ സംബന്ധിച്ച് ഇതംഗീകരിക്കാന്‍ കഴിയില്ല. എന്ന് വെച്ചാല്‍ ജീവിതവുമായി ബന്ധപെട്ട എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വരുമ്പോള്‍ അവിടെ അല്ലാഹുവിന്റെ പരമാധികാരം എന്നത് നിഷേധിക്കപെടുകയും പകരം ജനങ്ങള്‍ക്കാണ് എല്ലാത്തിന്റെയും പരമാധികാരം എന്ന നില വരുകയും ചെയ്യും. ഭൌതീക വാദികളാണ് ഇത്തരം ഒരു ജനാധിപത്യത്തിന് വാദിച്ചു കൊണ്ടിരിക്കുന്നവര്‍. ഞാന്‍ മുകളില്‍ സൂചിപിച്ച മദ്യവും വ്യഭിചാരവും സ്വവര്‍ഗ്ഗരതിയും എല്ലാം ഇങ്ങനെയാണ്. ജനാധിപത്യത്തെ ആ അര്‍ത്ഥത്തില്‍ നാം പൂര്‍ണമായി അംഗീകരിച്ചാല്‍ നാളെ ഒരു മുസ്ലീം വ്യഭിചാരത്തിലേര്‍പെട്ടാലും,സ്വവര്‍ഗ്ഗ വിവാഹം നടത്തിയാലും നാം അവരെ അംഗീകരിക്കേണ്ടിവരും. അത്തരം ഒരു ജനാധിപത്യത്തെ മുജാഹിദുകള്‍ അംഗീകരിക്കുന്നു എന്ന് ഞാന്‍ കരുതണോ?

  മൌദൂതി ജനാധിപത്യത്തിന്റെ താത്വിക അടിത്തറയെ എതിര്‍ത്തത് അത് ഇസ്ലാമിന് വിരുദ്ധമായത് കൊണ്ട് മാത്രമാണ്. ഇതിനര്‍ത്ഥം ജനാധിപത്യം മൊത്തത്തില്‍ ഇസ്ലാമിന് വിരുദ്ധമാണെന്നുമല്ല. ജനാധിപത്യത്തിന്റെ നല്ലവശങ്ങളെ അത് എപ്പോഴും സ്വാഗതം ചെയ്യുന്നു.

  ജനങ്ങളുടെ ഭരിക്കേണ്ടവര്‍ ആരാണെന്ന് തീരുമാനിക്കേണ്ടവര്‍ ജനങ്ങളാണ്. ഈ അര്‍ത്ഥത്തില്‍ ജനാധിപത്യത്തേക്കാള്‍ മെച്ചപെട്ട ഒരു വ്യവസ്ഥിതി ഭൂലോകത്തില്ല. അതും മൌദൂതി വ്യക്തമാക്കിയിട്ടുണ്ട്.

  മുജാഹിദു സുഹൃത്തുക്കള്‍ ആകെ ജനാധിപത്യം എന്ന് മനസ്സിലാക്കിയിരിക്കുന്നത് വോട്ട് രാഷ്ട്രീയം മാത്രമാണെന്ന് തോന്നുന്നു. ഒരാളോ ഒരു സംഘടനയോ വോട്ടു ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും ജനാധിപത്യത്തിന്റെ ഭാഗമാണ്. ഒരു സംഘടനക്കോ വ്യക്തിക്കോ അവര്‍ക്ക് വോട്ട് ചെയ്യാന്‍ പറ്റിയ സ്ഥാനാര്‍ത്ഥികള്‍ ഇല്ലെങ്കില്‍ വോ‍ട്ട് ചെയ്യാതിരിക്കാനുള്ള സ്വാതന്ത്രമുണ്ട്. അതിന് ജനാധിപത്യ വ്യവസ്ഥയെ അംഗീകരിക്കുന്നില്ലെന്ന യാതൊരര്‍ത്ഥവുമില്ല. മുജാഹിദു സുഹൃത്തുക്കള്‍ ദയവായി എന്താണ് ജനാധിപത്യം എന്ന് അറിഞ്ഞതിന് ശേഷം മാത്രം ജമാ അത്തെ ഇസ്ല്ലാമിയെ വിമര്‍ശിക്കുക. ഏറ്റവും കുറഞ്ഞത് സ്വയം പരിഹാസ്യരായി മറുന്ന അവസ്ഥ ഒഴിവാക്കാന്‍ പറ്റിയേക്കും.


  കമ്മ്യൂസ്റ്റുകള്‍ കമ്മ്യൂണിസം പുലരണമെന്നാഗ്രഹിക്കും. ബിജെപിക്കാര്‍ അവരുടെ ആദര്‍ശങ്ങള്‍ പുലരണമെന്നാഗ്രഹിക്കുന്നു. കോണ്‍ഗ്രസുകാര്‍ അവരുടേതും. അത് പോലെ ഇസ്ലാമിക പ്രസ്ഥാനം ഇസ്ലാം പുലരണമെന്നാഗ്രഹിക്കുന്നു. ജനങ്ങള്‍ അത് നല്ല സ്വികരിക്കുന്നെങ്കില്‍ മാത്രം. അഞ്ച് നേരവും നമസ്കാരത്തില്‍ നാം പറയുന്ന കാര്യം, എന്റെ ആരാധനകളും, എന്റെ ജീവിതവും, എന്റെ മരണവും എല്ലാം അല്ലാഹുവിനുള്ളതാണെന്നാണ്. രാഷ്ട്രീയം ഇല്ലാത്ത ഒരു ജീവിതം ഇസ്ലാമിനറിയില്ല. ജമാ അത്തെ ഇസ്ലാമിക്കാര്‍ക്കും.


  അത് കൊണ്ട് നൌഷാദെ, ഞാന്‍ തോറ്റു തന്നിരിക്കുന്നു. സമയം ഒരു പാട് വിലപെട്ടതാണ്.

  നമ്മളെയെല്ലാം അല്ലാഹു അനുഗ്രഹിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ.

  ReplyDelete
 22. ദെന്താ, ഈ പോസ്റ്റിന്റെ തലക്കെട്ട്‌ കണ്ടപ്പോള്‍ നാദാപുരം 'തെറിപ്രസംഗ പരമ്പരയുടെ' പോസ്റ്ററിന്റെ തലക്കെട്ട്‌ ഓര്‍ത്തു പോയി! ഏതായാലും ഒരു ട്രാക്കിംഗ് ഇവിടെ കിടക്കട്ടെ. :)

  ReplyDelete
 23. @CKLatheef താന്കള്‍ പറയുന്നു :
  >>>ഖായിം ബില്‍ ഖിസ്ത്വ്,

  ഇവിടെ സംവാദം നടക്കുന്നത് ജമാഅത്തിന്റെ നിലപാടും സലഫികളുടെ നിലപാടില്ലായ്മയും തമ്മിലാണ്.<<<
  താങ്കള്‍ക്കു തെറ്റി , ഇവിടെ സംവാദം നടക്കുന്നത് ജമാഅത്തിന്റെ നിലപാട് മാറ്റവും ഇസ്ലാഹികളുടെ നിലപാടുകളും തമ്മിലാണ് .

