بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

ഈ ബ്ലോഗ്‌ ആരെയെങ്കിലും തര്‍ക്കിച്ചു തോല്പ്പിക്കാം എന്ന് കരുതി എഴുതുന്നതല്ല , മറിച്ചു പരിശുദ്ധ ഇസ്ലാമിനെ മനസ്സിലായ രൂപത്തില്‍ വായനക്കാരുമായി പങ്കു വെക്കുവാനും ഒരു പരിധി വരെ നല്ല രീതിയിലുള്ള സംവാദം നടത്തുവാനും വേണ്ടിയാണ് .ഇത് ഒരു തുടക്കക്കാരന്റെ ബ്ലോഗല്ല ,മറിച്ചു പത്തിലധികം വര്‍ഷങ്ങളായി സംഘടനാപ്രവര്‍ത്തനം നടത്തി വരുന്ന ഒരു എളിയ പ്രവര്‍ത്തകന്റെ പ്രവര്ത്തനത്തിന്റെ ഭാഗമാണ് .

രാഷ്ട്രീയ നിലപാട് മുജാഹിദുകൾ എന്നും വ്യക്തമാക്കിയിട്ടുള്ളതാണ്.

ജമാഅത്തുകാരും മുജാഹിദുകളും തമ്മിലുള്ള പ്രധാന വ്യത്യാസം, ജമാഅത്തെ ഇസ്ലാമി പറയുന്നു, ഇസ്ലാം രാഷ്ട്രീയമാണ്, ഭരണമാണ് എന്നതും മുജാഹിദ് പറയുന്നത് മുകളിൽ സൂചിപ്പിച്ചത് പോലെ ഇസ്ലാം എന്നാൽ രാഷ്ട്രീയമോ ഭരണമോ അല്ല എന്നാൽ ഇസ്ലാമിൽ രാഷ്ട്രീയ ഭരണ നിയമങ്ങളുണ്ട് എന്നതുമാണ്. ഒന്ന് വിശദമാക്കിയാൽ, കച്ചവടം ദുനിയാവിന്റെ കാര്യമാണ്. എങ്കിലും അത് എങ്ങിനെയാകണം എങ്ങിനെ ആയിക്കൂടാ എന്ന കാര്യത്തിൽ ഇസ്ലാം നിയമങ്ങൾ വെച്ചിട്ടുണ്ട് എന്നത് പോലെ. കച്ചവടം നമസ്കാരം പോലെയുളള ഒരു മതകര്യമല്ല. നമസ്കാരം തുടങ്ങിയവ അല്ലാഹുവും അവന്റെ പ്രവാചകനും പഠിപ്പിച്ച രൂപത്തിലായിരിക്കണം കച്ചവടത്തിൽ പുതിയ മാറ്റങ്ങളും കൂട്ടിചേർക്കലുമൊക്കെ ആകാം. ഭരണത്തിന്റെ കാര്യവും ഇതിൽ നിന്നും വ്യത്യസ്തമല്ല. ഭരണ സംബന്ധമായി ഇസ്ലാം നിയമ നിർദേശങ്ങൾ വെച്ചിട്ടുണ്ടെങ്കിലും ഭരണ നിർവാഹണരീതിയിൽ നിയമ വിരുദ്ധമല്ലാത്ത പരിഷ്കാരങ്ങളും ആകാവുന്നതാണ്.

രാഷ്ട്രീയം പോലെ ഇനി ഭൌതികപരമായ ഏതൊരു വിഷയത്തിലും വ്യക്തമായ ഒരു രൂപ രേഖ വരച്ചുവെച്ചിട്ടുണ്ടെന്ന് അല്ലാഹുവോ തിരുനബി(സ)യോ പറഞ്ഞിട്ടില്ല. ആരോഗ്യത്തിന്റെ പ്രശ്നം, ശുദ്ധജല ഭക്ഷ്യവിതരണം, ഗതാഗത സംവിദാനങ്ങൾ എന്നിവ ഏതേത് രീതിയിൽ നടപ്പിലാക്കണമെന്ന് മാർഗരേഖയില്ല. എല്ലാ കാര്യത്തിലും ധർമമേത് അധർമമേത് എന്ന് പഠിപ്പിച്ച് കൊടുക്കാനാണ് പ്രവാചകന്മാർ നിയോഗിക്കപെട്ടത്.

മുജാഹിദുകൾക്കെതിരിൽ ആരോപിക്കുന്ന നെറികെട്ട തേജോവധശ്രമമാണ് അബൂജാഹിലിന്റെ കൂടെ പോകുന്നവരെന്നത്. ഇസ്ലാഹി പ്രസ്ഥാനം എന്നും വ്യക്തമാക്കിയിട്ടുള്ളതാണ് ഇസ്ലാമിനേയോ മുസ്ലിംങ്ങളേയോ എതിർക്കുന്ന സംഘടനയിൽ ചേരുകയോ അവർക്ക് വോട്ട് കൊടുക്കുകയോ ചെയ്യാൻ പാടില്ല എന്നത്. എന്നാൽ ഇന്ത്യയിൽ എല്ലാ മതക്കാരും സമാധാനപരമായി സഹവർത്തിക്കുന്നതിന് അനുഗുണമായ തത്വങ്ങൾ അംഗീകരിക്കുന്ന സംഘടനകളുമായി സഹകരിച്ച് പ്രവർത്തിക്കുക എന്നത് മദീനയിൽ നബി(സ) മാതൃക കാണിച്ച ബഹുമത സഹപ്രവർത്തന രീതിയോട് സാമ്യമുള്ള കാര്യമാണ്. മുസ്ലിംങ്ങൾക്ക് കൂടി മതപരമായ പൂർണ്ണാവകാശങ്ങൾ ഉറപ്പ് വരുത്തുന്ന ഒരു സംവിധാനത്തിന് വേണ്ടി നിലകൊള്ളുന്ന സംഘടനകളുടെ കാര്യാലയങ്ങളെ അബൂജഹലിന്റെ ഓഫീസായി ചിത്രീകരിക്കുന്നത് ഈ നാട്ടിൽ മുസ്ലിംങ്ങൾക്ക് അല്ലാഹു നൽകിയ അപാര അനുഗ്രഹത്തോടുള്ള നന്ദികേടാണ്.

അല്ലാഹുവല്ലാതെ യാതോരൂ ദൈവവുമില്ല എന്ന് പറഞ്ഞാൽ അത് ഉണങ്ങിയ തൌഹീദെ ആവുകയുള്ളൂ എന്നും തൌഹീദ് പച്ച പിടിക്കണമെങ്കിൽ അല്ലാഹുവല്ലാതെ പ്രസിഡന്റൊ പ്രധാനമന്ത്രിയോ ഇല്ല എന്ന് പറയുന്നത് മൌദൂദിയുടെ ആശയങ്ങളിൽ അനുരാഗാത്മകമായ ഭ്രമമുള്ളതിനാലാണ്. ഏത് ഭരണക്രമമായാലും അല്ലഹുവിന്റെ അടിമ അവന് മാത്രം വണക്കമർപ്പിക്കുകയും അവനോട് മാത്രം പ്രാർത്ഥിക്കുകയും അവന്റെ വിധി വിലക്കുകൾ കഴിവിന്റെ പരമാവധി പാലിക്കുകയും ചെയ്യണം.

മതത്തിന്റെ പേരിൽ ഭരിച്ചവരുടെ തെറ്റായ നയ നിലപാടുകളായിരുന്നു യൂറോപ്പിൽ അൾട്രാ സെക്യൂലരിസ്റ്റുകൾക്കും മുസ്തഫാ കമാലിനും ബഹുജന പിന്തുണകിട്ടാൻ പ്രധാന കാരണം. ഇസ്ലാമിന്റെ സമത്വ വിഭാവനയും സഹിഷ്ണുതയും വിട്ട് വീഴ്ച്ചയും ഇസ്ലാമിക നിയമങ്ങളുടെ മൌലികതയും ജനങ്ങളെ ബോധ്യപെടുത്തുന്നതിൽ മുസ്ലിം ഭരണാധികാരികൾ പരാജയപെട്ടതെന്ത്കൊണ്ട് എന്ന് ചർച്ച മാറ്റിവെച്ച് ഹുകൂമത്തെ ഇലാഹി അംഗീകരിക്കാത്തവൻ ഏകദൈവ വിശ്വാസിയല്ലെന്ന് പ്രചരിപ്പിച്ചാൽ കമാലിസ്റ്റുകൾ കൂടുതൽ ശക്തിപ്രാപിക്കുകയെ ഉള്ളൂ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചില സ്ഥലങ്ങളിൽ എൽ.ഡി.എഫിനും ചിലയിടങ്ങളിൽ യു.ഡി.എഫിനും വോട്ട് നൽകിയും ചിലയിടങ്ങളിൽ വോട്ട് നൽകാതെയും നിന്നല്ലൊ, ഇതൊക്കെ മനുഷ്യന്റെ പരമാധികാരം അവസാനിപ്പിച്ച് അല്ലാഹുവിന്റെ പരമാധികാരം സ്ഥാപിക്കനുള്ള നയപരിപാടികളുടെ ഭാഗമാണെന്ന് അംഗീകരിക്കാൻ ഹുക്കൂമത്തെ ഇലാഹി എന്ന അന്ധവിശ്വാസത്തിന്റെ സ്വാധീനത്തിൽ അകപെട്ട്പോയ ആർക്കാണ് കഴിയുക? ഒരു കാലത്ത് അല്ലാഹുവിന്റെ പരമാധികാരം സ്ഥാപികാൻ വേണ്ടി ആർ.എസ്.എസ് നേതാക്കളെ മാലയിട്ട് സ്വീകരിച്ച ജമാഅത്തുകാർ ഇപ്പോൾ തികഞ്ഞ ഫാസിസ്റ്റ് വിരുദ്ധമായത് തന്നെ അവരുടെ നയം മൂല്യാധിഷ്ഠിതമാണെന്നതിന് മതിയായ തെളിവാണല്ലോ! ഇന്നത്തെ കാര്യം പറയേണ്ട..!!

പ്രവാചകൻ വളർത്തിയെടുത്തത് പോലുള്ള സമൂഹം ഇന്നില്ല. ഭരണമില്ലാഞ്ഞിട്ടല്ല മുസ്ലിംങ്ങളിൽ നിന്നും തുർക്കി നഷ്ടപെട്ടത്. ഭരണകർത്താക്കളുടെ തെറ്റുകളായിരുന്നു ജനങ്ങളെ അകറ്റിയത്. വളാരെ ന്യൂനപക്ഷമായി ഇന്ത്യയിലെങ്ങിനെ ഇസ്ലാമിക ഭരണം കൊണ്ട് വരാമെന്ന് പറയാമോ? മുസ്ലിം ഭൂരിപക്ഷമുള്ള സ്ഥലങ്ങളാണ് പാക്കിസ്ഥനും ബംഗ്ളാദേശും. ഒരു പക്ഷെ ഏറ്റവും കൂടുതൽ മൌദൂദി ആശയക്കാരുണ്ടാവേണ്ടിരുന്ന സ്ഥലങ്ങൾ.. എന്ത് കൊണ്ട് അവിടെ ഇത്രയും കാലം പ്രവർത്തിച്ചിട്ടും രാഷ്ട്രീയമായ ഒരു സ്വാധീനവും ഉണ്ടാക്കാൻ ജമാത്തെ ഇസ്ലാമിക്ക് സാധിച്ചില്ല? പ്രവാചകന്റെയും ഖുലഫാഈങ്ങളുടെയും രാഷ്ട്രീയ വീര്യം ലഭിക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് അവർക്കറിയാതെ പോയോ? രാഷ്ട്രീയ വീര്യം എഴുതിപിടിപ്പിക്കാം.. പക്ഷെ പ്രയോഗികമായി നടപ്പാക്കാൻ കഴിയാഞ്ഞിട്ടുണ്ടോ? ഇനി ഇന്ത്യയിലേക്ക് വരിക.. എങ്ങിനെയാണ് ഇന്ത്യയിൽ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുക? അറിയാൻ ആഗ്രഹമുണ്ട്.

ഇസ്ലാമിക രാഷ്ടമെന്ന സ്വപ്നത്തിനായി ജമാഅത്തെ ഇസ്ലാമി ഇന്ത്യയിലെ മറ്റു ഇതര മുസ്ലിം സംഘടനകളിൽ നിന്ന് വ്യത്യസ്തമായി എന്ത് ചെയ്യുന്നു എന്നറിയാൻ താല്പര്യമുണ്ട്.

ഇസ്ലാമിന്റെ അടിസ്ഥാന വിഷയം (ഇസ്ലാമിക രഷ്ട്ര സംസ്ഥാപനം) ഇന്ത്യയിലെന്നല്ല, ലോകത്ത് ഒരു രാജ്യത്തും പ്രഖ്യാപിക്കാൻ പോലും കഴിയാത്തതാണോ? ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് സ്വന്തം ചോരയിൽ പിറന്ന തെമ്മാടിയായ മകന്റെ കമന്റ് ഇന്നും ഇന്ത്യൻ മുസ്ലിംങ്ങൾ അനുഭവിച്ച് കൊണ്ടിരിക്കുന്നു. മുജാഹിദുകൾ പറഞ്ഞു, ശരിയായ തൌഹീദി പ്രബോധനത്തിലൂടെ ജനങ്ങളെ സത്യ പാതയിലേക്ക് മാറ്റി എടുത്താൽ അതിൽ പരം വിജയം എന്തുണ്ട്? എന്നാൽ അനിസ്ലാമിക രാഷ്ടത്ത് ജീവിച്ചാൽ സത്യവിശ്വാസം പൂർണ്ണമാവില്ല എന്ന് പറഞ്ഞ് ആളുകളുടെ അടിസ്ഥാന വിശ്വാസത്തിൽ തന്നെ വസ് വാസുണ്ടാക്കുകയല്ലാതെ എന്ത് ഗുണമാണ് ജമാഅത്ത് നിലപാടുകൾകൊണ്ടുണ്ടായത്? ഇന്ത്യയിൽ പ്രയോഗത്തിൽ വരുത്താൻ കഴിയാത്ത തൌഹീദി വിശ്വാസമാണ് ജമാഅത്തെ ഇസ്ലാമിക്കുള്ളതിനാലാണോ തിയോക്രസി വെടിഞ്ഞ് ‘ഇന്ത്യൻ ഡെമോക്രസിയിലേക്ക്’ മാറിച്ചിന്തിച്ചത്?
ഇന്ത്യയിലെ ഭരണം ഇസ്ലാമാക്കി മാറ്റുക എന്നത് ലക്ഷ്യമായി പ്രഖ്യാപിക്കാത്ത എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളും താഗൂത്തി പൂജയാണെന്ന് പറയുന്നവരുടെ ഇന്നത്തെ സ്ഥിതി ഒന്ന് മനസ്സിലാക്കിയാൽ നന്ന്.

അല്ലാഹുവിന്റെ റസൂലിലും ഖുർആനിലും പരലോകത്തിലും വിശ്വാസം വന്ന ഒരു ജനതയുടെ ഉപരിഘടനയാണ് ഇസ്ലാമിക ഭരണം. തറയും ചുമരും പൂർത്തിയാക്കാനുള്ള സാധ്യത ഉറപ്പുവരുത്താതെ മേല്പുരക്ക് വേണ്ടി ശൂന്യതയിൽ മുഷ്ടി ചുരുട്ടി ഇടിക്കുകയും ഉറപ്പുള്ള തറയെങ്കിലും ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ തേജോവധം ചെയ്ത് അരുക്കാക്കുകയും ചെയ്യുന്ന നിലപാട് ഇസ്ലാമിന് ദോശമേ വരുത്തൂ.

ദീൻ എന്ന പദത്തിനർത്ഥം അല്ലാഹുവിന് പൂർണ്ണമായി കീഴ്പെടൽ എന്നാണ്. മറ്റുള്ളവരെ കീഴ്പെടുത്തൽ എന്നല്ല. ദീൻ അനുസരിച്ചുള്ള ജീവിത രീതി ഓരോരുത്തരും സ്വയം സ്വീകരിക്കുന്നതിന് പ്രേരണയും പ്രചോദനവും നൽകുകയാണ് മതപ്രബോധകരുടെയും മതനേതാക്കളുടെയും ചുമതല. അധികാര ശക്തി ഉപയോഗിച്ച് ജനങ്ങളുടെ മേൽ മതനിയമങ്ങൾ അടിച്ചേല്പിക്കുക എന്നാണ് ദീനിന്റെ സംസ്ഥാപനം എന്നത്കൊണ്ട് ആരെങ്കിലും ഉദ്ദേശിക്കുന്നതെങ്കിൽ അത് അല്ലാഹു വിശ്വാസികളുടെ ജീവിത ലക്ഷ്യമായി പ്രഖ്യാപിച്ചതോ തിരുനബി(സ) ജീവിതലക്ഷ്യമായി സ്വീകരിച്ചതോ ആയ കാര്യമല്ല. അല്ലാഹു പറയുന്നത് നോക്കുക : “ അതിനാൽ നീ ഉദ്ബോധിപ്പിക്കുക, നീ ഒരു ഉദ്ബോധകൻ മാത്രമാകുന്നു. നീ അവരുടെ മേൽ അധികാരം ചെലുത്തേണ്ടവനല്ല” (വി.ഖു 88:21,22)

നൂഹ്, ഇബ്രാഹീം മൂസാ, ഈസാ എന്നീ പ്രവാചകന്മാരോട് കല്പിച്ചത് പോലെ തന്നെ മുഹമ്മദ് നബി(സ)യോട് അനുചരന്മാരോടും ‘ഇഖാമത്തുദ്ദീൻ’ നിർവഹിക്കാൻ അല്ലാഹു അനുശാസിക്കുന്നത് വി.ഖു (42:13) ൽ കാണാം. ഇഖാമത്തുദ്ദീൻ എന്ന വാക്കിനർത്ഥം ഭരണത്തിലൂടെ മതം അടിച്ചേല്പിക്കുക എന്നല്ല, വിശ്വാസത്തിലും അനുഷ്ഠാനങ്ങളിലും ജീവിതരീതിയിലുമുണ്ടാകുന്ന വൈകല്യങ്ങൾ തീർത്ത് മതത്തെ നേരെ ചൊവ്വെ നിലനിർത്തുക എന്നാണ്. കാരണം ഖുർആൻ വാക്യത്തിൽ പേരെടുത്ത് പറഞ്ഞ പൂർവ്വ പ്രവാചകന്മാരാരും ദൈവിക ഭരണകൂടത്തെ സ്ഥാപിച്ചിട്ടില്ല. അവരൊക്കെ നിർവഹിച്ച ഇഖാമത്തുദ്ദീൻ വ്യതിയാനങ്ങളെയും വൈകല്യങ്ങളെയും മാറ്റി യഥാവിധി നിലനിർത്തുക എന്നതായിരുന്നു.

ഇന്ത്യയിൽ മുസ്ലിംങ്ങൾ ന്യൂനപക്ഷവും അമുസ്ലിംങ്ങൾ ഭൂരിപക്ഷവുമാണ്.അരാജകത്വം ഒരു മതത്തിന്റെയും താല്പര്യമല്ല. ഈ സാഹചര്യത്തിൽ എല്ലാവർക്കും ഒരളവോളം സ്വീകാര്യമായ നിയമങ്ങളും അനുപേക്ഷ്യമാണ്. ഒരു മതേതര ഭരണകൂടം രൂപപെടുത്തുന്ന നിയമങ്ങൾ തികച്ചും കുറ്റമറ്റതായിരിക്കുമെന്ന് ഇവിടത്തെ മതവിശ്വാസികളാരും ഉറച്ച് വിശ്വാസിക്കുന്നില്ല. പൊതുനിയമങ്ങൾ തങ്ങളുടെ വിശ്വാസങ്ങൾക്ക് വിരുദ്ധമാകാതിരിക്കണമെന്ന് എല്ലാവർക്കും ആവശ്യപെടാം. ആ ആവശ്യത്തോട് നീതിപുലർത്താൻ ഭരണകൂടങ്ങൾ ചിലപ്പോൾ നിഷ്കർഷ കാണിച്ചെന്ന് വരാം. ന്യൂനപക്ഷങ്ങളുടെയും ദുർബലരുടെയും ആവശ്യങ്ങൾ ചിലപ്പോൾ അവഗണിക്കപെട്ടെന്ന് വരാം. എന്തായാലും പരമമായ നിയമനിർമ്മാണാധികാരം പാർലമെന്റിനും നിയമസഭക്കുമാണെന്ന് മുസ്ലിംങ്ങൾ വിശ്വസിക്കുന്നില്ല.

ഇന്ത്യൻ മുസ്ലിംങ്ങളിൽ ഖുർആനും സുന്നത്തും അംഗീകരിക്കുന്ന ആരും ഇന്ത്യൻ നിയമങ്ങൾക്ക് അപ്രമാദിത്വം കല്പിക്കുന്നില്ല. അല്ലാഹുവിന്റെ നിയമങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങളിൽ സർക്കാർ നിയമങ്ങൾ നിർബന്ധ സാഹചര്യങ്ങളിലല്ലാതെ അംഗീകരിക്കുകയുമില്ല. ഇത് ജമ മുഖപത്രമായ പ്രബോധനം പോലും അംഗീകരിച്ചതാണ്.

ഇതേപോലെ ഇന്ത്യയിലെ മുസ്ലിംങ്ങളാരും മൻ മോഹൻ സിംഹ് അനുവദിക്കുന്നതെന്തും ഹലാലും നിരോധിക്കുന്നതൊക്കെ ഹറാമുമായി വിശ്വസിക്കുന്നില്ല. ആവരാരും നിർമ്മിക്കുന്നത് അലംഘനീയമാണെന്നും കൂറോടും ഭക്തിയോടും കൂടി എക്കാലത്തും മാറ്റമില്ലാതെ അനുസരിക്കപെടണമെന്ന് അമുസ്ലിംങ്ങളെന്നല്ല, മൻമോഹൻജിയുടെ ആരാധകർപോലും വിശ്വസിക്കില്ല. (പ്രബോധനം 32, ലക്കം 3)

ഇന്ത്യയിൽ അമുസ്ലിംങ്ങളിൽ ഭൂരിപക്ഷവും ഭരണകൂടത്തിന് അപ്രമാദിത്വം കല്പിക്കാത്തവരാണ്. അവരിൽ മദ്യം വർജ്യമായി കരുതുന്നവർ ഭരണകൂടത്തിന് വേണ്ടി മദ്യപിക്കാറില്ല. വ്യഭിചാരം പാപമായി കരുതുന്നവർ സർക്കാർ വേശ്യാലയങ്ങൾക്ക് ലൈസൻസ് നൽകിയതിന്റെ പേരിൽ വ്യഭിചരിക്കില്ല.

മുസ്ലിം ഭരണത്തെയും ഇസ്ലാമിക ഭരണത്തെയും സംബന്ധിച്ച് ഏറെ തെറ്റിദ്ധാരണകളും മുൻ വിധികളും വെച്ച് പുലർത്തുന്നവരാണ് അതിക അമുസ്ലിംങ്ങളും. അവർക്കിടയിൽ ഇസ്ലാമിക പ്രബോധനം നടത്തുമ്പോൾ ഭരണനിയമങ്ങൾക്ക് ഊന്നലും മുൻഗണനയും നൽകുന്നത് വിപരീത ഫലമേ ഉണ്ടാക്കൂ. പ്രപഞ്ചനാഥൻ, ഏക ആരാധ്യൻ, കുറ്റമറ്റ മാർഗദർശനത്തിന് ആധികാരികമായി അർഹതയുള്ളവൻ എന്നീ നിലകളിൽ അല്ലാഹുവെ യഥോചിതം പരിചയപെടുത്തി വിശ്വാസം ജനിപ്പിക്കാനുള്ള ശ്രമമാണ് അവരുടെ കാര്യത്തിൽ പ്രസക്തവും പ്രായോഗികവുമായിട്ടുള്ളത്. വിശ്വാസം രൂഢമൂലമായാൽ മുഴുവൻ ജീവിതത്തിലും അല്ലാഹുവിന്റെ നിയമങ്ങൾ അലംഘനീയമായി ഗണിക്കാൻ അവർ തയ്യാറാകും.

128 സംവാദങ്ങള്‍:

  1. മുജാഹിദുകള്‍ക്ക് നിലപാടില്ല എന്ന ഊന്നിപ്പറയുന്ന ലേഖനമാണല്ലോ ഇത്. വീണ്ടും ഒട്ടേറെ ചോദ്യങ്ങള്‍ ഇങ്ങോട്ട് ചോദിച്ചിരിക്കുന്നു. ആദ്യമായി ഈ ആരോപണം ഇവിടെ ഉന്നയിക്കപ്പെടാനുണ്ടായ കാരണം വൈകിവായന തുടങ്ങിയവര്‍ക്കായി ചേര്‍ക്കാം.

    ജമാഅത്തിന്റെ മതേതരത്വം ദേശീയത്വം ജനാധിപത്യം തുടങ്ങിയിവയിലുള്ള നിലപാടുകളെ ശക്തിയുക്തം എതിര്‍ത്തപ്പോള്‍ ഇക്കാര്യത്തില്‍ മുജാഹിദുകള്‍ക്കെന്താണ് പറയാനുള്ളതെന്ന ആകാംക്ഷയായി ലബികുന്നക്കാവിന്. അദ്ദേഹം ചോദിച്ചു:

    ഇനി സലഫികള്‍ക്ക് നിലപാടുണ്ടെങ്കില്‍ അവര് പറയട്ടെ

    ൧) ദേശീയത്ത ത്തോട് സലഫികളുടെ നിലപാട് എന്താണ്??
    ൨) മതേതരത്തത്തോട് സലഫികളുടെ നിലപാട് എന്താണ്??
    ൩) ജനാധിപത്യത്തോട് സലഫികളുടെ നിലപാട് എന്താണ്???
    ൪) രാഷ്ട്രീയത്തോട് സലഫികളുടെ നിലപാട് എന്താണ്???
    സലഫികള്‍ ഖുര്‍.ആനിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തില്‍ ആവും കാര്യങ്ങള്‍ക്ക് മറുപടി പറയുക എന്ന് വിചാരിക്കുന്നു....

    ഇതേ ചോദ്യം നാല് തവണ ആവര്‍ത്തിച്ച് ചോദിച്ച് ഒരു നിലക്കും രക്ഷയില്ലെന്ന് കണ്ടപ്പോഴാണ് ആ മഹത്തായ മറുപടി വന്നത് അത് ഇങ്ങനെ വായിക്കാം.

    maip said..

    >>>> labikunnakkavu said...

    >>നിലപാടില്ലാത്തവര്‍ നിലപാടുള്ളവരെ വിമര്ശി.ക്കന്നത് ശരിയാണോ മൈപ്പേ..<<

    ആരു പറഞ്ഞു നിലപാടില്ലെന്ന്? എഴുതാപുറം വായിക്കല്ലെ. മുജാഹിദുകൾ പ്രസ്ഥാന രൂപീകരണം തൊട്ട് പറയുന്ന വിഷയമാണ്, രാഷ്ട്രീയമെന്നത് ദുനിയവിന്റെ വിഷയത്തിൽ പെട്ടതാണെന്ന്. ഇത് ‘ലബി’ബിനും ജമാഅത്തിന്റെ എല്ലാ നേതാക്കന്മാർ തൊട്ട് സകല കൌമീങ്ങൾക്കും അറിവുള്ളതാണ്. എന്നീട്ടും നിലപാടില്ലെന്ന് !! ഇല്ലാത്തത് അടിച്ചേൽപ്പിക്കണോ? കഴിയുമെങ്കിൽ ജമാഅത്ത് നേതാക്കൾ പറഞ്ഞ വൈരുദ്ധ്യങ്ങളുടെ ഡൊമോക്രസിയെ കുറിച്ച് പറയ്. <<<<

    ReplyDelete
  2. ഇത് ഒരു നിലപാടാണ് എന്നംഗീകിരക്കണമെങ്കില്‍ എനിക്ക് ചില വ്യക്തതകള്‍ വേണ്ടിയിരുന്നു അതുകൊണ്ട് അവിടെ ഞാനിങ്ങനെ ചോദിച്ചു.

    ജനാധിപത്യം, മതേതരത്വം, ദേശീയത്വം, സോഷിലിസം തുടങ്ങിയവയൊക്കെ ദുന്‍യാവുമായി ബന്ധപ്പെട്ട ഓരോരുത്തര്‍ക്കും ഇഷ്ടം പോലെ കണക്കാക്കാന്‍ കഴിയുന്ന ദുന്‍യാകാര്യമാണ് എന്നാണ് താങ്കളും കരുതുന്നതെങ്കില്‍ അഹങ്കാരത്തോടെയോ ഭീഷണിയുടെ സ്വരത്തിലോ ഒന്നുമല്ല. നിങ്ങളും സുഹൃത്തുക്കളും ഇസ്‌ലാമിനെ ഒന്നുകൂടി പഠിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. രാഷ്ട്രീയ ദുന്‍യാവിന്റെ കാര്യമാണ് എന്ന് പറയുമ്പോള്‍ അത് ആഖിറത്തിന്റെ കാര്യമല്ല എന്നാണോ താങ്കളും സുഹൃത്തുക്കളും കരുതുന്നത്. അതല്ല ദീനിന്റെ കാര്യമല്ല അതില്‍ പ്രത്യേകിച്ച് വിശുദ്ധഖുര്‍ആനോ പ്രവാചക ചര്യയോ എന്ത് പറയുന്നു എന്ന നോക്കേണ്ടതില്ല. മത്തിവാങ്ങാന്‍ സ്വര്‍ണകടയില്‍ പോകാത്തതുപോലെ രാഷ്ട്രീയം പോലയുള്ളവ ഖുര്‍ആനില്‍ തെരയേണ്ടതില്ല എന്നാണ് വാദമെങ്കില്‍. വിനീതമായി ഒരു കാര്യം ചോദിച്ചോട്ടെ പ്രവാചകന്‍ മദീനയിലെത്തിയ ഉടനെ ഒരു കൃഷി പോലെ (?) ഭരണം എന്ന ഒരു ദുന്‍യാവിന്റെ കാര്യത്തില്‍ മുഴുകുകയായിരുന്നോ.

    ഇനി ഈ പോസ്റ്റിലുള്ളത് കൂടി ചേര്‍ത്ത് വായിക്കണം പലതും വള്ളിക്കുന്നില്‍ പറഞ്ഞതാണ് എന്നറിയാം അവിടെ പ്രതികരിക്കേണ്ടെന്ന് കരുതി. താങ്കളുടെ നിലപാടുകള്‍ പരിശോധിക്കാം. നിലപാട് എന്നതിനേക്കാള്‍ ജമാഅത്തിന്റെ നിലപാട് വ്യക്തമാക്കാനുള്ള ചില അന്വേഷണങ്ങളാണ് ഇതിലും മുന്തിനില്‍ക്കുന്നത്.

    ReplyDelete
  3. നിലപടുല്ലവനെ അത് വിശദീകരിക്കാനാവൂ, അല്ലാത്തവന്‍ ചോദിച്ചു കൊണ്ടേ ഇരിക്കും. കൊണ്ഗ്രെസ്സ് മുജാഹിതിനു കൊണ്ഗ്രെസ്സ് രാഷ്ട്രീയവും, ലീഗ് മുജാഹിതിനു ലീഗ് രാഷ്ട്രീയവും, കമ്മ്യൂണിസ്റ്റ് മുജാഹിതിനു കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവും അല്ലാത്ത വല്ല രാഷ്ട്രീയവുമുണ്ടോ?

    ReplyDelete
  4. പ്രിയ മൈപ്
    ഈ ബ്ലോഗിന്റെ തലവാക്യം ഞാന്‍ മുഖവിലക്കെടുക്കുന്നു.


    ജമാഅത്തുകാരും മുജാഹിദുകളും തമ്മിലുള്ള പ്രധാന വ്യത്യാസം, ജമാഅത്തെ ഇസ്ലാമി പറയുന്നു, ഇസ്ലാം രാഷ്ട്രീയമാണ്, ഭരണമാണ് എന്നതും മുജാഹിദ് പറയുന്നത് മുകളിൽ സൂചിപ്പിച്ചത് പോലെ ഇസ്ലാം എന്നാൽ രാഷ്ട്രീയമോ ഭരണമോ അല്ല എന്നാൽ ഇസ്ലാമിൽ രാഷ്ട്രീയ ഭരണ നിയമങ്ങളുണ്ട് എന്നതുമാണ്.


    ഇസ്ലാമിന്‍, ജമാ അത്തെ ഇസ്ലാമിയുടെ പേരില്‍ കെട്ടിയേല്പിക്കാന്‍ ശ്രമിക്കുന്ന നിര്‍വ്വചനവും ഇസ്ലാഹികളുടെതായി അവതരിപ്പിച്ച നിര്‍വ്വചനവും ചേരും എന്ന് ഞാന്‍ കരുതുന്നില്ല. ഒരു കാര്യം എനിക്കുറപ്പാണ് ഇസ്ലാമെന്നാല്‍ അത് രാക്ഷ്ട്രീയവും ഭരണവും സ്ഥാപിക്കലാണെന്ന വാതം ജമാ അത്തിനില്ല. ഈ ലോകത്ത് അല്ലാഹുവിനെ മാത്രം വണങ്ങി/അനുസരിച്ച് ജീവിക്കുന്ന ആ ജീവിത പദ്ധതിയുടെ പേരാണ് ഇസ്ലാം എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. അത് ആരാധാന കാര്യങ്ങളിലാലും, രാക്ഷ്ട്രീയ കാര്യമായാലും, സാമ്പത്തിക കാര്യമായാലും, കുടുംബത്തെ ആഹരിപ്പിക്കുന്നതായാലും, ജോലിയായാലും, കൃഷി ആയാലും എല്ലാം അല്ലാഹുവിന്റെ വിധിവിലക്കുകള്‍ അനുസരിച്ച് മാത്രമായിരിക്കണം എന്നതാണ്. അത്തരം ജീവിത പദ്ധതിക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്നത് ഏതൊരു മുസ്ലീമിന്റെയും ബാധ്യതയാണ്. ഓരോ നമസ്കാരത്തിലും നാം പ്രതിജ്ഞ ചെയ്യുന്നത് ‘എന്റെ ആരാധനയും ,എന്റെ ജീവിതവും എന്റെ മരണവും അല്ലാഹുവിന് മാത്രമുള്ളതാകുന്നു‘ എന്നാണ്. ഇതില്‍ എവിടെയാണ് ഒരു വേര്‍തിരിവിന് സാധ്യതയുള്ളത്?

    സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നവരുടെ കൂട്ടത്തില്‍ ഏറ്റവും ആദ്യം ഉണ്ടായിരിക്കും എന്ന് സൂചിപിക്കപെട്ടവരുടെ കൂട്ടത്തില്‍ നീതിമാനായ ഭരണാധികാരിയുമുണ്ട്. ഇത് ദുനിയാ കാര്യമാണെങ്കില്‍ പിന്നെയെന്തിന് തികച്ചും രാഷ്ട്രീയക്കാരനായ ഒരാള്‍ക്കാണ് സ്വര്‍ഗ്ഗത്തില്‍ ആദ്യം സ്ഥാനം എന്ന് പറഞ്ഞത്? അതും അദ്ദേഹം നമസ്കരിച്ചതിന്റെയോ നോമ്പു നോറ്റതിന്റെയോ പേരില്ല. തികച്ചും രാഷ്ട്രീയമായ കാര്യത്തിന്റെ പേരില്‍. നരകത്തിന്റെ കാര്യത്തിലും ഇത് തന്നെയാണ് സ്ഥിതി.

    ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ലക്ഷ്യം രാക്ഷ്ട്രീയം സ്ഥാപിക്കലോ ഭരണം സ്ഥാപിക്കലോ അല്ല. യാഥാര്‍ത്ഥ ദീന്‍ സ്ഥാപിച്ച് അതിനെ നിലനിര്‍ത്തലാണ്; ദിനില്‍ എന്തൊക്കെയുണ്ടോ അത് അതിന്റെ തനതായ രൂപത്തില്‍ പ്രബോധനം ചെയ്യലാണ്. മറച്ച് വെക്കേണ്ടതായ ഒന്നും അതിലുണ്ടെന്ന് പ്രസ്ഥാനം മനസ്സിലാക്കുന്നുമില്ല.

    ReplyDelete
  5. കമന്റ് ചെയ്യുന്ന ആളുകളുടെ പേര് വായിക്കാന്‍ പറ്റുന്നില്ലല്ലോ . ഫോണ്ട് കളര്‍ വെള്ള തന്നെ ആയതിനാലാണെന്ന് തോന്നുന്നു .

    ReplyDelete
  6. ലത്തീഫ്, ചിന്തകൻ മറ്റു സുഹൃത്തുക്കളെ, ഓഫീസിലെ ഒഴിവ് സമയങ്ങളിലാണ് ഞാനിതെഴുതുന്നത്. ഒഴിവ് കിട്ടുന്നതിനനുസരിച്ച് മറുപടി എഴുതുന്നതാണ്.

    ചിലതിവിടെ കുറിക്കട്ടെ..,

    ലത്തീഫ് : > മുജാഹിദുകള്ക്ക്പ നിലപാടില്ല എന്ന ഊന്നിപ്പറയുന്ന ലേഖനമാണല്ലോ ഇത്.

    മുകളിൽ കൊടുത്തതിനർത്ഥം നിലപാടില്ല എന്നാണോ? ഭൂതകണ്ണാടി മാറ്റിവെക്കുക.

    ---------------

    ലത്തീഫ് : > രാഷ്ട്രീയമെന്നത് ദുനിയവിന്റെ വിഷയത്തിൽ പെട്ടതാണെന്ന്.

    താങ്കൾക്ക് ഞാനിവിടെ എഴുതിയത് മുഴുവനായി മനസ്സിരുത്തിവായിക്കാൻ പോലും കഴിഞ്ഞില്ല. വസ്തുത മനസ്സിലാക്കുന്നതിന് പകരം വിമർശിക്കാൻ പറ്റിയ പോയിന്റുകൾക്ക് പരതുകയായിരുന്നു എന്ന് വേണം കരുതാൻ. ദുനിയാവിന്റെ വിഷയം പറയാൻ വള്ളിക്കുന്നിലെ ബ്ളോഗിലെ വാചകങ്ങൾ വേണോ? ഈ പോസ്റ്റിൽ തന്നെ എഴുതിയിട്ടുണ്ട്. രാഷ്ട്രീയം എന്നത് കച്ചവടം പോലെ എന്ന്. കച്ചവടത്തിൽ നിയമ നിർദ്ദേശങ്ങളില്ല, തോന്നിയത് പോലെ ചെയ്യാം എന്ന് ജമാഅത്തുകാർ വിശ്വാസിക്കുന്നുണ്ടോ? സംശയിക്കണം. (കാരണമുണ്ട്. ഓർകിഡ് ബിസിനസിൽ ജമാഅത്ത് അനുയായികളും നേതാക്കന്മാരും ഒരുപോലെ ലാഭ വിഹിതത്തിന് പകരം നിശ്ചിത സംഖ്യ (പലിശ) വിഴുങ്ങുകയായിരുന്നു.) ദുനിയാവിന്റെ വിഷയങ്ങളിൽ ഉള്ളത് പോലെ, കച്ചവടത്തിലുള്ളത് പോലെ രാഷ്ട്രീയത്തിലായാലും മറ്റു ഭൌതിക രംഗത്തുള്ള എത് മേഖലയിലായാലും നിയമ നിർദ്ദേശങ്ങളുണ്ട്. അത് ഈ പോസ്റ്റിൽ വിവരിച്ചതുമാണ്.

    രാഷ്ട്രീയ നിലപാട് വിവരിക്കാൻ പറ്റാത്തത് കൊണ്ടല്ല ‘ലബി’ക്ക് ‘വള്ളിക്കുന്നിൽ‘ ഉടനെ മറുപടി കൊടുക്കാതിരുന്നത് മറിച്ച് അവിടെ അദ്ദേഹത്തിന്റെ ലക്ഷ്യം മറ്റു ജമാഅത്ത് പ്രവർത്തകരെ പോലെ തന്നെ യഥാർത്ഥ വിഷയത്തിൽ നിന്നും ഒളിച്ചോടാൻ ഇത്തരം ചോദ്യങ്ങളെറിയൽ സാധാരണയാണ്. അതിനാൽ ഒറ്റവാക്കിൽ അപ്പോൾ ഉത്തരം നൽകിയതും. എന്നീട്ടും അവിടെ തുടക്കം മുതൽ ഉയർന്ന ജമാഅത്തിന്റെ രാഷ്ട്രീയ നിലപാടുകളിലുള്ള വൈരുദ്ധ്യങ്ങൾക്കുത്തരം പറയാൻ ഒരു കുട്ടിക്കും കഴിഞ്ഞില്ല.

    മുജാഹിദുകളുടെ രാഷ്ട്രീയ നിലപാട് ക്രിസ്റ്റൽ ക്ളിയറാണ് എന്നീട്ടും ഇപ്പോഴും നിലപാടില്ലാത്തവരെന്ന് ആക്ഷേപിക്കുന്ന ജമാഅത്ത് പ്രവർത്തകർ ആ വിഷയത്തിൽ അവർക്ക് ശരിക്കും എന്താണ് ശരിയായ നിലപാടെന്ന് വ്യക്തമാക്കാൻ കഴിയുന്നില്ല.

    ആർക്കാണ് ശരിയായ വൈരുദ്ധ്യങ്ങളില്ലാത്ത നിലപാടുള്ളത് എന്ന് ലത്തീഫും മറ്റു ജമാഅത്ത് സുഹൃത്തുക്കളും മനസ്സിലാക്കുക. എന്താണ് ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ നിലപാടുകളിലുള്ള വൈരുദ്ധ്യം എന്നതിവിടെ വായിക്കാം.

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. ചിന്തകൻ പറഞ്ഞു :> ഇസ്ലാമിന്‍, ജമാഅത്തെ ഇസ്ലാമിയുടെ പേരില്‍ കെട്ടിയേല്പിക്കാന്‍ ശ്രമിക്കുന്ന നിര്വ്വൽചനവും ഇസ്ലാഹികളുടെതായി അവതരിപ്പിച്ച നിര്വ്വയചനവും ചേരും എന്ന് ഞാന്‍ കരുതുന്നില്ല. <

    രാഷ്ട്രീയ വിഷയം ‘വാക്കിൽ‘ ചേരില്ല എന്നാൽ പ്രവർത്തിയിൽ ഇന്നത്തെ ജമാഅത്തെ ഇസ്ലാമിയും മറ്റു ഇതര മുസ്ലിം സംഘടനകളും തമ്മിലെന്താണ് വ്യത്യാസമെന്ന് പറയാമോ?
    ഇനി താഗൂത്ത് ജമാഅത്തെ ഇസ്ലാമി മുമ്പ് പറഞ്ഞത് പോലെയാണെങ്കിൽ ആർക്കാണ് തെറ്റ് കൂടുതൽ ലഭിക്കുക? ഉദാഹരണം : ശവം ഹറാമല്ല എന്ന് പറഞ്ഞ് തിന്നുന്നവരെക്കാൾ കൂടുതൽ തെറ്റാണ് ശവം തിന്നൽ ഹറാമാണെന്ന് വാദിക്കുകയും ആ ശവം തിന്നുകയും ചെയ്യുക എന്നത്.

    -----------

    ചിന്തകൻ പറഞ്ഞു :> ഒരു കാര്യം എനിക്കുറപ്പാണ് ഇസ്ലാമെന്നാല്‍ അത് രാക്ഷ്ട്രീയവും ഭരണവും സ്ഥാപിക്കലാണെന്ന വാതം ജമാ അത്തിനില്ല.<

    താങ്കൾക്കുറപ്പാണെന്ന് പറഞ്ഞത് ജമാഅത്തിന്റെ ഉറപ്പല്ല എന്ന് വിശ്വസിക്കട്ടെ.

    -----------

    ചിന്തകൻ പറഞ്ഞു :> ഈ ലോകത്ത് അല്ലാഹുവിനെ മാത്രം വണങ്ങി/അനുസരിച്ച് ജീവിക്കുന്ന ആ ജീവിത പദ്ധതിയുടെ പേരാണ് ഇസ്ലാം എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. അത് ആരാധാന കാര്യങ്ങളിലാലും, രാക്ഷ്ട്രീയ കാര്യമായാലും, സാമ്പത്തിക കാര്യമായാലും, കുടുംബത്തെ ആഹരിപ്പിക്കുന്നതായാലും, ജോലിയായാലും, കൃഷി ആയാലും എല്ലാം അല്ലാഹുവിന്റെ വിധിവിലക്കുകള്‍ അനുസരിച്ച് മാത്രമായിരിക്കണം എന്നതാണ്. <

    അതെ, ഏത് രംഗത്തും അല്ലാഹു നിയമ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെങ്കിൽ അതിനനുസരിച്ച് ജീവിക്കുക എന്നത് മുസ്ലിമിന്റെ ബാധ്യതയാണ്. അത് കച്ചവടമായാലും കൃഷിയായാലും രാഷ്ട്രീയമായാലും. ആർക്കാ എതിരഭിപ്രായം?

    ------------------------

    ചിന്തകൻ പറഞ്ഞു :> സ്വര്ഗ്ഗ ത്തില്‍ പ്രവേശിക്കുന്നവരുടെ കൂട്ടത്തില്‍ ഏറ്റവും ആദ്യം ഉണ്ടായിരിക്കും എന്ന് സൂചിപിക്കപെട്ടവരുടെ കൂട്ടത്തില്‍ നീതിമാനായ ഭരണാധികാരിയുമുണ്ട്. <

    ദുനിയാവിന്റെ കാര്യത്തിൽ നീതിയും ന്യായവുമില്ല എന്ന് ആർക്കാണ് വാദം സുഹൃത്തെ? ഈ ദുനിയാവിൽ ഏതൊരാളെ പോലെ നീതിയും ന്യായവും നടപ്പാക്കിയവനും അക്രമം പ്രവർത്തിച്ചവനുമെല്ലാം അവരുടെ പ്രവർത്തങ്ങൾക്കനുസരിച്ചുള്ള പ്രതിഫ്ലമുണ്ട്.

    -----------

    ചിന്തകൻ പറഞ്ഞു :> ഇത് ദുനിയാ കാര്യമാണെങ്കില്‍ പിന്നെയെന്തിന് തികച്ചും രാഷ്ട്രീയക്കാരനായ ഒരാള്ക്കാ ണ് സ്വര്ഗ്ഗ ത്തില്‍ ആദ്യം സ്ഥാനം എന്ന് പറഞ്ഞത്? <

    ഇസ്ലാമിക നിയമമനുസരിച്ചുള്ള രാഷ്ട്രത്തിൽ അധികാരങ്ങളിൽ നിന്നുകൊണ്ട് നീതി നടപ്പാക്കിയവനും ഇസ്ലാമിക മല്ലാത്ത രാഷ്ട്രത്ത് അധികാരങ്ങളിൽ നിന്നുകൊണ്ട് നീതി നടപ്പാക്കിയവനും ഇതിൽ പെട്ടു.

    ---------------

    ചിന്തകൻ പറഞ്ഞു :> ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ലക്ഷ്യം രാക്ഷ്ട്രീയം സ്ഥാപിക്കലോ ഭരണം സ്ഥാപിക്കലോ അല്ല. യാഥാര്ത്ഥസ ദീന്‍ സ്ഥാപിച്ച് അതിനെ നിലനിര്ത്തഥലാണ്; ദിനില്‍ എന്തൊക്കെയുണ്ടോ അത് അതിന്റെ തനതായ രൂപത്തില്‍ പ്രബോധനം ചെയ്യലാണ്. <

    ഇതാണ് ശരിയായ നിലപാട്  :)

    ReplyDelete
  9. ഇവിടെ സംവദിക്കാനെതുന്ന ജമാഅത്തെ ഇസ്ലാമിക്കാരും അല്ലാത്തവരുമായ നല്ല വായനക്കാരുടെ ശ്രദ്ധക്ക് :

    സംവാദവും , സംഭാഷണവും , സ്റ്റഡി ക്ളാസ്സും ഒക്കെ തമ്മില്‍ ചില വ്യത്യാസങ്ങളുണ്ട് .

    രാത്രി മുഴുവന്‍ കിടന്നുറങ്ങി രാവിലെ ഓടി വന്നു എന്തെങ്കിലും കുറിചിട്ടിട്ടു പിറ്റേന്നും ഇത് തന്നെ ആവര്തിക്കുന്നതിന്റെ പേരല്ല സംവാദമെന്നു ആദ്യം മനസ്സിലാക്കുക .

    എതിരില്‍ സംവദിക്കുന്നവരുടെ ആശയാദര്‍ശങ്ങള്‍ സ്വന്തം നിലയില്‍ പഠിച്ചു മനസ്സിലാക്കി സ്വന്തം മനസ്സാക്ഷിയോട് സംവദിച്ചു ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി സംവടിക്കുന്നവനാണ് യഥാര്‍ത്ഥ സംവാടകാന്‍ എന്നാണു ഞങ്ങളുടെ നിലപാട്‌ .

    അതിനു തുനിയാതെ നിങ്ങള്ക്ക് നിലപാടില്ല എന്ന് നൂറ്റൊന്നു ആവര്‍ത്തിക്കുന്ന പരിപാടി ഒളിച്ചോട്ടം എന്നാ വകുപ്പില്‍ ഉള്‍പ്പെടുത്താം .

    ഇവിടെ ഇസ്ലാഹി പ്രസ്ഥാനത്തിന് നിലപാടില്ല എന്ന് ആദ്യം പറഞ്ഞ ലതീഫ്‌ മാസ്റെര്‍ പിന്നീട് ഇസ്ലാഹി പ്രസ്ഥാനത്തിന്റെ നിലപാടുകള്‍ ഇതൊക്കെയാണ് എന്ന് പിന്നീട് ഇവിടെ എഴുതുകയുണ്ടായി .അത്രയും പുരോഗതി ഉണ്ടായല്ലോ ... അല്ഹമ്ദുലില്ലാഹ് . ഇത്രയും ചോദിക്കാന്‍ അദ്ദേഹം ഇത്രയും വൈകിയത് അറിയാന്‍ പാടില്ലാഞ്ഞിട്ടല്ല മറിച്ചു ,സാദാ ജമാഅത് നേതാക്കള്‍ കാണിക്കുന്ന പണ്ഡിത നാട്യം . അത് തന്നെ കാര്യം . അത് കൊണ്ടാണ് ഇങ്ങനെ അദ്ദേഹം പറഞ്ഞത്
    :
    >>>പ്രിയ നൗഷാദ്,

    നിങ്ങളുമായി സംവദിക്കുക എന്നത് സമയം കളയുന്ന പണിയാണ് എന്നറിയാം. എങ്കിലും കളയാന്‍ അല്‍പ സമയമുള്ളതിനാലും.<<<

    ഞാന്‍ പറഞ്ഞ മറുപടി :
    >>>>ബുദ്ധിമുട്ടണമെന്നില്ല , സംവാദം ആശയക്കരുത്തുള്ളവര്‍ക്കും സ്വന്തത്തോട് തന്നെ സംവദിച്ചു പറയുന്നത് സത്യമാണെന്ന ആത്മ വിശ്വാസം ഉള്ളവര്‍ക്കും പറഞ്ഞിട്ടുള്ളതാണ് .

    താങ്കള്‍ക്കു അതില്ല . വിട , സമയക്കുറവുണ്ട് ... അസ്സലാമു അലൈകും വ രഹ്മതുല്ലാഹ് .<<<

    എന്നാല്‍ ഒപ്പം വന്ന രണ്ടു വിഡി വേഷക്കാര്‍ ഇപ്പോഴും മുന്‍പ് സൂചിപ്പിച്ച പോലെ സംവാദത്തിനും അപ്പുറം വിഷയം മാറ്റുക എന്ന ജോലിക്ക് ശ്രമിച്ചു കൊണ്ടിരിക്കുന്നു.

    ReplyDelete
  10. മതവിശ്വാസിയല്ലാത്ത ദൈവവിശ്വാസിമാത്രമായ എനിക്കു പറയാനുള്ളത്….
    നന്മകൊണ്ട് തിന്മ തടയാൻ കൽപ്പിക്കപ്പെട്ട ഉത്തമസമൂഹമേ! എന്നാണീ വാക്പയറ്റിനൊരവസാനം?മുഹമ്മദിന്റെയും ഖലീഫമാരുടെയും കാലത്തില്ലാത്ത മദ്ഹബുകളാൽ ചിന്നിച്ചിതറി ദുർബ്ബലരായ നിങ്ങൾ, മുഹമ്മദും ഖലീഫമാരും കൂട്ടരും പോരാടി നേടിയ; ദൈവകല്പിത സർവ്വജനാവകാശസംരക്ഷണ മാനവീകവിമോചന ഐക്യശക്തി തകർക്കുന്ന; ദുഷ്ഠമുതലാളിത്തസഹായക അഭിപ്രായഭിന്നതകളിൽ കെട്ടിമറിയുന്നത് മനുഷ്യവംശത്തോട് ചെയ്യുന്ന മഹാപാതകമാണ്.ദൈവകല്പിത ഐക്യ ആഹ്വാനത്തോടുള്ള, അഭിപ്രായഭിന്നതാവിഘടനമെന്ന; കൊടും ദൈവധിക്കാരമാണ്.സൽകർമനിഷ്ഠ മനസ്സുകളെ ഭിന്നിപ്പിക്കുകയെന്ന മഹാപാപമാണ്.

    ദുഷ്ട്ടമുതലാളിത്തക്കുത്തകച്ചെകുത്താന്മാരുടെ ചൂഷണം തകർത്ത്, സർവ്വജനാവകാശസമ്പത്തിന്റെ; സംതുലിതമായ വിഭവവിതരണസമ്പ്രദായത്തിലൂടെ ദാരിദ്ര്യംതുടച്ചുനീക്കിയ; നിഷ്പക്ഷവും,സത്യസന്ധവുമായ സമനീതിയും, സമത്ത്വ സാഹോദര്യവും കൊണ്ട്; സ്വയംസമ്പന്നമായ അച്ചടക്കമുള്ള ഒരു സമൂഹത്തിന്റെ ഒരുമയിലും സുരക്ഷിതത്വത്തിലും സമാധാനത്തിലും ആക്ര് ഷ്ഠരായി; ഒരോരോ ഗ്രാമങ്ങൾ അലിഞ്ഞുചേർന്നു വളർന്ന; ഇസ്ലാമികസമൂഹം വളരെ കുറഞ്ഞ കാലംകൊണ്ട്; ലോകത്തിൽ തന്നെ ഏറ്റവും വലിയ ഭൂഭാഗത്തിന്റെ കൈകാര്യകർത്താക്കളായ ചരിത്ര യദാർത്ഥ്യം തിരിച്ചറിയാൻ ശ്രമിക്കുക. മുഹമ്മദ് പഠിപ്പിച്ച ഈ ദൈവിവികത തികച്ചും മാനവികവിജയ പ്രത്യയശാസ്ത്രം തന്നെയാണ്. ദുഷ്ട്ടമുതലാളിത്ത നിർമ്മിത വാസ്തവ വിരുദ്ധ അഭിപ്രായഭിന്നതകൾ കൊണ്ടതിനെ തകർക്കാൻ ശ്രമിക്കരുത്.
    ഹൈന്ദവക്രൈസ്തവ ഇസ്ലാം അടക്കം ഞാൻ കണ്ട ദൈവീക വേദങ്ങളുടെയെല്ലാം സത്ത ഒന്നുമാത്രമാണെന്ന തിരിച്ചറിവാണിതെഴുതാൻ എന്നെ പ്രേരിപ്പിക്കുന്നത്.

    ReplyDelete
  11. 'വിഡ്ഢിവേഷക്കാരന്‍' എന്ന പദവി സ്വീകരിക്കാതെ നിര്‍വാഹമില്ലല്ലോ. പരസ്പരം തെറിപ്രയോഗങ്ങള്‍ നടത്താതെ (സംശയം ഉള്ളവര്‍ യൂട്യൂബില്‍ 'മുജാഹിദ്-സുന്നി ഖണ്ഡനം' അല്ലെങ്കില്‍ തെറിപ്രസംഗം എന്ന് ഫൈന്റ് ചെയ്യുക) സംവദിക്കാന്‍ അറിയാത്തവരുടെ പ്രതിനിധി ആണല്ലോ സഹോദരനും.

    ഈ ലേഖനത്തില്‍ നിന്നും ഒരു സാധാരണക്കാരന് മനസ്സിലാക്കാവുന്ന ഇസ്ലാഹി നിലപാടുകള്‍ ഞാന്‍ പറയാം. (ബ്രാക്കറ്റില്‍ എന്റെ ചില സംശയങ്ങളും ചേര്‍ക്കുന്നു. ബന്ധപ്പെട്ടവര്‍ അതില്‍ വ്യക്തത വരുത്തുമല്ലോ)

    1 . ഇസ്ലാമില്‍ രാഷ്ട്രീയമുണ്ട്. എന്നാല്‍ ഇസ്ലാം എന്നാല്‍ രാഷ്ട്രീയം അല്ല. വ്യക്തമായ ഒരു ഭരണ നിയമ വ്യവസ്ഥയും ഇസ്ലാമിലുണ്ട്. ഭരണത്തില്‍ എന്ത് പരിഷ്കാരം കൊണ്ടുവരുന്നുണ്ടെങ്കിലും അത് ഇസ്ലാമിക വിരുദ്ധമാവരുത്. നിയമ നിര്‍മാണത്തിനുള്ള പരമാധികാരി അല്ലാഹു ആണ്.