  >>>പോസ്റ്റിന്റെ തലക്കെട്ട് കണ്ടില്ലേ. ഇവര് ജമാഅത്തിനെ അവിടെ ഉരുട്ടിവീഴ്തി എന്നാണ് അവകാശവാദം<<

  ആരും ഉരുട്ടി വീഴ്ത്തിയതല്ല 'വള്ളിക്കുന്നില്‍ 'ജമാഅത്തിന്റെ നിലപാട് മാറ്റം ചര്‍ച്ച ആയപ്പോള്‍ ഇപ്പൊ ശരിയാക്കിത്തരാം എന്ന മട്ടില്‍ പാഞ്ഞെത്തിയ ചില ആളുകള്‍ ഉരുണ്ടു വീണതാണ് .ഉരുണ്ട ഇടത്തു നിന്നും ഇപ്പോഴും എഴുന്നേല്‍ക്കാന്‍ കൂട്ടാക്കുന്നില്ല എന്നെ ഉള്ളൂ .

  ReplyDelete
 24. @ചിന്തകന്‍ താന്കള്‍ പറയുന്നു
  >>>മുജാഹിദു സുഹൃത്തുക്കള്‍ ആകെ ജനാധിപത്യം എന്ന് മനസ്സിലാക്കിയിരിക്കുന്നത് വോട്ട് രാഷ്ട്രീയം മാത്രമാണെന്ന് തോന്നുന്നു. ഒരാളോ ഒരു സംഘടനയോ വോട്ടു ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും ജനാധിപത്യത്തിന്റെ ഭാഗമാണ്. ഒരു സംഘടനക്കോ വ്യക്തിക്കോ അവര്‍ക്ക് വോട്ട് ചെയ്യാന്‍ പറ്റിയ സ്ഥാനാര്‍ത്ഥികള്‍ ഇല്ലെങ്കില്‍ വോ‍ട്ട് ചെയ്യാതിരിക്കാനുള്ള സ്വാതന്ത്രമുണ്ട്. അതിന് ജനാധിപത്യ വ്യവസ്ഥയെ അംഗീകരിക്കുന്നില്ലെന്ന യാതൊരര്‍ത്ഥവുമില്ല. മുജാഹിദു സുഹൃത്തുക്കള്‍ ദയവായി എന്താണ് ജനാധിപത്യം എന്ന് അറിഞ്ഞതിന് ശേഷം മാത്രം ജമാ അത്തെ ഇസ്ല്ലാമിയെ വിമര്‍ശിക്കുക. ഏറ്റവും കുറഞ്ഞത് സ്വയം പരിഹാസ്യരായി മറുന്ന അവസ്ഥ ഒഴിവാക്കാന്‍ പറ്റിയേക്കും.<<<

  വള്ളിക്കുന്നില്‍ നല്‍കിയ ഒരു മറുപടി വീണ്ടും ആവര്തിക്കുകയെ നിവൃത്തിയുള്ളൂ .ഇവിടെ ബ്ലോഗ്‌ പോസ്റ്റില്‍ നല്‍കിയിട്ടുള്ള വിഷയത്തില്‍ എന്തെങ്കിലും പറയുക. അല്ലാതെ പോടാ കൊച്ചെ പോയി പഠിച്ചിട്ട് വാ എന്ന പണ്ഡിത നാട്യം ഇവിടെ വേണ്ട നന്ദി .

  ReplyDelete
 25. ചിന്തകന്‍ പറഞ്ഞു

  >>> ജനാധിപത്യത്തെ ആ അര്‍ത്ഥത്തില്‍ നാം പൂര്‍ണമായി അംഗീകരിച്ചാല്‍ നാളെ ഒരു മുസ്ലീം വ്യഭിചാരത്തിലേര്‍പെട്ടാലും,സ്വവര്‍ഗ്ഗ വിവാഹം നടത്തിയാലും നാം അവരെ അംഗീകരിക്കേണ്ടിവരും. അത്തരം ഒരു ജനാധിപത്യത്തെ മുജാഹിദുകള്‍ അംഗീകരിക്കുന്നു എന്ന് ഞാന്‍ കരുതണോ?<<<

  ഇത്തരം വെളിവ് കേടുകള്‍ വിളംബുന്നവരാണോ ജമാഅത്തെ ഇസ്ലാമിക്ക് വേണ്ടി ഘോര ഘോരം എഴുതി വിടുന്നത് . ഇവര്‍ക്കെന്തറിയാം ഇസ്ലാഹി പ്രസ്ഥാനത്തെ കുറിച്ച് .?

  ReplyDelete
 26. പ്രിയ നൗഷാദ്,

  ഇസ്ലാഹി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ താങ്കളുടെ ആത്മാര്‍ഥതയെ ഞാന്‍ അംഗീകരിക്കുന്നു. എങ്കിലും താങ്കളില്‍ ഒരു അഹങ്കാരത്തിന്റെ സ്വരം എനിക്ക് അനുഭവപ്പെടുന്നു. ഇസ്ലാമികമായ ഒരു സംവാദ രീതി ആയി അത് മനസ്സിലാക്കാനും ബുദ്ധിമുട്ടുണ്ട്. താങ്കളുടെ സംശയത്തിനു ലത്തീഫ് അദ്ദേഹത്തിന്റെ വിശദീകരണം നല്‍കിയിട്ടുണ്ടല്ലോ. ഇനി ജനാധിപത്യം, മതേതരത്വം (പാശ്ചാത്യവും, ഇന്ത്യയില്‍ നിലനില്‍ക്കുന്നതും) എന്നിവയെ കുറിച്ച് താങ്കളുടെ പ്രസ്ഥാനത്തിന്റെ വിവക്ഷയും വിധിയും വിശദീകരിക്കേണ്ടത് താങ്കളുടെ ബാധ്യതയാണെന്ന് തോന്നുന്നു. ഒപ്പം, "ഇസ്‌ലാമിക രാഷ്ട്രം ഥിയോക്രാറ്റിക്ക് അല്ലെങ്കില്‍ ഡെമോക്രാറ്റിക്ക് ആണോയെന്ന് ചോദ്യം പ്രസക്തമാണ് ജനങ്ങള്‍ക്ക് അഭിപ്രായം പറയാനും നീതിനേടിയെടുക്കാനുമുള്ള സംവിധാനങ്ങള്‍ നിലനില്‍ക്കുന്ന രാജ്യത്തിനാണ് ഡെമോക്രാറ്റിക്ക് എന്ന് പറയുന്നതെങ്കില്‍ ഇസ്‌ലാമിക രാഷ്ട്രം നൂറുശതമാനം ഡമോക്രാറ്റിക്ക് ആണെന്നു പറയാവുന്നതാണ്. എന്നാല്‍ ജനഹിതത്തിന്റെ പേരില്‍ ആധാര്‍മികതകളും അനാശാസ്യ പ്രവര്‍ത്തനങ്ങളും അനുവദിക്കപ്പെടുകയെന്നതാണ് ഡമോക്രസി അര്‍ഥമാക്കുന്നതെങ്കില്‍ അതിന് ഇസ്‌ലാം നൂറുശതമാനവും എതിരാണ്. ഇസ്‌ലാമിക മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ രാഷ്ട്രത്തില്‍ ജനഹിതം നടപ്പാക്കുകയുള്ളൂ എന്ന് സാരം. ഭൂരിപക്ഷം ജനങ്ങള്‍ വ്യഭിചാരം സാര്‍വത്രികമാണെന്ന് അഭിപ്രായം പറഞ്ഞാലും ഇസ്‌ലാമിക രാഷ്ട്രത്തില്‍ വ്യഭിചാരം അനുവദിക്കപ്പെടുകയില്ല. കാരണം അത് വിശുദ്ധ ഖുര്‍ആന്‍ പ്രബോധനം ചെയ്യുന്ന മൂല്യസങ്കല്‍പത്തിന് വിരുദ്ധമാണ്. ഭൂരിപക്ഷത്തിന്റെ പിന്തുണ നേടിയെടുക്കാന്‍ വേണ്ടി അവര്‍ക്കാവശ്യമുള്ളതെല്ലാം ചെയ്യുകയെന്ന ജനായത്ത രാഷ്ട്രത്തിന്റെ കറുത്തമുഖം ഇസ്‌ലാമിക രാഷ്ട്രത്തിലുണ്ടാവുകയില്ല. അവിടെ ജനഹിതം പരിശോധിക്കപ്പെടുന്നത് വ്യക്തമായ ധാര്‍മിക നിയമങ്ങളുടെ വെളിച്ചത്തിലായിരിക്കും. അതുകൊണ്ടുതന്നെ ഭൂരിപക്ഷത്തിന് എന്ത് തോന്നിവാസവും ചെയ്യാന്‍ ഇസ്‌ലാമിക രാഷ്ട്രത്തിലെ ഭരണാധികാരിക്ക് കഴിയില്ല. ഈ അര്‍ഥത്തില്‍ ഇസ്‌ലാമിക രാഷ്ട്രം ഥിയോക്രസിക്കും ഡെമോക്രസിക്കും മധ്യയാണെന്നുപറയാം. ഈ രണ്ട് മീമാംസകളിലെയും നല്ലവശങ്ങള്‍ ഇസ്‌ലാമിക രാഷ്ട്രം ഉള്‍കൊള്ളുന്നുണ്ടെന്ന് സാരം." എന്ന അക്ബര്‍ സാഹിബിന്റെ വിശദീകരത്തോടുള്ള താങ്കളുടെ നിലപാടും വ്യക്തമാക്കിയാല്‍ നന്ന്.

  ReplyDelete
 27. @ശ്രദ്ധേയന്‍ | shradheyan പ്രിയപ്പെട്ട ശ്രദ്ധേയന്‍ എന്റെ സ്വരം അഹങ്കാരം നിഴലിക്കുന്നതാണ് എന്നു പറഞ്ഞതിനെ തീര്‍ച്ചയായും ഉള്‍ക്കൊള്ളുന്നു .

  സംവാദം എന്നത് ഞാന്‍ പറയുന്നത് അമ്പതു ശതമാനം ശരി താന്കള്‍ പറഞ്ഞത് അമ്പതു ശതമാനം തെറ്റ് എന്ന് പറയലാണോ ?.അല്ല എന്നാണു എന്റെ വിശ്വാസം .വിഷയവുമായി ബന്ധപ്പെട്ട തെളിവുകള്‍ നിരത്തി വെച്ച് വേണം സംവദിക്കാന്‍ . സത്യം വിജയിക്കണം എന്ന ചിന്താഗതി ആകണം സംവാദത്തിനു പ്രേരകം . സ്വന്തം മനസ്സക്ഷിയോടാവണം ആദ്യത്തെ സംവാദം . സംവദിക്കുമ്പോള്‍ ഒരു പക്ഷത്തുപരാജയം സ്വാഭാവികം .സ്വയം വിമര്‍ശനത്തിന് അത് പ്രേരകമാകണം . സംവദിച്ചവന്റെ വലുപ്പ ചെറുപ്പം പ്രശ്നമാകരുത് .ഇതൊന്നും ജമാഅത്തിന്റെ ഞാന്‍ സംവദിച്ച ബഹു ഭൂരിപക്ഷത്തിനും ഇല്ല എന്ന് തുറന്നു പറയുന്നത് അഹന്കാരമായി കാണരുതെന്ന് അപേക്ഷിക്കുന്നു .

  സംവാദം ആശയക്കരുത്ത് ഉള്ളവര്‍ക്ക് പറഞ്ഞിട്ടുള്ളതാണ് . കൂടെക്കൂടികള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല .

  ജമാഅത്തിന്റെ വാദങ്ങള്‍ എന്താണെന്നും , ഇസ്ലാഹി പ്രസ്ഥാനത്തിന്റെ വാദം എന്താണെന്നും സംവടിച്ചും വായിച്ചും മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ സംവദിക്കുന്നത് . അത് കൊണ്ട് തന്നെ പറയട്ടെ ഞാന്‍ ചോദിച്ച മൂന്നു ചോദ്യങ്ങള്‍ക്ക് ലതീഫ്‌ മാസ്റെര്‍ മറുപടി പറയുന്നതിന് ശ്രമിക്കുക പോലുമുണ്ടായിട്ടില്ല എന്നതാണ് സത്യം . താന്കള്‍ ഇവിടെ ആവശ്യപ്പെടുകയാണെങ്കില്‍ ഒരിക്കല്‍ കൂടി ആ മൂന്നു ചോദ്യങ്ങള്‍ ഇവിടെ ഞാന്‍ എഴുതാം .താങ്കള്‍ ലതീഫ്‌ മാസ്റെരോട് ചോദിച്ചു മറുപടി വാങ്ങിച്ചു തരുമോ ?

  ReplyDelete
 28. @ശ്രദ്ധേയന്‍ | shradheyan പ്രിയപ്പെട്ട ശ്രദ്ധേയന്‍ എന്റെ സ്വരം അഹങ്കാരം നിഴലിക്കുന്നതാണ് എന്നു പറഞ്ഞതിനെ തീര്‍ച്ചയായും ഉള്‍ക്കൊള്ളുന്നു .

  സംവാദം എന്നത് ഞാന്‍ പറയുന്നത് അമ്പതു ശതമാനം ശരി താന്കള്‍ പറഞ്ഞത് അമ്പതു ശതമാനം തെറ്റ് എന്ന് പറയലാണോ ?.അല്ല എന്നാണു എന്റെ വിശ്വാസം .വിഷയവുമായി ബന്ധപ്പെട്ട തെളിവുകള്‍ നിരത്തി വെച്ച് വേണം സംവദിക്കാന്‍ . സത്യം വിജയിക്കണം എന്ന ചിന്താഗതി ആകണം സംവാദത്തിനു പ്രേരകം . സ്വന്തം മനസ്സക്ഷിയോടാവണം ആദ്യത്തെ സംവാദം . സംവദിക്കുമ്പോള്‍ ഒരു പക്ഷത്തുപരാജയം സ്വാഭാവികം .സ്വയം വിമര്‍ശനത്തിന് അത് പ്രേരകമാകണം . സംവദിച്ചവന്റെ വലുപ്പ ചെറുപ്പം പ്രശ്നമാകരുത് .ഇതൊന്നും ജമാഅത്തിന്റെ ഞാന്‍ സംവദിച്ച ബഹു ഭൂരിപക്ഷത്തിനും ഇല്ല എന്ന് തുറന്നു പറയുന്നത് അഹന്കാരമായി കാണരുതെന്ന് അപേക്ഷിക്കുന്നു .

  സംവാദം ആശയക്കരുത്ത് ഉള്ളവര്‍ക്ക് പറഞ്ഞിട്ടുള്ളതാണ് . കൂടെക്കൂടികള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല .

  ജമാഅത്തിന്റെ വാദങ്ങള്‍ എന്താണെന്നും , ഇസ്ലാഹി പ്രസ്ഥാനത്തിന്റെ വാദം എന്താണെന്നും സംവടിച്ചും വായിച്ചും മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ സംവദിക്കുന്നത് . അത് കൊണ്ട് തന്നെ പറയട്ടെ ഞാന്‍ ചോദിച്ച മൂന്നു ചോദ്യങ്ങള്‍ക്ക് ലതീഫ്‌ മാസ്റെര്‍ മറുപടി പറയുന്നതിന് ശ്രമിക്കുക പോലുമുണ്ടായിട്ടില്ല എന്നതാണ് സത്യം . താന്കള്‍ ഇവിടെ ആവശ്യപ്പെടുകയാണെങ്കില്‍ ഒരിക്കല്‍ കൂടി ആ മൂന്നു ചോദ്യങ്ങള്‍ ഇവിടെ ഞാന്‍ എഴുതാം .താങ്കള്‍ ലതീഫ്‌ മാസ്റെരോട് ചോദിച്ചു മറുപടി വാങ്ങിച്ചു തരുമോ ?