    (@ ലത്തീഫ്/ചിന്തകന്‍: ജമാഅത്തിനു ഇസ്ലാം എന്നാല്‍ രാഷ്ട്രീയമാണ് എന്ന നിലപാട് ഉണ്ടോ? മറ്റു കാര്യങ്ങളില്‍ മുജാഹിദ് നിലപാടുകളോടുള്ള പ്രതികരണം എന്താണ്?)

    2 . ആരോഗ്യത്തിന്റെ പ്രശ്നം, ശുദ്ധജല ഭക്ഷ്യവിതരണം, ഗതാഗത സംവിധാനങ്ങള്‍ എന്നിവ ഏതേത് രീതിയിൽ നടപ്പിലാക്കണമെന്ന് മാർഗരേഖയില്ല. എങ്കിലും ഇവയൊക്കെയും തികച്ചും ധാര്മികമായിരിക്കണം. അതിനു പ്രവാചക മാതൃക ഉണ്ട്.

    (@ മൈപ് / നൌഷാദ്: ഇവ ധാര്മികമാക്കാന്‍ ഇവയൊക്കെയും പരിഷ്കരണ പ്രവര്‍ത്തനങ്ങളോടൊപ്പം ഇസ്ലാമിക സംഘടനകളുടെ അജണ്ടയില്‍ ചേര്‍ക്കുന്നത് ഇസ്ലാമിക പ്രവര്‍ത്തനം തന്നെയല്ലേ?)

    3 . ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ഇസ്ലാമിക നിയമങ്ങള്‍ നടപ്പിലാവുന്ന ഒരു സ്ഥിതി അടുത്ത കാലത്തൊന്നും നടക്കാന്‍ പോകുന്നില്ല. അതുകൊണ്ട് ഇസ്ലാമിന്റെ രാഷ്ട്രീയത്തെ കുറിച്ച് ഇപ്പോള്‍ മൗനം പാലിക്കുകയാണ് വേണ്ടത്. അതുകൊണ്ട് ദൈവത്തിലുള്ള പൂര്‍ണവിശ്വാസം എന്ന 'തറയും ചുമരും' ഉണ്ടായ ശേഷം മാത്രമേ ഭരണം എന്ന 'മേല്പ്പുരയ്ക്ക്' വേണ്ടി മുഷ്ടി ചുരുട്ടാവൂ.

    (@ മൈപ് / നൌഷാദ്: തറയും ചുമരും ആകുന്ന പൂര്‍ണ ഇസ്ലാം അടുത്ത കാലത്ത് സാധ്യമാകും എന്ന് ഉറപ്പാണോ? ഇല്ലെങ്കില്‍ അതിനു വേണ്ടി പണിയെടുക്കേണ്ടതുണ്ടോ? ഇനി ഭൂരിപക്ഷം ഇസ്ലാമിക ഭരണത്തിനു അനുകൂലമാണെങ്കില്‍ നടപ്പിലാക്കാവുന്ന ഒരു സാമൂഹിക ക്രമം തങ്ങളുടെ കയ്യിലുണ്ട് എന്ന് ഇപ്പോള്‍ സമൂഹത്തോട് പറഞ്ഞാലുള്ള കുഴപ്പം എന്താണ്? ഉദാ: കമ്മ്യൂണിസ്റ്റ്കാരുടെ ഇന്ത്യയിലെ പ്രവര്‍ത്തനം)

    ReplyDelete
  12. പ്രിയ മൈപ്

    ഇസ്ലാം=രാഷ്ട്രീയമാണെന്ന് ഇസ്ലാമിക പ്രസ്ഥാനം വാദിക്കുന്നു, ഭരണം സ്ഥാപിക്കലാണ് ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ഏകലക്ഷ്യം, എന്നൊക്കെ നിങ്ങള്‍ സലഫീ സുഹൃത്തുക്കള്‍

    വാദിക്കുന്നതിന് ജമാഅത്ത് എങ്ങിനെ കുറ്റക്കാരാവും? ജമാഅത്ത് വാദിക്കാത്ത കാര്യങ്ങള്‍ നിങ്ങള്‍ ജമാ അത്തിന്റെ പേരില്‍ ആരോപിക്കുന്നു. എന്നിട്ട് നിങ്ങള്‍ അതിന് മറുപടി പറയുന്നു.

    ഇസ്ലാമിക പ്രസ്ഥാനം മനസ്സിലാക്കുന്നത് ഇസ്ലാം സമഗ്രവും സമ്പൂര്‍ണവും ആണെന്നാണ്. അതില്‍ സാമ്പത്തികവും സാമൂഹ്യവും രാഷ്ട്രീയവും ജീവകാരുണ്യവും എന്ന് തുടങ്ങി മനുഷ്യ ജീവിതത്തിന് ആവശ്യമായ സകലമായ നിയമങ്ങളുമുണ്ടെന്ന്. ‘ദീന്‍’ എന്ന പദത്തിന് മലയാളത്തിലെ ‘മതം’ എന്ന് മാത്രമാണ് അര്‍ത്ഥമെന്ന് എന്ന് ഇസ്ലാമിക പ്രസ്ഥാനം മനസ്സിലാക്കുന്നില്ല. ഇസ്ലാമിക പ്രസ്ഥാനം മനസ്സിലാക്കുന്ന ദീനില്‍ ജീവിതത്തിന് ആവശ്യമായ എല്ലാമുണ്ട്. അതിനാല്‍ ജമാ അത്തിനെ സംബന്ധിച്ചേടൊത്തോളം രാഷ്ട്രീയത്തിന് മാത്രമായി മറ്റൊരു പ്ലാറ്റ്ഫോം ആവശ്യമില്ല. അത് കൊണ്ട് തന്നെ മതത്തില്‍ മുജാഹിദും, രാഷ്ട്രീയത്തില്‍ കമ്യൂണിസ്റ്റ്/ലീഗ്/കോണ്‍ഗ്രസ്/ബിജെപി എന്ന ഒരു കണ്‍ഫ്യൂഷനും ഇസ്ലാമിക പ്രസ്ഥാനത്തിനില്ല. സലഫികളെ സംബന്ധിച്ചേടൊത്തോളം രാഷ്ട്രീയത്തിലും, മതേതരത്വം - ജനാധിപത്യം- ദേശീയത എന്നീ വിഷയങ്ങളില്‍ പൊതുവായ ഒരു നിലപാട് സ്വീകരിക്കാന്‍ കഴിയാത്തതും അത് കൊണ്ടാണ്. സ്വീകരിച്ചാല്‍ അന്ന് മുതല്‍ പിന്നെ സലഫികളും ഇസ്ലാമിക പ്രസ്ഥാനവും തമ്മില്‍ പിന്നെ കാര്യമായ വിത്യാസവുമുണ്ടായിരിക്കുകയില്ല. സലഫികളിലുള്ള

    ലീഗ്-കോണ്‍ഗ്രസ്-മാര്‍കിസ്റ്റുകാരെയെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു നിലപാട് ഇക്കാര്യത്തില്‍ അവര്‍ക്ക് സ്വീകരിക്കാന്‍ കഴിയുക എന്നത് വളരെ പ്രയാസകരവുമാണ്.

    അത് കൊണ്ട്, ഈ നിലപാടില്ലായ്മ മറക്കാനാണ്, പലപ്പോഴും ഈ സുഹൃത്തുക്കള്‍ ഇസ്ലാമിക പ്രസ്ഥാനത്തിനും മൌദൂതിക്കും എതിരെ വാളെടുക്കുന്നത്. അതിനായി അവര്‍ ഇസ്ലാമിന്റെ

    കടുത്ത എതിരാളികളെ പോലും പങ്കാളികളാക്കുന്നു. ഇസ്ലാമിക പ്രസ്ഥാനത്തെ അവഹേളിക്കാന്‍ വേണ്ടി ‘മത രാഷ്ട്രവാദം’ എന്ന പുസ്തകം രചി‍ക്കാന്‍, ഇസ്ലാ‍മിനെയും പ്രവാചകനെയും അതി നീചമായ രീതിയില്‍ അവഹേളിച്ചു കൊണ്ടിരിക്കുന്ന ഇ.എ ജബ്ബാര്‍ , മതേതര തീവ്രവാദികളായ ഹമീദ് ചേന്ദമംഗലൂര്‍,കാരശ്ശേരി, എന്നിങ്ങനെയുള്ള സകലരെയും അവര്‍ പങ്കാളികളായി സ്വീകരിച്ചിരിക്കുന്നു.
    cntnd.....

    ReplyDelete
  13. [[മൈപ് said...

    labikunnakkavu said...

    >>നിലപാടില്ലാത്തവര്‍ നിലപാടുള്ളവരെ വിമര്ശി.ക്കന്നത് ശരിയാണോ മൈപ്പേ..<<

    ആരു പറഞ്ഞു നിലപാടില്ലെന്ന്? എഴുതാപുറം വായിക്കല്ലെ. മുജാഹിദുകൾ പ്രസ്ഥാന രൂപീകരണം തൊട്ട് പറയുന്ന വിഷയമാണ്, രാഷ്ട്രീയമെന്നത് ദുനിയവിന്റെ വിഷയത്തിൽ

    പെട്ടതാണെന്ന്. ഇത് ‘ലബി’ബിനും ജമാഅത്തിന്റെ എല്ലാ നേതാക്കന്മാർ തൊട്ട് സകല കൌമീങ്ങൾക്കും അറിവുള്ളതാണ്. എന്നീട്ടും നിലപാടില്ലെന്ന് !! ഇല്ലാത്തത് അടിച്ചേൽപ്പിക്കണോ?

    കഴിയുമെങ്കിൽ ജമാഅത്ത് നേതാക്കൾ പറഞ്ഞ വൈരുദ്ധ്യങ്ങളുടെ ഡൊമോക്രസിയെ കുറിച്ച് പറയ്.]]


    മതേതരത്വം,ജനാധിപത്യം,ദേശിയത, രാഷ്ട്രീയം എന്നിവയോട് സലഫികളുടെ നിലപാടെന്താണെന്ന് ചോദിക്കപ്പെട്ടപ്പോള്‍ , അത് നിങ്ങള്‍ക്കൊക്കെ നേരെത്ത അറിയില്ലേ, അത്

    ‘ദുനിയാ’ കാര്യമാണെന്നായിരുന്നു സഹോദരന്‍ മൈപിന്റെ നിലപാട്. ഇപ്പോള്‍ പറയുന്നു അത് ദുനിയാ കാര്യം മാത്രമല്ല. അതില്‍ ആഖിറത്തിന്റെ കാര്യവും ഉണ്ടെന്ന്. അഥവാ ഇസ്ലാമില്‍

    രാഷ്ട്രീയവും ഉണ്ടെന്നു.

    ദൈവങ്ങള്‍ പലതുണ്ടെന്ന് പറയുന്ന ഒരു ബഹുസ്വര സമൂഹത്തില്‍ ദൈവം ഒന്നേ ഒന്ന് മാത്രമേയുള്ളൂ എന്ന് പ്രഖ്യപിക്കാമെങ്കില്‍ , രാഷ്ട്രീയത്തിന് ഇസ്ല്ലാമിന് അതിന്റെതായ കാഴ്ചപാടുണ്ട് എന്ന് തുറന്ന് പ്രഖ്യാപിന്നതിലും ഒരു തെറ്റും കാണേണ്ടതില്ല. ഇസ്ലാമിക പ്രസ്ഥാനം വോട്ട് ചെയ്യും ചെയ്യാതിരിക്കും അതില്‍ ഹലാലിന്റെയും ഹറാമിന്റെയും പ്രശ്നമല്ല. അത് ഒരു നിലപാടിന്റെ പ്രശ്നമാണ്. ഒരോ കര്‍മ്മത്തിന്റെയും ഉദ്ദേശ ശുദ്ധിയെയാണ് അല്ലാഹു കണക്കിലെടുക്കുക എന്നതിന്റെ അടിസ്ഥാനത്തില്‍ നിന്ന് മാത്രമാണ് ഇസ്ലാമിക പ്രസ്ഥാനം നിലപാടുകള്‍ എടുക്കുന്നത്. അതിന് സ്വീകരിക്കുന്നതും പ്രവാചക മാതൃക തന്നെയാണ്.

    രാഷ്ട്രീയത്തിന് മാത്രമായി മറ്റൊരു പ്ലാറ്റ്ഫോം എന്നത് ഏത് പ്രവാചക സുന്നത്തിന്റെ ഭാഗമാണെന്ന് മൈപിന് വ്യക്തമാക്കാമോ?

    ReplyDelete
  14. @ശ്രദ്ധേയന്‍ | shradheyan'വിഡ്ഢിവേഷക്കാരന്‍' എന്ന പദവി സ്വീകരിക്കാതെ നിര്വാിഹമില്ലല്ലോ. പരസ്പരം തെറിപ്രയോഗങ്ങള്‍ നടത്താതെ (സംശയം ഉള്ളവര്‍ യൂട്യൂബില്‍ 'മുജാഹിദ്-സുന്നി ഖണ്ഡനം' അല്ലെങ്കില്‍ തെറിപ്രസംഗം എന്ന് ഫൈന്റ് ചെയ്യുക) സംവദിക്കാന്‍ അറിയാത്തവരുടെ പ്രതിനിധി ആണല്ലോ സഹോദരനും.<

    ശ്രദ്ധേയൻ : നെറ്റിൽ തിരഞ്ഞാൽ പലതും കിട്ടും. ഇസ്ലാഹികളുടെ കൂടെ ഉണ്ടായിരുന്ന ചിലർ വഴിമാറിപോവുകയും പണ്ഢിതരെ കുറിച്ച് മോശം പറയുകയും ചെയ്ത സന്നർഭത്തിൽ അത് (തെറിപ്രസംഗം) ഇസ്ലാഹികളുടെ രീതിയല്ല എന്ന് പറഞ്ഞു ആ പ്രയോഗങ്ങൾക്കെതിരെ ഇസ്ലാഹികളാണ് രംഗത്ത് വന്നിട്ടുള്ളത്. ഇതൊന്നുമല്ല ഇവിടെ വിഷയം. എന്നീട്ടും താങ്കളതിലാണ് കണ്ണ് വെച്ചത്. അതിനാൽ വിഷയത്തിൽ മാത്രമാവട്ടെ സംവാദം. എന്റെ പ്രയോഗത്തിൽ ക്ഷമ.


    ശ്രദ്ധേയൻ പറഞ്ഞു : > 2 . ആരോഗ്യത്തിന്റെ പ്രശ്നം, ശുദ്ധജല ഭക്ഷ്യവിതരണം, ഗതാഗത സംവിധാനങ്ങള്‍ എന്നിവ ഏതേത് രീതിയിൽ നടപ്പിലാക്കണമെന്ന് മാർഗരേഖയില്ല. എങ്കിലും ഇവയൊക്കെയും തികച്ചും ധാര്മികമായിരിക്കണം. അതിനു പ്രവാചക മാതൃക ഉണ്ട്.
    (@ മൈപ് / നൌഷാദ്: ഇവ ധാര്മികമാക്കാന്‍ ഇവയൊക്കെയും പരിഷ്കരണ പ്രവര്ത്തിനങ്ങളോടൊപ്പം ഇസ്ലാമിക സംഘടനകളുടെ അജണ്ടയില്‍ ചേര്ക്കു ന്നത് ഇസ്ലാമിക പ്രവര്ത്തംനം തന്നെയല്ലേ?) <

    ഇസ്ലാഹികളുടെ പ്രവർത്തനങ്ങളിൽ സാമൂഹ്യ ക്ഷേമപ്രവർത്തനങ്ങളും ഇഷ്ടം പോലെയുണ്ട്. ‘മറ്റുള്ളവർ‘ വിളിച്ച് പറയുന്നത് പോലെ വിളിച്ച് പറയുന്നില്ല എന്ന് മാത്രം.


    ശ്രദ്ധേയൻ പറഞ്ഞു : > 3 . ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ഇസ്ലാമിക നിയമങ്ങള്‍ നടപ്പിലാവുന്ന ഒരു സ്ഥിതി അടുത്ത കാലത്തൊന്നും നടക്കാന്‍ പോകുന്നില്ല. അതുകൊണ്ട് ഇസ്ലാമിന്റെ രാഷ്ട്രീയത്തെ കുറിച്ച് ഇപ്പോള്‍ മൗനം പാലിക്കുകയാണ് വേണ്ടത്. അതുകൊണ്ട് ദൈവത്തിലുള്ള പൂര്ണസവിശ്വാസം എന്ന 'തറയും ചുമരും' ഉണ്ടായ ശേഷം മാത്രമേ ഭരണം എന്ന 'മേല്പ്പുരയ്ക്ക്' വേണ്ടി മുഷ്ടി ചുരുട്ടാവൂ.

    (@ മൈപ് / നൌഷാദ്: തറയും ചുമരും ആകുന്ന പൂര്ണൂ ഇസ്ലാം അടുത്ത കാലത്ത് സാധ്യമാകും എന്ന് ഉറപ്പാണോ? ഇല്ലെങ്കില്‍ അതിനു വേണ്ടി പണിയെടുക്കേണ്ടതുണ്ടോ? ഇനി ഭൂരിപക്ഷം ഇസ്ലാമിക ഭരണത്തിനു അനുകൂലമാണെങ്കില്‍ നടപ്പിലാക്കാവുന്ന ഒരു സാമൂഹിക ക്രമം തങ്ങളുടെ കയ്യിലുണ്ട് എന്ന് ഇപ്പോള്‍ സമൂഹത്തോട് പറഞ്ഞാലുള്ള കുഴപ്പം എന്താണ്? ഉദാ: കമ്മ്യൂണിസ്റ്റ്കാരുടെ ഇന്ത്യയിലെ പ്രവര്ത്തൈനം) <

    മുജാഹിദുകളുടെ ലക്ഷ്യം ചുമരും തറയും ഉണ്ടാക്കലല്ല. മറിച്ച് ശരിയായ ഒരൂ പ്രബോധനത്തിലൂടെ ആളുകളെ സത്യവിശ്വാസത്തിലേക്ക് മാറ്റിയെടുത്ത് ഒരൂ സമൂഹം സൃഷ്ടിക്കുകയും അങ്ങിനെ ആ പ്രബോധനപ്രവർത്തനത്തിന്റെ പരിണിതഫലമായി ലഭിക്കുന്നതാണ് ഉറപ്പുള്ള തറയും ചുമരും മേൽക്കൂരയുമെല്ലാം. എന്നാൽ ഇതിനപ്പുറത്തുള്ള ചിന്തയാണ് ജമാഅത്തെ ഇസ്ലാമി വെച്ച് പുലർത്തുന്നത്. ദൈവിക രാജ്യം സ്ഥാപിതമായാൽ എല്ലാമായി!! ഈ ഒരൂ ലക്ഷ്യം മുന്നിൽ വെച്ചാണ് ശുദ്ധ ഖബർ പൂജകരായ ബറേല്്വികൾക്ക് പോലും ജമാഅത്തെ ഇസ്ലാമിയിൽ അംഗമാകാം എന്ന് പറഞ്ഞത്. മുസ്ലിംങ്ങളുടെ ലക്ഷ്യം ഇസ്ലാമിക ഭരണമല്ല മറിച്ച് ഏകദൈവത്തിലേക്കുള്ള പ്രബോധനപ്രവർത്തനങ്ങളാണ്.

    ReplyDelete
  15. ചൂഷകദുഷ്ട്ടമുതലാളിത്ത അജണ്ഡയാണ് ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഒറ്റപ്പെടുത്തൽ ഭീകരാരോപണ ഭിന്നതാതന്ത്രം എന്നു തിരിച്ചറിയുക.ഓരോരോ ചൂഷകവിരുദ്ധ പ്രത്യയശാസ്ത്രങ്ങളെ ഒന്നൊന്നായ് തകർക്കുക എന്ന ചൂഷകദുഷ്ട്ടമുതലാളിത്തചെകുത്താൻ കുതന്ത്രങ്ങൾ വിജയിച്ചൽ സാധാരണക്കാരും,പാവപ്പെട്ടവരുമായ തൊണ്ണൂറുശതമാനത്തിലേറെ വരുന്ന മാനവകുലത്തിന്റെ അടിമത്തമായിരിക്കും അതിന്റെ അനന്തര ദുഷ്ഫലം.പതിനായിരങ്ങളെ കൊന്നൊടുക്കുന്ന യൂണിയൻ കാർബൈഡുമാർക്ക് ലക്ഷങ്ങളേയും കോടികളേയും കൊന്നൊടുക്കാനുള്ള നിയമാനുസ്ര് ത രംഗവേദി നാം അറിഞ്ഞുകൊണ്ട് സജ്ജമാക്കുകയായിരിക്കും.

    ReplyDelete
  16. @ചിന്തകന്‍പ്രിയ മൈപ്

    ഇസ്ലാം=രാഷ്ട്രീയമാണെന്ന് ഇസ്ലാമിക പ്രസ്ഥാനം വാദിക്കുന്നു, ഭരണം സ്ഥാപിക്കലാണ് ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ഏകലക്ഷ്യം, എന്നൊക്കെ നിങ്ങള്‍ സലഫീ സുഹൃത്തുക്കള്‍ <


    ഇസ്ലാം രാഷ്ട്രീയമാണെന്ന് പറഞ്ഞാലെന്താണ് ചിന്തകാ ഇസ്ലാമിന്റെ ലക്ഷ്യം ?


    ചിന്തകന:>വാദിക്കുന്നതിന് ജമാഅത്ത് എങ്ങിനെ കുറ്റക്കാരാവും? ജമാഅത്ത് വാദിക്കാത്ത കാര്യങ്ങള്‍ നിങ്ങള്‍ ജമാ അത്തിന്റെ പേരില്‍ ആരോപിക്കുന്നു. എന്നിട്ട് നിങ്ങള്‍ അതിന് മറുപടി പറയുന്നു.<

    ജമാഅത്തെ ഇസ്ലാമിക്ക് ഇങ്ങിനെ ഒരു ‘കുറ്റ‘ബോധം ഇതുവരെ ഉണ്ടായിട്ടില്ല. ജമാഅത്തെ ഇസ്ലാമിക്ക് നന്നായി അറിയാം എന്താണ് ലക്ഷ്യമെന്ന്.

    ചിന്തകന : >..... ഇസ്ലാമിക പ്രസ്ഥാനം മനസ്സിലാക്കുന്ന ദീനില്‍ ജീവിതത്തിന് ആവശ്യമായ എല്ലാമുണ്ട്. അതിനാല്‍ ജമാ അത്തിനെ സംബന്ധിച്ചേടൊത്തോളം രാഷ്ട്രീയത്തിന് മാത്രമായി മറ്റൊരു പ്ലാറ്റ്ഫോം ആവശ്യമില്ല. അത് കൊണ്ട് തന്നെ മതത്തില്‍ മുജാഹിദും, രാഷ്ട്രീയത്തില്‍ കമ്യൂണിസ്റ്റ്/ലീഗ്/കോണ്ഗ്രനസ്/ബിജെപി എന്ന ഒരു കണ്ഫ്യൂ്ഷനും ഇസ്ലാമിക പ്രസ്ഥാനത്തിനില്ല. സലഫികളെ സംബന്ധിച്ചേടൊത്തോളം രാഷ്ട്രീയത്തിലും, മതേതരത്വം - ജനാധിപത്യം- ദേശീയത എന്നീ വിഷയങ്ങളില്‍ പൊതുവായ ഒരു നിലപാട് സ്വീകരിക്കാന്‍ കഴിയാത്തതും അത് കൊണ്ടാണ്...<

    അത് കൊണ്ടാണൊ ഹറാമും ഹലാലുമായി കളിച്ചത്? വോട്ട് ഹറാമായി.. പിന്നെ സാധാരണക്കാരന് ഹലാലും കാർഖൂനുകൾക്ക് ഹറാമും.. പിന്നെ എന്താണിപ്പോ സ്ഥിതി? മതേതരം ഹലാലായി!! മതേതര രാഷ്ട്രത്തിൽ തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നത് ഇസ്ലാമിക രാഷ്ട്രമെന്ന ലക്ഷ്യത്തിലും അതിന് മതമില്ലാ എന്ന് പറഞ്ഞവരെ ഉൾപെടുത്തുകയും ചെയ്യാം...! ബലബേശ്!! ഇതിന് മുമ്പ് ഇതിനേക്കാൾ രസകരമായ, ബറേല് വികള് പോലും (ശുദ്ധ പശുമാർക്ക് ഖബർ പൂജകര്) ജമാഅത്തിൽ അംഗമാകാം എന്ന് വിളമ്പിയിട്ടുണ്ട് ജമാഅത്തെ ഇസ്ലാമി.
    മുജാഹിദുകളുടെ നിലപാടാണല്ലൊ മുകളിലെഴുതിയത്. ജമാഅത്തെ ഇസ്ലാമി മൂല്ല്യം അളന്ന് മുറിച്ച് സംഘടനാ ലെവലിൽ പറയുന്നു. മുജാഹിദുകളത് ഒരോരുത്തനും സ്വന്തമായി മൂല്ല്യം നോക്കുന്നു.

    ചിന്തകന :> അത് കൊണ്ട്, ഈ നിലപാടില്ലായ്മ മറക്കാനാണ്, പലപ്പോഴും ഈ സുഹൃത്തുക്കള്‍ ഇസ്ലാമിക പ്രസ്ഥാനത്തിനും മൌദൂതിക്കും എതിരെ വാളെടുക്കുന്നത്. അതിനായി അവര്‍ ഇസ്ലാമിന്റെ <

    താങ്കളും ജമാ അത്തെ ഇസ്ലാമിയുടെ സകല പ്രവർത്തകരും ഒന്നിച്ച് മുജാഹിദുകൾക്ക് നിലപാടില്ല എന്ന് നാൾക്ക് നാല്പത് വട്ടം പറഞ്ഞ് നടന്നത് കൊണ്ട് മുജാഹിദുകൾ നിലപാടില്ലാത്തവരാകില്ല. മുജാഹിദുകളുടെ നിലപാടാണ് വ്യക്തമാക്കി മുകളിലെഴുതിയത്. അത് മനസ്സിലാക്കാൻ മാത്രം ഇല്മ് നിങ്ങൾക്കില്ലാതെ ആയതിന് ഞങ്ങളെന്ത് പിഴച്ചു!

    ചിന്തകന:> കടുത്ത എതിരാളികളെ പോലും പങ്കാളികളാക്കുന്നു. ഇസ്ലാമിക പ്രസ്ഥാനത്തെ അവഹേളിക്കാന്‍ വേണ്ടി ‘മത രാഷ്ട്രവാദം’ എന്ന പുസ്തകം രചി‍ക്കാന്‍, ഇസ്ലാ‍മിനെയും പ്രവാചകനെയും അതി നീചമായ രീതിയില്‍ അവഹേളിച്ചു കൊണ്ടിരിക്കുന്ന ഇ.എ ജബ്ബാര്‍ , മതേതര തീവ്രവാദികളായ ഹമീദ് ചേന്ദമംഗലൂര്‍,കാരശ്ശേരി, എന്നിങ്ങനെയുള്ള സകലരെയും അവര്‍ പങ്കാളികളായി സ്വീകരിച്ചിരിക്കുന്നു.<

    ഇസ്ലാഹികൾക്ക് തൊള്ളതുറന്ന് പറയാൻ ഒരു കുട്ടിയുടെയും വഹ ഒന്നും വേണ്ട. അതിന് ആരെയും കൂട്ട് പിടിക്കേണ്ടതായുമില്ല. ഇസ്ലാഹികൾ ഇത് വരെ മതമില്ലാത്തവരോടൊപ്പം കൂട്ട് കൂടിയിട്ടില്ല. ഇ.എ. ജബ്ബാറിനെ പോലുള്ള മാത്രമല്ല മതത്തിലെ ശത്രുക്കളോട് മൃദുസമീപനം സ്വീകരിച്ചിട്ടുമില്ല. താങ്കൾ അടിസ്ഥാനമില്ലാത്ത ആരോപണം ഞങ്ങളിലാണ് നടത്തുന്നത് എന്ന് ഇനിയെങ്കിലും മനസ്സിലാക്കുക.

    ReplyDelete
  17. This comment has been removed by the author.

    ReplyDelete
  18. [[[
    @ചിന്തകന്‍പ്രിയ മൈപ്

    ഇസ്ലാം=രാഷ്ട്രീയമാണെന്ന് ഇസ്ലാമിക പ്രസ്ഥാനം വാദിക്കുന്നു, ഭരണം സ്ഥാപിക്കലാണ് ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ഏകലക്ഷ്യം, എന്നൊക്കെ നിങ്ങള്‍ സലഫീ സുഹൃത്തുക്കള്‍ <


    ഇസ്ലാം രാഷ്ട്രീയമാണെന്ന് പറഞ്ഞാലെന്താണ് ചിന്തകാ ഇസ്ലാമിന്റെ ലക്ഷ്യം ?


    ചിന്തകന:>വാദിക്കുന്നതിന് ജമാഅത്ത് എങ്ങിനെ കുറ്റക്കാരാവും? ജമാഅത്ത് വാദിക്കാത്ത കാര്യങ്ങള്‍ നിങ്ങള്‍ ജമാ അത്തിന്റെ പേരില്‍ ആരോപിക്കുന്നു. എന്നിട്ട് നിങ്ങള്‍ അതിന് മറുപടി പറയുന്നു.<

    ജമാഅത്തെ ഇസ്ലാമിക്ക് ഇങ്ങിനെ ഒരു ‘കുറ്റ‘ബോധം ഇതുവരെ ഉണ്ടായിട്ടില്ല. ജമാഅത്തെ ഇസ്ലാമിക്ക് നന്നായി അറിയാം എന്താണ് ലക്ഷ്യമെന്ന്]]]


    പ്രിയ മൈപ്
    താങ്കളുടെ ഈ ബ്ലോഗിലെ തലവാചകം കണക്കിലെടുത്താണ് ഈ സംവാദത്തില്‍ പങ്കെടുക്കുന്നത് എന്ന് സൂചിപിച്ച് കൊണ്ടാണ് ഞാനീവിടെ കമന്റിടുന്നത്.

    [[ഈ ബ്ലോഗ്‌ ആരെയെങ്കിലും തര്‍ക്കിച്ചു തോല്പ്പിക്കാം എന്ന് കരുതി എഴുതുന്നതല്ല , മറിച്ചു പരിശുദ്ധ ഇസ്ലാമിനെ മനസ്സിലായ രൂപത്തില്‍ വായനക്കാരുമായി പങ്കു വെക്കുവാനും ഒരു പരിധി വരെ നല്ല രീതിയിലുള്ള സംവാദം നടത്തുവാനും വേണ്ടിയാണ് .ഇത് ഒരു തുടക്കക്കാരന്റെ ബ്ലോഗല്ല ,മറിച്ചു പത്തിലധികം വര്‍ഷങ്ങളായി സംഘടനാപ്രവര്‍ത്തനം നടത്തി വരുന്ന ഒരു എളിയ പ്രവര്‍ത്തകന്റെ പ്രവര്ത്തനത്തിന്റെ ഭാഗമാണ് . ]]


    താങ്കളില്‍ നിന്ന് ഞാന്‍ സത്യസന്ധമായ സമീപനം പ്രതീക്ഷിക്കുന്നുണ്ട്. ഒരു പൂര്‍ണവാചകത്തെ രണ്ടായി മുറിച്ച് ഞാന്‍ ഉദ്ദേശിക്കാത്ത അര്‍ത്ഥത്തിലുള്ള ചോദ്യങ്ങള്‍ എന്നോട് ദയവായി ചോദിക്കരുത്. ഞാന്‍ പറഞ്ഞത്, ഇസ്ലാ=രാഷ്ട്രീയം എന്ന്‍ ഇസ്ലാമിക പ്രസ്ഥാനം വാദിക്കുന്നു എന്നത് സലഫീ സുഹൃത്തുക്കള്‍ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പേരില്‍ കെട്ടിച്ചമച്ചുണ്ടാക്കിയ ആരോപണമാണ്. ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ലക്ഷ്യമെന്താണെന്ന് വളരെ കൃത്യമായി ഇവിടെ നിര്‍വചിച്ചിട്ടുണ്ട്. പലതവണ ഞാന്‍ ലിങ്ക് നല്‍കിയതുമാണ്. ദയവായി നിങ്ങള്‍ കെട്ടിയുണ്ടാക്കുന്ന വാദങ്ങള്‍ക്ക് ചോദ്യങ്ങള്‍ നിങ്ങളോട് തന്നെ ചോദിക്കുക.

    ജമാ‍അത്ത് അന്ന് ഹറാമാണെന്ന് പറഞ്ഞ കാര്യം ഇന്നും ഹറാമാണ്. എന്നു ഹറാമായിരിക്കുകയും ചെയ്യും. എന്താണ് പറഞ്ഞത് എന്ന് കൃത്യമായി വായിച്ച് നോക്കാനുള്ള സന്മനസ്സ് കാണിക്കുക. കാളപെറ്റു എന്നു പറയുമ്പോഴേക്ക് കയറെടുക്കരുത്. വോട്ടും ചെയ്യല്‍ ഹറാമാണെന്ന് ജമാ അത്ത് ഒരിക്കലും പറഞ്ഞിട്ടില്ല. അസാന്മാര്‍ഗികവും അനിസ്ലാമികവുമായ ഒരു വ്യവസ്ഥ വരണമെന്ന നിയ്യത്തോടുകൂടി വോട്ട് ചെയ്യരുതെന്നാണ് പറഞ്ഞത്. ഓരോ പ്രവൃത്തിയുടെ ശിര്‍ക്ക് തീരുമാനിക്കുന്നത് നമ്മുടെ നിയ്യത്ത് അനുസരിച്ചാണ്. ഇത് ‘നമസ്കാരക്കാര്‍ക്ക് നാശം‘, കച്ചവടക്കാര്‍ക്ക് നാശം’ എന്ന ഖുര്‍ ആന്റെ ഭാഗം മാത്രം വായിച്ച് തര്‍ക്കിക്കുന്നത് പോലെയുള്ള ഒരു കാര്യം മാത്രമാണ്. താങ്കള്‍ മനസ്സിലാക്കുമെന്ന് വിശ്വാസത്തോടെ. കൂടുതല്‍ വിശദീകരണം ആവശ്യമെങ്കില്‍ നല്‍കാം.

    ‘മത രാഷ്ട്രവാദം‘ എന്ന പുസ്തകത്തിന്റെ പരസ്യം ഈ അടുത്ത കാലം വരെ ജബ്ബാറിന്റെ ബ്ലോഗില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ആ പരസ്യം അവിടെ കാണാനില്ല. മൂന്നോളം സലഫികള്‍ അതില്‍ പങ്കാളികളാണെന്ന കാര്യം ഉറപ്പാണ്. എം എ കാരപ്പഞ്ചേരിയുടെ നേതൃത്വത്തിലാണ് രചന നടന്നത്. പേരുകള്‍ ഞാന്‍ കൃത്യമായി ഓര്‍ക്കാത്തതു കൊണ്ട് പറയുന്നില്ല. സംശയമുണ്ടെങ്കില്‍ ആ പുസ്തകം താങ്കള്‍ക്ക് പരിശോധിക്കാവുന്നതാണ്. ഞാന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ എന്റെ വാദം പിന്‍ വലിച്ച് ഞാന്‍ മാപ്പ് പറയാം.

    ഈ പോസ്റ്റില്‍ നിന്ന് രാഷ്ട്രീയം, ജാനാധിപത്യം, മതേതരത്വം, ദേശിയത എന്നീകാര്യങ്ങളില്‍ സലഫികള്‍ക്കുള്ള എന്തെങ്കിലും നിലപാട് വ്യക്തമാക്കുന്നതായി എവിടെയും ഞാന്‍ കണ്ടില്ല. കാര്യമായുള്ളത് ഇസ്ലാമിക പ്രസ്ഥാനത്തിന്റെ വായില്‍ കുറേ സലഫീ മെയ്ഡ് വാദങ്ങള്‍ തിരുകാന്‍ ശ്രമിക്കുന്നു എന്ന് മാത്രം. ഉണ്ടെങ്കില്‍ എവിടെയാണെന്നത് (ഇത്രാമത്തെ പാരയില്‍) എന്ന് വ്യക്തമാക്കുക. അല്ലെങ്കില്‍ ഒന്ന് കൂടി ആഭാഗം ഇവിടെ കമന്റായി നല്‍കുക,


    രാഷ്ട്രീയ മെന്നാല്‍ ദുനിയാ കാര്യമാണെന്ന വാദം താങ്കള്‍ പിന്‍ വലിക്കുന്നുണ്ടോ? ഇല്ലെങ്കില്‍ അല്ലാഹുവിന്റെ നിയമങ്ങളിലും പ്രവാചകസുന്നത്തിലും രാഷ്ട്രീയത്തെ ദുനിയാ കാര്യമായി മാത്രം കാണുന്നതിന്റെ തെളിവുകള്‍ നല്‍കുക . അല്ലാഹുവിന്റെ സന്നിധിയില്‍ ഉത്തരം നല്‍കേണ്ട ഒരു പാട് ‘രാഷ്ട്രീയ‘ കാര്യങ്ങളെ കുറിച്ച് ഞാന്‍ താങ്കള്‍ക്ക് തെളിവ് നല്‍കാം.

    ReplyDelete
  19. @ചിന്തകന്‍
    താന്കള്‍ പറയുന്നു :

    >>>അസാന്മാര്‍ഗികവും അനിസ്ലാമികവുമായ ഒരു വ്യവസ്ഥ വരണമെന്ന നിയ്യത്തോടുകൂടി വോട്ട് ചെയ്യരുതെന്നാണ് പറഞ്ഞത്<<<

    എന്താണ് താങ്കളുടെ വിവരക്കേടിന്റെ ആഴം ...?????!!!!

    കമ്മ്യൂണിസ്റ്റ്‌ പാര്ട്ടികല്ല്ക്ക് ജമാഅത്തെ ഇസ്ലാമി വോട്ട് മൊത്തമായി കൊടുത്തത് ഇസ്ലാമിക വ്യവസ്ഥ നിലവില്‍ വരുത്താനല്ലെന്നു ആര്‍ക്കുമറിയാം .

    മറ്റു സംഘടനകള്‍ ചെയ്തത് പോലെ ജനാധിപത്യ മതേതര സ്വഭാവമുള്ള ഒരു ഭരണ കൂടം ഇവിടെ നില നില്‍ക്കുവാനാണ് അവര്‍ക്ക് വോട്ട് ചെയ്തതെന്നാണ് ജമാഅത്തെ ഇസ്ലാമി വാദിചിട്ടുള്ളത് എന്ന് പഴയ 'മാധ്യമം' പത്രമെന്കിലും വായിച്ചു നോക്കിയിട്ടുള്ളവര്‍ക്കറിയാം . .


    പിന്നെ എം എ കാരപ്പന്ചെരിയുടെ പുസ്തകത്തില്‍ മരണപ്പെട്ടു പോയ പ്രൊഫ.മങ്കട അബ്ദുല്‍ അസീസ്‌ മൌലവി , എന്‍ വി മുഹമ്മദ്‌ സകരിയ,ശംസുദ്ധീന്‍ പാലത്തു തുടങ്ങിയവരുടെ ലേഘനങ്ങളുണ്ട് .എന്തോ മഹാ അപരാധമെന്നു പറയുവാന്‍ അതില്‍ എന്താണുള്ളത് ?

    ReplyDelete
  20. എന്താണ് താങ്കളുടെ വിവരക്കേടിന്റെ ആഴം ...?????!!!!
    കമ്മ്യൂണിസ്റ്റ്‌ പാര്ട്ടികല്ല്ക്ക് ജമാഅത്തെ ഇസ്ലാമി വോട്ട് മൊത്തമായി കൊടുത്തത് ഇസ്ലാമിക വ്യവസ്ഥ നിലവില്‍ വരുത്താനല്ലെന്നു ആര്‍ക്കുമറിയാം .


    പ്രിയ സഹോദരന്‍ നൌഷാദ്

    താങ്കള്‍ക്ക് മനസ്സിലാക്കാന്‍ പറ്റാത്ത ഒരു കാര്യത്തെ കുറിച്ച് എന്റെ വിവരക്കേടായി താങ്കള്‍ പറയുന്നോ ?. ജമാഅത്ത് ഇടത് പക്ഷത്തിന് വോട്ട് നല്‍കിയത് ജമാ അത്തിന്റെ ലക്ഷ്യങ്ങള്‍ നിറവേറണമെന്ന ഉദ്ദേശത്തോടു കൂടിയാണ്. അല്ലാതെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടിയല്ല. ജമാ അത്തിന്റെ നിയ്യത്ത് മനസ്സിലാക്കാന്‍ ജമാ അത്ത് വിമര്‍ശനം മാത്രം മുഖ്യ അജണ്ടയാക്കി ‘ഇസ്ലാഹ്’ നടത്തുന്നവര്‍ക്ക് താത്പര്യമില്ലല്ലോ.

    ഏതൊരു കര്‍മ്മത്തെയും അല്ലാഹു സ്വീകരിക്കുന്നത് അതിന്റെ നിയ്യത്ത്(ഉദ്ദേശ ശുദ്ധി) എന്താണെന്ന് കണക്കിലെടുത്താണ്. ‘ഇന്നമല്‍ അഅ്മാലു ബിന്നിയ്യാത്ത്’


    പ്രൊഫ.മങ്കട അബ്ദുല്‍ അസീസ്‌ മൌലവി , എന്‍ വി മുഹമ്മദ്‌ സകരിയ,ശംസുദ്ധീന്‍ പാലത്തു തുടങ്ങിയവരുടെ ലേഘനങ്ങളുണ്ട് .എന്തോ മഹാ അപരാധമെന്നു പറയുവാന്‍ അതില്‍ എന്താണുള്ളത് ?

    സഹ എഴുത്തുകാരുടെ പേരു കൂടി ഓര്‍ക്കുന്നത് നല്ലതാണ്. ഇഎ ജബ്ബാര്‍, ഹമീദ് ചേന്ദമംഗലൂര്‍, കാരശ്ശേരി........ മൈപിന്റെ സംശയം തീര്‍ത്തതിന് നന്ദി. ഇസ്ലാഹ് നടത്തുന്നവരുടെ കൂട്ടാളികള്‍ കൊള്ളാം :)


    വാദിച്ചു ജയിക്കുക എന്ന കോഴിക്കൊത്ത് മാമാങ്കത്തിന് താത്പര്യമില്ലാത്തത് കൊണ്ട് ഇതിവിടെ നിര്‍ത്തുന്നു.

    പ്രാര്‍ത്ഥനയോടെ
    സസ്നേഹം....

    ReplyDelete
  21. @ചിന്തകന്‍ ഇതാണ് മാഷേ യഥാര്‍ത്ഥ വിവരക്കേട് , താങ്കള്‍ പറയുന്നു
    >>>ജമാഅത്ത് ഇടത് പക്ഷത്തിന് വോട്ട് നല്‍കിയത് ജമാ അത്തിന്റെ ലക്ഷ്യങ്ങള്‍ നിറവേറണമെന്ന ഉദ്ദേശത്തോടു കൂടിയാണ്.<<<

    ജനാധിപത്യ മതേതര സ്വഭാവമുള്ള ഒരു ഭരണ കൂടം ഇവിടെ നില നില്‍ക്കുവാനാണ് അവര്‍ക്ക് വോട്ട് ചെയ്തതെന്നാണ് ജമാഅത്തെ ഇസ്ലാമി വാദിചിട്ടുള്ളത് എന്ന് പഴയ 'മാധ്യമം' പത്രമെന്കിലും വായിച്ചു നോക്കിയിട്ടുള്ളവര്‍ക്കറിയാം . .അല്ലാതെ ഇസ്ലാമിക രാഷ്ട്രമെന്ന ഹുകുമത്തെ ഇലഹിക്ക് വേണ്ടിയല്ലെന്ന് ഞങ്ങള്‍ക്കും അറിയാം .

    പിന്നെ താഴെ കാണുന്നവരുടെ ലേഘനങ്ങള്‍ കൂടി എം എ കാരപ്പന്ചെരിയുടെ പുസ്തകത്തില്‍ ഉണ്ട് . അത് കൂടി കൂട്ടി വായിക്കുമല്ലോ ?

    സി ടി അബ്ദുറഹിം ,അബ്ദുല്‍ ഹമീദ്‌ ഫൈസി ,പി എം കെ ഫൈസി , സി ഹംസ , എം ഐ തങ്ങള്‍ ,എ എം മുഹമ്മദ്‌ സലിം , എം ജി എസ് നാരായണന്‍ ,കെ വേണു ,കെ എം സീതി ,കെ ഇ എന്‍ ,കെ എസ് ഹരിഹരന്‍ ,എ പി അഹമ്മദ്‌

    ഇനി ഇസ്ലാഹി പണ്ഡിതന്മാരെ ഇവരുടെയൊക്കെ ആദര്‍ശം അന്ഗീകരിക്കുന്നവരായി പറയുവാന്‍ താങ്കള്‍ക്കു നാവു പോങ്ങുമോ ????

    ReplyDelete
  22. താങ്കള്‍ മടവൂര്‍ വിഭാഗം ആണെന്ന് അറിയാന്‍ വൈകി. ശബാബിന്റെ പരസ്യവും ഇപ്പോഴാണ് ശ്രദ്ധയില്‍ പെട്ടത്. ക്ഷമ വരവ് വെച്ചിരിക്കുന്നു :)

    1. ഇസ്ലാമെന്നാല്‍ രാഷ്ട്രീയമാണ് എന്ന് ജമാഅത്തിനു വാദമില്ല എന്ന് വ്യക്തമാക്കപ്പെട്ട സ്ഥിതിക്ക് ആ വാദം അവരില്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ലല്ലോ. അതുകൊണ്ട് ചിന്തകന്റെ വാദങ്ങളെ ഞാന്‍ മുഖവിലക്കെടുക്കുന്നു.

    2 . സാമൂഹികപ്രവര്‍ത്തനം ഇസ്ലാമിക പ്രവര്‍ത്തനത്തിന്റെ ഭാഗമല്ല എന്ന് വാദമുള്ള ഒരു കൂട്ടം മുജാഹിദുകള്‍ ഉണ്ടല്ലോ. താങ്കള്‍ ഏതായാലും ഇസ്ലാമിന്റെ ആ ഒരു മേഖല കൂടി അംഗീകരിക്കുന്നു എന്ന് അറിഞ്ഞതില്‍ സന്തോഷം. ആളുകളോട് ഇസ്ലാമിനെ കുറിച്ച് പറയുമ്പോള്‍ ഇങ്ങനെ ഒരു മുഖത്തെ കുറിച്ച് കൂടി പറയുന്നതില്‍ താങ്കള്‍ക്കു വിരോധം കാണില്ലല്ലോ.

    3. 'ശരിയായ ഒരൂ പ്രബോധനത്തിലൂടെ ആളുകളെ സത്യവിശ്വാസത്തിലേക്ക് മാറ്റിയെടുത്ത് ഒരൂ സമൂഹം സൃഷ്ടിക്കുകയും അങ്ങിനെ ആ പ്രബോധനപ്രവർത്തനത്തിന്റെ പരിണിതഫലമായി ' ഉറപ്പുള്ള 'തറയും ചുമരും' ലഭിക്കും എന്നും നമുക്ക് ഉറപ്പാണല്ലോ. അത് എപ്പോള്‍ നിലവില്‍ വരും എന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ല. ഇനി അങ്ങനെ ഒരു സമൂഹം നിലവില്‍ വന്നില്ലെങ്കില്‍ കൂടി നമ്മുടെ പ്രവര്‍ത്തനത്തിന് പ്രതിഫലം ലഭിക്കും. ഈ ഒരു സമൂഹത്തിന്റെ സൃഷ്ടിപ്പ് നമ്മുടെ ആഗ്രഹമാണെന്ന് കൂടി പ്രബോധിതരോട് പറയുന്നതില്‍ താങ്കള്‍ക്കും അഭിപ്രായ വ്യത്യാസം ഉണ്ടാവുകയില്ലല്ലോ.

    എന്നാല്‍ എന്റെ പ്രധാന ചോദ്യത്തോട് താങ്കള്‍ മുഖം തിരിച്ചു കളഞ്ഞു. താങ്കള്‍ പറഞ്ഞ രീതിയില്‍ ഒരു സമൂഹം നിലവില്‍ വന്നാല്‍ അവിടെ 'തറയ്ക്കും ചുമരിനും' ഒപ്പം സാമൂഹ്യ നീതിയില്‍ അധിഷ്ടിതമായ ഒരു ഭരണ ക്രമം കൂടി അഥവാ താങ്കളുടെ ഭാഷയില്‍ 'മേല്‍പ്പുര' കൂടി നിലവില്‍ വരേണ്ടതുണ്ട് എന്ന് കൂടി പ്രബോധിതരോട് പറഞ്ഞാലുള്ള കുഴപ്പം എന്താണ്? ഇസ്ലാമിന്റെ മേല്പറഞ്ഞ സാമൂഹിക പ്രവര്‍ത്തനം നമുക്ക് അവരോടു പറയാമെങ്കില്‍, അതിനു വേണ്ടി പണിയെടുക്കാമെങ്കില്‍ ഇസ്ലാമിന്റെ ഭാഗം തന്നെ എന്ന് താങ്കള്‍ കൂടി പറയുന്ന രാഷ്ട്രീയ വ്യവസ്ഥയെ മാത്രം എന്തിനു മൂടിവെക്കണം? ഇസ്ലാമിന്റെ ഈ ഒരു മുഖത്തെ മൂടി വെക്കേണ്ടതുണ്ട് എന്നുള്ള നിര്‍ദേശം ഖുര്‍ആനിലോ ഹദീസിലോ ഉണ്ടോ? ഇല്ലായെങ്കില്‍ ഇസ്ലാമിനെ അതിന്റെ പൂര്‍ണമായ രൂപത്തില്‍ പ്രബോധനം ചെയ്യുകയല്ലേ വേണ്ടത്?

    ഇസ്ലാമിക പ്രബോധന-പരിഷ്കരണ പ്രവര്‍ത്തനങ്ങളോടൊപ്പം ഒരാള്‍ ഇസ്ലാമിക രാഷ്ട്രീയ പ്രവര്‍ത്തനവും നടത്തിയാല്‍ അതിന്റെ ഇസ്ലാമിക വിധി എന്ത്? ഇസ്ലാമിക നിയമ വ്യവസ്ഥയും ഭരണക്രമവും മറ്റു മത സമൂഹങ്ങള്‍ക്ക് എതിരാണ് എന്ന അഭിപ്രായം താങ്കള്‍ക്കോ താങ്കളുടെ പ്രസ്ഥാനത്തിനോ ഉണ്ടോ? ഇല്ലായെങ്കില്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന മറ്റു പല പ്രസ്ഥാനങ്ങളെ പോലെ ഒരു സാമൂഹിക മാറ്റത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് തെറ്റാണോ?

    ReplyDelete
  23. @ESWARdas>> ചൂഷകദുഷ്ട്ടമുതലാളിത്ത അജണ്ഡയാണ് ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഒറ്റപ്പെടുത്തൽ ഭീകരാരോപണ ഭിന്നതാതന്ത്രം എന്നു തിരിച്ചറിയുക.ഓരോരോ ചൂഷകവിരുദ്ധ പ്രത്യയശാസ്ത്രങ്ങളെ ഒന്നൊന്നായ് തകർക്കുക എന്ന ചൂഷകദുഷ്ട്ടമുതലാളിത്തചെകുത്താൻ കുതന്ത്രങ്ങൾ വിജയിച്ചൽ സാധാരണക്കാരും,പാവപ്പെട്ടവരുമായ തൊണ്ണൂറുശതമാനത്തിലേറെ വരുന്ന മാനവകുലത്തിന്റെ അടിമത്തമായിരിക്കും ...<<

    താങ്കൾ ആദ്യം തന്നെ അമുസ്ലിമാണെന്ന് പറഞ്ഞത് ഞാനങ്ങ് ‘വിശ്വസിക്കുന്നു‘. പിന്നെ ഇവിടെ വിഷയം മുതലാളിത്തവും ചൂഷണവും ഭീകരാരോപണങ്ങളുമല്ല. മാത്രമല്ല ഈ ചർച്ച നിർത്തിയത് കൊണ്ടൊന്നും ഇല്ലാതാവുന്നതുമല്ല പറയപെട്ട വിഷയങ്ങൾ. ഇവിടെ പ്രദിപാദ്യം ഇസ്ലാം മതത്തിന്റെ ലക്ഷ്യങ്ങളെ കുറിച്ചാണ്. താങ്കൾ ഉണ്ടയില്ലാത്ത തോക്ക് കൊണ്ട് ലക്ഷ്യമില്ലാതെ വെടിവെക്കുന്നതിന്റെ ലക്ഷ്യത്തെ കുറിച്ചൊന്നും ഇപ്പോ പറയുന്നില്ല. ആദ്യം താങ്കൾ ചെയ്യേണ്ടത് ഋജുവായ സത്യപാത സ്വീകരിക്കുക. ഇസ്ലാം മത വിശ്വാസിയാവുക.

    ReplyDelete
  24. സ്നേഹിതാ മൈപ്,
    ഇസ്ലാം മതമാണെന്ന് ഖുറാനിൽ ഞാൻ ഇതുവരെ കണ്ടില്ല.ഇസ്ലാം ഒരു ദൈവകല്പിത സന്മാർഗ്ഗ ജീവിതരീതിയാണെന്നാണ് ഞാൻ മനസ്സിലാക്കിയത്.തെറ്റിയെങ്കിൽ തിരുത്തുക.

    ReplyDelete
  25. @ചിന്തകന്‍>> >> ..മൈപിന്റെ നിലപാട്. ഇപ്പോള്‍ പറയുന്നു അത് ദുനിയാ കാര്യം മാത്രമല്ല. അതില്‍ ആഖിറത്തിന്റെ കാര്യവും ഉണ്ടെന്ന്. അഥവാ ഇസ്ലാമില്‍ രാഷ്ട്രീയവും ഉണ്ടെന്നു. <<

    ചിന്തകാ… ദുനിയാ കാര്യത്തിൽ ആഖിറവുമില്ല എന്ന് ആർക്കാണ് വാദം? മുജാഹിദുകൾ എന്നും പറയുന്നതാണ്, കച്ചവടം പോലെ എന്ന്.. ഹറാമായ കച്ചവടം നടത്തിയാൽ പറ്റുമോ? മദ്യം വിൽക്കാൻ പറ്റുമോ?? കച്ചവടത്തിൽ പലിശപറ്റുമോ? അളവ് തൂക്കത്തിൽ കളവ് ചതി പറ്റുമോ? ഇതൊക്കെ വിശുദ്ധ ഖുർ ആനിൽ വ്യക്തമാക്കിയ വിഷയങ്ങളല്ലെ.. ഇതിലാർക്കെങ്കിലും സംശയമുണ്ടോ? ഇസ്ലാമിൽ രാഷ്ട്രീയം ഇല്ല എന്ന് മുജാഹിദുകൾ പറഞ്ഞിട്ടില്ല. താങ്കൾ മുജാഹിദുകളെ കുറിച്ച് തെറ്റിദ്ധരിച്ചിരിക്കുന്നു. എന്നാൽ രാഷ്ട്രീയമല്ല ലക്ഷ്യം. (അതാണ് മുജാഹിദുകളും ജമാഅത്തെ ഇസ്ലാമിയും ഇതുവരെ ഉണ്ടായിരുന്ന പ്രധാന തർക്കം.) അത് കൊണ്ടാണ് മുജാഹിദുകൾ പറഞ്ഞത്, രാഷ്ട്രം എന്നത് ലക്ഷ്യമല്ല, തൌഹീദി പ്രബോധനപ്രവർത്തനങ്ങളുടെ പരിണിത ഫലമാണ്. അങ്ങിനെ ഒരു രാഷ്ട്രമുണ്ടായാൽ ഇസ്ലാമിക രാഷ്ട്രത്തിൽ നടപ്പിലാക്കേണ്ട ശരീഅത്തിനെ കുറിച്ച് വ്യക്തതയുമുണ്ട്. ചിന്തകനും മറ്റു സുഹൃത്തുക്കളും അടിസ്ഥാനമില്ലാതെ ഒരോന്ന് ആരോപിക്കുന്നതിന് മുമ്പ് ആ വിഷയങ്ങളിൽ മുജാഹിദുകളുടെ നിലപാട് എന്താണെന്ന് ഇനിയെങ്കിലും മനസ്സിലാക്കുക.