  ReplyDelete
 29. പ്രിയ നൗഷാദ്,

  'സംവാദം' എന്ന വാക്കിന്റെ വിശാലാര്‍ത്ഥം താങ്കള്‍ പരിഗണിക്കുന്നില്ല എന്ന് തോന്നുന്നു. ലോകത്ത് ഒരുപാട് സംവാദങ്ങള്‍ നടക്കുന്നുണ്ട്. അതിലൊന്നും ഒരു കക്ഷി പരാജയപ്പെട്ടതായി കാണുന്നില്ല. സൗദി, ഖത്തര്‍, ദുബായ് തുടങ്ങിയ രാജ്യങ്ങള്‍ വര്‍ഷാ വര്‍ഷങ്ങളില്‍ സംഘടിപ്പിക്കാറുള്ള മത സംവാദങ്ങള്‍ താങ്കള്‍ ശ്രദ്ധിച്ചിരിക്കും. അവയുടെ പരിണിതി ഒരിക്കലും ഒരു വിഭാഗം തോല്‍വി സമ്മതിച്ചു കൊണ്ടായിരുന്നില്ല. തോല്‍ക്കാനോ തോല്പ്പിക്കാണോ അല്ല, അറിയാനും മനസ്സിലാക്കാനും ആയിരിക്കണം സംവാദം എന്ന നിര്‍വചനമാണ് അതിന്റെ അടിസ്ഥാനം. ഇങ്ങനെ ആശയങ്ങള്‍ പങ്കുവെച്ചു കൊണ്ടുള്ള ഒരു ആശയ സംവാദ ശൈലി നിലവിലുണ്ട്. ഒരു ചോദ്യത്തിന് 'ഞാന്‍ തോറ്റു' എന്ന് മറുകക്ഷിയെ കൊണ്ട് പറയിപ്പിച്ചാലേ സംവാദം പൂര്‍ണമാവൂ എങ്കില്‍ ഇവിടെ ഒരു സംവാദവും 'ഒരു സംശയത്തിനും സംശയനിവാരണത്തിനുമപ്പുറം' പോവില്ല. ഇനി, 'എന്റെ ചോദ്യത്തിന് മുമ്പില്‍ തോറ്റു എന്ന് പറഞ്ഞാലേ ഞാന്‍ ഈ വിഷയത്തിലുള്ള എന്റെ നിലപാട് വിശദീകരിക്കൂ' എന്നാണ് മറുപടിയെങ്കില്‍ എനിക്കൊന്നും പറയാനില്ല. അല്ലായെങ്കില്‍ എന്‍റെ സംശയത്തിനുള്ള താങ്കളുടെ വിശദീകരണം കേള്‍ക്കാന്‍ താല്പര്യം ഉണ്ട്.

  ReplyDelete
 30. താങ്കള്‍ എഴുതാപ്പുറം വായിക്കുകയാണ് .ആരെങ്കിലും ഞാന്‍ പരാജയം സമ്മതിച്ചു എന്ന് പറഞ്ഞാല്‍ ജീവിത സാഫല്യമായി എന്ന് കരുതുന്നില്ല .

  സംവദിക്കുമ്പോള്‍ ഒരു പക്ഷത്തുപരാജയം സ്വാഭാവികം എന്നെ പറഞ്ഞിട്ടുള്ളൂ , മറ്റു കാര്യങ്ങളെ കുറിച്ച് ഇനി പറയുമല്ലോ :)

  ReplyDelete
 31. അങ്ങനെയെങ്കില്‍ സന്തോഷം. :)

  ജനാധിപത്യം, മതേതരത്വം, ദേശീയത (പാശ്ചാത്യവും, ഇന്ത്യയില്‍ നിലനില്‍ക്കുന്നതും) എന്നിവയെ കുറിച്ച് താങ്കളുടെ പ്രസ്ഥാനത്തിന്റെ വിവക്ഷയും വിധിയും ഒപ്പം അക്ബര്‍ സാഹിബിന്‍റെ നിലപാടിനോടുള്ള പ്രതികരണവും അറിയാന്‍ താല്പര്യം.

  ReplyDelete
 32. സുഹൃത്ത് നൗഷാദുമായി സ്നേഹപൂര്‍വ്വം സംവദിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ സന്തോഷിച്ച വ്യക്തിയാണ് ഞാന്‍. വളരെ ആവേശപൂര്‍വ്വം താങ്കള്‍ നിലപാടുകള്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ ഞാന്‍ ഒരുപാട് പ്രതീക്ഷിച്ചു. എന്നാല്‍, ഞാന്‍ ഉന്നയിച്ച ഒരു സംശയത്തിന് വിശദീകരണം തരുന്നതിനു പകരം പുതിയ പോസ്റ്റിലേക്ക് ചാടിയതിന്റെ യുക്തി ഞാനെന്തു മനസ്സിലാക്കണം. ഞാന്‍ ഉന്നയിച്ച വിഷയങ്ങളില്‍ നിങ്ങള്‍ക്ക് വ്യക്തമായ നിലപാടുകള്‍ ഉണ്ട് എന്ന്‍ താങ്കള്‍ സൂചിപ്പിച്ചതിനാലാണ് ഞാന്‍ എന്‍റെ സംശയങ്ങള്‍ ചോദിച്ചത്. ഇനി അതില്ലായെങ്കില്‍ അത് തുറന്നു പറയാനുള്ള ആര്‍ജവമെങ്കിലും കാണിക്കണമായിരുന്നു. കുറെ ആരോപണങ്ങള്‍ ഉന്നയിക്കുക എന്നതാണ് താങ്കള്‍ ഈ ബ്ലോഗ്‌ കൊണ്ട് ഉദ്ദേശിച്ചതെങ്കില്‍ താങ്കള്‍ക്ക് തുടരാം. ആശംസകള്‍.

  ReplyDelete
 33. @ശ്രദ്ധേയന്‍ | shradheyan താങ്കള്‍ ഒരു കാര്യം മനസ്സിലാക്കണം ,ഈ ബ്ലോഗില്‍ ഒരു സംവാദം ഒരു വിഷയത്തില്‍ നടക്കുമ്പോള്‍ താന്കള്‍ വന്നു എന്റെ മേല്‍ അഹങ്കാരം ആരോപിക്കുകയുണ്ടായി . എന്നാല്‍ ഞാന്‍ മറുപടി പറഞ്ഞു അതിനു ശേഷം ഞാന്‍ സൂചിപ്പിച്ച ഒരു കാര്യമുണ്ട് അത് ഇതാണ് .

  >>>ജമാഅത്തിന്റെ വാദങ്ങള്‍ എന്താണെന്നും , ഇസ്ലാഹി പ്രസ്ഥാനത്തിന്റെ വാദം എന്താണെന്നും സംവടിച്ചും വായിച്ചും മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ സംവദിക്കുന്നത് . അത് കൊണ്ട് തന്നെ പറയട്ടെ ഞാന്‍ ചോദിച്ച മൂന്നു ചോദ്യങ്ങള്‍ക്ക് ലതീഫ്‌ മാസ്റെര്‍ മറുപടി പറയുന്നതിന് ശ്രമിക്കുക പോലുമുണ്ടായിട്ടില്ല എന്നതാണ് സത്യം . താന്കള്‍ ഇവിടെ ആവശ്യപ്പെടുകയാണെങ്കില്‍ ഒരിക്കല്‍ കൂടി ആ മൂന്നു ചോദ്യങ്ങള്‍ ഇവിടെ ഞാന്‍ എഴുതാം .താങ്കള്‍ ലതീഫ്‌ മാസ്റെരോട് ചോദിച്ചു മറുപടി വാങ്ങിച്ചു തരുമോ ?<<<

  എന്ത് പറയുന്നു ?
  പിന്നെ മറ്റൊന്ന് കൂടി താങ്കളോട് അനുവാദം ചോദിക്കണോ എനിക്ക് മറ്റൊരു പോസ്ടിടാന്‍ ?
  കൊള്ളാലോ ..... താന്കള്‍ ദയവു ചെയ്തു ഇത് കൂടി വായിക്കുമല്ലോ ?

  പിന്നെ മറുപക്ഷത്തിന്റെ വാദങ്ങള്‍ എന്താണെന്ന് സ്വന്തം നിലയില്‍ മനസ്സിലാക്കാന്‍ കഴിവില്ലാതവരോട് സംവദിക്കുവാന്‍ തല്‍ക്കാലം സമയക്കുറവുണ്ട് .തെളിവ് സഹിതം സംവദിക്കാന്‍ വരുന്നവരോട് സംവദിക്കാന്‍ സമയം പോലെ ശ്രമിക്കാം :)

  ReplyDelete
 34. 1. “താഗൂത്തിന്റെ നിർവചനത്തിൽ ഉൾപ്പെട്ടതാണ് -ബിംബങ്ങൾ- ദൈവേതര ഭരണകൂടങ്ങൾ, അദൈവിക കോടതികൾ, നിഷിദ്ധമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാം തന്നെ.” [ഇസ്‌ലാമിലെ ഇബാദത്ത്, ടി മുഹമ്മദ് സാഹിബ്. പേജ് 67, 1979]

  2. “ഖുർ‌ആനിൽ താഗൂത്തിനെ കൈവെടിയണം എന്നു പറഞ്ഞതിന്റെ അർത്ഥം അവനുള്ള ഇബാദത്തുപേക്ഷിക്കണമെന്നാണ്. അതായത് താഗൂത്തിനുള്ള അടിമത്തവും അനുസരണവും ഒഴിവാക്കണമെന്ന്.” [അതേ പുസ്തകം, പേജ് 94]

  3. “നിങ്ങളുടെ ആദർശം സത്യമാണെങ്കിൽ മറ്റൊരുദീനിൽ നിന്നുകൊണ്ട് നിങ്ങൾക്ക് സുഖനിദ്രപോലും വരികയില്ല. എന്നിട്ടല്ലെ നിങ്ങൾ ഇതരദീനുകൾക്ക് സേവനം ചെയ്യുകയും ആ സേവനത്താൽ ലഭ്യമാകുന്ന ആഹാരം സന്തോഷത്തോടെ ഭക്ഷിക്കുകയും സസുഖം കാൽനീട്ടി ഉറങ്ങുകയും ചെയ്യുന്നത്.” [സയ്യിദ് മൌദൂദി, ഖുതുബാത്ത്, പേജ് 405]

  -ദീൻ എന്നതിന്റെ അർഥം സ്റ്റൈറ്റാണെന്ന് സമർഥിച്ചതിനു ശേഷമാണ് മൌദൂദി സാഹിബ് ഇപ്രകാരം എഴുതുന്നത്.-

  4. “എന്നാൽ മുസ്‌ലിംകൾ എന്ന് വാദിച്ചുകൊണ്ട് ഇതര ദീനുകൾക്ക് സേവനം ചെയ്യുക, ഇസ്‌ലാമല്ലാതെ വല്ലദീനുകളെയും (ഉദാഹരണം ജനാധിപത്യദീൻ) നടപ്പിൽ വരുത്തുവാനായി സമരം ചെയ്യുകയോ ചെയ്യുന്ന കപടവിശ്വാസികളെ കുറിച്ച് ഞാൻ എന്തു പറയട്ടെ.” [ സയ്യിദ് മൌദൂദി, ഖുതുബാത്ത്, പേജ് 405] >>ഉദാഹരണത്തിന്റെ ബ്രാക്കറ്റ് മൌദൂദിയുടേത് തന്നെയാണ്<<

  5. “അനിസ്ലാമിക വ്യവസ്ഥിതി അധികാരം വാഴുന്ന രാജ്യങ്ങളിലധിവസിക്കുന്ന മുസ്‌ലിംകളുടെ ജീവിതത്തിലേക്ക് നോക്കുക. താഗൂത്തുപരമായ സകല സ്ഥാപനങ്ങളുമായും അവർ ബന്ധപ്പെട്ട് ജീവിക്കൂന്നതു കാണാം. അവിടുത്തെ അനിസ്‌ലാമിക കോടതികളിൽ മുസ്‌ലിംകൾ ശരണം പ്രാപിക്കുന്നു. അനിസ്‌ലാമിക പാഠശാലകൾക്ക് തങ്ങളുടെ സന്താനങ്ങളെ ഏല്പിച്ചുകൊടുക്കുന്നു. അനിസ്‌ലാമിക ഭരണയന്ത്രത്തിന്റെ ചക്രശകലങ്ങളാവാനും അതിന്റെ പക്കൽ നിന്ന് ഉന്നത സ്ഥാനമാനങ്ങൾ കരസ്ഥമാക്കാനും അവർ അഹമഹമികയാ പരിശ്രമിക്കുന്നു.” [ശിർക്ക്, പേജ് 212]

  6. “അപ്പോൾ ഈ ആഗ്രഹവും സ്ഥാനാർഥിത്വവും ഒരനിസ്‌ലാമിക ഗവണ്മെന്റിന്റെ ഉദ്യോഗത്തിനു വേണ്ടിയാണെങ്കിൽ അതെത്രമാത്രം ദോഷകരമായിരിക്കുമെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നതാണ്.” [പ്രബോധനം, 1951, പുസ്തകം 4, ലക്കം 3]

  *** *** ***
  ജമാ‌അത്ത് സാഹിത്യങ്ങളിൽ നിന്ന്...

  ReplyDelete
 35. സുഹൃത്ത് നൗഷാദ്,

  താങ്കളുടെ 'വള്ളിക്കുന്നില്‍ ഉരുണ്ടുവീണ' പോസ്റ്റില്‍ >>>"ഇവിടെ സംവാദം നടക്കുന്നത് ജമാഅത്തിന്റെ നിലപാട് മാറ്റവും ഇസ്ലാഹികളുടെ നിലപാടുകളും തമ്മിലാണ് ">>> എന്ന താങ്കളുടെ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് താങ്കളോട് ജനാധിപത്യം-മതേതരത്വം-ദേശീയത തുടങ്ങിയ വിഷയങ്ങളിലുള്ള താങ്കളുടെ നിലപാട് ആരാഞ്ഞത്. ഈ വിഷയത്തില്‍ താങ്കളുടെ പ്രസ്ഥാനത്തിന് ഒരു നിലപാടും ഇല്ല എന്ന സഹോദരന്‍ ലത്തീഫിന്റെ പ്രസ്താവനയ്ക്ക്, അക്ബര്‍ സാഹിബിന്റെ പേര് പോലും 'മറന്നു' കൊണ്ടുള്ള താങ്കളുടെ മൗനം അടിവരയിടുന്നു എന്നു പറയാതിരിക്കാന്‍ കഴിയില്ല.