    >> ..ബഹുസ്വര സമൂഹത്തില്‍ ദൈവം ഒന്നേ ഒന്ന് മാത്രമേയുള്ളൂ എന്ന് പ്രഖ്യപിക്കാമെങ്കില്‍ , രാഷ്ട്രീയത്തിന് ഇസ്ല്ലാമിന് അതിന്റെതായ കാഴ്ചപാടുണ്ട് എന്ന് തുറന്ന് പ്രഖ്യാപിന്നതിലും ഒരു തെറ്റും കാണേണ്ടതില്ല. ...ചെയ്യും ചെയ്യാതിരിക്കും അതില്‍ ഹലാലിന്റെയും ഹറാമിന്റെയും പ്രശ്നമല്ല. അത് ഒരു നിലപാടിന്റെ പ്രശ്നമാണ്. <<

    താങ്കൾ ഇവിടെ വിഷയം മനസ്സിലാക്കുക,
    ആരാധനക്ക് ഒരേ ഒരു ദൈവമേ ഉള്ളൂ എന്ന് പ്രഖ്യാപിക്കുന്നത് പോലെയാണോ ഇസ്ലാമിന്റെ ലക്ഷ്യം ദൈവത്തിന്റെ ഭൂമിയിൽ ദൈവികരാഷ്ട്രമാണ് എന്നത്? വോട്ട് ചെയ്യൽ ഹറാമിന്റെയും ഹലാലിന്റെയും പ്രശ്നമല്ല!! നല്ല പുതിയ കണ്ട് പിടുത്തം. താങ്കൾ ആദ്യം ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് പഠിക്കുക. അതിന് ശേഷം പോരെ അവർക്ക് വേണ്ടി കമന്റടിക്കൽ? എത്രയോ കാലം വോട്ട് ചെയ്യൽ ഹറാമെന്ന് പറഞ്ഞിട്ടുണ്ട്. ഹറാം എന്നാൽ നിശിദ്ധമായവ.. ചെയ്താൽ കുറ്റം കിട്ടുന്നവ. നിലപാടുകൾ പറഞ്ഞ് ഏതെങ്കിലും ഹറാമിനെ ഹലാലാക്കാൻ പറ്റുമോ? ഹലാലിനെ ഹറാമാക്കാനും പറ്റുമോ? ഉരുളാതെ സുഹൃത്തെ..

    ReplyDelete
  26. @ചിന്തകന്‍>>രാഷ്ട്രീയത്തിന് മാത്രമായി മറ്റൊരു പ്ലാറ്റ്ഫോം എന്നത് ഏത് പ്രവാചക സുന്നത്തിന്റെ ഭാഗമാണെ..? <<

    ഞാനിവിടെ എത്രെ എഴുതിയിട്ടെന്ന് കാര്യം. കച്ചവടം ഏതായിരിക്കണമെന്ന് സുന്നത്തുണ്ടോ? നബി(സ)യുടെ കൂടെ നമസ്കരിച്ചവർ അങ്ങാടിയിലേക്ക് പോയി കച്ചവടത്തിലേർപെടുന്നവരുണ്ട്, കൃഷിയിടത്തിലേക്ക് പോകുന്നവരുണ്ട് അങ്ങിനെ വ്യത്യസ്ത മേഖലയിൽ ശ്രദ്ധിക്കുന്നവരുണ്ട്. ഇങ്ങിനെ പിരിഞ്ഞുപോയാൽ ഇസ്ലാമിന്റെ സംസ്ഥാപനം അപകടത്തിലാകുമെന്ന് ആരും കരുതുന്നില്ല. മദീനയിൽ വിവിധ മതക്കാർ സമാധാനപരമായി സഹവർത്തിക്കുന്നതിന് അനുയോജ്യമായ രാഷ്ട്രീയ സാഹചര്യം നില നിൽക്കാൻ വേണ്ടി വിവിധ വിഭാഗങ്ങളുമായി നബി(സ) കരാറിലേർപെട്ടിരുന്നു. ഇസ്ലാമിന്റെ സംസ്ഥാപനത്തിന് അത് സഹായകമാകുമെന്നല്ലാതെ ദോഷകരമാകുമെന്ന് ആരും കരുതിയിരുന്നില്ല. അത് പോലെ ഇന്ത്യയിൽ ഇസ്ലാമിന്റെയും മുസ്ലിംങ്ങളുടെയും നല്ല ഭാവിക്ക് അനുഗുണമാകുന്ന രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപെടുന്നത് ഖുർആനിനോ സുന്നത്തിനോ എതിരല്ല.
    മുസ്ലിം ലീഗുകാരും കോൺഗ്രസ്സുകാരുമായവർക്ക് ജമാഅത്തെ ഇസ്ലാമി വോട്ട് ചെയ്തീട്ടുണ്ട്. പിന്നീടത് മാറ്റി മാർകിസുകാർക്ക് നൽകി. പിന്നെ ഇടത് മുന്നണിക്ക് മൊത്തത്തിൽ വോട്ട് പതിച്ച് നൽകി ജനങ്ങൾക്കിടയിൽ ഇടത് മുന്നണിക്ക് വേണ്ടി വോട്ട് പിടിക്കാനും ഇറങ്ങിയിട്ടുമുണ്ട്. പോളിംഗ് ബൂത്തിൽ പോയാൽ അത് ഇസ്ലാമിന്റെ സംസ്ഥാപനത്തിനുതകുമെന്നും പാർട്ടി ഓഫീസിൽ കയറിയാൽ ഇസ്ലാം അപകടത്തിലാകുമെന്നും പറയുന്നത് ഒരു തരം വിതണ്ഡവാദമാണ്. പ്രത്യക്ഷമായും പരോക്ഷമായം മത നിഷേധം പ്രചരിപ്പിക്കുന്ന കമ്മ്യൂണിസ്റ്റുകളെ അവരേക്കാൾ അപകടകാരികളായ രാഷ്ട്രീയ പാർട്ടികളെ പരജയപെടുത്തുക എന്ന ലക്ഷ്യത്തിനല്ലാതെ സഹായിക്കാൻ പാടില്ല.
    ഇസ്ലാം അപകടത്തിലാകുമെന്നും പറയുന്നത് ഒരു തരം വിതണ്ഡവാദമാണ്. പ്രത്യക്ഷമായും പരോക്ഷമായം മത നിഷേധം പ്രചരിപ്പിക്കുന്ന കമ്മ്യൂണിസ്റ്റുകളെ അവരേക്കാൾ അപകടകാരികളായ രാഷ്ട്രീയ പാർട്ടികളെ പരജയപെടുത്തുക എന്ന ലക്ഷ്യത്തിനല്ലാതെ സഹായിക്കാൻ പാടില്ല.

    ReplyDelete
  27. This comment has been removed by the author.

    ReplyDelete
  28. @ESWARdas
    ദൈവകല്പിത സന്മാർഗ്ഗ ജീവിതരീതിയാണെന്നാണ് മതമെന്നാൽ ഉദ്ദേശിക്കുന്നത്. മതം എന്നത് മലയാള വാക്കാണ്. ഇസ്ലാം എന്നാൽ ഖുർആൻ മാത്രമല്ല. ‘ദീനി‘നെ എന്നതിനെ കുറിച്ച് എല്ലാ പ്രമാണങ്ങളിലുമുണ്ട്.

    ഭരണമില്ലാത്ത ദീന് ഭൂമിയിൽ സ്ഥപിതമല്ലാത്ത വീട് എന്നാണ് ജമാഅത്തെ ഇസ്ലാമി സ്ഥാപകൻ പറഞ്ഞത്. ഭരണമില്ലാതെ ഇസ്ലാമിക ജീവിതമില്ല എന്നതാണ് മൌദൂദിവാദം. അതായിരുന്നു മൌദൂദി പറഞ്ഞ ഏറ്റവും വലിയ തെറ്റ്. കാരണം ഇസ്ലാമിക ഭരണമില്ലാത്ത രാജ്യങ്ങളിൽ ആരും മുസ്ലിംങ്ങാളായി ജീവിക്കുന്നില്ല. അതിനാൽ ഭരണത്തിന് വേണ്ടി പരിശ്രമിക്കണമെന്ന് പറഞ്ഞു മുസ്ലിംങ്ങളുടെ വിശ്വാസത്തെ ചോദ്യം ചെയ്തു. അവിടെ മൌദൂദി ‘ദീൻ’ (മതം) എന്നാൽ സ്റ്റേറ്റാണെന്ന്. ഈശ്വർദാസിന് ദീൻ എന്നാൽ സ്റ്റേറ്റാണെന്ന് ഇസ്ലാമിന്റെ പ്രമാണങ്ങളിൽ ഒന്നിലും കാണിച്ച് തരാൻ കഴിയില്ല.

    താങ്കൾ ആദ്യം ഇസ്ലാമിനെ പഠിച്ച് സത്യമാർഗ്ഗം സ്വീകരിക്കുക. ദൈവം അതിനനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നബി(സ) മരിക്കുന്നതിന് മുമ്പ് പറഞ്ഞു, നിങ്ങൾക്ക് നിങ്ങളുടെ മതം പൂർത്തിയാക്കിതന്നു എന്ന്. അതിന് ശേഷം കുറക്കാനോ കൂട്ടാനോ ഒന്നുമില്ല മതത്തിൽ. ഹലാലും ഹറാമും മാറ്റപെടില്ല.

    ReplyDelete
  29. @ശ്രദ്ധേയന്‍ | shradheyan >> 1. ഇസ്ലാമെന്നാല്‍ രാഷ്ട്രീയമാണ് എന്ന് ജമാഅത്തിനു വാദമില്ല എന്ന് വ്യക്തമാക്കപ്പെട്ട സ്ഥിതിക്ക് ആ വാദം അവരില്‍ അടിച്ചേല്പ്പി ക്കുന്നത് ശരിയല്ലല്ലോ. അതുകൊണ്ട് ചിന്തകന്റെ വാദങ്ങളെ ഞാന്‍ മുഖവിലക്കെടുക്കുന്നു. <<

    ഭരണമില്ലാത്ത ദീന് ഭൂമിയിൽ സ്ഥപിതമല്ലാത്ത വീട് എന്നാണ് ജമാഅത്തെ ഇസ്ലാമി സ്ഥാപകൻ മൌദൂദി സാഹിബ്‌ ഖുത്‌ബാത്തിൽ (ഖുത്‌ബകളിൽ) പറഞ്ഞത്. ഭരണമില്ലാതെ ഇസ്ലാമിക ജീവിതമില്ല എന്നതാണ് മൌദൂദിവാദം. അതായിരുന്നു മൌദൂദി പറഞ്ഞ ഏറ്റവും വലിയ തെറ്റ്. കാരണം ഇസ്ലാമിക ഭരണമില്ലാത്ത രാജ്യങ്ങളിൽ ആരും മുസ്ലിംങ്ങാളായി ജീവിക്കുന്നില്ല. അതിനാൽ ഭരണത്തിന് വേണ്ടി പരിശ്രമിക്കണമെന്ന് പറഞ്ഞു മുസ്ലിംങ്ങളുടെ വിശ്വാസത്തെ ചോദ്യം ചെയ്തു. അവിടെ മൌദൂദി സാഹിബ്‌ പറഞ്ഞത് ‘ദീൻ’ (മതം) എന്നാൽ സ്റ്റേറ്റാണെന്ന്. ശരീഅത്ത് സ്റ്റേറ്റിലെ നിയമവും. ഇനി ശ്രദ്ധേയൻ പറയ്, ചിന്തകൻ പറഞ്ഞതാണോ ജമാഅത്തെ ഇസ്ലാമിയുടെ ആദർശമായി മുഖവിലക്കെടുക്കേണ്ടത് അതോ മൌദൂദി സാഹിബ്‌ പറഞ്ഞതോ?

    >> 2 . സാമൂഹികപ്രവര്ത്ത നം ഇസ്ലാമിക പ്രവര്ത്തേനത്തിന്റെ ഭാഗമല്ല എന്ന് വാദമുള്ള ഒരു കൂട്ടം മുജാഹിദുകള്‍ ഉണ്ടല്ലോ. താങ്കള്‍ ഏതായാലും ഇസ്ലാമിന്റെ ആ ഒരു മേഖല കൂടി അംഗീകരിക്കുന്നു എന്ന് അറിഞ്ഞതില്‍ സന്തോഷം. ആളുകളോട് ഇസ്ലാമിനെ കുറിച്ച് പറയുമ്പോള്‍ ഇങ്ങനെ ഒരു മുഖത്തെ കുറിച്ച് കൂടി പറയുന്നതില്‍ താങ്കള്ക്കുക വിരോധം കാണില്ലല്ലോ. <<

    താങ്കൾക്ക് മുജാഹിദുകളെ കുറിച്ച് ഒന്നും അറിയില്ല എന്ന് ചുരുക്കം!!. പിന്തിരിപ്പൻ ചിന്തകൾ പേറി സുന്നികളെന്ന് പറയുന്നവരും ജമാഅത്തെ ഇസ്ലാമിയും വിദ്ധ്യാഭ്യാസത്തിനെതിരെ തിരിഞ്ഞപ്പോൾ വിദ്ധ്യനേടൽ മുസ്ലിംങ്ങളുടെ ബാധ്യതയായി പറഞ്ഞ് അതിന് വേണ്ടി പരിശ്രമിച്ചവരാണ് ഇസ്ലാഹികൾ. മുജാഹിദുകൾ നടത്തിയ അത്ര സാമൂഹിക സേവനം നടത്തിയ കൂട്ടര് കേരളത്തിലൊണ്ടോ? ചരിത്രം പരിശോധിക്കുക. കോളറകളും പട്ടിണികളും അനാധകളെ സൃഷ്ടിച്ചപ്പോഴാണ് തിരൂരങ്ങാടിയിലും മറ്റും യത്തീം ഖാനകളുണ്ടായത്. ഇന്ന് കേരളത്തിൽ അറിയപെടുന്ന വിദ്ധ്യാഭ്യാസ സ്ഥാപനങ്ങളെടുക്കുക, അവയിൽ ഏതിലാണ് മുജാഹിദുകളെ മാറ്റി നിർത്താൻ കഴിയുക? ഇന്നും കോടികളുടെ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ ഇസ്ലാഹികൾ നടത്തുന്നു. പക്ഷെ ആളുകളെ കാണിക്കുന്നില്ല. (താങ്കളോടായി പറയട്ടെ, ഞാൻ പ്രവർത്തിക്കുന്ന ഇസ്ലാഹി സെന്റർ കഴിഞ്ഞ കാലയളവിൽ അര കോടിക്കടുത്ത് രൂപ രോഗികൾക്കും പാവപെട്ട കുട്ടികളുടെ പഠനത്തിനും പാവങ്ങൾക്ക് വീടുണ്ടാക്കാനും മാത്രമായി നടത്തിയിട്ടുണ്ട്.) ഞാനിവിടെ പറയുന്നത് ശരിയല്ല എന്നെനിക്ക് തോന്നുന്നു. പക്ഷെ ഒരു ഉദാഹരണം പറഞ്ഞെന്ന് മാത്രം.

    ReplyDelete
  30. This comment has been removed by the author.

    ReplyDelete
  31. @ശ്രദ്ധേയന്‍ | shradheyan
    >> 3. 'ശരിയായ ഒരൂ പ്രബോധനത്തിലൂടെ ആളുകളെ സത്യവിശ്വാസത്തിലേക്ക് മാറ്റിയെടുത്ത് ഒരൂ സമൂഹം സൃഷ്ടിക്കുകയും അങ്ങിനെ ആ പ്രബോധനപ്രവർത്തനത്തിന്റെ പരിണിതഫലമായി ' ഉറപ്പുള്ള 'തറയും ചുമരും' ലഭിക്കും എന്നും നമുക്ക് ഉറപ്പാണല്ലോ. അത് എപ്പോള്‍ നിലവില്‍ വരും എന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ല. ഇനി അങ്ങനെ ഒരു സമൂഹം നിലവില്‍ വന്നില്ലെങ്കില്‍ കൂടി നമ്മുടെ പ്രവര്ത്ത നത്തിന് പ്രതിഫലം ലഭിക്കും. ഈ ഒരു സമൂഹത്തിന്റെ സൃഷ്ടിപ്പ് നമ്മുടെ ആഗ്രഹമാണെന്ന് കൂടി പ്രബോധിതരോട് പറയുന്നതില്‍ താങ്കള്ക്കും അഭിപ്രായ വ്യത്യാസം ഉണ്ടാവുകയില്ലല്ലോ.
    എന്നാല്‍ എന്റെ പ്രധാന ചോദ്യത്തോട് താങ്കള്‍ മുഖം തിരിച്ചു കളഞ്ഞു. താങ്കള്‍ പറഞ്ഞ രീതിയില്‍ ഒരു സമൂഹം നിലവില്‍ വന്നാല്‍ അവിടെ 'തറയ്ക്കും ചുമരിനും' ഒപ്പം സാമൂഹ്യ നീതിയില്‍ അധിഷ്ടിതമായ ഒരു ഭരണ ക്രമം കൂടി അഥവാ താങ്കളുടെ ഭാഷയില്‍ 'മേല്പ്പു ര' കൂടി നിലവില്‍ വരേണ്ടതുണ്ട് എന്ന് കൂടി പ്രബോധിതരോട് പറഞ്ഞാലുള്ള കുഴപ്പം എന്താണ്? ഇസ്ലാമിന്റെ മേല്പറഞ്ഞ സാമൂഹിക പ്രവര്ത്തിനം നമുക്ക് അവരോടു പറയാമെങ്കില്‍, അതിനു വേണ്ടി പണിയെടുക്കാമെങ്കില്‍ ഇസ്ലാമിന്റെ ഭാഗം തന്നെ എന്ന് താങ്കള്‍ കൂടി പറയുന്ന രാഷ്ട്രീയ വ്യവസ്ഥയെ മാത്രം എന്തിനു മൂടിവെക്കണം? ഇസ്ലാമിന്റെ ഈ ഒരു മുഖത്തെ മൂടി വെക്കേണ്ടതുണ്ട് എന്നുള്ള നിര്ദേണശം ഖുര്ആനനിലോ ഹദീസിലോ ഉണ്ടോ? ഇല്ലായെങ്കില്‍ ഇസ്ലാമിനെ അതിന്റെ പൂര്ണതമായ രൂപത്തില്‍ പ്രബോധനം ചെയ്യുകയല്ലേ വേണ്ടത്? <<

    ഇസ്ലാമിന് രാഷ്ട്രീയ ലക്ഷ്യമില്ല. അത് വളരെ പറഞ്ഞുകഴിഞ്ഞു, രാഷ്ട്രം എന്നത് പരിണിത ഫലമാണ്. ഇനി പരിണിത ഫലമായ രാഷ്ട്രത്തിന് അടിത്തറയില്ലെങ്കിലോ? അതാണ് ഞാൻ പറഞ്ഞത്, തൌഹീദിലധിഷ്ടിതമായ ഒരു ഉറപ്പുള്ള അടിത്തറയില്ലാതെ മേല്പുരക്ക് സ്വപ്നം കാണുക എന്നത് വിഢിത്തമാണ്. തൌഹീദിലധിഷ്ടിതമായ ഉറപ്പുള്ള ഒരു അടിത്തറയുണ്ടാക്കാൻ ഖബർ പൂജകരായ ശിർക്കന്മാരെ കൂട്ടാൻ പറ്റുമോ? തൌഹീദ് വിഷയത്തിൽ അങ്ങിനെ വല്ല നീക്ക് പോക്കും നബി(സ)യിൽ നിന്നും കാണാൻ കഴിഞ്ഞിട്ടുണ്ടൊ? തറയും ചുമരുമില്ലാതെ മേല്പുരക്ക് വേണ്ടി പരിശ്രമിക്കുന്നത് ഇസ്ലാമിന്റെ ഭാഗമല്ല. അത് വിഢിത്തമാണ്.
    ഇനി എന്താണ് മേൽപ്പുര? അതെങ്ങിനെയാണ് നിലവിൽ വരുത്തുക എന്നത് ഇതും കൂടി ചെർത്ത് വായിച്ച് പറയുക. ഭരണമില്ലാത്ത ദീന് ഭൂമിയിൽ സ്ഥപിതമല്ലാത്ത വീട് എന്നാണ് ജമാഅത്തെ ഇസ്ലാമി സ്ഥാപകൻ മൌദൂദി സാഹിബ്‌ ഖുത്‌ബാത്തിൽ (ഖുത്‌ബകളിൽ) പറഞ്ഞത്. ഭരണമില്ലാതെ ഇസ്ലാമിക ജീവിതമില്ല എന്നതാണ് മൌദൂദിവാദം. അതായിരുന്നു മൌദൂദി പറഞ്ഞ ഏറ്റവും വലിയ തെറ്റ്. കാരണം ഇസ്ലാമിക ഭരണമില്ലാത്ത രാജ്യങ്ങളിൽ ആരും മുസ്ലിംങ്ങാളായി ജീവിക്കുന്നില്ല.

    >> ഇസ്ലാമിക പ്രബോധന-പരിഷ്കരണ പ്രവര്ത്തങനങ്ങളോടൊപ്പം ഒരാള്‍ ഇസ്ലാമിക രാഷ്ട്രീയ പ്രവര്ത്തെനവും നടത്തിയാല്‍ അതിന്റെ ഇസ്ലാമിക വിധി എന്ത്? <<

    ഇതിന്റെ വിധി നിങ്ങൾ ജമാഅത്ത് കാരോട് ചോദിക്കുക. താങ്കളെന്താണുദ്ദേശിക്കുന്നത്? ജമാഅത്തല്ല എന്ന് പറഞ്ഞ് ജമാഅത്തിനെ സഹായിക്കാൻ വന്നതാണോ? സുഹൃത്ത് ജമാ അത്തിന് വേണ്ടി വാദിക്കുന്നതിന് മുമ്പ് ജമാഅത്തിന്റെ നിലപാട് പഠിക്കുക. ജമാ അത്തിനെ സംബന്ധിച്ച് ഇസ്ലാമിക പ്രബോധപ്രവർത്തനമെന്നാൽ ഇസ്ലാമിക രാഷ്ട്രീയ പ്രവർത്തനമാണ്. ഇനി താങ്കൾ പറഞ്ഞത് പോലെയാണെങ്കിൽ അതിൽ ഒരു കുഴപ്പവുമില്ല. താങ്കൾ വിശ്വസിക്കുന്നുണ്ടൊ ജമാഅത്തെ ഇസ്ലാമി മുജാഹിദുകളിൽ രാഷ്ട്രീയ ശിർക്ക് ആരോപിച്ചിട്ടില്ല എന്ന്? ആദ്യം എന്താണ് മൌദൂദി സാഹിബ് പറഞ്ഞത് എന്ന് ഗ്രന്ഥങ്ങളിൽ നിന്നും പഠിക്കുക. വസ്വാസുണ്ടാക്കി ഏതെങ്കിലും ജമാഅത്തുകാരൻ രക്ഷപെടാൻ എന്തെങ്കിലും പറഞ്ഞാൽ അത് ജമാഅത്തെ ഇസ്ലാമിയുടെ വാദമാകില്ല എന്ന് ഓർമ്മപെടുത്തുന്നു.

    ReplyDelete
  32. സംവാദം ഇവിടെവരെയെത്തി ഇതില്‍നിന്ന് ചിന്തകന്‍ പറഞ്ഞത് പലതും മറുപടി പറയാനുള്ള സൗകര്യത്തിനാണ് മൈപ്പും നൗഷാദും കേട്ടത് എന്ന് മനസ്സിലായി. ഉദാഹരണം.

    >>> ആരാധനക്ക് ഒരേ ഒരു ദൈവമേ ഉള്ളൂ എന്ന് പ്രഖ്യാപിക്കുന്നത് പോലെയാണോ ഇസ്ലാമിന്റെ ലക്ഷ്യം ദൈവത്തിന്റെ ഭൂമിയിൽ ദൈവികരാഷ്ട്രമാണ് എന്നത്?<<<

    ഇസ്‌ലാമിന്റെ ലക്ഷ്യം ദൈവത്തെ മാത്രം ആരാധിക്കുന്ന അവനെ കീഴ്‌പെടുന്ന രാജ്യം മാത്രമല്ല രാജ്യങ്ങള്‍ തന്നെ ഉണ്ടാവുക എന്നാണ്. അതില്‍ വ്യക്തിപരമായ നിയമങ്ങള്‍ അംഗീകരിച്ചാല്‍ വ്യക്തിമുസ്്‌ലിമായി, കുടുംബപരമായി ദൈവിക നിയമങ്ങള്‍ മാത്രം അംഗീകരിച്ചാല്‍ കുടുംബം മുസ്ലിമായി, സമൂഹം ഇസ്്‌ലാമിക നിയമങ്ങള്‍ അംഗീകരിച്ചാല്‍ സമൂഹവും ദൈവനിയമത്തിന് വിധേയമായി (മുസ്ലിമായി) രാഷ്ട്രം ദൈവികനിയമങ്ങള്‍ അംഗീകരിക്കുന്നതോടുകൂടി അതും മുസ്‌ലിമായി. ഇതില്‍ ആര് എത്ര അളവില്‍ അംഗീകരിക്കണമെന്ന് തീരുമാനിക്കാനുള്ള പൂര്‍ണസ്വാതന്ത്യം നല്‍പ്പെട്ടിരിക്കുന്നു. എങ്കിലും അല്ലാഹുവിങ്കല്‍ അംഗീകരിക്കുന്നവനും അംഗീകരിക്കാത്തവനും ഒരേ പ്രതിഫലമാകുകയില്ല ദൈവത്തിങ്കല്‍. ഇനി പറയട്ടെ വ്യക്തികളെന്ന നിലക്ക് ജമാഅത്തെ ഇസ്‌ലാമിയുടെ ഒരോ പ്രവര്‍ത്തകരുടെയും ലക്ഷ്യം അല്ലാഹുവിന്റെ പ്രീതി നേടലാണ്. അങ്ങനെ സ്വര്‍ഗം കരസ്ഥമാക്കലും. അതിന് അവര്‍ കൂട്ടായി നിര്‍വഹിക്കേണ്ട ചുമതലയാണ് ദീനിന്റെ സംസ്ഥാപനം. അതിന് തെരെഞ്ഞെടുക്കുന്ന മാര്‍ഗമാണ്, സമാധാനപരമായ പ്രബോധനം. ജമാഅത്തെ ഇസ്‌ലാമി എന്ന സംഘടനക്ക് ഒരു ലക്ഷ്യമുണ്ട് അത് ദൈവിക വ്യവസ്ഥ പുലരുന്ന ഒരു ദിനത്തിന് വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ്. അതിന് വേണ്ടി അത് ഇസ്‌ലാമിനെ നിര്‍വചിച്ചു മറ്റു ആദര്‍ശങ്ങളുമായി താരതമ്യം ചെയ്തു. നിലവിലുള്ള വ്യവസ്ഥകളുടെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി. ഇസ്‌ലാമിക വ്യവസ്ഥയുടെ മേന്‍മ വിളമ്പരം ചെയ്തു. മറ്റു വ്യവസ്ഥകളില്‍ യോജിക്കാവുന്നതും വിയോജിക്കാവുന്നതുമായ കാര്യങ്ങള്‍ അക്കമിട്ട് നിരത്തി. അതിന്റെ ലക്ഷ്യം മറക്കാതെ തന്നെ നിലവിലുള്ള സംഘടനകളുമായി യോജിച്ചു. ചിലരോട് വിയോജിച്ചു. ചിലര്‍ക്ക് വോട്ടു രേഖപ്പെടുത്തി. പിന്നീട് അവര്‍ക്ക് തന്നെ വോട്ട് നല്‍കാതിരുന്നു. ഓരോന്നും ചെയ്തപ്പോള്‍ അതിന്റെ ഇസ്‌ലാമികമായ നീതീകരണം നല്‍കി.

    ഇനി പറയാം ആരാധനക്ക് ഒരു ദൈവമേ ഉള്ളൂ എന്ന് പറയുമ്പോഴുള്ളതിനേക്കാള്‍ ഒരപകടവുമില്ല ഒരു രാഷ്ട്രത്തിന് ഏറ്റവും യോജിച്ച വ്യവസ്ഥ ഇസ്‌ലാമിക വ്യവസ്ഥയാണെന്ന് പറയുന്നതില്‍. ആദ്യത്തേത്ത് നിര്‍ബന്ധപുര്‍വം പാടില്ലെങ്കില്‍ രണ്ടാമത്തേതും നിര്‍ബന്ധിക്കാവതല്ല. ആദ്യത്തേതില്‍ അനാവശ്യമായി പ്രകോപനം പാടില്ലെങ്കില്‍ രണ്ടാമത്തേതിലും അത് പാടില്ല. എന്നാല്‍ ആരെയും പിണക്കാതെ ഒരെതിര്‍പ്പുമില്ലാതെ രണ്ട് ശ്രമവും നടക്കുകയുമില്ല. ഇതൊക്കെ ഏത് മതവും രാഷ്ട്രീയവും കൈകാര്യം ചെയ്യുമ്പോഴും ഉണ്ടാകുന്നുണ്ട്. സമൂഹികമാറ്റത്തിന് അത് അനിവാര്യമാണ്. അതിന് അനുവാദമില്ലായിരുന്നെങ്കില്‍ ചരിത്രത്തില്‍ ഒരു നേതാവും പരിഷ്‌കര്‍ത്താവും ഉണ്ടാകുമായിരുന്നില്ല.

    അവസാനമായി ഒരു തിരുത്തുകൂടി നല്‍കിയാല്‍ മൈപ്പിന് കാര്യങ്ങള്‍ വ്യക്തമാകേണ്ടതാണ്. ഇസ്‌ലാമിന്റെ ലക്ഷ്യം ദൈവത്തിന്റെ ഭൂമിയില്‍ ദൈവിക രാഷ്ട്രമാണ് എന്ന് പറയുമ്പോള്‍ അത് മാത്രം എന്ന അര്‍ഥം നല്‍കരുത്. ആ അര്‍ഥത്തില്‍ അങ്ങനെ ആരും പറഞ്ഞിട്ടില്ല. ആരെങ്കിലും അങ്ങനെ പറഞ്ഞാലും അതൊരു തെറ്റല്ല എന്നാണ് ഞാന്‍ മുകളില്‍ സൂചിപ്പിച്ചത്. ഇസ്‌ലാമിന് അതിന്റെ വ്യവസ്ഥയും നിയമവും അംഗീകരിക്കുന്നതിലൂടെ മനുഷ്യജീവിതത്തില്‍ ശാന്തിയും. പരലോകത്ത് പ്രതിഫലവും, നാട്ടില്‍ സമാധാനവും രാജ്യത്തിന് സുരക്ഷയും ലഭിക്കണമെന്ന് അതാഗ്രഹിക്കുന്നു. അത് പറയുന്നതിലാര്‍ക്കാണ് പ്രയാസം. ഇസ്ലാമിന്റെ ശത്രുക്കള്‍ക്കല്ലാതെ

    ReplyDelete
  33. പ്രിയ സഹോദരന്‍ മൈപ്:

    എന്റെ സംശയങ്ങള്‍ക്ക് വിശദീകരണം നല്‍കാന്‍ താങ്കള്‍ കാണിക്കുന്ന ജാഗ്രതയെ ആദ്യമേ അഭിനന്ദിക്കട്ടെ.

    1 . ഒരു സംവാദത്തില്‍ ഒരു വിഭാഗത്തിനെ പ്രതിനിധീകരിക്കുന്നയാള്‍ ഞങ്ങളുടെ വാദം ഇതാണ് എന്ന് വ്യക്തമാക്കിയാല്‍ അത് അംഗീകരിക്കലാണ് ഉചിതം എന്നാണെന്റെ അഭിപ്രായം. അതുകൊണ്ട് തന്നെ ചിന്തകണോ താങ്കളോ പറയുന്ന നിലപാട് വെച്ചല്ലാതെ നിങ്ങളോട് സംവദിക്കുന്നതില്‍ അര്‍ത്ഥവുമില്ല.

    ഇനി മൗദൂദി പറഞ്ഞതും താങ്കള്‍ പറഞ്ഞതും ഫലത്തില്‍ ഒന്നല്ലേ? "ഭരണമില്ലാത്ത ദീന് ഭൂമിയിൽ സ്ഥപിതമല്ലാത്ത വീട് " എന്ന് മൗദൂദി പറയുമ്പോള്‍ താങ്കള്‍ പറയുന്നത് >>>"അല്ലാഹുവിന്റെ റസൂലിലും ഖുർആനിലും പരലോകത്തിലും വിശ്വാസം വന്ന ഒരു ജനതയുടെ ഉപരിഘടനയാണ് ഇസ്ലാമിക ഭരണം. തറയും ചുമരും പൂർത്തിയാക്കാനുള്ള സാധ്യത ഉറപ്പുവരുത്താതെ മേല്പുരക്ക് വേണ്ടി ....">>> ശ്രമിക്കുന്നത് ഉചിതമല്ല എന്നാണ്. ഫലത്തില്‍ ഇസ്ലാമിക സമൂഹം ആകുന്ന വീട് പൂര്‍ണമാവണമെങ്കില്‍ ഭരണമാവുന്ന മേല്‍പ്പുര കൂടി വേണം എന്ന് തന്നെ! ഈ ഒരു സമൂഹം ഉണ്ടാവണം എന്ന ലക്ഷ്യത്തില്‍ പണിയെടുക്കുമ്പോള്‍ ആദ്യം തറയും ചുമരും (പ്രബോധന-പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍) രൂപപ്പെടുത്തണം എന്നാണ് താങ്കളുടെ വാദം. അത് ഉണ്ടായ ശേഷം മാത്രമേ ഇസ്ലാമിന്റെ തന്നെ ഭാഗമായ രാഷ്ട്രീയവും ഭരണവും വെളിപ്പെടുത്തെണ്ടതുള്ളൂ എന്ന് സാരം.

    എന്നാല്‍ ജമാഅത്ത് വാദം, മേല്പുര കൂടി ഉള്ള ഒരു വീടിനു വേണ്ടി ആവണം ഇപ്പോഴേ പണി എടുക്കേണ്ടത് എന്നാണല്ലോ. അല്ലാതെ ഇസ്ലാമില്‍ ഉള്ള രാഷ്ട്രീയം എന്ന വശം മൂടി വെക്കരുത് എന്നര്‍ത്ഥം. മൗദൂദിയുടെ പ്രയോഗം ആ അര്‍ത്ഥത്തില്‍ ശരി തന്നെയല്ലേ? നമ്മുടെ രാജ്യത്ത് ഇസ്ലാം പൂര്‍ണമായി എന്ന് താങ്കള്‍ക്കു വാദമുണ്ടോ? വ്യക്തി തലത്തില്‍ തുടങ്ങി കുടുംബതലത്തിലൂടെ രാജ്യത്തെ മുസ്ലിംകള്‍ മുഴുവന്‍ ശിര്‍ക്ക്-ബിദ്അത്ത് വെടിഞ്ഞാല്‍ മാത്രമല്ലേ അങ്ങനെ ഒരു അവസ്ഥ രാജ്യത്ത് ഉണ്ടാവൂ? എന്നാല്‍ തന്നെയും തറയും ചുമരും മാത്രമേ നിര്മിക്കപ്പെടുകയുള്ളൂ. മേല്‍പ്പുര അപ്പോഴും ബാക്കി കിടക്കും. അപ്പോള്‍ മേല്പ്പുരയ്ക്ക് വേണ്ടി കൂടി പണിയെടുക്കണം. അവിടെ ഇത്തരമൊരു അവസ്ഥ ഉണ്ടാവാന്‍ പ്രവര്‍ത്തിക്കുന്നവര്‍ തീര്‍ച്ചയായും പൂര്‍ണമുസ്ലികള്‍ തന്നെയാണ്. പൂര്‍ണരായി ജീവിക്കുന്ന മുസ്ലിംകള്‍ ഉള്ളപ്പോഴും രാജ്യം മൊത്തത്തില്‍ എടുക്കുമ്പോള്‍ രാജ്യത്ത് ദീന്‍ പൂര്‍ണമായില്ല എന്ന് തന്നെ പറയാം.

    അതല്ല, രാജ്യത്ത് ഭരണം വന്നില്ലെങ്കില്‍ അവിടെ ഒരു പൂര്‍ണ മുസ്ലിമും ഇല്ല എന്നാണ് മൗദൂദി ഉദ്ദേശിച്ചതെങ്കില്‍ അത് വിശദീകരിക്കേണ്ടത് ചിന്തകനോ ലതീഫോ ആണ്.

    2 . ഇവിടെ നമ്മള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം പരിഹരിക്കപ്പെട്ടിരിക്കുന്നു. താങ്കളുടെ പ്രസ്ഥാനം ഇങ്ങനെ പറഞ്ഞില്ലേ, എഴുതിയില്ലേ എന്നൊന്നും ചോദിക്കാതെ താങ്കളുടെ വിശദീകരണം ഞാന്‍ പൂര്‍ണമായും ഉള്‍ക്കൊള്ളുന്നു.

    ReplyDelete
  34. 3 . ഇത് ഒന്നാമത്തെ കാര്യത്തിനെ ബാക്കി തന്നെ ആണ്.
    >>>ഇസ്ലാമിന് രാഷ്ട്രീയ ലക്ഷ്യമില്ല. അത് വളരെ പറഞ്ഞുകഴിഞ്ഞു, രാഷ്ട്രം എന്നത് പരിണിത ഫലമാണ്.>>>
    ഒരു മുസ്ലിം, ഇസ്ലാഹീ പ്രവര്‍ത്തനത്തിലൂടെ യഥാര്‍ത്ഥ വിശ്വാസി ആയിത്തീര്‍ന്നാല്‍ അതിനെ ഇസ്ലാഹി പ്രവര്‍ത്തനത്തിന്റെ പരിണിത ഫലം എന്ന് പറയാം. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍, അയാളെ യഥാര്‍ത്ഥ വിശ്വാസി ആക്കിത്തീര്‍ക്കുക എന്നതായിരുന്നു ഇസ്ലാഹി പ്രവര്‍ത്തനത്തിന്റെ ലക്‌ഷ്യം. ശരിയല്ലേ? എങ്കില്‍, രാഷ്ട്രം എന്ന പരിണിതഫലത്തിന് വേണ്ടി പ്രവര്‍ത്തിക്കുക എന്നത് ഓരോ മുസ്ലിമിന്റെയും ലക്‌ഷ്യം തന്നെയാവേണ്ടതല്ലേ? പ്രവര്‍ത്തനം ഇല്ലാതെ ഫലം ഉണ്ടാവില്ല എന്നര്‍ത്ഥം.

    എന്നാല്‍, പ്രവര്‍ത്തനകാലയളവില്‍ ഈ ഒരു പരിണിതഫലത്തെ (ലക്ഷ്യത്തെ)കുറിച്ച് ആളുകളോട് പറയാതിരുന്നാല്‍ എന്താവും അവസ്ഥ? ഉദാഹരണത്തിന്, മുഴുവന്‍ കൊണ്ഗ്രസ്സുകാരായ ഒരു 'യഥാര്‍ത്ഥ' മുസ്ലിം സമൂഹത്തോട് ഒരു സുപ്രഭാതത്തില്‍ നാളെ മുതല്‍ ഇസ്ലാമിക നിയമ-ഭരണ വ്യവസ്ഥയായിരിക്കും രാജ്യത്ത് നടപ്പിലാക്കുക എന്ന് പറഞ്ഞാല്‍ അവരുടെ പ്രതികരണം ഇപ്രകാരമായിരിക്കും "താങ്കള്‍ ബിദ്അത്ത് ദീനില്‍ കൂട്ടി ചേര്‍ക്കരുത്. ഇസ്ലാമില്‍ ഇങ്ങനെ ഒരു രാഷ്ട്രീയ വശം ഉണ്ടെന്നു നമ്മോടു ആരും പറഞ്ഞിട്ടില്ലല്ലോ. അങ്ങനെ പറഞ്ഞ മൌദൂദികളെ നാം ഒറ്റക്കെട്ടായി നേരിട്ടതുമാണ്!" അതേസമയം അവരോടു പ്രബോധന-പരിഷ്കരണ പ്രവര്‍ത്തങ്ങള്‍ നടത്തുമ്പോള്‍ തന്നെ എന്ത് കൊണ്ട് ഇസ്ലാഹികള്‍ക്കും ഇസ്ലാമിന്റെ രാഷ്ട്രീയ-ഭരണ സംവിധാനത്തെ കുറിച്ച് പറഞ്ഞു കൂടാ? ഇങ്ങനെ മുഖംമൂടി ഇട്ട് പ്രവര്‍ത്തിക്കേണ്ട ആവശ്യം എന്താണ്? തികച്ചും ജനാധിപത്യരീതിയില്‍ ഇന്നതാണ് ഞങ്ങള്‍ മുന്നോട്ടു വെക്കുന്ന വ്യവസ്ഥ എന്ന് പറയാതെ മുഖമൂടി പ്രവര്‍ത്തനം വഴി മാറ്റിയെടുത്ത സമൂഹത്തെ ഒരു സുപ്രഭാതത്തില്‍ ഇസ്ലാമിക വ്യവസ്ഥ അടിച്ചേല്‍പ്പിച്ചാല്‍ അതല്ലേ ഭീകരത? അതിനു പകരം തുറന്ന പ്രവര്‍ത്തനം നടത്തുന്നവരെ ഭീകരരാക്കുന്നത് ഇരട്ടത്താപ്പല്ലേ?

    ഒരു വ്യവസ്ഥ ചൂണ്ടി കാണിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ അതിനുള്ള മറ്റൊരു സൗകര്യം ആ വ്യവസ്ഥയെ സത്യസന്ധമായി മനസ്സിലാക്കിയ അമുസ്ലിം സഹോദരര്‍ കൂടി അതിന്റെ പിന്നില്‍ അണിചേരും എന്നതും കൂടിയാണ്. അപ്പോള്‍ രാജ്യത്ത് ആ ഒരു വ്യവസ്ഥയുടെ സംസ്ഥാപനം ജനാധിപത്യരീതിയില്‍ മുസ്ലിംകള്‍ ന്യൂനപക്ഷമായിരിക്കെ തന്നെ സാധ്യമാവുകയും ചെയ്യും.

    >> ഇസ്ലാമിക പ്രബോധന-പരിഷ്കരണ പ്രവര്ത്തങനങ്ങളോടൊപ്പം ഒരാള്‍ ഇസ്ലാമിക രാഷ്ട്രീയ പ്രവര്ത്തെനവും നടത്തിയാല്‍ അതിന്റെ ഇസ്ലാമിക വിധി എന്ത്? << എന്ന എന്റെ ചോദ്യം വ്യക്തമാണ്. ഇസ്ലാമില്‍ നിര്‍ബന്ധം, അനുവദനീയം, നിഷിദ്ധം തുടങ്ങിയ വിധികളുണ്ടല്ലോ. അത് തന്നെയാണ് ഞാന്‍ ഉദ്ദേശിച്ചത്. ജമാഅത്തുകാര്‍ക്ക് ഇത് ഓരോ മുസ്ലിമിന്റെയും ബാധ്യതയാണ് എന്നതാണ് അഭിപ്രായം എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. (തെറ്റാണെങ്കില്‍ ചിന്തകന്‍ തിരുത്തുമല്ലോ?) ഒപ്പം ഇത് ആവര്‍ത്തിക്കട്ടെ : >>>ഇസ്ലാമിന്റെ ഈ ഒരു മുഖത്തെ മൂടി വെക്കേണ്ടതുണ്ട് എന്നുള്ള നിര്ദേണശം ഖുര്ആനനിലോ ഹദീസിലോ ഉണ്ടോ? ഇല്ലായെങ്കില്‍ ഇസ്ലാമിനെ അതിന്റെ പൂര്ണതമായ രൂപത്തില്‍ പ്രബോധനം ചെയ്യുകയല്ലേ വേണ്ടത്?>>>

    >>>"ഇനി താങ്കൾ പറഞ്ഞത് പോലെയാണെങ്കിൽ അതിൽ ഒരു കുഴപ്പവുമില്ല.">>> എന്ന താങ്കളുടെ പ്രസ്താവന ഒന്ന് വിശദീകരിക്കാമോ?

    ReplyDelete
  35. @ചിന്തകന്‍/ലത്തീഫ്:
    >>>"തൌഹീദിലധിഷ്ടിതമായ ഉറപ്പുള്ള ഒരു അടിത്തറയുണ്ടാക്കാൻ ഖബർ പൂജകരായ ശിർക്കന്മാരെ കൂട്ടാൻ പറ്റുമോ?">>>
    ജമാഅത്ത് പ്രബോധന-പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലേ? അതോ കേവലം ഇസ്ലാമിക രാഷ്ട്രീയ പ്രവര്‍ത്തനം മാത്രമാണോ നടത്തുന്നത്.

    @മൈപ്: ഞാന്‍ ജമാഅത്തല്ല എന്ന് പറഞ്ഞിട്ടില്ലല്ലോ. സോളിഡാരിറ്റിയില്‍ മെമ്പര്‍ഷിപ്പ് എടുത്തിട്ടില്ല എന്ന് മുമ്പ് എവിടെയോ സൂചിപ്പിച്ചിട്ടുണ്ട്. അത് ശരിയാണ്. ജമാഅത്തിലോ അവരുട ഏതെങ്കിലും പോഷക സംഘടനയിലോ ഞാന്‍ മെമ്പര്‍ അല്ല. എന്നാല്‍, അവരുടെ പ്രവര്‍ത്തങ്ങളില്‍ ധാരാളം പങ്കെടുത്തിട്ടുണ്ട്. ഇപ്പോഴും സഹകാരിയായി ഒപ്പമുണ്ട്. ഈ ചര്‍ച്ചയില്‍ ഞാന്‍ ജമാഅത്ത് പ്രതിനിധി അല്ല. ഇവിടെ മറ്റു പലരെയും പോലെ രണ്ടു കൂട്ടരോടും എന്‍റെ സംശയങ്ങള്‍ ചോദിക്കുകയാണ് ലക്‌ഷ്യം. അതില്‍ ജമാഅത്തിന്റെ നിലപാടുകളില്‍ മുജാഹിദിന്റെ നിലപാടിനെക്കാള്‍ എനിക്ക് വ്യക്തത ഉണ്ട് എന്ന് മാത്രം.

    ReplyDelete
  36. @ശ്രദ്ധേയന്‍ | shradheyan

    >> 1 . ഒരു സംവാദത്തില്‍ ഒരു വിഭാഗത്തിനെ പ്രതിനിധീകരിക്കുന്നയാള്‍ ഞങ്ങളുടെ വാദം ഇതാണ് എന്ന് വ്യക്തമാക്കിയാല്‍ അത് അംഗീകരിക്കലാണ് ഉചിതം എന്നാണെന്റെ അഭിപ്രായം. അതുകൊണ്ട് തന്നെ ചിന്തകണോ താങ്കളോ പറയുന്ന നിലപാട് വെച്ചല്ലാതെ നിങ്ങളോട് സംവദിക്കുന്നതില്‍ അര്ത്ഥ്വുമില്ല. <<

    ആർക്കും അവരുടേതായ കാഴ്ച്ചപാടിൽ സംവദിക്കാം. എന്നാൽ ഒരു പ്രസ്ഥാനത്തിന്റെ പ്രവർത്തകനെന്ന നിലയിൽ സംവദിക്കുമ്പോൾ ആ പ്രസ്ഥാനത്തിന്റെ നിലപാടിന് വിരുദ്ധമായി പറഞ്ഞാൽ അത് മുഖവിലക്കെടുക്കാൻ പ്രയാസമുണ്ട്. പ്രസ്ഥാനിക നിലപാട് ഏതെങ്കിലും ഒരു വ്യക്തി പറഞ്ഞ് തരേണ്ടതില്ല. അത് ഗ്രന്ഥങ്ങളിലുണ്ട്. അത് കൊണ്ടാണ് ആ പ്രസ്ഥാനത്തെ കുറിച്ച് പഠിക്കാൻ പറഞ്ഞത്. ലക്ഷ്യമില്ലതെ വിടെവെക്കുന്ന അവസ്ഥ സൃഷ്ടിക്കാനാണോ ചിലർ ശ്രമിക്കുന്നത് എന്ന് സംശയിച്ച് പോകുന്നു.

    >> ഇനി മൗദൂദി പറഞ്ഞതും താങ്കള്‍ പറഞ്ഞതും ഫലത്തില്‍ ഒന്നല്ലേ? "ഭരണമില്ലാത്ത ദീന് ഭൂമിയിൽ സ്ഥപിതമല്ലാത്ത വീട് " എന്ന് മൗദൂദി പറയുമ്പോള്‍ താങ്കള്‍ പറയുന്നത് >>>"അല്ലാഹുവിന്റെ റസൂലിലും ഖുർആനിലും പരലോകത്തിലും വിശ്വാസം വന്ന ഒരു ജനതയുടെ ഉപരിഘടനയാണ് ഇസ്ലാമിക ഭരണം. തറയും ചുമരും പൂർത്തിയാക്കാനുള്ള സാധ്യത ഉറപ്പുവരുത്താതെ മേല്പുരക്ക് വേണ്ടി ....">>> ശ്രമിക്കുന്നത് ഉചിതമല്ല എന്നാണ്. ഫലത്തില്‍ ഇസ്ലാമിക സമൂഹം ആകുന്ന വീട് പൂര്ണേമാവണമെങ്കില്‍ ഭരണമാവുന്ന മേല്പ്പു ര കൂടി വേണം എന്ന് തന്നെ! ഈ ഒരു സമൂഹം ഉണ്ടാവണം എന്ന ലക്ഷ്യത്തില്‍ പണിയെടുക്കുമ്പോള്‍ ആദ്യം തറയും ചുമരും (പ്രബോധന-പരിഷ്കരണ പ്രവര്ത്തവനങ്ങള്‍) രൂപപ്പെടുത്തണം എന്നാണ് താങ്കളുടെ വാദം. അത് ഉണ്ടായ ശേഷം മാത്രമേ ഇസ്ലാമിന്റെ തന്നെ ഭാഗമായ രാഷ്ട്രീയവും ഭരണവും വെളിപ്പെടുത്തെണ്ടതുള്ളൂ എന്ന് സാരം. <<

    ഫലത്തിലെങ്ങിനെ രണ്ടും ഒന്നാവുക? ഞാൻ വളരെ വ്യക്തമായി എഴുതി. രാഷ്ട്രം എന്നത് തൌഹീദി പ്രബോധനത്തിന്റെ പരിണിത ഫലമാണെന്ന്. അതായത് രാഷ്ട്രം പൂർത്തിയായിട്ടില്ലെങ്കിൽ ഒരാളുടെ വിശ്വാസത്തിന് ഒരു തരത്തിലൊള്ള കോട്ടവും സംഭവിക്കില്ല. എന്നാൽ അതാണോ മൌദൂദി സാഹിബ് പറഞ്ഞത്? ഭരണമില്ലാത്ത ദീന് ഭൂമിയിൽ സ്ഥപിതമല്ലാത്ത വീട് എന്നാണ് ജമാഅത്തെ ഇസ്ലാമി സ്ഥാപകൻ പറഞ്ഞത്. ഭരണമില്ലാതെ ഇസ്ലാമിക ജീവിതമില്ല എന്നതാണ് മൌദൂദി സാഹിബിന്റെ വാദം. അതായിരുന്നു മൌദൂദി പറഞ്ഞ ഏറ്റവും വലിയ തെറ്റ്. കാരണം ഇസ്ലാമിക ഭരണമില്ലാത്ത രാജ്യങ്ങളിൽ ആരും മുസ്ലിംങ്ങാളായി ജീവിക്കുന്നില്ല. അതിനാൽ ഭരണത്തിന് വേണ്ടി പരിശ്രമിക്കണമെന്ന് പറഞ്ഞു മുസ്ലിംങ്ങളുടെ വിശ്വാസത്തെ ചോദ്യം ചെയ്തു.
    എന്താണ് തറയും ചുമരുമില്ലാതെ മേല്പുര കെട്ടുക എന്ന് പറഞാൽ ? അടിത്തറ (തറ) എന്ന് സാധാരണയായി പറയുക തൌഹീദിനെ കുറിച്ചാണ്. ഏകദൈവാരാധനയാണ് ഇസ്ലാമിലെ അതിപ്രധാനം. എന്നാൽ അതിലൊന്നും അത്ര ഗൌരവമായ ശ്രദ്ധയില്ലാതെ ഇസ്ലാമിക രാഷ്ട്രത്തിനായാണ് ജമാഅത്തെ ഇസ്ലാമി ശ്രമിച്ചിരുന്നത്. അല്ലായിരുന്നെങ്കിൽ ഞങ്ങളുടെ കൂടെ ‘ബറേൽവികൾ‘ പോലും ഉണ്ട് എന്ന് പറയില്ലായിരുന്നു.

    ReplyDelete
  37. @ശ്രദ്ധേയന്‍ | shradheyan

    >> എന്നാല്‍ ജമാഅത്ത് വാദം, മേല്പുര കൂടി ഉള്ള ഒരു വീടിനു വേണ്ടി ആവണം ഇപ്പോഴേ പണി എടുക്കേണ്ടത് എന്നാണല്ലോ. അല്ലാതെ ഇസ്ലാമില്‍ ഉള്ള രാഷ്ട്രീയം എന്ന വശം മൂടി വെക്കരുത് എന്നര്ത്ഥംല. മൗദൂദിയുടെ പ്രയോഗം ആ അര്ത്ഥെത്തില്‍ ശരി തന്നെയല്ലേ? <<

    തറയും ചുമരും കെട്ടി മേല്പുരയിലും കെട്ടികിടന്നോളൂ… സുഹൃത്തെ, താങ്കൾക്ക് മനസ്സിലാകാത്തത് കൊണ്ട് എന്താണ് ‘തറ‘കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ഇതിന് മുകളിൽ എഴുതിയിട്ടുണ്ട്. തറശരിയായാൽ അതിന്റെ പരിണിതഫലമായി മറ്റുള്ളവ വരും. ഇവിടെ വീട് എന്നത് ഉദാഹരിക്കാൻ കാരണം ഒന്ന് മനസ്സിലാക്കുക. മൌദൂദി സാഹിബ് പറഞ്ഞു, മതമില്ലാത്ത രാഷ്ട്രം എന്നത് ഭൂമിയിൽ സ്ഥാപിക്കാൻ പറ്റാത്ത വീടാണെന്ന്. അതിന് മറുപടി എന്നോളമാണ് എഴുതിയത്, വീടിന് ശ്രമിക്കേണ്ടവർ പ്രരിശ്രമിക്കുന്നത് മേല്പുര കെട്ടാനാണെന്ന്. ഇനി വീട് സ്വപ്നം കാണുന്നവർ തറയാണ് ശരിക്കും കെട്ടേണ്ടത്. ആ തറ കെട്ടേണ്ടത് അടിസ്ഥാന പ്രമാണങ്ങളിലായാൽ മുജാഹിദുകൾ പറഞ്ഞത് പോലെ സ്വാഭാവികമായി ബാക്കിയുള്ളവ മേലോട്ടുയരും. അത് പരിണിതഫലമാണ് എന്നും വ്യക്തമാക്കി.

    >> നമ്മുടെ രാജ്യത്ത് ഇസ്ലാം പൂര്ണ മായി എന്ന് താങ്കള്ക്കുന വാദമുണ്ടോ? വ്യക്തി തലത്തില്‍ തുടങ്ങി കുടുംബതലത്തിലൂടെ രാജ്യത്തെ മുസ്ലിംകള്‍ മുഴുവന്‍ ശിര്ക്ക് -ബിദ്അത്ത് വെടിഞ്ഞാല്‍ മാത്രമല്ലേ അങ്ങനെ ഒരു അവസ്ഥ രാജ്യത്ത് ഉണ്ടാവൂ? .....<<

    നമ്മുടെ രാജ്യത്ത് ഇസ്ലാം പൂർണ്ണമായി?? എന്താണ് താങ്കളുദ്ദേശിക്കുന്നത്? ഇസ്ലാമിക രാഷ്ട്രത്തല്ല ജീവിക്കുന്നത് എങ്കിൽ രാജ്യത്ത് ഇസ്ലാം പൂർണ്ണമോ അപൂർണ്ണമോ എന്നതല്ല പ്രശ്നം. മൌദൂദി സാഹിബ് പറഞ്ഞത് അനിസ്ലാമിക രാജ്യത്ത് ജീവിക്കുന്നവന്റെ വിശ്വാസം അപൂർണ്ണമാണെന്ന് എന്നതാണ്. അതായത് ഇന്ത്യയിൽ ജീവിക്കുന്ന മുസ്ലിംങ്ങളുടെ വിശ്വാസം അപൂർണ്ണമാണെന്ന്. താങ്കളുടെ വിശ്വാസം പൂർണ്ണമല്ല എന്ന് താങ്കൾക്ക് വാദമുണ്ടൊ?!

    ReplyDelete
  38. @ശ്രദ്ധേയന്‍ | shradheyan >> അതില്‍ ജമാഅത്തിന്റെ നിലപാടുകളില്‍ മുജാഹിദിന്റെ നിലപാടിനെക്കാള്‍ എനിക്ക് വ്യക്തത <<


    താങ്കൾക്ക് ലഭിച്ച വ്യക്തത ഇവിടെ ഒന്ന് കാണുമോ?
    ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. ശ്രദ്ധിക്കുമല്ലോ..