  >>>പിന്നെ മറുപക്ഷത്തിന്റെ വാദങ്ങള്‍ എന്താണെന്ന് സ്വന്തം നിലയില്‍ മനസ്സിലാക്കാന്‍ കഴിവില്ലാതവരോട് സംവദിക്കുവാന്‍ തല്‍ക്കാലം സമയക്കുറവുണ്ട് .തെളിവ് സഹിതം സംവദിക്കാന്‍ വരുന്നവരോട് സംവദിക്കാന്‍ സമയം പോലെ ശ്രമിക്കാം >>>

  എത്രയോ സ്ഥലങ്ങളില്‍ പരതിയിട്ടും പ്രസ്തുത വിഷയങ്ങളില്‍ ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ നിലപാട് അറിയാന്‍ സാധിക്കാത്തത് കൊണ്ടാണ് ഈ ചോദ്യം ചോദിക്കേണ്ടി വന്നത്. ഇല്ലാത്ത നിലപാട് എങ്ങനെ മനസ്സിലാക്കാന്‍!! ഇങ്ങനെ ഒരു 'നിലപാട്' ആണ് താങ്കള്‍ക്ക് ഉള്ളതെങ്കില്‍ അത് ആദ്യമേ വ്യക്തമാക്കേണ്ടിയിരുന്നു. എങ്കില്‍ ഈ ഭാഗത്തേക്ക് വരില്ലായിരുന്നു. :)

  ഇനി 'ലത്തീഫ്' എന്ന എനിക്ക് ബ്ലോഗില്‍ വായിച്ചു മാത്രം പരിചയമുള്ള സുഹൃത്തിനോട്‌ താങ്കള്‍ക്കുള്ള മറുപടി വാങ്ങി തരുമോ എന്ന ചോദ്യം എന്തടിസ്ഥാനത്തിലാണ് എന്ന് മനസ്സിലായില്ല. കേവലം ലത്തീഫ് എന്ന ബ്ലോഗറോടുള്ള സംവാദം മാത്രമായിരുന്നു ഉദ്ദേശമെങ്കില്‍ അതിനു ചാറ്റ് റൂമായിരുന്നല്ലോ ഉചിതം. അദ്ദേഹം താങ്കളുടെ സംശങ്ങള്‍ക്ക് സാമാന്യം വ്യക്തമായ വിശദീകരണം നല്‍കി എന്ന് തന്നെയാണ് എന്‍റെ വിശ്വാസം. ഇനി താങ്കള്‍ കൂടി നിലപാട് വ്യക്തമാക്കിയാല്‍ മാത്രമേ ചര്‍ച്ച മുന്നോട്ടു പോവുമായിരുന്നുള്ളൂ. അതുകൊണ്ട് കൂടിയായിരുന്നു ഞാന്‍ ചോദ്യം ആവര്‍ത്തിച്ചത്.

  താങ്കള്‍ പുതിയ പോസ്റ്റ്‌ ഇട്ടതിലല്ല സുഹൃത്തേ എന്‍റെ പ്രതിഷേധം. അതിനു എനിക്ക് എന്തവകാശം!

  >>>എന്നാല്‍, ഞാന്‍ ഉന്നയിച്ച ഒരു സംശയത്തിന് വിശദീകരണം തരുന്നതിനു പകരം പുതിയ പോസ്റ്റിലേക്ക് ചാടിയതിന്റെ യുക്തി ഞാനെന്തു മനസ്സിലാക്കണം.>>> എന്നാണു ഞാന്‍ ചോദിച്ചത്. അത് തെറ്റായിപ്പോയി എന്ന് ഇപ്പോള്‍ ബോധ്യപ്പെട്ടു. താങ്കള്‍ക്ക് നാല്‍ക്കവലകളിലെ വാദപ്രതിവാദങ്ങള്‍ ആണ് താല്പര്യം എന്നും വ്യക്തമായി. സ്വയം ഇല്ലാത്ത നിലപാടുകള്‍ മറ്റുള്ളവര്‍ക്ക് ഉണ്ടായിപ്പോയതില്‍ എന്തിനു താങ്കള്‍ അലോസരപ്പെടണം?

  ReplyDelete
 36. ഒരാള്‍ തന്‍റെ അയല്‍വാസിയേക്കുറിച്ചു ചെറിയൊരു ദൂഷണം പറയുന്നു.. അല്‍പ്പ ദിവസങ്ങള്‍ക്കകം, നാടാകെ അത് പാട്ടായി..! ദൂഷണം പറയപ്പെട്ട 'നിരപരാധി' വല്ലാതെ വിഷമിച്ചു, പ്രതിഷേധിച്ചു! അവസാനം പരദൂഷണം നടത്തിയവന് ബോദ്ധ്യമായി ... താന്‍ പറഞ്ഞു പരത്തിയത് മുഴുക്കെ കളവായിരുന്നു എന്ന്!!! താന്‍ ചെയ്തതില്‍ അയാള്‍ അതിയായി ദുഖിച്ചു.. ഒരു കാരണവരുടെ അടുക്കല്‍ പോയി താന്‍ ചെയ്തതിനു പ്രായശ്ചിത്തം ചെയ്യാന്‍ ഉപദേശമാരാഞ്ഞു.. "നീ ചന്തയില്‍ പോവുക" അദ്ദേഹം ഉപദേശിച്ചു, "എന്നിട്ട് കോഴി തൂവലുകള്‍ വാങ്ങുക. എന്നിട്ട് നിന്റെ വീട്ടിലേക്കുള്ള വഴിയില്‍ അവ ഓരോന്നായി നീ വിതറുക" ഉപദേശം കേട്ട് ആശ്ച്ചര്യപ്പെട്ടെങ്കിലും, അദ്ദേഹം തന്നോട് പറഞ്ഞ പ്രകാരം ചെയ്തു.. അടുത്ത ദിവസം കാരണവര്‍ പറഞ്ഞു "ഇനി പോയി ഇന്നലെ പറിച്ചു പരത്തിയ തൂവലുകള്‍ പെറുക്കി കൊണ്ട് വരാന്‍ പറഞ്ഞു" അദ്ദേഹം ആ റോഡ്‌ മുഴുവന്‍ അരിച്ചു പെറുക്കി, പറിച്ചെറിഞ്ഞ തൂവലുകള്‍ കാറ്റിനു പാറിപ്പോയിരുന്നു. ധാരാളം സമയം ചെലവഴിച്ചിട്ടും ഒരൊറ്റ തൂവല്‍ മാത്രമാണ് കിട്ടിയത്! കാരണവര്‍ പറഞ്ഞു: "നോക്കൂ.."
  "ആ തൂവലുകള്‍ പറിച്ചെറിയാന്‍ എത്ര എളുപ്പം! എന്നാല്‍ തിരിച്ചെടുക്കാനോ, വളരെ പ്രയാസം " അതുപോലെയാണ് 'പരദൂഷണം' ! പരദൂഷണം പരത്താന്‍ അധികം പ്രയാസമില്ല, പക്ഷെ ഒരിക്കല്‍ നിങ്ങള്‍ പരദൂഷണം പറഞ്ഞു കഴിഞ്ഞാല്‍.. നിങ്ങള്‍ക്കൊരിക്കലും അത് തിരുത്താന്‍ സാധിക്കില്ല..
  പ്രവാചകന്‍ (സ) ചോദിച്ചു: "പരദൂഷണം എന്താണെന്ന് നിങ്ങള്‍ക്കറിയുമോ?"
  അനുയായികള്‍ പറഞ്ഞു: "അല്ലാഹുവിനും അവന്‍റെ ദൂതനുമാണ് അത് നന്നായറിയുക" . പ്രവാചകന്‍ തുടര്‍ന്നു പറഞ്ഞു: "നിങ്ങളുടെ സഹോദരനെക്കുറിച്ചു അവനിഷ്ടപ്പെടാത്ത എന്തെങ്കിലും പറയലാണ് അത്"
  അവരിലൊരാള്‍ ചോദിച്ചു: "ഞങ്ങള്‍ പറഞ്ഞത് സത്യമാണെങ്കിലോ?"
  പ്രവാചകന്‍ പ്രതികരിച്ചു: "നിങ്ങള്‍ സത്യമാണ് പറഞ്ഞതെങ്കില്‍ അവനെക്കുരിച്ച്ചു 'പരദൂഷണം' പറഞ്ഞു; ഇനി ഇല്ലാത്തതാണ് പറഞ്ഞതെങ്കില്‍ നിങ്ങള്‍ അവന്‍റെ പേരില്‍ കള്ളം പറഞ്ഞു"
  അല്ലയോ സത്യ വിശ്വാസികളെ, നിങ്ങള്‍ ഊഹങ്ങളെ വര്‍ജിക്കുക, നിശ്ചയം, ചില ഊഹങ്ങള്‍ കുറ്റകരമാണ്. നിങ്ങള്‍ പരസ്പരം രഹസ്യങ്ങള്‍ പറയരുത്, പരദൂഷണം പറയുകയും അരുത്; മരിച്ച നിങ്ങളുടെ സഹോദരന്റെ ശവം തിന്നാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുമോ? ഇല്ല നിങ്ങളത് വെറുക്കുന്നു (അതുപോലെ പരദൂഷണവും വെറുക്കുക). അല്ലാഹുവിനെ സൂക്ഷിക്കുക, നിശ്ചയം അവന്‍ പാപങ്ങള്‍ പൊറുക്കുന്നു, പശ്ചാത്താപം സ്വീകരിക്കുന്നു, അങ്ങേയറ്റം കാരുണ്യവാനും. - ഖുര്‍ആന്‍
  Mohammed Ali