    ReplyDelete
  39. മൈപ്:ദൈവകല്പിത സന്മാർഗ്ഗ ജീവിതരീതിയാണെന്നാണ് മതമെന്നാൽ ഉദ്ദേശിക്കുന്നത്. മതം എന്നത് മലയാള വാക്കാണ്. ഇസ്ലാം എന്നാൽ ഖുർആൻ മാത്രമല്ല. ‘ദീനി‘നെ എന്നതിനെ കുറിച്ച് എല്ലാ പ്രമാണങ്ങളിലുമുണ്ട്.

    ESWARdas :ദീൻ എന്നാൽ മതം എന്നു വിശ്വസിക്കാത്തത് തെറ്റണോ?ഇസ്ലാം എന്നാൽ സമാധാനം,ശാന്തി,അച്ചടക്കം,അനുസരണം എന്നൊക്കെയാണ് ഞാൻ മനസ്സിലാക്കിയത്. ദീനിനെ മതമാക്കുന്ന പ്രമാണങ്ങൾ ഒന്നും ഞാൻ കണ്ടിട്ടില്ല.

    മൈപ്:ഭരണമില്ലാത്ത ദീന് ഭൂമിയിൽ സ്ഥപിതമല്ലാത്ത വീട് എന്നാണ് ജമാഅത്തെ ഇസ്ലാമി സ്ഥാപകൻ പറഞ്ഞത്. ഭരണമില്ലാതെ ഇസ്ലാമിക ജീവിതമില്ല എന്നതാണ് മൌദൂദിവാദം. അതായിരുന്നു മൌദൂദി പറഞ്ഞ ഏറ്റവും വലിയ തെറ്റ്. കാരണം ഇസ്ലാമിക ഭരണമില്ലാത്ത രാജ്യങ്ങളിൽ ആരും മുസ്ലിംങ്ങാളായി ജീവിക്കുന്നില്ല. അതിനാൽ ഭരണത്തിന് വേണ്ടി പരിശ്രമിക്കണമെന്ന് പറഞ്ഞു മുസ്ലിംങ്ങളുടെ വിശ്വാസത്തെ ചോദ്യം ചെയ്തു. അവിടെ മൌദൂദി ‘ദീൻ’ (മതം) എന്നാൽ സ്റ്റേറ്റാണെന്ന്.
    ഈശ്വർദാസിന് ദീൻ എന്നാൽ സ്റ്റേറ്റാണെന്ന് ഇസ്ലാമിന്റെ പ്രമാണങ്ങളിൽ ഒന്നിലും കാണിച്ച് തരാൻ കഴിയില്ല.

    ESWARdas: ഞാൻ ജമാ അതെ ഇസ്ലാമിക്കാരനല്ല.താങ്കൾ സൂചിപ്പിച്ച കാര്യങ്ങൾ ഞാൻ എവിടേയും കണ്ടിട്ടുമില്ല.

    മൈപ്:താങ്കൾ ആദ്യം ഇസ്ലാമിനെ പഠിച്ച് സത്യമാർഗ്ഗം സ്വീകരിക്കുക.

    ESWARdas: ഞാൻ ഖുർ ആൻ പഠിച്ചു കൊണ്ടിരിക്കുന്ന സത്യമാർഗ്ഗത്തിലാണെന്നാണെന്റെ വിശ്വാസം.
    ദൈവം അതിനനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
    ഞാൻ താങ്കൾക്കു വേണ്ടിയും പ്രാർത്ഥിക്കുന്നു.
    നബി(സ) മരിക്കുന്നതിന് മുമ്പ് പറഞ്ഞു, നിങ്ങൾക്ക് നിങ്ങളുടെ മതം പൂർത്തിയാക്കിതന്നു എന്ന്. അതിന് ശേഷം കുറക്കാനോ കൂട്ടാനോ ഒന്നുമില്ല മതത്തിൽ. ഹലാലും ഹറാമും മാറ്റപെടില്ല.

    ESWARdas: താങ്കൾ ഇവിടേയും മാർഗ്ഗത്തെ മതമാക്കിയിരിക്കുന്നു.

    ReplyDelete
  40. ചൂഷകരെ തിരുത്താനും,
    ചൂഷിതദുരിതബാധിതർക്കാശ്വാസമെത്തിക്കാനും
    ബാദ്ധ്യസ്ഥരായ, തിന്മതടഞ്ഞ് നന്മനിലനിർത്താൻ
    കല്പിക്കപ്പെട്ട സന്മാർഗ്ഗസമൂഹം, മുഹമ്മദിന്റെയും ഖലീഫമാരുടേയും കാലത്തില്ലാത്ത മധുഹബുകളാൽ
    ചിന്നിച്ചിതറി പരസ്പരം ആരോപണപ്രത്യാരോപണങ്ങളിൽ മുഴുകി യദാർത്ഥ ഉത്തരവാദിത്വത്തിൽ നിന്നകന്നിരിക്കുന്നു.ചിന്തിക്കാത്ത ചില കൌമുകൾ അന്ധവിശ്വാസാഭാസ ത്വരീഖത്തുകളിലൂടെ
    ദുഷ്ഠമുതലാളിത്തത്തിന്റെ പരീക്ഷണായുധങ്ങളായി നിരപരാധികളുടെ ജീവനും ജീവിതോപാധികളും തകർക്കുന്ന ചാവേറുകളും,ആത്മഹത്യാബോംബുകളുമാകുന്നു. ഇതിനെല്ലാം പ്രധാന കാരണം ദൈവീകപാശം കൈവിട്ടതാണെന്ന,
    എന്റെ കാഴ്ചപ്പാടുകൾ പങ്കുവെക്കുകയാണ് ഞാൻ ചെയ്യുന്നത്.

    ReplyDelete
  41. വസ്തുനിഷ്ഠവും,വ്യക്തവുമായ തെളിവുകളെ
    അവലംബിക്കാൻ കല്പിക്കപ്പെട്ട സന്മാർഗ്ഗസമൂഹം
    ദൈവം വിലക്കിയ ഊഹങ്ങളെ അവലംബിച്ച്,
    വസ്തുനിഷ്ഠമായ യാതൊരു അടിസ്ഥാനവുമില്ലാതെ, സത്യനിഷ്ഠനീതിപീഠങ്ങളെയോ,
    സത്യാസത്യവിവേചനശേഷിയുള്ള നിഷ്പക്ഷ ജനങ്ങളേയോ ബോദ്ധ്യപ്പെടുത്താനുള്ള യാതൊരു തെളിവുകളുമില്ലാതെ,സന്മാർഗ്ഗവിരുദ്ധരായ ചൂഷകമുതലാളിത്തപക്ഷ ജനവഞ്ചകനേതാക്കളുടേയും,
    അന്വേഷണോദ്യോഗസ്ഥ ദുഷ് പ്രഭുക്കളുടെയും
    വിഷവാഹക വാർത്താപവാദ പ്രചാരകരുടെയും മാറ്റൊലികളായിപരസ്പരം തീവ്രഭീകര ആരോപണങ്ങൾ ചൊരിയുന്നത് ഖുർ ആനിക വീക്ഷണത്തിൽ മഹാപാപങ്ങളിൽ(ഊഹ-അപവാദാരോപണം) പെട്ടതാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
    തെറ്റിയെങ്കിൽ തിരുത്തുക.അനുചിതമെങ്കിൽ നീക്കുക.

    ReplyDelete
  42. പ്രിയ മൈപ്:

    1 . >>>ആർക്കും അവരുടേതായ കാഴ്ച്ചപാടിൽ..... എന്ന് സംശയിച്ച് പോകുന്നു.>>>
    അടിസ്ഥാന നയനിലപാടുകളില്‍ ഉറച്ചു നിന്ന് പ്രവര്‍ത്തനമാര്‍ഗത്തില്‍ കാലാനുസൃതമായ മാറ്റം വരുത്തുന്ന പ്രസ്ഥാനമായാണ് ജമാഅത്തിനെ എനിക്ക് അനുഭവപ്പെട്ടത്. അഥവാ, ചലിക്കുന്ന പ്രസ്ഥാനം. അവരെ പഴയ ലിഖിതങ്ങള്‍ വെച്ച് വിലയിരുത്തുന്നത് അനീതിയാവും എന്നാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം. ചിന്തകനും ലത്തീഫും പറയുന്നതല്ല അവരുടെ നിലപാടെന്ന് വാദിക്കാന്‍ താങ്കള്‍ക്കും അവകാശമുണ്ട്. അതിനാല്‍ ഈ വിഷയം ഇവിടെ നിര്‍ത്താം.

    >>>>> ഇനി മൗദൂദി പറഞ്ഞതും താങ്കള്‍ പറഞ്ഞതും ഫലത്തില്‍ ഒന്നല്ലേ?>>>
    എന്ന എന്‍റെ ചോദ്യം ഞാന്‍ വളരെ വ്യക്തായി വിശദീകരിച്ചിട്ടുണ്ട്.

    >>>>"ഞാൻ വളരെ വ്യക്തമായി എഴുതി. രാഷ്ട്രം എന്നത് തൌഹീദി പ്രബോധനത്തിന്റെ പരിണിത ഫലമാണെന്ന്. ">>>>
    എന്ന് താങ്കള്‍ എഴുതുമ്പോള്‍ അത് തന്നെയല്ലേ ജമാ അത്തും ചെയ്യുന്നതെന്ന് ചിന്തിക്കാത്തതെന്ത്? കായിക വിപ്ലവത്തിലൂടെ ഇസ്ലാമിക ഭരണം കൊണ്ടുവരണം എന്ന് ജമാഅത്ത് വാദിക്കുന്നതായി എനിക്കറിയില്ല.

    >>>ഇസ്ലാമിക ഭരണമില്ലാത്ത രാജ്യങ്ങളിൽ ആരും മുസ്ലിംങ്ങാളായി ജീവിക്കുന്നില്ല.>>>
    എന്ന് മൌദൂദി പറഞ്ഞതായും ഞാനറിഞ്ഞില്ല. അതേസമയം ഇസ്ലാമിക വ്യവസ്ഥിതിക്കു വേണ്ടി രാജ്യത്തെ നിയമവ്യവസ്ഥയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കണമെന്ന് പറഞ്ഞതായി അറിഞ്ഞിട്ടുണ്ട്.

    >>>ഏകദൈവാരാധനയാണ് ഇസ്ലാമിലെ അതിപ്രധാനം. എന്നാൽ അതിലൊന്നും അത്ര ഗൌരവമായ ശ്രദ്ധയില്ലാതെ ഇസ്ലാമിക രാഷ്ട്രത്തിനായാണ് ജമാഅത്തെ ഇസ്ലാമി ശ്രമിച്ചിരുന്നത്. അല്ലായിരുന്നെങ്കിൽ ഞങ്ങളുടെ കൂടെ ‘ബറേൽവികൾ‘ പോലും ഉണ്ട് എന്ന് പറയില്ലായിരുന്നു. >>>
    എന്ന് താങ്കള്‍ പറയുമ്പോള്‍ മുസ്ലിംകളല്ലാത്തവരെ കൂടെ കൂട്ടി സമുദായത്തിന് വേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നത് തെറ്റാവില്ലേ? ഇത് തെറ്റാണെന്ന് പറഞ്ഞാല്‍ മുസ്ലിം ലീഗിലെയും കൊണ്ഗ്രസ്സിലെയും മുജാഹിദുകാര്‍ വലഞ്ഞു പോവില്ലേ? അത്തരം രാഷ്ട്രീയ പാര്‍ട്ടികളുടെ തലപ്പത്തുള്ളവര്‍ ശിര്‍ക്ക് - ബിദ്അത്തുകളില്‍ നിന്നും പൂര്‍ണ മുക്തരാണോ? ഒരു ഇസ്ലാമിക പ്രസ്ഥാനത്തിന് എല്ലാവരെയും ഉള്‍ക്കൊണ്ടു കൊണ്ട് മുന്നോട്ടു പോവേണ്ടി വരും. അവരടക്കം പ്രബോധിതരാവുക. ക്രമത്തില്‍ അവരെയും ശുദ്ധി വരുത്തുക. ഞാന്‍ മനസ്സിലാക്കിയത് ജമാഅത്തിന്റെ മെമ്പര്‍ ആവാന്‍ അയാളുടെ വിശ്വാസവും ശുദ്ധമായിരിക്കണം എന്ന് തന്നെയാണ്.

    >>>തറശരിയായാൽ അതിന്റെ പരിണിതഫലമായി മറ്റുള്ളവ വരും>>>
    ഇങ്ങനെ ഓട്ടോമാറ്റിക് ആയി വരുന്ന സംവിധാനം അല്ല ഭരണ വ്യവസ്ഥ എന്ന് തെളിയിക്കാനാണ് ഞാന്‍ കോണ്ഗ്രസ് മുസ്ലിംകളുടെ ചോദ്യം ഉദാഹരിച്ചത്. താങ്കള്‍ക്കു അത് മനസ്സിലായി എന്ന് എനിക്കറിയാം.

    ReplyDelete
  43. >>>നമ്മുടെ രാജ്യത്ത് ഇസ്ലാം പൂർണ്ണമായി?? എന്താണ് താങ്കളുദ്ദേശിക്കുന്നത്?>>>
    ഇന്ത്യാ രാജ്യത്ത് ശിര്‍ക്ക് - ബിദ്അത്തുകളില്‍ നിന്നും മുക്തരാവാത്ത ആളുകള്‍ ഉള്ള കാലത്തോളം ഇസ്ലാഹീ പ്രവര്‍ത്തനം തുടരണമല്ലോ. അതിനര്‍ത്ഥം ഇപ്പോഴും രാജ്യം എന്ന നിലയ്ക്ക് ദീന്‍ പൂര്‍ണമായിട്ടില്ല എന്നല്ലേ? മൗദൂദി ഇസ്ലാമിന്റെ സമഗ്രത ഉള്‍ക്കൊണ്ട് ഇസ്ലാഹിനുമപ്പുറം ഇസ്ലാമിക വ്യവസ്ഥകൂടി പ്രയോഗത്തില്‍ വരണം എന്നാഗ്രഹിച്ചു. അതിനര്‍ത്ഥം ഇവിടെ പൂര്‍ണ മുസ്ലിംകള്‍ ഇല്ല എന്നല്ല. ഇസ്ലാമിന്റെ രാഷ്ട്രീയം എന്ന ഒരു വശം നിഷേധിക്കുന്നവര്‍ ഇസ്ലാമിനെ പൂര്‍ണമായി ഉള്‍ക്കൊണ്ടു എന്ന് പറയാനുമാവില്ല. ഇത്തരം ഒരു വ്യവസ്ഥിതിക്കു വേണ്ടി പണിയെടുക്കുന്നവര്‍ പൂര്‍ണ മുസ്ലിംകളുടെ പരിധിയില്‍ തന്നെ വരും. ആ അര്‍ത്ഥത്തില്‍ എന്‍റെ വിശ്വാസത്തില്‍ എനിക്ക് തെല്ലും സംശയം ഇല്ല.

    ReplyDelete
  44. ഇനി എനിക്ക് താങ്കള്‍ ഉത്തരം തരാത്ത ചോദ്യങ്ങള്‍ അവസാനമായി ആവര്‍ത്തിക്കട്ടെ. (ഇനിയും ഉത്തരമില്ലെങ്കില്‍ ഞാന്‍ തര്‍ക്കിക്കില്ല:)

    1 . ഇസ്ലാമിക പ്രബോധന-പരിഷ്കരണ പ്രവര്ത്തങനങ്ങളോടൊപ്പം ഒരാള്‍ ഇസ്ലാമിക രാഷ്ട്രീയ പ്രവര്ത്തെനവും നടത്തിയാല്‍ അതിന്റെ ഇസ്ലാമിക വിധി എന്ത്?

    2 . ഇസ്ലാമിന്റെ രാഷ്ട്രീയ-ഭരണ മുഖത്തെ മൂടി വെക്കേണ്ടതുണ്ട് എന്നുള്ള നിര്‍ദേശം ഖുര്ആനിലോ ഹദീസിലോ ഉണ്ടോ? ഇല്ലായെങ്കില്‍ ഇസ്ലാമിനെ അതിന്റെ പൂര്ണമായ രൂപത്തില്‍ പ്രബോധനം ചെയ്യുകയല്ലേ വേണ്ടത്?

    3 . ഇസ്ലാമിക നിയമ വ്യവസ്ഥയും ഭരണക്രമവും മറ്റു മത സമൂഹങ്ങള്‍ക്ക് എതിരാണ് എന്ന അഭിപ്രായം താങ്കള്‍ക്കോ താങ്കളുടെ പ്രസ്ഥാനത്തിനോ ഉണ്ടോ? ഇല്ലായെങ്കില്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന മറ്റു പല പ്രസ്ഥാനങ്ങളെ പോലെ ഒരു സാമൂഹിക മാറ്റത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് തെറ്റാണോ?

    ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമായാല്‍ നമ്മുടെ സംവാദം തല്‍ക്കാലം അവസാനിപ്പിക്കാമായിരുന്നു. താങ്കളുടെ ലിങ്ക് വായിച്ചു. ആദ്യം ഇവിടുത്തെ വിഷയം തീര്‍ക്കാം. അതല്ലേ ഉചിതം. പിന്നീട് 'ജനാധിപത്യം-മതേതരത്വം-ദേശീയത : മുജാഹിടുകള്‍ക്ക് നിലപാടില്ലേ?' എന്ന ഒരു പോസ്റ്റ്‌ കൂടി പ്രതീക്ഷിക്കുന്നു.

    ReplyDelete
  45. @ESWARdas ...

    സംവദിക്കുന്ന വിഷയത്തിലല്ല എങ്കിലും ചിലത് പറയട്ടെ..

    താൻ എവിടെകാടോ വെടിവെക്കുന്നത്? എന്താണ് താങ്കളുദ്ദേശിച്ച യദാർത്ഥ ഉത്തരവാദിത്വം? വിശ്വാസികൾ മനസ്സിലാക്കുന്നത് അത് കലിമത്തു തൌഹീദിന്റെ പ്രചരണമാണ്. അതിൽ അന്ധവിശ്വാസങ്ങൾക്കെതിരെ, വഴിത്തിരിഞ്ഞ ത്വരീഖത്തിനെതിരെ, സ്മശാന വിപ്ലവമെന്ന് കളിയാക്കി വിളിക്കുന്ന ഖബർ പൂജകർക്കെതിരെ, അങ്ങിനെ എത്ര എത്ര പോരാട്ടങ്ങളുണ്ട്. ആ പോരാട്ടങ്ങൾ ആദർശത്തിന് വേണ്ടിയുള്ളതാണ്. പോരാട്ടങ്ങൾക്ക് വേണ്ടി ഖബർ പൂജകരെ ഒപ്പം കൂട്ടില്ല. ബറേൽവികൾ പോലും ഞങ്ങളുടെ കൂടെയുണ്ട് എന്ന് പറയില്ല. ലക്ഷ്യം പരമപ്രധാനമായ ഏക ദൈവ വിശ്വാസമാണ്.

    മുതലാളിത്തത്തിനെതിരെ, ചൂഷിതരായ പാവങ്ങളു രക്തം ഊറ്റികുടിക്കുന്ന സാമ്രാജ്യത്തിനെതിരെ എന്ന് പറഞ്ഞാൽ കമ്മ്യൂണിസ്റ്റുകളും ആ ലക്ഷ്യങ്ങൾക്കെതിരെയാണ്.
    തീവ്രവാദ പ്രസ്ഥാനങ്ങളെ മനസ്സിലാക്കാൻ ഊഹങ്ങളിൽ കെട്ടികിടക്കേണ്ടതില്ല. ചൂഷക മതലാളിത്വം പറഞ്ഞ് ഒഴിയാൻ പറ്റിയതല്ല കഴിഞ്ഞ് പോയ ചെയ്തികൾ. ദൈവിക രാജ്യമില്ലെങ്കിൽ വിശ്വാസം അപൂർണ്ണമാണെന്ന് വാദിക്കുന്നതിലൂടെ ലക്ഷ്യമിടുന്ന തിയോക്രസിക്ക് വേണ്ടി രക്തപുഴകളൊഴുകിയിട്ടുണ്ട്. സന്മാർഗ്ഗവിരുദ്ധരായ ചൂഷകമുതലാളിത്തപക്ഷ ജനവഞ്ചകനേതാക്കളുടേയും, അന്വേഷണോദ്യോഗസ്ഥ ദുഷ് പ്രഭുക്കളുടെയും
    വിഷവാഹക വാർത്താപവാദ പ്രചാരകരുടെയും മാറ്റൊലികളായി വിശ്വാസികളെ കുറിച്ച് അപവാദം പറഞ്ഞവതരിപ്പിക്കുന്നത് നിശിദ്ധമായ ഊഹത്തെ അടിസ്ഥാനപെടുത്തിയാണ്. വിശ്വാസികളെ കുറിച്ചുള്ള ഈ അപവാദം എത്ര മ്ലേച്ചം!

    ഇനി ഇവിടെ വിഷയം ചൂഷകരും ചൂഷിതരുമല്ല. താനെന്താണ് എയിം ചെയ്യുന്നത്, അതിവിടെ നടക്കില്ല. ഇവിടെ വിഷയം ഇസ്ലാമും രാഷ്ട്രീയവുമാണ്. ഈ വിഷയത്തിൽ ഒന്നുമറിയില്ലെങ്കിൽ താങ്കൾക്ക് സലാം. ഈ സംവാദം നിർത്തിയാൽ തീരുന്നതല്ല ചൂഷിതരും ചൂഷണവും. ദൈവിക പാശം എന്താണെന്ന് മനസ്സിലാക്കുക. ആദ്യം കലിമത്ത് തൌഹീദ് സ്വീകരിച്ചവനാവുക. ഹൈന്ദവ ക്രൈസ്തവ വേദങ്ങളുടെയും മാനവരാശിക്കായി അവസാനമായി അവതരിച്ച പരിശുദ്ധ ഖുർആനിന്റെയും സത്ത ഒന്നാണെന്ന് വിശ്വസിക്കുന്ന താങ്കൾക്ക് പറ്റിയ വിഷയമല്ല ഇത്. താങ്കളെ ഇവിടെ നിർബന്ധിച്ച് ആരും കൊണ്ട് വന്നതല്ല. താങ്കൾക്ക് സലാം..

    ReplyDelete
  46. പ്രിയ മൈപ്

    ഞാന്‍ വീണ്ടും വരണമെന്ന് കരുതിയതല്ല. ഈ ‘താന്‍’ എടോ/പോടോ വിളിയൊക്കെ തൌഹീദി സംവാദത്തിന്റെ ഭാഗം തന്നെയായിരിക്കും അല്ലെ. ഏറ്റവും മാന്യമായും സംയമനത്തോടും സംവാദത്തിന് ആഹ്വാനം ചെയ്ത പ്രവാചക മാതൃക പിന്തുടരേണ്ടിയിരുന്ന താങ്കള്‍ ഇത്ര മോശമാകുമെന്ന് ഞാന്‍ കരുതിയില്ല.

    ഈശ്വര്‍ദാസ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ രേഖപെടുത്തി എന്നല്ലാതെ വ്യക്തിപരമായി താങ്കളെ ഒരു നിലക്കും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല. പണ്ടൊരിക്കല്‍ ഒരു സലഫീ സുഹൃത്ത് അനോണിയായി വന്ന് ജബ്ബാറിന്റെ പ്രൊഫൈല്‍ വ്യാജമായി നിര്‍മ്മിച്ച് യുക്തിവാദികള്‍ക്കും മറ്റുള്ളവര്‍ക്കും ഇസ്ലാമിനെ മൊത്തത്തില്‍ ആക്രമിക്കാന്‍ അവസരം നല്‍കിയത് ഇവിടെ കാണാം.

    മറുപക്ഷം വൈകാരികമായാല്‍ പോലും നാമൊരിക്കലും പ്രതിപക്ഷ ബഹുമാനം കളയാന്‍ പാടില്ല. സുന്നി മുജാഹിദ് സംവാദങ്ങളുടെ പരിണിതിയും ഇതു തന്നെ. ഇത്തരം സംവാദ ശൈലി കൊണ്ട് വാശിയും വൈരാഗ്യവും വര്‍ദ്ധിക്കുമെന്നല്ലാതെ അതിനപ്പുറം മറ്റൊന്നും സംഭവിക്കാന്‍ പോകുന്നില്ല തന്നെ

    ‘ഇന്നല്ലാഹ മഅസ്സ്വാബിരീന്‍‘(തീര്‍ച്ചയായും അല്ലാഹു ക്ഷമയുള്ളവരുടെ കൂടെയാണ്.)

    ReplyDelete
  47. എനിക്കും ചിലത് പറയാനുണ്ട്. മറ്റുചില ജോലികളില്‍ ഏര്‍പ്പെട്ടതിനാല്‍ ഇവിടെ ഇടപെടാന്‍ സമയം ലഭിച്ചില്ല. അത് നന്നായി എന്ന് തോന്നുന്നു, ശ്രദ്ധേയന്റെ കമന്റുകള്‍ കണ്ടപ്പോള്‍.

    ഈശ്വര്‍ദാസ് എന്ന പേരില്‍ കമന്റ് നല്‍കുന്ന വ്യക്തി ഉയര്‍ത്തുന്ന ചില ആശങ്കകള്‍ അസ്ഥാനത്താണ് എന്ന് ഞാന്‍ പറയില്ല. അദ്ദേഹം പറയുന്ന ചില കാര്യങ്ങള്‍ വിഷയത്തിന് പുറത്താണ് എന്ന് വാദിക്കാമെങ്കിലും, അദ്ദേഹത്തിന്റെ പദപ്രയോഗങ്ങള്‍ മനസ്സിലാക്കിയെടുക്കാന്‍ പ്രയാസമനുഭവപ്പെടുമെങ്കിലും, അദ്ദഹേ കാര്യങ്ങളെ യഥാവിധി മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്ന ഒരു സത്യാന്വേഷിയായി അനുഭവപ്പെടുന്നു. അനാവശ്യമായ തര്‍കവിതര്‍ങ്ങളില്‍ അദ്ദേഹം അസ്വസ്ഥനാണ്. മതത്തെയും ഇസ്‌ലാമിനെയും കുറിച്ച് ഇവിടെ സംവദിക്കുന്ന മൈപ്പിനേക്കാള്‍ ധാരണ അദ്ദേഹത്തിനുണ്ട്. അദ്ദഹേത്തിന്റെ എയിം എന്താണെന്ന് എനിക്ക് തീര്‍ചയില്ലെങ്കിലും ഇവിടെ നല്‍കപ്പെട്ട കമന്റില്‍ നിന്ന് അത് മോശമാണ് എന്ന് വായിച്ചെടുക്കാന്‍ എനിക്ക് കഴിയുന്നില്ല. ഇത്രയും പറഞ്ഞത് മൈപ്പിനോടാണ്.

    പ്രിയ ശ്രദ്ദേയന്‍ ,

    താങ്കളുടെ ചോദ്യങ്ങള്‍ക്കുള്ള മൈപ്പിന്റെ ഉത്തരങ്ങള്‍ക്കായി ഞാനും കാത്തിരിക്കുന്നു.

    അതോടൊപ്പം മുകളില്‍ നല്‍കപ്പെട്ട ചില കമന്റുകളോട് എന്റെ പ്രതികരണം കൂടി അറിയിക്കാം

    ReplyDelete
  48. This comment has been removed by the author.

    ReplyDelete
  49. പ്രിയ ശ്രദ്ധേയന്‍ ,

    താങ്കള്‍ ഉന്നയിച്ച് ചോദ്യത്തില്‍ നിന്ന് തുടങ്ങുന്നു. കമന്റ് ദീര്‍ഘിക്കരുതെന്ന് കരുതി പറഞ്ഞത് വീണ്ടു എടുത്ത് ചേര്‍ക്കുന്നില്ല. വാക്കില്‍ പിടിച്ച് തര്‍ക്കിക്കുന്നതില്‍ താല്‍പര്യവുമില്ല. സംവാദം ജയിക്കാനല്ല അറിയാനും അറിയിക്കുവാനുമാണെന്ന് ഇടക്കിടക്ക് പറയേണ്ട അവസ്ഥയുണ്ട്. പലപ്പോഴും അത് ജയം മുന്നില്‍ കണ്ടാകുന്നുണ്ട്. ഇത് എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട് ഞാനടക്കം.

    രാജ്യത്ത് ഭരണം വന്നില്ലെങ്കില്‍ അവിടെ ഒരു പൂര്‍ണമുസ്‌ലിമും ഇല്ല എന്ന അസംബന്ധം മൗദൂദി പറയില്ല. മൗദൂദിയുടെതായി അങ്ങനെ ഒരു വാചകം ആരും ഉദ്ദരിച്ചുകണ്ടിട്ടുമില്ല. പിന്നെ ഇസ്‌ലാമിനെ ഒരു വ്യവസ്ഥ എന്ന നിലക്ക് പരിചയപ്പെടുത്തിയതിന് ശേഷം മൗദൂദി അതിനെ ഒരു കെട്ടിടത്തിനോട് ഉപമിക്കുകയും. ഭരണമില്ലാത്ത് ദീന്‍ ഭൂമിയില്‍ സ്ഥാപിതമാകാത്ത് വീടുപോലെയാണ് എന്ന് പറയുകയും ചെയ്തു. അതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് വ്യക്തമാണ്. ഇസ്‌ലാമിനെ കേവലം ചില ആരാധനയായികാണുകയും തൗഹീദ് എന്ന് പറഞ്ഞാല്‍ അല്ലാഹുവിനോട് മാത്രം വിളിച്ചുപ്രാര്‍ഥിക്കുന്നതിന് പറയുന്ന പേരാണ് എന്ന് ധരിക്കുകയും ചെയ്താല്‍, ആ ആശയം മനസ്സിലാക്കാന്‍ പ്രയാസമനുഭവപ്പെടും. ഇനി അദ്ദേഹത്തിന്റെ വാക്കില്‍ വല്ല അവ്യക്തതകളുമുണ്ടെങ്കില്‍ അതനുസരിച്ച് ഈമാന്‍ കൊള്ളണം എന്ന് ജമാഅത്തിന് ഒരു വാശിയുമില്ല. അതാണ് അമീര്‍ മൗദൂദിയെ തള്ളപ്പറഞ്ഞ അഭിമുഖത്തില്‍ സൂചിപ്പിച്ചത്.

    മറ്റൊരു കാര്യം വ്യക്തമാക്കട്ടേ. ഇവിടെ താങ്കള്‍ ഉപമയില്‍ പിടിച്ച് ചിലത് ചോദിച്ചപ്പോള്‍ മൈപ്പ് വീണ്ടും കളം മാറ്റിച്ചവിട്ടിയത് ശ്രദ്ധിച്ചോ. മൗദൂദി കെട്ടിടത്തോട് ഉപമിച്ചതുകൊണ്ടാണ് ഞാന്‍ ആ ഉദാഹരണം പറഞ്ഞത്. എന്നാല്‍ യഥാര്‍ത്തില്‍ ഇസ്‌ലാം ദീനിനെ കെട്ടിടത്തോട് ആദ്യമായി ഉപമിച്ചത് മുഹമ്മദ് നബിതന്നെയാണ്. വിശ്വാസകാര്യങ്ങളും ആരാധനാകര്‍മങ്ങളും ചേര്‍ന്നാണ് അതിന്റെ അടിത്തറയും തുണും രൂപംകൊള്ളുന്നത്. പ്രവാചകന്‍
    തന്നെ ഇസ്‌ലാം എന്ന സൗധത്തിന്റെ മുലക്കല്ലായി സ്വയം പരിചയപ്പെടുത്തുന്ന ഹദീസ് വ്യക്തമാണല്ലോ. ഇന്നെദിവസം നിങ്ങള്‍ ദീന്‍ പൂര്‍ണമാക്കി എന്ന് പറയുമ്പോള്‍ മേല്‍പൂരയടക്കം പൂര്‍ത്തിയായിരുന്നു. മൗദൂദിയുടെ വാക്കുകള്‍ക്ക് താങ്കള്‍ നല്‍കിയത് പോലുള്ള ഒരു വ്യാഖ്യാനമേ ജമാഅത്തുകാരും നല്‍കുന്നുള്ളൂ. പക്ഷെ അങ്ങനെ പറഞ്ഞാല്‍ വിമര്‍ശിക്കാനുള്ള പിടിവള്ളി നഷ്ടപ്പെടും എന്നതിനാല്‍ ജനങ്ങളെ പ്രകോപിക്കുന്ന ഒരു വ്യാഖ്യാനം അവര്‍ നല്‍കി സ്വന്തം അണികളെ പറഞ്ഞ് പേടിപ്പിച്ചുപോരുന്നു. ജമാഅത്ത് എന്നത് തങ്ങളുടെ നേതാക്കളില്‍നിന്ന് കേട്ട അറിവല്ലത്ത മറ്റൊന്നുമില്ലാത്തവര്‍ അവര്‍ താങ്കളോട് ചോദിച്ച ചോദ്യങ്ങളില്‍ വഞ്ചിതരായി മാറുന്നു. മൗദൂദി പറഞ്ഞത് കൂട്ടരെ നമ്മുടെയൊന്നും ഈമാനും ഇസ്‌ലാമും പുര്‍ണമല്ല എന്നാണ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ ചൂളിപോകുന്ന ഒരു വിഭാഗത്തെ വളര്‍ത്തിയെടുക്കുന്നതില്‍ അവര്‍ വിജയിച്ചു.

    ReplyDelete
  50. @ശ്രദ്ധേയന്‍ | shradheyan

    ഇതില്‍ താങ്കള്‍ പറഞ്ഞ കാര്യങ്ങളോട് ഏറെക്കുറെ പൂര്‍ണമായി യോജിക്കുന്നു ആ അന്വേഷണങ്ങള്‍ക്കുള്ള ഉത്തരം ഇസ്്‌ലാഹികളില്‍നിന്ന് ഞാനും പ്രതീക്ഷിക്കുന്നു.

    ReplyDelete
  51. @ശ്രദ്ധേയന്‍ | shradheyan

    ജമാഅത്തിന്റെ ആദര്‍ശം ലക്ഷ്യം പ്രവര്‍ത്തനപരിപാടികള്‍ എന്നിവയെല്ലാം ലിഖിതമായ രേഖയെ അടിസ്ഥാനമാക്കിയാണ്. ഭരണഘടനയും പോളിസി പ്രോഗ്രാമും നോക്കിയാല്‍ ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താന്‍ കഴിയും. പ്രബോധനം (ദഅ്‌വത്ത്) എന്നത് കൊണ്ടുദ്ദേശിക്കുന്നത്. ഇസ്‌ലാഹ് (മുസ്ലിംകളുടെ സംസ്‌കരണം) അതിന്റെ തൊട്ടുടനെ പ്രാധാന്യം നല്‍പ്പെട്ട സംഗതിയാണ്. പോളിസിയില്‍ അത് വ്യക്തമായി വായിക്കാം. ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നോക്കി അത് ചെയ്യുന്നുണ്ടോ എന്ന് ഉറപ്പുവരുത്താം.

    ReplyDelete
  52. @മൈപ്

    മൗദൂദി പറഞ്ഞത് നിങ്ങള്‍ എങ്ങനെ വ്യാഖ്യാനിച്ചാലും താങ്കള്‍ പറഞ്ഞത് ലഭിക്കില്ല എന്ന് ഞാന്‍ അവകാശപ്പെടുന്നില്ല, ദുര്‍വ്യാഖ്യാനം ചെയ്താല്‍ ലഭിക്കും.:) ഇതൊക്കെ പറയുമ്പോള്‍ താങ്കള്‍ കുഴപ്പത്തില്‍ പെടുത്തുന്നത് താങ്കളെത്തന്നെയാണ്. ഒരു മഹാഇസ്‌ലാമിക പണ്ഡിതന്റെ വാക്കുകളെ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനിച്ച് അദ്ദേഹത്തിലൂടെ സന്‍മാര്‍ഗത്തിലെത്തേണ്ട എത്രയോ പേരെ താങ്കള്‍ തടയുന്നു. ഇസ്‌ലാം ഏറ്റവും ഗുരുതരമായി കണ്ട ആ കുറ്റം ഒട്ടും മനസ്സാക്ഷിക്കുത്തിലാതെ ചെയ്യുന്നതിന് ന്യായീകരണമായി താങ്കളുടെ അജ്ഞതയെ അല്ലാഹുവിന്റെ മുമ്പില്‍ കാണിച്ചാല്‍ അത് വിലപോവുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ?.

    ഈമാനിന്റെ അടിത്തറ ഭദ്രമാക്കലും ഇസ്‌ലാം കാര്യങ്ങള്‍ കൃത്യമായി അനുഷ്ടിച്ച് ഈ പ്രവര്‍ത്തനത്തിനുള്ള യോഗ്യത സമ്പാദിക്കലും വ്യക്തിനിഷ്ഠമായ തര്‍ബിയത്ത് തസ്‌കിയത്ത് പ്രവര്‍ത്തനങ്ങളിലൂടെയാണ് നേടിയെടുക്കുന്നത്. അവരില്‍ അല്ലാഹു ഏല്‍പിച്ച ഉത്തരവാദിത്തമാണ് ദീനിന്റെ സംസ്ഥാപനം. അഥവാ കുടുംബത്തിലും സമൂഹത്തിലും രാജ്യത്തിലും തങ്ങള്‍ ഏതൊരു ദൈവത്തെ ആരാധിക്കുന്നുവോ അവന്റെ സമ്പൂര്‍ണനിയമങ്ങള്‍ അവയിലും വരാന്‍ പണിയെടുക്കുക. ഇതിന് സംഘടിതമായി പ്രവര്‍ത്തിക്കുക. അതാണ് ഇസ്‌ലാമിക സംഘടന അഥവാ ജമാഅത്തെ ഇസ്‌ലാമി. വ്യക്തിയുടെ ലക്ഷ്യമല്ല സംഘടനയുടെ ലക്ഷ്യം. ഞാന്‍ മുകളിലെ കമന്റില്‍ അത് വ്യക്തമാക്കിയതാണ്. വീണ്ടും പറയുന്നില്ല.

    ഇനി ഈ സംഘടനയില്‍ അംഗമാകാന്‍ ബല്‍റേവികള്‍ക്കല്ല, ആറെസ്സുകാരനും കഴിയും അതിന്റെ ഭരണഘടന അംഗീകരിച്ചാല്‍ മതി.

    ഇതൊക്കെ പറഞ്ഞാല്‍ കുറച്ച് മുജാഹിദുകളെ തങ്ങളുടെ അജ്ഞതയില്‍ തന്നെ ഉറപ്പിച്ചുനിര്‍ത്താം എന്നല്ലാതെ സംവാദത്തിന് അത് പോരാ.

    മുകളില്‍ ശ്രദ്ധേയന്‍ സൂചിപ്പിച്ചപോലെ ഒരു മുസ്ലിം പൂര്‍ണമായി ദൈവത്തിന്റെ ഏകത്വം അംഗീകരിച്ച് തങ്ങള്‍ക്ക് നല്‍കപ്പെട്ട ഇഹത്തിലും പരത്തിലും മനുഷ്യന് ഉപകാരപ്രദമായ, മനുഷ്യന്റെ ആത്മാവിന് വെളിച്ചത്തെയും ആമാശയത്തിന് വേണ്ട അപ്പത്തേയും കുറിച്ച് പറയുന്ന, ഇഹലോകത്ത് മനുഷ്യന് സമാധാനവും പരലോകത്ത് ദൈവപ്രീതിയും നേടിത്തരുന്ന ഇസ്‌ലാമിനെ സമ്പൂര്‍ണമായി പ്രചരിപ്പിക്കുന്നതിന് പകരം തറയേയുംചുമരിനേയും വീടായി പരിചയപ്പെടുത്തി. മേല്‍പൂരയെക്കുറിച്ച് മിണ്ടുന്നവരെ ഭീകരരാക്കി നിങ്ങള്‍ നേടാന്‍ പോകുന്ന സ്വര്‍ഗം പ്രവാചകന്‍ കാണിച്ചുതന്നത് തന്നെയാണോ എന്ന് ഇടക്കിടക്ക് ചിന്തിക്കാന്‍ ശ്രമിക്കുക. അത്രമാത്രമേ അതേ കുറിച്ച് പറയുന്നുള്ളൂ

    ReplyDelete
  53. @ശ്രദ്ധേയന്‍ | shradheyan

    1 . >>>ആർക്കും അവരുടേതായ കാഴ്ച്ചപാടിൽ..... എന്ന് സംശയിച്ച് പോകുന്നു.>>>
    അടിസ്ഥാന നയനിലപാടുകളില്‍ ഉറച്ചു നിന്ന് പ്രവര്ത്തനനമാര്ഗനത്തില്‍ കാലാനുസൃതമായ മാറ്റം വരുത്തുന്ന പ്രസ്ഥാനമായാണ് ജമാഅത്തിനെ എനിക്ക് അനുഭവപ്പെട്ടത്. അഥവാ, ചലിക്കുന്ന പ്രസ്ഥാനം. അവരെ പഴയ ലിഖിതങ്ങള്‍ വെച്ച് വിലയിരുത്തുന്നത് അനീതിയാവും എന്നാണ് എന്റെ് വ്യക്തിപരമായ അഭിപ്രായം. ചിന്തകനും ലത്തീഫും പറയുന്നതല്ല അവരുടെ നിലപാടെന്ന് വാദിക്കാന്‍ താങ്കള്ക്കും അവകാശമുണ്ട്. അതിനാല്‍ ഈ വിഷയം ഇവിടെ നിര്ത്താം .

    • ഏത് അടിസ്ഥാന നയനിലപാടുകളിലാണ് ഉറച്ച് നിന്നത്? ഹറാമ്, ഹലാല്, ശിർക്ക് തുടങ്ങിയ മാറ്റം വരുത്താവുന്നതാണോ!!?

    • അടിസ്ഥാന നിലപാടുകളിൽ മാറ്റം വരുത്തിയ പ്രസ്ഥാനം ചലിക്കുന്നതോ ചവറോ എന്നതോക്കെ നോക്കാം. അതിന് മുമ്പ്, മതത്തിന്റെ അടിസ്ഥാനമൂല്ല്യങ്ങളെ കാലഘട്ടത്തിന്റെ പേരും പറഞ്ഞ് നയ നിലപാടുകളിലൂടെ മാറ്റാൻ പറ്റുമോ? നബി(സ) പറഞ്ഞു, നിങ്ങൾക്ക് നിങ്ങളുടെ മതം പൂർത്തിയാക്കിതന്നു എന്ന്. അതിന് ശേഷം നയനിലപാടുകൾ പറഞ്ഞ് എത്ര തവണ ഹറാമിനെയും ഹാലാലിനേയും മാറ്റികളിച്ചു? മതപരമായി ഈ മാറ്റങ്ങളുടെ മാനദണ്ഢമെന്താണ്?

    • മാഅത്തെ ഇസ്ലാമി ഇന്നുണ്ടായതല്ല. മൌദൂദി സാഹിബ്‌ സ്ഥാപിച്ചത് മുതൽ എന്ത് ചലനമാണ് ഈ പ്രസ്ഥാനമുണ്ടാക്കിയത്? ഗവണ്മെന്റ് ജോലി ഹറാമാണെന്ന് പറഞ്ഞ് ഗവണ്മെന്റ് തസ്തികകളിൽ നിന്നും മുസ്ലിംങ്ങളെ മാറ്റി നിർത്താൻ ശ്രമിച്ചതോ, കഷ്ടപാടുകളും പട്ടിണികൾക്കുമിടയിൽ നിന്ന് പഠിച്ച് നേടിയ സർട്ടിഫികറ്റുകൾ താഗൂത്തിന്റെതാണെന്ന് പറഞ്ഞ് നഷിപ്പിച്ചതോ? രാഷ്ട്രീയമായി സംഘടിച്ച് ഗവണ്മെന്റ് തലത്തിൽ നിന്നും ഏതെങ്കിലും രീതിയിൽ മുസ്ലിംങ്ങൾക്ക് അടിസ്ഥാന ആവശ്യങ്ങൾ നേടിയെടുക്കുന്നതിനെതിരെ രാഷ്ട്രീയ ശിർക്ക് ആരോപിച്ചതോ? അതോ എണ്ണിയാലൊടുങ്ങാത്ത സമീപ്പ കാലത്ത് സമുദായത്തിന്റെ വെള്ളം കലക്കി മീൻ പിടിച്ചതോ? പറയണം മിസ്റ്റർ.. എന്താണ് താങ്കളുദ്ദേശിച്ച ചലനം എന്നത്.

    • പഴയ ലിഖിതങ്ങൾ വെച്ച് വിലയിരുത്തുന്നതെങ്ങിനെ അനീതിയാവുക? അവർ മൌദൂദിയെയും അദ്ദേഹത്തിന്റെ രചനകളേയും തള്ളിപറയാത്ത കാലത്തോളം ആ കുരിശ് അവർ പേറേണ്ടി വരും.

    • താങ്കൾക്ക് അറിയില്ല എന്നതിനാൽ ജമാഅത്തെ ഇസ്ലാമിക്ക് അങ്ങിനെ ഒരു നിലപാടില്ല എന്നർത്ഥമില്ല. സുഹൃത്തെ ഇറാനിലെ വിപ്ലവത്തിന്റെ പോരിശയേറ്റി നടന്നതും അതിനെ മഹത്തപെടുത്തിയും ഇസ്ലാമിക വിപ്ലവമെന്ന ലക്ഷ്യത്തെ കുറിച്ചും നയത്തെ കുറിച്ചും ഇഷ്ടം പോലെ പഴയ പ്രബോധങ്ങളിലുണ്ട്.

    ReplyDelete
  54. @ശ്രദ്ധേയന്‍ | shradheyan

    >>>ഇസ്ലാമിക ഭരണമില്ലാത്ത രാജ്യങ്ങളിൽ ആരും മുസ്ലിംങ്ങാളായി ജീവിക്കുന്നില്ല.>>>
    എന്ന് മൌദൂദി പറഞ്ഞതായും ഞാനറിഞ്ഞില്ല. അതേസമയം ഇസ്ലാമിക വ്യവസ്ഥിതിക്കു വേണ്ടി രാജ്യത്തെ നിയമവ്യവസ്ഥയ്ക്ക് കീഴില്‍ പ്രവര്ത്തിംക്കണമെന്ന് പറഞ്ഞതായി അറിഞ്ഞിട്ടുണ്ട്. <<

    പഴയ കുത്ത്‌ബാത്ത് വായിച്ചിട്ടുണ്ടോ?
    മൌദൂദി സാഹിബിന്റെ കുതുബകളെ ക്രോഡീകരിച്ച് പുസ്തകമാക്കിയതാണത്. അനിസ്ലാമിക രാഷ്ട്രത്തിൽ മുസ്ലിംങ്ങളുടെ വിശ്വാസം അപൂർണ്ണമാണ് എന്നത് ആദ്യകാ‍ലം തൊട്ടെ ഇസ്ലാഹികൾ അതി ശക്തമായി എതിർത്ത വിഷയമാണ്. താങ്കൾ ആദ്യം വിഷയം പഠിക്കുക എന്നെ എനിക്ക് പറയാനുള്ളൂ‍.

    >>.. മുസ്ലിംകളല്ലാത്തവരെ കൂടെ കൂട്ടി സമുദായത്തിന് വേണ്ടി രാഷ്ട്രീയ പാര്ട്ടി കള്‍ പ്രവര്ത്തി്ക്കുന്നത് തെറ്റാവില്ലേ? ഇത് തെറ്റാണെന്ന് പറഞ്ഞാല്‍ മുസ്ലിം ലീഗിലെയും കൊണ്ഗ്രസ്സിലെയും മുജാഹിദുകാര്‍ വലഞ്ഞു പോവില്ലേ? അത്തരം രാഷ്ട്രീയ പാര്ട്ടി കളുടെ തലപ്പത്തുള്ളവര്‍ ശിര്ക്ക് - ബിദ്അത്തുകളില്‍ നിന്നും പൂര്ണ് മുക്തരാണോ? <<


    ലോകത്ത് ഒരൊറ്റ ടീമും ജമാഅത്തിനെ പോലെ പറഞ്ഞിട്ടില്ല. തൌഹീദി പ്രബോധനമാണ് മുസ്ലിംങ്ങളുടെ ലക്ഷ്യം. ആ ലക്ഷ്യത്തിന് വേണ്ടി നൂറ് ശതമാനം ശുദ്ധരായ പശുമാർക്ക് ബറേൽവികൾ പോലുമുണ്ട് എന്ന് പറഞ്ഞത് എന്ത് ലക്ഷ്യം വെച്ചാണ്?
    മുജാഹിദുകളെ സംബന്ധിച്ച് രാഷ്ട്രീയം എന്നത് ഭൌതികമാ‍യ വിഷയമാണ്. കച്ചവടം പോലെ.. അതിൽ ഹറാമല്ലാത്ത രീതിയിൽ അവിശ്വാസികളോടും വിനിമയം നടത്താം. (ഇസ്ലാമിക പ്രബോധന രംഗത്ത് അവർക്കെതിരെ ശക്തമായി പോരാടിയ ചരിത്രമാണ് മുജാഹിദുകൾക്കുള്ളത്. അന്ന് അതിനെ പരിഹസിച്ച് സ്മശാന വിപ്ലവക്കാരെന്ന് വിളിച്ചത് കബർപൂജകരോടുള്ള ആത്മാർത്ഥ സ്നേഹം കൊണ്ടായിരുന്നോ ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാവതല്ല.) എന്നാൽ ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ച് പറഞ്ഞാൽ പരമാധികാരം ദൈവത്തിന് വേണ്ടി സ്ഥാപിക്കുന്ന തൌഹീദാണ് വിഷയം. രണ്ടും രാണ്ടാണ് സുഹൃത്തെ.
    ഒരു ഇസ്ലാമിക പ്രസ്ഥാനത്തിന് എല്ലാവരെയും ഉള്ക്കൊടണ്ടു കൊണ്ട് മുന്നോട്ടു പോവേണ്ടി വരും. അവരടക്കം പ്രബോധിതരാവുക. ക്രമത്തില്‍ അവരെയും ശുദ്ധി വരുത്തുക. ഞാന്‍ മനസ്സിലാക്കിയത് ജമാഅത്തിന്റെ മെമ്പര്‍ ആവാന്‍ അയാളുടെ വിശ്വാസവും ശുദ്ധമായിരിക്കണം എന്ന് തന്നെയാണ്.
    വിശ്വാസികൾക്ക് മാതൃക പ്രവാചകനാണ്. അബൂജഹലിനേയോ മറ്റ് മുശ്‌രിക്കുകളെയും കൂട്ടി ഇസ്ലാമിക ലക്ഷ്യത്തിനായി പ്രവാചകൻ ഇറങ്ങിയിട്ടില്ല. താങ്കൾ പലതവണയായി പറയുന്നു ‘ഞാൻ മനസ്സിലാക്കിയത്‘ എന്ന്. സുഹൃത്തെ, അതിനാണ് താങ്കളോട് പല തവണയായി പറയുന്നത്, അവരെ കുറിച്ച് പഠിക്കാൻ.. അത് ഏതെങ്കിലും തലതിരിഞ്ഞ ചിന്തകന്മാർ പറഞ്ഞത് കൊണ്ട് ജമാഅത്തിന്റെ നിലപാടാവില്ല. എന്താണ് ജമാഅത്തെ ഇസ്ലാമി എന്ന് ജമാഅത്തിന്റെ പഴയ ഗ്രന്ഥങ്ങളിൽ ധാരാളമുണ്ട്.

    ReplyDelete
  55. @ശ്രദ്ധേയന്‍ | shradheyan

    >>>തറശരിയായാൽ അതിന്റെ പരിണിതഫലമായി മറ്റുള്ളവ വരും>>>

    ഇങ്ങനെ ഓട്ടോമാറ്റിക് ആയി വരുന്ന സംവിധാനം അല്ല ഭരണ വ്യവസ്ഥ എന്ന് തെളിയിക്കാനാണ് ഞാന്‍ കോണ്ഗ്രസ് മുസ്ലിംകളുടെ ചോദ്യം ഉദാഹരിച്ചത്. താങ്കള്ക്കുക അത് മനസ്സിലായി എന്ന് എനിക്കറിയാം.
    വിശ്വാസം ശരിയായാൽ പിന്നെ എല്ലാം ശരിയാകും. വിശ്വാസിയാവുന്നതോടെ സകല തിന്മയിൽ നിന്നും രാജിയായി നന്മയിലുള്ള പ്രവർത്തനങ്ങളാണ് കാണാൻ കഴിയുക. അങ്ങിനെ മതപരമായ പ്രവർത്തനത്തിന്റെ പരിണിതഫലമായി മനുഷ്യൻ ആൾകൂട്ടമായി, നല്ല സമൂഹമായി രൂപപെടും. പ്രബോധനപ്രവർത്തനത്തിന്റെ ലക്ഷ്യം ആൾകൂട്ടമോ സമൂഹമോ സൃഷ്ടിക്കലല്ല.

    ReplyDelete
  56. @ശ്രദ്ധേയന്‍ | shradheyan

    >> ഇന്ത്യാ രാജ്യത്ത് ശിര്ക്ക് - ബിദ്അത്തുകളില്‍ നിന്നും മുക്തരാവാത്ത ആളുകള്‍ ഉള്ള കാലത്തോളം ഇസ്ലാഹീ പ്രവര്ത്തിനം തുടരണമല്ലോ. അതിനര്ത്ഥം് ഇപ്പോഴും രാജ്യം എന്ന നിലയ്ക്ക് ദീന്‍ പൂര്ണ്മായിട്ടില്ല എന്നല്ലേ? മൗദൂദി ഇസ്ലാമിന്റെ സമഗ്രത ഉള്ക്കൊളണ്ട് ഇസ്ലാഹിനുമപ്പുറം ഇസ്ലാമിക വ്യവസ്ഥകൂടി പ്രയോഗത്തില്‍ വരണം എന്നാഗ്രഹിച്ചു. അതിനര്ത്ഥംപ ഇവിടെ പൂര്ണ് മുസ്ലിംകള്‍ ഇല്ല എന്നല്ല. ഇസ്ലാമിന്റെ രാഷ്ട്രീയം എന്ന ഒരു വശം നിഷേധിക്കുന്നവര്‍ ഇസ്ലാമിനെ പൂര്ണുമായി ഉള്ക്കൊരണ്ടു എന്ന് പറയാനുമാവില്ല. ഇത്തരം ഒരു വ്യവസ്ഥിതിക്കു വേണ്ടി പണിയെടുക്കുന്നവര്‍ പൂര്ണക മുസ്ലിംകളുടെ പരിധിയില്‍ തന്നെ വരും. <<

    രാജ്യത്തെ ആളുകളിൽ ശിർക്കുള്ളവരുണ്ടായതിനാൽ നമ്മുടെ വിശ്വാസം എങ്ങിനെ അപൂർണ്ണമാവുക? ഇനി ദീൻ എന്ന നിലയിലാണെങ്കിൽ പ്രവാചകന്റെ കാലത്ത് ഇസ്ലാം മതം സ്വീകരിക്കാത്ത ജിസിയ നൽകിയവരുണ്ടായിരുന്നു. എന്നാൽ നബി(സ) പറഞ്ഞു, നിങ്ങൾക്ക് നിങ്ങളുടെ ദീൻ പൂർത്തിയാക്കി തന്നിരിക്കുന്നു എന്ന്. അപ്പോൾ രാജ്യം എന്ന നിലക്ക് ദീൻ പൂർണ്ണമാവുക എന്നത് അസംഭവ്യമാണെന്ന് വരും. താങ്കൾ പറഞ്ഞ് പറഞ്ഞ് എവിടെ എത്തി. സംവദിക്കാനാണെങ്കിലും പടച്ചവനേ സൂക്ഷിക്കുക.
    ഇത്തരം ഒരു വ്യവസ്ഥിതിക്കു വേണ്ടി പണിയെടുക്കുന്നവര്‍ പൂര്ണഎ മുസ്ലിംകളുടെ പരിധിയില്‍ തന്നെ വരും.
    ഇതിന് മുമ്പ് താങ്കൾ പറഞ്ഞ്തും കൂടി ചേർത്ത് വായിക്കുക, അതായത് ബറേൽവികളെ പോലുള്ള പരിപൂർണ്ണ ശിർക്കന്മാരെല്ലാവരും ചേർന്ന് താങ്കൾ പറഞ്ഞ ഒരു വ്യവസ്ഥിതിക്ക് വേണ്ടി പണിയെടുത്താൽ അവര് പൂർണ്ണ മുസ്ലിംങ്ങളുടെ പരിധിയിൽ പെടുകയും അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന് വിശ്വസിക്കുകയും ശിർക്കിനെതിരെ ശക്തമായ നിലപാട് എടുക്കുകയും ചെയ്തവർ മേൽ പറഞ്ഞ വ്യവസ്ഥിതിക്ക് വേണ്ടി പണിയെടുത്തില്ലെങ്കിൽ അവരുടെ വിശ്വാസം അപൂർണ്ണവും!! ബലബേഷ്!!