  ReplyDelete
 37. paavam jamaaathukaar, ivarekkurich enthu parayan.. Moudoodi ippol jeevichirunnenkil....... !!! ???

  ReplyDelete
 38. പ്രിയ ശ്രദ്ധേയന്‍ ,

  നൗഷാദ്, ഇസ്‌ലാഹികള്‍ക്ക് രാഷ്ട്രീയകാര്യത്തില്‍ വ്യക്തമായി ഒരു നിലപാടില്ല എന്ന് പറയുന്നത് വരെ കാത്തിരിക്കേണ്ടതില്ല എന്ന തോന്നുന്നു. അദ്ദേഹം അത് പറയാതെ പറഞ്ഞുകഴിഞ്ഞു. അതുകൊണ്ട്. അദ്ദേഹം അക്കാര്യത്തില്‍ ഏറെക്കുറെ നിസ്സഹായനാണ്. പക്ഷെ ഇസ്‌ലാഹി പ്രസ്ഥാനം ഇപ്പോള്‍ - പ്രധാനമായും മടവൂര്‍ വിഭാഗം - ചെയ്യുന്നത് വ്യക്തമായ ഒരു ദിശാബോധം ഇക്കാര്യത്തില്‍ നല്‍കാനല്ല. ജമാഅത്തിനും അങ്ങനെ നിലപാടില്ല എന്ന് വരുത്തിതീര്‍ക്കാനാണ്. പുതിയ ശബാബിലെ ലേഖനം അതുദ്ദേശിച്ചാണ്. ആ ലേഖനത്തേക്കാള്‍ നിലവാരമുണ്ട് നൗഷാദിന്റെ കമന്റുകള്‍ക്ക് എന്നെങ്കിലും നാം അംഗീകരിച്ചേ തീരൂ.

  ReplyDelete
 39. സുഹൃത്ത് ലത്തീഫ്,

  വലിയ കൊട്ടും കുരവയും അതിലും വലിയ സ്വീകരണമൊക്കെയായി നൌഷാദ് സാഹിബിന്റെ ബ്ലോഗ്‌ കണ്ടപ്പോള്‍ ഞാന്‍ വെറുതെ തെറ്റിദ്ധരിച്ചു. ഇത്രയും ചോദിച്ചതില്‍ നിന്നും ഒരു കാര്യം വ്യക്തം. ഇത് പഴയ വീഞ്ഞ് തന്നെ! കൈകെട്ട്-ഖുനൂത്ത്-മാലപ്പാട്ടിനപ്പുറം സലഫികളുടെ ചിന്ത ഇതുവരെ വളര്‍ന്നിട്ടില്ല. എന്നാല്‍ അത് തുറന്നു പറയുമോ, അതും ഇല്ല! നമുക്കില്ലാത്തത് മറ്റുള്ളവരില്‍ കാണുമ്പോഴുള്ള അസൂയക്കാണെങ്കില്‍ തെല്ലും കുറവുമില്ല. ഇപ്പൊ പറയുന്നത് ഇസ്ലാഹി നിലപാട് വേറെ എവിടുന്നെങ്കിലും പോയി പഠിച്ചിട്ടു വരണം എന്നാണ്. അങ്ങിനെയെങ്കില്‍ അങ്ങിനെ. ഇനി എന്റെ ചോദ്യം ഇതാണ്.

  ഞാന്‍ ചോദിച്ച ചോദ്യങ്ങളുടെ ഉത്തരം വ്യക്തമാക്കുന്ന പ്രസ്തുത വിഷയങ്ങളില്‍ എഴുതപ്പെട്ടിട്ടുള്ള പുസ്തകങ്ങളുടെ പേരുകള്‍ ഒന്ന് പറയാമോ?

  ReplyDelete
 40. This comment has been removed by the author.

  ReplyDelete
 41. ശ്രദ്ധേയന്‍ | shradheyan : > വലിയ കൊട്ടും കുരവയും അതിലും വലിയ സ്വീകരണമൊക്കെയായി നൌഷാദ് സാഹിബിന്റെ ബ്ലോഗ്‌ കണ്ടപ്പോള്‍ ഞാന്‍ വെറുതെ തെറ്റിദ്ധരിച്ചു. ഇത്രയും ചോദിച്ചതില്‍ നിന്നും ഒരു കാര്യം വ്യക്തം. ഇത് പഴയ വീഞ്ഞ് തന്നെ! കൈകെട്ട്-ഖുനൂത്ത്-മാലപ്പാട്ടിനപ്പുറം സലഫികളുടെ ചിന്ത ഇതുവരെ വളര്ന്നി ട്ടില്ല. <

  മാലയും മൌലൂദും വിമർശിക്കേണ്ട വിഷയമല്ല എന്ന് ശ്രദ്ധേയന് തോന്നുന്നുണ്ടോ? ഇവിടെ ആ വിഷയങ്ങളല്ല സംവദിക്കുന്നത്. എന്നീട്ടും ബ്ളാ ബ്ളാ.. വിഷയം അറിയില്ലെങ്കിൽ മിണ്ടാതിരുന്നന്നൂടെ? ൌഷാദിന്റെ പോസ്റ്റിലെ വിഷയം മനസ്സിലാവാഞ്ഞിട്ടല്ല. ഒരുണ്ടുരുണ്ട് കളിക്കാ.. മറുപടിയില്ലെങ്കിൽ എന്നതാ ചെയ്യുക!!