    >> ഇനി എനിക്ക് താങ്കള്‍ ഉത്തരം തരാത്ത ചോദ്യങ്ങള്‍ അവസാനമായി ആവര്ത്തി ക്കട്ടെ. (ഇനിയും ഉത്തരമില്ലെങ്കില്‍ ഞാന്‍ തര്ക്കിിക്കില്ല:) <<

    താങ്കൾ ചോദിച്ച എല്ലാ പോയിന്റുകൾക്കും മാന്യമായി മറുപടി പറഞ്ഞിട്ടുണ്ട്. ഉത്തരം കിട്ടാത്ത ചോദ്യം എന്നുദ്ദേശിക്കുന്നത് ഞാൻ ചോദിച്ചവയാണോ!!. ഞാൻ ചോദിച്ചവക്ക് ഉത്തരമില്ലെങ്കിൽ അത് ഒന്നുകിൽ ഞാനങ്ങിനെ കേട്ടിട്ടില്ല അല്ലെങ്കിൽ വായിച്ചിട്ടില്ല അതുമല്ലെങ്കിൽ ചിന്തകനെ പോലുള്ള ജമാഅത്തെ ഇസ്ലാമി പ്രവർത്തകർ പറയട്ടെ..എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറും…ങാ, നടക്കട്ടെ.. ഏറ്റവും വലിയ കളിക്കാരൻ അല്ലാഹുവാണ്. അവനിതൊക്കെ കാണുന്നുണ്ട് എന്നത് എന്നെ വീണ്ടും മറുപടി എഴുതാൻ പ്രേരകമാക്കുന്നു.

    ReplyDelete
  57. @ശ്രദ്ധേയന്‍ | shradheyan

    >> 1 . ഇസ്ലാമിക പ്രബോധന-പരിഷ്കരണ പ്രവര്ത്തങനങ്ങളോടൊപ്പം ഒരാള്‍ ഇസ്ലാമിക രാഷ്ട്രീയ പ്രവര്ത്തെനവും നടത്തിയാല്‍ അതിന്റെ ഇസ്ലാമിക വിധി എന്ത്? <<

    ഇസ്ലാമിക രാഷ്ട്രീയം എന്നത് കൊണ്ട് താങ്കളുദ്ദേശിച്ചത് എന്താണ്? അതിന് വേണ്ടി (പ്രവർത്തന തലത്തിൽ, കടലാസിലല്ല) ജമാഅത്തെ ഇസ്ലാമി എന്താണ് മറ്റു മുസ്ലിംങ്ങളിൽ നിന്നും വ്യത്യാസമായി ചെയ്തിട്ടുള്ളത്?


    >> 2 . ഇസ്ലാമിന്റെ രാഷ്ട്രീയ-ഭരണ മുഖത്തെ മൂടി വെക്കേണ്ടതുണ്ട് എന്നുള്ള നിര്ദേരശം ഖുര്ആനിലോ ഹദീസിലോ ഉണ്ടോ? ഇല്ലായെങ്കില്‍ ഇസ്ലാമിനെ അതിന്റെ പൂര്ണമായ രൂപത്തില്‍ പ്രബോധനം ചെയ്യുകയല്ലേ വേണ്ടത്? <<

    ഇസ്ലാമിക ഭരണമെന്നത് ലക്ഷ്യമല്ല. മൂടിവെക്കുന്ന വിഷയവുമില്ല. മുസ്ലിംങ്ങൾക്ക് ഭരണം കിട്ടിയാൽ ശരീഅത്ത് നിയമങ്ങൾക്കനുസരിച്ച് ഭരിക്കണമെന്നുണ്ട്. ഇനി ഇസ്ലാമികമല്ലാത്ത ഭരണത്തിലും പങ്കാളിയാകാം. യൂസുഫ് നബിയുടെ ചരിത്രമതാണ് പറയുന്നത്. തൌഹീദി സംസ്ഥാപനത്തിന് വന്ന ഒരൊറ്റ പ്രവാചകനും രാഷ്ട്രീയ ലക്ഷ്യത്തോട് പ്രബോധനം ചെയ്തിട്ടില്ല. ഭരണവും രാഷ്ട്രവും സഥാപിക്കാതെ മരിച്ച് പോയ പ്രവാചകന്മാരുടെ പ്രബോധനപ്രവർത്തനങ്ങളോന്നും ലക്ഷ്യത്തിലെത്തിയില്ല എന്ന് പറയില്ല.


    >>3 . ഇസ്ലാമിക നിയമ വ്യവസ്ഥയും ഭരണക്രമവും മറ്റു മത സമൂഹങ്ങള്ക്ക് എതിരാണ് എന്ന അഭിപ്രായം താങ്കള്ക്കോല താങ്കളുടെ പ്രസ്ഥാനത്തിനോ ഉണ്ടോ? ഇല്ലായെങ്കില്‍ ഇവിടെ പ്രവര്ത്തി.ക്കുന്ന മറ്റു പല പ്രസ്ഥാനങ്ങളെ പോലെ ഒരു സാമൂഹിക മാറ്റത്തിന് വേണ്ടി പ്രവര്ത്തി.ക്കുന്നത് തെറ്റാണോ? <<

    സുഹൃത്തെ, പബോധന ലക്ഷ്യങ്ങൾക്ക് മുൻഗണന നൽകിയുള്ള പ്രബോധന പ്രവർത്തനമാണ് നമുക്ക് മാതൃകയായിട്ടുള്ളത്. ഭരണ ക്രമം എന്നത് ലക്ഷ്യമല്ല. ലക്ഷ്യമല്ലാത്ത ഒരൂ വിഷയത്തിലെന്തിന് പ്രാധാന്യം കൊടുക്കണം? പ്രവർത്തന ലക്ഷ്യം പരമമായ സത്യത്തിലേക്കുള്ള ക്ഷണമാണ്, ഏക ദൈവത്തിലേക്കുള്ള ക്ഷണം.

    >> ആദ്യം ഇവിടുത്തെ വിഷയം തീര്ക്കാം . അതല്ലേ ഉചിതം. പിന്നീട് 'ജനാധിപത്യം-മതേതരത്വം-ദേശീയത : മുജാഹിടുകള്ക്ക്യ നിലപാടില്ലേ?' എന്ന ഒരു പോസ്റ്റ്‌ കൂടി പ്രതീക്ഷിക്കുന്നു <<
    ഈ സംവാദം തീർത്തവസനിപ്പിക്കാൻ ഞാൻ താങ്കൾക്ക് വേണ്ടി മാത്രം എഴുതിയതല്ല. തൽക്കാലം ‘താങ്ങ‘ലിൽ സ്വയം സന്തോഷിച്ച് തൃപ്തനാവുക. അടുത്ത പോസ്റ്റ് എന്താണെന്ന് ഞാൻ തീരുമാനിക്കും, താങ്കളുടെ വഹ ഒന്നും ആവശ്യമില്ല. വൈരുദ്ധ്യങ്ങളുടെ ഊരാ കുടിക്കിൽ പെട്ട ജമാഅത്തെ ഇസ്ലാമിയുടെ ഡെമോക്രസിയെ കുറിച്ച് ഒരു കുട്ടിക്കും ഒന്നും പറയാനില്ല. നാക്ക് തൊണ്ടയിൽ കുടുങ്ങിയത് പോലെ.. അതിനാൽ തന്നെ തടി ‘സലാമത്താക്കാൻ‘ താങ്കൾക്ക് വേണ്ടത് പുതിയ വിഷയമാണ്. ആ പൂതി മനസ്സിലിരിക്കട്ടെ.

    ReplyDelete
  58. (ഈകമന്റ് ഞാന്‍ മുകളില്‍നല്‍കിയതാണ് ആരോപണങ്ങള്‍ ആവര്‍ത്തിചതിനാല്‍ മറുപടിയും ആവര്‍ത്തിക്കേണ്ടി വരുന്നു ക്ഷമിക്കുക.)

    ഈമാനിന്റെ അടിത്തറ ഭദ്രമാക്കലും ഇസ്‌ലാം കാര്യങ്ങള്‍ കൃത്യമായി അനുഷ്ടിച്ച് ഈ പ്രവര്‍ത്തനത്തിനുള്ള യോഗ്യത സമ്പാദിക്കലും വ്യക്തിനിഷ്ഠമായ തര്‍ബിയത്ത് തസ്‌കിയത്ത് പ്രവര്‍ത്തനങ്ങളിലൂടെയാണ് നേടിയെടുക്കുന്നത്. അവരില്‍ അല്ലാഹു ഏല്‍പിച്ച ഉത്തരവാദിത്തമാണ് ദീനിന്റെ സംസ്ഥാപനം. അഥവാ കുടുംബത്തിലും സമൂഹത്തിലും രാജ്യത്തിലും തങ്ങള്‍ ഏതൊരു ദൈവത്തെ ആരാധിക്കുന്നുവോ അവന്റെ സമ്പൂര്‍ണനിയമങ്ങള്‍ അവയിലും വരാന്‍ പണിയെടുക്കുക. ഇതിന് സംഘടിതമായി പ്രവര്‍ത്തിക്കുക. അതാണ് ഇസ്‌ലാമിക സംഘടന അഥവാ ജമാഅത്തെ ഇസ്‌ലാമി. വ്യക്തിയുടെ ലക്ഷ്യമല്ല സംഘടനയുടെ ലക്ഷ്യം. ഞാന്‍ മുകളിലെ കമന്റില്‍ അത് വ്യക്തമാക്കിയതാണ്. വീണ്ടും പറയുന്നില്ല.

    ഇനി ഈ സംഘടനയില്‍ അംഗമാകാന്‍ ബല്‍റേവികള്‍ക്കല്ല, ആറെസ്സുകാരനും കഴിയും അതിന്റെ ഭരണഘടന അംഗീകരിച്ചാല്‍ മതി.

    ഇതൊക്കെ പറഞ്ഞാല്‍ കുറച്ച് മുജാഹിദുകളെ തങ്ങളുടെ അജ്ഞതയില്‍ തന്നെ ഉറപ്പിച്ചുനിര്‍ത്താം എന്നല്ലാതെ സംവാദത്തിന് അത് പോരാ.

    മുകളില്‍ ശ്രദ്ധേയന്‍ സൂചിപ്പിച്ചപോലെ ഒരു മുസ്ലിം പൂര്‍ണമായി ദൈവത്തിന്റെ ഏകത്വം അംഗീകരിച്ച് തങ്ങള്‍ക്ക് നല്‍കപ്പെട്ട ഇഹത്തിലും പരത്തിലും മനുഷ്യന് ഉപകാരപ്രദമായ, മനുഷ്യന്റെ ആത്മാവിന് വെളിച്ചത്തെയും ആമാശയത്തിന് വേണ്ട അപ്പത്തേയും കുറിച്ച് പറയുന്ന, ഇഹലോകത്ത് മനുഷ്യന് സമാധാനവും പരലോകത്ത് ദൈവപ്രീതിയും നേടിത്തരുന്ന ഇസ്‌ലാമിനെ സമ്പൂര്‍ണമായി പ്രചരിപ്പിക്കുന്നതിന് പകരം തറയേയുംചുമരിനേയും വീടായി പരിചയപ്പെടുത്തി. മേല്‍പൂരയെക്കുറിച്ച് മിണ്ടുന്നവരെ ഭീകരരാക്കി നിങ്ങള്‍ നേടാന്‍ പോകുന്ന സ്വര്‍ഗം പ്രവാചകന്‍ കാണിച്ചുതന്നത് തന്നെയാണോ എന്ന് ഇടക്കിടക്ക് ചിന്തിക്കാന്‍ ശ്രമിക്കുക. അത്രമാത്രമേ അതേ കുറിച്ച് പറയുന്നുള്ളൂ

    ReplyDelete
  59. >>>പറയണം മിസ്റ്റർ.. എന്താണ് താങ്കളുദ്ദേശിച്ച ചലനം എന്നത്.>>>

    ഒരുവേള പഴയ ഏതോ സുരേഷ് ഗോപി ഡയലോഗ് ഓര്‍ത്ത്‌ പോയി! :)

    മൈപ് വല്ലാതെ ആവേശം കൊള്ളുന്നത്‌ പോലെ. ഞാന്‍ ഏതായാലും ചര്‍ച്ചയില്‍ നിന്നും പിന്മാറുന്നു. എന്റെ ചോദ്യങ്ങള്‍ക്കുള്ള 'മറുപടി' തൃപ്തികരമാണോ എന്ന് ഇനി വായനക്കാര്‍ തീരുമാനിക്കട്ടെ. ഏറ്റവും ശരിയായ പാത തെരഞ്ഞെടുക്കാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.

    ReplyDelete
  60. @ചിന്തകന്‍

    ഓ! അനോനികളെ കടുത്ത ഭാഷയിൽ വിമർശിച്ചത് ‘ചിന്തകനും ജമാഅത്ത് സുഹൃത്തുക്കൾക്കുമാണ് കൊണ്ടത്. ഇത്തരം അനോനികളെ ഉപയോഗിച്ച് നന്നായി കളിക്കുന്നവരാരെന്ന് എനിക്ക് പറഞ്ഞ് തരേണ്ട ചിന്തകാ… ഞാൻ ഇപ്പോ അടുത്ത് പൊട്ടി മുളച്ചതൊന്നുമല്ല. ജമാഅത്തുകാരുടെ ഇടയിലാണ് ഞാൻ വളർന്നത്, അവരുടെ പണ്ട് മുതലുള്ള കൃതികളും ധാരാളം വായിച്ചിട്ടുണ്ട്. അവരിൽ നിന്ന് അനീതിയും അക്രമണവും നേരിട്ടിട്ടുണ്ട്. ആളുകൾ കുറവുള്ള സ്ഥലങ്ങളിൽ കക്ഷത്ത് കിട്ടിയ ബോധനവും തിരുകി ഇസ്തിരിചുളിയാതെ നടന്നിരുന്നവർ ഫുദ്ധിജീവികളായി നടക്കുന്നവർ കുറച്ച് കൂടുതലുള്ള സ്ഥലങ്ങളിലുള്ള സ്ഥിതി അനുഭവിച്ചറിയണം. അവിടെ എടോപോടെ എന്നല്ല, കൈയ്യൂക്ക് കാണും.
    ക്ഷമ നന്നായിട്ടുണ്ട്. ആളുകളുടെ രോഗത്തിനനുസരിച്ചുള്ള മരുന്ന് കൊടുത്തില്ലെങ്കിൽ ‘അസുഖം’ മാറില്ല. ചിലർക്ക് നല്ല ഭാഷയിൽ സൌമ്യമായി പറഞ്ഞാൽ തന്നെ പിടികിട്ടും.. എന്നാൽ ചിലർക്ക് കടുത്ത പ്രയോഗം തന്നെ വേണ്ടി വരും. ഇവിടെ വിഷയം അറിയാത്തത് കൊണ്ടല്ല വന്ന് കമന്റടിച്ചത്.. വളരെ ക്ളിയറായി നയ നിലപാടുകളെഴുതിയപ്പോ രക്ഷകന്റെ റോളിലെത്തി എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാവുന്നതല്ല. ഇനി അദ്ദേഹത്തിന്റെ പ്രോഫൈൽ ഒന്ന് കാണൂ… എന്തിനാ ഒളിച്ചിരിക്കുന്നത്?!

    ജബ്ബാറിനെ ആരെങ്കിലും സഹായിക്കാൻ വന്നെങ്കിൽ എന്തിന് ആ അനോനിമിയെ ഇസ്ലാഹികളിൽ ചേർക്കണം? ഇസ്ലാഹികൾ നേർക്ക് നേരെ സംവദിക്കുന്നവരാണ്. ഈ റൂമിൽ തന്നെ നോക്കുക, ഈ പറയപെട്ട ഈശ്വർദാസിന് നെഞ്ചിൽ കൈവെച്ച് സത്യം പറയാമോ ഇസ്ലാമിയുടെ പ്രവർത്തകനോ അനുഭാവിയോ അല്ല എന്ന്? കഴിയുമെങ്കിൽ ദൈവത്തെ സാക്ഷിനിർത്തി സത്യം ചെയ്യട്ടെ. ഓർക്കുക, നരകം അതെത്ര ചീത്ത അവാസകേന്ദ്രം!!
    ഇനി മധ്യസ്ഥനായി വന്ന ‘ശ്രദ്ധേയനേ’ ശ്രദ്ധിക്കുക.. അയാൾ ശരിക്കും ജമാഅത്തെ ഇസ്ലാമിയുടെ ‘അനുഭാവി‘യാണ് . അതുകൊണ്ട് തന്നെ ഉത്തരം മുട്ടുമ്പോൾ ‘വിഷയത്തിൽ’ ഞാനറിയില്ല രാമനാരായണ എന്ന തിരിപ്പ് തുടരും.. ഇനി എന്തെങ്കിലും കച്ചിതിരുമ്പ് കിട്ടിയാൽ അതിൽ പിടികൂടി പ്രസ്ഥാനപോളിസികളുടെ സംരക്ഷകനാകാൻ കിണഞ്ഞുശ്രമിക്കുന്നു.. മുജാഹിദുകളുടെ ഇടയിൽ ഇത്തരം ഒരു ‘അനുഭാവി‘ കളി കാണാൻ കഴിയില്ല. അവിടെ അനുഭാവിയോ പ്രവർത്തകനോ കാർക്കൂനോ എന്നിങ്ങിനെ തരം തിരിവില്ല.
    ഈശ്വർ ദാസിന് അഭിപ്രായം രേഖപെടുത്താം.. അതിനാൽ തന്നെ വളരെ മാന്യമായിട്ടാണ് അദ്ദേഹത്തോട് ഞാൻ പറഞ്ഞത്, ഇവിടെ വിഷയം താങ്കളുദ്ദേശിച്ചതല്ല എന്നും വിഷയത്തെ കുറിച്ച് പഠിക്കണമെന്നൊക്കെ.. പക്ഷെ അദ്ദേഹം വീണ്ടും ഇഴഞ്ഞുവന്നു.. അദ്ദേഹത്തിനിത് നിർത്തികിട്ടണം! ഇത് നിർത്തിയാൽ ചൂഷകരും ചൂഷകന്മാരും ഇല്ലാതാവുമെന്ന്.. പറയപെട്ട പ്രഗല്ഭാഗം അവസാനം അടിസ്ഥാനമില്ലാത്ത അരോപണമാണ് നടത്തിയത്.. സാമ്രാജ്യത്വ ചൂഷകന്മാരെ സഹായിക്കുന്നതെന്ന് ആരോപിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഇമ്മിണി ബല്ല്യ സാഹിത്യം കേട്ട് വാ പൊളിച്ചിരിക്കുമെന്ന് കരുതുന്നത് വിഢിത്തമാണ്.

    ReplyDelete
  61. @CKLatheef

    എവിടെ എത്തി!! അവസാനം മതവിശ്വാസിയല്ലാത്ത ഈശ്വർദാസിന് മതത്തെ കുറിച്ചും ഇസ്ലാമിനെ കുറിച്ചും എന്നേക്കാൾ ധാരണയുണ്ട്. ലത്തീഫെ, താങ്കളിവിടെ പറയാതെ വ്യക്തമാക്കുന്നത് ഈശ്വർദാസിൽ വന്ന വ്യക്തി ശുദ്ധ ജമാഅത്താണ് എന്ന്. കാരണം ക്രൈസ്തവതയും ഹൈന്തവതയുമെല്ലാം പറഞ്ഞ് മതവിശ്വസിയല്ല എന്ന് വിളമ്പിയപ്പോൾ തന്നെ ഞാൻ അദ്ദേഹത്തെ വായിച്ചു കഴിഞ്ഞു. ഇസ്ലാം എന്നതിനെ മതമായി കാണത്തവർ ശുദ്ധ ജമാഅത്തെ ഇസ്ലാമികളാണ്. അപ്പോൾ തീർച്ചയായും ഈശ്വർദാസിന് കൂടുതൽ മൂല്ല്യം കിട്ടും!! :) താങ്കളുടെ ആഗ്രഹങ്ങൾ നടക്കട്ടെ..

    ReplyDelete
  62. @മൈപ്:
    വ്യക്തിപരമായ പരാമര്‍ശം നടത്തിയതിനാല്‍ മാത്രം വീണ്ടും ഇടപെടുന്നു.

    എന്റെ ജമാഅത്ത് ബന്ധത്തെ കുറിച്ച് എന്തോ വലിയ കണ്ടുപിടുത്തം നടത്തിയതുപോലെ ഉണ്ടല്ലോ താങ്കളുടെ വാക്കുകള്‍! എതിരാളികളുടെ മേല്‍ ഒരു അഭിപ്രായം വെച്ച് കെട്ടുക, എന്നിട്ട് വിമര്‍ശിക്കുക എന്ന പതിവ് ശൈലി താങ്കള്‍ ഇവിടെയും ആവര്‍ത്തിച്ചിരിക്കുന്നു. >>>"ജമാഅത്തല്ല എന്ന് പറഞ്ഞ് ജമാഅത്തിനെ സഹായിക്കാൻ വന്നതാണോ?">>> എന്ന് താങ്കള്‍ എന്നെ കുറിച്ച് കള്ളം പറഞ്ഞ ഉടനെ ഞാന്‍ എന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഒരു മുഖംമൂടി പ്രവര്‍ത്തനം നടത്താന്‍ ഞാന്‍ ഭീരു അല്ല. എന്റെ കമന്റ് ആവര്‍ത്തിക്കുന്നു :

    >>>@മൈപ്: ഞാന്‍ ജമാഅത്തല്ല എന്ന് പറഞ്ഞിട്ടില്ലല്ലോ. സോളിഡാരിറ്റിയില്‍ മെമ്പര്‍ഷിപ്പ് എടുത്തിട്ടില്ല എന്ന് മുമ്പ് എവിടെയോ സൂചിപ്പിച്ചിട്ടുണ്ട്. അത് ശരിയാണ്. ജമാഅത്തിലോ അവരുട ഏതെങ്കിലും പോഷക സംഘടനയിലോ ഞാന്‍ മെമ്പര്‍ അല്ല. എന്നാല്‍, അവരുടെ പ്രവര്‍ത്തങ്ങളില്‍ ധാരാളം പങ്കെടുത്തിട്ടുണ്ട്. ഇപ്പോഴും സഹകാരിയായി ഒപ്പമുണ്ട്. ഈ ചര്‍ച്ചയില്‍ ഞാന്‍ ജമാഅത്ത് പ്രതിനിധി അല്ല. ഇവിടെ മറ്റു പലരെയും പോലെ രണ്ടു കൂട്ടരോടും എന്‍റെ സംശയങ്ങള്‍ ചോദിക്കുകയാണ് ലക്‌ഷ്യം. അതില്‍ ജമാഅത്തിന്റെ നിലപാടുകളില്‍ മുജാഹിദിന്റെ നിലപാടിനെക്കാള്‍ എനിക്ക് വ്യക്തത ഉണ്ട് എന്ന് മാത്രം.>>>

    ReplyDelete
  63. യുക്തിവാദികളായ ചിലരോട് സംവദിക്കുന്നത് ഓര്‍ത്തുപോയി മൈപ്പിന്റെ അവസാന കമന്റുകള്‍ വായിച്ചപ്പോള്‍. ചര്‍ചചെയ്യുന്ന വിഷയത്തില്‍ പിടിവള്ളി നഷ്ടപ്പെടുമ്പോള്‍ പ്രവാചകന്റെ വിവാഹം മുതല്‍ താലിബാന്‍ വരെയുള്ള ഇതുവരെ ആരോപിച്ച ആരോപണങ്ങളൊക്കെ ഒറ്റകമന്റില്‍ ഉള്‍പ്പെടുത്തി ഇതാണോ ഇസ്ലാം എന്ന് ചോദിക്കും. എന്നപോലെ ഇവിടെ വിഷയം മുജാഹിദുകള്‍ക്ക് നിലപാടില്ലേ എന്നതാണ്. ഏത് കാര്യത്തില്‍ നിലപാടില്ല എന്നാണോ ജമാഅത്ത് അരോപിക്കുന്നത് ആ കാര്യത്തില്‍ ഇസ്്‌ലാഹി പ്രസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കുകയും ജമാഅത്ത് ഇക്കാര്യത്തില്‍ സ്വീകരിച്ച് നിലപാട് ഇന്നയിന്ന പോരായ്മകളുണ്ട് എന്ന് ലളിതമായി പറഞ്ഞ് മനസ്സിലാക്കുന്നതിന് പകരം ഇതിലെ ചര്‍ച പോയത് എവിടേക്കാണ് എന്ന് നോക്കൂ. ഈ കമന്റുകള്‍ മുജാഹിദുകളുടെ നിലപാട് വ്യക്തമാക്കിയോ. ഇനി ഇതിലൊന്നും ഇസ്്‌ലാഹികള്‍ക്ക് നിലപാട് നോക്കേണ്ടതില്ല എന്നായിരുന്നു പറഞ്ഞിരുന്നതെങ്കില്‍ അതൊരു നിലപാടായി അംഗീകരിക്കാമായിരുന്നു. പക്ഷെ അതും പറഞ്ഞില്ല. ദീന് ദുനിയാവ് കൃഷി എന്നൊക്കെ പറഞ്ഞ് ചില അവ്യക്തതകളുണ്ടാക്കി വീണ്ടും ജമാഅത്തിന്റെ നിലപാടിനെ വിമര്‍ശിക്കുകയാണ്. ശ്രദ്ധേയന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയിരുന്നെങ്കില്‍ കുറെ വ്യക്തതവരുമായിരുന്നു. അതിന് പകരം ജമാഅത്തിനില്ലാത്ത കുറേ അരോപണങ്ങള്‍ വെച്ചുകെട്ടി തടിയൂരുകയാണ് മൈപ്പ് ചെയ്യുന്നത്. ചിലതിന് മറുചോദ്യം മാത്രമേ നല്‍കുന്നുള്ളൂ. മറുപടി പറഞ്ഞാലും ഞങ്ങള്‍ മറുപടി പറഞ്ഞതായി അംഗീരിക്കില്ല എന്ന മുന്‍കൂര്‍ ജാമ്യവും. ശ്രദ്ധേയന്‍ പറഞ്ഞത് പോലെ ഞാന്‍ ആദ്യം ഉന്നയിച്ച ചോദ്യങ്ങള്‍ക്കും ശ്രദ്ധേയന്റെ ചോദ്യങ്ങള്‍ക്കും മറുപടിയായോ എന്ന് വായനക്കാര്‍ തീരുമാനിക്കട്ടെ. എന്റെ അഭിപ്രായം ഞാന്‍ ആ വിഷയത്തില്‍ പറഞ്ഞുകഴിഞ്ഞു.

    ReplyDelete
  64. ശ്രദ്ധേയന്റെ ചോദ്യം

    >> 1 . ഇസ്ലാമിക പ്രബോധന-പരിഷ്കരണ പ്രവര്ത്തങനങ്ങളോടൊപ്പം ഒരാള്‍ ഇസ്ലാമിക രാഷ്ട്രീയ പ്രവര്ത്തെനവും നടത്തിയാല്‍ അതിന്റെ ഇസ്ലാമിക വിധി എന്ത്? <<

    മൈപ്പിന്റെ മറുപടി (മറുചോദ്യം)

    >>> ഇസ്ലാമിക രാഷ്ട്രീയം എന്നത് കൊണ്ട് താങ്കളുദ്ദേശിച്ചത് എന്താണ്? അതിന് വേണ്ടി (പ്രവർത്തന തലത്തിൽ, കടലാസിലല്ല) ജമാഅത്തെ ഇസ്ലാമി എന്താണ് മറ്റു മുസ്ലിംങ്ങളിൽ നിന്നും വ്യത്യാസമായി ചെയ്തിട്ടുള്ളത്? <<<

    ചോദ്യത്തിന്റെ ധ്വനി ജമാഅത്ത് ആ രംഗത്ത് ഒന്നും ചെയ്തിട്ടില്ല. ചെയ്തത് കടലാസിലേയുള്ളൂ. മാത്രമല്ല മറ്റുമുസ്ലിംകളും അതൊക്കെ ചെയ്യുന്നുണ്ട് എന്നതാണ്. തെറ്റാണെങ്കില്‍ തിരുത്താം.

    അപ്പോള്‍ എന്റെ ചോദ്യം. നിങ്ങള്‍ ജമാഅത്തില്‍ കാണുന്ന കുറ്റം ഇസ്‌ലാമിക രാഷ്ട്രീയം കടലാസില്‍മാത്രമൊതുക്കുന്നു എന്നതാണോ? പ്രവര്‍ത്തനത്തില്‍ കൊണ്ടുവരുന്നില്ല എന്നതാണോ?.

    വീണ്ടും ഒരു ചോദ്യം കൂടി. ഇസ്്‌ലാഹി പ്രസ്ഥാനം ഇസ്‌ലാമിക രാഷ്ട്രീയത്തിന് വേണ്ടി കടലാസില്‍ എന്ത് ചെയ്തു. പ്രവൃത്തിപദത്തില്‍ അത് പ്രയോഗവല്‍ക്കരിച്ചതെങ്ങനെ. (കടലാസില്‍ കണ്ടത് ഇസ്‌ലാമിക രാഷ്ട്രീയത്തിന് വ്യക്തമായ ദിശാബോധം നല്‍കിയ ജമാഅത്തെ ഇസ്‌ലാമിയ എതിര്‍ത്ത് കോടിക്കണക്കിന് രൂപയുടെ കടലാസും സമയവും ദുര്‍വിനിയോഗം ചെയ്തതാണ്.)
    ഇന് അത് വേണ്ട പ്രവൃത്തിപദത്തില്‍ എന്താണ് ചെയ്തത്. സകലരാഷ്ട്രീയ പാര്‍ട്ടിയിലും അംഗത്വമെടുത്തോ അല്ലാതെയോ പ്രവര്‍ത്തികുന്നത് ഇസ്‌ലാമിക രാഷ്ട്രീയം ലക്ഷ്യം വെച്ചാണോ. അല്ലേ. ആണെങ്കില്‍ അതെ എന്ന് പറയുക. എന്നാല്‍ അതിന്റെ രൂപമെങ്ങനെ, അല്ലെങ്കില്‍ പിന്നെ അതിന്റെ ലക്ഷ്യംമെന്ത് ഈ വാദത്തിന്റെ അര്‍ഥമെന്ത്.

    അപ്പോള്‍ അടിത്തറക്ക് വേണ്ടിപ്രവര്‍ത്തിച്ചാല്‍ അതിന് മുകളിലുള്ള മേല്‍കൂര തനിയെ വന്നുകൊള്ളും എന്നുള്ള വാദം പിന്‍വലിച്ചോ?.
    പാക്കിസ്ഥാനില്‍ 90 ശതമാനത്തിലേറെ മുസ്‌ലിംകളായിട്ടും, ഇസ്ലാമിക ശരിഅത്ത് അതിന്റെ അടിസ്ഥാനമായി സ്വീകരിക്കാന്‍ മൗദൂദിയും ജമാഅത്തും നടത്തിയ ശ്രമങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ മൈപ്പ്. താങ്കള്‍ പറയുന്ന പോലെ ഇന്ത്യയിലെ ജനത ഇസ്‌ലാമിക സന്ദേശം പുല്‍കി എന്ന് വെക്കുക. (ശ്രദ്ധേയന്‍ ചോദിച്ചത് വീണ്ടും ആവര്‍ത്തിക്കട്ടെ.) സഹോദരങ്ങളെ ഇനി അല്ലാഹു നമ്മോട് അവന്റെ നിയമങ്ങള്‍തന്നെ രാജ്യത്തിന്റെ വ്യവസ്ഥയായി അംഗീകരിച്ചിരിക്കുന്നു എന്ന് വിളംബരം ചെയ്താല്‍ സംഗതി പൂര്‍ത്തിയാകുമോ. കൂട്ടത്തില്‍ ഒന്നുകൂടി ചോദിക്കട്ടേ. ഇസ്ലാമികദര്‍ശനം രാഷ്ട്രത്തിന്റെ തത്വമായി സ്വീകരിക്കാന്‍ ഇപ്രകാരം ഒരു ഭൂരിപക്ഷത്തിന്റെ കണക്ക് ആരാണ് പറഞ്ഞുതന്നത്. മദീനയിലാണല്ലോ ആദ്യമായി ഇസ്‌ലാമിക രാഷ്ട്രം നിലവില്‍വന്നത്. അവിടെ മുഴുവനാളുകളും മുസ്ലിംകളായിരുന്നോ. ഖലീഫമാരുടെ ഭരണകാലത്ത് റോമന്‍പേര്‍ഷന്‍ സാമ്രാജ്യശക്തികളില്‍നിന്ന് മോചിപ്പിക്കപ്പെട്ട് ഒട്ടേറെ രാഷ്ട്രങ്ങളില്‍ മുസ്ലിംകളുടെ ശതമാനം എത്രയുണ്ടായിരുന്നെന്ന് പഠിക്കാനെങ്കിലും സമയം കാണുമോ. 90 ശതമാനത്തിലധികം മുസ്‌ലിം ജനസംഖ്യയുള്ള എത്ര രാഷ്ട്രങ്ങളുണ്ട് കടുത്ത ദൈവനിഷേധപരമായ മതേതരത്വം ഭരണത്തിന് അടിത്തറയായി സ്വീകരിച്ചവര്‍?.ഇതെന്തുകൊണ്ട്?


    (ഇതില്‍ കൂറെ ചോദ്യങ്ങളുണ്ടെന്ന് തോന്നുമെങ്കിലും മുഴുവന്‍ ഉത്തരം ആഗ്രഹിച്ചല്ല. ഈ ചോദ്യങ്ങള്‍ക്കുത്തരം ഗ്രഹിച്ച് മുകളിലെ ഒന്ന് രണ്ട് ചോദ്യത്തിന് മറുപടി നല്‍കിയാല്‍ മതി. അതിനും പരമാമായ സ്വാതന്ത്ര്യം നിങ്ങള്‍ക്കുത്തന്നെ)

    ReplyDelete
  65. പോയി പോയി ഇപ്പോള്‍ ഈശ്വര്‍ദാസ് ജമാഅത്തുകാരനായി.:) ഇതിന് മുമ്പ് മുസ്ലിമേ ആയിരുന്നില്ല. മുസ്ലിമാകൂ(??) എന്ന് പറഞ്ഞത് അതുകൊണ്ടാണ്. താങ്കള്‍ കണ്ടപോലെ മാത്രമേ ഇശ്വര്‍ദാസിനെ ഞങ്ങളും കണ്ടിട്ടുള്ളൂ. പക്ഷേ ഇങ്ങനെ ബ്രാന്റ് ചെയ്യുന്ന സ്വഭാവം ഞങ്ങള്‍ക്കില്ല. അദ്ദേഹത്തിന്റെ കമന്റില്‍നിന്ന് ജമാഅത്തിനെക്കുറിച്ച് കാര്യമായി ഒന്നും മനസ്സിലാക്കിയിട്ടില്ലാത്ത സത്യാന്വേഷിയായ ഒരു ശുദ്ധന്‍ എന്നേ എനിക്ക് തോന്നിയിട്ടുള്ളൂ. പക്ഷെ താങ്കള്‍ പറയുന്നത് പോലെ ജമാഅത്തിനെതിരില്‍ അതിനില്ലാത്ത വാദം വെച്ചുകെട്ടി ആരോപിക്കാത്തവരൊക്കെ ജമാഅത്തുകാരായി താങ്കള്‍ മുദ്രകുത്തുന്നുവെങ്കില്‍, അത്തരം നല്ല ആളുകളെ ഞങ്ങള്‍ക്ക് ആവശ്യമുണ്ട് എന്ന് മാത്രം പറയട്ടേ.

    ReplyDelete
  66. @ശ്രദ്ധേയന്‍ | shradheyan

    >> എന്റെ ജമാഅത്ത് ബന്ധത്തെ കുറിച്ച് എന്തോ വലിയ കണ്ടുപിടുത്തം നടത്തിയതുപോലെ ഉണ്ടല്ലോ താങ്കളുടെ വാക്കുകള്‍! എതിരാളികളുടെ മേല്‍ ഒരു അഭിപ്രായം വെച്ച് കെട്ടുക, എന്നിട്ട് വിമര്ശിെക്കുക എന്ന പതിവ് ശൈലി താങ്കള്‍ ഇവിടെയും ആവര്ത്തി ച്ചിരിക്കുന്നു.... <<

    ചോദിക്കുന്ന വിഷയങ്ങളിൽ ജമാഅത്തിന്റെ നിലപാട് നന്നായി വിളമ്പാൻ താങ്കൾ ശ്രമിക്കുകയും ഉത്തരമില്ലാത്ത അവസ്ഥയിൽ ഞാനൊന്നുമറിയില്ല എന്നമട്ടിൽ വിഷയത്തെ തട്ടിമാറ്റുകയും ചെയ്യുന്നത്കൊണ്ട് പറഞ്ഞു, ( ഇത് ജമാത്തുകാരുടെ സ്ഥിരം പതിവാണ്. മുമ്പ് ഒരൂ ഇ-ഗ്രൂപ്പിൽ വെച്ച് ഈ പണി കളിച്ചപ്പോൾ സോഴ്സ് ഐ.പി. വെച്ച് പിടിച്ച് തൊലിയൂ‍രിവിട്ടതാണ്. അനുഭാവിയും പ്രവർത്തകനുമായും ‘ഈശ്വർദാസുകളുമായും’ എത്തിയവരെ പിടിക്കാൻ ബ്ളോഗൂരിൽ കഴിയില്ല.) ഈ ചെയ്തിയെ മുഖവിലക്കെടുത്താണ് ഞാൻ അങ്ങിനെ പറഞ്ഞതും.

    >>>@മൈപ്: ഞാന്‍ ജമാഅത്തല്ല എന്ന് പറഞ്ഞിട്ടില്ലല്ലോ.<<

    താങ്കൾ ജമാഅത്തല്ല എന്ന് പറഞ്ഞിട്ടില്ല! പക്ഷെ മധ്യസ്ഥന്റെ റോളിൽ വന്ന് കളിച്ചു. എന്നോട് ചോദിച്ചത് പോലെ പിന്നെ ജമാഅത്ത് നിലപാട് അറിയാൻ ലത്തീഫിനോടും ചിന്തകനോടും ചോദിക്കേണ്ടിയിരുന്നോ?

    >> ഈ ചര്ച്ചകയില്‍ ഞാന്‍ ജമാഅത്ത് പ്രതിനിധി അല്ല. ഇവിടെ മറ്റു പലരെയും പോലെ രണ്ടു കൂട്ടരോടും എന്റെക സംശയങ്ങള്‍ ചോദിക്കുകയാണ് ലക്‌ഷ്യം. അതില്‍ ജമാഅത്തിന്റെ നിലപാടുകളില്‍ മുജാഹിദിന്റെ നിലപാടിനെക്കാള്‍ എനിക്ക് വ്യക്തത ഉണ്ട് എന്ന് മാത്രം.<<

    ഇതു തന്നെയാണ് ഒന്നാം തരം കളി! രണ്ട് കൂട്ടരോടും ചോദിക്കുക, എന്നീട്ട് മാർക്കിട്ട് മാസ്റ്ററാവുക. അത് കൊണ്ടാണ് ഞാൻ പറഞ്ഞത്, ആ കളി ഇവിടെ വേണ്ട എന്ന്. നിലപാടുകളിലെ വ്യക്തതക്ക് ഒരു മറുപടിയും തരാൻ കഴിഞ്ഞില്ല. ചോദ്യങ്ങൾ എറിഞ്ഞോടാൻ ആർക്കും കഴിയും. പറ്റുമെങ്കിൽ ഇതിൻ മുമ്പ് ചോദിച്ചവയെ കുറിച്ച് പറയുക. അതിൽ ‘കമ’ പറയാൻ താങ്കളിൽ രൂഢമൂലമായ ‘മൌദൂദിയൻ’ ചിന്തകൾക്ക് കഴിയുന്നില്ല.

    ReplyDelete
  67. @ശ്രദ്ധേയന്‍ | shradheyan

    മിസ്റ്റർ എന്നത് ഇത്ര മോശം വാക്കാണോ!! ആ ഡയലോഗും പറഞ്ഞ് തടിസലാമത്താക്കിക്കോളൂ.... കാരണം ആ വിഷയത്തിൽ ഒന്നും പറയാൻ താങ്കൾക്ക് കഴിയില്ല.

    ReplyDelete
  68. @മൈപ് : തര്‍ക്കിക്കാന്‍ എനിക്ക് സമയം ഇല്ല. എങ്കിലും തെറ്റിദ്ധരിപ്പിക്കല്‍ തുടരുമ്പോള്‍ പറയാതിരിക്കാനുമാവില്ല.

    >>>>ചോദിക്കുന്ന വിഷയങ്ങളിൽ ജമാഅത്തിന്റെ നിലപാട് നന്നായി വിളമ്പാൻ താങ്കൾ ശ്രമിക്കുകയും ഉത്തരമില്ലാത്ത അവസ്ഥയിൽ ഞാനൊന്നുമറിയില്ല എന്നമട്ടിൽ വിഷയത്തെ തട്ടിമാറ്റുകയും ചെയ്യുന്നത്കൊണ്ട് പറഞ്ഞു, ( ഇത് ജമാത്തുകാരുടെ സ്ഥിരം പതിവാണ്. ****"മുമ്പ് ഒരൂ ഇ-ഗ്രൂപ്പിൽ വെച്ച് ഈ പണി കളിച്ചപ്പോൾ സോഴ്സ് ഐ.പി. വെച്ച് പിടിച്ച് തൊലിയൂ‍രിവിട്ടതാണ്."****)

    നിങ്ങള്‍ മനപൂര്‍വം വായനക്കാരെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഗ്രൂപ്പ് മെയിലില്‍ 'തൊലിയൂരിവിട്ടത്' ശ്രദ്ധേയനെയാണ് എന്ന് ആളുകള്‍ വിചാരിക്കണം. എന്തിനു ഇങ്ങനെ ഒരു ദുരാരോപണം എന്ന് ഞാന്‍ തിരിച്ചു ചോദിച്ചാല്‍ ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല എന്ന് പറയുകയുമാവാം. ഇത്തരം കുപ്രചാരണങ്ങളിലൂടെയാണ് താങ്കള്‍ ഇസ്ലാഹ് നടത്തുന്നതെങ്കില്‍ അങ്ങിനെയാവട്ടെ; അല്ലാതെ എന്ത് പറയാന്‍!

    ReplyDelete
  69. @CKLatheef
    ലത്തീഫ് സാഹിബെ, ശ്രദ്ധേയൻ തങ്കളുടെ ടീമിന് വേണ്ടി നന്നായി കളിച്ചു. അത് കൊണ്ടാണ് ഞാൻ ആ കളി അവസാനിപ്പിക്കാൻ പറഞ്ഞത്. എത്ര് പ്രശസ്തമായ പോയിന്റുകളടങ്ങിയെ ചോദ്യങ്ങളുണ്ട് എന്റെ കമന്റിൽ, അതിൽ ഒന്നിന് പോലും മാന്യമായി മറുപടി നൽകാതെ മൂല്ല്യം നോക്കി നടന്ന് മാർക്കിടുന്ന തിരക്കിലായിരുന്നു അദ്ദേഹം. ഈശ്വർദാസിനെ പുകഴ്ത്തി പറഞ്ഞത് ശ്രദ്ധിക്കാഞ്ഞിട്ടല്ല. മറിച്ച് എല്ലാവർക്കും ഒരേ സമയം മറുപടി എഴുതുക എന്നത് ഒഴിവിനനുസരിച്ച് ചെയ്യുന്നതാണ്. ഈശ്വർദാസ് പറഞ്ഞു, അദ്ദേഹം മത വിശ്വാസിയല്ല എന്ന്. മാർക്കിടാൻ വരട്ടെ, ഇസ്ലാം എന്നാൽ മതമായി താങ്കൾ പരിഗണിക്കുന്നുണ്ടോ? പരത്തി പറയാതെ ഒരു പോയിന്റിൽ നിന്ന് സംവദിക്കുക. ഇവിടെ ഞാൻ ചിലത് വിശദീകരിച്ച് പറഞ്ഞതിനാൽ വിശദീകരണങ്ങളിലുള്ള കച്ചിതുരുമ്പുലളിൽ പിടികൂടിയാണ് രക്ഷപെടാൻ ശ്രമിച്ചത്. ആർക്കും യഥാർത്ഥ വിഷയത്തിലേക്ക് വരാൻ താല്പര്യവും കാണിച്ചില്ല. വ്യക്തമാക്കുക ഇസ്ലം എന്നത് മതമാണോ?

    ReplyDelete
  70. @ശ്രദ്ധേയന്‍ | shradheyan
    ഇവിടെ ഞാൻ ഉദ്ദേശിച്ചത് അനോനിയുമായി കളിച്ച് ജമാഅത്തെ ഇസ്ലാമി പ്രവർത്തകരെയാണ് .

    ReplyDelete
  71. @CKLatheef

    ഈശ്വർദാസ് എന്നത് അനോനിയാണ്. ആദ്യം ഞാനദ്ദേഹം പറയുന്നത് വിശ്വസിച്ചു മറുപടിയും നൽകി. എന്നാൽ അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ വായിച്ചപ്പോഴാണ് ഏതാണ് ജാ‍തി എന്ന് പിടികിട്ടിയത്. ലത്തീഫ് സാഹിബെ.. താങ്കൾക്കും തോന്നിയില്ലെ, അത് കൊണ്ടല്ലെ ഇശ്വർദാസിന് എന്നേക്കാൾ മൂല്യം കണ്ടത്. മുമ്പ് എഴുതിയതിൽ തെറ്റിദ്ധാരണയുള്ളതിനാലാണ് ഇത് എഴുതുന്നത്.

    ReplyDelete
  72. >> 2 . ഇസ്ലാമിന്റെ രാഷ്ട്രീയ-ഭരണ മുഖത്തെ മൂടി വെക്കേണ്ടതുണ്ട് എന്നുള്ള നിര്ദേരശം ഖുര്ആനിലോ ഹദീസിലോ ഉണ്ടോ? ഇല്ലായെങ്കില്‍ ഇസ്ലാമിനെ അതിന്റെ പൂര്ണമായ രൂപത്തില്‍ പ്രബോധനം ചെയ്യുകയല്ലേ വേണ്ടത്? <<

    ഇസ്ലാമിക ഭരണമെന്നത് ലക്ഷ്യമല്ല. മൂടിവെക്കുന്ന വിഷയവുമില്ല. മുസ്ലിംങ്ങൾക്ക് ഭരണം കിട്ടിയാൽ ശരീഅത്ത് നിയമങ്ങൾക്കനുസരിച്ച് ഭരിക്കണമെന്നുണ്ട്. ഇനി ഇസ്ലാമികമല്ലാത്ത ഭരണത്തിലും പങ്കാളിയാകാം. യൂസുഫ് നബിയുടെ ചരിത്രമതാണ് പറയുന്നത്. തൌഹീദി സംസ്ഥാപനത്തിന് വന്ന ഒരൊറ്റ പ്രവാചകനും രാഷ്ട്രീയ ലക്ഷ്യത്തോട് പ്രബോധനം ചെയ്തിട്ടില്ല. ഭരണവും രാഷ്ട്രവും സഥാപിക്കാതെ മരിച്ച് പോയ പ്രവാചകന്മാരുടെ പ്രബോധനപ്രവർത്തനങ്ങളോന്നും ലക്ഷ്യത്തിലെത്തിയില്ല എന്ന് പറയില്ല. <<<<

    ചോദ്യമെവിട? ഉത്തരമെവിടെ?. ഇതിനൊക്കെ നേര്‍ക്ക് നേരെ മറുപടി പറയാനാവാത്തത് സത്യം പ്രബോധനം ചെയ്യുന്നതിനേക്കാള്‍ പ്രാധാന്യം കരുതുന്നത് തങ്ങള്‍ പ്രതിയോഗികളെന്ന് കരുതുന്നവരെ അമര്‍ചചെയ്യാന്‍ ശ്രമിക്കുന്നത് കൊണ്ടാണ്. സംവാദത്തില്‍ സംഭവിക്കുന്ന ഏറ്റവും മോശമായ അവസ്ഥയാണിതി. ഇതിന് നേര്‍ക്ക് നേരെ മറുപടി പറഞ്ഞാല്‍ അതോടെ ജമാഅത്തിനെ എതിര്‍ക്കാനുള്ള പിടിവള്ളി നഷ്ടപ്പെടും. അല്ലെങ്കില്‍ ആദ്യത്തേതിന് ഇല്ല എന്നും രണ്ടാമത്തേതിന് അതേ എന്നും ഉത്തരം പറഞ്ഞാല്‍ തീരുമായിരുന്നു.

    ഇനി മൈപ്പ് പറഞ്ഞ കാര്യങ്ങളില്‍ വസ്തുതകളെന്തെങ്കിലുമുണ്ടോ എന്ന് പരിശോധിക്കാം.

    ഇസ്‌ലാമിക ഭരണമെന്നത് ലക്ഷ്യമല്ല. (ആരാണ് ലക്ഷ്യമാണ് എന്ന് പറഞ്ഞത്) ഭരണമുള്ള ഇസ്‌ലാമിനെ പ്രബോധനം ചെയ്താല്‍ ആ പ്രബോധനം ഉള്‍കൊള്ളുന്നവര്‍ ഭൂരപക്ഷമായാല്‍ ഇസ്‌ലാമിക ഭരണം വരും. മറിച്ച് കേവലം ആത്മീയത മാത്രം പ്രബോധനവിഷയമാക്കിയാല്‍ അതുണ്ടാകും. അവര്‍ പിന്നെ ആ ഭരണം സ്വീകരിക്കാന്‍ വീണ്ടും പണിപ്പെടേണ്ടിവരും. ചിലപ്പോള്‍ നിങ്ങളിതുവരെ ആത്മീയത പറഞ്ഞ് ഇപ്പോള്‍ രാഷ്ട്രീയം പറയുന്നു എന്ന പഴിതങ്ങളുടെ ഉത്തമ അനുയായികളില്‍നിന്ന കേള്‍ക്കേണ്ടിയും വരും. മറിച്ച് മുഴുവന്‍ ഇസ്‌ലാമിനെ പ്രബോധനം ചെയ്താല്‍ ജനങ്ങളില്‍ ഒരു വിഭാഗം ഹിദായത്തിന്റെ മാര്‍ഗം വേണ്ടെന്ന് വെച്ചാലും നീതിപുലരുന്ന ഒരു ഭരണവ്യവസ്ഥനിലവില്‍ വന്നേക്കാം. ചരിത്രത്തില്‍ അതിന് എമ്പാടും തെളിവുണ്ട്.

    ഇസ്‌ലാഹികളുടെ മനസ്സിലുള്ളത് ഇതാണെങ്കില്‍ ചെറിയ ഒരു മൂടിവെക്കലുണ്ട്.

    ഭരണം കിട്ടിയാല്‍ ശരീഅത്ത്‌നിയമങ്ങള്‍ക്കനുസരിച്ച് ഭരിക്കണമെന്നുണ്ട്. (ഹൗ ഇസ്ലാമിന് ചെയ്തുകൊടുക്കുന്ന ഔദാര്യം നോക്കണേ. അല്ലാതെ പിന്നെ എന്താ ചെയ്യാ എന്ന ഒരു അസംതൃപ്തിയുടെ ധ്വനി ഞാനാവാക്കില്‍ കാണുന്നു) എന്ത് പറഞ്ഞ് ഭരണം കിട്ടിയാലാണ് ശരീഅത് നിയമങ്ങള്‍ക്കനുസരിച്ച് ഭരിക്കേണ്ടത്. കമ്മ്യൂണിസം പറഞ്ഞ് ഭരണത്തിലേറിയിട്ടോ?

    (ഓ പിന്നെ ചില തെളിവുകളാണ്.) ഓര്‍ക്കുക ഒരു പ്രവാചകനും അനുസരിക്കപ്പെടാനല്ലാതെ നിയോഗിതനായിട്ടില്ല. യുസൂഫ് അധികാരം വഹിച്ച മേഖലയില്‍ അദ്ദേഹത്തിന്റെ ദൈവികനിര്‍ദ്ദേശമനുസരിച്ചായിരുന്നോ അതല്ല രാജാവിന്റെ നിയമമനുസരിച്ചായിരുന്നോ ഭരണം നടത്തിയിരിക്കുക എന്ന് ചിന്തിക്കേണ്ടതുണ്ട്. (ദയവായി സംവാദത്തില്‍ ജയിക്കാന്‍ പ്രവാചകനെ കൊച്ചാക്കരുതേ).

    തൗഹീദെന്നാല്‍ ആരാധനയില്‍ മാത്രമല്ല. സുറത്തുല്‍കഹ്ഫില്‍ 26ാം സൂക്തം നോക്കൂ അല്ലാഹു വ്യക്തമായി പറയുന്നു. 'തന്റെ ആധിപത്യത്തില്‍ അവനാരെയും പങ്ക് ചേര്‍ക്കുന്നതല്ല.' ഈ ഹുക്മിന് ചിലസ്വയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തികൊണ്ടാണ് അല്ലാഹു അനുവദിക്കാത്ത് ഹുക്മില്‍ ഇസ്‌ലാഹികള്‍ മറ്റുള്ളവരെ പങ്കാളിക്കുന്നത്. അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാര്‍ഥികരുതെന്ന് പറയുമ്പോല്‍ യാഥാസ്ഥിതക പണ്ഡിതന്‍മാരുടെ വാദമാണ് അല്ലാഹുവാണെന്ന് സങ്കല്‍പിച്ച് വിളിച്ച് പ്രാര്‍ഥിച്ചാലെ ശിര്‍ക്കാവൂ. എന്ന പോലെ നിയമനിര്‍മാണത്തിനുള്ള അധികാരം സ്വയം ഏറ്റെടുക്കുന്നവര്‍ക്ക് ദിവ്യത്വം കല്‍പിക്കാതെ അല്ലാഹുവിന് പുറമെ അവരുടെയും നിയമം അംഗീകരിക്കാം എന്ന് പറയുന്നതോടെ വാക്കിലും പ്രവര്‍ത്തനത്തിലും ശിര്‍ക്ക് സംഭവിക്കുകയായി. ഈ ശിര്‍ക്കില്‍നിന്നുകൂടി മുക്തമായ ഒരു ഇസ്‌ലാമിനെയായിരിക്കണം ആളുകളോട് പ്രബോധനം ചെയ്യേണ്ടത് എന്നാണ് ജമാഅത് പറയുന്നതിന്റെ ചുരുക്കം.

    ReplyDelete
  73. പ്രിയ മൈപ്പ്,

    ഒരു സാദാ ജമാഅത്ത് ഇസ്്‌ലാമി പ്രവര്‍ത്തകന് മറുപടി പറയാവുന്ന ആരോപണങ്ങളേ നിങ്ങളിലെ മഹാപണ്ഡിതന്‍മാര്‍ക്കു പോലൂ ഉന്നയിക്കാന്‍ കഴിയൂ. എന്നിട്ടല്ലേ നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല എന്ന പലവിക്ക് പ്രസക്തിയുള്ളൂ. പിന്നെ ഇശ്വര്‍ദാസും ശ്രദ്ധേയനുമൊക്കെ എന്റെ ടീമിന് വേണ്ടി നന്നായി കളിച്ചു എന്നൊക്കെ ലോകകപ്പിന്റെ പശ്ചാതലത്തില്‍ താങ്കള്‍ക്ക് തോന്നുന്നതാ. അതില്‍തന്നെ ശ്രദ്ധേയന്‍ റഫറിയായിനിന്ന് എന്റെ ടീമിനെ ജയിപ്പിക്കാന്‍ ശ്രമിച്ചു എന്നും. ഈശ്വര്‍ദാസ് ഗ്യാലറിയിലിരുന്ന് നിങ്ങളെ കളിയില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു എന്ന് വ്യാഖ്യാനിക്കുകയുമാകാം. :)

    ഇതേകുറിച്ച് ഒന്നുപറയട്ടേ. ബ്ലോഗില്‍ ഇടപെടുന്നവര്‍ അല്‍പം സമയവും അറിവും ഉള്ളവരാണ്. അവര്‍ തങ്ങളുടെ ജോലിക്കിടയില്‍ ഇങ്ങനെ ഒരു സംവാദം കാണുമ്പോള്‍ തങ്ങള്‍ക്ക് പറയാനുള്ളത് പറയും. അല്ലെങ്കില്‍ പിന്‍വാങ്ങും. അതിലുപരിയായി ഇതൊരു ടീം വര്‍ക്കൊന്നുമല്ല. ആയിരുന്നെങ്കില്‍ ഇതിനേക്കാള്‍ നന്നായി കളിക്കുമായിരുന്നു. ഇവിടെ ഫൗള്‍ കളിക്കുന്നവരുടെയൊക്കെ ചുമതല ഏതെങ്കിലും പ്രസ്ഥാനത്തില്‍ കെട്ടിയേല്‍പ്പിക്കേണ്ട എന്നാണ് പറഞ്ഞതിന്റെ ചുരുക്കം. ഏതായാലും കളിക്കാരെ വിട്ട് ഗോളടിക്കാന്‍ നോക്ക് കളിതീരാന്‍ അല്‍പം സമയം കൂടിയേ ബാക്കിയുള്ളൂ. കളിബോറായാല്‍ ഞാന്‍ ഇറങ്ങിപോകും എന്നിട്ട് ഒറ്റക്ക് ഗോളടിക്കാനാണ് പരിപാടിയെങ്കില്‍ അങ്ങനെയാകട്ടെ എന്ന് വെക്കാനെ നിവൃത്തയുള്ളൂ. (ഈ കമന്റ് ഇവിടെ വായിച്ചുബോറടിച്ചുകൊണ്ടിരിക്കുന്ന ഫുടുബോള്‍ പ്രേമികള്‍ക്കായി ഡെഡിക്കേറ്റ് ചെയ്യുന്നു.)

    ReplyDelete
  74. ഈശ്വര്‍ദാസിന്റെ കാര്യത്തില്‍ ഇനി സംവാദത്തിനില്ല. താങ്കളോട് സംവദിക്കാനുള്ള ഭാഷ അദ്ദേഹത്തിനുണ്ടെങ്കില്‍ അദ്ദേഹം പറയട്ടേ. ഞാന്‍ കണ്ടത് ഞാന്‍ പറഞ്ഞു. എനിക്കദ്ദേഹം ജമാഅത്തുകാരനാണ് എന്ന് തോന്നിയിട്ടില്ല. പക്ഷെ ചിലകാര്യങ്ങളിലെങ്കിലും താങ്കളെക്കാള്‍ ധാരണ അദ്ദഹേത്തിനുണ്ടെന്ന് ഇപ്പോഴും ഞാന്‍ കരുതുന്നത് തെറ്റല്ലല്ലോ.

    ReplyDelete
  75. 'യുസൂഫ് അധികാരം വഹിച്ച മേഖലയില്‍' എന്നത് യുസുഫ് നബി (അ) എന്ന് പൂര്‍ണമായി വായിക്കുക.

    ReplyDelete
  76. @മൈപ് താങ്കൾ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി കിട്ടിയില്ലെങ്കിൽ എന്ത് കൊണ്ട് ആ വിഷയം പൂർത്തിയാക്കാതെ മറ്റു വിഷയങ്ങളിലേക്ക് പോകുന്നു?

    ReplyDelete
  77. മൈപ് എന്നോട് ദൈവത്തിന്റെ പേരിൽ സത്യം ചെയ്യാൻ ആവശ്യപ്പെട്ടതുകൊണ്ടുമാത്രമല്ല,ഞൻ മനസ്സിലാക്കിയ വസ്തുതകൾക്കു കൂടി ഈശ്വരസാക്ഷ്യം ആവശ്യമായതുകൊണ്ട് ഞാൻ സത്യം ചെയ്യുന്നു
    ഈശ്വരനെ സക്ഷിയാക്കി ഞാൻ പറയുന്നു ഞാൻ ജമാഅ തെ ഇസ്ലാമിക്കാരനല്ല.പക്ഷേ അവരുടെ പ്രവർത്തനങ്ങൾ ഇന്ത്യാ രാജ്യാത്തിനും മുസ്ലിം സമൂഹത്തിനും ഗൾഫുനാടുകളിലടക്കമുള്ള ഒട്ടേറെ ക്രൈസ്തവർക്കും ഹൈന്ദവർക്കും ദൈവനിഷേധികൾക്കു പോലും നന്മകൾ മാത്രമാണ് ചെയ്യുന്നതെന്നും ഞാൻ ഉറച്ചുവിശ്വസിക്കുന്നു.അവരിൽ ഞാൻ ഇന്നേവരെ യതൊരു ദോഷവും കണ്ടിട്ടില്ല.ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ ചരിത്രത്തിൽ ഏറ്റവും സൂഷ്മമായി ഏറ്റവും കൂടുതൽ കാലം ഇഴകീറി പറിശോധിക്കപ്പെട്ടിട്ടുള്ള സംഘടനകളിൽ ഒന്ന് ജമാ അതെ ഇസ്ലാമിയാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
    ഇത്രയൊക്കെയായിട്ടും അതു നിലനിൽക്കുന്നതിൽ നിന്നും അതിന്റെ സുതാര്യതയും സംശുദ്ധതയും ബോദ്ധ്യമായില്ലെന്നു പറയാൻ ഒരിക്കലും ഞാൻ ഒരു സത്യനിഷേധിയല്ല.സത്യവിശ്വാസിയാണ്.

    ReplyDelete
  78. മൈപ്:::എന്താണ് താങ്കളുദ്ദേശിച്ച യദാർത്ഥ ഉത്തരവാദിത്വം? വിശ്വാസികൾ മനസ്സിലാക്കുന്നത് അത് കലിമത്തു തൌഹീദിന്റെ പ്രചരണമാണ്.
    ഈശ്വർദാസ്:::മൈപിനോട് ലത്തീഫ് പറഞ്ഞത് സത്യമാണ്. സ്റ്റേജുകെട്ടിയുള്ള നാദാപുരങ്ങളും യൂറ്റൂബിലും മറ്റുമുള്ള വ്യവസ്ഥകളുടേയും വെല്ലുവിളികളുടേയും കണ്ടംതുണ്ടങ്ങളും തീവ്രഭീകര വിരുദ്ധ അസത്യാപവാദ സമ്മേളനങ്ങളുംസത്യസൻമാർഗ്ഗത്തിൽ നിന്നു വ്യതിചലിക്കുന്നത് എന്നെ അസ്വസ്ഥമാക്കുന്നുണ്ട്.
    അത്യുജ്ജ്വല പ്രഭാഷണ പാഠവമുള്ള മതപണ്ഡിതർ ഏകദൈവദർശനം തിരിച്ചറിഞ്ഞ ജനങ്ങൾക്കിടയിൽ നിലവിലെ സാഹചര്യത്തിൽ ബോധവൽകരിക്കേണ്ടത് സന്മാർഗ്ഗചാരികളായ ജനസേവക നേതാക്കളെ തിരഞ്ഞെടുക്കാനുള്ള സന്മാർഗ്ഗാധിഷ്ഠിതമായ തിരിച്ചറിവുണ്ടാക്കാനായിരിക്കണം.നമുക്കിടയിൽ ദൈവ വിരുദ്ധമായി സന്മാർഗ്ഗവിരുദ്ധമായി പല്ലിളിച്ചു വാഴുന്ന ചൂഷണവും അഴിമതിയും അനീതിയും അസാന്മാർഗ്ഗികതയും ദാരിദ്ര്യദുരിതവും തുടച്ചു നീക്കി ജനങ്ങൾക്കാശ്വാസമെത്തിക്കാനുള്ള ഉൾക്കാഴ്ച്ചയും ഉത്തേജനവും പ്രാപ്തമാക്കുന്ന ദൈവനിർദ്ദേശിത ഇദ്ബോധനങ്ങളായിരിക്കണം.അതല്ലെങ്കിൽ വേണ്ടത്, ഏകദൈവ ദർശന തിരിച്ചറിവ് ലഭിച്ചിട്ടില്ലാത്ത അന്ധവിശ്വാസ അനാചാരങ്ങളിൽ പിടഞ്ഞിഴയുന്ന ജനങ്ങൾക്കിടയിലായിരിക്കണം ആദിവാസിഊരുകളിലും ഉൾനാടൻ ഗ്രാമങ്ങളിലുമായിരിക്കണം കലിമത്തു തൌഹീദിന്റെ പ്രചാരണം നിർവ്വഹിക്കാൻ ആർജ്ജവം കാണിക്കേണ്ടത്.

    ReplyDelete
  79. സുഹ്രുത്തേ മൈപ്, മധുഹബുകളും വിഭാഗീയതകളുമില്ലാത്ത മുഹമ്മദിന്റെയും ഖലീഫമാരുടേയും കാലഘട്ടത്തിലുണ്ടായിരുന്ന അഖണ്ഡമായ ആ ഉത്തമസമൂഹത്തിന്റെ ഏകദൈവവിശ്വാസികളുടെ ഏകതയാണ് ഞാൻ ആഗ്രഹിക്കുന്നത്.സർവ്വവേദങ്ങളും അടിസ്ഥാനപരമായി ഉദ്ഘോഷിക്കുന്നത് ഏകദൈവദർശനമാണ്.ഏകദൈവ വിശ്വാസികളുടെ ഏകത സാക്ഷത്ക്ര് തമായാലല്ലാതെ തൊണ്ണൂറുശതമാനത്തിലേറെ വരുന്ന മാനവജനതക്കിനി ചൂഷകാടിമത്തഭീകരതയിൽ നിന്നു രക്ഷയില്ല.മുഹമ്മദിനേയും അനുബന്ധചരിത്രങ്ങളേയും കുർ ആനിന്റെ വ്യക്തതയിൽ പരിശോധിക്കുമ്പോൾ നാം മുഹമ്മദിനെയും മറ്റു ദൈവദൂതരേയും കൂടുതൽ സ്നേഹിക്കും അതിലേറെ ദൈവത്തേയും.മനുഷ്യർക്കും മറ്റ് ജീവജാലങ്ങൾക്കും നന്മക്കുതകുന്ന കൂടുതൽ സഭാവനകൾ നമുക്കു നൽകാനും കഴിയും.
    സ്നേഹിതാമൈപ്, താങ്കളുടെ എന്നെസബന്ധിച്ച മറ്റ് പരാമർശങ്ങൾക്കുമുള്ള മറുപടി തഴെയുള്ള കുർ ആൻ വചനങ്ങളിലൂടെ ലഭിക്കുമായിരിക്കും.
    {“നന്മയിലേക്കു ക്ഷണിക്കുകയും ധര്മം കല്പിക്കുകയും അധര്മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില് ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്. നിങ്ങള്, സുവ്യക്തമായ മാര്ഗദര്ശനങ്ങള് ലഭിച്ചശേഷം ഭിന്നിച്ച് വിവിധ കക്ഷികളായവരെപ്പോലെയാകരുത്.

    ഉറപ്പായി അറിയുകവിശ്വസിച്ചവരോ ജൂതന്മാരോ ക്രിസ്ത്യാനികളോ സാബികളോ ആരുമാവട്ടെ,ദൈവത്തിലും,അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്ക്കര്മങ്ങളനുഷ്ഠിക്കുകയും ചെയ്യുന്നവര്ക്ക് അവരുടെ രക്ഷിതാവിങ്കല് പ്രതിഫലമുണ്ട്. അവര് ഭയപ്പെടാനോ ദുഃഖിക്കാനോ ഇടയാകുന്നതല്ല.
    സത്യം ഇതാകുന്നു: ദൈവത്തോടുള്ള അനുസരണത്തില് സ്വയം അര്പ്പിക്കുകയും കര്മംകൊണ്ട് നല്ലവനായിരിക്കുകയും ചെയ്യുന്നവന് സർവ്വരക്ഷിതാവിൽ അതിന്റെ പ്രതിഫലമുണ്ട്. അവര്ക്ക് ഒന്നും ഭയപ്പെടാനില്ല. അവര് ഖേദിക്കാന് സംഗതിയാകുന്നതുമല്ല.
    `നിങ്ങള്ക്കായി അവതരിപ്പിക്കുന്ന ഈ വേദം മുറുകെപ്പിടിച്ചുകൊള്ളുക. അതിലുള്ള നിയമനിര്ദേശങ്ങള് ഓര്മവെക്കുക. അതുവഴി നിങ്ങള്ക്കു സൂക്ഷ്മത പാലിക്കുവാന് കഴിഞ്ഞേക്കും.`
    ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള് ഉല്കൃഷ്ടമാകുന്നു. ഈആശ്വരൻ സർവ്വൈശ്വര്യവാനാണ്..സർവ്വ ദാക്ഷിണ്യം അവന്റെ മാത്രം ഗുണമാകുന്നു.
    നന്മയിലേക്കു ക്ഷണിക്കുകയും ധര്മം കല്പിക്കുകയും അധര്മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില് ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്. നിങ്ങള്, സുവ്യക്തമായ മാര്ഗദര്ശനങ്ങള് ലഭിച്ചശേഷം ഭിന്നിച്ച് വിവിധ കക്ഷികളായവരെപ്പോലെയാകരുത്.
    നാം ഏതു ദൂതനെയും അയയ്ക്കുന്നത് അദ്ദേഹം ശിഷ്ടജനത്തിന് സുവാര്ത്ത നല്കുന്നതിനും ദുഷ്ടജനത്തെ താക്കീതു ചെയ്യുന്നതിനും മാത്രമാകുന്നു. അനന്തരം ആര് അവരുടെ സന്ദേശം സ്വീകരിക്കുകയും തങ്ങളുടെ കര്മരീതികള് സംസ്കരിക്കുകയും ചെയ്യുന്നുവോ, അവര് ഭയപ്പെടുവാനും ദുഃഖിക്കുവാനും സംഗതിയാകുന്നതല്ല.
    `അല്ലയോ വേദക്കാരേ, ദൈവത്തിന്റെ നിര്ദേശങ്ങള് അംഗീകരിക്കുവാന് വിസമ്മതിക്കുന്നതെന്ത്? നിങ്ങള് ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം ദൈവം വീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട്.` പറയുക: `വേദക്കാരേ, ദൈവത്തിന്റെ നിര്ദേശങ്ങളില് വിശ്വസിച്ചവരെക്കൂടി നിങ്ങള് ദൈവത്തിന്റെ വഴിയില്നിന്ന് തടയുകയും അവര് വളഞ്ഞവഴികളില് സഞ്ചരിക്കണമെന്നാഗ്രഹിക്കുകയും ചെയ്യുന്നതെന്തിന്?
    സ്പഷ്ടമായി പറഞ്ഞുകൊള്ളുക: `അല്ലയോ വേദവാഹകരേ, നാഥങ്കല്നിന്നു നിങ്ങള്ക്കായി അവതരിച്ചിട്ടുള്ള തൌറാത്തും ഇഞ്ചീലും ഇതര വേദങ്ങളും സ്ഥാപിക്കുവോളം നിങ്ങള് ഒരു പ്രമാണത്തിന്മേലുമല്ല. നിനക്ക് അവതീര്ണമായ ഈ ശാസനം അവരിലധികമാളുകളിലും, ധിക്കാരവും നിഷേധവും വര്ധിപ്പിക്കുമെന്നത് തീര്ച്ചയാകുന്നു. പക്ഷേ, നിഷേധിക്കുന്നവരുടെ നിലപാടില് നീ ദുഃഖിക്കേണ്ടതില്ല.”}

    ReplyDelete
  80. പ്രിയ ഈശ്വര്‍ദാസ്,

    താങ്കള്‍ സ്വയം പരിചയപ്പെടുത്തിയതിന് നന്ദി. പക്ഷെ മൈപ്പിന് ഇപ്പോള്‍ താങ്കള്‍ ജമാഅത്തുകാരനാണെന്നത് കൂടുതല്‍ ഉറപ്പായിട്ടുണ്ടാകും.:) കാരണം താങ്കള്‍ ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളെ ന്യായീകരിച്ചു. ജമാഅത്ത് സാധാരണയായി ഉദ്ധരിക്കുന്ന സൂക്തങ്ങള്‍ ഉദ്ധരിക്കുകയും ചെയ്തു. ഇസ്‌ലാം മതമല്ല എന്ന് താങ്കള്‍ പറഞ്ഞതാണ് താങ്കള്‍ ജമാഅത്തുകാരനാണ് എന്നുറപ്പിക്കാന്‍ കാരണം.!!! ഈശ്വര്‍ദാസ്, അല്ലാഹു താങ്കള്‍ക്ക് ഈ ദീനില്‍ ഉറച്ചുനില്‍കാനുള്ള തൗഫീക് നല്‍കട്ടെ. പരമ്പരാഗതമായി ഇസ്‌ലാമിനെ തുടര്‍ന്നുകൊണ്ടിരിക്കുന്ന ഞങ്ങളുടെ പ്രവര്‍ത്തനം താങ്കളെ നിരാശയുടെ വക്കോളം എത്തിക്കാതിരിക്കട്ടേ. ചിന്തിക്കുന്ന മനുഷ്യസമൂഹം സംവദിച്ചുകൊണ്ടിരിക്കും. അര്‍ഹതയുള്ളവര്‍ അതില്‍ മേല്‍കൈ നേടുകയും ചെയ്യും.

    വായനക്കാരോട്, ഇപ്പോള്‍ മൈപ്പിനെക്കാളും ഇസ്‌ലാമിനെക്കുറിച്ച നല്ലധാരണ (എല്ലാവശത്തും ഉണ്ടായിരിക്കില്ല. മൈപ് ഇസ്ലാഹിയായതിനാല്‍ അത്തരം കാര്യങ്ങളില്‍ കുറച്ചുകൂടി ഇല്‍മ് മൈപ്പിനായിരിക്കും) ഈശ്വര്‍ദാസിന് തന്നെയാണ് എന്ന് അദ്ദേഹത്തിന്റെ അവസാന കമന്റുകള്‍ വീണ്ടും സാക്ഷ്യം വഹിക്കുന്നു.

    ReplyDelete
  81. @ESWARdas

    താങ്കൾ ഇസ്ലാം ദീനിൽ വിശ്വാസിക്കുന്നവനാണോ?


    >> സ്റ്റേജുകെട്ടിയുള്ള നാദാപുരങ്ങളും യൂറ്റൂബിലും മറ്റുമുള്ള വ്യവസ്ഥകളുടേയും വെല്ലുവിളികളുടേയും കണ്ടംതുണ്ടങ്ങളും തീവ്രഭീകര വിരുദ്ധ അസത്യാപവാദ സമ്മേളനങ്ങളുംസത്യസൻമാർഗ്ഗത്തിൽ നിന്നു വ്യതിചലിക്കുന്നത് എന്നെ അസ്വസ്ഥമാക്കുന്നുണ്ട്<<

    താങ്കളെ അസ്വസ്ഥമാക്കുന്നത് ജമാഅത്തിന് നേരെയുള്ള അസത്യാ‍പവാദങ്ങളാണോ! ജമാഅത്തിന്റെ വാക്കുകളിൽ അവർ തന്നെയാണ് അനുഭവിക്കേണ്ടത്. അതിൽ ഇപ്പോ വ്യസനിച്ച് നടന്നീട്ട് കാര്യമില്ല.


    താങ്കളിവിടെ വന്ന് ഇപ്പോൾ ഇതൊക്കെ വിളമ്പുന്നത് ദൈവത്തിൽ സത്യം ചെയ്ത് പറയാൻ പറഞ്ഞതിന്റെ പേരിലല്ലേ.., താങ്കൾ അനോനിയല്ല എന്ന് സത്യം ചെയ്യാമോ? താങ്കളുടെ പ്രൊഫൈൽ എന്തിനാ ഹിഡനാക്കിയത്? ഇത്ര ഒളിച്ചിരിക്കേണ്ട ആളാണോ?? ഇവിടെ വന്ന് വിഷയത്തിൽ സംസാരിക്കുന്നതിന് പകരം ചൂഷിതരും ചൂഷക മൂശന്മാരുമല്ല. എന്നീട്ടും വിഷയത്തിൽ നിന്ന് ഡൈവേർട്ട് ചെയ്യണം എന്ന് ദുരുദ്ധേശത്തിലാണ് ‘ഇശ്വരദാസൻ’ എത്തിയത്. അത് കൊണ്ട് തന്നെ ലത്തീഫിനെ പോലുള്ള ആളുകൾ താങ്കളെ താങ്ങി നടന്നതും. ഞാൻ ഇതൊക്കെ പ്രതീക്ഷിച്ചത് തന്നെയാണ്.. ഇത്തരം അനോനികളെ ആദ്യം നിലക്ക് നിർത്തിയാൽ ചർച്ച സുഖകരമാവുമെന്നതിനാലാണ് ലത്തീഫ് സാഹിബിന്റെ കമന്റ്കൾക്കുള്ള മറുപടി തൽക്കാലം ഹോൾട് ചെയ്ത് നിങ്ങളേ നേരിട്ടതും.
    നേർക്ക് നേരെ വരാൻ നെട്ടല്ലില്ലാത്ത താങ്കളോട് ഇനിയും സമയം കളയണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

    വീണ്ടും ഉണർത്തട്ടെ, താങ്കൾ താങ്കൾ ഇസ്ലാം ദീനിൽ വിശ്വാസിക്കുന്നവനാണോ?

    നേർക്ക് നേരെ ഉത്തരം പറയാനുള്ള നെട്ടല്ലുണ്ടെങ്കിൽ ഒറ്റവാക്കിൽ മറുപടി തരിക. അതിനനുസരിച്ച് തുടർ ചർച്ചകളിൽ ആവശ്യമെങ്കിൽ നീങ്ങാം.

    ReplyDelete
  82. @CKLatheef

    >> വായനക്കാരോട്, ഇപ്പോള്‍ മൈപ്പിനെക്കാളും ഇസ്‌ലാമിനെക്കുറിച്ച നല്ലധാരണ (എല്ലാവശത്തും ഉണ്ടായിരിക്കില്ല. മൈപ് ഇസ്ലാഹിയായതിനാല്‍ അത്തരം കാര്യങ്ങളില്‍ കുറച്ചുകൂടി ഇല്മ്ണ മൈപ്പിനായിരിക്കും) ഈശ്വര്ദാ.സിന് തന്നെയാണ് എന്ന് അദ്ദേഹത്തിന്റെ അവസാന കമന്റുകള്‍ വീണ്ടും സാക്ഷ്യം വഹിക്കുന്നു. <<

    ഈശ്വർദാ‍സിന് മൂല്യം കാണും. അത്തരം അനോനിമികൾ മുളച്ച് പൊന്തുന്നത് എന്ത് ലക്ഷ്യത്തോടെയാണ് എന്ന ആരും പറഞ്ഞ് തരേണ്ടതില്ല. പിന്നെ എന്റെ ‘ഇൽമ്‌ ‘ അളക്കാനുള്ള അളവ് കോൽ തൽക്കാലം താങ്കൾക്ക് ഞാൻ തന്നീട്ടില്ല, തരുന്നുമില്ല.

    ഇനി വിഷയത്തിലേക്ക് വരാം.. ഇവിടെ താങ്കളുന്നയിച്ച ഓരോ പോയിന്റ്കളും ഒന്നിന് ശേഷം മറ്റൊന്ന് എന്നരീതിയിൽ നേർക്ക് നേരെ തുടങ്ങാം.. ഇതുവരെ അനോനികളെയും ‘അനുഭാവികളെ’യും ഒരിടത്ത് ഇരുത്തേണ്ടതായി വന്നതിനാൽ താങ്കളുടെ ചോദ്യങ്ങൾക്ക് തൽക്കാലികമായി പറുപടി പറയാതെ നീക്കിവെച്ചു. ഓഫീസിലെ ജോലിത്തിരക്കും ഓഫീസിന് ശേഷം കുടുംബവും കുട്ടികളും ചികിത്സയുമായി ഒഴിവ് കിട്ടാത്തതിനാൽ മറുപടി സമയം ലഭിക്കുന്നതിനനുസരിച്ച് എഴുതുന്നതാണ്.

    ലത്തീഫ് സാഹിബ് എഴുതി : >> രാജ്യത്ത് ഭരണം വന്നില്ലെങ്കില്‍ അവിടെ ഒരു പൂര്ണസമുസ്‌ലിമും ഇല്ല എന്ന അസംബന്ധം മൗദൂദി പറയില്ല. മൗദൂദിയുടെതായി അങ്ങനെ ഒരു വാചകം ആരും ഉദ്ദരിച്ചുകണ്ടിട്ടുമില്ല. പിന്നെ ഇസ്‌ലാമിനെ ഒരു വ്യവസ്ഥ എന്ന നിലക്ക് പരിചയപ്പെടുത്തിയതിന് ശേഷം മൗദൂദി അതിനെ ഒരു കെട്ടിടത്തിനോട് ഉപമിക്കുകയും. ഭരണമില്ലാത്ത് ദീന്‍ ഭൂമിയില്‍ സ്ഥാപിതമാകാത്ത് വീടുപോലെയാണ് എന്ന് പറയുകയും ചെയ്തു. അതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് വ്യക്തമാണ് <<

    ശൈഖ് മുഹമ്മദിന്റെ പുസ്തകം മാത്രം വായിച്ചാൽ പോര.. പഴ കിത്താബുകളോക്കെ ഒന്ന് വായിച്ച് നോക്കണം. താങ്കൾ കുത്ത്ബാത്തിന്റെ പഴയ പതിപ്പ് ഒന്ന് മുഴുവനായും വായിച്ച് നോക്കുക. അല്ലാതെ താങ്കൾ മൌദൂദി പറഞ്ഞത് എഴുതി ഒരു വ്യാഖ്യാനം തോന്നിയത് പോലെ നൽകിയാലാവില്ല. എന്താണ് കുത്ത്‌ബാത്തിലൂടെ അതിനെ വിഷദീകരിച്ചത് എന്ന് താങ്കൾ പരിശോദിക്കുക. ഭരണമില്ലാത്ത ദീൻ എന്നാൽ ഭൂമിയിൽ സ്ഥാപിക്കപെടാത്ത സങ്കല്പ വീടാണെന്നാണ് മൌദൂദി പറഞ്ഞത്. അതായത്, ഭരണമില്ലെങ്കിൽ ദീൻ എന്നത് സങ്കല്പത്തിൽ മാത്രമാവും. ദീൻ എന്നതിന് സ്റ്റേറ്റ് എന്നും ശരീഅത്ത് എന്നത് സ്റ്റേറ്റിലേ നിയവങ്ങളുമാണ്. അപ്പോൾ ഭരണമില്ലെങ്കിൽ സ്റ്റേറ്റ് സങ്കല്പത്തിലാവും, അതായത് ദീൻ സങ്കല്പത്തിലാവും എന്നാണ് വളരെ വ്യക്തമായി മൌദൂദി പറഞ്ഞത്. അതിനാൽ തന്നെ ദീൻ എന്ന സ്റ്റേറ്റിന് വേണ്ടി പണിയെടുക്കണം അത് നിർബന്ധമാണ്. ഇതാണ് രത്നച്ചുരുക്കം.

    >> രാജ്യത്ത് ഭരണം വന്നില്ലെങ്കില്‍ അവിടെ ഒരു പൂര്ണ മുസ്‌ലിമും ഇല്ല എന്ന അസംബന്ധം മൗദൂദി പറയില്ല. മൗദൂദിയുടെതായി അങ്ങനെ ഒരു വാചകം ആരും ഉദ്ദരിച്ചുകണ്ടിട്ടുമില്ല <<

    ഇങ്ങിനെ ഒരു ഉദ്ധരണി ഇല്ലാ എന്ന് വാദിക്കുന്ന താങ്കൾക്കത് കാണിച്ച് തന്നാൽ താങ്കൾ ജമാഅത്തിൽ നിന്നും രാജിവെക്കുമോ? വെല്ലുവിളിയാണിത്.

    ReplyDelete
  83. @മൈപ്

    ബ്ലോഗില്‍ പേര് വെളിപ്പെടുത്താതെ പ്രദര്‍ശനനാമത്തില്‍ അറിയപ്പെടുന്നവര്‍ ധാരാളമുണ്ട്. കാളിദാസനെപ്പോലെ യുക്തിവാദി ബ്ലോഗര്‍മാരും സത്യാന്വേഷി ബീമാപള്ളി തുടങ്ങിയവരും അതുപോലെത്തന്നെയാണ്. അപ്രകാരം നല്ല നിലയില്‍ അഭിപ്രായം പറയുന്ന ധാരാളം പ്രൈഫൈല്‍ ലഭ്യമല്ലാത്തവരും പേരിന് ഒരു പ്രൊഫൈല്‍ ഉള്ളവരും ധാരാളമാണ്. അതെല്ലാം നോക്കി അവരെന്തെങ്കിലും പറയുമ്പോഴേക്ക്. ധൈര്യമുണ്ടെങ്കില്‍ നേരിട്ട് വാ എന്ന് പറയുന്ന ശൈലി ബൂലോകത്ത് അത്ര ആശാവഹമല്ല. ചിലരൊക്കെ അത് മറയായി ഉപയോഗിക്കുന്നു. താങ്കള്‍ തന്നെ മൈപ്പ് എന്നാണ് നല്‍കിയരിക്കുന്നത്. മറ്റുവിവരങ്ങളൊന്നും ലഭ്യമല്ല. മെയിലില്‍നിന്ന് താങ്കളുടെ നാമം ഊഹിച്ചെടുക്കാം അത്രമാത്രം. അതുകൊണ്ട് താങ്കള്‍ ഈശ്വര്‍ദാസിനോട് പറഞ്ഞതൊക്കെ ഒരാള്‍ക്ക് താങ്കളോടും പറയാം. പിന്നെ ഇവിടെ സംസാരിക്കുന്നവര്‍ ദീനില്‍ വിശ്വസിച്ചവരാണ് എന്ന് അണയിട്ട് പറയുന്നതെന്തിനാണ്. ഈശ്വര്‍ദാസിന്റെ നിലപാട് അദ്ദേഹം വിശദീകരിച്ചല്ലോ. പിന്നെ എനിക്ക് ആരെയും താങ്ങിനടക്കേണ്ടതില്ല. എന്നാല്‍ ചര്‍ചക്കിടയില്‍ ഇത്തരം പരാമര്‍ശങ്ങള്‍വരുമ്പോള്‍ എന്റെ അഭിപ്രായം കൂട്ടത്തില്‍ അറിയിക്കുന്നു എന്ന് മാത്രം.

    ReplyDelete
  84. @മൈപ്
    പ്രിയ മൈപ്പ്,

    ഏതായാലും താങ്കള്‍ കുത്ത്ബാത്തി (ഖുതുബാത്ത് എന്നാണ് ശരി)ന്റെ പഴയപതിപ്പ് കലക്കിക്കുടിച്ച ആളാണല്ലോ. എന്റെ കയ്യില്‍ പുതിയ പതിപ്പാണ് ഉള്ളത്. പഴയതിലുള്ളത് പോലും വല്ലാതെ വിയര്‍ത്ത് ദുര്‍വ്യാഖ്യാനിച്ചാലെ നിങ്ങള്‍ പറയുന്ന രത്‌നച്ചുരുക്കം ലഭിക്കൂ എന്ന് മനസ്സിലായി. പക്ഷെ നിങ്ങളൊക്കെ അംഗീകരിക്കുന്ന ഇബ്‌നുതൈമിയയുടെ വരി വലിയ പ്രയാസമില്ലാതെ അതിനെക്കാള്‍ നന്നായി നിങ്ങള്‍ക്ക് ദുര്‍വ്യാഖ്യാനം ചെയ്യാന്‍ കഴിയും.
    يجب أن يعرف إن ولاية أمرالناس من أعظم واجبات أمور الدين، بل لا قيام للدين إلا بها
    'ജനങ്ങളുടെ ഭരണാധികാരം ദീനിന്റെ നിര്‍ബന്ധ കാര്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. എന്നല്ല. അതുകൂടാതെ ദീനിന് നിലനില്‍പ്പേയില്ല.' (അസ്സിയാസത്തു ശര്‍ഇയ്യ പേജ് 166, 167)

    ഇത് വെച്ച് ഇസ്‌ലാമിക ഭരണമില്ലാത്ത സ്ഥലത്ത് ജനിച്ച് മരിച്ചവരൊക്കെ ഇസ്‌ലാം ദീനില്ലാതെയാണ് മരിച്ചുപോയത് എന്ന് നിഷ്പ്രയാസം വ്യാഖ്യാനിക്കാമല്ലോ. മൗദൂദി പറഞ്ഞത് ഒരു ഉപമയാണ്. ഇവിടെ നേര്‍ക്ക് നേരെ പറഞ്ഞിരിക്കുന്നു.

    എന്റെ പൊന്നു ഇസ്‌ലാഹി സുഹൃത്തുക്കളേ. സത്യത്തില്‍ നിങ്ങള്‍ ആരുടെ കൂടെയാണ്. ഇസ്‌ലാമിന്റെ കാര്യത്തില്‍ നിങ്ങളുടെ നിലപാട് അറിയാന്‍ ഞങ്ങള്‍ എവിടെയാണ് നോക്കേണ്ടത്. നിങ്ങളുടെ ജീവിതത്തില്‍ നോക്കിയാല്‍ കാണില്ല. പഴയ പത്രങ്ങളാണെങ്കില്‍ മുഴുവന്‍ വൈരുദ്ധ്യങ്ങള്‍ എന്നാല്‍ അതില്‍ ഇന്നതാണ് ഞങ്ങളുടെ നിലപാട് എന്ന് ചൂണ്ടിക്കാണിക്കണം. ഒന്നും നിങ്ങള്‍ക്കാവുന്നില്ലല്ലോ. എന്താണ് നിങ്ങളുടെ മതം. ഒരോ കാലഘട്ടത്തിലും അപ്പോഴപ്പോഴത്തെ ഇസ്‌ലാഹി പ്രഭാഷകന്‍മാരുടെ പ്രഭാഷണങ്ങളോ. എങ്കില്‍ ഇപ്പോള്‍ ആരെയാണ് അവലംബിക്കേണ്ടത്. സത്യത്തില്‍ മടവൂര്‍ വിഭാഗത്തില്‍നിന്ന് അല്‍പം കൂടി വിവേകം പ്രതീക്ഷിച്ചിരുന്നു. വല്ലാതെ നിരാശപ്പെടുത്തികളഞ്ഞല്ലോ നിങ്ങള്‍ എന്താണ് നിങ്ങള്‍ തമ്മിലുള്ള വ്യത്യാസം. വെറും ജിന്നും മരം നടലും എല്‍സിഡി പ്രദര്‍ശനവും മാത്രമാണോ. ഇതൊക്കെയാണോ ആദര്‍ശവ്യതിയാനങ്ങള്‍. ഈ വ്യത്യാസത്തിന്റെ പേരില്‍ പരസ്പരം തല്ലുകൂടുന്ന നിങ്ങള്‍ ഒരു നിലക്കും യോജിക്കാന്‍ കഴിയില്ലെന്ന് വിചാരിക്കുന്ന ജമാഅത്തിനോടു വളരെ മാന്യമായി പെരുമാറുന്നു എന്ന് പറയേണ്ടതുണ്ട്. കാരണം ഇത്രയൊക്കെയല്ലേ നിങ്ങള്‍ പറയുന്നുള്ളൂ. ഉദ്ധരണി ചോദിച്ചാല്‍ പഴയത് നോക്കണം എന്നും. ഇതാ കാണിക്കാന്‍ പോകുന്നു എന്നുമല്ലാതെ അതങ്ങ് പറഞ്ഞാല്‍ മുന്നോട്ട് പോയിക്കൂടെ. ഈ വെല്ലുവിളിയുടെ അര്‍ഥമെന്ത്. ഞാന്‍ ഏതെങ്കിലും ഒരു ഉദ്ധരണി കണ്ടിട്ടോ കാണാതിരുന്നതിന്റെ പേരിലോ അല്ല ഈ സംഘടനക്ക് വേണ്ടി പ്രവര്‍ത്തികുന്നത്. വിശുദ്ധഖുര്‍ആനും സുന്നത്തുമനുസരിച്ച് ഇന്ന് നിലനില്‍ക്കുന്നതില്‍ ഏറ്റവും ഇസ്‌ലാമികമായ സമ്പൂര്‍ണ സംഘടന എന്ന നിലക്കാണ്. എങ്കിലും ഇത്തരം തുരുപ്പുശീട്ടുകള്‍ ഇങ്ങനെ സസ്‌പെന്‍സില്‍ നിര്‍ത്താതെ പെട്ടെന്ന് പ്രസിദ്ധീകരിച്ചാല്‍ എതാനും ഇസ്‌ലാഹികളെയെങ്കിലും ഉറപ്പിച്ച് നിര്‍ത്താമല്ലോ. അതിനാല്‍ അത് വേഗം പോരട്ടെ.

    ReplyDelete
  85. @ CKLatheef :

    സുഹൃത്തെ കുത്ബാത്ത് എന്നത് എന്താണെന്ന് ഞാൻ ഇതിന് മുമ്പ് എഴുതിയിട്ടുണ്ട്. മൌദൂദി സാഹിബിന്റെ കുത്ബകളെ ക്രോഡീകരിച്ചതാണെന്ന്. അറബി വാക്കിനെ ശരിയായ രീതിയിൽ ഉപയോഗപെടുത്തിയില്ല എന്നത് വലിയ അപരാധമായി കാണുന്നില്ല. ഞാനെഴുതുന്ന മലയാളത്തിൽ തന്നെ ധാരളം പിശക് കാണാൻ കഴിഞ്ഞെന്ന് വരും. അതിനാൽ ക്ഷമി..

    ഖുത്ബാത്തിൽ എഴുതിയ ആ വാക്ക് ഉപമയായിരുന്നില്ല. അത് കൊണ്ടാണ് പഴയ പ്രതി മുഴുവനായും വായിച്ച് നോക്കാൻ പറഞ്ഞത്. അതിലടങ്ങിയ ആശയം ആ വാക്കിനെ വിവരിക്കുന്നതാണ്. അപ്പോൾ അത് ഒരു ഉപമയാണെന്ന് പറയുന്നത് വിഡ്ഡിത്തമണ്.

    എല്ലാ പ്രവാചകന്മാരും അല്ലാഹുവിൽ വിശ്വസിക്കാനും പ്രവർത്തിക്കാനും പറഞ്ഞ കാര്യമത്രെ ദീൻ.. അതിൽ എല്ലാ സംഗതികളിലും നിയമമുണ്ട് എന്ന കാര്യം താങ്കൾ സമ്മതിക്കുമല്ലോ.

    ഭരണം ഇസ്ലാം ദീനിൽ പെട്ട കാര്യം തന്നെയാകുന്നു. എന്നാൽ ഒരു വ്യക്തിയെ സംബന്ധിച്ചും ചില സമൂഹങ്ങളെ സംബന്ധിച്ചും എല്ലാ കാര്യങ്ങളും നിർബന്ധമായികൊള്ളണമെന്നില്ല. ഉദാ: സകാത്തും ഹജ്ജും. ഇസ്ലാമിൽ പഞ്ച സ്തംഭങ്ങളിൽ പെട്ടതാണെങ്കിലും അതിന്റെ പരിതിയിൽ വരുന്നവർക്ക് മാത്രമെ ഇവ ബാധകമാവൂ എന്നത് പോലെ തന്നെയാണ് ഭരണവും. ബഹു ഭൂരിപക്ഷം മുസ്ലിംങ്ങളായ രാജ്യത്ത് ആവശ്യമായ സിവിൽ, ക്രിമിനൽ നിയമങ്ങൾ നടപ്പാക്കുകയും ചെയ്യേണ്ടത് മുസ്ലിംങ്ങളുടെ നിർബന്ധ ബാധ്യതയാണ്. എങ്കിൽ ഇന്ത്യയിൽ വളരെ ന്യൂനപക്ഷമാവുകയും അതിലേറെ ഉള്ള മുസ്ലിങ്ങളിൽ ഇസ്ലാം എന്താണെന്ന് മനസ്സിലാക്കാത്ത (*താങ്കൾ ഞാൻ മുമ്പ് പറഞ്ഞ ബറേൽവികളുടെ വിഷയത്തിൽ മറുപടിയായി എഴുതി ജമാഅത്തെ ഇസ്ലാമിയുടെ ഭരണഘടന അംഗീകരിച്ച് കൊണ്ട് ഏതൊരാൾക്കും പ്രവർത്തിക്കാം എന്ന്. എന്നാൽ അങ്ങിനെയാണോ വാസ്തവം? അങ്ങിനെയെങ്കിൽ ബറേൽവികൾക്കും ജമാഅത്തെ ഇസ്ലാമിൽ പ്രവർത്തിക്കാം എന്ന് പറയേണ്ടതില്ല. മാത്രമല്ല, ആ വാക്ക് താങ്കൾ പറഞ്ഞത് പോലെയാണെങ്കിൽ മറ്റു പ്രസ്ഥാനങ്ങളിൽ നിന്നും ഒരു വേർതിരിവില്ല, മറിച്ച് ബറേൽവികൾക്ക് അവരുടെ വിശ്വാസം വെച്ച് കൊണ്ട് തന്നെ ജമാഅത്തിൽ പ്രവർത്തിക്കാം എന്നാണ്. ജമാഅത്തിന്റെ ഒരു വിശാല മനസ്സ് കാണിക്കാനാണ് അന്ന് എഴുതിവിട്ടത്.) ബഹുപൂരിപക്ഷവുമുള്ള സ്ഥലത്ത് ഇസ്ലാമിക ഭരണം സ്ഥാപിക്കണം എന്ന് മാത്രമല്ല ഭരണമില്ലെങ്കിൽ അവർക്ക് ദീന് ഇല്ല എന്ന് പറയുകയും ചെയ്യുമ്പോഴുള്ള വിവരക്കേടിന് നാം എന്ത് വിളിക്കണം?

    ഇനി വാദത്തിന് വേണ്ടി സമ്മതിക്കുകയാണെങ്കിൽ ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കാൻ മറ്റു മുസ്ലിംങ്ങൾ ചെയ്യാത്ത എന്ത് പ്രവർത്തിയാണ് നിങ്ങൾ ചെയ്യുന്നത്? ഭരണം സ്ഥാപിതമല്ലാത്ത ഇന്ത്യയിൽ ജീവിക്കുന്ന ജമാഅത്ത് പ്രവർത്തകരുടെ ഈമാൻ മൌദൂദിയുടെ അഭിപ്രായപ്രകാരം എന്തായിരിക്കും?

    മൌദൂദി ഒരു അസംബന്ധം പറഞ്ഞെതിന്റെ പേരിൽ അദ്ദേഹത്തിന് വേണ്ടി വക്കാലത്ത് ഏറ്റെടുത്ത് ഇങ്ങിനെ ബുദ്ധിമുട്ടണോ.. പ്രവാചകന് ശേഷം തെറ്റ് പറ്റാത്തവരില്ല. പ്രവാചകനെ അല്ലാഹു തെറ്റുകളിൽ നിന്ന് സംരക്ഷിക്കുക മാത്രമല്ല, പ്രവാചകൻ അല്ലാഹുവിന്റെ വഹ്യിനനുസരിച്ച് മാത്രമെ പറയുകയും ചെയ്തിട്ടുള്ളൂ.. അല്ലാതെ പറഞ്ഞത് തിരുത്തേണ്ടിയും വന്നീട്ടുണ്ട് പ്രവാചകന്. എന്നാൽ പ്രവാചകനേപോലെ മൌദൂദിയെ പിന്തുടരാനും അദ്ദേഹത്തിന്റെ അസംബന്ധങ്ങൾ പേറാനും എന്ത് കൊണ്ട് ജമാഅത്ത് സുഹൃത്തുക്കൾ തെയ്യാറാവുന്നു?
    ഇബ്നുതൈമിയയും അത് പോലുള്ള പണ്ഢിതന്മാരൊന്നും പറയുന്നതല്ല മുജാഹിദുകളുടെ ആദർശം. അത് വി.ഖുർആനും തിരു സുന്നത്തുമാണ്. ഇബ്നുതൈമിയ പോലുള്ള പണ്ഢിതരുടെ എത്രയോ വിഷയങ്ങളുണ്ട് മുജാഹിദുകൾ അംഗീകരിക്കാത്തതായി. അതിലൊരു ഉദാഹരണമാണ് ജിന്ന് വിഷയം.

    ReplyDelete
  86. CKLatheef പറഞ്ഞു...

    >> ബ്ലോഗില്‍ പേര് വെളിപ്പെടുത്താതെ പ്രദര്ശ നനാമത്തില്‍ അറിയപ്പെടുന്നവര്‍ ധാരാളമുണ്ട്. കാളിദാസനെപ്പോലെ യുക്തിവാദി ബ്ലോഗര്മാവരും സത്യാന്വേഷി ബീമാപള്ളി തുടങ്ങിയവരും അതുപോലെത്തന്നെയാണ്. അപ്രകാരം നല്ല നിലയില്‍ അഭിപ്രായം പറയുന്ന ധാരാളം പ്രൈഫൈല്‍ ലഭ്യമല്ലാത്തവരും പേരിന് ഒരു പ്രൊഫൈല്‍ ഉള്ളവരും ധാരാളമാണ്. അതെല്ലാം നോക്കി അവരെന്തെങ്കിലും പറയുമ്പോഴേക്ക്.... <<

    എന്നാൽ അങ്ങിനെയുള്ള പ്രൊഫൈലാണോ ഈശ്രർദാസിന്റെത്? ഹിഡനാണ്. ആ പ്രൊഫൈൽ ഹിഡനല്ല എങ്കിൽ ആ വ്യക്തിയെ ഒരു പക്ഷെ തിരിച്ചറിയാൻ കഴിയും. മാത്രമല്ല നേർക്ക് നേരെ വിഷയത്തിലേക്ക് വരാതെ ചൂഷക മുതലാളിത്തവും അവരെ സേവിക്കുന്നവരെന്നും പിച്ചും പേയും പറയുകയായിരുന്നു. താങ്കൾതന്നെ എഴുതി വാക്ക് മനസ്സിലാക്കുക പ്രയാസമാണ് എന്ന്. എന്തിനാ ഇങ്ങിനെ ബുദ്ധിമുട്ടി കളിക്കുന്നത്? സാധാരണ മലയാളം അറിയാത്തവനാണോ? സാഹിത്യമെന്ന് പറഞ്ഞ് എന്തെങ്കിലും എഴുതിയിട്ടെന്ത് കാര്യം? അത് കൊണ്ടാണ് വിഷയത്തിലെക്ക് വരാതെ രക്ഷപെട്ടത്. അദ്ദേഹം ഇസ്ലാം ദീനിൽ വിശ്വസിക്കുന്നുണ്ടോന്ന് ഞാൻ ചോദിച്ചിരുന്നു.

    ReplyDelete
  87. This comment has been removed by the author.

    ReplyDelete
  88. മൈപ് പറഞ്ഞു:
    ഭരണം ഇസ്ലാം ദീനിൽ പെട്ട കാര്യം തന്നെയാകുന്നു. ......സകാത്തും ഹജ്ജും. ഇസ്ലാമിൽ പഞ്ച സ്തംഭങ്ങളിൽ പെട്ടതാണെങ്കിലും അതിന്റെ പരിതിയിൽ വരുന്നവർക്ക് മാത്രമെ ഇവ ബാധകമാവൂ എന്നത് പോലെ തന്നെയാണ് ഭരണവും.

    പ്രിയ സഹോദരന്‍ മൈപ്
    ഒരു സംശയം. സലഫികളില്‍ പലരും മുസ്ലീം ലീഗ്, കോണ്‍ഗ്രസ്, ഇടതു പാര്‍ട്ടികള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്നുണ്ടല്ലോ. ഇവരൊക്കെ ‘ഇസ്ലാം ദീനില്‍ പെട്ട ഭരണത്തിന്’ വേണ്ടിയാണോ പ്രവര്‍ത്തിക്കുന്നത്. ഇസ്ല്ലാം ദീനില്‍ തന്നെ ഭരണപരമായ കാര്യങ്ങള്‍ ഉള്ളപ്പോള്‍ അതിന് വേണ്ടി മറ്റൊരു ആദര്‍ശത്തിന്റെ പിന്നാലെ പോകുന്നത് ശരിയാണോ? കോണ്‍ഗ്രസിന്റെയും മാര്‍കിസ്റ്റിന്റെയും ലീഗിന്റെ യും നിയ്യത്ത് തന്നെയാണോ സലഫികള്‍ക്കും ഇക്കാര്യത്തില്‍ ഉള്ളത്?

    സകാത്തും ഹജ്ജും പോലെ, ഇസ്ലാം ദീനിന്റെ ഭരണ നിയമങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ടവര്‍ ആരാണ്? പ്രവര്‍ത്തിക്കേണ്ടാത്തവര്‍ ആരാണ്? ഭൂരിപക്ഷം പേരും ഇസ്ലാമിക നിയമങ്ങള്‍ അംഗീകരിക്കാത്ത ഒരു രാജ്യത്ത് അത് അടിച്ചേല്പിക്കണമെന്ന് മൌദൂതിയോ ജമാ അത്തെ ഇസ്ലാമിയോ പറഞ്ഞതായി താങ്കളുടെ കയ്യില്‍ വല്ലതെളിവും ഉണ്ടോ? ഏത് വ്യവസ്ഥയാണോ ഭൂരിപക്ഷവും അംഗീകരിക്കുന്നത് ആ വ്യവസ്ഥ നടപ്പിലാവുക ജനാധിപത്യത്തിന്റെ സ്വാഭാവികത മാത്രമല്ലേ?

    ഒരു സ്ഥലത്ത് നിസ്കാരത്തിന് പള്ളിയില്ല. പള്ളിയില്ലാത്തത് കൊണ്ട് ഇനിമുതല്‍ വീട്ടില്‍ മാത്രം നമസ്കരിച്ചാല്‍ മതി. കുറേ വീട്ടില്‍ നമസ്കരിച്ചാല്‍ സമ്മാനമായി അല്ലാഹു നമുക്കൊരു പള്ളി തരും അപ്പോള്‍ മുതല്‍ ഇനി ജുമുഅ നമസ്കരിച്ചാല്‍ മതിയെന്ന് പറയുന്നത് ശരിയാണോ? അതോ
    നിലവിലുള്ള അവസ്ഥയില്‍, ഒരു പള്ളിയുണ്ടാവുന്നത് വരെ വീട്ടില്‍ നമസ്കരിക്കുകയും ഒരു പള്ളിയുണ്ടാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുകയുമാണോ ചെയ്യേണ്ടത്? ഇനി അഥവാ പള്ളിയുണ്ടാക്കാന്‍ പറ്റിയില്ലെങ്കിലും നമ്മുടെ നിയ്യത്തിനെ അല്ലാഹു സ്വീകരിക്കുകയില്ലേ? മറിച്ചാണെങ്കില്‍ എന്താണ് സംഭവിക്കുക.

    കോണ്‍ഗ്രസുകരനായും കമ്യൂണിസ്റ്റ്കാരനായും ലീഗുകാരനായും പ്രവര്‍ത്തിക്കുകയും, തൌഹീദ് പ്രവര്‍ത്തനത്തില്‍ ഏര്‍പെടുന്നു(രണ്ടാം സ്ഥാനത്ത്) എന്ന് അവകാശപെടുകയും ചെയ്യുമ്പോള്‍ സമ്മാനമായി ഭരണം വരുമെന്ന് ഏത് സുന്നത്തിന്റെ അടിസ്ഥാനത്തിലാണ് സലഫി സുഹൃത്തുകള്‍ വാദിച്ചു കൊണ്ടിരിക്കുന്നത്? കോണ്‍ഗ്രസിന്റെ ലീഗിന്റെയും മാര്‍കിസത്തിന്റെയും ദീന്‍ തന്നെയാണോ ഇസ്ല്ലാമിന്റെയും ദീന്‍?

    താങ്കള്‍ വ്യക്തമാക്കുമെന്ന് കരുതുന്നു.

    ReplyDelete
  89. @ ചിന്തകന്‍

    >>>അതോ
    നിലവിലുള്ള അവസ്ഥയില്‍, ഒരു പള്ളിയുണ്ടാവുന്നത് വരെ വീട്ടില്‍ നമസ്കരിക്കുകയും ഒരു പള്ളിയുണ്ടാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുകയുമാണോ ചെയ്യേണ്ടത്?<<<

    ഇത് ശിര്‍ക്കില്‍ അകപ്പെട്ടു , സുന്നത്തും ബിദഅതും തിരിച്ചറിയാന്‍ മേലാത്ത സമുദായത്തെ കൂട്ടി തങ്ങള്‍ ന്യൂനപക്ഷമായ രാജ്യത് 'ഇഖാമതുദ്ദീന്‍'എന്ന് വ്യാഖ്യാനിച്ചു മതരാഷ്ട്രം ഉണ്ടാക്കുവാന്‍ ഇറങ്ങി തിരിച്ചവര്‍ വളച്ചു കെട്ടി ചോദിക്കുന്ന തെറ്റിദ്ധ്ജാരണാജനകമായ ചോദ്യമാണ് ....

    (മറുപടി ഇപ്രകാരമാക്കിയത് ഈശ്വര്‍ ദാസിനെ പുകഴ്ത്തിയ ലതീഫ്‌ മാസ്റെര്‍ എനിക്കും വേണ്ടിയും കൈയ്യടിക്കും എന്ന പ്രതീക്ഷയിലാണ് :))

    ReplyDelete
  90. maip said..

    >>> എല്ലാ പ്രവാചകന്മാരും അല്ലാഹുവിൽ വിശ്വസിക്കാനും പ്രവർത്തിക്കാനും പറഞ്ഞ കാര്യമത്രെ ദീൻ.. അതിൽ എല്ലാ സംഗതികളിലും നിയമമുണ്ട് എന്ന കാര്യം താങ്കൾ സമ്മതിക്കുമല്ലോ.

    ഭരണം ഇസ്ലാം ദീനിൽ പെട്ട കാര്യം തന്നെയാകുന്നു. എന്നാൽ ഒരു വ്യക്തിയെ സംബന്ധിച്ചും ചില സമൂഹങ്ങളെ സംബന്ധിച്ചും എല്ലാ കാര്യങ്ങളും നിർബന്ധമായികൊള്ളണമെന്നില്ല. ഉദാ: സകാത്തും ഹജ്ജും. ഇസ്ലാമിൽ പഞ്ച സ്തംഭങ്ങളിൽ പെട്ടതാണെങ്കിലും അതിന്റെ പരിതിയിൽ വരുന്നവർക്ക് മാത്രമെ ഇവ ബാധകമാവൂ എന്നത് പോലെ തന്നെയാണ് ഭരണവും. <<<

    മൈപ്പിന്റെ ഈ വാക്കുകളില്‍ വല്ല വൈരുദ്ധ്യവുമുണ്ടോ. ഈ പോസ്റ്റിന്റെ തുടക്കത്തിലും ഇസ്‌ലാമിലെ രാഷ്ട്രീയവും ഭരണവും ദുനിയാവിന്റെ കാര്യവും കൃഷിയെയും കച്ചവടത്തേയും പോലെ കണിഷമായ നിയമങ്ങളില്ലാത്ത ഭൗതിക കാര്യമായിരുന്നെങ്കില്‍ അവസാന കമന്റില്‍ അത് സകാത്തും ഹജ്ജും പോലെ ദീനില്‍പെട്ട കാര്യം തന്നെയായി മാറി. ഇത് താങ്കളുടെ പോസ്റ്റില്‍ പറഞ്ഞവക്കും പിന്നീട് കമന്റില്‍ അവര്‍ത്തിചവക്കും വിരുദ്ധമല്ലേ. ഇനി ഇതേകുറിച്ച് ചോദിച്ചാല്‍ വീണ്ടും കൃഷിയാണെന്ന് പറയും. അതാണോ എന്ന് ചോദിച്ചാല്‍ അല്ല ദീനില്‍ പെട്ട സകാത്തും ഹജ്ജും പോലെയാണെന്നും ഇപ്പോള്‍ സമയമാകാത്തതുകൊണ്ട് അതാരോടും മിണ്ടാന്‍ പാടില്ലെന്നുമുള്ള നയത്തിന്റെ പ്രശ്‌നം മാത്രമാകും.

    സുഹൃത്തുകളേ നിങ്ങള്‍ മുസ്ലിം സഹോദരങ്ങളെയും ഞങ്ങളെയും ഇങ്ങനെ വട്ടം കറക്കരുത്. നിങ്ങളുടെ പോസ്റ്റിന്റെ തുടക്കത്തില്‍ സൂചിപ്പിക്കപ്പെട്ട് സുപ്രധാന ഭാഗത്തിന് ഇതുവരെ മറുപടി പറയാതിരുന്നത് നിങ്ങളുടെ ഈ വഴുക്കല്‍ പ്രയോഗം നിങ്ങളില്‍നിന്നു തന്നെ കാണുന്നതിന് വേണ്ടിയാണ്.

    ReplyDelete
  91. മൈപ്പ് said..