  ReplyDelete
 42. മിണ്ടാതിരിക്കുവാന്‍ തീരുമാനിച്ചു സഹോദരാ. സ്വന്തമായി ഒരു വിഷയത്തില്‍ നിലപാടില്ലാത്തവരുടെ ഉരുണ്ടുകളി ഞാന്‍ ഇവിടെയും കണ്ടു. പിന്നെ കട്ടന്‍ചായ കുടിക്കണോ കട്ടന്‍കാപ്പി കുടിക്കണോ എന്ന് തീരുമാനിക്കുന്നത് പോലെയാണ് രാഷ്ട്രീയ നിലപാടുകളും സ്വീകരിക്കേണ്ടത് എന്ന മൈപ്പിന്റെ നിലപാടിനോട് പോലും സഹോദരന്‍ നൌഷാദിന് യോജിപ്പില്ല.

  >>>ഇസ്ലാമില്‍ രാഷ്ട്രീയമുണ്ട് എന്ന് തന്നെയാണ് ഇസ്ലാഹി പണ്ഡിതര്‍ പറഞ്ഞിട്ടുള്ളതും ,പ്രബോധനം ചെയ്തിട്ടുള്ളതും . എന്നാല്‍ ജമാഅത്തെ ഇസ്ലാമി വാദിക്കുന്നത് പോലെ രാഷ്ട്രീയമാണ് മുഖ്യം എന്നത് അന്ഗീകരിക്കാനാവില്ല . മുസ്ലിംകള്‍ ന്യുന പക്ഷമായ ഇന്ത്യയില്‍ , അതും തൌഹീദില്‍ പിഴവ് വന്നവര്‍ ബഹു ഭൂരിപക്ഷമായിരിക്കെ അവരോട് ആദ്യം പറയേണ്ടത് ഇസ്ലാമിക രാഷ്ട്രത്തെ കുറിച്ചല്ല .>>>>
  എന്നൊക്കെ ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു പോവുന്ന നൌഷാദ് സാഹിബിനു ഇപ്പൊ മുഖ്യം ഏത് എന്നതിലേ സംശയം ഉള്ളൂ എന്ന് സാരം. 'സംഗതിയൊക്കെ നല്ലത്, പക്ഷെ ഇപ്പൊ നമുക്ക് ഇസ്ലാമിലെ രാഷ്ട്രീയമൊക്കെ ഒളിച്ചു വെക്കാം. പിന്നെ ഒരു സുപ്രഭാതത്തില്‍ പുറത്തെടുക്കാം' എന്നൊക്കെയാണ് പറയാതെ പറഞ്ഞത്. ആരാണ് മുഖമൂടി അണിഞ്ഞു പ്രവര്‍ത്തിക്കുന്നത് എന്ന് ഇപ്പോള്‍ വ്യക്തമായല്ലോ.

  ഏതായാലും ഇസ്ലാഹി പ്രസ്ഥാനത്തിന് ജനാധിപത്യം-മതേതരത്വം-ദേശീയത തുടങ്ങിയ വിഷയങ്ങളില്‍ സ്വന്തമായി ഒരു നിലപാട് ഇല്ല എന്നറിഞ്ഞതിനാലും 'കൈകെട്ട്-ഖുനൂത്ത്-മാലപ്പാട്ടിനപ്പുറം' ഒരു വിഷയത്തെ കുറിച്ച് പഠിക്കാന്‍ മാത്രം ചിന്ത വളര്‍ന്നിട്ടില്ല എന്ന് ബോധ്യമായതിനാലും 'സുഹൃത്ത് മൈപ്പ് മിണ്ടാതിരിക്കാന്‍ പറഞ്ഞതിനാലും' (ആശ്വാസം കിടക്കട്ടെ!) ഞാന്‍ തോറ്റു തൊപ്പിയിട്ടു പിന്മാറുന്നു.

  ReplyDelete
 43. @ശ്രദ്ധേയന്‍ | shradheyan താങ്കളെ പോലുള്ള വിഡ്ഢി വേഷക്കാര്‍ക്കുള്ള മറുപടി ഇവിടെയുണ്ട് എനിക്കോ , മുഹമ്മദ്‌ യുസുഫ് സാഹിബിനോ ഇസ്ലാമിലെ രാഷ്ട്രീയത്തെ കുറിച്ച് യാതൊരു സംശയവുമില്ല . ഇസ്ലാമിലെ രാഷ്ട്രീയം മൂടിപൊതിഞ്ഞു വെക്കെണ്ടതാണെന്നു ഇസ്ലാഹി പ്രസ്ഥാനം ഒരിടത്തും പറഞ്ഞിട്ടില്ല .ഇന്ത്യയില്‍ ഇസ്ലാമ്മിക ഭരണം വരുന്നതിനോട് ഒരു കാലത്തും ഇസ്ലാഹി പ്രസ്ഥാനം എതിര് പറഞ്ഞിട്ടില്ല . വരുമ്പോള്‍ അതൊരു 'യഥാര്‍ത്ഥ ഇസ്ലാമിക രാഷ്ട്രമാകണം' എന്നെ പറഞ്ഞിട്ടുള്ളൂ..

  എന്നാല്‍ തൌഹീദില്‍ പിഴവ് സംഭവിച് ബഹു ഭൂരിപക്ഷം മുസ്ലിംകളും ജീവിക്കുന്ന ഇന്ത്യയില്‍ ഇസ്ലാമിക രാഷ്ട്ര വാദമാണ് ഉയര്തിപ്പിടിക്കെണ്ടതെന്നും അതാണ്‌ ആധുനിക മുസ്ലിമിന്റെയും പ്രധാന ലക്ഷ്യമെന്നും പറഞ്ഞു , ശിര്‍ക്ക് ബിദുഅതുകളെ കേവലം ശാഖാപരമെന്നും , അവയെ എതിര്‍ക്കുന്നവരെ ശ്മശാന വിപ്ലവക്കാര്‍ എന്ന് ആക്ഷേപിക്കുകയും ചെയ്തതിനെയൊക്കെ രൂക്ഷമായി തന്നെ ഇസ്ലാഹി പ്രസ്ഥാനം എതിര്‍ത്തിട്ടുണ്ട് .

  ഇത്രയും നാള്‍ കമ്മുനിസ്ട്ടു പാര്‍ട്ടിക്ക് എന്തൊക്കെ വിരോധം പറഞ്ഞാലും ,അവസാനം സാമ്രാജ്യത്വ വിരോധം എന്ന ഓമനപ്പേര് പറഞ്ഞു വോട്ട് മൊത്തമായി ചെയ്തവര്‍ അവസാനം അമ്മിക്കല്ലിനു ഏറു കിട്ടിയപ്പോളെന്കിലും സ്വയം വിമര്‍ശനത്തിന് തയ്യാറാകുമെന്ന് വിചാരിച്ചു .( അമ്മിക്കല്ലു പ്രയോഗത്തിന് ലതീഫ്‌ മാസ്റെരോട് കടപ്പാട് . 'വള്ളിക്കുന്നി'ല്‍ ആദ്യ ഭാഗം നോക്കുക .)

  എല്ലാം വെറുതെ . നിങ്ങളുടെ കുഴി നിങ്ങള്‍ തന്നെ തോണ്ടുന്നു എന്ന് മാത്രം പറയുന്നു .

  ReplyDelete

വന്നതിനും വായിച്ചതിനും നന്ദി . . താങ്കള്‍ക്കു വിഷയവുമായി ബന്ധപ്പെട്ടു പറയുവാനുള്ളത് ഇവിടെ എഴുതുക. കമന്റ്‌ moderation ഉണ്ട് . കോപ്പി പേസ്റ്റ് കമന്റ്‌ കല്‍ അനുവദനീയമല്ല .
മറ്റുള്ളവ തീര്‍ച്ചയായും പ്രസിദ്ധീകരിക്കും .