    >>> ഞാനിവിടെ എത്രെ എഴുതിയിട്ടെന്ന് കാര്യം. കച്ചവടം ഏതായിരിക്കണമെന്ന് സുന്നത്തുണ്ടോ? നബി(സ)യുടെ കൂടെ നമസ്കരിച്ചവർ അങ്ങാടിയിലേക്ക് പോയി കച്ചവടത്തിലേർപെടുന്നവരുണ്ട്, കൃഷിയിടത്തിലേക്ക് പോകുന്നവരുണ്ട് അങ്ങിനെ വ്യത്യസ്ത മേഖലയിൽ ശ്രദ്ധിക്കുന്നവരുണ്ട്. ഇങ്ങിനെ പിരിഞ്ഞുപോയാൽ ഇസ്ലാമിന്റെ സംസ്ഥാപനം അപകടത്തിലാകുമെന്ന് ആരും കരുതുന്നില്ല. മദീനയിൽ വിവിധ മതക്കാർ സമാധാനപരമായി സഹവർത്തിക്കുന്നതിന് അനുയോജ്യമായ രാഷ്ട്രീയ സാഹചര്യം നില നിൽക്കാൻ വേണ്ടി വിവിധ വിഭാഗങ്ങളുമായി നബി(സ) കരാറിലേർപെട്ടിരുന്നു. ഇസ്ലാമിന്റെ സംസ്ഥാപനത്തിന് അത് സഹായകമാകുമെന്നല്ലാതെ ദോഷകരമാകുമെന്ന് ആരും കരുതിയിരുന്നില്ല. അത് പോലെ ഇന്ത്യയിൽ ഇസ്ലാമിന്റെയും മുസ്ലിംങ്ങളുടെയും നല്ല ഭാവിക്ക് അനുഗുണമാകുന്ന രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപെടുന്നത് ഖുർആനിനോ സുന്നത്തിനോ എതിരല്ല. <<<

    ഇതാ മൂന്നാമത്തെ മൈപ്പിന്റെ അഭിപ്രായം. ഇതില്‍ നിന്ന് നമ്മുക്ക് കച്ചവടം പോലെ സ്വന്തമായി തീരുമാനിക്കാവുന്ന കാര്യമാണ് രാഷ്ട്രീയം എന്ന് മനസ്സിലാകില്ല. (കച്ചവടം കൃഷി എന്നൊക്കെ പറയുന്നുണ്ടെങ്കിലും) എന്നാല്‍ സകാത്ത് പോലെയും ഹജ്ജ് പോലെയും ദീനിന്റെ സമയമാകുമ്പോള്‍ മാത്രം ചെയ്യേണ്ട മതകാര്യമായും മനസ്സിലാകില്ല. ഇവിടെ നിന്ന് മനസ്സിലാകുക. ഇപ്പോള്‍ തന്നെ പരിഗണനീയമമായ ദീനിന്റെ കാര്യമായി തന്നെയാണ്. ജമാഅത്ത് ചിന്തിക്കുന്നത് പോലെ. പക്ഷെ അത് നടപ്പിലാക്കേണ്ടത് വിവിധ രാഷ്ട്രീയപാര്‍ട്ടികളില്‍ ചേര്‍ന്ന് ഇസ്്‌ലാമിനും മുസ്‌ലിംകളുടെയും അനുഗുണമായ രൂപം സ്വീകരിക്കുകയാണ്.

    ഇപ്പോള്‍ ജമാഅത്തെ ഇസ്‌ലാമിയുമായി അകെയുള്ള വ്യത്യാസം നിലപാടുമായി മാത്രം ബന്ധപ്പെട്ടതാണ്. തത്വം ഒന്നു തന്നെ ഞാനീ പറഞ്ഞ രണ്ട് കമന്റിന്റെ വ്യാഖ്യാനം ലഭിച്ചിട്ട് മറുപടി പറഞ്ഞാലെ ശരിയാവൂ. അതിനാല്‍ വ്യക്തതവരുത്തുക.

    ഇതിന് വ്യക്തമായ വിശദീകരണമില്ലെങ്കില്‍ എനിക്ക് ഇങ്ങനെ പറയേണ്ടിവരും

    'അറിയുക, ഒരാളില്‍ ഈ വൈരുദ്ധ്യങ്ങളും ജമാഅത്തിനോടുള്ള വെറുപ്പും ചേര്‍ന്നാല്‍ അദ്ദേഹം യഥാര്‍ഥ ഇസ്‌ലാഹിയായി. അതിനപ്പുറം ഒന്നും നിങ്ങള്‍ ഒരു ഇസ്‌ലാഹി പ്രവര്‍ത്തകനില്‍ പ്രതീക്ഷിക്കരുത്.'

    ReplyDelete
  92. സമ്മതിച്ചു മൈപ്!! മുജാഹിദുകള്‍ക്ക് നിലപാടുണ്ട്; ഒന്നല്ല ഒരായിരം :) ദീനില്‍ ഭരണമുണ്ട് - കപ്പയും കാച്ചിലും കൃഷിചെയ്യുന്ന പോലെ, അങ്ങാടിയിലെ മത്തിക്കച്ചവടം പോലെ... ഏയ്‌, ചിലപ്പോള്‍ ഹജ്ജും സകാത്തും പോലെ!

    ഈ തൊലിക്കട്ടി സമ്മതിച്ചു!!!! :)

    ReplyDelete
  93. മുജാഹിടുകളുടെ രാഷ്ട്രീയ നിലപാടിനെ കുറിച്ച് മൈപ് എഴുതിയതും അതില്‍ ഇടപെട്ടു ശ്രദ്ധെയനും ലത്തീഫ് സാഹിബും നടത്തിയ കമന്റുകളും വായിച്ചു , പല ആവര്‍ത്തി വായിച്ചു നോക്കി. മൈപ് എഴുതിയ വിഷയത്തെ സ്വന്തം നിലക്ക് വ്യാഖ്യാനിക്കുകയും ആ വ്യാഖ്യാനത്തിനു മറുപടി പറയാനുമാണ് ലത്തീഫ് സാഹിബ്‌ വൃഥാ ശ്രമം നടത്തുന്നത്. സലഫികള്‍ രാഷ്ട്രീയത്തില്‍ എന്ത് വൃത്തി കേടുകളും ആകാം എന്നാണ് വാദിക്കുന്നത് എന്ന് വരുത്തി തീര്‍ത്ത് തന്റെ തന്നെ സാങ്കല്പിക വ്യാഖ്യാനങ്ങള്‍ക്ക് മറുപടി പറയുകയും വലിയ കാര്യം സാധിച്ചു എന്നമട്ടില്‍ ചില "അഹംഭാവ , അഹങ്കാര " പ്രയോഗങ്ങള്‍ നടത്തിയതും ശ്രദ്ധിച്ചു.
    ദുനിയാ കാര്യത്തില്‍ ഏതു നിലപാടും ആവാം എന്നതാണ് മുജാഹിടുകളുടെ നിലപാട് , അത്‌ മൈപ് ഇവിടെയും ആവര്‍ത്തിച്ചു എന്ന മട്ടില്‍ വിമര്‍ശനവും പരിഹാസവും നടത്തി സായൂജ്യം അടയുകയാണ് ഇരുവരും ചെയ്യുന്നത്. ഇടയ്ക്കു കോടതിയില്‍ കള്ള സാക്ഷിയെ അവതരിപ്പിക്കുംപോലെ രണ്ടു മൂട് താങ്ങികളെ നിഷ്പക്ഷരായി അവതരിപ്പിച്ചു കയ്യടി നേടി സ്വയം
    ഞെളിയുന്ന റോള്‍ എന്തായ്യാലും ലത്തീഫ് സാഹിബിനെ പോലൊരാള്‍ക്ക് ചേരുന്നതായില്ല എന്ന് പറയുമ്പോള്‍ മുഷിയരുത്‌.
    മൈപ് ചോദിച്ച ചില ചോദ്യങ്ങള്‍ ഉത്തരം തേടി ഇപ്പോഴും നിങ്ങളുടെ മുന്നിലുണ്ടല്ലോ?
    **ഇന്ത്യന്‍ ജനാധിപത്യത്തെ കുറിച്ച് ജമാ`അത്തെ ഇസ്ലാമിയുടെ നിലപാട് എന്താണ്?
    **ഇസ്ലാമുമായി ഒരു പോയിന്റിലും യോജിക്കാത്തത് എന്ന് മൌദൂദി പറഞ്ഞത് പാകിസ്താന്‍ ജനാധിപത്യത്തെ കുറിച്ചോ അമേരിക്കന്‍ ഡെമോക്രസിയെ കുറിച്ചോ അതോ ആഫ്രികന്‍ ജനാധിപത്യത്തെ കുറിച്ചോ?
    ** ഇന്ത്യന്‍ ജമാ`അത്തെ ഇസ്ലാമീ മൌദൂടിയുമായി എല്ലാ പോയിന്റിലും യോജിക്കുന്നുണ്ടോ?
    ** ഇന്ത്യയില്‍ എല്ലാ മത വിഭാഗങ്ങള്‍ക്കും അവരവരുടെ വിശ്വാസം വെച്ച് പുലര്‍ത്താനും അതനുസരിച്ച് ജീവിക്കാനും അവനവന്റെ ആശയം പ്രചരിപ്പിക്കുവാനും സ്വാതന്ത്ര്യം അനുവദിക്കുന്ന ഇന്ത്യന്‍ ഭരണ ഘടന അനുസരിക്കുന്നവരാന് മുജാഹിദുകള്‍!
    ഇസ്ലാം മതം വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ,മുസ്ലിമായി ജീവിക്കാനുള്ള സ്വാതന്ത്ര്യം , മറ്റുള്ളവരെ ഇസ്ലാമിക ആശയങ്ങളിലേക്ക് ക്ഷണിക്കുവാനുള്ള സ്വാതന്ത്ര്യം ! ഇതിനപ്പുറം എന്താണ് ഒരു മുസ്ലിമിന് വേണ്ടത്?
    ഇസ്ലാമിക ഭരണം കൊണ്ട് വരാന്‍ ശ്രമിക്കല്‍ കൂടി മുസ്ലിംകള്‍ക്ക് നിര്‍ബന്ധമാണെന്ന് വാദിക്കുകയും അങ്ങിനെ ചെയ്യാത്തവരെല്ലാം താഗൂതിനു വിടു`വേല ചെയ്യുന്ന മുശ്റിക്കുകള്‍ ആണെന്നും പറഞ്ഞത് മൌദൂദിയുടെ മാത്രം തീവ്ര വാദമാണ്. അതിനു ഇസ്ലാമുമായി ബന്ധമില്ല.
    ഇസ്ലാമിക രാഷ്ട്രത്തിന് വേണ്ടി പണിയെടുക്കല്‍ നിര്‍ബന്ധമാണെന്നും അല്ലാത്തവന്‍ മുശ്`രിക്കാണെന്നും വാദിക്കാന്‍ ഏതു ഇസ്ലാമിക പ്രമാണമാണ്‌ തെളിവ് എന്ന് വിശദീകരിക്കാന്‍ ജമാ`അതിനു ബാധ്യത ഉണ്ട് .
    ഇനി പേന എടുത്തു സലഫികളുടെ ജീവിത രീതിയും യുട്യുബും തിരയുന്നതിന് മുമ്പ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തുക.
    കൂടുതല്‍ പ്രതികരണങ്ങള്‍ ശേഷം.....ഇന്‍ശാ അല്ലാഹ് ....

    ReplyDelete
  94. പ്രിയ അബ്ദുസാഹിബ്,

    മൈപ്പ് എഴുതിയതിയ വിഷയത്തില്‍ വൈരുദ്ധ്യം കണ്ടപ്പോള്‍ അത് അദ്ദേഹത്തിന്റെ തന്നെ വിശദീകരണത്തിന് വേണ്ടി ഇവിടെ എടുത്ത് ചേര്‍ത്തതാണ് ഞാന്‍ സ്വന്തം നിലക്ക് വ്യാഖ്യാനിച്ചിട്ടില്ല. വ്യക്തമായ വിശദീകരണം നല്‍കാനാണാവശ്യപ്പെട്ടത്. എന്റെ കമന്റ് ഒന്നുകൂടി വായിക്കാനപേക്ഷ. രാഷ്ട്രീയത്തില്‍ സലഫികള്‍ക്ക് എന്ത് വൃത്തികേടും ആകാം എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. പക്ഷെ എന്ത് വൃത്തികേടുമാവാം എന്ന് വിചാരിക്കുന്ന പാര്‍ട്ടിയില്‍ അംഗങ്ങളായി ചേരുന്നുണ്ടോ എന്ന് നിങ്ങള്‍ സ്വയം വിചാരണ ചെയ്യുക.

    അഹംഭാവ, അഹങ്കാര പ്രയോഗങ്ങളില്‍നിന്ന അല്ലാഹുവിനോട് അഭയം തേടുന്നു ബോധപൂര്‍വമല്ല. പക്ഷെ അങ്ങനെ തോന്നത്തക്ക സാഹചര്യം സൃഷ്ടിച്ചത് മൈപ്പാണ്.

    ദുനിയാ കാര്യത്തിന്‍ ഏതുനിലപാടും ആകാം എന്ന് മൈപ്പ് പറഞ്ഞതോടൊപ്പം. അതിനെ സകാത്തിനോടും ഹജ്ജിനോടും ഉപമിക്കുകയും. സമയമാകാത്ത പ്രശ്‌നമാണ് എന്ന് ഒരു കമന്റില്‍ സുചിപ്പിക്കുകയും ചെയ്തു. സകാത്ത് നല്‍കാന്‍ കഴിവില്ലാത്തവര്‍ അത് ദീനിന്റെ കാര്യമാല്ല ദുനിയാവിന്റെ കാര്യമാണ് എന്ന് വാദിക്കാറില്ലല്ലോ. മറ്റൊരു കമന്റില്‍ ദീനിന്റെ കാര്യമാണ്, സമയവും പ്രശ്‌നമല്ല. പക്ഷെ നിലപാട് മറ്റുപാര്‍ട്ടികളില്‍ ചേര്‍ന്ന് പ്രവര്‍ത്തികലാണ് എന്ന് സൂചിപ്പിക്കുകയുണ്ടായി. ഈ വൈരുദ്ധ്യം തീര്‍ക്കാനാണ് ഞാന്‍ ആവശ്യപ്പെട്ടത്.

    പിന്നെ ഇവിടെ വന്ന് കമന്റുന്നവര്‍ എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല. അതുകൊണ്ട് മൂടുതാങ്ങികളെ കള്ള സാക്ഷികളെ പോലെ അവതരിപ്പിച്ചു എന്ന പ്രയോഗം താങ്കളുടെ നിലവാരത്തിന് യോജിക്കുമോ എന്ന് നിങ്ങള്‍ സ്വയം ആലോചിക്കുക.

    മൈപ്പിനോട് വിശദീകരണം തേടുമ്പോള്‍ ഇങ്ങോട്ട് ചോദ്യങ്ങള്‍ ചോദിച്ച് വിഷയം മാറ്റുന്നതിലെ തന്ത്രം തിരിച്ചറിഞ്ഞത് കൊണ്ടുതന്നെയാണ് ഇവിടെ മറുപടി പറയാത്തത്. ഞങ്ങളിവിടെ ചര്‍ചക്ക് വന്നത് രണ്ടുകാര്യങ്ങള്‍ക്കാണ്. ഒന്ന് ഈ വിഷയത്തില്‍ ഇസ്‌ലാഹികളുടെ നിലപാടെന്താണ് എന്ന് മനസ്സിലാക്കുക. രണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ പറയുന്നതുമായി അത് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് അറിഞ്ഞ് തെറ്റുണ്ടെങ്കില് തിരുത്തുക. അല്ലാതെ ഞങ്ങളുടെ നിലപാട് നിങ്ങളെ പറഞ്ഞ് പഠിപ്പിക്കാനല്ല. അതിന് ഞങ്ങളുടെ ബ്ലോഗില്‍ വരാം നിങ്ങള്‍ ചോദിക്കുന്നവക്ക് -ഇന്ഷാ അല്ലാഹ് - ഉത്തരം നല്‍കാം.

    ജമാഅത്ത് അതിന്റെ രാഷ്ട്രീയ നിലപാടുകള്‍ ഒരു ഡസനിലധികം വരുന്ന ബൃഹത്തായ ഗ്രന്ഥങ്ങളിലൂടെ ഖുര്‍ആനും പ്രവാചകചര്യയും സലഫുസാലിഹുകളുടെ ഉദ്ധരണികളും വെച്ച് വിശദമായി പറഞ്ഞിട്ടുണ്ട്. അതില്‍ ഏതെങ്കിലും ഒന്നെടുത്ത് വായിച്ച് അഭിപ്രായം പറഞ്ഞിരുന്നെങ്കില്‍ ജമാഅത്തിന്റെ ശരിയായ നിലപാടുകള്‍ക്ക് പകരം തെറ്റായ വാദം ഉന്നയിച്ച് എന്നെക്കൊണ്ട് ഈ അഹങ്കാരത്തിന്റെ വാക്കുകള്‍ പറയിപ്പിക്കുമായിരുന്നില്ല.

    നിങ്ങള്‍ക്ക് എന്നോട് ചോദിക്കാനുള്ളത് എന്റെ ബ്ലോഗില്‍ ചോദിക്കുക. ഇവിടെ നിങ്ങള്‍ മറുപടി പറയുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുക എന്ന് വിനയപൂര്‍വം ഉണര്‍ത്തുന്നു.

    ReplyDelete
  95. ഞങ്ങളിവിടെ ചര്‍ചക്ക് വന്നത് രണ്ടുകാര്യങ്ങള്‍ക്കാണ്. ഒന്ന് ഈ വിഷയത്തില്‍ ഇസ്‌ലാഹികളുടെ നിലപാടെന്താണ് എന്ന് മനസ്സിലാക്കുക. രണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ പറയുന്നതുമായി അത് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു...

    ഇനിയിപ്പോള്‍ മൂടു താങ്ങി എന്നപേര് കിട്ടിയാലും കുഴപ്പമില്ല:)

    ഇപ്പറഞ്ഞതാ അതിന്റെ ഒരു ശരി.

    ReplyDelete
  96. @ശ്രദ്ധേയന്‍ | shradheyan

    രാഷ്ട്രീയവും രാഷ്ട്രവും തിരിച്ചറിയാഞ്ഞാൽ താങ്കളിതിനേക്കാൾ പൊട്ടത്തരം എഴുതും.
    ലത്തീഫ് : കുറച്ച് തിരക്കിലാണ്, മറുപടി ഇന്ന് തന്നെ നൽകാൻ ശ്രമിക്കാം.

    ReplyDelete
  97. @CKLatheef

    സുഹൃത്തെ, താങ്കൾ വിഷയത്തിൽ നിന്നു വഴിമാറ്റിതിരിക്കാൻ ശ്രമിക്കുന്നു. ജമാഅത്തെ ഇസ്ലാമിയും മറ്റു മുസ്ലിം സഘടനകളും തമ്മിലുള്ള രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിന്റെ മർമ്മം അനിസ്ലാമിക് അഭരണമായ ഇന്ത്യൻ ഭരണ കൂടത്തെയും അതുമായി ബന്ധപെട്ട ഇന്ത്യൻ രാഷ്ടീയത്തിലും പങ്കെടുക്കൽ അതിൽ ഭരണ സാരഥ്യം വഹിക്കൽ അതിന്റെ ജോലികൾ സ്വീകരിക്കൽ തുടങ്ങി വോട്ട് രേഖപെടുത്തുന്നതും ഇലക്ഷൻ പ്രവർത്തനവും എന്ത് കൊണ്ട് ജമാ അത്തിനെ ഒരു കാലത്ത് ഹറാമായി ശിർക്കായി? അതിന് വേണ്ടി ഓതിയിട്ടുള്ള ആയത്തുകൾ, എഴുതിയിട്ടുള്ള ലേഖനങ്ങൾ, പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങൾ ഇവയൊക്കെയും ചിതല് പിടിച്ച് പോവുകയോ നിങ്ങൾ സ്വയം നശിപ്പിക്കുകയോ ചെയ്തിട്ടില്ല. അന്ന് നിങ്ങൾ പറഞ്ഞ കാര്യങ്ങൾ മതപരമായി ഇത്തരം കാര്യങ്ങളിൽ സംബന്ധിക്കുന്നതും എതിർക്കാതെ മൌനം ദീക്ഷിക്കുന്നതും തൌഹീദിന് വിരുദ്ധമായിരുന്നു എന്നത്രെ! വിശദാംശങ്ങൾ പുസ്തകങ്ങളിൽ നിന്നുള്ള ഉദ്ദരണികൾ തുടർന്ന് വരുന്നുണ്ട്.

    ഇസ്ലാമിൽ ഭരണമുണ്ടോ ഇല്ലെ എന്നത് ഇന്ന് വരെ മുജാഹിദിലും ജാമാത്തിലും തർക്കമില്ല.

    എന്തെല്ലാം ഇസ്ലാമിൽ ഉണ്ടോ, അവയൊക്കെയും ദീനിപരമായ കാര്യങ്ങളാണെന്നും കഴിവിന്റെ പരമാവധി അവ പാലിക്കേണ്ടതാണെന്നും മുജാഹിദുകൾ പണ്ടേ പറയുന്ന കാര്യമാണല്ലോ.

    എന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇലക്ഷനിൽ പങ്കെടുക്കുകയും ഇസ്ലാമിക വിരുദ്ധമല്ലാത്ത നിരവധി ജോലികളിൽ പ്രവർത്തിക്കുകയും അതിനാവശ്യമായ വിദ്ധ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുകയും ചെയ്ത മുജാഹിദുകളെ തൌഹീദ് പൂർത്തിയാകാത്തവരെന്നും ഇസ്ലാമിക വിരുദ്ധ സ്ഥാപനങ്ങളിൽ കുഞ്ചിക സ്ഥാനം വഹിക്കുന്നവരെന്നും വോട്ട് ചെയ്യാൻ പോയവരെ, ഇലക്ഷനിൽ മത്സരിച്ചവരെ ശിർക്ക് ചെയ്യാൻ പോകുന്നവരെന്നും അതിക്ഷേപിച്ചതിന്റെ കാരണം വെക്തമാക്കുമല്ലോ. മർമ്മ പ്രധാനമായ ചോദ്യം ഇതാണ്, മേൽ പറഞ്ഞ കാര്യങ്ങളെല്ലാം ഇന്ന് ജമാ അത്തിന് തൌഹീദാവുകയും ഈ ഭാഗ്യം പഴയകാല ജമാഅകാർക്ക് നഷ്ടപെടുത്തിയതിന്റെ ഉത്തരവാദിത്വം എന്ത് പറഞ്ഞ് നിങ്ങൾക്ക് നികത്താനാവും? അന്ന് നിങ്ങൾ ഓതിയ ആയത്തുകൾ ഖുർ ആനിൽ നിന്നും ഉയർത്തപെട്ട് പോയോ?

    എങ്ങോട്ടാണെന്ന് ചോദിച്ചാൽ കോഴിക്കോട്ടേക്കല്ല എന്ന് പറയുന്ന രൂപത്തിലുള്ള മരുപടിക്ക് പകരം നേർക്ക് നേരെ മറുപടി പറയുക. അത് താങ്കളെ മഹത്വപെടുത്തുകയേ ഉള്ളൂ.

    ReplyDelete
  98. എന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇലക്ഷനിൽ പങ്കെടുക്കുകയും ....

    സലഫികള്‍ എപ്പോഴൊക്കെയാണ് ഇന്ത്യന്‍ രാഷ്ട്രിയത്തില്‍ ഇലക്ഷനില്‍ പങ്കെടുത്തത്? ഇലക്ഷനില്‍ എന്ത് നിലപാടാണ് സലഫികള്‍ ഇത് വരെ പൊതുവായി പ്രഖ്യാപിച്ചത്.? സലഫികളുടെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിലപാട് വ്യക്തമാക്കുന്ന ഭരണഘടന/ലിഖിതങ്ങള്‍ ലഭ്യമാണോ?

    ഇസ്ല്ലാമിക പ്രസ്ഥാനത്തില്‍ ഒരാള്‍ പ്രവര്‍ത്തകനാവാന്‍ വേണ്ടി നിര്‍ബന്ധപ്പൂര്‍വ്വം വായിച്ചിരിക്കേണ്ട ചില പ്രസ്ഥാന സാഹിത്യങ്ങളുണ്ട്. അതേതൊക്കെയാണെന്ന് മൈപിനറിയാമോ?

    ReplyDelete
  99. @ചിന്തകന്‍

    ഹറാമായ താഗൂത്തിന് പണിയെടുക്കുന്ന ഇടതന്മാരുടെ കൂടെ പോയത് ഇസ്ലാമിക ഭരണം ഉണ്ടാക്കാനായിരുന്നോ?
    സഹോദരാ.. മുജാഹിദുകളിൽ നിങ്ങൾ ആരോപിക്കുന്ന അപൂർണ്ണത ജമാഅത്തെ ഇസ്ലാമിയിലാണ് നിറഞ്ഞ് നിൽക്കുന്നത്. മുജാഹിദുകൾക്ക് മത നിയമമനുസരിച്ച് എവിടെയും പൂർണ്ണ മുസ്ലിമായി ജീവിക്കാൻ പറ്റും. എന്നാൽ ജമാഅത്തിന് ഇസ്ലാമിക രാഷ്ട്രമില്ലാത്ത അവസ്ഥയിൽ മതം അപൂർണ്ണമാണ്. ഇതൊക്കെ ജമാഅത്ത് തന്നെ മുമ്പ് വിളമ്പിയതാണ്, എന്നീട്ടും മുജാഹിദുകളുടെ മേലാണ് അപൂർണ്ണത ആരോപിക്കുന്നത്. ആശയ വ്യാഖ്യാന വൈരുദ്ധ്യങ്ങൾ നേതാക്കളിലും അണികളിലും നിറഞ്ഞ് നില്ക്കുന്നു.! മൌദൂദി സാഹിബിന്റെ ആശയങ്ങൾ പേറുന്ന കാലത്തോളം ജമാഅത്തിന്റെ അവസ്ഥ ഇങ്ങിനെ ആയിരിക്കും.

    ReplyDelete
  100. This comment has been removed by the author.

    ReplyDelete
  101. ഇസ്ലാഹികളുടെ നിലപാട് വ്യക്താമാക്കാനുദ്ദേശിച്ച ഈപോസ്റ്റില്‍, താങ്കളുടെ ചിലപ്രസ്ഥാവനകളെ കുറിച്ചുള്ള ചില ചോദ്യങ്ങള്‍ ചോദിച്ചു. അതിനൊന്നും ഉത്തരം നല്‍കാതെ, ജമാഅത്തിനറിയാത്ത കാര്യങ്ങള്‍ താങ്കള്‍ ജമാ അത്തിനെ കുറിച്ച് വീ‍ണ്ടും ആരോപിക്കുന്നു. അതിനെ കുറിച്ച് ഞങ്ങള്‍ വ്യക്തമാക്കിയാല്‍ അപ്പോള്‍ പറയുന്നു ‘നിങ്ങള്‍ക്ക് മൌദൂതിയെ കുറിച്ചുമറിയില്ല ജമാ അത്തിനെ കുറിച്ചുമറിയില്ല’ ഞങ്ങള്‍ക്കാണ് അറിയാവുന്നത് എന്ന്. അത് കൊണ്ടാണ് ഞാന്‍ ചോദിച്ചത് ഒരാള്‍ ഇസ്ലാമിക പ്രവര്‍ത്തകനാകനാകാന്‍ നിര്‍ബന്ധപൂര്‍വ്വം വായിച്ചിരിക്കേണ്ട പ്രസ്ഥാന സാഹിത്യങ്ങള്‍ ഏതാണ് എന്ന് താങ്കളോട് ചോദിച്ചത്. താങ്കള്‍ അതിനും ഉത്തരം പറഞ്ഞില്ല.

    ജമാ അത്ത് ഹറമായ താഗൂത്തിന് പണിയെടുക്കുന്ന ഇടതന്മാരുടെ കൂടെ പോയിട്ടില്ല. എന്നാല്‍ ഇടതന്മാരുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ധാരാളം സലഫികളെ ചൂണ്ടിക്കാണിക്കാന്‍ കഴിയും. ദീനില്‍ ഭരണവും രാഷ്ട്രീയവുമൊക്കെ ഉണ്ടെന്ന് താങ്കള്‍ ‘ഇപ്പോള്‍‘ പറയുന്നു. അതുള്ളപ്പോള്‍, ദൈവ വിരുദ്ധമായ ഒരു വ്യവസ്ഥിതിക്ക് വേണ്ടി പണിയെടുക്കുന്ന മര്‍കിസത്തിന് വേണ്ടി നിങ്ങളുടെ പ്രവര്‍ത്തകര്‍ എന്തിന് കൊടിപിടിക്കുന്നു?
    എല്ലാവരും അവരവരുടെ ആദര്‍ശ വ്യവസ്ഥകള്‍ക്ക് വേണ്ടി പണിയെടുക്കുമ്പോള്‍, രഷ്ട്രീയവും ഭരണവും നിയമങ്ങളുമൊക്കെ സ്വന്തമായുള്ള ഒരു ‘ദീനിന്’ എന്ത് കൊണ്ട് അത് പ്രബോധനം ചെയ്യുകയും അതിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു കൂടാ ? ജനാ‍ധിപത്യം അംഗീകരിക്കുന്ന നമ്മുടെ രാജ്യത്ത്, ഇന്ത്യന്‍ ഭരണ ഘടന അതിന് അവകാശം നല്‍കുമ്പോള്‍ പിന്നെ എന്താണ് സലഫികളുടെ പ്രശ്നം? രാട്രീയവും ഭരണവും ഇല്ലാത്ത ദീന്‍ പൂര്‍ണമാണ് എന്ന അഭിപ്രായം മൈപിനുണ്ടോ?

    ഒരാളുടെ ദീന്‍ പുര്‍ണമാകുന്നതും ഒരു വ്യവസ്ഥിതിയുടെ ദീന്‍ പുര്‍ണമാകുന്നതും ഒരു പോലെയാണോ? ആരാധനയും ജീവിതവും മരണവും പൂര്‍ണമായി അല്ലാഹുവിനുള്ളതാണെന്ന് വിശ്വസിക്കുകയും അതിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആരുടെയും ദീന്‍ പൂര്‍ണമാണ്. എന്നാല്‍ ജീവിതത്തിലെ ഒരു ഭാഗം ‘ദുനിയാ‘ കാര്യമാണെന്നും അതിവിടെയൊന്നും പറയേണ്ടതല്ലെന്നും അതിന് പകരം നമ്മള്‍ മറ്റു താഗൂത്തീ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചാല്‍ മതിയെന്നും പറഞ്ഞു കൊണ്ടിരിക്കുന്ന ആളുകളുടെ ദീന്‍ പൂര്‍ണമാകുമോ എന്ന് അല്ലാഹു അഅ്ലം.

    ജമാ അത്ത് വോട്ട് ചെയ്തത് ജമാ അത്തിന്റെ നിലപാടിനാണ്. അല്ലാതെ മാര്‍കിസ്റ്റു പാര്‍ട്ടിക്കല്ല. അത് നിങ്ങള്‍ക്കറിയില്ലെങ്കിലും അവര്‍ക്ക് വ്യക്തമായറിയാം. ഒരു നിലപാടിന് പിന്തുണക്കുക എന്നത് ആ പാര്‍ട്ടിയെ എല്ലാ അര്‍ത്ഥത്തിലും പിന്തുണക്കുക എന്നതല്ല. മറിച്ച് ആ പാര്‍ട്ടിയുടെ ഒരു പ്രവര്‍ത്തകനാവുക/അംഗമാവുക എന്നാല്‍ ആ പാര്‍ട്ടിയെ എല്ലാ അര്‍ത്ഥത്തിലും അംഗീകരിക്കുക എന്നത് തന്നെയാണ്. തൌഹീദും, ഈ ‘ദുനിയാ‘ പ്രവര്‍ത്തനവും ഒത്തു പോകുമോ എന്ന് സലഫീ സുഹൃത്തുക്കള്‍ ആലോചിക്കുന്നത് നന്ന്.

    ReplyDelete
  102. This comment has been removed by the author.

    ReplyDelete
  103. @ ലത്തീഫ് സാഹിബ്,
    താങ്കളോട് ചില ചോദ്യങ്ങള്‍ ചോദിച്ചത് ഇവിടെ നടക്കുന്ന ചര്‍ച്ചയില്‍ ഒരു വ്യക്തത കിട്ടുന്നതിനാണ്. നിങ്ങളുടെ ബ്ലോഗില്‍ പറയാന്‍ അറിയുന്ന കാര്യങ്ങള്‍ ഇവിടെ പറയുന്നതിലുള്ള എടങ്ങേറ് എന്താണെന്ന് ബോധ്യമാവുന്നില്ല. പറയാത്തതാണെങ്കിലും പറയാന്‍ അറിയാത്തതാണെങ്കിലും നിര്‍ബന്ധിക്കുന്നില്ല. എങ്കിലും ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനുള്ള ധാര്‍മ്മിക ബാധ്യതയില്‍ നിന്ന് നിങ്ങള്‍ ഒഴിവാകുന്നില്ല എന്ന് സവിനയം ഉണര്‍ത്തട്ടെ !
    മുജാഹിടുകളെ കുറിച്ച് അവര്‍ക്കില്ലാത്ത നിലപാടുകളും ആശയങ്ങളും നിങ്ങള്‍ വ്യാഖ്യാനിച്ചു എടുക്കുകയും അതിനു മറുപടി പറയുകയും ചെയ്യുന്നതിനെ ഞാന്‍ വിമര്‍ശിച്ചതിന് , വീണ്ടും മറ്റു ദുര്‍ന്യായങ്ങളിലൂടെ താങ്കള്‍ അരക്കിട്ടുറപ്പിക്കാന്‍ ശ്രമിക്കുന്നത് ന്യായമാണോ?
    ഇന്ത്യ പോലുള്ള ബഹു മത സമൂഹത്തില്‍ മുസ്ലിംകള്‍ എന്ത് രാഷ്ട്രീയ നിലപാട് സ്വീകരിക്കണം?
    സ്വന്തം നിലക്ക് രാഷ്ട്രീയമായി സംഘടിക്കണോ,അതോ മറ്റു മതേതര ശക്തികളുമായി യോജിച്ചുപ്രവര്‍ത്തിക്കണോ? രണ്ടു അഭിപ്രായങ്ങള്‍ക്കും അതിന്റേതായ ഗുണവും ദോഷവും ഉണ്ടെന്നു വിലയിരുത്തപ്പെട്ടു. വിശ്വസിക്കാനും വിശ്വാസം ഉള്‍ക്കൊണ്ട്‌ ജീവിക്കാനും അത് പ്രബോധനം ചെയ്യാനും സ്വാതന്ത്ര്യം ഉറപ്പു വരുത്തിയ സാഹചര്യത്തില്‍ ഈ രാഷ്ട്രീയ നിലപാട് തികച്ചും ഐഹിക (ദുന്‍`യാ) കാര്യങ്ങളില്‍ മാത്രമാണ് . റോഡും പാലവും വ്യവസായങ്ങളും വികസനവും വിദ്യാഭ്യാസവും മറ്റു അടിസ്ഥാന സൌകര്യങ്ങളും ജനാധിപത്യ പരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു ഗവണ്‍മെന്റ് ഒരുക്കുമ്പോള്‍ മുസ്ലിംകള്‍ ഒരു മത വിഭാഗം എന്ന നിലയില്‍ അവഗണിക്കപെടാതിരിക്കണം . അതിനു ഒരു സമ്മര്‍ദ്ദ ശക്തിയായി നില കൊള്ളുക എന്നതിനപ്പുറം മറ്റൊരു ധര്‍മ്മം ഈ രാഷ്ട്രീയ നിലപാടുകള്‍ക്കില്ല തന്നെ!
    കോടതിയോ മറ്റു ഭരണ ഘടനാ സ്ഥാപനങ്ങളോ മുസ്ലിംകളുടെ അവകാശങ്ങളിലോ മത നിയമങ്ങളിലോ കൈ വെക്കും എന്ന് തോന്നിയ സന്ദര്‍ഭങ്ങളില്‍ ഈ സമ്മര്‍ദ്ദ നിലപാടിലൂടെ അവരെ താക്കീത് ചെയ്യാനും
    ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് ഈ നിലപാടിലൂടെ കഴിഞ്ഞിട്ടുണ്ട് എന്നതിന് ശരീ`അത്ത് വിവാദം, ഗോ വധ നിരോധ ബില്‍ , ഓ പി ത്യാഗി ജനതാ ഭരണ കാലത്ത് കൊണ്ട് വന്ന മത പരിവര്‍ത്തന നിരോധ ബില്‍ തുടങ്ങിയവ ഉദാഹരണം !
    ചുരുക്കത്തില്‍ നിയമം ഉണ്ടാക്കാനും നടപ്പാക്കാനും ഉള്ള അധികാരം താഗൂതി സര്‍ക്കാരിനെ ഏല്പിച്ചു മുസ്ലിംകളൊക്കെ ആചാരാനുഷ്ടാനങ്ങളില്‍ മാത്രം മുഴുകി , അത് വഴി അവര്‍ നിയമ നിര്‍മ്മാണ അധികാരം അള്ളാഹു അല്ലാത്തവര്‍ക്ക് വകവെച്ചു കൊടുത്തു മുശ്`രിക്കുകളായി എന്നത് മൌദൂദി സാഹിബിന്റെ മാത്രം തീവ്ര വാദമോ അബദ്ധമോ വങ്കത്തമോ ആകുന്നു.
    ഇനി ജമാ`അത്ത് സുഹൃത്തുക്കള്‍ക്ക് ഇക്കാര്യത്തില്‍ എന്തായിരുന്നു നിലപാട്? ഇന്ന് എവിടെ നില്‍ക്കുന്നു? പരിശോധന അടുത്ത കമന്റില്‍ തുടരും ..ഇന്‍ശാ അല്ലാഹ്..
    പ്രിയ ലത്തീഫ് സാഹിബ്, കമന്റുന്ന മറ്റു സുഹൃത്തുക്കള്‍ , സത്യ സന്ധതയോടെ കാര്യങ്ങള്‍ കാണാനും പഠിക്കാനും ശ്രമിക്കുമ്പോള്‍ പഴയവ വിസ്മരിക്കുകയും മറച്ചു വെക്കുകയും ഒരേ ദുര്‍വ്യാഖ്യാനങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്യാതിരിക്കുക!

    ReplyDelete
  104. തീര്‍ച്ചയായും ഇത് പോലുള്ള ഒരു ചര്‍ച്ചയില്‍ മൌദൂദിയുടെ നിലപാടുകള്‍ വിമര്‍ശിക്കപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യും .മൌദൂദിയെ പരമാവധി ന്യായീകരിക്കാന്‍ ശ്രമിക്കുകയും ,പരാജയപ്പെടുമ്പോള്‍ അത് ഉപമയാണ് , അലങ്കാരമാണ് എന്നൊക്കെ പറഞ്ഞു വലിയുകയും ആ ബുക്ക്‌ വായിക്കല്‍ നിര്‍ബന്ധമാണോ എന്നൊക്കെ കിടന്നു ഉരുളുകയും ചെയ്യുമ്പോള്‍ എന്തൊക്കെയോ മറക്കാനും ഒളിക്കാനും ശ്രമിക്കുന്നു എന്ന തോന്നലുകള്‍ക്ക് ബലം വെക്കുകയെ ഉള്ളൂ !
    മൌദൂദി സാഹിബിന്റെ അലങ്കാര പ്രയോഗമേത്? അലങ്കോല പ്രയോഗം ഏത് എന്നൊക്കെ വിവരിക്കുന്ന വല്ല പുസ്തകവും ലഭ്യമാണോ? ഭരണം ഇല്ലാത്ത ദീന്‍ വട്ടപ്പൂജ്യം ആണെന്നത് മൌദൂദി സാഹിബിന്റെ അലങ്കാര പ്രയോഗം ആയിരുന്നെങ്കില്‍ അത് ഇത് പോലെ ഒരു ബ്ലോഗില്‍ കുറിപ്പ് ആയിട്ടല്ല എഴുതേണ്ടിയിരുന്നത് , കൊല്ലങ്ങള്‍ക്ക് മുമ്പ് ഈ ആശയ സമര്‍ത്ഥനത്തിന് വേണ്ടി ടണ്‍ കണക്കിന് മഷിയുംകടലാസും ചെലവഴിച്ച പഴയ കാല ജമാ`അത്ത് നേതാക്കള്‍ക്ക് മുന്നിലായിരുന്നു. മൌദൂദി സാഹിബിനോട് അനുരാഗാത്മക ഭ്രമമാണ് ഞങ്ങള്‍ക്കെന്നു എഴുതി വിട്ട നേതാക്കള്‍ ഉയിരോടെ ഇരിക്കുമ്പോള്‍ പ്രത്യേകിച്ചും !
    സത്യ മാര്‍ഗ്ഗത്തില്‍ അള്ളാഹു നമ്മെ ഉറപ്പിച്ചു നിര്‍ത്തുമാറാവട്ടെ ! ആമീന്‍ !!!

    ReplyDelete
  105. @ ചിന്തകന്‍ >>> വോട്ടും ചെയ്യല്‍ ഹറാമാണെന്ന് ജമാ അത്ത് ഒരിക്കലും പറഞ്ഞിട്ടില്ല. അസാന്മാര്‍ഗികവും അനിസ്ലാമികവുമായ ഒരു വ്യവസ്ഥ വരണമെന്ന നിയ്യത്തോടുകൂടി വോട്ട് ചെയ്യരുതെന്നാണ് പറഞ്ഞത്. ഓരോ പ്രവൃത്തിയുടെ ശിര്‍ക്ക് തീരുമാനിക്കുന്നത് നമ്മുടെ നിയ്യത്ത് അനുസരിച്ചാണ്>>>>
    ശരിയാണ്. ജമാ`അത്തെ ഇസ്ലാമി വരുന്നത് വരെ മുസ്ലിംകള്‍ അങ്ങനെ ആയിരുന്നു. പോളിംഗ് ബൂത്തില്‍ എത്തുമ്പോള്‍ ആദ്യം ചെയ്യുന്നത് നിയ്യത് ആയിരുന്നു. . അത് ഇങ്ങനെ സംഗ്രഹിക്കാം " അഞ്ചാം ലോക സഭയിലേക്കുള്ള ഈ തെരഞ്ഞെടുപ്പില്‍ അസാന്മാര്‍ഗ്ഗികവും അനിസ്ലാമികവുമായ ഒരു വ്യവസ്ഥ വരുന്നതിനു വേണ്ടി മുസ്ലിംലീഗ് സ്ഥാനാര്‍ഥിക്ക് എന്റെ വോട്ട് ഞാന്‍ അല്ലാഹുവിന്റെ നാമത്തില്‍ രേഖപ്പെടുത്തുന്നു" . ഇപ്പോഴും ജമാ`അത്ത് കാരല്ലാത്ത മുഴുവന്‍ മുസ്ലിംകളും അത് തന്നെ തുടരുന്നു.
    എന്നാല്‍ ജമാ`അത്ത് സുഹൃത്തുക്കളുടെ നിയ്യത് ഇങ്ങനെ ആയിരിക്കും" പത്താം ലോക സഭയിലേക്കുള്ള ഈ തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ്ണ ഇസ്ലാമിക വ്യവസ്ഥ നിലവില്‍ വരുന്നതിനു വേണ്ടി കമ്മ്യുണിസ്റ്റ് സ്ഥാനാര്‍ഥിയായ സഖാവ് നീലാണ്ടനു
    ഞാന്‍ വോട്ട് ചെയ്യുന്നു"
    ഇപ്പോഴെങ്കിലും ഇസ്ലാഹികള്‍ക്ക് മനസ്സിലായിരിക്കും ജമാ`അത്ത് കാര്‍ എങ്ങിനെ മറ്റുള്ളവരില്‍ നിന്ന് വേറിട്ട്‌ നില്‍ക്കുന്നു എന്നത്.
    കമ്മ്യു ണിസ്റ്റുകള്‍ അവരുടെ വ്യവസ്ഥിതി നടപ്പാക്കുന്നതിനാണ് മത്സരിക്കുന്നതെങ്കിലും ജമാ`അത്ത് അവര്‍ക്ക് വോട്ട് ചെയ്യുമ്പോള്‍ നിയ്യത് ചെയ്തത് ഇസ്ലാമിക വ്യവസ്ഥിതി ആയതിനാല്‍ ശിര്‍ക്ക് എന്ന മഹാ പാപത്തില്‍ നിന്ന് അവര്‍ രക്ഷപ്പെട്ടു .പാവം ഇസ്ലാഹികള്‍ക്കുണ്ടോ ഇങ്ങനെയുള്ള വല്ലതും തിരിയുന്നു ?
    വോട്ട് ചെയ്യരുത് എന്ന് ജമാ`അത്ത് ഒരിക്കലും പറഞ്ഞിട്ടില്ല ! വോട്ട് ചെയ്യുന്നത് ശിര്‍ക്കും കുഫ്രും ആണെന്നല്ലാതെ വോട്ട് ചെയ്യരുത് എന്ന് ഇസ്ലാമിക പ്രസ്ഥാനം ഒരിക്കലും പറഞ്ഞിട്ടില്ല. ഖുര്‍`ആനില്‍ നിന്നോ ഹദീസില്‍ നിന്നോ അതിനു തെളിവ് നല്‍കാന്‍ ഇസ്ലാഹികള്‍ക്ക് കഴിയുമോ? എന്നല്ല ,വോട്ട് ചെയ്യണം എന്ന് തന്നെയാണ് ഇസ്ലാമിക പ്രസ്ഥാനം പറഞ്ഞു കൊണ്ടിരുന്നത്. അത് ഇങ്ങിനെ വായിക്കാം. "മതേതരത്വവും ജനാധിപത്യവും യോജിച്ചു പോകുന്ന ഒറ്റ പൊയന്റും ഇല്ല. ഒരു അനിസ്ലാമിക ഗവണ്‍`മെന്റിന് വേണ്ടി വോട്ട് ചെയ്യുന്നത് അല്ലാഹുവിന്റെ സ്ഥാനത് താഗൂതിനെ സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള ശ്രമം ആയി മാത്രമേ ഗണിക്കപ്പെടു"
    ഇത്രയൊക്കെ വ്യക്തമായതില്‍ നിന്നും വ്യക്തമാക്കിയതില്‍ നിന്നും ഇസ്ലാഹികളുടെ നിലപാടുകളിലെ വൈരുധ്യം ഏവര്‍ക്കും ബോധ്യപ്പെട്ടിരിക്കും!
    ഈ ഇസ്ലാഹികളുടെ ഒരു കാര്യം!

    ReplyDelete
  106. This comment has been removed by the author.

    ReplyDelete
  107. മൈപ്പിന്റെയും അബ്ദുസാഹിബിന്റെയും വാചകകസര്‍ത്തിലൂടെ ഇസ്‌ലാഹികളുടെ നിലപാട് കൂടുതല്‍ വ്യക്തമായി. (ജമാഅത്തിനെ എങ്ങനെ ഈ വിഷത്തില്‍ നേരിടണം എന്ന നിലപാട്)
    ഇങ്ങനെയൊക്കെയാണോ ഇസ്‌ലാഹി സുഹൃത്തുക്കളെ നിങ്ങള്‍ ഇസ്ലാമില്‍ സംസ്‌കാരണം ഉണ്ടാക്കാന്‍ പോകുന്നത്. ഈ രൂപത്തിലാണോ ഇസ്‌ലാമിനെ പ്രബോധനം ചെയ്യുന്നത്. ഇങ്ങനെയാണോ ഉള്‍ക്കാഴ്ച(ബസ്വീറഃ)യോടെയുള്ള അല്ലാഹുവിലേക്കുള്ള ക്ഷണം വേണ്ടത്. യുക്തിയും ഗുണകാംക്ഷയും ഇതില്‍ എവിടെയാണ്. അതോ ഇസ്‌ലാഹിന് ഇതൊന്നും ആവശ്യമല്ല എന്നാണോ. ഏതായാലും നിങ്ങളെ ഈ അവസ്ഥയില്‍ കണ്ട് മുന്നോട്ടുപോകനാല്ലാതെ എനിക്കോ മറ്റുള്ളവര്‍ക്കോ ഒന്നും ചെയ്യാനാവില്ലല്ലോ.

    @മൈപ്പ്

    ഞാനെവിടെയാണ് വിഷയത്തില്‍നിന്ന് തെറ്റിക്കാന്‍ ശ്രമം നടത്തിയത്. മൈപ്പിന്റെ സംശയങ്ങളില്‍ അതികവും ഇസ്‌ലാഹി പ്രസ്ഥാനത്തിന് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് സ്വീകരിക്കാന്‍ കഴിയാത്തതിന്റെ അനിന്തരഫലമായുണ്ടാകുന്നതാണ്. ഇസ്്‌ലാമില്‍ രാഷ്ട്രീയവും ഭരണവും അതിന്റെ ഭാഗമായി വരുന്നതാണ്. അത് വാക്കുകൊണ്ട് അംഗീകരിക്കുകയും പ്രവൃത്തിപദത്തില്‍ കയ്യൊഴിക്കുകയും ചെയ്യുക എന്നതാണ് ഇസ്്‌ലാഹി പ്രസ്ഥാനം ചെയ്യുന്നത്. വാക്കുകളില്‍തന്നെയുള്ള വൈരുദ്ധ്യം പ്രവൃത്തിപദത്തില്‍ കൊണ്ടുവരാത്തതിനാല്‍ പരിഹരിക്കാന്‍ കഴിയുന്നില്ല. പരിഹരിക്കേണ്ടതുമില്ല.

    ഇസ്‌ലാമിന്റെ ഒരു ഭാഗമായി രാഷ്ട്രീയത്തെ മനസ്സിലാക്കുകയും അതിന് ഇന്ത്യന്‍ അവസ്ഥയില്‍ പ്രയോഗികമായ രൂപം കാണുകയും ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് ജമാഅത്തിന്റെ നിലപാടിലെ വൈരുദ്ധ്യവും അപാകതയുമായി ഇസ്‌ലാഹി പ്രസ്ഥാനം വര്‍ഷങ്ങളായി അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അത് ഇവിടെയും ആവര്‍ത്തികുന്നു. ഇത് യഥാവിധി മനസ്സിലാകണമെങ്കില്‍ ഇസ്‌ലാഹി പ്രസ്ഥാനവും രാഷ്ട്രീയമായി ആദ്യം ഒരു വ്യക്തമായ ഒരു ധാരണയുണ്ടാക്കണം. അതുവരെ ജമാഅത്തിന്റെ നിലപാടുകളെ വിമര്‍ശിച്ച് കാലം കഴിച്ചുകൂട്ടേണ്ടിവരും.

    ജമാഅത്തിന് മൗദൂദിസാഹിബ് ഒരിക്കലും ഭാരമല്ല. ആധുനിക കാലഘട്ടത്തില്‍ ഒരു പ്രസ്ഥാനത്തിന് ബീജാവാപം ചെയ്യുകയും ധീരമായി മുന്നില്‍ നടക്കുകയും ചെയ്ത ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഇസ്‌ലാമിക ചിന്തകനും പണ്ഡിതനുമാണ്. അദ്ദേഹത്തെ എങ്ങനെ പരിഗണിക്കണം എന്ന് അദ്ദേഹം തന്നെ പറഞ്ഞ് തന്നിട്ടുമുണ്ട്. അതിലുപരിയായി അദ്ദേഹത്തെ കാണണം. അദ്ദേഹത്തിനോട് ജമാഅത്തിന് അനുരാഗാത്മകമായ ഭ്രമം എന്നതൊക്കെ സലഫികളുടെ ആരോപണങ്ങള്‍ മാത്രം. മുജാഹിദുകള്‍ക്ക് ഒന്നുകില്‍ ജമാഅത്ത് അദ്ദേഹത്തെ ഒന്നാകെ തള്ളിപ്പറയണം അല്ലെങ്കില്‍ അദ്ദേഹം പറഞ്ഞത് പ്രവാചകവചനങ്ങള്‍ പോലെ സ്വീകരിക്കപ്പെടണം. അദ്ദേഹം ചിന്തിച്ചത് അദ്ദേഹത്തിന്റെ കാലത്തെ മുന്നില്‍വെച്ചാണ്. എന്നാല്‍ ജമാഅത്ത് മുന്നോട്ടുപോകുന്നത്. മൗദൂദികൂടി അവലംബിച്ച വിശുദ്ധഖുര്‍ആനും പ്രവാചകചര്യയും കാണിച്ച മാര്‍ഗത്തിലൂടെയാണ്. അതില്‍ കാലഘട്ടത്തോട് കൂടുതല്‍ യോജിച്ച അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ക്കും വ്യഖ്യാനങ്ങള്‍ക്കും മുന്‍തൂക്കം ലഭിക്കുന്നത് സ്വാഭാവികം.

    ഇസ്‌ലാമികമായി അദ്ദേഹത്തിന്റെ അത്തരം വ്യാഖ്യാനങ്ങള്‍ തെറ്റാണ് എന്ന് പണ്ഡിതോചിതമായി സ്ഥാപിക്കാന്‍ നിങ്ങള്‍കാകാത്തിടത്തോളം കാലം അപ്രകാരം മുന്നോട്ടുപോകുന്നതിന് ജമാഅത്തിന് യാതൊരു ബുദ്ധിമുട്ടും ഇല്ല.

    ReplyDelete
  108. പ്രിയ അബ്ദു സാഹിബ്,

    അല്ലാഹു താങ്കള്‍ക്ക് കാര്യങ്ങള്‍ യഥാവിധി മനസ്സിലാക്കാനുള്ള തൗഫീഖ് ലനകട്ടെ. മൈപ്പിനോട് പറഞ്ഞത് തന്നെയാണ് താങ്കളോടും ആദ്യമായി പറയാനുള്ളത്. ഇവിടെ നടന്ന ചര്‍ചയില്‍ വ്യക്തതലഭിക്കുവാന്‍ എന്റെ വിശദീകരണം ആവശ്യമില്ല. കാരണം 'ഇസ്‌ലാഹികള്‍ക്ക് രാഷ്ട്രീയത്തില്‍ നിലപാടുണ്ടോ ഇല്ലേ' എന്നാണ് ഇവിടുത്തെ ചര്‍ച ഇല്ല എന്ന് ഞങ്ങള്‍ ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചു വ്യക്തമാക്കി. അതിനിയും വ്യക്തമാക്കാം. നിങ്ങള്‍വേണ്ടത് അതിന് വ്യക്തമായ മറുപടി പറയുകയാണ്. നിങ്ങള്‍ മൂന്ന് മറുപടി പറഞ്ഞത് മൂന്നും വിരുദ്ധമായതിനാല്‍ അത് വിശദീകരിച്ച ശേഷമേ ഇനിയും ചര്‍ചക്ക് പ്രസക്തിയുള്ളൂ. അതുകൊണ്ടാണ ജമാഅത്തിന്റെ തത്വവും നയവും നിലപാടും പ്രായോഗിക സമീപനവും നിയ്യത്തും ചര്‍ചചെയ്യേണ്ടത് ഇവിടെയല്ല എന്ന ഞാന്‍ പറഞ്ഞത്. കൂടുതല്‍ പറയാനുള്ളതുകൊണ്ടാണ് ഞാനെന്റെ ബ്ലോഗില്‍ പറയാം എന്നുപറഞ്ഞത്. ബ്ലോഗില്‍ ഒരു വര്‍ഷത്തിനിടയില്‍ കുറെ കയ്പുള്ള അനുഭവങ്ങളുമുണ്ട്. അതില്‍ പെട്ടതാണ്. നല്‍കിയ മറുപടികള്‍ ഡീലീറ്റുന്നത്. പോസ്റ്റുകള്‍ അപ്രത്യക്ഷമാകുന്നത്. ബ്ലോഗ് പോലും ഇല്ലാതെയാകുന്നത്. അതുകൊണ്ട് സത്യം മനസ്സിലാക്കാനാണ് ശ്രമമെങ്കില്‍ ഇവിടെ ഞങ്ങളുടെ ചോദ്യങ്ങളോട് യഥാവിധി പ്രതികരിച്ച് മറുപടി പറയുക.

    താങ്കള്‍ ലീഗുകാരനായ മുജാഹിദാണ്. ആ നിയ്യത്താണ് നിങ്ങള്‍ നല്‍കിയത്. ഇനി മാര്‍കിസ്റ്റുകാരനായ മുജാഹിദിന്റെ നിയത്ത് എങ്ങനെയായിരിക്കും എന്ന് ഊഹിക്കുക. ജമാഅത്ത് പറയുന്നത് പോലും മനസ്സിലാക്കാതെ അതിന്റെ നിയ്യത്ത് ഊഹിക്കാന് പുറപ്പെടരുത്. ഞങ്ങളുടെ നിയ്യത്ത് എന്താണെന്ന് ഞങ്ങളാണ് പറയേണ്ടത്. അത് പറയാനുള്ള അവകാശമെങ്കിലും ഞങ്ങള്ക്കുണ്ട് എന്ന് നിങ്ങള് അംഗീകരിച്ചേ മതിയാവൂ. ഇന്ത്യയില്‍ മതേതരത്വവും ജനാധിപത്യവും അതിന്റെ അടിസ്ഥാനമായി സ്വീകരിച്ചത് കൊണ്ട് ഇസ്‌ലാമിക രാഷ്ട്രീയത്തെക്കുറിച്ച് മിണ്ടാന്‍ പാടില്ല എന്നാണ് ഇസ്‌ലാഹികള്‍ മനസ്സിലാക്കിയത്. നിങ്ങള്‍ ഇസ്‌ലാമിക രാഷ്ട്രീയത്തെ യഥാവിധി ഉള്‍കൊള്ളുകയും (ഇപ്പോള്‍ ഉള്‍കൊണ്ടത് തെറ്റായിട്ടാണ് എന്ന നിങ്ങളുടെ ഇത്തരം വാക്കുകളില്‍നിന്ന ഊഹിക്കാന്‍ കഴിയുന്നു) ഇസ്‌ലാമിക പ്രബോധനത്തില്‍ ആ സമ്പൂര്‍ണതയെ പ്രതിനിധീകരിക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ നേടാവുന്ന നേട്ടങ്ങള്‍ നിരവധിയാണ്:

    1. അല്ലാഹു നമ്മെ ഏല്‍പിച്ച ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനം അതിന്റെ സമ്പൂര്‍ണതയില്‍ നടക്കുമായിരുന്നു.

    2.നിങ്ങള്‍ ഇസ്‌ലാമിക പ്രസ്ഥാനത്തെ ഇക്കാര്യത്തില്‍ ന്യായമല്ലാതെ എതിര്‍ത്തതിനാല്‍ സംഭവിച്ച ദുരവ്യാപകമായ പ്രത്യാഗാതങ്ങളില്‍നിന്ന് രക്ഷപ്പെടാമായിരുന്നു.

    3.നിങ്ങള്‍ക്ക് തന്നെയും ജമാഅത്ത് ഇസ്‌ലാമിക്കെതിരെ എന്ന ലേബലില്‍ ഇസ്‌ലാമിനെത്തന്നെ പ്രതിക്കൂട്ടിലാക്കുന്ന നിലപാടില്‍നിന്ന് ഒഴിവാകാമായിരുന്നു.

    4. മതങ്ങളെ തകര്‍ക്കലാണ് തങ്ങളുടെ മുഖ്യദൗത്യം എന്ന് കരുതുന്ന സിദ്ധാന്തങ്ങളില്‍ നിങ്ങളുടെ പ്രവര്‍ത്തകരുടെ ശ്രമങ്ങള്‍ വ്യയം ചെയ്യപ്പെടുന്നതില്‍നിന്ന് രക്ഷനേടാമായിരുന്നു.

    5. മാത്രമല്ല അവര്ക്കുകൂടി ആവശ്യമുള്ള ഈ സത്യദര്ശനം മറച്ചുവെച്ചു എന്ന കുറ്റത്തില് അല്ലാഹുവിന്റെ അടുത്ത് പ്രതികളായി പിടിക്കപ്പെടുന്നതില് നിന്നും രക്ഷപ്പെടാമായിരുന്നു.

    6.ഇസ്‌ലാമിന്റെ മനുഷ്യന്റെ ഇഹപരക്ഷേമത്തിനുള്ള ഈ സംവിധാനം മറച്ചുവെച്ചതിലൂടെ നിങ്ങള്‍ രാജ്യത്തോടും കടുത്ത അന്യായം പ്രവര്‍ത്തിച്ചു. ആ കടുത്ത പാപത്തില്‍നിന്നും നിങ്ങള്‍ക്ക് അതിലൂടെ മോചനം ലഭിക്കുമായിരുന്നു.

    7.സര്‍വോപരി മുസ്ലിംകളില്‍ അടിഞ്ഞുകൂടിയ അന്ധവിശ്വാസങ്ങളില്‍നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് നിങ്ങള്‍ക്ക് കൂടുതല്‍ സമയം വിനിയോഗിക്കാമായിരുന്നു.

    അതിനാല്‍ ഉണര്‍ന്ന് ചിന്തിക്കുക. സര്‍വവിധ പ്രാര്‍ഥനയും.

    ReplyDelete
  109. @CKLatheef

    >>>1. അല്ലാഹു നമ്മെ ഏല്‍പിച്ച ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനം അതിന്റെ സമ്പൂര്‍ണതയില്‍ നടക്കുമായിരുന്നു.<<<

    സമ്പൂര്‍ണതക്ക് വേണ്ടി മുന്‍ഗണന അട്ടി മറിക്കുന്നതു ജമാഅത്ത്‌ അറിയുന്നില്ലെന്കിലും ഇസ്ലാഹി പ്രസ്ഥാനത്തിന് നന്നായി അറിയാം . വാചകമടിയല്ല സംവാദമെന്നു താങ്കള്‍ക്കും അനോണികള്‍ക്കും മനസ്സിലായിക്കാണുമെന്നു കരുതുന്നു . തെളിവുകളും പരിശുദ്ധ ഇസ്ലാമിന്റെ പ്രമാണങ്ങളോടുള്ള കൂറുമാണ് സംവാദത്തിനു പ്രേരകമാകേണ്ടത് .

    വിഷയത്തില്‍ നിന്നും വഴി തിരിച്ചുവിടുന്ന അനോണികളുടെ കൈയ്യടികള്‍ താങ്കളെ സത്യത്തെ എതിര്‍ക്കുന്നതിനു ഇനിയും പ്രേരിപ്പിക്കാതിരിക്കട്ടെ .പകല്‍ പോലെ വ്യക്തമായ ജമാഅത്തെ ഇസ്ലാമിയുടെ അടിസ്ഥാന പ്രമാണങ്ങളില്‍ നിന്നുള്ള 'വഴിത്തിരിവ് ' ബുദ്ധിയുള്ളവര്‍ക്കൊക്കെ ബോദ്ധ്യപ്പെട്ട സ്ഥിതിക്ക് പ്രത്യേകിച്ചും .

    മൌദൂദിയന്‍ സിദ്ധാന്തന്കളെ കൈയ്യോഴിയാതെ ഇന്ത്യന്‍ ജനാധിപത്യ പ്രക്രിയയില്‍ നേരിട്ട് ഇടപെടാന്‍ ജമാഅത്തെ ഇസ്ലാമിക്ക് കഴിയില്ല .അതിനു ഇത് വരെയുള്ള നിങ്ങളുടെ പ്രസിദ്ധീകരണങ്ങളും തിരഞ്ഞെടുപ്പ് നിലപാടുകളും സാക്ഷ്യം വഹിക്കും .

    ReplyDelete
  110. @CKLatheef

    ആധുനിക ജനാധിപത്യത്തില്‍ നിയമനിര്‍മാണ സഭകളുണ്ടാക്കുന്ന നിയമങ്ങള്‍ക്ക്‌ ദൈവ വെളിപാടുകളുടെ പവിത്രതയോ അപ്രമാദിത്തമോ സ്ഥിരസ്വഭാവമോ ഇല്ലെന്ന്‌ മനസ്സിലാക്കാന്‍ മൗദൂദിക്ക്‌ കഴിഞ്ഞില്ല. മൗദൂദിക്ക്‌ ശേഷം 1948 ഏപ്രിലില്‍ അലഹബാദില്‍ രൂപീകരിച്ച ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയും ദശകങ്ങളോളം മൗദൂദിയന്‍ പല്ലവികള്‍ ആവര്‍ത്തിക്കുകയായിരുന്നു.

    ഊരാക്കുരുക്കിന്‌ ജമാഅത്തെ ഇസ്‌ലാമി എന്ന പര്യായപദമുണ്ടായതെങ്ങനെയെന്ന്‌ നോക്കുക. മൗദൂദിയും 1948ന്‌ശേഷം ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയും ജ നാധിപത്യവും മതേതരത്വവും ഇസ്‌ലാമിന്റെ പടിക്ക്‌ പുറത്താണെന്ന്‌ പറഞ്ഞത്‌ ഖുര്‍ആന്‍ സൂക്തങ്ങള്‍ക്ക്‌ അര്‍ഥം വെച്ചുകൊണ്ടാണ്‌. നബിവചനങ്ങള്‍ അകമ്പടിയായിക്കൊണ്ടാണ്‌. അപ്പോള്‍ ഖുര്‍ആനും ഹദീസും ഉയര്‍ത്തിപ്പിടിച്ച്‌ പറഞ്ഞ കാര്യങ്ങള്‍ മാറ്റിപ്പറയണമെങ്കില്‍ പുതിയ ഖുര്‍ആന്‍ സൂക്തം അവതരിക്കണം. അത്‌ നടപ്പുള്ള കാര്യമല്ല. പ്രവാചകനും ഇനി വരാനില്ല. മാത്രമല്ല, മഹാ തത്വങ്ങളായി നേരത്തെ എഴുന്നള്ളിച്ച കാര്യങ്ങള്‍ ആധുനിക കാലത്ത്‌ നാല്‌ മാന്യന്മാര്‍ക്ക്‌ മുമ്പില്‍ പറയാന്‍ കൊള്ളുന്നവയുമല്ല. ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യയാണെങ്കില്‍ 15 ശതമാനത്തിലെത്തി നില്‌ക്കുകയും അതിശീഘ്രം വളര്‍ന്നുകൊണ്ടുമിരിക്കുന്നു. വായില്‍ക്കൊള്ളാത്ത തത്വങ്ങള്‍ പറഞ്ഞുനിന്നാല്‍ ഇഹലോകം ശൂന്യമായിത്തീരും. മുഖ്യധാരയില്‍ വന്നാല്‍ ഗ്രാമപഞ്ചായത്തംഗം മുതല്‍ പാര്‍ലമെന്റംഗം വരെ ആവാനുള്ള സാധ്യത എമ്പാടുമുണ്ട്‌. അതിനെന്തുണ്ട്‌ വഴി? ശൂറാ അംഗങ്ങള്‍ വട്ടംകൂടിയിരുന്നാലോചിച്ചു. അങ്ങനെയാണ്‌ സ്വന്തം ആചാര്യനെ തന്നെ ബലികൊടുക്കാന്‍ തീരുമാനമായത്‌. കുറേക്കാലമായി ചില സൂചനകള്‍ നല്‌കുക മാത്രമേ ചെയ്‌തിരുന്നുള്ളൂ. ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ മുമ്പില്‍ ടി ആരിഫലിയും ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്നും അതങ്ങ്‌ തുറന്നു പറഞ്ഞു. മൗലാനാ മൗദൂദി തങ്ങള്‍ക്കാരുമല്ല എന്നു തന്നെയായിരുന്നു അവര്‍ പറഞ്ഞതിന്റെ പച്ചമലയാളം.

    ReplyDelete
  111. @CKLatheef

    രണ്ട്‌ പച്ചക്കള്ളങ്ങള്‍ പറഞ്ഞാണ്‌ പിടിച്ചുനില്‌ക്കാന്‍ ശ്രമിച്ചുനോക്കുന്നത്‌. മൗദൂദിയും ജമാഅത്തും എതിര്‍ത്തത്‌ മതത്തെ പാടേ നിരാകരിക്കുന്ന പാശ്ചാത്യ മതേതരത്വമാണെന്നും ആധുനിക രാഷ്‌ട്രതന്ത്രതത്വങ്ങളില്‍ താരതമ്യേന മെച്ചപ്പെട്ടത്‌ ജനാധിപത്യം തന്നെയാണെന്ന്‌ ജമാഅത്തിന്‌ നേരത്തെ അഭിപ്രായമുണ്ടായിരുന്നുവെന്നുമാണ്‌ നട്ടാല്‍ മുളയ്‌ ക്കാത്ത കളവ്‌.

    എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുന്നതും എല്ലാ മതങ്ങളുടെയും പ്രചാരണത്തിന്‌ അവസരമൊരുക്കുന്നതുമായ മതേതരത്വം സ്വാതന്ത്ര്യാനന്തരം തന്നെ ഇന്ത്യ അംഗീകരിച്ചിരുന്നു. അറബ്‌ നാടുകളിലെ മുസ്‌ലിംകള്‍ക്കുള്ളതിനേക്കാള്‍ മതസ്വാതന്ത്ര്യം അന്നുതൊട്ടേ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കുണ്ടായിരുന്നു. അതിന്‌ ഏറ്റവും വലിയ തെളിവാണ്‌ ജമാഅത്തെ ഇസ്‌ലാമിയുടെ ആശയങ്ങള്‍ നാനാഭാ ഷകളില്‍ പ്രചരിപ്പിക്കാന്‍ ലഭിച്ച സ്വാതന്ത്ര്യം. ഇതൊക്കെയായിട്ടും 1950 കളിലോ 60കളിലോ 70കളി ലോ ഇന്ത്യന്‍ മതേതരത്വവും ജ നാധിപത്യവും പൂര്‍ണമായി ഉള്‍ ക്കൊള്ളാന്‍ ജമാഅത്തിനായില്ല. അടിയന്തിരാവസ്ഥയില്‍ ഉപയോഗിച്ച വോട്ടവകാശത്തെ പോലും അവര്‍ ന്യായീകരിച്ചത്‌ `നിര്‍ബന്ധിതാവസ്ഥയില്‍' എന്ന്‌ പറഞ്ഞാണ്‌.
    മറ്റൊരു കാര്യംകൂടി അടിവരയിടേണ്ടതുണ്ട്‌. 1950 ജനുവരി 26ന്‌ ഇന്ത്യ ഒരു റിപ്പബ്ലിക്കായപ്പോഴൊന്നും ഇന്ത്യന്‍ ഭരണഘടനയില്‍ രാജ്യം ഒരു മതേതര റിപ്പബ്ലിക്‌ ആയിരിക്കുമെന്ന്‌ രേഖപ്പെടുത്തിയിരുന്നില്ല.

    ReplyDelete
  112. അടിയന്തിരാവസ്ഥക്ക്‌ അവസരമൊരുക്കിക്കൊണ്ട്‌ ഇന്ദിരാഗാന്ധി 1976 നവംബര്‍ രണ്ടിന്‌ പാര്‍ലമെന്റില്‍ പാസാക്കിയെടുത്ത 42-ാം ഭരണഘടനാ ഭേദഗതി പ്രകാരമാണ്‌ ഇന്ത്യ ഒരു `സോഷ്യലിസ്റ്റ്‌, സെക്യുലര്‍ റിപ്പബ്ലിക്‌' ആവുന്നത്‌. ഔദ്യോഗികമായി മതേതര രാഷ്‌ട്രമായിത്തീര്‍ന്ന ശേഷമാണ്‌ ജമാഅത്തിന്‌ മതേതരത്വത്തോട്‌ മുഹബ്ബത്ത്‌ തോന്നിത്തുടങ്ങിയതെന്നാണ്‌ ഇതിലെ തമാശ. പാശ്ചാത്യ മതേതര സങ്കല്‌പം മതത്തെ പാടെ നിരാകരിക്കുന്നതാണ്‌ എന്ന വാദവും നിലനില്‌ക്കുന്നതല്ല. ബ്രിട്ടന്റെയും അമേരിക്കയുടെയും മറ്റും ഭരണഘടന ക്രിസ്‌തുമതത്തിന്‌ പ്രത്യേക പരിഗണന നല്‌കുന്നതാണ്‌. മതത്തിന്റെ അസ്‌തിത്വം തന്നെ നിരാകരിക്കുന്ന മതേതരത്വം അംഗീകരിച്ചത്‌ സോവിയറ്റ്‌ യൂണിയനിലേയും മറ്റ്‌ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേയും കമ്യൂണിസ്റ്റ്‌ ഭരണകൂടങ്ങളായിരുന്നു. ഇന്നും പാശ്ചാത്യ രാജ്യങ്ങളില്‍ ചൈനയിലേതിനേക്കാള്‍ ഇസ്‌ലാമിക പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ട്‌. ഏറ്റവുമധികമാളുകള്‍ ഇസ്‌ലാമിലേക്ക്‌ കടന്നുവരുന്നതും പാശ്ചാത്യ നാടുകളിലാണ്‌. മതപ്രചാരണത്തിന്‌ സ്വാതന്ത്ര്യം ലഭിക്കുന്നതാണ്‌ ഇതിന്‌ കാരണം. സപ്‌റ്റംബര്‍ 11 ന്‌ ലോകവ്യാപാര കേന്ദ്രം തകര്‍ക്കപ്പെടുന്നതു വരെ ജമ്മു കാശ്‌മീരിലേതുള്‍പ്പെടെ ലോകത്തെ വിവിധ രാഷ്‌ട്രീയ ഗ്രൂപ്പുകളുടെ വിഹാരരംഗമായിരുന്നു ലണ്ടന്‍. ഇപ്പോഴും വിവിധ മുസ്‌ലിം ഗ്രൂപ്പുകള്‍ അവിടെ താവളമാക്കിയിട്ടുണ്ട്‌. ആയത്തുല്ലാ ഖുമൈനി ഇറാന്‍ വിപ്ലവം നയിച്ചതു പോലും ഫ്രാന്‍സില്‍ പ്രവാസജീവിതം നയിച്ചായിരുന്നു. ഇന്നിപ്പോള്‍ മുസ്‌ലിംനാടുകള്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ചിട്ടയോടെ ഇസ്‌ലാമിക ധനകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌ പാശ്ചാത്യ രാജ്യങ്ങളിലാണ്‌. ഇന്ത്യയിലും അതിനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്‌.

    ReplyDelete
  113. മൗദൂദിയുടെ മുഖം മറച്ചുവെച്ചാലും ജമാഅത്ത്‌ പ്രസിദ്ധീകരിച്ച പുസ്‌തകങ്ങളിലും ദഅ്‌വത്ത്‌ മുതല്‍ പ്രബോധനം വരെയുള്ള പ്രസിദ്ധീകരണങ്ങളിലും ജനാധിപത്യവും മതേതരത്വവും ശിര്‍ക്കിന്റെ രാഷ്‌ട്രീയ രൂപങ്ങളാണെന്ന്‌ എഴുതിയത്‌ രേഖപ്പെട്ടുകിടക്കുന്നുണ്ട്‌. ശിര്‍ക്കായ ഒരു കാര്യം തൗഹീദാക്കാന്‍ നിങ്ങള്‍ക്ക്‌ ആരു തന്നു അധികാരം? ദൈവത്തിന്‌ മാത്രം അവകാശപ്പെട്ട ആ അധികാരം നിങ്ങള്‍ ഒപ്പിച്ചെടുത്തതു പോലും ആധുനിക ജനാധിപത്യ തത്വങ്ങള്‍ അനുസരിച്ച്‌ ശൂറയിലെ ഭൂരിപക്ഷാഭിപ്രായ പ്രകാരമല്ലേ? ദൈവത്തിന്റെ ഭൂമിയില്‍ ദൈവത്തിന്റെ ഭരണമെന്ന തട്ടിപ്പും ഇങ്ങനെത്തന്നെയല്ലേ നടക്കുന്നത്‌? ആയുധം വാങ്ങാനും പാലമുണ്ടാക്കാനും പട്ടാള നടപടിക്കും മൗലാനമാര്‍ വട്ടംകൂടിയിരിക്കുക. എന്നിട്ടവര്‍ ഭൂരിപക്ഷപ്രകാരം എടുക്കുന്ന തീരുമാനം ദൈവത്തിന്റെ പേരില്‍ കെട്ടിവെക്കുക. അതിന്റെ പേര്‌ ദൈവികഭരണമെന്നും!

    ഏറ്റവും രസകരമായ കാര്യം ഭരണം കിട്ടുന്നതിന്‌ മുമ്പുതന്നെ അനിസ്‌ലാമികമായ ആധുനിക ജനാധിപത്യത്തിന്റെ വിപുലമായ സാധ്യതകള്‍, ഒരു നിലക്കും മാറ്റങ്ങള്‍ക്ക്‌ വിധേയമല്ലാത്ത ഇസ്‌ലാമിക വിധിവിലക്കുകളില്‍ ജമാഅത്ത്‌ പരീക്ഷിച്ചുനോക്കുന്നുണ്ടെന്നതാണ്‌. രാഷ്‌ട്രീയത്തില്‍ വോട്ടിന്റെ എണ്ണം പരമപ്രധാനമാണെന്നതിനാലും മുസ്‌ലിംകളില്‍ ഏറ്റവുമധികമുള്ളത്‌ സുന്നികളായതുകൊണ്ടുമാണ്‌ ഇസ്‌ലാമില്‍ വെള്ളം ചേര്‍ക്കാന്‍ അവരെ പ്രേ രിപ്പിക്കുന്നത്‌. അതുകൊണ്ടുത ന്നെ നേരത്തെ സുബ്‌ഹിക്ക്‌ ഖു നൂത്ത്‌ ഓതാതിരുന്നവര്‍ ഇപ്പോഴത്‌ ഓതിത്തുടങ്ങിയിരിക്കുന്നു. ത റാവീഹ്‌ 8 റക്‌അത്ത്‌ നമസ്‌കരി ച്ചവര്‍ ഇരുപത്‌ ആക്കിക്കൊണ്ടിരിക്കുന്നു. നമസ്‌കാരാനന്തര പ്രാര്‍ഥനയും ഉച്ചത്തില്‍ ബിസ്‌മി ചൊല്ലലും എന്നോ തുടങ്ങിക്കഴിഞ്ഞു. യാതൊരു നിവൃത്തിയുമില്ലാത്തതിനാലാണ്‌ സ്‌ത്രീകളെ പള്ളികളില്‍ നിന്ന്‌ വിലക്കാത്തത്‌. മൗലീദ്‌, കുത്ത്‌റാത്തീബ്‌ എന്നിവയൊക്കെ ഏറെ താമസിയാതെ പ്രതീക്ഷിക്കാം. സിയാറത്ത്‌ ടൂറും ആണ്ടുനേര്‍ച്ചയും തുണിയിട്ട്‌ മൂടലും വിളക്ക്‌ കത്തിക്കലും അത്ര അനിസ്‌ലാമികമല്ലെന്ന്‌ സൂചിപ്പിച്ച്‌ തുടങ്ങിയിരിക്കുന്നു.

    ReplyDelete
  114. കമ്മ്യൂണിസം ഒരു യൂറോപ്യന്‍ ജൂതന്റെ മനസ്സിലുദിച്ച വിഷച്ചെടിയാണെന്നാണ്‌ മൗദൂദി പറഞ്ഞത്‌. എന്നാലിപ്പോള്‍ ഇഖ്‌വാനിയായ യൂസുഫുല്‍ ഖര്‍ദാവിയുടെ കടുത്ത കമ്യൂണിസ്റ്റ്‌ വിരുദ്ധ ഫത്‌വകള്‍ പുന:പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന്‌ സംഘടന തീരുമാനമെടുത്തിരിക്കുന്നു. മുതലാളിത്തത്തെ മാത്രം എതിര്‍ക്കുകയും തെരഞ്ഞെടുപ്പ്‌ സഖ്യ സാധ്യത മുന്നില്‍ കണ്ട്‌ മാര്‍ക്‌സിസം വഴി സമൂഹത്തിലെത്തുന്ന സാംസ്‌കാരിക സാമ്രാജ്യാധിനിവേശത്തിനെ അവഗണിക്കുകയും ചെയ്യുന്നു. മൂല്യങ്ങള്‍ ആപേക്ഷികമാണെന്ന ഭൗതികവാദികളുടെ നിലപാടിനോട്‌ ജമാഅത്തിനിന്ന്‌ ഏറെ പഥ്യമാണെന്ന്‌ മാത്രമല്ല വ്യക്തികളുടെ മൂല്യം നിര്‍ണയിക്കുന്നതിന്‌ ഇസ്‌ലാമിക മുന്‍ഗണനാക്രമം വലിച്ചെറിയുകയും ചെയ്‌തിരിക്കുന്നു. അതെ, മാറ്റത്തിരുത്തലുകള്‍ക്ക്‌ വിധേയമല്ലാത്ത എല്ലാ ഇസ്‌ലാമിക മൂല്യങ്ങളും ജമാഅത്ത്‌ ശൂറാ അംഗങ്ങള്‍ യോഗം ചേര്‍ന്ന്‌ ഭൂരിപക്ഷാഭിപ്രായപ്രകാരം ഹറാമും ഹലാലുമാക്കുന്നു!

    ReplyDelete
  115. സുന്നികളോടും മുജാഹിദുകളോടും അവരുടെ പരിഹാസച്ചുവയുള്ള ചോദ്യം നിങ്ങള്‍ക്കെങ്ങനെ ഒരേ സമയം കോണ്‍ഗ്രസിലും സുന്നി-മുജാഹിദ്‌ സംഘടനകളിലും പ്രവര്‍ത്തിക്കാന്‍ കഴിയുന്നുവെന്നതായിരുന്നു. മതേതരത്വം അംഗീകരിക്കുമ്പോള്‍ ആ ചോദ്യത്തിന്റെ പ്രസക്തിയെന്ത്‌? ഒരാള്‍ക്ക്‌ മതവ്യക്തിത്വവും സാമൂഹ്യവ്യക്തിത്വവും ആവാമെന്നല്ലേ ഈ നിറംമാറ്റത്തിലൂടെ നിങ്ങള്‍ അംഗീകരിച്ചിരിക്കുന്നത്‌? സി പി എം- കോണ്‍ഗ്രസ്‌-ലീഗ്‌, സര്‍വീസ്‌-ട്രേഡ്‌ യൂണിയന്‍ സംഘടനകളില്‍ ജമാഅത്തുകാരന്‍ അംഗത്വമെടുക്കുന്നതുപോലെ ഇനി കോണ്‍ഗ്രസുകാര്‍ക്കും ലീഗുകാര്‍ക്കും ജമാഅത്തിലും അംഗത്വം നല്‌കുമോ? അല്ലെങ്കിലുമെന്തിന്‌ ഇത്തരം അപ്രസക്തമായ ചോദ്യങ്ങള്‍ ചോദിക്കണം? കോണ്‍ഗ്രസും ലീഗും ജമാഅത്തും ഒരേ ആശയങ്ങള്‍ പിന്തുടരുന്ന സ്ഥിതിക്ക്‌ വേറിട്ട സംഘടനകളായി നിലകൊള്ളുന്നതെന്തിന്‌? ആദര്‍ശ സമാനതകളുള്ളവര്‍ ലയിച്ചൊന്നായിത്തീരുന്ന കാലമല്ലേ ഇത്‌?

    ആറ്‌ പതിറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ കോണ്‍ഗ്രസും മുസ്‌ലിംലീഗും അംഗീകരിച്ചനുധാവനം ചെയ്യുന്ന ആശയാദര്‍ശങ്ങളിലേക്ക്‌ തിരിച്ചുവരുന്നതുകൊണ്ട്‌ ഈ രണ്ട്‌ കക്ഷികളിലേതെങ്കിലുമൊന്നില്‍ ലയിക്കുന്നതാണ്‌ ജമാഅത്തിന്‌ അഭികാമ്യമായിട്ടുള്ളത്‌. എന്നാല്‍ കേരളത്തിലും തമിഴ്‌നാടിന്റെ ചില ഭാഗങ്ങളിലും മാത്രം സജീവമായ മുസ്‌ലിംലീഗില്‍ ജമ്മുകശ്‌മീരൊഴികെ രാജ്യത്താകമാനം വേരുകളുള്ള ജമാഅത്ത്‌ ലയിച്ചുചേരുന്നത്‌ അനുചിതവും അപ്രായോഗികവുമാണ്‌. അപ്പോള്‍ പിന്നെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ തന്നെയാണ്‌ ലയിച്ചൊന്നാവാന്‍ അനുയോജ്യമായ കക്ഷി. ഇതൊരു പരിഹാസമോ ലാഘവബുദ്ധ്യാ ഉള്ള വിമര്‍ശനമോ അല്ല. ജനാധിപത്യവും മതേതരത്വവും അംഗീകരിച്ച കക്ഷികളോട്‌ സഹകരിച്ചതിന്റെ പേരില്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ അത്രയധികം പഴി ജമാഅത്തെ ഇസ്‌ലാമിയില്‍ നിന്ന്‌ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്‌.

    ജമാഅത്തിന്റെ ആരോപണങ്ങളുടെ ശക്തികൊണ്ട്‌ തൗഹീദിനെക്കുറിച്ചുള്ള സംശയങ്ങളോടെ ആ യിരിക്കണക്കിന്‌ സാധുക്കളായ മു സ്‌ലിംകള്‍ മരിച്ചു മണ്ണടിഞ്ഞുപോയിട്ടുണ്ട്‌. അബദ്ധജഡിലമായ വിശ്വാസവുമായി നൂറുകണക്കിന്‌ ജമാഅത്തുകാരും ഇഹലോകവാസം വെടിഞ്ഞു. അവരോടുള്ള പ്രായശ്ചിത്തം കൂടിയായിരിക്കും ഇത്തരമൊരു ലയനം. കോണ്‍ഗ്രസാണെങ്കില്‍ ഒരു തുറന്ന മൈതാനമാണ്‌. പ്രത്യയശാസ്‌ത്ര നാട്യങ്ങളില്ല, മറ്റാര്‍ക്കും മനസ്സിലാവാത്തത്‌ തങ്ങള്‍ക്ക്‌ അറിയാമെന്ന ഗര്‍വില്ല, പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ആശയങ്ങളെക്കുറിച്ച വ്യക്തതയും അതേക്കുറിച്ച്‌ അഭിമാനബോധവുമുണ്ട്‌. ഒന്നേകാല്‍ നൂറ്റാണ്ടിന്റെ മഹോന്നത പാരമ്പര്യവുമുണ്ട്‌.

    പക്ഷേ, ഈ ലയനം നടക്കുമോ? തീര്‍ച്ചയായും നടക്കാനിടയില്ല. കലര്‍പ്പില്ലാത്ത കാപട്യം, തികഞ്ഞ അവസരവാദം, പറയുന്നതിലും പ്രവര്‍ത്തിക്കുന്നതിലും തമ്മിലെ അജഗജാന്തരം ഇവ മൂന്നും ജമാഅത്തിന്റെ ജനിതകഘടനയുടെ ഭാഗമായിക്കഴിഞ്ഞു. ശുദ്ധജലത്തില്‍ മണ്ണെണ്ണ പൊങ്ങിനില്‌ക്കും പോലെ, മോരും മുതിരയും പോലെ ലയിച്ചാലും അവ വേറിട്ട്‌ നില്‌ക്കുക തന്നെ ചെയ്യും. ഏച്ചുകെട്ടിയാലോ മുഴച്ചിരിക്കുകയും ചെയ്യും.

    ReplyDelete
  116. @abdu

    >> ജമാ`അത്ത് സുഹൃത്തുക്കളുടെ നിയ്യത് ഇങ്ങനെ ആയിരിക്കും" പത്താം ലോക സഭയിലേക്കുള്ള ഈ തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ്ണ ഇസ്ലാമിക വ്യവസ്ഥ നിലവില്‍ വരുന്നതിനു വേണ്ടി കമ്മ്യുണിസ്റ്റ് സ്ഥാനാര്‍ഥിയായ സഖാവ് നീലാണ്ടനു <<

    അബ്ദുമാശെ, ഇവരോട് കുറേയായി ചോദിച്ച് കൊണ്ടിരിക്കുന്ന ഒരു ചോദ്യമാണ്, പ്രായോഗിക തലത്തിൽ ഇന്ത്യൻ മുസ്ലിംങ്ങളിൽ ചെയ്യുന്നതിനപ്പുറം ഇസ്ലാമിക രാഷ്ട്രത്തിനായി എന്താണ് ജമാഅത്തുകാർ ചെയ്യുന്നത് എന്ന് ? വാചക കസർത്തുകളല്ലാതെ നേർക്ക് നേരെ ഉത്തരം പറഞ്ഞിട്ടില്ല. കടലാസ് പുലികൾക്കിപ്പോ പഴയ കടലാസുകളോക്കെ പേടിയായിരിക്കുന്നു.
    ഇവര് പ്ളാച്ചിമടയിൽ മറ്റു സമരക്കാരുടെ ഒപ്പം കൂടിയതുപോലുള്ള ‘ഒപ്പം കൂടി‘ സമരങ്ങൾ നടത്തിയത് മേനി നടിക്കാനല്ല, ഇസ്ലാമിക രാഷ്ട്ര സംസ്ഥാപനത്തിനാണ്.
    ചോദ്യങ്ങളെറിഞ്ഞോടുന്നതിന് പകരം ഒന്ന് ചിന്തിക്കുക, നിങ്ങൾ ചോദിക്കുന്നു, ഇസ്ലാമിക രാഷ്ട്രത്തിന് വേണ്ടി പരിശ്രമിക്കേണ്ടെ എന്ന്. എന്ത് പരിശ്രമമാണ് ജമാ അത്തെ ഇസ്ലാമി ഇസ്ലാമിക രാഷ്ട സംസ്ഥാപനത്തിനായി ചെയ്യുന്നത് ? ആരോടാ ചോദിക്കാ… ജമാഅത്തുകാർക്ക് ചോദ്യങ്ങളെറിയുന്നതിനപ്പുറം മാർഗ്ഗം വിശദീകരിക്കാൻ കഴിയുന്നില്ല.

    ReplyDelete
  117. വൈരുദ്ധ്യങ്ങളാണ് വാക്കിലും പ്രവർത്തിയിലും നിറഞ്ഞ് നിൽക്കുന്നത്. അനിസ്ലാമിക രാഷ്ട്രത്ത് അപൂർണ്ണ വിശ്വസികളാണെന്ന് സ്വയം വിശ്വസിച്ച് ജീവിക്കുന്നവർ ഇസ്ലാഹികളെ, ഇത്യൻ സാമൂഹിക ചുറ്റുപാടിൽ പൂർണ്ണ വിശ്വാസത്തോടെ ജീവിക്കാൻ കഴിയുമെന്ന് ഉറച്ച് പറയുന്നവരെ കളിയാക്കുന്നത്. അതിപ്രധാന വിഷയമായിരുന്ന ‘ജനാതിപത്യ ശിർക്കിൽ’ വരെ ഇന്ന് ജമാഅത്തു നേതാക്കൾ വൈരുദ്ധ്യങ്ങളാണ് പറയുന്നത്.

    ജമാഅത്തെ ഇസ്‌ലാമി അവകാശപ്പെടുന്നത്‌ തങ്ങള്‍ എക്‌സ്‌പ്രസ്‌ ഹൈവേക്കെതിരെയും ദേശീയപാത 45 മീറ്ററാക്കുന്നതിന്‌ എതിരെയും നിലപാടെടുക്കുന്നത്‌ ഇസ്‌ലാമിക തത്വങ്ങള്‍ അഥവാ ഖുര്‍ആനിന്റെയും നബിചര്യയുടെയും വെളിച്ചത്തിലാണെന്നാണ്‌. പക്ഷേ, യഥാര്‍ഥത്തില്‍ അങ്ങനെയാണോ? പ്ലാച്ചിമടയില്‍ കോളക്കെതിരെ സമരം ചെയ്‌ത അതേ സമയത്ത്‌ സ്വന്തം ഗള്‍ഫ്‌ പത്രത്തില്‍ അതേ കമ്പനിയുടെ ഫുള്‍പേജ്‌ പരസ്യം അവര്‍ പ്രസിദ്ധീകരിച്ചു. മണ്ണിട്ട്‌ നികത്തലിനെതിരെ സമരം ചെയ്‌തപ്പോള്‍ തന്നെ ഹിറാ സെന്ററുള്‍പ്പെടെ നൂറു കണക്കിന്‌ സ്ഥാപനങ്ങള്‍ മണ്ണിട്ട്‌ നികത്തിയാണ്‌ അവരുണ്ടാക്കിയത്‌. ആണവക്കരാറിന്റെ പേരില്‍ ഇ അഹ്‌മദിനെ തോല്‌പ്പിക്കണമെന്ന്‌ പ്രചണ്ഡമായ പ്രചാരവേലകള്‍ നടത്തിയവര്‍ തന്നെ ആണവക്കരാര്‍ ചര്‍ച്ചക്കായി നിരവധി തവണ അമേരിക്കയില്‍ പോവുകയും ഒടുവില്‍ കരാറില്‍ ഒപ്പുവെക്കുകയും ചെയ്‌ത പ്രണബ്‌ മുഖര്‍ജിക്കു വേണ്ടി വോട്ട്‌ പിടിക്കാന്‍ ഓടിനടന്നു. ആണവക്കരാറിന്റെ കേരളത്തിലെ മുഖ്യ പ്രചാരകനായിരുന്ന എം ഐ ഷാനവാസിന്‌ വോട്ട്‌ ചെയ്യാന്‍ `കഴിവും തന്റേടവുമുള്ള വര്‍ മുസ്‌ലിം പാര്‍ലമെന്റില്‍ എ ത്താന്‍വേണ്ടി' എന്ന ന്യായം പറഞ്ഞവര്‍ ആണവക്കരാര്‍ വിരോധിയും കഴിവും തന്റേടവുമുള്ള റ ഹ്‌മത്തുല്ലയെ തോല്‌പിക്കാന്‍ വീ ടുവീടാന്തരം കയറിയിറങ്ങുകയും ചെയ്‌തു.

    ഇതില്‍ നിന്ന്‌ വ്യക്തമാവുന്നത്‌ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തിലല്ല ജമാഅത്തെ ഇസ്‌ലാമി തീരുമാനമെടുക്കുന്നതെന്നും മറിച്ച്‌ നിക്ഷിപ്‌ത താല്‌പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണെന്നുമാണ്‌. ഇന്നിപ്പോള്‍ കേരളത്തിന്റെ ഭാവിയെക്കുറിച്ച്‌ ഉല്‍ക്കണ്‌ഠപ്പെടുന്നവര്‍ ഒന്നടങ്കം ദേശീയപാതക്ക്‌ 45 മീറ്റര്‍ വീതി വേണമെന്ന്‌ ആവശ്യപ്പെട്ടുതുടങ്ങിയിരിക്കുന്നു. ഈ വാദം ശക്തിപ്പെടുകയും കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക്‌ കുറേക്കൂടി മെച്ചപ്പെട്ട പുനരധിവാസ പാക്കേജ്‌ പ്രഖ്യാപിക്കുകയും ചെയ്‌താല്‍ കേരളത്തിന്‌ വീതികൂടിയ ദേശീയ പാതയുണ്ടാവും. തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ട്‌ ദൈവത്തിന്റെ മറവില്‍ പാതയെ എതിര്‍ത്തവര്‍ ടൊയോട്ട എ സി കാറുകളില്‍ അതിലൂടെ ചീറിപ്പായുകയും ചെയ്യും.

    ReplyDelete
  118. തിരുത്ത്: 'മുജാഹിദുകള്‍ക്ക് രാഷ്ട്രീയ നിലപാടില്ലേ?' എന്ന ഈ പോസ്റ്റിന്റെ ടൈറ്റില്‍ 'ജമാഅത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍: ഒരു (ലീഗ്) മുജാഹിദ് വിശകലനം' എന്ന് തിരുത്തി വായിക്കുവാന്‍ അപേക്ഷ. തെറ്റ് പറ്റിയതില്‍ ഖേദിക്കുന്നു. :)

    ReplyDelete
  119. തിരുത്ത്: 'മുജാഹിദുകള്‍ക്ക് രാഷ്ട്രീയ നിലപാടില്ലേ?' എന്ന ഈ പോസ്റ്റിന്റെ ടൈറ്റില്‍ 'ജമാഅത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍: ഒരു (ലീഗ്) മുജാഹിദ് വിശകലനം' എന്ന് തിരുത്തി വായിക്കുവാന്‍ അപേക്ഷ. തെറ്റ് പറ്റിയതില്‍ ഖേദിക്കുന്നു. :)

    ശ്രദ്ധേയന്‍ പറഞ്ഞത് വളരെ ശരി...

    സ്വന്തമായി ഒരു വിഷയം തിരഞ്ഞെടുത്ത് പോസ്റ്റിട്ട് അതില്‍ നിലനില്പില്ലാ എന്നായപ്പോള്‍ സ്വന്തം വിഡ്ഢി വാദങ്ങള്‍ ജമാ അത്തിന്റെയും മൌദൂദിയുടെയും മേലില്‍ ചുമത്തി രക്ഷപെടാനുള്ള ഒരു വിഫല ശ്രമം... :)

    സ്വന്തമാ‍യി ഒരു സമ്പൂര്‍ണ്ണ ജീവിതപദ്ധയുണ്ട് എന്ന് അംഗീകരിക്കുകയും‍, അതിന് വേണ്ടി പ്രവര്‍ത്തിക്കാതെ, അത് മറച്ച് വെച്ച്, മുസ്ല്ലീം ലീഗിലും കോണ്‍ഗ്രസിലും കമ്യൂണിസത്തിലുമൊക്കെ മെമ്പര്‍ഷിപ്പ് എടുത്ത് തൌഹീദിന് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നവകാശപെടുകയും, അതിന് സമ്മാനമായി അല്ലാഹു ഭരണം തളികയില്‍ വെച്ചു തരും എന്നൊക്കെ വാദിക്കുന്നവരെ പറ്റി എന്ത് പറയാനാ.

    ReplyDelete
  120. @ശ്രദ്ധേയന്‍ | shradheyan കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വരാന്തയില്‍ കിടന്നു ഉറക്കത്തില്‍ പിച്ചും പേയും പറയുന്ന പോലെ ഇവിടെ കിടന്നു വിളിച്ചു കൂവല്ലേ . ഇത് സ്ഥലം വേറെയാ .വിവരമുള്ളവര്‍ വായിക്കുകയും അഭിപ്രായം പറയുന്ന ഒരു ബ്ലോഗാണിത് .
    ഉത്തരം മുട്ടുമ്പോള്‍ താങ്കളുടെ രണ്ടു ചെങ്ങതിമാര്‍ പെടിചോടിയത് കാണൂ

    പള്ളിക്കുളം.. said...

    ചിന്തകാ.. കട്ടയും പടവും മടക്കിക്കോ.. കാളിദാസന്‍ ദാണ്ടേ വന്നൂ...

    May 27, 2010 9:51 AM

    ReplyDelete
  121. https://www.blogger.com/comment.g?postID=616652571029423390&blogID=6022787889312698124&isPopup=false&page=2

    ഇവിടെയാണ്‌ അതുള്ളത്

    ReplyDelete
  122. പ്രിയ നൗഷാദ്,

    താങ്കളുടെ നിസ്സഹായത ആര്‍ക്ക് മനസ്സിലായില്ലെങ്കിലും ഇപ്പോള്‍ ഈ ചര്‍യിലുള്ള ഞങ്ങള്‍ മൂന്ന് പേര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. ഒരു ഇസ്്‌ലാമിക സംഘടനക്ക് വ്യക്തമായ നയവും നിലപാടുകളും ഇല്ലെങ്കില്‍ അതിന്റെ പ്രവര്‍ത്തകര്‍ എന്തുമാത്രം പ്രയാസം അനുഭവിക്കേണ്ടിവരും എന്നതിന് തെളിവാണ് നിഷ്‌കളങ്കരായ ഇസ്്‌ലാഹി സഹോദരന്‍മാരുടെ ഈ അവസ്ഥ. എല്ലാ കച്ചിത്തുരുമ്പിലും കേറിപ്പിടിക്കുകയാണ് അവര്‍. എന്റെ ഒന്നാമത്തെ കമന്റിന് മറുപടി പറഞ്ഞ് അവസാനിപ്പിക്കേണ്ട ഒരു പ്രശ്‌നം പറഞ്ഞത് തന്നെ വീണ്ടും പറഞ്ഞ് മുന്നേറുകയാണ്. അനന്തമായി. അവസാനം തള്ളിയിട്ടു പിടരണ്ട് വീണു എന്ന് പെരുമ്പറയടിക്കുകയുമാവാം. ഈ കമന്റുകളൊക്കെ വന്നങ്കിലും ഞാന്‍ ആദ്യം ചോദിച്ചവക്ക് എന്താണ് ഉത്തരം നല്‍കിയത്. പറഞ്ഞ് പോയെങ്കില്‍ അതിവിടെ പേസ്റ്റ് ചെയ്താലും മതി. കൂടുതല്‍ നിങ്ങള്‍ക്ക് പറയാനില്ല എന്ന് വ്യക്തമായ സ്ഥിതിക്ക്. ഞങ്ങള്‍ക്ക് വിജയം ആഗ്രഹിക്കുന്നില്ല. രാഷ്ട്രീയത്തില്‍ നിങ്ങളുടെ നിലപാട് വ്യക്തമായി അറിയുക എന്നതായിരുന്നു ലക്ഷ്യം. അത് ഇവിടുന്ന് സംഭവിച്ചിട്ടില്ല. അതുകൊണ്ട് ഒന്നുകില്‍ ശ്രദ്ധേയന്‍ പറഞ്ഞവിധം തലക്കെട്ട് മാറ്റി പ്രശ്‌നം പരിഹരിക്കുക അല്ലെങ്കില്‍ എന്താണ് നിലപാടെന്ന് (മൂന്നിലേതെന്ന് പറഞ്ഞാലും മതി). വ്യക്തമാക്കുക.

    ReplyDelete
  123. അതിലേതെങ്കിലും ഒന്ന് ചെയ്യാതെ ഇനി ഈ പോസ്റ്റിന് കമന്റിടുന്നതില്‍ അര്‍ഥമില്ല. ജമാഅത്തിന്റെ രാഷ്ട്രീയ വീക്ഷണത്തെക്കുറിച്ച് അറിയാന്‍ ഇതാ ഇവിടെ ചര്‍ചയാകാം.

    ReplyDelete
  124. പ്രിയ ലത്തീഫ് സാഹിബ് ,
    ദ`അവത്തിന്റെയും തര്‍ബിയ്യത്തിന്റെയും പാഠങ്ങള്‍ കൂടെയുള്ളവര്‍ക്ക് കൂടി ഉപദേശിക്കുക. ചിന്തകന്‍ നിയ്യത്തിന്റെ കാര്യം എഴുതിയപ്പോള്‍ സാധാരണ ജമാ`അത്ത് കാര്‍ക്ക് പോലും തോന്നാവുന്ന സംശയമാണ് കമന്റ് ഇട്ടത്. മുജാഹിടുകളുടെ രാഷ്ട്രീയ നിലപാട് വ്യക്തമായി മൈപ് എഴുതി വിട്ടതിനു നിങ്ങളുടേതായ വ്യാഖ്യാനം നല്‍കി അതിനെ പരിഹസിക്കുകയായിരുന്നു താങ്കളും കൂട്ടരും.
    >>>നിങ്ങള്‍ ഇസ്‌ലാമിക പ്രസ്ഥാനത്തെ ഇക്കാര്യത്തില്‍ ന്യായമല്ലാതെ എതിര്‍ത്തതിനാല്‍ സംഭവിച്ച ദുരവ്യാപകമായ പ്രത്യാഗാതങ്ങളില്‍നിന്ന് രക്ഷപ്പെടാമായിരുന്നു<<<<<
    ഞങ്ങള്‍ ജമാ`അതിനെ എതിര്‍ക്കുന്നത് തികച്ചും ന്യായമായ കാരണങ്ങളാല്‍ ആണെന്ന് നിങ്ങള്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്, മറ്റുള്ളവര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്.
    ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്ന പതിവ് നിങ്ങള്‍ ആവര്‍ത്തിക്കുന്നു എന്ന് മാത്രം!
    നിങ്ങള്‍ ഒരു അബദ്ധം ന്യായീകരിക്കാന്‍ ഒരു പാട് അബദ്ധങ്ങള്‍ എഴുന്നള്ളിക്കുകയാണ്. ശ്രധേയന്റെയും മറ്റും കമന്റുകള്‍ ആദ്യം മുതല്‍ അവസാനം വരെ ശ്രദ്ധിക്കുക! എല്ലാം ഒരേ വാചകങ്ങള്‍!
    ലീഗ് മുജാഹിദ്, കോണ്‍ഗ്രസ് മുജാഹിദ് എന്ന് ആവര്‍ത്തിക്കുന്നതല്ലാതെ പുതിയതായൊന്നും പറയാനില്ലാത്ത അവസ്ഥ!
    ജമാ`അതിന്റെ വൈരുധ്യമോ വൈകല്യമോ ഇക്കാര്യത്തില്‍ മുജാഹിദുകള്‍ക്കില്ല !
    സ്വന്തം വ്യവസ്ഥിതി നടപ്പാക്കാന്‍ യത്നിക്കുന്ന കമ്മ്യുണിസ്ടുകള്‍ക്ക് ഇസ്ലാമിക വ്യവസ്ഥിതിക്കു വേണ്ടി അത്യധ്വാനം ചെയ്യുന്ന സ്വന്തക്കാരുടെ വോട്ടിന്റെ വൈരുധ്യം തീര്‍ത്തിട്ട് പോരെ ഇസ്ലാഹികളെ കുതിര കേറുന്നത്?
    >>>താങ്കളുടെ നിസ്സഹായത ആര്‍ക്ക് മനസ്സിലായില്ലെങ്കിലും ഇപ്പോള്‍ ഈ ചര്‍യിലുള്ള ഞങ്ങള്‍ മൂന്ന് പേര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്>>>>
    നിങ്ങള്‍ ഈ പറഞ്ഞത് നൌഷാദിനോദ് ആണെങ്കിലും അതിലൊരു വലിയ സത്യമുണ്ട്!
    പല കാര്യങ്ങളും ഇപ്പോള്‍ നിങ്ങള്‍ രണ്ടോ മൂന്നോ പേര്‍ക്ക് മാത്രമേ മനസ്സിലാവുന്നുള്ളൂ! നിങ്ങള്‍ പറയുന്ന ആശയത്തിന്റെ അവ്യക്തതയോ വൈരുധ്യമോ ഒക്കെ കൊണ്ട് ആവാം!
    അള്ളാഹു നിങ്ങള്‍ക്കും ഞങ്ങള്‍ക്കും ഹിദായത് നല്‍കട്ടെ, ആമീന്‍!

    ReplyDelete
  125. @ശ്രദ്ധേയന്റെയും ചിന്തകന്റെയും ശ്രദ്ധക്ക്

    ഇവിടെ മുജാഹിദുകളുടെ നയം വളരെ വ്യക്തമായി വിശദീകരിച്ചപ്പോൾ അതിനെ എതിർത്തെഴുതിയത് ജമാഅത്തുകാരാണ്. അതിനാൽ തന്നെ എന്താണ് യാഥാർത്ഥ്യമെന്ന് വിവരിക്കുകയും അതിൽ എതിർക്കുന്ന ജമാഅത്തിന്റെ നിലപാടുകളെല്ലാം പൊള്ളത്തരങ്ങളാണെന്ന് വിവരിക്കേണ്ടി വന്നതും. അതിന് മറുപടി ഇല്ലാതായപ്പോൾ വിഷയം മാറ്റുന്നു. കാപ്‌ഷൻ മാറ്റിയാൽ തീരുമോ വിഷയം?? ഇവിടെ വ്യക്തമായി മുജാഹിദുകളുടെ നയം പറഞ്ഞു, മാത്രമല്ല ആർക്കാണ് നയമില്ലാത്തതെന്നും ആരുടെ വിശ്വാസമാണ് അപൂർണ്ണമെന്നും ചർച്ചക്കിടെ ക്ളിയറായി. അതിനാൽ ജമാഅത്തുകാർ തൽക്കാലും ഒഴപ്പൻ കമന്റുകളിട്ട് രക്ഷപെടുന്നതിന് പകരം വിഷയത്തിൽ സത്യസന്ധമായി ഇടപെട്ട് പഠിക്കണമെന്ന് ഉണർത്തുന്നു.

    ReplyDelete
  126. @Qaem bi Al Qist

    മുജാഹിദുകളുടെ നയം കാലഘട്ടങ്ങളുടെ പേര് പറഞ്ഞ് മാറ്റുന്നതല്ല. അത് മുഹമ്മദ് നബി നിങ്ങളുടെ ദീൻ നിങ്ങൾക്ക് പൂർത്തിയാക്കി തന്നു എന്ന് പറഞ്ഞതിന് ശേഷം പുതുതായി കൂട്ടാനോ കുറക്കാനോ ഇല്ല. ഹലാല് ഹറാമാകില്ല. ഹറാം ഹലാലുമാകില്ല.
    ഇടത് പക്ഷത്തിന്റെ കുത്ത് കൊണ്ടപ്പ;ോൾ അവർ തൊട്ട് കൂടാൻ പറ്റാത്തവരായത് പോലെ എല്ലാ വിഷയത്തിലും ജമാഅത്തിന് കാലഘട്ടം പറഞ്ഞ് മാറി കളിക്കുന്നു. എന്നീട്ടും ഭൂതകണ്ണാടിയിൽ സ്വന്തം മുഖം തെളിഞ്ഞ് കാണാത്തത് അന്ധമായ ‘ഹിസ്ബീയത്ത്’ എന്നല്ലാതെ എന്താ പറയുക!!

    ReplyDelete
  127. മുജാഹിദുകൾക്ക് രാഷ്ട്രീയ നിലപാടില്ലെ?

    =പോസ്റ്റും കമന്റുകളും വായിച്ചു. മുജാഹിദുകൾക്ക് രാഷ്ട്രീയ നിലപാട്‌ ഉണ്ടോ ഇല്ലേ എന്ന് മാത്രം മനസിലായില്ല. Time waste only.

    മൈപ് പറഞ്ഞു:
    "മുജാഹിദുകളുടെ നയം കാലഘട്ടങ്ങളുടെ പേര് പറഞ്ഞ് മാറ്റുന്നതല്ല. അത് മുഹമ്മദ് നബി നിങ്ങളുടെ ദീൻ നിങ്ങൾക്ക് പൂർത്തിയാക്കി തന്നു എന്ന് പറഞ്ഞതിന് ശേഷം പുതുതായി കൂട്ടാനോ കുറക്കാനോ ഇല്ല. ഹലാല് ഹറാമാകില്ല. ഹറാം ഹലാലുമാകില്ല."

    ==മുസ്ലിം ലീഗില്‍ അംഗമാകല്‍ ഓരോ മുസ്ലിമിനും വാജിബാണ് എന്നാ കെ.എം മൌലവിയുടെ ഫത്‌വയാണ് ആദ്യം ഓര്‍മയില്‍ വന്നത്. ഇന്നും ഈ ഫത്‌വ നില നില്കുന്നുണ്ടോ ആവോ ?

    shreddeyan :
    'ശരിയായ ഒരൂ പ്രബോധനത്തിലൂടെ ആളുകളെ സത്യവിശ്വാസത്തിലേക്ക് മാറ്റിയെടുത്ത് ഒരൂ സമൂഹം സൃഷ്ടിക്കുകയും അങ്ങിനെ ആ പ്രബോധനപ്രവർത്തനത്തിന്റെ പരിണിതഫലമായി ' ഉറപ്പുള്ള 'തറയും ചുമരും' ലഭിക്കും എന്നും നമുക്ക് ഉറപ്പാണല്ലോ. അത് എപ്പോള്‍ നിലവില്‍ വരും എന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ല. ഇനി അങ്ങനെ ഒരു സമൂഹം നിലവില്‍ വന്നില്ലെങ്കില്‍ കൂടി നമ്മുടെ പ്രവര്‍ത്തനത്തിന് പ്രതിഫലം ലഭിക്കും. ഈ ഒരു സമൂഹത്തിന്റെ സൃഷ്ടിപ്പ് നമ്മുടെ ആഗ്രഹമാണെന്ന് കൂടി പ്രബോധിതരോട് പറയുന്നതില്‍ താങ്കള്‍ക്കും അഭിപ്രായ വ്യത്യാസം ഉണ്ടാവുകയില്ലല്ലോ.

    എന്നാല്‍ എന്റെ പ്രധാന ചോദ്യത്തോട് താങ്കള്‍ മുഖം തിരിച്ചു കളഞ്ഞു. താങ്കള്‍ പറഞ്ഞ രീതിയില്‍ ഒരു സമൂഹം നിലവില്‍ വന്നാല്‍ അവിടെ 'തറയ്ക്കും ചുമരിനും' ഒപ്പം സാമൂഹ്യ നീതിയില്‍ അധിഷ്ടിതമായ ഒരു ഭരണ ക്രമം കൂടി അഥവാ താങ്കളുടെ ഭാഷയില്‍ 'മേല്‍പ്പുര' കൂടി നിലവില്‍ വരേണ്ടതുണ്ട് എന്ന് കൂടി പ്രബോധിതരോട് പറഞ്ഞാലുള്ള കുഴപ്പം എന്താണ്? ഇസ്ലാമിന്റെ മേല്പറഞ്ഞ സാമൂഹിക പ്രവര്‍ത്തനം നമുക്ക് അവരോടു പറയാമെങ്കില്‍, അതിനു വേണ്ടി പണിയെടുക്കാമെങ്കില്‍ ഇസ്ലാമിന്റെ ഭാഗം തന്നെ എന്ന് താങ്കള്‍ കൂടി പറയുന്ന രാഷ്ട്രീയ വ്യവസ്ഥയെ മാത്രം എന്തിനു മൂടിവെക്കണം? ഇസ്ലാമിന്റെ ഈ ഒരു മുഖത്തെ മൂടി വെക്കേണ്ടതുണ്ട് എന്നുള്ള നിര്‍ദേശം ഖുര്‍ആനിലോ ഹദീസിലോ ഉണ്ടോ? ഇല്ലായെങ്കില്‍ ഇസ്ലാമിനെ അതിന്റെ പൂര്‍ണമായ രൂപത്തില്‍ പ്രബോധനം ചെയ്യുകയല്ലേ വേണ്ടത്?

    ==@ശ്രേദ്ധേയന്‍... കൈയൊപ്പ്‌

    ReplyDelete

വന്നതിനും വായിച്ചതിനും നന്ദി . . താങ്കള്‍ക്കു വിഷയവുമായി ബന്ധപ്പെട്ടു പറയുവാനുള്ളത് ഇവിടെ എഴുതുക. കമന്റ്‌ moderation ഉണ്ട് . കോപ്പി പേസ്റ്റ് കമന്റ്‌ കല്‍ അനുവദനീയമല്ല .
മറ്റുള്ളവ തീര്‍ച്ചയായും പ്രസിദ്ധീകരിക്കും .